💖നിന്നിലലിയാൻ💖: ഭാഗം 19

ninnilaliyan

രചന: SELUNISU

ഡോർ തുറന്നു വരുന്ന ആളെ കണ്ട് അവൻ കുടിച്ച മദ്യം പുറത്തേക്ക് തുപ്പി.... അച്ചൂ..... നീ ഇവിടെ.... അശ്ശെ....വന്നു വന്നു വീട്ടിലും തുടങ്ങിയോ...അങ്കിളിന് ഇഷ്ട്ടമില്ലാന്ന് അറിയില്ലേ....ശരിയാക്കി തരാം എന്നും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൻ ഓടി ചെന്ന് അവളെ അരയിലൂടെ കയ്യിട്ട് അവളെ പൊക്കി ബെഡിലേക്കിട്ട് ഡോർ ലോക്ക് ചെയ്തു....... എങ്ങോട്ടാ ചാടി തുള്ളി... അങ്കിളിനോട്‌ പറയാൻ... ഓ... അവളൊരു അങ്കിള്.... നിന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ.... ഇവിടേം സ്വൈര്യം തരില്ലേ..... മനസ്സിൽ അവൾ വന്നതിന്റെ സന്തോഷം അലയടിക്കുന്നുണ്ടെങ്കിലും അവൻ അത് അടക്കി വെച്ച് അവളോടങ്ങനെ ചോദിച്ചതും അവൾ കണ്ണുരുട്ടി അവനെ നോക്കി.... ദേ... നിന്റെ ഉണ്ടക്കണ്ണും വെച്ച് എന്റെ നേരെ നോക്കിയാലുണ്ടല്ലോ കുത്തി പൊട്ടിക്കും ഞാൻ... ഓ.. പിന്നെ ഇങ് വാ.... നിന്ന് തരാം... പോടീ....

നീ പോടാ...പട്ടി... ഏഹ്... എന്താ... എന്താ വിളിച്ചേ... കേട്ടില്ലേ... പട്ടീന്ന്... എന്നവൾ വിളിച്ചു എണീറ്റതും അവൻ അവളെ വലിച്ചു അടുത്തേക്ക് നിർത്തിച്ചു... മദ്യത്തിന്റെ സ്മെൽ കാരണം അവൾ അവനിൽ നിന്ന് മുഖം തിരിച്ചു.... ശേ... നാറീട്ട് വയ്യാ... വിട്ടേ.. എനിക്കീ സ്മെൽ അടിച്ചാ അപ്പൊ വോമിറ്റിയ്യാൻ തോന്നും എന്നും പറഞ്ഞവൾ അവനിൽ നിന്ന് കുതറാൻ തുടങ്ങിയിരുന്നു.... പക്ഷേ ഇതൊന്നും മൈൻഡ് ചെയ്യാതെ അവൻ അവളെ തന്നെ നോക്കി നിക്കുവായിരുന്നു..... അവളിൽ നിന്ന് വമിക്കുന്ന സോപ്പിന്റെയും ഷാമ്പുവിന്റെയും ഗന്ധം അവനിൽ മറ്റൊരു വികാരം ഉണ്ടാക്കി.... അവൻ അവളുടെ മുഖം പിടിച്ചു അവന്റെ മുഖത്തിനു നേരെയാക്കിയതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.... അവൻ വിടാതെ നോക്കിയതും അവൾ ക്ക് ആകെ ചടപ്പ് തോന്നി... ആരവേട്ടാ....

എന്നവൾ പതിയെ വിളിച്ചതും അവൻ അവളുടെ ചുണ്ടുകളിലേക്ക് ചേക്കേറിയിരുന്നു..... പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ അച്ചുവിന്റെ കണ്ണുകൾ തുറിച്ചു വന്നു..... അവൻ അവളുടെ അരയിൽ കൈ മുറുക്കിയതും അവളൊന്ന് ഏങ്ങി അവന്റെ ഷർട്ടിൽ പിടിച്ചു.... മദ്യത്തിന്റെയും ഉമിനീരിന്റെയും ചുവ വായയിൽ കലർന്നതും അവൾക്ക് ശ്വാസം കിട്ടാതെ ആയി... സർവ്വ ശക്തിയും എടുത്ത് അവൾ ആരവിനെ ബാക്കിലേക്ക് തള്ളി..... വായ പൊത്തി പിടിച്ചു ബാത്‌റൂമിലേക്ക് കയറി വോമിറ്റിയ്യാൻ തുടങ്ങിയപ്പോഴാണ്...ആരവിവിനു എന്താ ചെയ്തേന്നുള്ള ബോധം വന്നത്....അവൻ സ്വയം തലക്കൊരു മേട്ടം കൊടുത്തു അവളെ അടുത്തേക്ക് ചെന്ന് അവളുടെ പുറം തടവി കൊടുത്തതും അവൾ മുഖവും വായും കഴുകി അവനെ തുറിച്ചു നോക്കി.... സോറി അച്ചു.... ഞാൻ പെട്ടന്ന്... മിണ്ടരുത്...ഉള്ള കള്ള് മുഴുവൻ മോന്തി വന്നു....

