നിന്നിലലിയാൻ: ഭാഗം 2

ninnilaliyan

എഴുത്തുകാരി: നിലാവ്

 "അയ്യോ അമ്മേ ഓടിവായോ ഈ കുഞ്ഞേട്ടൻ ചെയ്ത പണി കണ്ടോ അമ്മേ"..... 🤕🤕🤕.... "ഓ.....തുടങ്ങിയോ രണ്ടും രാവിലെ തന്നെ... നേരം വെളുത്തില്ല അപ്പോഴേക്കും.... ശോ ഈ കുട്ടികളെ കൊണ്ട് കുടുങ്ങി മനുഷ്യൻ.. നാട്ടുകാർ ഇപ്പൊ ഓടികൂടും നിർത്തിക്കോ രണ്ടും...വാവേ വേഗം എണീക്ക് എന്നിട്ട് കണി കണ്ടേ" .(അമ്മക്കുട്ടി ആണുട്ടോ 😜) ന്താണെന്ന് അല്ലെ ഈ വഴക്ക്.. ഞാൻ അവളുടെ തലേൽ കൂടി വെള്ളം കമിഴ്ത്തി... അതിന്റെയ കുശുമ്പി പാറുവിനു.... ഒന്നാം ക്ളാസ്സിലാ പടിക്കുന്നതെങ്കിലും നാക്ക് MAക്കാണ്... ഞങ്ങടെ കാന്താരി അനിയത്തിക്കുട്ടി.... "അമ്മാ നിക്ക് അതിൽന്നു ഒരു ആപ്പിൾ തരുമോ".....മുത്തിന്റെ ചോദ്യം കേട്ട് ഞാനും ഏട്ടനും ആദ്യം മുഖത്തോടു മുഖം നോക്കി... പിന്നെ അവിടെ കൂട്ട ചിരി ആയിരുന്നു.... "വാവേ നിനക്ക് നല്ല ദിവസായിട്ട് അടി വേണോ... ആദ്യം പോയി നീ പല്ല് തേക്ക്... ന്നിട്ട് മതി ആപ്പിളും മുന്തിരിയും.. ഇന്റെ കൃഷ്ണ" 🙏🙏🙏...

അവൾ മുഖം തിരിച്ചു പല്ല് തേക്കാൻ പോയി.😏😏.... ഇനി ഞങ്ങളെ കുറിച്ച് അറിയണ്ടേ.... ഞാൻ വരുൺ... പിജി ഫസ്റ്റ് ഇയർ student..... ഇപ്പോൾ നാവിട്ട് അലച്ചില്ലേ അത് ഇന്റെ അല്ല ഞങ്ങളുടെ പെങ്ങളുട്ടി.... പേര് വസിഷ്ട😘😘.. എല്ലാരും വാവെന്ന് വിളിക്കുമ്പോ അവൾ എന്റെ മുത്ത് ആവും... ഞങ്ങൾക്ക് മേലെ ഒരു ഏട്ടൻ അരുൺ😍.... അച്ഛനോടൊപ്പം ബിസിനസ്‌ ചെയ്യുന്നു... കല്യാണം കഴിഞ്ഞു... ചേച്ചി ജ്വാല☺️☺️.... അവരുടെ productനു വേണ്ടി വെയ്റ്റിംഗ് ആണ് 😝😝. പിന്നെ നമ്മുടെ സ്വന്തം അമ്മക്കുട്ടി വീണ... അച്ഛൻ വിശ്വനാഥ് ബിസിനസ്‌ ചെയ്യുന്നു.... ബാക്കി ഒക്കെ വഴിയേ അറിയാം .. ഇപ്പൊ ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം... മുത്തിന്റെ കുളിയും പുറപ്പാടും കഴിഞ്ഞു ഞങ്ങൾ അമ്പലത്തിലേക്ക് പോയി ... പുലർച്ചെ ആയതിനാൽ നല്ല തണുപ്പുണ്ട് .... അമ്പലത്തിൽ എത്തിയപ്പോൾ വിചാരിച്ച അത്രേ തിരക്കില്ല.... അങ്ങനെ നമ്മടെ കള്ള കൃഷ്ണനെയും തൊഴുതു ഇറങ്ങി ...

വീട്ടിൽ എത്തി വീണ്ടും പോയി കിടന്നു. അപ്പോഴുണ്ട് ന്തോ ഒന്ന് മുഖത്തൂടെ ഒലിക്കുന്നു....കണ്ണ് തുറന്നു നോക്കിയപ്പോഴല്ലേ കാ‍ന്താരി പകരം വീട്ടിയതാ വെള്ളം ഒഴിച്ച്.... "അങ്ങനെ ഇപ്പൊ സുഖിച്ചു കുഞ്ഞേട്ടൻ ഉറങ്ങണ്ട...." "എടി നീ എണീക്കാത്തത് കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത് ...നീ അല്ലെ ഇന്നലെ നേരത്തെ പോണം എന്നൊക്ക പറഞ്ഞത്.... " "അതൊക്ക ശെരിയാ പക്ഷെ വല്യേട്ടനും കുഞ്ഞേട്ടനുo എന്നെ ഇന്നലെ ഒറങ്ങാൻ സമ്മതിച്ചോ ഇല്ല്യല്ലോ.. ദുഷ്ടന്മാർ.... ന്നിട്ട് വാചകo അടിക്കുന്നത് കണ്ടില്ലേ... " അപ്പോഴേക്കും അമ്മ താഴേന്നു ചായ കുടിക്കാൻ വിളിച്ചു... ഞാൻ അവളേം എടുത്തു കൊണ്ട് താഴേക്കു ചെന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story