💖നിന്നിലലിയാൻ💖: ഭാഗം 18

ninnilaliyan

രചന: SELUNISU

അച്ചൂ എന്നവൻ ഉറക്കെ വിളിച്ചതും അവൾ ഞെട്ടി അവനെ നോക്കി.... അവൻ കൈ കൊണ്ടവളെ മാടി വിളിച്ചതും. അവൾ കണ്ണ് തുടച്ചു പൂജയെയും അങ്കിളിനെയും നോക്കി ഒന്ന് ചിരിച്ചു അവന്റെ അടുത്തേക്ക് ഓടി..... അടുത്ത് എത്തിയതും അവൾ കിതച്ചോണ്ട് അവന്റെ മുഖത്തേക്ക് നോക്കി..... അത് കണ്ട് അവൻ ഒന്നൂടെ അവളോട് ചേർന്ന് നിന്നു... താലിയുടെ കാര്യം ഞാൻ വിട്ടെന്ന് നീ കരുതണ്ട.... ഫ്ലൈറ്റിന് വൈകും എന്നുള്ളത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാതെ പോന്നത്.... പൂജയുടെ കഴുത്തിൽ ഞാൻ ഈ താലി തന്നെ കെട്ടും.... അതെന്റെ ഒരു വാശിയാ... കേട്ടോടി എന്നവൻ അവളെ നോക്കി പറഞ്ഞതും എന്തൊക്കെയോ പ്രതീക്ഷിച്ചു വന്ന അവൾക്ക് ദേഷ്യം വന്നു... അവൾ പല്ലിറുമ്പി അവനെ നോക്കി പോടാ പട്ടീന്നും വിളിച്ചു അവനെ ഒരൊറ്റ തള്ളായിരുന്നു.... ബാക്കിൽ വെച്ചിരുന്ന ബാഗിൽ തട്ടി ദേ കിടക്കുന്നു നിലത്ത്....

അത് കണ്ട് അവൾ ചിരിച്ചതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി..... പൂജയും അങ്കിളും അങ്ങോട്ട് വന്നു അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു... അവൻ എഴുന്നേറ്റ് ഡീ എന്നും വിളിച്ചു അവളെ അടുത്തേക്ക് ചെന്നതും അവൾ അവിടെ നിന്ന് ഓടി കഴിഞ്ഞിരുന്നു.... എന്തോന്നാടാ...അവൾ ഇപ്പൊ എന്തിനാ നിന്നെ തള്ളിയിട്ടേ.... ചുമ്മാ..... കരഞ്ഞു വീർത്ത അവളെ കണ്ടിട്ട് പോവാൻ വയ്യ അങ്കിൾ... അതോണ്ട് വെറുതെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചതാ..വീണാലെന്താ അവൾ ചിരിച്ചു കണ്ടില്ലേ...എനിക്കത് മതി എന്നവൻ പറഞ്ഞു തീർന്നതും അവന്റെ മിഴികളിൽ കണ്ണ് നീർ ഊറി കൂടിയിരുന്നു... അങ്കിൾ അവളെ നോക്കിക്കോണേ.... അവൾ ഇത്രയും നാളും ഒറ്റക്ക് തന്നെ ആയിരുന്നില്ലെടാ... അറിയാം എന്നാലും എന്തോ ഒരു ഭാരം പോലെ മനസ്സിൽ... ഞാൻ പോവാതിരുന്നാലോ.... എന്താ ആരവേട്ടാ ഇത്.. വീട്ടിൽ അവരൊക്കെ കാത്തിരിക്കുവല്ലേ... അച്ചുവിന്റെ കാര്യം ഓർത്തു വിഷമിക്കണ്ട... ആരവേട്ടൻ വരുന്നത് വരെ അവളെ കൂടെ ഞാൻ ഉണ്ടാവും...