ഓരോന്ന് കാട്ടിക്കൂട്ടും.... മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാൻ.... എന്നും പറഞ്ഞവൾ അവനെ തള്ളി മാറ്റി ബാത്‌റൂമിൽ നിന്ന് ഇറങ്ങി....കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു...ചുണ്ടിന്റെ സൈഡിൽ ചോര കല്ലിച്ചത് കണ്ടവൾ അവിടെ ഒന്ന് തൊട്ടതും വേദന കൊണ്ട് എരിവ് വലിച്ചു.. അത് കേട്ട് ആരവ് കണ്ണും രണ്ടും ഇറുക്കി അടച്ചു... പെട്ടന്ന് ഡോറിൽ ആരോ മുട്ടിയതും അവൾ അങ്ങോട്ട് നോക്കി.... ആരാ... പൂജയാ അച്ചു..... എന്ന് പുറത്ത് നിന്ന് മറുപടി വന്നതും ആരവ് ഞെട്ടി അച്ചുവിനെ നോക്കി.... എന്താ പൂജ.. ദേ നിങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു.... അഹ് നീ പൊക്കോ ദേ വരുന്നു..... എന്നും പറഞ്ഞു അവൾ ആരവിന് നേരെ തിരിഞ്ഞു... എന്ത്യേ ഞെട്ടി പോയോ....കാമുകിയെ മിസ്സ്‌ ചെയ്യുന്നു എന്ന് പറഞ്ഞതല്ലേ.... ഭർത്താക്കന്മാർ ഒരു ആഗ്രഹം പറഞ്ഞാ ഭാര്യമാർ അത് സാധിപ്പിച്ചു തരണ്ടേ .....

അതാ എംഡിയേ സോപ്പിട്ട് അവളേം കൊണ്ട് ഇന്ന് തന്നെ ഫ്ലൈറ്റ് കയറിയേ.... എന്നും പറഞ്ഞവൾ കൈ കെട്ടി അവന് മുന്നിൽ വന്നു നിന്നു.... പിന്നേ.... കാമുകി ഈ ചുണ്ടിൽ എന്ത് പറ്റി എന്ന് ചോദിച്ചാ... കാമുകൻ വെള്ളമടിച്ചു ബോധമില്ലാതെ ചെയ്തതാന്ന് പറഞ്ഞാ മതിയല്ലേ... എന്നും പറഞ്ഞവൾ ഡോർ തുറക്കാൻ നിന്നതും ഒന്നൂടെ അവന്റെ അടുത്തേക്ക് വന്നു... അതേയ്.. ദേ ഇവിടെയൊക്കെ തുടച്ചു വൃത്തിയാക്കി ആ ബോട്ടിൽ ഉള്ള ബാക്കി കൂടെ കളഞ്ഞിട്ട് വന്ന മതി... ഇല്ലേൽ ഇന്ന് പുറത്ത് കിടക്കേണ്ടി വരും എന്നും പറഞ്ഞവൾ ഡോർ തുറന്നു പുറത്തേക്ക് പോയതും ആരവ് തൊള്ളയും തുറന്ന് നിന്നു.. ഇവൾ വല്ല അന്യയും ആണോ....ചില സമയം എന്തൊരു പാവം ആണ്.,. ശരിയാക്കി തരാടി കാന്താരി.... എന്നും പറഞ്ഞവൻ കുപ്പി എടുത്ത് അതിൽ ഉണ്ടായിരുന്നത് ഒഴിച്ച് കളഞ്ഞു നിലം തുടച്ചു വൃത്തിയാക്കി ഫ്രഷ് ആയി താഴേക്കിറങ്ങി...ഹാളിൽ ഒന്നും ആരെയും കാണാത്തതു കൊണ്ട് തന്നെ അവൻ അടുക്കളയിലേക്ക് നടന്നു....

