നിന്നിലലിയാൻ: ഭാഗം 24

ninnilaliyan

എഴുത്തുകാരി: നിലാവ്

വരുണിനു ഞാൻ ഇതെങ്ങോട്ടാ പറക്കണെ എന്ന അവസ്ഥ ആയിരുന്നു... (പാറു കുടഞ്ഞെറിഞ്ഞതിന്റെ എഫക്ട് ആണ്.. കൊച്ചിനെ ഇങ്ങനെ പിടിച്ചു പീച്ചിയാൽ സഹിക്കുമോ )നേരെ പോയി ബെഡിൽ വീണു... അമ്മേ...... ആരും പേടിക്കണ്ട എനിക്ക് ഒന്നും പറ്റിയില്ല.. തല നല്ലപോലെ കട്ടിലിൽ ഇടിച്ചു... അത്രേ ഉള്ളൂ.. അയ്യോ വല്ലതും പറ്റിയോ...ഞാൻ അറിയാതെ... വേദനിച്ചപ്പോ പാറു ഓടി വന്നു.. സ്നേഹം ഉണ്ട് കുട്ടിക്ക് സ്നേഹം ഉണ്ട് (ആത്മ ) പാറുവാണേൽ ഇടിച്ചതു എവടെ എന്നറിയാതെ കയ്യും കാലും പുറവും ഒക്കെ ഉഴിയുന്നുണ്ട്.... നമ്മടെ നായകൻ ഒറ്റക്ക് കണ്ണും കണ്ണും..... തമ്മിൽ തമ്മിൽ...... കളിക്കാ.... (അത് താൻ വിധി ) വരുൺ അവളെ ചേർത്ത് പിടിച്ചു.. പാറു ഒന്ന് കണ്ണ് മിഴിച്ചു നോക്കി.... ന്താ.. എനിക്കറിയ പെണ്ണെ നിനക്ക് ഇന്നേ ഇഷ്ടം ആണെന്ന്.... ഓ പിന്നെ.. ഇഷ്ടം.. അതും നിങ്ങളെ ഒലക്കേണ് (പാറും വിട്ടു കൊടുക്കാൻ തയ്യാറല്ല.. ) ഇല്ലെങ്കിൽ പിന്നെ നീ എന്തിനാ നിക്ക് വേദനിച്ചപ്പോഴേക്കും ഓടി വന്നത്.. അതോ... അത് ഞാൻ കാരണം അല്ലെ വേദനിച്ചത് അതുകൊണ്ട്... നിന്റെ അമ്മൂമ്മ പെറ്റു ... കുട്ടി പെണ്ണ്..

