നിന്നിലലിയാൻ: ഭാഗം 175

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

താഴെ ചിതറി കിടക്കുന്ന പച്ചക്കറിയും നോക്കി എല്ലാവരും ഓരോ സൈഡിൽ സൈഡ് ആയി ഇരിക്കുവാണ്.. എന്റെ അവിയൽ കിടക്കുന്ന കിടപ്പ് കണ്ടാ.. വല്യേട്ടൻ താഴെ ചിതറി കിടക്കുന്ന അവിയൽ കഷ്ണങ്ങളിലേക്ക് മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.. അമ്മ ആണേൽ വല്യേട്ടനെ തല്ലിയ മുരിങ്ങാക്കോൽ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു.. നോക്കണ്ട വീണേ അതിനി കൂട്ടാൻ വെക്കാൻ പറ്റില്ല.. അമ്മയുടെ സൂക്ഷ്മ നോട്ടം കണ്ടു അച്ഛൻ പറഞ്ഞു.. എന്നാൽ പിന്നെ അടുപ്പത്തു വിറകിന് പകരം വെച്ചോ.. കണ്ടാൽ തന്നെ അറിയാം നല്ല കൊള്ളിയാ.. വല്യേട്ടൻ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഏതാടാ ഇവൻ.. അച്ഛൻ തലക്കും കൈ കൊടുത്തിരുന്നു... വല്യേട്ടാ.... വരുണേട്ടാ... തല്ല് കഴിഞ്ഞാൽ എന്നേ ഒന്ന് ഇറക്കി വിട്... റൂമിൽ പൂട്ടി കിടക്കുന്ന പാറു ഉള്ള ശക്തിയിൽ ഡോറിൽ തല്ലി കൊണ്ട് പറഞ്ഞു.. ദൈവമേ ഇങ്ങനെ ഒരു സാധനത്തിനെ പൂട്ടിയിട്ടേക്കുന്ന കാര്യം മറന്നു.. പൊന്നു തലയിൽ കൈ വെച്ചു ചാടി ചാടി പൂട്ടിയിട്ട റൂമിലേക്ക് ചെന്നു.. നിലത്ത് നിറയെ പച്ചക്കറി അല്ലെ... ചാടാതെ നിവർത്തി ഇല്ല്യാ... 😝 സോറി പെണ്ണെ.. ഇവരുടെ ബഹളത്തിനിടയിൽ നിന്നെ വിട്ടു പോയി.. വാതിൽ തുറന്നു കൊടുത്തതെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പൊന്നു പറഞ്ഞു.. ഇതെന്തോന്ന് ചന്തയോ... 🙄🙄

നിലത്ത് കിടക്കുന്ന വെറൈറ്റി പച്ചക്കറി അത്തപ്പൂക്കളത്തിൽ നോക്കി കൊണ്ട് പാറു ചോദിച്ചു.. ചന്ത ഉണ്ടാവുമോ മോളെ ഇങ്ങനെ 😬 അച്ഛൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. ങ്ങീ... ങ്ങീ... പാറു നിന്ന നിപ്പിൽ അലറി കരയാൻ തുടങ്ങി.. വയറിന്മേൽ കൈ വെച്ച് കരയുന്നത് കണ്ടു എല്ലാവരും പാറുവിനെ വട്ടം വളഞ്ഞു.. എന്താ മോളെ വയ്യേ പെയിൻ ഉണ്ടോ... പാറുവിന്റെ കരച്ചിൽ കണ്ടതും വല്യേട്ടൻ ആകെ വല്ലാതായി... പാറുക്കുട്ട്യേ.. എന്താടാ.. പാറുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. എനിക്ക്.... എനിക്ക്.... വരുണിന്റെ കയ്യിൽ നിന്നും പിടി വിട്ട് കൊണ്ട് പാറു പുലമ്പി.. എന്താടാ.. വിശ്വേട്ടാ വണ്ടി എടുക്ക്... അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു... അതല്ല.. എനിക്ക് ഈ തല്ല് കാണാൻ പറ്റിയില്ല വല്യേട്ടാ.. എന്നും പറഞ്ഞു പാറു വരുണിന്റെ തോളിലേക്ക് ചാഞ്ഞു... അയ്യാ.. ഒന്നൂടി റീവൈൻഡ് ചെയ്ത് കാണിച്ചു തരാടി കോപ്പേ.. വല്യേട്ടൻ നെഞ്ചും പുറവും എല്ലാം ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... അത്രക്കും നന്നായിരുന്നോ.. ഉണ്ടക്കണ്ണ് വെച്ചു പാളി നോക്കി കൊണ്ട് പാറു ചോദിച്ചു.. നോക്ക്യേ.. കാലിൽ ബൾബ് പോലെ വീർത്തിരിക്കുന്നത് കാണിച്ചു കൊണ്ട് വാവ പാറുവിനെ നോക്കി.. ഏറു കണ്ടിട്ട് നിന്റെ വല്യേട്ടൻ ആവാൻ ആണ് ചാൻസ്.. കാല് പിടിച്ചു തിരിച്ചും മറിച്ചും നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു..

എന്നാൽ ഇത്‌ എറിഞ്ഞത് വല്യേട്ടൻ അല്ല... വാവ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. എന്നാൽ പിന്നെ നിന്റെ കുഞ്ഞേട്ടനോ അതോ അമ്മയോ ആയിരിക്കും.. അച്ഛൻ വല്ല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. അവരും അല്ല.. ഇതച്ഛൻ ആ സാധനം എടുത്ത് എറിഞ്ഞതാ... മുന്നിൽ കിടക്കുന്ന ചേന കാണിച്ചു കൊണ്ട് വാവ പറഞ്ഞു.. ചേന പൊട്ടി എന്നിട്ടും നിന്റെ കാലിലെ എല്ല് പൊട്ടിയില്ലേ.. അല്ലേലും എങ്ങനെ പൊട്ടാൻ ആണ് ബൂസ്റ്റ്‌ is ദി സീക്രെട് അല്ലെ എന്നും മോന്തുന്നെ... വല്യേട്ടൻ വാവയുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു... പാപ്പുണ്ണി,,, പാറു,,, പൊന്നുവേച്ചി,,, ഞാൻ വന്നു.. രണ്ട് കയ്യിലും കവറും പൊക്കി പിടിച്ചു തോളിൽ ഒരു ഹാൻഡ് ബാഗും ഇട്ട് സാരിയും എടുത്ത് ആതു ഹാളിലേക്ക് കാല് വെച്ചു... ആ സോണിയാ വന്നാട്ടെ.. നിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നുള്ളു... എല്ലാം ഇപ്പോൾ തികഞ്ഞു... വല്യേട്ടൻ ഒരു ബലത്തിന് വേണ്ടി ഡൈനിങ്ങ് ടേബിളിൽ കയ്യൂന്നി... അതെന്താ... അടുത്ത കാലെടുത്തു വെച്ചതും നല്ല നാടൻ ഉരുണ്ട് പഴുത്ത പൊട്ടിയ തക്കാളിയിൽ ചവിട്ടി ആതു ദേ പോവുന്നു വായേം തുറന്ന്.. എന്നേ പിടിച്ചോണേ... മൂടും കുത്തി വീണതും കയ്യിലെ കവറും തോളിലെ ബാഗും വായുവിൽ പറപറന്നു.... എന്തൊക്കെ ഉണ്ട് സുഖല്ലേ.. വരുൺ കുമ്പിട്ടു ഇളിച്ചു കൊണ്ട് ചോദിച്ചു..