അവിടെ അമ്മയോടൊപ്പം നിക്കുന്ന അച്ചുവിനെയും പൂജയെയും ആരുവിനെയും കണ്ടതും അവൻ പൂജയുടെ അടുത്തേക്ക് ചെന്നു അവളെ തോളിലൂടെ കയ്യിട്ട് അച്ചുവിനെ നോക്കിയതും അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.... പൂജ എന്താടി വരുന്ന വിവരം പറയാഞ്ഞേ... പെട്ടന്ന് ആയിരുന്നില്ലേ ആരവേട്ടാ..ഇവൾ എന്നോട് കൂടെ വാന്ന് പറഞ്ഞപ്പോ ഭയങ്കര ത്രിൽ ആയിരുന്നു... പെട്ടന്ന് വീട്ടിലേക്ക് വിളിച്ചു സമ്മതം ഒക്കെ വാങ്ങി..... പിന്നെ ആരവേട്ടനൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി.അല്ലേ അച്ചു എന്നും പറഞ്ഞവൾ അച്ചുവിനെ നോക്കിയതും അവളൊന്ന് ചിരിച്ചെന്ന് വരുത്തി.... എല്ലാവരും ഭക്ഷണം കഴിക്കാൻ വന്നേ.... നേരം ഒരുപാടായി...ബാക്കി നാളെ സംസാരിക്കാം എന്നും പറഞ്ഞു അമ്മ ഫുഡ്‌ എടുത്ത് ഹാളിലേക്ക് നടന്നതും ബാക്കി കറികളുമായി പൂജയും ആരുവും അവിടെ നിന്ന് പോയി.... അച്ചു സ്റ്റാന്റിൽ നിന്ന് പ്ളേറ്റ് എടുത്ത് തിരിഞ്ഞതും മുന്നിൽ നിക്കുന്ന ആരവിനെ കണ്ട് പല്ലിറുമ്പി നോക്കി... വഴീന്ന് മാറിക്കെ എനിക്ക് പോണം...

അതിന് ഇത് ഇടവഴി ഒന്നും അല്ലല്ലോ....ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്...നിനക്ക് പൊക്കൂടെ... എന്നവൻ പറഞ്ഞതും അവൾ അപ്പുറത്തെ സൈഡിലൂടെ പോവാൻ നിന്നതും അവൻ അവിടെയും കയറി നിന്നു... ദേ ആരവേട്ടാ ദേഷ്യം പിടിപ്പിക്കരുത്..... നിന്റെ ദേഷ്യമൊക്കെ ഞാൻ കുറേ കണ്ടതല്ലേ മോളെ... അതോണ്ട് അത് വിട്... പുതിയത് വല്ലതും ഉണ്ടേൽ കാണിക്ക്...ശിവക്ക് എല്ലാം ന്യൂ ആയിരുക്കുമല്ലോ ....എന്താടി അങ്ങനെ വല്ലതും ഉണ്ടോ എന്നവൻ ഒന്നാക്കി ചോദിച്ചതും അവൾ പ്ളേറ്റ് തിണ്ണയിൽ വെച്ച് അവന് നേരെ തിരിഞ്ഞു.... ശിവക്ക് കൊടുത്തതൊക്കെ എങെനെയാ നിങ്ങക്ക് തരാ... മൂന്ന് മാസക്കാലം ഞങ്ങൾ പ്രണയിച്ചു നടന്നിട്ടുണ്ട്... ആ ഒരു കാലയളവിൽ എന്തെല്ലാം നടന്നിട്ടുണ്ട്.... അതൊക്കെ എങെനെയാ..... എന്നും പറഞ്ഞവൾ കുറച്ചു നാണം അഭിനയിച്ചതും അവൻ ദേഷ്യത്തോടെ അവളെ നോക്കി...