(ആത്മ...ആത്മ ) അല്ലാതെ നിനക്ക് എന്നോട് സ്നേഹം ഉണ്ടായിട്ടല്ല അല്ലെ? അല്ല... ന്നാൽ ചെവി തുറന്ന് കേട്ടോ.. നിക്ക് നിന്നെ ഭയങ്കര ഇഷ്ടാ... അതുകൊണ്ട് സേട്ടൻ മോളെ ഒന്ന് സ്നേഹിക്കാൻ പോവാ.. പെട്ടെന്ന് തന്നെ വരുൺ അവളെ വലിച്ചു കിടത്തി ലൈറ്റ് ഓഫ്‌ ചെയ്തു... ഇപ്പൊ പാറുവിന്റെ മേലെ ആണ് വരുൺ കിടക്കുന്നത്... ജസ്റ്റ്‌ തിങ്ക് എബൌട്ട്‌ it... (അത് മാത്രം ചിന്തിച്ചാൽ മതി.. പിള്ളേരെ അങ്ങോട്ട് നോക്കല്ലേ ഇങ്ങോട്ട് നോക്ക്.... ഞാൻ അല്ലെ സ്റ്റോറി എഴുതണേ.. ഇവിടെ come on...thinkal കഴിഞ്ഞാൽ ഇങ്ങോട്ട് പോരെ... ബാക്കി പറഞ്ഞു തരാം.. ) ഇപ്പോൾ അവർ ശെരിക്കും കണ്ണും കണ്ണും... ആണ് ട്ടൊ.. (ഇടക്ക് ഒരു ചേഞ്ച്‌ വേണ്ടേ ) പാറു വേഗം നോട്ടം മാറ്റി.. മാറങ്ങോട്ട്... അവന്റെ നെഞ്ചിൽ തള്ളി കൊണ്ട് പറഞ്ഞു... അവൻ അനങ്ങിയില്ല.. ഒന്നൂടി ചേർന്നു അവളിലേക്ക്... അവളുടെ പിടക്കുന്ന മിഴിയും വിറയ്ക്കുന്ന ചുണ്ടും.... (ഇതൊക്കെ മങ്ങിയെ കാണുന്നുള്ളൂ.. ബികോസ് ദേ ആർ ഇൻ ഇരുട്ട് അണ്ടർസ്റ്റാൻഡ്.. )വെട്ടിത്തിളങ്ങുന്ന മൂക്കുത്തിയും (കൂടുതൽ ഊഹിക്കണ്ട... ഇരുട്ടത്തു ഡയമണ്ട് മൂക്കുത്തി നല്ലോം തിളങ്ങും ) ഒന്ന് ഒരുങ്ങാമായിരുന്നു...

മുകളിലേക്ക് വാരി കെട്ടിയ മുടിയും ചമയങ്ങളില്ലാതെ മുഖവും മുല്ലപ്പൂവില്ലാത്ത റൂമും വീക്ഷിച്ചുകൊണ്ട് അവൻ പറഞ്ഞു.. അവൾ പുരികം പൊക്കി.. ഓ കൂടുതൽ പൊക്കണ്ട.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ... നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കണ്ടേ കുഞ്ഞുവാവക്ക് വേണ്ടി.... അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. കഴുത്തിലേറ്റ ചൂട് നിശ്വാസത്തിൽ അവൾ ഒന്ന് പൊള്ളിപ്പിടഞ്ഞു... അവൾ ന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം കണ്ണടച്ചു കിടന്നു... വേ...വേണ്ട.... അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.... വേണം.... ദേ ചെക്കാ വേണ്ടാന്നല്ലേ പറഞ്ഞെ..... ഒരുമാതിരി മറ്റേടത്തെ പരുപാടി കാണിച്ചാൽ ഉണ്ടല്ലോ..... തനിക്ക് എന്ന് ശെരിക്ക്.. മുഴുവൻ ആക്കും മുന്നേ അവൻ അവളുടെ നെറ്റിയിൽ ആദ്യചുംബനം നൽകി... അവൻ തലയുയർത്തി അവളെ ഒന്ന് നോക്കി... മുഖം കൊട്ടക്ക് വീർത്തു വച്ചിട്ടുണ്ട്... അവനു അത് കണ്ടപ്പോ അവളോട് വാത്സല്യം ആണ് തോന്നിയത്... പാവം പൊട്ടി പെണ്ണ്... കൂടുതൽ ഒന്ന് ചെയ്യുന്നില്ല.. അതൊന്നും നിനക്ക് താങ്ങില്ല പാറുക്കുട്ട്യേ.... അതോണ്ട് സേട്ടൻ ഒരുമ്മ തരാം..

