💖നിന്നിലലിയാൻ💖: ഭാഗം 20 || അവസാനിച്ചു

ninnilaliyan

രചന: SELUNISU

അവൾ പാഞ്ഞു ചെന്നു അവന്റെ ഷർട്ടിൽ പിടിച്ചു.... എവിടെ എന്റെ താലിമാല.... നിന്റെയോ... അത് ഞാൻ കെട്ടിയതല്ലേ അപ്പൊ ഞാൻ തന്നെ അങ്ങ് അഴിച്ചെടുത്തു..... ഞാൻ പറഞ്ഞതാണല്ലോ പൂജയുടെ കഴുത്തിൽ എനിക്ക് ആ താലി തന്നെ കെട്ടണംന്ന്... നാളെ എന്റെ അനിയത്തിയുടെ ജീവിതം സേഫ് ആവാൻ പോവുകയാണ്... ആ ദിവസത്തിൽ തന്നെ എനിക്കും ഒരു ജീവിതം തുടങ്ങണം.. നാളെ പൂജയുടെ കഴുത്തിൽ ഞാൻ ആ താലി കെട്ടും എന്നവൻ പറഞ്ഞതും അവന്റെ ഷർട്ടിൽ പിടിച്ച അവളുടെ കൈ അയഞ്ഞു.... എന്തിനാ ആരവേട്ടാ.. എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ.... എല്ലാം ഞാൻ പറഞ്ഞതല്ലേ... എന്നിട്ടും... ആരവേട്ടന് പറ്റുമോ ഞാൻ ഇല്ലാതെ.... എന്താ സംശയം.... എനിക്ക് പൂജയെ മതി.... അപ്പൊ ആ ബുക്കിൽ എന്നെ കുറിച്ച് എഴുതിയതൊക്കെയോ... അത് മുമ്പല്ലേ...ഇപ്പൊ എനിക്ക് നിന്നോട് അങ്ങനൊരു ഫീലിംഗ്സ് ഇല്ലാ.... എന്ന് നീ അവന്റെ താലി കഴുത്തിൽ ഇട്ടോ അന്ന്മുതൽ നീ ആരവിന്റെ അല്ല.... ആരവേട്ടൻ എപ്പഴും പറയാറില്ലേ താലിക്ക് ഒരു മഹത്വം ഉണ്ടെന്ന്....

അത് പോലെ തന്നെ അത് കെട്ടുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും അത് അംഗീകരിക്കാനുള്ള മനസ്സ് വേണം...മറിച്ചായാൽ അത് മഞ്ഞചരടിൽ കോർത്ത വെറുമൊരു ലോഹം മാത്രമാ....ശിവ അന്നത് കെട്ടിയപ്പോ ഞാൻ അത്രയേ കരുതിയിട്ടൊള്ളു.... അങ്ങനെയാണേൽ ഞാൻ താലി കെട്ടിയപ്പോ നീ അതിനെ വെറും ലോഹം മാത്രമായിട്ടാവും അല്ലേ സ്വീകരിച്ചേ....അന്ന് നിന്റെ മനസ്സിൽ ശിവക്കയായിരുന്നല്ലോ സ്ഥാനം... ശരിയാണ്... അന്ന് എന്റെ മനസ്സിൽ ശിവ ആയിരുന്നു... പക്ഷേ ആരവേട്ടൻ എന്റെ താലി കഴുത്തിൽ കെട്ടിയത് മുതൽ ഞാൻ സ്നേഹിച്ച് തുടങ്ങിയിരുന്നു.... ആ താലിയേയും അത് കെട്ടിയ ആളെയും..... ഒരുപക്ഷെ ശിവയോട് എനിക്കുള്ളത് വെറും അട്ട്രാക്ഷൻ മാത്രമായത് കൊണ്ടാവാം... അല്ലെങ്കിൽ മനസ്സിൽ എപ്പഴെങ്കിലും ആരവേട്ടനോട്‌ പ്രണയം തോന്നിയിട്ടുണ്ടാവാം.....