അത് കണ്ട് അവളൊന്ന് ഉമിനീരിറക്കി പ്ളേറ്റ് എടുത്ത് പെട്ടന്ന് തന്നെ അവിടുന്ന് പോയി.... ഭക്ഷണം കഴിച്ചു.... എല്ലാവരും അവരുടെ റൂമിലേക്ക് പോയതും കുടിക്കാൻ ഉള്ള വെള്ളവും എടുത്ത് അവളും മുകളിലേക്ക് കയറി..... ഡാ... ആരവേ.... അച്ചു വന്നിട്ടുണ്ടല്ലേ... ഏഹ് അതെങ്ങനെ നീ അറിഞ്ഞു.... ആരു ഇപ്പൊ വിളിച്ചിരുന്നു... അവളെന്തിനാ നിന്നെ ഈ സമയത്ത് വിളിച്ചേ.. അതിന് നിനക്കെന്താ......എന്നെയല്ലേ വിളിച്ചേ.... എന്നാലും നീ ആ കുപ്പി കളയണ്ടായിരുന്നു... അവൾ വന്നില്ലെടാ... ഇനി എന്തിനാ കുപ്പി... നിനക്കല്ലേ.... എനിക്ക് വേണമായിരുന്നു....ശോ.. എന്നാലും നിനക്കതെങ്ങെനെ കളയാൻ തോന്നി.... ഒന്ന് പോയെടാ..അവന്റൊരു കുപ്പി ..പിന്നെ നീ രാവിലെ ഇങ് വാ... പൂജയെ പരിചയപ്പെടാം.... ഏതായാലും നീ ഫ്രീയല്ലേ... ഇഷ്ട്ടപെട്ടാൽ നമുക്കങ് ഉറപ്പിക്കാം നല്ല കുട്ടിയാടാ അവൾ... അഹ്‌ണോ....

എന്നാ നീ കെട്ടിക്കോടാ...അവൻ പാതിരാക്ക് പെണ്ണ് ആലോചിച്ചു വന്നിരിക്കുവാ..,. വെച്ച് പോടാ തെണ്ടി.... എന്നും പറഞ്ഞവൻ കാൾ കട്ട് ചെയ്തതും അവനൊന്ന് ചിരിച്ചു തിരിഞ്ഞതും തൊട്ടടുത്തു നിക്കുന്ന അച്ചുവിനെ കണ്ട് ഒന്ന് പുറകോട്ട് നീങ്ങി.... എന്തുവാടി.... ആരെ കെട്ടുന്ന കാര്യവ പറയുന്നേ... എന്റെ പൂജയെ കെട്ടുന്ന കാര്യം... ഓ... നിങ്ങക്ക് ഈ വിചാരം മാത്രമേ ഒള്ളോ.. അതേലോ..... ഇവിടുന്ന് പോവുന്നതിനു മുൻപ് അവളിൽ എനിക്കുള്ള അവകാശം ഞാൻ ഉറപ്പാക്കിയിരിക്കും... എന്നാ നിങ്ങടെ ശവമടക്കും അന്ന് തന്നെയാവും.... ഏഹ്.. എന്താടി പിറുപിറുക്കുന്നേ..... ഒന്നൂല്ല... അത് കണ്ടിട്ട് മരിച്ചാൽ മതിയെന്ന് പറയുവായിരുന്നു എന്നും പറഞ്ഞവൾ അവനൊന്ന് ഇളിച്ചു കാണിച്ചു ബെഡിലേക്ക് കിടന്നു... എങ്ങോട്ടാ... ദേ ആ സോഫയിൽ കിടന്നാ മതി... ഇതെന്റെ പൂജക്കുള്ള ബെഡാ.... എന്നവൻ പറഞ്ഞതും അവൾ ആഹ്‌ണോ ന്നും ചോദിച്ചു ഒന്നൂടെ നിവർന്നു കിടന്നതും അവന് ശരിക്കും ചിരി വന്നു..... ആ ചിരിയോടെ തന്നെ അവൻ അവളെ നോക്കി സോഫയിൽ ചെന്നിരുന്നു....

