നിന്നിലലിയാൻ: ഭാഗം 20

ninnilaliyan

എഴുത്തുകാരി: നിലാവ്

വരുൺ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുകയാണ് പാറുവിനെ... എല്ലാവരോടും കളിച്ചും ചിരിച്ചും സംസാരിക്കുന്നുണ്ടെങ്കിലും അവൾ ടെൻഷനിൽ ആണെന്ന് അവനു മനസിലായി.. അവൻ റൂമിൽ പോയി ഫ്രഷ് ആവാതെ കട്ടിലിൽ ഇരുന്നു.. അവളോട് ചോദിച്ചിട്ട് തന്നെ കാര്യം എന്നോർത്തു അവൻ നീട്ടി വിളിച്ചു.. പാറു.. ഒന്നിങ്ങോട്ട് വന്നേ... ആാാ... ദാ വരുന്നു.. ഓ നിക്ക് അധികം സ്റ്റെപ് കേറാൻ പാടില്ല.. ഇയാൾക്ക് പാറു കോറു എന്ന് വിളിച്ചാൽ മതി.. ഞാൻ ഇത് എങ്ങനെ ആ കാലനോട് പറയും.. റൂമിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു കട്ടിലിൽ ഇരിക്കുന്ന my ഭർത്തുവിനെ... ന്തെ വിളിച്ചത്.. അവൾ പരിഭ്രമത്തോടെ ചോദിച്ചു.. അവൻ അവളെ കണ്ടതും എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.. അവൾ പുറകിലോട്ടും.. അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു ഇപ്പൊ ഇടിച്ചേനെ.. ആര്.. നീ.. ബാക്കിലോട്ട് നോക്ക്.. അവൾ വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കി... റൂമിന്റെ ഭംഗി കൂട്ടാൻ വേണ്ടി ഉന്തി നിൽക്കുന്ന ചുമരിന്റെ ഭാഗം കണ്ടു.. ന്താ ഇന്റെ പാറുക്കുട്ടിക്ക് പറ്റിയെ... വരുൺ ചോദിച്ചു..

അത് കേട്ടതും സങ്കടം സഹിക്ക വയ്യാതെ പാറു പൊട്ടി കരഞ്ഞു നിലത്തേക്ക് ഊർന്നു.. വരുൺ ആകെ അന്തം വിട്ട അവസ്ഥയിലും.. അവനും അവളുടെ അടുത്ത് ഇരുന്നു.. ന്തിനാ കരയണെ.. അതിനു മാത്രം ന്താ ഉണ്ടായേ.. വീട്ടിൽ പോണോ നിനക്ക്.. മ്മ്? അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി... പിന്നെ ന്താ പ്രശ്നം.. കോളേജിൽ ന്തേലും പ്രശ്നം ഉണ്ടോ.. അതിനും അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.. എന്ന പാറുക്കുട്ടി പറ ന്താ പ്രശ്നം എന്ന്.. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. വരുണിനു നടക്കുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന അവസ്ഥയിലും... ഞാ....ൻ... ഞാൻ പ്രെഗ്ന...ന്റ്.. ആണ്.. ഓ അത്രേ ഉള്ളോ.. അതിനാണോ ഇത്രേ... മുഴുമിപ്പിക്കാതെ അവൻ അവൾ എന്താ പറഞ്ഞതെന്ന് ഓർത്തു... ന്താ പറഞ്ഞെ... നീ ഇപ്പൊ ന്താ പറഞ്ഞതെന്ന്.. അവൻ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു..

