നിന്നിലലിയാൻ: ഭാഗം 23

ninnilaliyan

എഴുത്തുകാരി: നിലാവ്

പിറ്റേന്ന് തന്നെ വാവ അച്ഛൻ ഇന്നലെ രാത്രി പറഞ്ഞ കാര്യങ്ങൾ ഒക്കെ പാട്ടാക്കി.. കുഞ്ഞേട്ടാ... പാറു.. നിങ്ങളും ഒരുമിച്ച് കണ്ണനോട് പ്രാർത്ഥിക്കോ... ന്തിനാ വാവേ....... അതില്ലേ പാറു.. ഇന്നലെ രാത്രി അച്ഛ പറഞ്ഞു രണ്ടാളും കൂടി പ്രാർത്ഥിച്ചാൽ കുഞ്ഞുവാവ ഉണ്ടാവുമെന്ന്.... പാറുo കുഞ്ഞേട്ടനും കൂടി പ്രാർത്ഥിച്ചാൽ നിക്ക് രണ്ട് കൂട്ടാവുമല്ലോ... അച്ഛാ.. കഞ്ഞിയിൽ പാറ്റ ഇടുവാണല്ലേ (പാറുവിന്റെ ആത്മ ) ഇതുകേട്ട വരുൺ ഇരുന്നും കിടന്നും ഒക്കെ ചിരിക്കാണ്... കുഞ്ഞേട്ടൻ ന്തിനാ ചിരിക്കണേ.. അതോ... നിന്റെ പാറു പ്രാർത്ഥിക്കാൻ ഒപ്പം വരില്ല്യ മുത്തേ.. എന്നാലല്ലേ വാവ ഉണ്ടാവു.. അവൾ നിന്ന് ചിണുങ്ങാൻ തുടങ്ങി... പാറു സമ്മതിക്ക് പാറു... പ്ലീസ്‌ നല്ല പാറു അല്ലെ.. പാറു എന്താ പറയാ എന്ന അവസ്ഥയിൽ നിക്കാണ്.... വരുണും മുത്തും അവളെ നോക്കി നിൽക്കുന്നു... പാറു ഒന്നും പറയണ്ട...

കോളേജ് വിട്ട് വന്നു രണ്ടാളും വിളക്ക് വെക്കുമ്പോ പ്രാർത്ഥിക്കണം ട്ടോ.. അത് കേട്ടതും പാറു ഒന്ന് ശ്വാസം വലിച്ചു വിട്ട് ചാടിക്കേറി ആഹ് എന്ന് പറഞ്ഞു.. അയ്യേ.. മുത്തേ.. ഇത് അങ്ങനെ അല്ല പ്രാർഥിക്കാ....രാത്രി ഉറങ്ങാൻ പോവില്ലേ.. അപ്പോഴാ പ്രാർത്ഥിക്കാ...ആരും കാണാതെ..... പാറുവിനെ ഇടംകണ്ണിട്ട് നോക്കി വരുൺ പറഞ്ഞു.. അങ്ങനെ ആണോ.. എന്നാൽ അങ്ങനെ.. എന്നും പറഞ്ഞു ചാടിത്തുള്ളി വാവ പോയി... പാറു ചമ്മി നാറിയ അവസ്ഥയിൽ പ്ലിംങ് ആയി നിൽക്കുന്നു... വരുൺ അടുത്തേക്ക് ചെന്നു അവളുടെ ചെവിയിൽ പറഞ്ഞു.. അപ്പൊ ഇന്ന് രാത്രി നമുക്ക് നന്നായി പ്രാർഥിക്കാം ട്ടോ കുഞ്ഞിന് വേണ്ടി... ച്ഛെ എന്നും പറഞ്ഞു അവൾ എണീറ്റു പുറത്തേക്ക് പോവാൻ നിന്നു.... വരുൺ അവളുടെ കൈ പിടിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു... ഒരുങ്ങി ഇരുന്നോ... ഇന്ന് ഞാൻ നിന്നെ വിടില്ല മോളെ ... നമ്മടെ ഫസ്റ്റ് നൈറ്റ്‌... ആഹാ പാറു ഒന്നന്ധാളിച്ചു... അവളുടെ ഉണ്ടകണ്ണ് ഒന്നൂടി വികസിച്ചു.... പിന്നെ ഒന്നാലോചിച്ചു പറഞ്ഞു.. ആ കാണാം നമുക്ക്.. ന്താ നടക്കുക എന്ന്..