അന്ന് ആരവേട്ടൻ നിധിയേട്ടനോട് പറഞ്ഞില്ലേ കുഞ്ഞു നാൾ തൊട്ട് മനസ്സിൽ കൊണ്ട് നടക്കുവാ എന്നെയെന്ന്.. അത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നിയെങ്കിലും അത് നേരിട്ട് പറയാത്തതിലുള്ള സങ്കടമായിരുന്നു അന്ന് ഞാൻ ആരവേട്ടനോട് കാണിച്ച ദേഷ്യം....ശിവയോട് ഞാൻ അടുക്കുമ്പോഴുള്ള ആരവേട്ടന്റെ മുഖത്തേ ദേഷ്യവും സങ്കടവും ഒക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്...മനസ്സിൽ തോന്നിയ ഇഷ്ട്ടം പലപ്പോഴും തുറന്ന് പറയണമെന്നുണ്ടായിരുന്നു.... പക്ഷേ ശിവയെ എങ്ങനെയെങ്കിലും കുടുക്കണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോഴൊക്കെ......എല്ലാം ഒന്ന് ശരിയായപ്പോ ആരവേട്ടന് ദേഷ്യം മാത്രം... എനിക്കൊന്ന് സംസാരിക്കാനുള്ള അവസരം പോലും തന്നില്ലല്ലോ...... കുഞ്ഞു നാളിൽ ഇങ്ങനൊരു ഇഷ്ട്ടമായിരുന്നോ മനസ്സിൽ എന്നൊന്നും എനിക്കറിയില്ല..

പക്ഷേ ഇപ്പൊ ഈ ഭൂമിയിൽ മറ്റെന്തിനെക്കാളും ഞാൻ ആരവേട്ടനെ സ്നേഹിക്കുന്നുണ്ട്.... എന്നവൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞതും അവന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു...അവൻ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയതും അവൾ ബെഡിലേക്കിരുന്ന് പൊട്ടിക്കരഞ്ഞു.... ഒരുപ്പാട് നേരം അങ്ങനെ ഇരുന്നതും ഇനിയും താഴേക്ക് ചെന്നില്ലേൽ അവര് തിരക്കി വരും... നാളെ നിശ്ചയം ആയത് കൊണ്ട് തന്നെ ഓരോരുത്തരായി വരാൻ തുടങ്ങും.... അവൾ കണ്ണ് അമർത്തി തുടച്ച് ഡ്രസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി.... കുളി കഴിഞ്ഞ് ഇറങ്ങി അവൾ തന്റെ ശൂന്യമായ കഴുത്തിലേക്ക് നോക്കിയതും വീണ്ടും കണ്ണ് നിറഞ്ഞു.... തന്റെ ആഭരണ പെട്ടിയിൽ നിന്ന് ഒരു കുഞ്ഞു മാല എടുത്തണിഞ്ഞു ഷാൾ കഴുത്തിലേക്കിട്ടു....സിന്ദൂരം തൊടാൻ നിന്നതും ഇനി അതിനുള്ള അവകാശം ഇല്ലെന്ന് തോന്നിയത് കൊണ്ട് അവൾ അതിടാതെ തന്നെ താഴേക്കിറങ്ങി....

അവൾ അങ്ങനെ മനസ്സ് തുറന്നപ്പോ അവളെ സങ്കടപ്പെടുത്തിയതിനാണോ അതോ ഇത്രയും അധികം അവൾ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ടാണോ കണ്ണ് നിറഞ്ഞതെന്നറിയില്ല...ഇനിയും അവിടെ നിന്നാ അവളെ കെട്ടിപിടിച്ചു കരയും എന്നുറപ്പുള്ളത് കൊണ്ടാ പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങിയത്.... ഒരുപ്പാട് നേരം ആയിട്ടും അവളെ താഴേക്ക് കാണാത്തത് കൊണ്ട് തിരക്കി ചെല്ലുമ്പോഴാണ് അവൾ താഴോട്ട് ഇറങ്ങി വരുന്നത് കണ്ടത്... ഇത് വരെ അവൾ കരയുവായിരുന്നു എന്ന് മുഖം കണ്ടാൽ അറിയാം... അവനെ കണ്ടതും അവളൊന്ന് ചിരിച്ചു അടുക്കളയിലേക്ക് നടന്നു...... അകത്ത് പൂജയും ആരവിന്റെ അമ്മയും കൂടെ ചിരിച്ചും പറഞ്ഞും ഓരോന്ന് ചെയ്യുന്നത് കണ്ടതും ഈ വീടിന് ചേരുന്നവൾ പൂജ തന്നെയാണെന്ന് അവൾക്ക് തോന്നി.... ആരവ് അവൾക്ക് പുറകെ വന്നതും അടുക്കളയിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൻ അവളുടെ തോളിലൊന്ന് തട്ടി...