ഇപ്പോഴാണ് ശെരിക്കും സുഖം ആയത്... ഞെളിപിരി കൊണ്ട് ആതു ഒന്ന് ഞെരങ്ങി... എന്നാൽ വാ.. വരുൺ പൊട്ടിച്ചിരിച്ചു കൊണ്ട് കൈ നീട്ടി... സാരി ഉടുത്തപ്പോഴേ ഞാൻ കരുതിയതാ ഇന്ന് തട്ടി മുട്ടി വീഴുമെന്ന്... ആതു വരുണിന്റെ കയ്യും പിടിച്ചു എണീറ്റ് നിന്നു... അയ്യോ അത് സാരി ഉടുത്തത് കൊണ്ടല്ല ദേ നോക്കിയേ.. അച്ഛൻ വിശാലമായ ഹാൾ ചുറ്റി നടന്ന് ആതുവിന് കാണിച്ചു കൊടുത്തു.. ഇന്നെന്താ വെജിറ്റബിൾ ഡേ ആണോ വീടൊക്കെ ഡെക്കറേറ്റ് ചെയ്തേക്കുന്നെ.. അയ്യോ തക്കാളി ഞാൻ ചവിട്ടി കേടു വരുത്തി അല്ലെ.. ആതു സങ്കടത്തോടെ പറഞ്ഞു.. What coconut are you speaking? വല്യേട്ടൻ സീലിങ്ങും നോക്കി ഇരുന്നു... അപ്പൊ അല്ലെ... ആതുവിന് അടുത്ത ഡൗചയം (ഡൗട്ട് + ചംചയം = ഡൗചയം )..... ഇതിനെ കിണറ്റിൽ കൊണ്ട് പോയി മുക്കും.. വേഗം ചൂലും കോരിയും എടുത്ത് വാടി.. സഹി കെട്ട് വരുൺ ഉറഞ്ഞു തുള്ളി... വരുൺ തുള്ളിയതും പൊന്നുവും ആതുവും അടുക്കള നോക്കി ഓടി.. തിരിച്ചു അതിനേക്കാൾ സ്പീഡിൽ വന്നു വിത്ത്‌ ചൂല് ആൻഡ് കോരി.. ഹാ ഒരു കാര്യം പൊന്നുവും അരുണും വരുണും കൂടി വീട് വൃത്തിയാക്കട്ടെ.. ഞാൻ പോയി പച്ചക്കറി വാങ്ങി വരാം.. ആ പിന്നേയ് ചുമരിന്മേൽ ഒട്ടിയിരിക്കുന്നതൊക്കെ വടിച്ചു എടുത്തേക്ക്... അച്ഛൻ വേഗം ഡ്രസ്സ്‌ മാറ്റി ചാവിയും എടുത്ത് സ്ഥലം കാലിയാക്കി..

വന്ന ആതു പ്ലിങ്ങി പണ്ടാരം അടങ്ങി വന്ന പാടെ കുഴിയിൽ ചാടി... പിന്നെ അങ്ങോട്ട് ഒരോട്ടം ആയിരുന്നു.. അടിക്കുന്നു,, തുടക്കുന്നു,, ഒരക്കുന്നു,, കഴുകുന്നു.... അങ്ങനെ ആ ഫ്ലോറും ചുമരും നന്നായിട്ട് ഒന്ന് വിസ്തരിച്ചു കുളിച്ചു.. പാവം ആതു വന്ന വഴിയേ പണി വാങ്ങിയതിൽ സങ്കടപ്പെട്ട് സാരി മടക്കികുത്തി പണി ചെയ്യുന്നു.. ഇതൊക്കെ ഇങ്ങനെ ആവാൻ കൂട്ട് നിന്ന വാവപ്പെണ്ണ് ചെറിയ കുട്ടി എന്ന കൺസിഡറേഷൻ കിട്ടി എല്ലാവരെയും നോക്കി ഇളിച്ചു കൊച്ചുടിവി കണ്ടു കൊണ്ടിരിക്കുന്നു.... പ്യാവം പാറു തല്ല് കാണാൻ പറ്റാത്ത സങ്കടത്തിൽ ഒറ്റയടിക്ക് ഒരു പാത്രം ബൂസ്റ്റ്‌ ആണ് കലക്കി ബാക്കിയുള്ളവരുടെ മുഖത്തു നോക്കി