അതേയ്.... ഇങ്ങനെ നോക്കി എന്റെ സൗന്ദര്യം കളയാതെ വേണേൽ വന്നു കിടക്കാൻ നോക്ക് എന്നും പറഞ്ഞവൾ ബെഡിനോരം ചേർന്ന് കിടന്നു... അയ്യാ ഒരു സൗന്ദര്യക്കാരി..... കണ്ടെച്ചാലും മതി ഒന്ന് പോടീ എന്നും പറഞ്ഞവൻ മറുവശത്തു വന്നു കിടന്നു ലൈറ്റ് ഓഫ് ചെയ്തതും അവർ ഉറക്കത്തിലേക്ക് വഴുതി വീണു... നെഞ്ചത്തോട്ടു എന്തോ വന്നു പതിഞ്ഞതും ആരവ് ഞെട്ടി കണ്ണ് തുറന്നു..... നോക്കുമ്പോ അച്ചുവിന്റെ കൈ ആണ്....അവൻ കൈ എടുത്ത് മാറ്റി ഫോൺ നോക്കിയതും ടൈം കണ്ട് അച്ചുവിന്റെ മുഖത്തേക്ക് നോക്കി... ന്റെ ദേവി...എട്ടു മണിയായി... കല്ല്യാണം കഴിഞ്ഞ പെണ്ണ് കിടക്കുന്ന കണ്ടില്ലേ... എന്നെങ്കിലും ഇവളെ കയ്യീന്ന് എണീക്കുമ്പോ ഒരു ചായ കിട്ടോ..... എന്ന് പറഞ്ഞു ഒന്ന് ശ്വാസം വിട്ടു അവൻ ബാത്‌റൂമിലേക്ക് കയറി... ഫ്രഷ് ആയി ഇറങ്ങിയിട്ടും അച്ചു എണീക്കാത്തത് കണ്ട് അവൻ അവളെ തട്ടി വിളിച്ചതും അവൾ തിരിഞ്ഞു കിടന്നു...

പിന്നെ അവളെ ശല്ല്യം ചെയ്യാതെ അവൻ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി... അടുക്കളയിൽ ചെന്നപ്പോ പൂജയും അമ്മയും നല്ല ജോലിയിലാണ്.. ആഹാ... പൂജ എണീറ്റോ... അവൾ നേരത്തെ എണീറ്റു മോനേ... ഞാൻ പറഞ്ഞത കുറച്ചു നേരം കൂടെ കിടക്കാൻ.. കേൾക്കണ്ടേ... നേരത്തേ എണീറ്റു ശീലമായി പോയി....ആരവേട്ടാ അതാ...എന്നും പറഞ്ഞവൾ ആരവിന് ചായ എടുത്ത് കൊടുത്തു.... അത് കുടിക്കുന്നതിനിടയിലാണ് അച്ചു അങ്ങോട്ട് കയറി വന്നത്... ഗുഡ് മോർണിംഗ് ആന്റി മോൾ എണീറ്റോ.. വാ വന്നു ചായ കുടിക്ക്.... അഹ് പൂജ എണീറ്റോ... നല്ല പെൺകുട്ടികൾ അങ്ങനെയാ നേരത്തേ എണീറ്റ് കുളിച്ചു അടുക്കളയിൽ കയറും .. അല്ലാതെ മൂട്ടിൽ വെയിലടിക്കുവോളം കിടന്നു ഉറങ്ങി കുളിക്കാതേം നനക്കാതേം തിന്നാൻ വരില്ല..... എന്നവൻ ഇടം കണ്ണിട്ട് അവളെ നോക്കി പറഞ്ഞതും അവൾ പല്ലിറുമ്പി അവനെ നോക്കി...

രാവിലെ തന്നെ തുടങ്ങിയവൻ.... എണീറ്റ് പോടാ.... മോൾ വാ ഈ ചായ കുടിക്ക് എന്നും പറഞ്ഞു അമ്മ ചായ അവൾക്ക് നേരെ നീട്ടിയതും അവളവനെ നോക്കി ചുണ്ട് കോട്ടി ചായ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു... ആന്റി ഞാൻ ഇപ്പൊ വരാവേ.. എന്നും പറഞ്ഞു പൂജ അവിടെ നിന്ന് പോയതും ആരവ് അച്ചുവിനെ ഒന്ന് നോക്കി... ചായ ചൂടായത് കൊണ്ട് ഊതി കുടിക്കുവാണ്...അത് കണ്ടതും അവൻ ഒന്ന് ചൊറിഞ്ഞു നോക്കാംന്ന് കരുതി.... അമ്മാ.... അമ്മക്ക് പൂജയെ ഇഷ്ട്ടായോ... അതെന്താടാ പെട്ടന്ന് അങ്ങനൊരു ചോദ്യം.. അമ്മ പറ... പൂജ എങ്ങനുണ്ട്... അവൾ നല്ല കുട്ടിയാടാ... എനിക്ക് ഒത്തിരി ഇഷ്ട്ടായി..... എനിക്ക് ഒരു മോനും കൂടെ ഉണ്ടെങ്കി അവളെ സ്ഥിരമായിട്ട് നമുക്ക് ഇവിടെ നിർത്താമായിരുന്നു.... എന്ന് അമ്മ പറഞ്ഞതും അച്ചു ആരവിന്റെ മുഖത്തേക്ക് നോക്കി... അവനപ്പോ അവളെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചു അവിടെ നിന്ന് പോയതും അച്ചു ചായ കുടിച്ച് അവന്റെ അമ്മയുടെ കൂടെ കൂടി.... ജോലിയൊക്കെ ഒരു വിധം കഴിഞ്ഞതും അവൾ റൂമിലേക്ക് പോയി....