എന്താ... ഏയ്‌... ഒന്നൂല്ല എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു... ആരോടും ഒന്നും മിണ്ടാതെ പോയി സിംഗിൽ ഉണ്ടായിരുന്ന പാത്രം കഴുകുന്ന അവളെ അവൻ നോക്കി നിന്നു.... അച്ചു മോളെ.... അഹ്... എന്ത്‌ പറ്റി നിനക്ക്.... അല്ലേൽ വിളിച്ചു കൂവി വരുന്നതാണല്ലോ വയ്യേ... മുഖം ഒക്കെ വല്ലാതിരിക്കുന്നല്ലോ കരഞ്ഞോ മോൾ എന്നും പറഞ്ഞു ആരവിന്റെ അമ്മ അവളുടെ മുഖം ഉയർത്തി പിടിച്ചതും അവൾ പൊട്ടിക്കരഞ്ഞു അവരുടെ മാറിലേക്ക് വീണു.... അത് കണ്ട് പൂജയും അങ്ങോട്ട് ഓടി ചെന്നു... അച്ചു മോളെ എന്ത് പറ്റിയെടി... എന്റെ ദേവി... എന്തിനാ എന്റെ കുഞ്ഞിങ്ങനെ കരയുന്നേ.... അച്ചു കാര്യം പറയെടി... എന്താ നിനക്ക് എന്നും ചോദിച്ചു അമ്മയുടെ അടുത്ത് നിന്ന് പൂജ അവളെ തന്നിലേക്ക് ചേർത്തിയതും അവൾ കണ്ണ് തുടച്ചു ഒന്നുമില്ലെന്ന് തലയാട്ടി... പൂജ നീ ചെന്നു ആരവിനെ വിളിച്ചു വാ...എന്ന് പൂജയോട് അമ്മ പറഞ്ഞതും ഇതെല്ലാം കണ്ട് മിഴിച്ചു നിക്കുന്ന ആരവ് ഒന്ന് ഞെട്ടി..... ഞാൻ ഇവിടുണ്ട് അമ്മേ... എന്നും പറഞ്ഞവൻ അങ്ങോട്ട് ചെന്നതും അവര് അവനെ ഒന്ന് കനത്തിൽ നോക്കി...

എന്താടാ എന്റെ കൊച്ചിന്....നീ അവളെ വഴക്ക് പറഞ്ഞോ... ഞാൻ എന്തിനാ അവളെ വഴക്ക് പറയുന്നേ.... ഒന്നൂല്ല ആന്റി എനിക്കെന്തോ പെട്ടന്ന് ഒരു തലവേദന പോലെ...ആന്റി എന്താന്നൊക്കെ ചോദിച്ചപ്പോ പെട്ടന്ന് അമ്മയെ കാണണംന്ന് തോന്നി അതാ കരഞ്ഞത്... അത്രേ ഒള്ളോ.... ഞാനും നിന്റെ അമ്മയല്ലെടി... ഇനി മുതൽ നീ ആന്റി ഒഴിവാക്കി അമ്മ എന്ന് വിളിച്ചോണം... ഒരു സങ്കടവും എന്റെ മോൾക്ക് ഇവിടെ ഉണ്ടാവാൻ പാടില്ല.. മോൾ ചായ കുടിച്ചു റൂമിലേക്ക് ചെല്ല്... കുറച്ചു നേരം കിടന്നിട്ട് വന്ന മതി എന്നും പറഞ്ഞവർ നിർബന്ധിച്ചു അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു.... റൂമിൽ ചെന്ന് ബെഡിലേക്കിരുന്നതും..ആരവ് വന്നു അവളെ അടുത്തിരുന്നു... എന്തിനാ താൻ കരഞ്ഞേ.... ചുമ്മാ എന്നും പറഞ്ഞവൾ എണീറ്റ് അവളുടെ ബാഗിൽ നിന്ന് പേപ്പർ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു... ഇതാ ഡിവോഴ്സ് പേപ്പർ ആണ്.....

ആരവേട്ടനും ഈ വീടിനും ചേർന്നവൾ പൂജ തന്നെയാ...എന്നെ ഒന്നിനും കൊള്ളില്ല....എനിക്ക് ആരവേട്ടൻ എപ്പഴും സന്തോഷമായിരിക്കുന്നത് കണ്ടാ മതി.... നാളെ എപ്പഴാ താലിക്കെട്ട് എന്നും ചോദിച്ചവൾ അവന്റെ പേരെഴുതിയ മോതിരം ഊരി അവന്റെ കയ്യിൽ വെച്ച് കൊടുത്തു.... ഇതെല്ലാം ഇനി പൂജക്ക്‌ അവകാശപ്പെട്ടതല്ലേ... ഞാൻ ഇട്ടോണ്ട് നടക്കുന്നതിൽ അർത്ഥമില്ല.... എന്നും പറഞ്ഞവൾ അവന്റെ മറുപടിക്ക് കാക്കാതെ നേരെ ആരുവിന്റെ മുറിയിലേക്ക് ചെന്നു.... അച്ചു ചേച്ചി...എങ്ങനുണ്ട് ഇപ്പൊ ഞാൻ ചേച്ചിയെ വിളിക്കാൻ വരുവായിരുന്നു.. അമ്മയാ പറഞ്ഞെ ശല്ല്യപ്പെടുത്താണ്ടാന്ന്... കുഴപ്പമൊന്നും ഇല്ലെടി.... ഇപ്പൊ ഓക്കേ ആണ്... എന്നാ വാ നാളേക്കുള്ളതൊക്കെ ഒന്ന് സെറ്റാക്കി വെക്കണം ഒന്ന് ഹെല്പ്പിയ്തേ എന്നും പറഞ്ഞവൾ അച്ചുവിനെ വലിച്ചു ബെഡിൽ കൊണ്ടിരുത്തി... വൈകുന്നേരം വരെ മുകളിലേക്ക് പോകാതെ അവൾ ഓരോന്ന് ചെയ്ത് താഴെ തന്നെ നിന്നു...... രാത്രി ഒരുപ്പാട് വൈകിയാണ് അവൾ മുറിയിലേക്ക് ചെന്നത്....അപ്പോഴേക്കും ആരവ് ഉറങ്ങിയിരുന്നു.....