ഊതി ഊതി കുടിച്ചത്... വല്യേട്ടൻ ഇരുന്നിട്ടും നിന്നിട്ടും എന്തിനേറെ കിടന്നിട്ട് പോലും ചുമര് ഉരച്ചുരച്ചു ആത്മാർത്ഥത കാണിക്കുന്നു... വരുൺ ആണേൽ അയ്യോ ചുമരിന് വേദനിക്കും എന്ന പോലെ ഉഴിഞ്ഞു നടക്കുന്നു... പൊന്നു ചേച്ചി കഴുകി തുടച്ചു വെള്ളം മാറ്റി മാറ്റി കൊണ്ട് വരുന്നു.. മിക്കവാറും ടാങ്കി കാലി ആവും ഹേ.. 🏃‍♀️ എല്ലാം സെറ്റ് ആയി പെറുക്കി വെച്ച പച്ചക്കറി കളയാൻ വേണ്ടി പൊന്നു മുൻകൈ എടുത്തതും വല്യേട്ടൻ തടഞ്ഞു കൊണ്ട്,, ഇതൊക്കെ എന്റെയാ.. എനിക്ക് വേണം.. എന്നും പറഞ്ഞു കയ്യടക്കി വെച്ചു.. ആ എന്തേലും ആവട്ടെ എന്ന് കരുതി എല്ലാവരും അവരവരുടെ വേ നോക്കി ചൽതി..

അച്ഛൻ പച്ചക്കറിയും വാങ്ങി ഹാളിൽ കാല് കുത്തിയതും,, അമ്മേ.. എന്നൊരു വിളി ആയിരുന്നു.. എല്ലാരും ഹാജർ വെച്ചപ്പോൾ ഹാളിന്റെ നടുക്ക് ദേ ഒരു വല്യേട്ടൻ വിത്ത്‌ പച്ചക്കറികൾ.. പച്ചക്കറിയുടെ നല്ല ഭാഗങ്ങൾ ഒക്കെ എടുത്ത് വെട്ടി ഷേപ്പ് ആക്കി പാപ്പുണ്ണിയെ ഡിസൈൻ ചെയ്ത് ചുമരിൽ വാർത്തു വെച്ചേക്കുവാണ് വല്യേട്ടൻ വിത്ത്‌ പച്ചക്കറി കൊണ്ട് തന്നെ "Happy Born Day Paappunni " എന്നും ഉണ്ട്... അത്രക്ക് പച്ചക്കറി ഉണ്ടായിരുന്നെന്നെ.... 🤣🤣.... വല്യേട്ടൻ എന്നാ സുമ്മാവാ... പാറു വല്യേട്ടന്റെ അടുത്തേക്ക് മന്ദം മന്ദം പോയിക്കൊണ്ട് പറഞ്ഞു.. നിനക്കിത്രേം കൊലാവാസന ഉണ്ടായിരുന്നോ... അച്ഛൻ വല്യേട്ടനെ പ്രൗഡ് of മകൻ കൊടുത്തു.. കൊലയുടെ വാസന അല്ല,, അമ്മ പുളിയിഞ്ചി ഉണ്ടാക്കുവാ.. ലെ വാവാച്ചി 🙄🙄 നിന്റെ ബാക്കി തന്നെ.. അമ്മ തലക്കും കൈ കൊടുത്ത് പറഞ്ഞു.. എന്റെ അല്ല ഇവന്റെ.. വരുണിന്റെ മേലേക്ക് ചാർത്തി വല്യേട്ടൻ നല്ല പട്ടം ചൂടി... സദ്യക്ക് കഷ്ണങ്ങൾ ഒക്കെ നുറുക്കി അടുപ്പത്തേക്ക് ഇട്ടപ്പോഴേക്കും ശിൽപയുടെ ഫാമിലി വന്നു.. പിന്നാലെ പൊന്നുവിന്റെ ഫാമിലി... എല്ലാവരും കൂടി ഒത്തുപിടിച്ചപ്പോൾ 2 മണി ആയപ്പോഴേക്കും സദ്യയും രണ്ട് കൂട്ട് പായസവും ആയി..... ദേവുവിന് പിന്നെ യാത്ര ചെയ്യാൻ പറ്റാത്തത് കൊണ്ട് ഒരു ഈച്ച കുഞ്ഞു പോലും അവിടെ നിന്ന് വന്നില്ല..