ആ വിസ്തരിച്ചു കാണാം.. ഒന്ന് പോടാ.. എന്നും പറഞ്ഞു അവൾ താഴേക്ക് പോയി.... വരുൺ വിളിച്ചു പറഞ്ഞു... അതേയ് ഇന്നേ പേടിച് ഏട്ടന്റെ ഒപ്പം പോവാൻ നിക്കണ്ട.. പോയാൽ അതിന്റെ ബാക്കി ഉള്ളത് മോൾ താങ്ങില്ല.. ***** ഓൻ ആരാ... ഫസ്റ്റ് നൈറ്റ്‌ നടത്താൻ വന്നിരിക്കുന്നു.. വരട്ടെ കാണിച്ചു കൊടുക്കാൻ ഞാൻ... ഏഹ്.. ഇത് കേട്ട് ദേവു ഇരുന്ന് ചിരിക്കാണ്... നീ ചിരിക്കടി... ന്തൊക്കെ പ്രഹസനം ആയിരുന്നു.. ഇപ്പൊ ന്തായി... അല്ലെങ്കിലേ ഞാൻ അയാളുടെ മുന്നിൽ എല്ലാം കൊണ്ടും തോറ്റു തുന്നം പാടി ഇരിക്കാ... ഇന്ന് അത് നടന്നാൽ.... നടന്നാൽ..... ഞാൻ ആർത്തു വിളിച്ചു കരയും..... നിക്ക് പേടിയാടി.. നമ്മൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ... ന്തായാലും നീ നാളെ വരാതെ ഇരിക്കല്ലേ.. ചൂടോടെ ഒരു ഫസ്റ്റ് നൈറ്റ്‌ സ്റ്റോറി കേൾക്കാലോ.. ഛചി കോപ്പേ..... നാളെ അതിനുള്ള അവസരം ഞാൻ നിനക്ക് തരില്ല... ഞാൻ അതിനു ഇന്ന് അയാൾക്ക് അവസരം കൊടുക്കില്ല... തെണ്ടി.. ആര് ഞാനോ.. ദേവു കൂർപ്പിച്ചു നോക്കി.. നിന്നെ അല്ലേടി.. ആ കാലനെ പറഞ്ഞതാ...

ഈ sem കൂടി കഴിഞ്ഞാൽ അയാളുടെ പിജി കഴിയും... അപ്പൊ പിന്നെ ബിസിനസ്‌ ആവും തലയിൽ.. അതാണ്‌ എന്റെ ആകെയുള്ള ആശ്വാസം.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ജാൻകി നിന്നോട്.. ആടി ചോദിക്ക്... സത്യം പറഞ്ഞാൽ നിനക്ക് അയാളെ ഇഷ്ടം അല്ലെ.... ആരെ..... അവൾ ചിറി കോട്ടി ചോദിച്ചു.. ബുള്ളെറ്റ് വാലയെ... ഏഹ്ഹ്.. നീ ഒന്ന് വന്നേ ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും... അപ്പൊ പെണ്ണിന് ഇഷ്ടം ഒക്കെ ഉണ്ട്... ദേവു ഒന്ന് ആത്മകഥിച്ചു... **** രാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു ചുണ്ടിൽ ചെറു പുഞ്ചിരിയോടെ നടക്കുകയാണ് നമ്മടെ വരുൺ... ഇന്ന് ഞാൻ ഒരു ഗലക്ക് ഗലക്കും.... ന്ത് കലക്കുന്ന കാര്യാടാ വരുണെ.. അമ്മേ ആത്മകഥിച്ചത്തിന്റെ ഒച്ച കൂടി അല്ലെ.... ഞാൻ ഒന്ന് ഇളിച്ചു കാട്ടി... ഒന്നുല്ലടാ.. മ്മ്മ്.. മ്മ്മ്.. ചെക്കൻ ഇപ്പൊ പഴേ പോലൊന്നും അല്ല... എടി ശിൽപെ...നീ ഈ കോളേജിൽ ഉണ്ടായിട്ടും പാറു ന്തിനാ ആ കോളേജിൽ പോയി ചേർന്നേ.. വീട്ടിൽ പോലും അതിനു സമാധാനം ഉണ്ടാവില്ല.. ഇനി ഇവിടേം കൂടിയേ ആവേണ്ടതുള്ളൂ.. ഓഹ്... അതിനല്ലടി.. ഇതൊന്ന് പറയെടി...