അല്ലേൽ ഞാൻ തൊറ്റു പോവില്ലേ എന്നും പറഞ്ഞു ക്ഷണ നേരം കൊണ്ട് അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... ഞാൻ ഇത് എടുക്കാട്ടൊ.. തലയുയർത്തി പറഞ്ഞ ശേഷം അവൻ അവളുടെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു കൊണ്ടിരുന്നു... അതെ പോലെ പാറു അവനെ തട്ടി മാറ്റികൊണ്ടിരുന്നു... എവടെ നടക്കുന്നു...പാറ അല്ലെ മേത്തു കിടക്കുന്നത്.. അവൻ അവളുടെ ചുണ്ടിലേക്ക് പടർന്നു കയറി.... ചോര പൊടിഞ്ഞു അതിന്റെ രുചി അറിഞ്ഞപ്പോഴും അവൻ വിട്ടില്ല... ആദ്യ ചുംബനത്തിന്റെ നിർവൃതിയിലായിരുന്നു അവൻ.... അവളുടെ അടുത്ത് നിന്ന് ഒരു തേങ്ങൽ കേട്ടപ്പോൾ അവൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി അവളിൽ നിന്ന് അകന്നു മാറി... ചുണ്ട് ചുവന്നു തുടുത്തിരുന്നു... പൊട്ടിയ ഭാഗത്തു നിന്ന് ചോര വരുന്നുണ്ട്.... അവൻ അവളുടെ ചുണ്ട് തുടച്ചു.. അപ്പോഴേക്കും ആ കൈ അവൾ തട്ടിമാറ്റി... അമ്മേ പെണ്ണ് കലിപ്പിൽ ആണല്ലോ...കരയുന്നുമുണ്ട്.. പാറുകുട്ട്യേ..... അവൻ ആർദ്രമായി വിളിച്ചു... പോടാ പുല്ലേ പട്ടി തെണ്ടി നാറി ചെറ്റേ അലവലാതി.... ന്താപ്പോ ണ്ടായത്... ഇവൾ വല്ല തെറി പറയുന്ന ആൾക്ക് ഉണ്ടായതാണോ...

നാണം ഉണ്ടോ കിളികളെ അവളുടെ തെറി കേട്ടപ്പോഴേക്കും ഉളുപ്പില്ലാതെ പറന്നു പോവാൻ.. ഉണ്ട ചോറിനു നന്ദി വേണമെടാ നന്ദി... ബ്ലഡി ഗ്രാമവാസീസ്.... (ആത്മ ) ന്ത് ആലോചിച്ചു നിക്കാ എണീറ്റ് മാറങ്ങോട്ട്.. അവൾ അവനെ തള്ളിമാറ്റി... തോറ്റ ചമ്മലിൽ ആർന്നു പാറു.. അവൻ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നില്ല... ഹലോ.. ഹലോ ടെസ്റ്റിംഗ്... ടെസ്റ്റിംഗ്.. ഏയ് ചെവിക്ക് കുഴപ്പം ഒന്നൂല്ല്യല്ലോ... ഇവളെ ഇങ്ങനെ വിട്ടൂടാ.. ഇന്റെ ദാമ്പത്യം.. 5കുഞ്ഞുങ്ങൾ.. എല്ലാം വെള്ളത്തിലാകും (വീണ്ടും ആത്മ ) ഡീ.. ഞാൻ ആയോണ്ട് ഇത്രേ ചെയ്തുള്ളു.. വേറെ വല്ലവരും ആയിരിക്കണം.. 10 മാസം മോൾ ഇതേ വയറും താങ്ങി നടക്കും.. ദൈവം ചോദിക്കുമെടി നിന്നോടൊക്കെ... ഇത് എല്ലാവരുടേം ഡയലോഗ് തന്നെയാ... മനുഷ്യന് സംസാരിക്കാൻ വയ്യ.. ഓഹ് പാറുക്കുട്ട്യേ... അവൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്ന് വിളിച്ചു... എങ്ങോട്ടാ ഇടിച്ചു കേറി വരണേ.. മനുഷ്യന്റെ നടുവും പോയി ചുണ്ടും പോയി... നടു എങ്ങനെ പോയി... 100 കിലോ അല്ലെ മേത്തു കിടന്നത്.. 100 ഇല്ല മോളെ 68 ഉള്ളൂ...