ഞാൻ പോവാതെ ഈച്ചകളോട് ഒന്നും പോവണ്ട എന്ന് ദേവു പറഞ്ഞു... (ഈ കൊറോണ കാലത്ത് ഒരു സദ്യ കിട്ടിയിട്ട് പോവാത്ത ഈച്ചകളെ.. ആ ഇൻവിറ്റേഷൻ കാർഡ് മേമിന് തരുമോ 🙄🙄😖..ലെ nilbu )... രണ്ട് മണി ആയത് കൊണ്ടും വിശപ്പ് സ്വന്തം തള്ളക്കും തന്തക്കും വിളിച്ചത് കൊണ്ടും വല്യേട്ടൻ തല്ലും വക്കാണത്തിനും ഒന്നും പോയില്ല.. ആർത്തി പിടിച്ചു കിട്ടിയ ചോറും കറിയും തിന്ന് വയറിൽ കുറച്ച് സ്ഥലം ഒഴിച്ച് മൂപ്പര് എണീറ്റ് പോയി.. കേക്ക് മുറിച്ചിട്ടില്ലേയ്...... 😆😆 ശിൽപയുടെ വീട്ടിൽ നിന്നൊരു കേക്ക്,,, വൃന്ദാവനത്തിൽ നിന്നൊരു കേക്ക്,,, പൊന്നുവിന്റെ വീട്ടിൽ നിന്നൊരു കേക്ക്.. മൊത്തം മൂന്ന് കേക്ക്... വാവ നോട്ടം ഇട്ട് കണ്ടതെ,,, മൂന്നിലേയും പൂവ് എനിക്കാ നീ വേണേൽ ഇല എടുത്തോ.. ഫസ്റ്റ് ഞാൻ പറഞ്ഞു.. ഇളിച്ചു കൊണ്ട് വല്യേട്ടൻ കണ്ണുരുട്ടി.. നീ പോടാ ഞാൻ ഇന്നലെയെ അമ്മയെ പറഞ്ഞേൽപ്പിച്ചു.. അപ്പൊ ഫസ്റ്റ് ഞാൻ.. വാവ ഒരു പുച്ഛചിരി ചിരിച്ചു... ഹാ ബെസ്റ്റ്... വല്യേട്ടന് മൂന്ന് കേക്കിന്റെയും പൂവ് വാവ തിന്നുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.. എന്നാലും കൊച്ചിന്റെ അച്ഛനായ എനിക്കൊരു പൂവ്.. ഏഹേ.. വല്യേട്ടൻ ആത്മകഥിച്ചു... ആ പാടിക്കോ.. പാവടാ.. സസീതോ പീത്തോ ഓമന പീത്തോ കുഞ്ഞുമന പീത്തോ... വല്യേട്ടൻ യൊ യൊ യൊ 🤣🤭😎... •°•°•°°•••••••°°•°•°• ചുരുക്കം പറഞ്ഞാൽ പിറന്നാൾ അടിച്ച് പൗളിച്ചു നാറാണ കല്ലാക്കി ഈ nilbu.. terereraraa.... 😇 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story