അവൾ അവന്റെ അടുത്തേക്ക് ചെന്നു ബെഡിലേക്ക് കിടന്നു....കുറച്ചു നേരം അവൻ ഉറങ്ങുന്നതും നോക്കി കിടന്ന് ഉറങ്ങിപ്പോയിരുന്നു...... പിറ്റേന്ന് സെറ്റ് ചെയ്ത് വെച്ച അലാറം അടിച്ചതും അവൾ ഞെട്ടി എഴുന്നേറ്റു..... ബാത്‌റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു.... മോളെ അച്ചു....ആരുവിനെയും കൂട്ടി അമ്പലത്തിൽ പോയി വാ... ആരവിനെയും വിളിച്ചോ.... പൂജ മോളും ചെല്ല് എന്നമ്മ പറഞ്ഞതും അവൾ തലയാട്ടി മുകളിലേക്ക് കയറി..... ബെഡിൽ അവനെ കാണാത്തത് കൊണ്ട് തന്നെ അവൻ എണീറ്റിട്ടുണ്ടാവും എന്ന് അവൾക്ക് മനസ്സിലായി... അവൾ ബാൽക്കണിയിലേക്ക് ചെന്നു നോക്കിയതും അവിടെ ചെയറിൽ ഇരിക്കുന്ന അവനെ കണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു... ആരവേട്ടാ... മ്മ്.... അമ്പലത്തിൽ പോവാൻ പറഞ്ഞു അമ്മ...... മ്മ്... റെഡിയായിക്കോ...അല്ലെങ്കിലും ഇന്ന് പോവാൻ നിക്കുവല്ലേ എന്നും പറഞ്ഞവൻ എണീറ്റു ബാത്‌റൂമിലേക്ക് കയറി..

അവൾ കബോർഡിൽ നിന്ന് സെറ്റ് സാരി എടുത്ത് ഉടുത്തു..കബോർഡിന് മുകളിൽ വെച്ച ബാഗ് എടുത്ത് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യുമ്പോഴാണ് ആരവ് കുളി കഴിഞ്ഞു ഇറങ്ങി വന്നത്.... ഡ്രസ്സ്‌ ബാഗിലാക്കുന്ന അവളെ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു... എങ്ങോട്ടാ നീ കാശിക്ക് പോവണോ.... ഇന്നും കൂടെ അല്ലേ എനിക്കിവിടെ റോൾ ഒള്ളു.... നാളെ ചടങ്ങ് കഴിഞ്ഞാ ഞാൻ വീട്ടിലേക്ക് പോവും... ദുബായിലേക്ക് ഇനി ഞാൻ ഇല്ല... ആരവേട്ടനും പൂജയും കൂടി പൊക്കോളൂ.... എന്റെ ഫ്ലാറ്റ് ഇനി നിങ്ങക്ക് ഉപയോഗിക്കാലോ എന്നും പറഞ്ഞവൾ വീണ്ടും ഡ്രസ്സ്‌ എടുക്കാൻ തുനിഞ്ഞതും അവൻ അവളുടെ മുന്നിലേക്ക് കയറി നിന്നു.... എല്ലാം നീ ഒറ്റക്കങ് തീരുമാനിച്ചാ മതിയോ... പോരാ... വീട്ടിൽ എത്തിയിട്ട് അമ്മയോടും അച്ഛനോടും ഞാൻ കാര്യങ്ങൾ പറഞ്ഞോളാം..... എന്താന്ന് വെച്ചാ നീ ഉണ്ടാക്ക് എന്നും പറഞ്ഞവൻ കയ്യിൽ ഉണ്ടായിരുന്ന തോർത്ത്‌ നിലത്തേക്കെറിഞ്ഞു ഡ്രസ്സും മാറ്റി താഴേക്ക് ഇറങ്ങി..... ഒരു നിമിഷം അവന്റെ ദേഷ്യം കണ്ട് അവൾ ഒന്ന് ഞെട്ടി...പിന്നെ നിലത്തു നിന്ന് തോർത്തെടുത്ത് വിരിച്ചു അവളും താഴേക്കിറങ്ങി...

. സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ ചൂടി ഭംഗിയിൽ ഒരുങ്ങി നിൽക്കുന്ന ആരുവിനെ കണ്ടവൾ ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് ചെന്നു... സുന്ദരി ആയിട്ടുണ്ടല്ലോ..... താങ്ക്സ് ചേച്ചി.... ചേച്ചി എന്താ ഇന്ന് ഒരുങ്ങാത്തേ... കണ്മഷി പോലും ഇട്ടിട്ടില്ല...വന്നേ ഞാൻ ഇട്ട് തരാം... ഇങ്ങനെ മതി ആരു... അതൊന്നും പറഞ്ഞാ പറ്റില്ല.... അമ്പലത്തിൽ വെച്ചു ഫോട്ടോ ഷൂട്ട് ഉള്ളതാ എന്നും പറഞ്ഞവൾ അച്ചുവിനെ കൊണ്ട് പോയി.... ഭംഗിയിൽ ഒരുക്കി... അടിപൊളി... ഇപ്പൊഴാ എന്റെ അച്ചു ചേച്ചി ആയത്... വാ പോവാം എന്നും പറഞ്ഞവൾ അച്ചുവിന്റെ കൈ പിടിച്ചു മുറ്റത്തേക്കിറങ്ങിയതും പൂജയും ആരവും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതാണ് കണ്ടത്.... അവളെ ചേർത്ത് പിടിച്ചിരിക്കുന്ന ആരവിനെ കണ്ടതും അവൾക്ക് സങ്കടം തോന്നിയെങ്കിലും ഇനി മുതൽ ഇങ്ങനെയാണെന്ന് സ്വയം പറഞ്ഞവൾ അമ്മയോടും അച്ഛനോടും പറഞ്ഞു വണ്ടിയുടെ ബാക്കിലേക്ക് കയറാൻ നിന്നതും..ആരു അവളെ പിടിച്ചു കാറിന്റെ ഫ്രണ്ട് സീറ്റിലേക്കിരുത്തി....

പോകും വഴി അവര് ഓരോന്ന് പറഞ്ഞു ചിരിക്കുമ്പോഴും തന്റെ മനസ്സിൽ ആരവും പൂജയും ഒന്നിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമല്ലോ എന്ന പേടി ആയിരുന്നു......ആരെയും ശ്രദ്ധിക്കാതെ മനസ്സിൽ പല ചിന്തകളുമായി അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു... അമ്പലത്തിൽ എത്തിയതും നിധിൻ പുറത്തു തന്നെ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.... അവനെ കണ്ടതും ആരു അവന്റെ അടുത്തേക്ക് ഓടി.... എങ്ങനുണ്ട് നിധിനേട്ടാ.... മ്മ്... കൊള്ളാം.... ഇപ്പൊ ഒരുമ്മയൊക്കെ തരാൻ തോന്നുണ്ട്.... അതിന് സമയമായിട്ടില്ല അളിയോ... എന്നും പറഞ്ഞു ആരവ് അവരെ അടുത്തേക്ക് ചെന്നതും നിധി അവനൊന്ന് ഇളിച്ചു കാണിച്ചു.... അതേയ്... നിങ്ങളെ പൂജാരി വിളിക്കുന്നു.. മുഹൂർത്തം ആവാറായെന്ന് പറഞ്ഞു എന്നും പറഞ്ഞു ഒരു പെൺകുട്ടി അങ്ങോട്ട് വന്നതും ആരുവും അച്ചുവും ഒന്ന് ഞെട്ടി... മുഹൂർത്തോ അതെന്തിനാ നിധിനേട്ടാ.... അതൊക്കെ ഉണ്ട്... നിങ്ങൾ വാ എന്നും പറഞ്ഞവൻ അകത്തേക്ക് കയറിയതും പൂജയും ആരുവും അവന്റെ കൂടെ കയറിയതും അച്ചു അവിടെ നിന്ന് ബാക്കിലേക്ക് നീങ്ങിയതും ആരവ് അവളെ കയ്യിൽ പിടിച്ചു...