അവൾക്ക് ആ കോളേജിൽ തന്നെ ഡിഗ്രിയും പിജിയും ചെയ്യണമെന്ന് മുന്നേ ആഗ്രഹം ഉണ്ടായിരുന്നു.... ഓ അങ്ങനെ.. അവളിപ്പോ ഫസ്റ്റ് ഇയറിലെ ഫസ്റ്റ് sem .. നമ്മടെ പിജി കഴിയുമ്പോ അവൾ സെക്കന്റ്‌ സെമ്മിലേക്ക് ... അവൻ ന്തൊക്കെയോ കൂട്ടിയും കുറച്ചും ഇരുന്നു.. ന്താടാ നീ അങ്ങനെ ചോദിച്ചേ... ഏയ്.. ഒന്നുല്ല... ******** അവനോട് അപ്പൊ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും പാറുവിന്റെ മനസ് കിടന്ന് പട പട മിടിക്കാണ്... ക്ലാസ്സിൽ ശ്രദ്ധിക്കാൻ തന്നെ പറ്റുന്നില്ല... പേടിച്ചിട്ടൊന്നുമല്ല.... പിന്നെ എന്താ ചെറിയ ഒരു ഭയം.. അപ്പോഴാണ് തലക്ക് ഒരു ഏറു കൊണ്ടത്.. ജാൻകി.. stand up.. അവൾ ഞെട്ടിക്കൊണ്ട് എണീറ്റ് നിന്നു.. ഞാൻ വന്നപ്പോ ശ്രദ്ധിക്കുന്നതാ... ത്താൻ ഈ ലോകത്തൊന്നുമല്ലല്ലോ.. സോറി മേം.. പുറത്താക്കണോ.. അതോ ശ്രദ്ധിച്ചിരിക്കുമോ ഇനി... വേണ്ട മേം.. ഞാൻ ശ്രദ്ധിച്ചോളാം .. മ്മ്.. sit down.. Thanku മേം.. ന്താടി.. നിനക്ക് ന്ത് പറ്റി... കുനിഞ്ഞിരുന്ന് കൊണ്ട് ദേവു ചോദിച്ചു.. നിക്ക് പേടിയാവുന്നു ദേവു... അവൾ ദയനീയമായി നോക്കി.. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ കേറിയങ്ങു മാന്തിക്കോണം..