എന്ന് പൂജ പറഞ്ഞതും അങ്കിളും അങ്ങനെ മതിയെന്ന് പറഞ്ഞു... അവരൊക്കെ അങ്ങനെ പറഞ്ഞതും തെല്ലൊരാശ്വാസത്തോടെ അവരോട് ബൈ പറഞ്ഞവൻ അകത്തേക്ക് കയറി..... അങ്കിളും പൂജയും ചെല്ലുമ്പോ അച്ചു കാറിൽ ഇരിക്കുവായിരുന്നു.... അങ്കിൾ എനിക്കും പോണം നാട്ടിലേക്ക്.... ഏഹ്... എന്നാ നിനക്കും അവന്റെ കൂടെ പൊക്കൂടായിരുന്നോ... ആരവേട്ടൻ എന്നെ വിളിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു എനിക്ക്... പക്ഷേ.... അത് പ്രതീക്ഷ മാത്രമായിരുന്നു.... മ്മ്...നീ നിന്റെ എംഡിയോട് ചോദിച്ചു നോക്ക്...എന്നും പറഞ്ഞു അങ്കിൾ വണ്ടി എടുത്തതും അവൾ പുറത്തേക്ക് നോക്കി ഇരുന്നു..... ഫ്ലാറ്റിൽ അവരെ ഇറക്കി അങ്കിൾ പോയതും അവർ റൂം തുറന്ന് അകത്തേക്ക് കയറി.... എന്തോ അവൾക്ക് വല്ലാതെ ഹൃദയം നോവുന്നത് പോലെ തോന്നി.... അവൾ സെറ്റിയിലേക്ക് ഇരുന്ന് തലയിൽ കൈ വെച്ചു..... അച്ചു....എന്ത് പറ്റി.. പൂജാ... നീ ഇന്ന് ഇവിടെ നിക്കാവോ.... അത് നീ പറഞ്ഞില്ലേലും ആരവേട്ടൻ വരുന്നത് വരെ ഇനി ഞാൻ ഇവിടെ തന്നെയാ... ആരവേട്ടൻ വരുന്നത് വരെ എന്നെ കൊണ്ട് ഇവിടെ നിക്കാൻ കഴിയില്ലെടി...

പോണം എനിക്ക് നാട്ടിൽ എത്രയും പെട്ടന്ന്...എന്നും പറഞ്ഞവൾ സെറ്റിയിൽ നിന്ന് എഴുന്നേറ്റു... ആരവിന്റെ റൂം ലക്ഷ്യം വെച്ചു നീങ്ങി.... റൂമിലേക്ക് കയറാൻ നിന്നതും അവൾ ഒന്ന് തിരിഞ്ഞു... പൂജ നീ എന്റെ റൂമിൽ കിടന്നോ ഞാൻ ഇവിടെയാ എന്നും പറഞ്ഞവൾ അകത്തേക്ക് കയറിയതും ആരവിന്റെ പെർഫ്യൂം സ്മെൽ മൂക്കിലേക്ക് തുളച്ചു കയറി...... അവൾക്ക് അവൻ അവിടെ ഉള്ള പോലെ തോന്നി.... നെഞ്ച് പൊട്ടുന്ന വേദന.... അവൾ ബെഡിലേക്ക് ഇരുന്നു... അവിടെ ഒന്ന് തഴുകി.....അവൾ പില്ലോ എടുത്ത് മടിയിൽ വെച്ചതും അതിന് അടിയിൽ കിടക്കുന്ന ഡയറിയിൽ കണ്ണുകളുടക്കി..... അവൾ പില്ലോ ബെഡിൽ വെച്ച് അത് കയ്യിലെടുത്തു.........അതിന്റെ ഏട് മറിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.....ചുവപ്പ് മഷി കൊണ്ട് 💖നിന്നിലലിയാൻ 💖എന്ന് കട്ടിയിൽ എഴുതിയിരിക്കുന്നു.... കുറച്ചു നേരം അതിൽ തന്നെ നോക്കി ഇരുന്ന് അവൾ അടുത്ത പേജ് മറിച്ചു...

അതിൽ ആരവിന്റെ മാത്രം അച്ചുവിന് എന്ന് ഹെഡിങ് എഴുതി തന്നോടുള്ള സ്നേഹം അതിൽ എഴുതി വെച്ചിരിക്കുന്നു..... ഓരോ താളുകൾ മറിക്കും തോറും ആരവിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴം അവൾക്ക് മനസ്സിലാവുകയായിരുന്നു....പുകഞ്ഞെരിയുന്ന മനസ്സിലേക്ക് ആരോ വെള്ളം ഒഴിച്ച പോലെ തോന്നിയവൾക്ക്... സന്തോഷം കൊണ്ട് ആരവിനെ കാണണം എന്നായി..... അവൾ ഡയറി എടുത്തു ബാഗിലേക്ക് വെച്ച് റൂം തുറന്ന് പൂജയുടെ അടുത്തേക്ക് ഓടി..... പൂജാ..... ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയി വരാം... എന്താടി എമർജൻസി വല്ലതും ഉണ്ടോ.... എനിക്ക് എംഡിയെ ഒന്ന് കാണണം...പെട്ടന്ന് വരാം എന്നും പറഞ്ഞവൾ ...പൂജയുടെ മറുപടിക്ക് നിക്കാതെ പുറത്തേക്കിറങ്ങി... ഇവൾക്ക് ഇതെന്ത് പറ്റി എന്നും ആലോചിച്ചു നിക്കുന്ന ടൈമിലാണ് പൂജയുടെ ഫോണിലേക്ക് ആരവിന്റെ കാൾ വന്നത്.....