എങ്ങോട്ടാ... ഇന്ന് ഈ ചടങ്ങ് കാണേണ്ട ആൾ നീ മാത്രമാ എന്നും പറഞ്ഞവൻ അവളെ മുന്നോട്ട് വലിച്ചതും അവൾ വേണ്ടാന്നുള്ള രീതിയിൽ തലയാട്ടി... എനിക്ക് കാണണ്ട ആരവേട്ടാ... ഞാൻ ഇവിടെ നിന്നോളാം.. അതൊന്നും പറഞ്ഞാ പറ്റില്ല... എന്റെ കളിക്കൂട്ട്ക്കാരി ഇല്ലാതെ എനിക്കെന്ത് കല്ല്യാണം എന്നും പറഞ്ഞവൻ അവളെയും കൊണ്ട് അകത്തേക്ക് കയറി.... വരനും വധുവും ഇങ് വന്നോളൂ എന്ന് പൂജാരി പറഞ്ഞതും അവൻ അവളെ കയ്യിൽ നിന്ന് വിട്ടു പൂജയുടെ അടുത്തേക്ക് ചെന്നു.... ചെവിയിൽ എന്തോ പറഞ്ഞതും പൂജ ചിരിച്ചു തലയാട്ടി അച്ചുവിന്റെ കൈ പിടിച്ചു അവരെ തൊട്ടടുത്തു നിർത്തി.... ദാ.. കെട്ടിക്കോളൂ എന്നും പറഞ്ഞയാൾ താലി നീട്ടിയതും ആരവ് അച്ചുവിനെ നോക്കി കൊണ്ട് അത് വാങ്ങി.... തന്റെ കഴുത്തിൽ കിടന്നിരുന്ന ആ താലി കണ്ടതും അവളുടെ ഹൃദയം വേദനിക്കാൻ തുടങ്ങി... അവൾ നെഞ്ചിൽ കൈ വെച്ച് കണ്ണടച്ച് പിടിച്ചു.. അച്ചു.... എന്ന് പതിയെ ആരവ് അവളെ വിളിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്നു.... തനിക്ക് നേരെ താലിയുമായി നിക്കുന്ന ആരവിനെ കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു....

ഇനിയെത്ര ജന്മം പിറവിയെടുത്താലും.. ആരവിന്റെ പാതിയായി അശ്വതി ഉണ്ടായിരിക്കണം എന്നും പറഞ്ഞവൻ അവളുടെ കഴുത്തിലേക്ക് താലി കെട്ടിയതും അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.. ആരവേട്ടാ..... നീ എന്താടി പൊട്ടിക്കാളി കരുതിയെ.... ഇങ്ങനൊരു കാര്യത്തിന് ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നോ.... അന്ന് ഞാനിത് കെട്ടുമ്പോ നിന്റെ മനസ്സിൽ ശിവ ആയിരുന്നില്ലേ.. ഇന്ന് ഈ മനസ്സ് എന്റെ കൂടെ ആണെന്ന് എനിക്കറിയാം അതോണ്ടാ വീണ്ടും ഈയൊരു താലികെട്ട്.... ഇപ്പൊ നീ ആരവിന്റെ മാത്രമാ എന്നവൻ അവളുടെ കാതോരം പോയി പറഞ്ഞതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി... ഡാ....മതിയെടാ ദേ ഇവിടെയൊരാൾ വായും പൊളിച്ചു നിക്കുന്നു എന്നും പറഞ്ഞു ആരുവിന്റെ വായ അടച്ചു നിധിൻ ചിരിച്ചതും അവരും കൂടെ ചിരിച്ചു.... ഇത് എന്താ ഇപ്പോ ഒരു താലിക്കെട്ട്....എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ.. അത് നീ കുളിക്കാത്തത് കൊണ്ടാവും ആരു....എനിക്ക് ഇവളെ ഒന്നൂടെ കെട്ടണമെന്ന് തോന്നി കെട്ടി അതിന് നിനക്കെന്താ... എന്റെ ഭാര്യയല്ലേ...

ഓ.... അടിയൻ ഒന്നും പറഞ്ഞില്ല.... എന്താന്ന് വെച്ച ആയിക്കോ എന്നും പറഞ്ഞവൾ നിധിനോട് ചേർന്ന് നിന്നതും പൂജ കയ്യിൽ ഉണ്ടായിരുന്ന പ്രസാദം അവർക്ക് നേരെ നീട്ടി... അതിൽ നിന്ന് കുങ്കുമമം എടുത്ത് അവൻ ഒന്നൂടെ അവളുടെ സീമന്ത രേഖ ചുവപ്പിച്ചതും... അന്നത്തേ അവന്റെ ഉമ്മ രണ്ട് പേരുടെയും മനസ്സിലേക്ക് വന്നതും അവർ പരസ്പരം നോക്കി പൊട്ടിചിരിച്ചു.... പരസ്പരം ചന്ദനം ചാർത്തി നന്നായി തൊഴുതു അവർ പുറത്തേക്കിറങ്ങി.... ഒരുപ്പാട് ഫോട്ടോസ് ഒക്കെ എടുത്തു.... വീട്ടിലേക്ക് തിരിച്ചു.... വീട്ടിൽ എത്തിയതും ഉമ്മറത്തിരിക്കുന്ന ആരവിന്റെ അമ്മയെ അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു.... എന്താടി ലോട്ടറി അടിച്ചോ... മ്മ്... അടിച്ചൂന്നേ എന്നും പറഞ്ഞവൾ അവരുടെ കവിളിൽ ഒരുമ്മ വെച്ചു... മുകളിലേക്ക് ഓടി പോയതും...ആരവും അമ്മക്കൊരുമ്മ കൊടുത്തു കയറിപ്പോയി.... ഇവർക്കിതെന്ത് പറ്റി പൂജമോളെ.... അത് ആന്റി.....എന്നവൾ പറഞ്ഞു തുടങ്ങിയതും ആരു ഇടക്ക് കയറി... അതേയ് അമ്മേടെ മോളും മരുമോനും വീണ്ടും കല്ല്യാണം കഴിച്ചു .. അതിന്റെ സന്തോഷത്തിലാ...