അതൊന്നും ഞാൻ പറഞ്ഞു തരേണ്ടല്ലോ... മ്മ്.... ******* വീട്ടിൽ ചെന്നപ്പോ ആരും ഇല്ല്യാ.. ദൈവമേ ഇവരിതെവിടെ പോയി... ഫോൺ എടുത്ത് വേഗം പൊന്നുവേച്ചിക്ക് വിളിച്ചു... ചേച്ചി.. ചേച്ചി എവടെ പോയതാ.. പാറു ഞാനാ വാവയാ... പൊന്നുവിനേം കൊണ്ട് ആച്ചുപത്രിക്ക് വന്നതാ.. ഓ ഇന്ന് ചേച്ചിടെ സ്കാനിങ് ഡേറ്റ് ആണ്.. വാവേ ഫോൺ അമ്മക്ക് കൊടുത്തേ.. ആ മോളെ ഞങ്ങൾ കുറച്ചു വൈകും.. ഇവിടെ ഭയങ്കര തിരക്കാ... ആ ശെരി അമ്മേ.. വീടിന്റെ കീ എവിടെയാ വച്ചിരിക്കുന്നെ.. ............................(അമ്മ എവടെ കീ വച്ചതെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരില്ല... ) ആ ശെരി അമ്മേ.. അച്ഛനും ഏട്ടനും അവിടെ ഉണ്ടോ.. ഇല്ല മോളെ അവർ ബിസിനസ്സിന്റെ ആവശ്യത്തിന് മുംബൈ പോയി... മറ്റന്നാളെ വരുള്ളൂ.. പേടിക്കണ്ട വരുൺ ഇപ്പൊ വരും ട്ടൊ.. അയാളെയാ പേടി.. ഇതിലും ബേധം ഒറ്റക്ക് ഇരിക്കുന്നതാ... (ആത്മ ) മ്മ് ശെരി അമ്മേ... ഡോർ തുറന്ന് അകത്തു കയറി ലോക്ക് ചെയ്തു.. കാലമാടന് വന്നാൽ അപ്പൊ ചായ കിട്ടണം.. അതോണ്ട് വേഗം ഫ്രഷ് ആവാതെ ചായ ഇട്ടു ഫ്ലാസ്കിൽ ഒഴിച്ച് വച്ചു...

കാലൻ വന്നിട്ട് കുളിക്കാമെന്ന് വിചാരിച്ചു ഫോണിൽ തോണ്ടി ഇരുന്നു... 5:30 ഉള്ളത് 6 മണിയായി 6:30ആയി... പുറത്താണെങ്കിൽ ഇരുട്ടായി തുടങ്ങി... വേഗം പോയി ഫ്രഷ് ആയി വിളക്ക് വച്ചു... ഇയാളിതെന്താ വരാത്തെ.... പേടിയുണ്ടായിട്ടല്ല ട്ടോ ചിന്ന ഭയം... ഫ്ലാസ്കിലെ ചായ കുടിച് കുടിച് തീർത്തു... അമ്മക്ക് വിളിച്ച നോക്കി.. നോ റെസ്പോൺസ്.... കറന്റും പോയല്ലോ ദൈവമേ... അപ്പോഴാണ് പുറത്ത് അനക്കം കേട്ടത്... ഡോർ തുറന്ന് ആരോ വരുന്നു.. ഈശ്വരാ വിളക്ക് വച്ചപ്പോ ഡോർ ലോക്ക് ചെയ്യാൻ മറന്നല്ലോ കണ്ണാ... ആരാത്... അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിശ്രുതമായവൻ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ഭീതിഹരൻ സവ്യസാജി ബീഭത്സവും.... ആരാന്നല്ലേ ചോദിച്ചേ.... താലിയിൽ മുറുക്കി പിടിച്ചു.. കിട്ടിയ ഫ്ലവർ വേസ് കയ്യിൽ എടുത്തു.... അയാൾ മുന്നോട്ട് വന്നു കൊണ്ടിരുന്നു.. ഭഗവാനെ വല്ല കള്ളനും ആയിരിക്കണെ.. ഇന്നേ ഒന്നും ചെയ്യല്ലേ.... അവൾ കയ്യിലുള്ള വേസ് എടുത്ത് ആഞ്ഞു എറിയാൻ കൈ പൊക്കി..