താങ്ങുന്നില്ലേ നിനക്ക്.. ഇനി എത്രെ താങ്ങാനുള്ളതാ.. ഞാൻ വെയ്‌റ്റ് കുറക്കാടി... അല്ലേൽ നീ വെയ്‌റ്റ് കൂട്ട്.. ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു... ഇന്നേ ഒന്ന് വെറുതെ വിടുമോ.. പ്ലീസ്.. അതെങ്ങനാ മോളെ.. ഞാൻ നിന്നെ കെട്ടി.. അപ്പൊ നീ ഇന്റെ കൊച്ചുങ്ങളെ പ്രസവിക്കേം വേണം... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല്യാ എന്ന് മനസിലായപ്പോ അവൾ തിരിഞ്ഞു കിടന്നു.... വരുണിനു ഉറങ്ങാനേ കഴിഞ്ഞില്ല... ന്താ ഉമ്മ വച്ചതിന്റെ നിർവൃതി... ഒരു ഉമ്മക്ക് വേണ്ടി വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു... ഇതുവരെ അവളുടെ മനസ്സിൽ കേറി കൂടാൻ കഴിഞ്ഞില്ലാലോ എന്ന ചിന്തയിൽ അവന്റെ ഉള്ളോന്ന് പിടഞ്ഞു... അവളെ നോക്കി കിടന്നപ്പോഴാണ് ഉറക്കത്തിൽ അവൾ തിരിഞ്ഞു കിടന്നത്.. പാവത്തിന്റെ ചുണ്ട് നല്ലോം പൊട്ടിയണ്ണു.. ഇനി ഇത് മതി മുത്തിന് നാളെ ചോദ്യം ചെയ്യാൻ... അവനവളുടെ ചുണ്ടിൽ ഒന്ന് തഴുകി... അവളൊന്നു കുറുകി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു... ഓഹ് ഉറക്കത്തിൽ ന്ത് ആവാം അല്ലെ നിനക്ക് ഇന്നേ തൊടാം നെഞ്ചിൽ ചാഞ്ഞു കിടക്കാം..

എന്നാൽ ബോധം വന്നാലോ കിടക്കയുടെ നടുവിൽ തടയണ... ഹും... കാന്താരി... അവൾ ഒന്ന് ചിരിച്ചു... അമ്മേ കേട്ടോ പൂതന... ഉറക്കത്തിലാ... ഹാവു അവൻ അവളുടെ നെറ്റിയിൽ ഒന്ന്കൂടി മുത്തി ചേർത്ത് കിടത്തി ഉറക്കത്തിലേക്കു വീണു.. രാവിലെ എണീറ്റപ്പോൾ തന്നെ ആരുടെയോ കൈ വലയത്തിൽ ആണ്കിടക്കുന്നത്... തല പുകഞ്ഞു ആലോചിക്കേണ്ട ആവശ്യം ഇല്ല്യല്ലോ.. അല്ലാതെ തന്നെ അറിയാം ആരാണെന്ന്.. കള്ള ബടുവ... ഓഹ് ഇന്റെ ചുണ്ട്... അവൾ അവനെ നോക്കി എണീറ്റു ഫ്രഷ് ആയി താഴേക്ക് പോയി... മോളിങ്ങോട്ട് വന്നേ.. ന്താ അമ്മേ.. അമ്മ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അമ്മക്കറിയാം മോളും വരുണും തമ്മിൽ അടുപ്പത്തിലല്ല എന്ന്.. അങ്ങനെ ഒരു കാര്യം അല്ലല്ലോ അവൻ നിന്നോട് ചെയ്തത്... അമ്മേ ഞാൻ.. ഏയ്.. അമ്മ മോളെ കുറ്റം പറഞ്ഞതല്ല.. അവനു മോളെ അത്രയ്ക്കും ഇഷ്ടാണ്.. അവനെ ഇപ്പൊ തന്നെ ഇഷ്ടപ്പെടണം എന്നല്ല പറയുന്നത്... കളി കാര്യം ആവരുതെന്നേ പറഞ്ഞുള്ളു.. ജീവിതം ആണ് മോളെ.. മോൾക്ക് അതിന്റേതായ പ്രായമോ പക്വതയോ ഒന്നും ആയിട്ടില്ല.. അതാ ഞാൻ പറഞ്ഞത്.. അറിയാം അമ്മേ...