ഏഹ്... എന്താ... ആന്നേ... കൂടുതൽ ആലോചിച്ചു തല പുകയ്ക്കാതെ ഫുഡ്‌ എടുത്തു താ.... എല്ലാവരും ഇപ്പൊ ഇങ്ങെത്തും എന്നും പറഞ്ഞവൾ അമ്മയെയും കൊണ്ട് അകത്തേക്ക് കയറി.... റൂമിൽ എത്തി സാരിയിലെ പിൻ അഴിക്കാൻ നിന്നതും ആരവ് അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവളുടെ തോളിൽ താടി വെച്ചു... എന്റെ അച്ചു... ഒരുപ്പാട് പേടിച്ചോ.... എന്നവൻ ചോദിച്ചതും അവൾ തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ അവനെ നോക്കി... ഇങ്ങനെ നോക്കല്ലെടി... എനിക്കെന്തൊക്കെയോ തോന്നുന്നു എന്നവൻ പറഞ്ഞതും അവൾ അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു ബാത്‌റൂമിലേക്ക് കയറി...... പിന്നീടങ്ങോട്ട് തിരക്കിലായത് കൊണ്ട് തന്നെ അവർക്ക് പരസ്പരം കാണാൻ പറ്റിയില്ല... ചടങ്ങൊക്കെ കഴിഞ്ഞു എല്ലാവരും പോയതും ഒരുപ്പാട് സമയം ആയിരുന്നു.... ബെഡ് കണ്ടതും അച്ചു നിദ്രയെ പുൽകി..... ക്ഷീണം ഉള്ളത് കൊണ്ട് തന്നെ ആരവും കിടന്ന ഉടനെ ഉറങ്ങിപോയിരുന്നു.... തണുത്ത ഇളംകാറ്റ് അടിച്ചതും അവൻ കണ്ണുകൾ മെല്ലെ തുറന്നു...

സൂര്യപ്രകാശം കണ്ണിലേക്കു തുളച്ചു കയറിയതും അവൻ കണ്ണൊന്നു ചിമ്മി തുറന്ന് അച്ചു കിടക്കുന്നിടത്തേക്ക് നോക്കി..... തന്റെ എതിർവശം ചെരിഞ്ഞു കിടക്കുന്നവളെ അവൻ ഒരു പുഞ്ചിരിയാലെ നോക്കിയതും പെട്ടന്ന് അവൾ അവന് നേരെ തിരിഞ്ഞു കിടന്നു.... നെറ്റിയിലെ സിന്ദൂരവും....കഴുത്തിലെ താലി മാലയും അവളുടെ ഭംഗി ഇരട്ടിച്ചപോലെ തോന്നിയവന്... സ്ഥാനം തെറ്റി കിടക്കുന്ന അവളുടെ ടോപ് കണ്ടതും അവൻ ഒന്ന് വിയർത്തു....അവളെ നോക്കികൊണ്ടിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയവന്.... അച്ചു.... അച്ചു... മ്മ്.... എണീറ്റെ... നമുക്ക് പോണ്ടേ... ഫ്ലൈറ്റിന് ടൈം ആയി... കുറച്ചു നേരം കൂടെ ആരവേട്ടാ.. കൊഞ്ചാതെ എണീക്കച്ചു.... ഫ്ലൈറ്റ് നിന്റെ അച്ഛന്റെ അല്ല.... എന്നവൻ പറഞ്ഞതും അവൾ പെട്ടന്ന് കണ്ണ് തുറന്നു അവനെ തുറിച്ചു നോക്കി... അതിന് അവൻ അവളെ നോക്കി ഒന്നിളിച്ചു ബെഡിൽ നിന്ന് എണീറ്റതും അവൾ പില്ലോ അവന് നേരെ എടുത്തെറിഞ്ഞു... രാവിലെ തന്നെ എന്റച്ഛന് പറഞ്ഞാലുണ്ടല്ലോ... അല്ലാതെ നീ എണീക്കണ്ടേ...ഫ്ലൈറ്റ് മിസ്സാവുംടീ....