ഹലോ ആരവേട്ടാ ഫ്ലൈറ്റ് എത്തിയോ..... ഇല്ലെടി....ടൈം ആവുന്നേ ഒള്ളു....നീ ഫ്ലാറ്റിൽ അല്ലേ അച്ചു എന്ത്യേ... അവളിപ്പോ ഹോസ്പിറ്റലിലേക്ക് പോയി... ഹോസ്പിറ്റലിലേക്കോ... എന്തിന്... എംഡിയെ കാണാൻ ആണെന്ന് മാത്രം പറഞ്ഞു. എന്തേലും ചോദിക്കുന്നതിന് മുൻപ് അവൾ പോയി....എന്തേലും എമർജൻസി കാണും... മ്മ്....ഞാൻ നിന്നെ വിളിച്ചത് വേറൊരു കാര്യം പറയാനാ.... എന്റെ റൂമിൽ പില്ലോക്ക് അടിയിലുണ്ട് എന്റെ ഒരു ബുക്ക്....അതൊന്ന് എടുത്ത് നിന്റെ അടുത്ത് വെക്ക്....അച്ചു കാണണ്ട....ഞാൻ വന്നിട്ട് തന്നാൽ മതി... ആ ഞാൻ ഒന്ന് നോക്കട്ടെ... കാൾ കട്ട്‌ ചെയ്യണ്ട... എന്നും പറഞ്ഞവൾ അവന്റെ റൂമിലേക്ക് കയറിയതും പില്ലോ ബെഡിന് നടുവിൽ കിടക്കുന്നത് കണ്ടു...അവൾ പില്ലോ എടുത്ത് നോക്കിയതും അവളുടെ നെറ്റി ചുളിഞ്ഞു... ആരവേട്ടാ പില്ലോക്ക് അടിയിൽ ഇല്ലല്ലോ... തന്നെയുമല്ല ദേ പില്ലോ ബെഡിന് നടുവിൽ കിടക്കുന്നു... നടുവിലോ അങ്ങനെ വരാൻ വഴിയില്ലല്ലോ.... അങ്ങനെയാണേൽ ഞാൻ ആ ബുക്ക്‌ മറക്കില്ലായിരുന്നു...

അയ്യോ ആരവേട്ടാ അച്ചു ഇവിടെ ആയിരുന്നു ഇത് വരെ.... ശേ.... എങ്കിൽ അവളത് കണ്ട് കാണും.....ഒക്കെ കുളമായല്ലോ.. അതിന് മാത്രം എന്താ ആരവേട്ടാ അതിൽ.... അച്ചുവിനോടുള്ള എന്റെ സ്നേഹം.... ഓഹോ..അപ്പൊ അതാണ് ഇത് വരെ ഡൾ ആയിരുന്ന അച്ചു മുറിയിൽ നിന്ന് വന്നപ്പോ ഹാപ്പി ആയത്..... എങ്കി പിന്നെ കാര്യങ്ങൾ എളുപ്പമായല്ലോ..... മാങ്ങാത്തൊലി... ഞാൻ കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.... അത് പോലെ നടക്കാവൂ.... അഹ് എന്ത് വേണമെന്ന് എനിക്കറിയാം നീ ഫോൺ വെച്ചോ.... അവൾ വന്ന എനിക്കൊരു മെസ്സേജ് ഇട്ടേച്ചാ മതി.... അഹ്... ഓക്കേ ആരവേട്ടാ.. നാട്ടിൽ എത്തിയാ ഉടൻ വിളിക്കണേ... വിളിക്കാടി വെച്ചോ.... എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തതും അവന്റെ മനസ്സിൽ അവൾ അത് വായിച്ചപ്പോ ഉള്ള മുഖം തെളിഞ്ഞു വന്നു.... ഇനി അവൾ ഞാൻ കാരിയതിനേക്കാളും നേരത്തെ നാട്ടിൽ എത്തും എന്ന് മനസ്സിൽ പറഞ്ഞവൻ ചിരിച്ചു... ഫ്ലൈറ്റ് എത്തിയെന്നുള്ള അനൗൺസ് കേട്ടതും അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു.... എംഡിയുടെ റൂമിൽ നിന്നും അച്ചു ചിരിച്ചോണ്ട് പുറത്തേക്കിറങ്ങി.....