അപ്പോഴേക്കും കറന്റ്‌ വന്നു... ഞെട്ടി തിരിഞ്ഞു അവൾ നോക്കിയപ്പോ ദേ മുന്നിലൊരു വരുൺ... സങ്കടവും പേടിയും കലർന്നൊരു മുഖഭാവം ആയിരുന്നു അവളുടേത്... അവനെ കണ്ടതും ആശ്വാസത്തോടെ വേസ് താഴെ ഇട്ട് ഓടി പോയി അവനെ കെട്ടിപ്പിടിച്ചു.... ഞാ.....ഞാൻ... വല്ലാ.....തെ... പേ..ടിച് പോ..യി... നേര....ത്തെ വര....ണേ ഇനി... **** കോളേജിൽ കുറച്ചു പണി ഉണ്ടായിരുന്നു.. അപ്പോഴാ അമ്മ വിളിച്ചത് പാറു വീട്ടിൽ ഒറ്റക്കാണെന്ന് പറഞ്ഞു.. നേരം ആണെങ്കിൽ ഇരുട്ടി... വേഗം ബുള്ളറ്റും എടുത്ത് ഒരു പായൽ ആയിരുന്നു... വീട്ടിൽ ചെന്നപ്പോ കറന്റും ഇല്ല്യാ.. വാതിൽ തുറന്നപ്പോ ലോക്ക് അല്ല.. ഇവൾക്ക് ഇതൊക്കെ ഒന്ന് അടച്ചു ഇരുന്നൂടെ എന്ന് മനസ്സിൽ പറഞ്ഞു നേരെ നോക്കിയത് അവളുടെ മുഖത്തേക്ക്... കളിപ്പിക്കാൻ വേണ്ടിയാ അവൾ ചോദിച്ചപ്പോ മിണ്ടാതിരുന്നത്... അവൾ വേസ് എടുത്ത് എറിയാൻ നിന്നതും കറന്റ്‌ വന്നതും ഒരുമിച്ചായിരുന്നു.... ഓടി വന്നു കെട്ടിപ്പിടിച്ചു... പെണ്ണ് ഇന്റെ നെഞ്ചോട് ചേർന്ന് നിൽക്കാ(ഊഹിക്കണം ഹൈറ്റ് ഇല്ല പാറു )...പാവം പേടിച്ചിട്ട് ന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..

പേടിച്ചു പോയോ പാറുക്കുട്ട്യേ.. ഞാൻ അവളുടെ നീളൻ തലമുടി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.. മ്മ്.... സാരല്യാട്ടോ... ഞാൻ വെറുതെ കളിപ്പിക്കാൻ ചെയ്തതല്ലേ.. അവൾ ഒന്നും മിണ്ടാതെ ഒന്നൂടി അടുപ്പിച്ചു നിന്നു.. പെട്ടെന്ന് പിടി വിട്ട് മാറി നിന്നു... ചമ്മി നാറി പ്ലിംഗ് ആയി നിൽക്കാണു..... അപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിപ്പിടിച്ചതല്ലേ.. നിക്ക് ചിരി വന്നു.. സോറി.. ഞാൻ അറി..യാതെ... ന്ത് അറിയാതെ.. പ്രായപൂർത്തി ആയ ചെറുക്കനെ കെട്ടിപ്പിടിച്ചതും പോരാ എന്നിട്ട് സോറി എന്നോ.... പ്രായപൂർത്തി അല്ല ഷഷ്ടിപൂർത്തിയാ ആയത്... പോടീ പോടീ... ഇതിനൊക്കെ പകരം ഞാൻ രാത്രി കാണിച്ചു തരാം... മോളു പോയി ചേട്ടന് ചായ എടുക്ക്.. ദൈവമേ.. അപ്പോഴത്തെ പേടിയിൽ ഞാൻ ചായ മൊത്തം കുടിച്ചല്ലോ.. ഇനിയിപ്പോ ന്ത് ചെയ്യും... (ആത്മ ) ആലോചിച്ച നിക്കാതെ ചായ കൊണ്ടുവാടി... ആഹാ... ആജ്ഞാപിക്കുന്നോ...