അതെ നിങ്ങടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്.. പതർച്ച ഇല്ലാതെ അവൾ പറഞ്ഞു... How? എങ്ങനെ... നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധോം ഉണ്ടോ പാറു.. വിശ്വസിക്കില്ല എന്ന് നിക്കറിയാം... അതുകൊണ്ട് ഞാൻ തെളിവ് കാണിക്കാം.. പാറുവിനു ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു.. അവൾ തമാശക്ക് പറയുന്നതാവും എന്ന് കരുതി അവൻ കട്ടിലിൽ ചെന്ന് ഇരുന്നു.. അവൾ എണീറ്റ് ടെസ്റ്റ്‌ ചെയ്ത കിറ്റ് അവനു നേരെ കാണിച്ചു.. അവൻ കിറ്റിലേക്കും അവളെയും നോക്കി... അതിലെ പോസിറ്റീവ് വരകൾ കണ്ടതും അവൻ ആകെ വല്ലാതായി.. അതിനു പാറു നമുക്കിടയിൽ ഒന്നും..... എന്ത് നടന്നില്ല എന്ന്.. നിങ്ങൾ അന്ന് എന്നെ ഉമ്മ വച്ചില്ലേ ദേ ഇവിടേം പിന്നെ ഇവിടേം...അപ്പൊ തന്നെ നിക്കറിയാർന്നു ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന്.. അവൾ കവിളിലും കഴുത്തിലും തൊട്ട് കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.... വരുൺ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലും.. അവൾ തെറ്റിദ്ധരിച്ചതാണെന്ന് അവനു മനസിലായി.. പാറു ഉമ്മ വച്ചാലൊന്നും കുഞ്ഞുങ്ങൾ ഉണ്ടാവില്ല..

പിന്നെ ഇത് എങ്ങനെയാ സംഭവിച്ചേ... നിങ്ങൾ തന്നെയാ.. ഞാൻ എങ്ങനെയാ നിന്നെ പറഞ്ഞു മനസിലാക്കിപ്പിക്കുന്നെ.. ശെരി സമ്മതിച്ചു.. നിങ്ങൾ പറഞ്ഞതെല്ലാം വിശ്വസിച്ചു.. പക്ഷെ ഇത് എങ്ങനെ പോസിറ്റീവ് ആയി.. അവൾ കരഞ്ഞു കൊണ്ടാണ് അത്രെയും പറഞ്ഞത്.. പാറു ഞാൻ ഒന്ന് പറയട്ടെ.. എന്ന് പറഞ്ഞു അടുത്തേക്ക് വന്നതും... വേണ്ട അടുത്തേക്ക് വരണ്ട.. ഇതുവരെ തന്നത് തന്നെ ധാരാളം.. ഞാൻ ന്ത് ചെയ്തുന്നാ.. നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ.. എനിക്കൊന്നും കേൾക്കണ്ട... എന്നാ പോടീ.. വരുണിനു ദേഷ്യം വന്നു അവൻ അവളെ ഒന്ന് പൊട്ടിച്ചു കൊണ്ട് പറഞ്ഞു.... അവൾ അവനെ ഒന്ന് നോക്കി റൂമിൽ നിന്നും ഇറങ്ങിപ്പോയി.. അവനാകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.... ഫ്രഷ് ആവാൻ ബാത്റൂമിൽ കയറി.. അവിടെന്ന് ഇറങ്ങുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു... താഴേക്ക് ചെന്നപ്പോൾ കണ്ടു മുത്തിനെ കളിപ്പിക്കുന്ന പാറുവിനെ... അവൻ അവളുടെ അടുത്ത് പോയി ഇരുന്നു.. അതെ സ്പോട്ടിൽ അവൾ എഴുനേറ്റ് പോയി..

വരുൺ ഒന്ന് ചിരിച്ചു ഈ പാറുവിനു ന്ത് പറ്റി.. ഈ കുഞ്ഞേട്ടൻ വന്നത് കൊണ്ട പാറു എണീച്ചു പോയത്.. ആണോ എന്ന് പറഞ്ഞു അവൻ അവളെ ഇക്കിളി ആക്കാൻ തുടങ്ങി... അവന്റെ മനസ് ശാന്തമായിരുന്നു.. എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.... ഇതുവരെ ഒരു നോട്ടം പോലും പാറുവിൽ നിന്ന് അവനു കിട്ടിയില്ല എന്ന് അവൻ ശ്രെദ്ധിച്ചു... അത് അപൂർവം ആണല്ലോ... കല്യാണം കഴിഞ്ഞു ഞാൻ അനുഭവിക്കുന്ന വേദന ആർക്കും അറിയണ്ടല്ലോ... എല്ലാം തന്റെ തെറ്റാണല്ലോ...അവൻ ഒരു ദീർഘ നിശ്വാസം വിട്ടു.. റൂമിൽ എത്തിയപ്പോ അവൾ ന്തൊക്കെയോ പെറുക്കി പുറത്തേക്ക് പോവാൻ നിൽക്കുകയായിരുന്നു.. നീ എങ്ങോട്ടാ.. .................മിണ്ടുന്നില്ല കുട്ടി മിണ്ടുന്നില്ല.. നിന്നോടാ ചോദിച്ചേ എങ്ങോട്ടാണെന്ന്.. ഞാൻ ചേച്ചിയുടെ അടുത്ത ഇനി കിടക്കണേ.. ന്തിന്.. അവരുടെ കഞ്ഞികുടി മുട്ടിക്കാനോ... നിക്കോ അതിനു ഭാഗ്യം ഇല്ല്യാ മറ്റുള്ളവരെങ്കിലും സന്തോഷിക്കട്ടെ.. എന്നും പറഞ്ഞു ഞാൻ വാതിൽ ലോക്ക് ചെയ്തു..