അവൾ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു...... നാലഞ്ചു മണിക്കൂർ ഫ്ലൈറ്റ് യാത്രക്കൊടുവിൽ അവൻ നാട്ടിലെ എയർപോർട്ടിൽ ലാൻഡ് ചെയ്തു... പുറത്ത് തന്നെ കാത്ത് നിക്കുന്ന ആരുവിനെയും നിധിയേയും കണ്ടതും അവൻ അവർക്ക് കൈ കാണിച്ചു... ആരു കുഞ്ഞേട്ടാ എന്നും വിളിച്ചോണ്ട് അരികിലേക്ക് ഓടി വന്നതും അവളെ ചേർത്ത് പിടിച്ചു... ഒപ്പം നിധിയേയും.... കുഞ്ഞേട്ടാ... അച്ചു ചേച്ചിയെ കൂടെ കൊണ്ട് വരായിരുന്നില്ലേ... അവൾക്ക് ലീവ് കിട്ടിയില്ല.... എന്തേ അച്ഛനും അമ്മയും വരാഞ്ഞേ... അവിടെ അച്ചു ചേച്ചീടെ അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ട്...എല്ലാരും കൂടെ വരുന്നില്ലാന്ന് പറഞ്ഞു... അഹ്... എന്നാ പോവാം നിധി... എന്നും പറഞ്ഞവൻ ആരുവിനെയും ചേർത്തുപിടിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു.... വീട്ടിൽ എത്തിയതും എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ട്... വണ്ടിയിൽ നിന്നിറങ്ങിയതും അമ്മ ഓടി വന്നു കെട്ടിപിടിച്ചു ..

സ്നേഹപ്രകടനങ്ങൾക്കൊടുവിൽ അകത്തേക്ക് കയറി ഇരുന്നു...ശിവയുടെ കാര്യം അവര് ചോദിച്ചപ്പോ അച്ചുവും അവനും സ്നേഹത്തിൽ ആയിരുന്നു എന്നുള്ളത് ഒഴികെ അവൻ അവരോട് പറഞ്ഞു.... മോനേ... അച്ചുവിന് ലീവ് കിട്ടി കാണില്ലാലെ.... അവളും കൂടെ ഉണ്ടെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു.... അങ്കിൾ വിഷമിക്കണ്ട.... അവൾ ഉടനെ വരും.... സത്യാണോ മോനേ.. എന്നയാൾ ചോദിച്ചതും അവൻ അതേന്ന് തലയാട്ടി കാണിച്ചു.... എങ്കി മോൻ അവളെ ഒന്ന് വീഡിയോ കാൾ വിളിച്ചേ....നീ ഇവിടെ എത്തിയ വിവരം അറിയിക്കേം ചെയ്യാലോ എന്ന് അവളുടെ അമ്മ പറഞ്ഞതും അവൻ അവിടെ നിന്ന് പരുങ്ങി കളിച്ചു.. അവസാനം വേറെ വഴിയില്ലെന്ന് കണ്ട അവൻ അവളുടെ ഫോണിലേക്ക് കാൾ ചെയ്തു...ഫ്രഷ് ആയി വരാം നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞു ഫോൺ അച്ചുവിന്റെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു അവൻ നിധിനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു മുകളിലേക്ക് കയറി..... ഫ്ലാറ്റിലെത്തി കാര്യങ്ങളൊക്കെ പൂജയോട് പറഞ് ഫ്രഷ് ആയി ബാൽക്കണിയിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്...

