നിന്നിലലിയാൻ: ഭാഗം 19

ninnilaliyan

എഴുത്തുകാരി: നിലാവ്

നീ ഇങ്ങനെ ഓടാതെ എന്റെ മോളെ... വയറ്റിൽ ഒരാള് കൂടി ഉണ്ടെന്ന് ഓർക്കണം.. എടി നിക്ക് വല്ലാത്ത ടെൻഷൻ.. നിനക്ക് സാധനം കിട്ടിയോ.. ടെൻഷൻ അടിച്ചു ബിപി കൂട്ടണ്ട... സാധനം കിട്ടി... നിന്റെ കണവൻ ഉണ്ടോ ഇവിടെ.. ഇല്ല.. അച്ഛന്റേം ഏട്ടന്റേം ഒപ്പം ഓഫീസിൽ പോയി.... അതേതായാലും നന്നായി... നിനക്ക് ഇത് എങ്ങനെ നോക്കാ എന്ന് അറിയുമോ.. ആടി ഞാൻ ഇന്നലെ യൂട്യൂബിൽ നോക്കി.. ദേവു മോളെ നീ എന്താ മുറ്റത്ത്‌ തന്നെ നിൽക്കണേ.. കേറി വാ.. ആ വരുവാ അമ്മേ.. കുറച്ചു നേരം അവരുമായി സംസാരിച്ചിരുന്നു...പിന്നെ പതുക്കെ അവളേം കൊണ്ട് മേലേക്ക് പോയി.. ഇതാ സാധനം..

വെള്ളം തട്ടാൻ പാടില്ല ട്ടോ... ശ്രദ്ധിക്കണം.. പാറു അവളുടെ കയ്യിൽ അമർത്തി പിടിച്ചു ഒന്ന് ദീർഘ ശ്വാസം വിട്ടു.... പോയി നോക്കിയിട്ട് വരാം.. മ്മ്.. ബാത്‌റൂമിൽ കയറി കൊറേ നേരമായിട്ടും പാറുവിനെ കാണാത്തത് കൊണ്ട് ദേവു ചെന്ന് ഡോറിൽ തട്ടി.. ഡോർ തുറന്ന് വന്ന പാറുവിനെ കണ്ട് ദേവു ഒന്ന് ഞെട്ടി... കരഞ്ഞു കരഞ്ഞു കണ്ണൊക്കെ വീർത്തു.. ന്താടി ന്താ പറ്റിയെ... ഒന്ന് പറയെടി ടെൻഷൻ അടിപ്പിക്കാതെ... പാറു ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ഒപ്പിച്ചു... എ...ഡി... ഞാ...ൻ.. ദേ.വു......പോസി...റ്റീ..വ് ആണ്.. ഞാൻ പ്രെഗ്ന....ന്റ് ആണ് ദേ..വു ഒരു നിമിഷം ദേവുവും ഞെട്ടി.. ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടിയെങ്കിലും റിസൾട്ട്‌ പോസിറ്റീവ് ആവുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല..

അവളും പാറുവിനെ ഇറുക്കി കെട്ടിപ്പിടിച് കരയാൻ തുടങ്ങി... (നിങ്ങൾ ഞെട്ടിയില്ലേ.. ദേ ഞാനും ഞെട്ടി... എന്നാലും ഇതെങ്ങനെ സംഭവിച്ചു ) താനും തളർന്നു പോയാൽ അവളെ ആശ്വസിപ്പിക്കാൻ ആരും ഇല്ലല്ലോ എന്ന് ഓർത്തപ്പോ അവൾ പാറുവിനെ അടർത്തി മാറ്റി.. നീ ന്തിനാ ഇങ്ങനെ ഡള്ളാവണെ ജാൻകി.. നല്ലൊരു കാര്യം അല്ലെ ഇതൊക്കെ... ന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ദേവു ന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. ആ തെണ്ടി കാലൻ കാരണാ ഇങ്ങനെ ഒക്കെ ണ്ടായത്...

കൊല്ലും ഞാൻ അയാളെ.. ഇപ്പോഴാ ജാൻകി പഴേ ജാൻകി ആയത്... കിറ്റ് കളയണ്ടെ നമുക്ക് ജാൻകി... വേണ്ട.. ഞാൻ പ്രെഗ്നന്റ് ആണെന്ന് തെളിയിക്കാൻ ഇത് വേണം.. അയാൾക്ക് കാണിച്ചു കൊടുത്തിട്ട് ഞാൻ തന്നെ കളഞ്ഞോളാം.... ടെൻഷൻ അടിച്ചു ഇരിക്കുന്നത് നല്ലതല്ല എന്നോർത്തു പിന്നെ പാറു അതിനെ കുറിച്ചൊന്നും ആലോചിച്ചില്ല... ഫുഡ്‌ കഴിച്ചു ദേവു യാത്ര പറഞ്ഞു പോയി... വരുണിന്റെ അവസ്ഥ ന്താവുമോ ന്തോ.. എല്ലു എങ്കിലും ബാക്കി വച്ചാൽ മതിയായിരുന്നു.. .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story