അവൾ ചാടി തുള്ളി കിടക്കയിൽ ഇരുന്നു ന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. അയ്യോ ഇങ്ങനെ ഒന്നും ചാടാൻ പാടില്ല.. കുഞ്ഞിന് ന്തേലും പറ്റും.. ന്തായാലും ദിവ്യ ഗർഭം അല്ലെ.. അവൻ ആക്കി കൊണ്ട് പറഞ്ഞു.. പിന്നേ.. ഞാൻ ഒറ്റക്ക് ഉണ്ടാക്കിയതാണോ ഇത്.. പറയുന്ന കേട്ടാൽ തോന്നുമല്ലോ അങ്ങനെ ആണെന്ന്.. എടി പോത്തുംകുട്ട്യേ.... ഞാൻ ഒന്ന് പറയട്ടെ... നിക്ക് ഒന്നും കേൾക്കണ്ട.. നിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ ഉറങ്ങുകയുള്ളു എന്നും പറഞ്ഞു ഞാൻ അവളിരിക്കുന്നതിനു താഴേ മുട്ട് കുത്തി ഇരുന്നു... ഇന്റെ പാറുകുട്ട്യേ നിനക്ക് ഗർഭം ഒന്നുല്യാഡി പോത്തേ.. അവൾ ഇതുതന്നെ അല്ലെ നേരത്തെ ഇങ്ങൾ പറഞ്ഞത് എന്ന ഭാവത്തിൽ അവനെ നോക്കി... ഞാൻ മുഴുവൻ പറയട്ടെ എന്നിട്ട് മതി ഉണ്ടക്കണ്ണും വച്ചുള്ള നോട്ടം... ആദ്യം നീ തെറ്റിധാരണ ഒഴിവാക്ക്.. ഒരുമ്മ വച്ചാലൊന്നും ആരും പ്രെഗ്നന്റ് ആവില്ല... ഇതൊക്കെ നിന്റെ പ്രായത്തിന്റെ അറിവില്ലായ്മയാ... ഞാൻ വിചാരിച്ചോ നീ ഇത്രേ മണ്ടി ആണെന്ന്... പിന്നേയ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. മ്മ്.. നീ എങ്ങനെയാ ടെസ്റ്റ്‌ ചെയ്തത്..