ആരവേട്ടന്റെ നമ്പർ കണ്ടതും മുടിയൊക്കെ ഒന്ന് ശരിയാക്കി വേഗം ഫോൺ അറ്റൻഡ് ചെയ്തതും പ്രതീക്ഷിച്ച ആളെ കാണാഞ്ഞത് കൊണ്ട് തന്നെ അവളുടെ മുഖം ഒന്ന് മങ്ങി..... അത് പുറമേ കാണിക്കാതെ അവൾ അമ്മക്ക് ഒന്ന് ചിരിച്ചു കാണിച്ചു... മോളെ അച്ചു... ആ അമ്മാ.... നിങ്ങൾ എപ്പോഴാ അങ്ങോട്ട് പോയെ.... ഞങൾ ഉച്ചക്കെത്തി.. അഹ്...ആരവേട്ടൻ എപ്പോ എത്തി.... ദേ കുറച്ചു നേരമായേ ഒള്ളു.... നീ ഒറ്റക്കായിലെ വീണ്ടും... ഏയ്‌ ഇവിടെ പൂജ ഉണ്ട്... ആരവേട്ടന്റെ സെക്ഷനിൽ വർക്ക്‌ ചെയ്യുന്ന കുട്ടിയാ.... അഹ്‌ണോ... സമാധാനമായി... ബാക്കിയെല്ലാവരും എവിടെ... എല്ലാരും ഉണ്ടിവിടെ.... ആരു എന്താ ഒന്നും മിണ്ടാത്തെ... അവൾ നീ വരാത്തതിലുള്ള ദേഷ്യത്തിലാ... നീ പെട്ടന്ന് വരില്ലേ മോളെ....ആരവ് പറഞ്ഞു നീ വരുമെന്ന്.. ആരവേട്ടനോ... എവിടെ ആൾ ഒന്ന് കൊടുത്തേ.... അവൻ മുകളിലാ.... നിധി ദേ നീ ഒന്ന് കൊണ്ട് കൊടുക്ക്...

എന്നും പറഞ്ഞു അമ്മ ഫോൺ അവന്റെ കയ്യിലേക്ക് കൊടുത്തു.... അച്ചു.... അഹ് നിധിനേട്ടാ.... നിങ്ങടെ കാമുകി എന്നോട് പിണക്കമാ... പതിയെ പറയെടി കുരുട്ടെ.... ആരെങ്കിലും കേൾക്കും... ഏതായാലും അറിയേണ്ട കാര്യമല്ലേ ... കുറച്ചു നേരത്തെ ആയിക്കോട്ടെന്ന്... പോടീ... നീ പെട്ടന്ന് ഇങ് വാ... വന്നിട്ടെന്തിനാ... നിങ്ങടെ സുഹൃത്തിന് എന്നെ കാണുന്നത് ചതുർത്തിയാ... ഒക്കെ എനിക്കറിയാടി... നീ വാ നമുക്ക് ശരിയാക്കാം.. ഞാൻ ഫോൺ അവന് കൊടുക്കാം.... കുളി കഴിഞ്ഞു ഇറങ്ങിയതും ഫോൺ എനിക്ക് നേരെ നീട്ടി പിടിച്ചു നിധി ഒന്നിളിച്ചു കാണിച്ചു.... എന്താടാ... ദേ നിനക്കാ ഫോൺ... എനിക്കോ ആരാ... എന്നവൻ ചോദിച്ചതും അവൻ ചുണ്ട് കൊണ്ട് നിന്റെ കെട്ടിയോൾ എന്ന് പറഞ്ഞതും ആരവ് ഒന്ന് ചിരിച്ചു അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നിധിനോട്‌ പോടാന്ന് പറഞ്ഞു.... അവനൊന്ന് ചിരിച്ചു തലയാട്ടി റൂമിൽ നിന്ന് ഇറങ്ങിയതും ആരവ് ഡോർ അടച്ചു ഫോണും കൊണ്ട് ബെഡിലേക്കിരുന്നു... ഫോൺ നേരെ പിടിച്ചു... മ്മ്... എന്താ... നീരാട്ടൊക്കെ കഴിഞ്ഞോ......വെള്ളമടി പാർട്ടി എപ്പഴാ...

അതൊക്കെ എന്തിനാ നീ അറിയുന്നേ... നീ നിന്റെ കാര്യം നോക്കിയാ മതി.... ഓ... ആയിക്കോട്ടെ.... ആരവേട്ടന് എന്നെ മിസ്സിയ്യ്ന്നുണ്ടോ.... ഓ.. പിന്നെ ഇനി രണ്ടാഴ്ച നിന്റെ മോന്ത കാണണ്ടല്ലോന്ന് ഉള്ള സമാധാനത്തിലാ... എനിക്ക് മിസ്സിയ്യുന്നത് എന്റെ പൂജയെ ആണ്....എന്നവൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി.... ഉണ്ടക്കണ്ണും കാട്ടി ഇരിക്കാതെ വെച്ച് പോടീ എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു.... വാൾപേപ്പർ ആക്കി വെച്ചിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി.. പെട്ടന്ന് വാടി പെണ്ണേ... പറ്റുന്നില്ല നീ ഇല്ലാതെ എന്നും പറഞ്ഞവൻ ഫോട്ടോയിൽ പതിയെ ചുണ്ടുകൾ ചേർത്തു.... പിറ്റേന്ന് രാവിലെ തന്നെ ആരവും നിധിനും ഒന്ന് കറങ്ങാൻ പോയി... ഡാ... എനിക്ക് ഒരു കുപ്പി വേണം.. നീ ഇപ്പൊ കഴിച്ചില്ലേ ഇനി എന്തിനാ... വീട്ടിൽ കൊണ്ട് പോണം...പറ്റുന്നില്ലെടാ അവളില്ലാതെ.. ഒന്ന് ശരിക്ക് ഉറങ്ങണമെങ്കിൽ കുപ്പി കിട്ടിയേ തീരൂ....

