നിന്നിലലിയാൻ: ഭാഗം 21

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ എണീറ്റപ്പോൾ അവൾ അടുത്തില്ല... ചായ കപ്പ്‌ മേശമേൽ ഇരിക്കുന്നുണ്ട് അപ്പൊ പുള്ളിക്കാരി സീരിയസ് ആണ്.... ആ വഴി ഉണ്ടാക്കാം.. സമയം നോക്കിയപ്പോൾ 8 മണി.. ആഹാ ആ കഴുത ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ ദുഷ്ട... വേഗം കുളിച്ചു ഡ്രസ്സ്‌ മാറ്റി താഴേക്ക് ചെന്നപ്പോൾ മുത്ത് ഇരുന്ന് ചായ കുടിക്കുന്നുണ്ട്... ഡയറക്റ്റ് ആയിട്ട് പാറു എവടെ എന്ന് ചോദിക്കുന്നത് ചമ്മൽ അല്ലെ എന്ന് തോന്നിയത് കൊണ്ട്... ഇവിടെ ഉള്ളവരൊക്കെ എവടെ മുത്തേ.. ഓ... ഇപ്പോഴെങ്കിലും എണീറ്റോ... എല്ലാവരും ജോലിക്ക് പോയി... അമ്മേം പൊന്നും അടുക്കളേൽ ഉണ്ട്.. പാറു എവടെ പോയി (ആത്മ ) പിന്നെ പാറു കോളേജിലും പോയി... പോയോ.. ഞാൻ അല്ലെ കൊണ്ടുപോവാറു.. പാറുനു ന്തോ പെസൽ (സ്പെഷ്യൽ) ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു.. അപ്പൊ അച്ഛന്റേം വല്യേട്ടന്റെയും ഒപ്പം പോയി.. ഓ അപ്പൊ പെണ്ണ് കളി തുടങ്ങി അല്ലെ... (ആത്മ ) ഞാനും റെഡി ആയി പോയി.. ******* നീ എന്തിനാ ജാൻകി ഇത്രേ നേരത്തെ വരാൻ പറഞ്ഞത്.... എടി ആരാ പ്രെഗ്നന്റ്... നീ എന്താ ഇപ്പൊ അങ്ങനെ ചോദിക്കുന്നത്... നീ അല്ലെ?.. ഒലക്ക.. എടി ഞാൻ പ്രെഗ്നന്റ് അല്ലേടി...

കിസ്സടിച്ചാൽ ഇങ്ങനെ ആവില്ലാത്രേ... പിന്നെ നമ്മൾ കണ്ടതല്ലേ പോസിറ്റീവ് എന്ന്... അതിൽ ഇന്റെ കയ്യിൽ നിന്നും harpic ആയെടി... അതുകൊണ്ട് ആണത്രേ അങ്ങനെ... നിന്നോടല്ലേ ഞാൻ പറഞ്ഞത് അതിൽ ഒന്നും ആവരുതെന്ന്.. ദേവു നീ വെള്ളം ആവരുതെന്നല്ലേ പറഞ്ഞത്.. ഏതായാലും സംഭവിച്ചത് സംഭവിച്ചു.... നിനക്കത് പറഞ്ഞാൽ മതി.. അയാൾ ഇന്നലെ രാത്രി ന്തൊക്കെ ഡയലോഗ് ആണ് അടിച്ചത് എന്നറിയുമോ.. കൂടാതെ ഒരു തല്ലും കിട്ടി.... അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അത്രേ അല്ലെ ഉള്ളൂ... നീ പ്രെഗ്നന്റ് ആണെന്ന് കരുതി ഇന്റെ എത്രെ പൈസ പൊട്ടി... അതിന്റെ വല്ല കുലുക്കോo ഉണ്ടോ മുഖത്ത്.. ഹിഹി.. അത് പിന്നെ ഞാൻ നിർബന്ധിച്ചിട്ടല്ലല്ലോ.. നീ സ്വയം ചിലവാക്കിയതല്ലേ.. ഓ നമിച്ചു.. നട ക്ലാസ്സിലേക്ക്.. എടി ഞാൻ മുങ്ങി നടക്കുവാഡി അയാളുടെ കണ്ണ് വെട്ടിച്ചു... ഒരു തെറ്റിദ്ധാരണ അത്രേ അല്ലെ ഉള്ളൂ സാരല്ല്യ.. അതല്ല ദേവു...