അവൾ ഒന്ന് തുറിച്ചു നോക്കി.. അതല്ല പാറു നീ എഴുതാപ്പുറം വായിക്കല്ലേ... ബാത്‌റൂമിൽ നിന്നാണോ? അതെ... നിന്റെ കയ്യിൽ നിന്ന് വല്ലതും തട്ടി പോയിരുന്നോ ചെക്ക് ചെയ്യുന്ന ടൈമിൽ.. ഇല്ല.. ഒന്നുകൂടി ഓർത്തു നോക്കി.. ആ.. harpic തട്ടി പോയിരുന്നു.. കാ..karpic തട്ടിപ്പോയിരുന്നു.. (അതിന്റെ രീതിയിൽ വായിക്കുക ) അത് തന്നെയാ നീ പ്രെഗ്നന്റ് ആണെന്ന് തോന്നാൻ കാരണം... എങ്ങനെ... എന്റെ പൊന്നേ... ചെക്ക് ചെയ്യുമ്പോൾ അതിൽ harpic ആയിരുന്നോ.. മ്മ്.. കും... അത് ആയാൽ റിസൾട്ട്‌ പോസിറ്റീവ് കാണിക്കും (ചങ്ക്‌സ് സിനിമ കണ്ടുള്ള അറിവാണ്...ശെരിയാണോന്ന് അറിയില്ല.. അതിന്റെ രീതിക്ക് എടുക്കണം ) വെള്ളം ആവരുതെന്നേ ദേവു പറഞ്ഞുള്ളു... ഒന്നും അറിയാതെ ഇറങ്ങി തിരിച്ചോളും... ഇനി എങ്കിലും മനസിലാക്ക് ഉമ്മ വച്ചാൽ ഗർഭിണി ആവില്ലാന്ന്... ഒരൊറ്റ പൊട്ടിക്കൽ തന്നാലുണ്ടല്ലോ... മനുഷ്യനെ നാറ്റിക്കാൻ ആയിട്ട്.. ഇത് വല്ലവരും അറിഞ്ഞിരുന്നുവെങ്കിലോ.. ഏത് നേരത്താണാവോ ഇതിനെ ഒക്കെ തലയിൽ എടുത്ത് വച്ചത്.... വരുൺ കത്തി കയറുകയാണ് സൂർത്തുക്കളെ ...പാറുവിന്റെ കരച്ചിൽ കേട്ടാണ് അവൻ എന്താ ഇത്രേ നേരം പറഞ്ഞതെന്ന് അവൻ ഓർത്തത്.. ച്ഛെ.. പാറു ഞാൻ....

താൻ വല്യേ റോൾ ഒന്നും അടിക്കേണ്ട.. കണ്ടാൽ തോന്നുമല്ലോ ഞാൻ നിങ്ങളെ നിബന്ധിപ്പിച്ചു എന്നെ കെട്ടിച്ചതാണെന്ന്.... താൻ ന്താടോ വിചാരിച്ചത് ഇങ്ങനെ ഒക്കെ പറയുമ്പോഴേക്കും ഞാൻ പെട്ടിയും കിടക്കയും എടുത്ത് ഇപ്പൊ തന്നെ പോവും എന്നോ... വടി പിടിച്ചോ.. പാവം പിടിച്ച ഇന്നേ കെട്ടിയിട്ട് ന്നിട്ട് ഏത് നേരത്താണാവോ തലയിൽ വച്ചതെന്നോ.. തന്നെക്കാൾ ഉശിരുള്ള പയ്യന്മാർ എന്നെ കണ്ടാൽ ക്യു നിൽക്കും.. നിങ്ങൾ നേരത്തെ തല്ലിയതൊന്നും ഞാൻ മറന്നിട്ടില്ല... ഹും.... ഇത്രേം പറഞ്ഞു ശ്വാസം വലിച്ചു വിട്ട് അവൾ ജഗ്ഗിലെ വെള്ളം വായിലേക്ക് കമിഴ്ത്തി.. ഇവിടെ ഇപ്പൊ ന്താ നടന്നെ എന്ന അവസ്ഥയിൽ വരുണും.. ഇനി നിക്ക് ഇന്റെ വഴി നിങ്ങൾക്ക് നിങ്ങടെ വഴി... കേട്ടോ മോനെ ദിനേശാ.. ഓ ഒരു കണ്ണട കിട്ടിയാൽ സ്ലോ മോഷനിൽ നടക്കാമായിരുന്നു (ആത്മ ) ഷെൽഫിൽ നിന്നും ഒരു പുതപ്പ് എടുത്ത് ബെഡിന്റെ നടുവിൽ ഒരു തടയണ തീർത്തു നമ്മടെ പാറു... ചെറിയ കുട്ടി ആണേലും അവൾക്ക് ബുദ്ധി ഉണ്ട്.... ഇത്രെയൊക്കെ ചെയ്തിട്ടും അവളുടെ കണ്ണിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു.... തന്റെ തൊട്ടടുത്തു വരുൺ കിടന്നത് അവൾ അറിഞ്ഞു.. ശൂ.... അങ്ങോട്ട് നോക്കണ്ട അവർ ഉറങ്ങിക്കോട്ടെ.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story