വാ എണീക്ക്.... എന്നും പറഞ്ഞവൻ അവളെ എണീപ്പിച്ചു ബാത്‌റൂമിലേക്ക് വിട്ടു.... ഫുടൊക്കെ കഴിച്ചു അവർ മൂന്ന് പേരും യാത്ര പറഞ്ഞിറങ്ങി.... ആരുവും നിധിനും കൂടെ ആയിരുന്നു അവരെ കൊണ്ട് വിട്ടത്... ഫ്ലൈറ്റ് വന്ന അലോട്ട്മെന്റ് കേട്ടതും അവർ പെട്ടന്ന് അകത്തേക്ക് കയറി..... അച്ചു..നീ ഒറ്റൊരാൾ കാരണ ലേറ്റ് ആയേ... അതിന് ഫ്ലൈറ്റ് പോയിട്ടൊന്നും ഇല്ലല്ലോ കിട്ടിയില്ലേ.... പോയിരുന്നെങ്കിലൊ... അപ്പൊ വേറെ ഫ്ലൈറ്റിന് പോണം., ഓ... പിന്നെ ബസ്സ് ആണല്ലോ... തോന്നുമ്പോ കയറാൻ....ഉറക്ക പ്രാന്തി.. ഒന്ന് മിണ്ടാതിരിക്കോ രണ്ട് പേരും ഇത് ഫ്ലൈറ്റ് ആണ് വീടല്ല എന്ന് പറഞ്ഞു പൂജ ഒച്ചയിട്ടതും അവർ അടങ്ങി ഇരുന്നു.... മണിക്കൂറുകൾക്ക് ശേഷം അവർ ദുബായിൽ എത്തി... പൂജയെ അവളുടെ ഫ്ലാറ്റിൽ ആക്കി അവർ അവരെ റൂമിലേക്ക് വിട്ടു.... ചെന്നപ്പാടെ അച്ചു ബെഡിലേക്ക് മറിഞ്ഞു... പോയി കുളിയെടി... ഇനി കുളിക്കണോ... പിന്നെ വേണ്ടേ... ഇങ്ങനൊരു മടിച്ചി... ഈൗ.... എന്നും പറഞ്ഞു ചവിട്ടി തുള്ളി അവൾ ബാത്‌റൂമിലേക്ക് കയറി....

ഫ്രഷ് ആയി ഓഡർ ചെയ്ത ഫുഡും കഴിച്ചു രണ്ട് പേരും ഹാളിലേക്ക് വന്നു ടീവി കണ്ടോണ്ടിരിക്കുമ്പോഴാണ് അച്ചു ഉറക്കം വരുന്നു എന്നും പറഞ്ഞു പോവാൻ നിന്നത്... അത് കണ്ട് ആരവ് പെട്ടന്ന് അവളെ പിടിച്ചു അവന്റെ മടിയിലേക്കിരുത്തി.... എങ്ങോട്ടും പോണ്ടാ... ഇന്ന് നമ്മൾ ഇവിടെയാ... ഇവിടെയോ.... എനിക്ക് വയ്യ... അല്ലെങ്കിലേ ഉറക്കം വന്നു ഒരുവിധമായിട്ടുണ്ട്.... അതിനെന്താ ഉറക്കം ഞാൻ മാറ്റി തരാലോ.....എന്നും പറഞ്ഞവൻ വശ്യമായി അവളെ നോക്കിയതും അവൾ പെട്ടന്ന് തല താഴ്ത്തി ഇരുന്നു.. ഇന്നലെ ഞാൻ വെറുതെ വിട്ടത് എന്തിനാണെന്ന് നിനക്കറിയോ... ദേ ഇവിടെ വെച്ചാണ് നീ എന്നെ കാണിക്കാൻ ശിവയുമായി കൂടുതൽ അടുത്തത്... അത് കൊണ്ട് എനിക്ക് 💖നിന്നിലലിയാനും💖 ഇവിടം മതി എന്നവൻ പറഞ്ഞതും അവൾ ഉമിനീരീറക്കി അവനെ നോക്കി..... അച്ചു... മ്മ്... ജീവിക്കണ്ടേ നമുക്ക്... എല്ലാ അർത്ഥത്തിലും... എടുത്തോട്ടെ ഞാൻ നിന്നേ എന്നും ചോദിച്ചതും... അവളൊന്ന് ചിരിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....ആ രാത്രി മനസ്സ് കൊണ്ടും ശരീരം കൊണ്ട് ആരവും അശ്വതിയും ഒന്നായി തീർന്നു...., ശുഭം....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story