കുളിച്ചു വന്നാൽ ചായ തരാം... ഓ.. ഇവൾ ഞാൻ ചത്തു കിടന്നാലും തുള്ളി വെള്ളം തരില്ലല്ലോ ഈശ്വര എന്ന് കെറുവിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുകളിലേക്ക് പോയി.. ഹാവു.. വേഗം പോയി ചായ ഉണ്ടാക്കാം.... ഞാൻ അടുക്കളയിലേക്ക് ഓടി... ചായ കുടിച് ഇരുന്നപ്പോഴേക്കും ചേച്ചിയും അമ്മയും ഒക്കെ വന്നു... പിന്നെ കുഞ്ഞുവാവ്വയെ കുറിച്ചുള്ള സംസാരം ആയിരുന്നു.. ഇടക്കിടക്ക് ഞാൻ പാറുവിനെ നോക്കി സൈറ്റ് അടിക്കും അപ്പൊ അവൾ ലോഡ് പുച്ഛം വാരി വിതറും... ഈ എന്നോടോ ബാലാ.. നമ്മളിതൊക്കെ എത്രെ കണ്ടതാ.. കാണിച്ചു കൊടുക്കുന്നുണ്ട് രാത്രി.... ****** രാത്രി കാണിച്ചു തരാന്ന്... നിക്ക് വെറും ഗ്രാസ് ആണ് ഗ്രാസ്.. ഇങ്ങോട്ട് വരട്ടെ കാണിക്കാൻ.... കൂക്കി വിടും ഞാൻ.. ഇന്നോടാ കളി.. വിടില്ല ഞാൻ.... അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു... കിടക്കാനുള്ള ടൈം ആയി.. കണ്ണാ കാത്തോളണേ.. ബുദ്ധി ഇല്ലാത്ത ആളാണ്‌.. അങ്ങനെ ഒക്കെ ചെയ്യുമോ.. ഏയ്... ഞാൻ ന്തിനാ ഇങ്ങനെ പേടിക്കണേ... പെണ്ണുങ്ങളെ തൊട്ടാൽ വെട്ടേണ്ടത് വിരലുകളല്ല.. തലയാണ്..

മാഹിഷ്മതി സാമ്രാജ്യം അസ്വാകം അജേയം ആസൂര്യ ചന്ദ്ര താര വർദ്ധതാം ആവി വർധതാം ധുർഭേദ്യം ..... ധുവിനീചം ..... സർവ ശത്രു ഭയംകരം ... അശ്വ ചതു രംഗ സൈന്യം വിജയതാം ദിഗ്‌വിജയതാം മാഹിഷ്മതി ഗഗനശൈലി വിരാജലെ നിരന്തരം അശ്വത്വയാ ആദിത്യ നിതാസ്വർണ സിംഹാസനദ്വജം... റൂമിലേക്ക് തല ഇട്ട് നോക്കി.. ഇല്ല ആളിവിടെ ഇല്ല.. ഓഹ്.. ഇതേ സമയം പതുങ്ങി നോക്കി വരുന്ന പാറുവിനെ കണ്ട വരുൺ.. അമ്പടി വളവി.. നിനക്കുള്ളത് ഇന്ന് ഞാൻ തരുന്നുണ്ട്.. പതുങ്ങി വരുന്നതു കണ്ടില്ലേ ... ഞാൻ വേഗം കയറി വാതിൽ അടച്ചു.. ഇന്ന് ലവൻ പുറത്ത് കിടക്കട്ടെ....

മുന്നോട്ട് നടന്നു.. ഏഹ് ഇതെന്താ നടന്നിട്ടും നടന്നിട്ടും ബെഡിൽ എത്താതെ... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ടോപ്പിൽ പിടിമുറുക്കിയ രണ്ട് വെളുത്ത കൈകൾ.. നന്നായൊന്ന് ഇളിച്ചു കൊടുത്തു... ഇവിടെ ഉണ്ടായിരുന്നു ലെ.. ഉണ്ടായിരുന്നു.. പറഞ്ഞതും കേട്ടു ചെയ്തതും കണ്ടു.. ഞാൻ വെറുതെ.. വെറുതെ ആണോ.. എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു... നീ നേരത്തെ ഇന്നേ കെട്ടിപ്പിടിച്ചില്ലേ... ഇങ്ങോട്ട് കിട്ടിയതെന്തും തിരിച്ചു കൊടുത്താ ശീലം.. അപ്പൊ എങ്ങനാ തുടങ്ങല്ലേ... കണ്ണാ പെട്ടല്ലോ.. ഒരു വഴി പറഞ്ഞു താ... അത് ഞാൻ അറിയാതെ അല്ലെ... ഞാൻ അറിഞ്ഞു തരാം.. വാ പാറുക്കുട്ട്യേ എന്നും പറഞ്ഞു അവൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചു... അമ്മച്യേ ഞാൻ ചമ്മന്തി ആയെ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story