ഡാ... നിന്റെ അച്ഛൻ കണ്ടാൽ പ്രശ്നമാവില്ലേ... അവിടെ ഇപ്പൊ എല്ലാവരും ഉറങ്ങിക്കാണും... മ്മ്... ശരിയെന്നാ ഇനി അതില്ലാണ്ട് നിന്റെ ഉറക്കം പോവണ്ട എന്നും പറഞ്ഞവൻ കുപ്പി വാങ്ങി ആരവിന്റെ കയ്യിൽ കൊടുത്തു... വീട്ടിലെത്തി അതുമായി കയറാൻ നിന്ന അവൻ അവിടെ ലൈറ്റ് കണ്ട് ഒന്ന് ഞെട്ടി. ഈ സമയത്ത് എല്ലാവരും ഉറങ്ങുന്നതാണല്ലോ ഇതിപ്പോ എന്താ കഥ.. ഇനിപ്പോ ഈ കുപ്പി ഞാൻ എന്ത് ചെയ്യും ദൈവമേ.... അവൻ ഉടുത്ത മുണ്ട് ഒന്ന് മടക്കി കുത്തി കുപ്പി അതിലേക്ക് വെച്ചു... ഇതെങ്ങാനും വീണാൽ പണി കിട്ടും ദേവി... കാത്തോണേ.. എന്നും പറഞ്ഞവൻ പതിയെ നടന്നു അകത്തേക്ക് കയറി... ഹാളിൽ തന്നെ ഇരിക്കുന്ന അച്ഛനെ കണ്ട് അവനൊന്ന് ഇളിച്ചു കാണിച്ചു... എവിടെ ആയിരുന്നെടാ ഇത്രയും നേരം... ഞങ്ങൾ ചുമ്മാ ഒന്ന് കറങ്ങാൻ... മ്മ്.. വേഗം കുളിച്ചു വാ ഭക്ഷണം കഴിക്കാം..

ഏഹ്... ഇത് വരെ ആരും കഴിച്ചില്ലേ... ഇല്ല.. ഒരുമിച്ചിരിക്കാംന്ന് വെച്ചു... വേഗം പോയി വാ എന്നച്ഛൻ പറഞ്ഞതും അവൻ തലയാട്ടി പതിയെ നടന്നു... അല്ല നീ എന്താ ഇങ്ങനെ നടക്കണേ.. അത്... അതുണ്ടല്ലോ... ഒരുപ്പാട് നേരം ബൈക്കിൽ ഇരുന്നിട്ടാന്ന് തോന്നുന്നു...അച്ഛനെ അമ്മ വിളിച്ചൂന്ന് തോന്നുന്നു... ഏഹ് ആണോ.. എന്നാ ഞാൻ ചെന്ന് നോക്കട്ടെ...എന്നും പറഞ്ഞു അച്ഛൻ അടുക്കളയിലേക്ക് പോയതും അവൻ മടിക്കുത്തിൽ നിന്ന് കുപ്പി എടുത്ത് മുകളിലേക്ക് ഓടി കയറി..... റൂം ലോക്ക് ചെയ്തു അവൻ കുപ്പിക്കൊരു ഉമ്മ കൊടുത്തു... ഓഹ്...രക്ഷപെട്ടു.... എന്നും പറഞ്ഞവൻ കുപ്പി പൊട്ടിച്ചു അതിൽ നിന്ന് കുറച്ചു വായയിലേക്ക് കമഴ്ത്തിയതും പെട്ടന്ന് ബാത്രൂമിന്റെ ഡോർ തുറന്ന് വരുന്ന ആളെ കണ്ട് അവൻ കുടിച്ച മദ്യം പുറത്തേക്ക് തുപ്പി............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story