കുളിച്ചു ഫ്രഷ് ആയി ഒരു ചുരിദാർ എടുത്തിട്ട് ബാഗ് എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ആരവ് കയറി വന്നത്.... എങ്ങോട്ടാണാവോ.... ഇങ്ങേരേതായാലും പൂജയെ കെട്ടാൻ പോകുവല്ലേ.. അപ്പൊ എനിക്കും ആരെങ്കിലും വേണ്ടേ....പറ്റിയ ആളെ കിട്ടുവോ ഒന്ന് തപ്പി നോക്കട്ടെ എന്നും പറഞ്ഞവൾ വണ്ടിയുടെ കീ എടുത്ത് പോയി.... ഏഹ്... അവളെങ്ങനെ പോകോ... ഏയ്‌. എന്തായാലും ...ഒന്ന് പുറകെ പോയി നോക്കാം എന്നും കരുതിയവൻ നിധിയെ വിളിച്ചു വരാൻ പറഞ്ഞു... പൂജ പെട്ടന്ന് റെഡിയായി വാ എന്റെ വീട്ടിലൊന്ന് പോയി വരാം.... ഞാൻ ആന്റിയോട് പറഞ്ഞു വരാം...അപ്പോഴേക്ക് റെഡിയായിക്കോ എന്നും പറഞ്ഞവൾ അവന്റെ അമ്മയോടും അച്ഛനോടും പറഞ്ഞു പൂജയെയും കൂട്ടി അവളെ വീട്ടിലേക്ക് വിട്ടു.... ഡാ .... നിനക്ക് പ്രാന്താണോ... അവൾ ദേ പോണു അവളെ വീട്ടിലേക്ക്...

നീ ഒരു സംശയരോഗി ആയി മാറരുത്... സംശയം അല്ലെടാ... പേടിയാ....നഷ്ട്ടപ്പെട്ടു പോയെന്ന് കരുതിയതാ...ഇപ്പൊ ദേവി എനിക്ക് തിരിച്ചു തന്നിരിക്കുന്നത്...ഇനി അവളെ നഷ്ടപ്പെട്ടാൽ ഞാൻ ഉണ്ടാവില്ല... എന്നിട്ടാണോ നീ അവളെ ഇട്ട് കഷ്ട്ടപ്പെടുത്തുന്നെ.... അത് ഒരു സുഖം... പക്ഷേ ഇനി വൈകിക്കില്ല.... ഇവിടുന്ന് പോവുന്നതിനു മുൻപ് ഒക്കെ ഓക്കേ ആക്കണം..... എന്നും പറഞ്ഞവൻ നിധിയുടെ മുഖത്തേക്ക് നോക്കിയതും അവനൊന്ന് ചിരിച്ചു.... എന്താ മോനേ ചിരിക്ക് ഒരു വോൾട്ടേജ് കുറവ്...ഞാൻ വന്ന അന്ന് മുതൽ ശ്രദ്ധിക്കുവാ... നിനക്കെന്താ ഒരു പരുങ്ങി കളി.. എന്നോട് എന്തെങ്കിലും പറയാനുണ്ടോ.... അത്... ആരവ് ..... ഞാൻ.... ബ്ബബ്ബ ബ്ബ അടിക്കാതെ കാര്യം പറയെടാ... എനിക്ക് ആരുവിനെ തരാവോ.. പൊന്ന് പോലെ നോക്കിക്കോളാം... ഇഷ്ട്ടപെട്ടു പോയെടാ... എന്നവൻ ആരവിനെ നോക്കി പറഞ്ഞതും അവൻ നിധിയെ മിഴിച്ചു നോക്കുന്നുണ്ട്... നിന്നോട് പറയാത്തതിൽ നിനക്ക് ദേഷ്യം ഉണ്ടാവും എന്ന് എനിക്കറിയാം.... അവളോട് പോലും പറഞ്ഞത് നിങ്ങടെ കല്ല്യാണത്തിൻറെ അന്നാ....