അവൾ ഇന്നലെ വരുൺ പറഞ്ഞ എല്ലാ കാര്യങ്ങളും പറഞ്ഞു.. നീ പുലിക്കുട്ടി അല്ലെ ഇങ്ങനെ dull ആയാലോ... അവർക്കും ദേഷ്യം വരില്ലേ പെട്ടെന്ന് ഇങ്ങനെയൊക്കെ കേട്ടാൽ.. വിട്ടേക്ക്... അത് ഓർത്തു ഇന്നത്തെ ഡേ കുളമാക്കല്ലേ... ഇല്ലെടി... **** പെട്ടെന്ന് അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ശിൽപെ ഞാൻ തരിച്ചു പോയി.. അതിനു അവൾക്ക് ആ കാര്യത്തിൽ വിവരം ഇല്ലാഞ്ഞിട്ടല്ലേ വരുൺ വിട്ടേക്ക് _sachin എന്നാലും ശിൽപെ കല്യാണം കഴിയുന്നതിനു മുന്നേ നിനക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാമായിരുന്നു _പ്രണവ് അതിനു ഇവൻ എല്ലാരോടും പറഞ്ഞിട്ടാണല്ലോ കല്യാണം കഴിച്ചത്.. അവനു അത് വേണം... പാറുവിനെ ന്തേലും കാണിച്ചോ നീ ആ ദേഷ്യത്തിന്... ഇല്ലടി.. ഒരു അടി അത്രേ ഉള്ളൂ... ഞാൻ ഒന്ന് ഇളിച്ചു കാട്ടി കിട്ടിയതിന്റെ പിറ്റേന്ന് തുടങ്ങിയതാ ആ പെണ്ണ് നിന്റെ അടി കൊള്ളാൻ. നിങ്ങൾ അതൊക്കെ വിട്ടേ... അവളെ എങ്ങനെയാ ഇപ്പൊ ഒന്ന് മെരുക്കുക.. ഓ ഞങ്ങൾ ആരും ഇല്ലേ തന്നെത്താൻ മെരുക്കിക്കൊ... വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടു..

ഓ കാ‍ന്താരി വന്നു... താഴേക്ക് പോയേക്കാം.. നമ്മളെ കണ്ടാൽ അയിത്തം അല്ലെ.. താഴേക്ക് ചെന്നപ്പോൾ പൊന്നുവേച്ചി കാലും നീട്ടി ഇരിപ്പുണ്ട്.. ഞാൻ മടിയിൽ കിടന്നു... ചേച്ചി ഇന്റെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു.. (തെറ്റിദ്ധരിക്കരുത് ഞങ്ങൾ നല്ല സ്നേഹ ) ഒരു ഫാര്യ ഉണ്ട് നിക്ക് എന്നാണാവോ അവളുടെ മടിയിൽ ഇങ്ങനെ കിടക്കുന്നെ.. മിക്കവാറും മൂക്കിൽ പല്ല് വരും... **** കുളിച്ചു ഇറങ്ങിയതും ഫോൺ ബെല്ലടിച്ചു... ശിൽപെച്ചി ആണ്.. ആ ചേച്ചി പറ.... വരുൺ ഇന്നലെ നടന്നതെല്ലാം എന്നോട് പറഞ്ഞു.. മ്മ്മ്... ഞാൻ നിന്നെ ഒരിക്കലും കുറ്റം പറയില്ല.. തെറ്റ് അവന്റെ അടുത്തും ണ്ട്..... മ്മ്മ്... നിനക്ക് വിഷമായോ... ഇല്ല ചേച്ചി.. പിന്നെ ചേച്ചിടെ വക ഒരു ക്ലാസ്സ്‌ ആയിരുന്നു ദാമ്പത്യ ജീവിതത്തെ കുറിച്.. ഞാൻ അപ്പൊ കൂടു വിട്ട് പോയ കിളികളെ പിടിക്കുന്ന തിരക്കിലും.. ബാ മോനെ ബാ.... (അങ്ങനെ എന്താണ് എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന് ശിൽപയിൽ നിന്നും അറിയുകയാണ് സൂർത്തുക്കളെ അറിയുകയാണ്.. ന്താണ് അത് എന്നല്ലേ അതന്നെ...

ഇന്നലെ സംഭവിച്ചില്ലേ.... അതിനെ കുറിച്.. അതുകൊണ്ടാണ് അവളുടെ കിളികൾ എല്ലാം വേറെ കൂടി നോക്കി പോയത് ) ഫോൺ വച്ചു താഴേക്ക് ചെന്നപ്പോൾ ലവൻ ചേച്ചിടെ മടിയിൽ കിടക്കുന്നുണ്ട്... നിക്കാണെങ്കിൽ ന്തിനോ ഒരു വെപ്രാളവും പരവേശവുമൊക്കെ.. ചേച്ചിടെ വീർത്ത വയറിലേക്ക് ഞാൻ ഒന്ന് നോക്കി.... മൂത്രം ഒഴിക്കാൻ മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.. ഞാൻ അങ്ങനെ കുറച്ചു നേരം നിന്നു... മോൾ ഫ്രഷ് ആയോ.. എന്ന വാ ചായ കുടിക്കാം.. വേണ്ടാ നിക്ക് പ്രെഗ്നന്റ് ആവണ്ട... പക്ഷെ നിക്ക് വാവയെ വേണം (ആത്മ ) നീ എന്താ മോളെ ആലോചിച്ച നിൽക്കുന്നെ... അപ്പോഴാണ് ഞാൻ ബോധമണ്ഡലത്തിൽ എത്തിയത്.. ഒന്നുല്ല്യ അമ്മേ.. പിന്നെ എല്ലാവരും ഇരുന്ന് ചായ കുടിച്ചു... വരുണിന്റെ കണ്ണ് അപ്പോഴും പാറുവിന്റെ മുഖത്ത് ആയിരുന്നു... മ്മ്മ് മ്മ്മ്... മുഖത്ത് മാറ്റങ്ങൾ ഉണ്ട്... അപ്പൊ ശില്പ വിളിച്ച കാണും (ആത്മ ) അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story