ഓ... ന്റെ നിധി .... നീ എന്ത് കോപ്പിലെ ഫ്രണ്ട് ആടാ.... ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്... എന്റെ പെങ്ങൾ കുറേ കാലമായിട്ട് നിന്റെ പിറകെ നടക്കുവാണെന്ന് തുടങ്ങി ഒടുക്കം വരെ... അത് കേട്ടതും നിധിയൊന്ന് ഞെട്ടി.... ഏഹ്... അതെങ്ങെനെ... ഞാനും പ്രണയിക്കുന്നവൻ അല്ലേടാ... പരസ്പരം തമ്മിലുള്ള നോട്ടം കാണുമ്പോ തന്നെ മനസ്സിലാക്കാം അത്.... പിന്നെ ഞാൻ ദുബായിൽ പോകുന്നതിന്റെ തലേ ദിവസം ആരു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു... അപ്പൊ ഞാനാ അവളോട് പറഞ്ഞെ... നീ കാര്യങ്ങൾ എന്നോട് പറയുന്നത് വരെ ഞാൻ അറിഞ്ഞത് നിന്നോട് പറയേണ്ടാന്ന്.. ഇന്നലെ പൂജയുടെ കാര്യം എടുത്തിട്ടതും അത് കൊണ്ട് തന്നെയാ.... ഇവിടുന്ന് ഞങ്ങൾ പോകുന്നതിന്റെ മുൻപ് നിങ്ങടെ നിശ്ചയം കഴിക്കണം.... ഡാ... അങ്കിളും ആന്റിയും...സമ്മതിക്കുമോ... ആ ഒരു കാര്യത്തിൽ നീ പേടിക്കണ്ട നിധി ...

നിന്നോളം അവളെ സംരക്ഷിക്കാൻ മാറ്റർക്കാ കഴിയാ... അത് അവർക്കും മനസ്സിലാവും....നീ ധൈര്യമായിട്ടിരിക്ക്..... എന്നും പറഞ്ഞവൻ നിധിയുടെ തോളിൽ തട്ടിയതും അവൻ ആരവിനെ കെട്ടിപിടിച്ചു..... വീട്ടിലെത്തി അവൻ എല്ലാവർക്കു മുമ്പിൽ കാര്യം അവതരിപ്പിച്ചതും അച്ഛനും അമ്മയ്ക്കും ഒരുപ്പാട് സന്തോഷമായിരുന്നു.... അങ്ങനെ അച്ചുവും ആരവും പോകുന്നതിന്റെ തലേ ദിവസം അവർ നിശ്ചയം ഉറപ്പിച്ചു... പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ തിരക്ക് പിടിച്ചതായിരുന്നു.. കല്ല്യാണം അടുത്തില്ലാത്തത് കൊണ്ട് നിശ്ചയം വലിയ പരിപാടി ആക്കാനായിരുന്നു പ്ലാൻ.... ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണം കൊണ്ട് അച്ചു ബെഡിൽ കിടന്നതും ഉറങ്ങി പോയിരുന്നു....

പിറ്റേന്ന് രാവിലെ എണീറ്റവൾ മുടി വാരിക്കെട്ടിയതും കഴുത്ത് ശൂന്യമായി തോന്നിയവൾക്ക്.... അവൾ കഴുത്തിൽ കൈ വെച്ചതും മാല ഇല്ലെന്ന് ഉറപ്പായി...ബെഡിലാകെ തപ്പിയെങ്കിലും എവിടെയും കാണാത്തത് കൊണ്ട് സങ്കടവും ദേഷ്യവും ഒക്കെ കൂടി വരാൻ തുടങ്ങി.... പെട്ടന്ന് ബാത്‌റൂമിൽ നിന്ന് ചിരിയോടെ ഇറങ്ങി വരുന്ന ആരവിനെ കണ്ടതും അവൾക്ക് അവൻ പറഞ്ഞ കാര്യം ഓർമ വന്നു... ഇവിടുന്ന് പോവുന്നതിനു മുൻപ് അവളിൽ എനിക്കുള്ള അവകാശം ഞാൻ ഉറപ്പാക്കിയിരിക്കും....എന്നവന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങാൻ തുടങ്ങിയതും അവൾ പാഞ്ഞു ചെന്നു അവന്റെ ഷർട്ടിൽ പിടിച്ചു.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story