അതേയ് ഇടക്ക് ഓരോ വഴക്കും കുറുമ്പും ഒക്കെ ആവാട്ടോ.. അവനിത്തിരി ദേഷ്യം കൂടുതലാ... ഞാൻ അത് കേട്ട് ചിരിച്ചു..... എല്ലാരും ഇരുന്ന് ചായ കുടിക്കുമ്പോഴാണ് മുത്തിന്റെ ചോദ്യം... പാറുവിന്റെ ചുണ്ടിൽ ന്ത് പറ്റീതാ.. വരുണിനു ചായ തരിപ്പിൽ കയറി... (ന്താ ചോദ്യം വരാത്തെ എന്ന് വച്ചു ഇരിക്കാർന്നു ) പാറു ബ്ലിങ്കസ്യാ ഇരിക്കുന്നുണ്ട്... വാവേ നിന്നോട് പറഞ്ഞിട്ടുണ്ട് ഫുഡ്‌ കഴിക്കുമ്പോൾ സംസാരിക്കരുതെന്ന്... ഓ.. മുറി എങ്ങനെ ആയതെന്ന് ചോദിച്ചതല്ലേ.. അതൊന്നുല്ല്യ വാവേ ചൂട് ചായ കുടിച്ചപ്പോ മുറി ആയതാ.. പാറു പറഞ്ഞൊപ്പിച്ചു... പൊന്നുവേച്ചി വരുണിനെ നോക്കിയപ്പോൾ വരുൺ ഒന്ന് ഇളിച്ചു കാണിച്ചു.. **** വരുൺ കോളേജിൽ പോവാൻ വേണ്ടി പുറപ്പെടുമ്പോൾ ആണ് പാറു റൂമിലേക്ക് കയറി വന്നത്.. നിങ്ങൾക്ക് സമാധാനം ആയല്ലോ വാവടെ മുന്നിൽ നിന്ന് നാണം കെടുത്തിയപ്പോ.. ഞാൻ ന്ത് നാണം കെടുത്തി.. നീ ഇന്നലെ അടങ്ങി കിടക്കാത്തത് കൊണ്ടാ ചുണ്ട് മുറിഞ്ഞേ.. നോക്കട്ടെ.. അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് വരുൺ ചോദിച്ചു.. പാറു കൈ തട്ടി മാറ്റി ബാഗ് എടുത്ത് താഴേക്ക് പോയി...

കാലൻ... കോളേജിൽ എത്തിയപ്പോ നടന്ന കാര്യങ്ങൾ എല്ലാം ദേവുവിനോട് പറഞ്ഞു... എങ്ങനെ ഉണ്ടായിരുന്നെഡി മോളെ ഫസ്റ്റ് എക്സ്പീരിയൻസ്.. ഛെ.... മനുഷ്യൻ ഇവിടെ വേദനിച്ചു നിക്കുമ്പോഴാ അവളുടെ എക്സ്പീരിയൻസ്... ഓഹ്... ഒന്നും കഴിക്കാൻ വയ്യടി കോപ്പേ.. സാരല്യടി.. ഇനി ഇത് ശീലം ആയിക്കോളും.. പോടീ...... ദേവുവിനോട് തല്ലും വഴക്കും പിടിച്ചു അന്നത്തെ ദിവസം പോയി... ഈവെനിംഗ് ചെന്നപ്പോ അച്ഛനും ഏട്ടനും വന്നിരുന്നു.. ആഹാ നാളെ വരുകയുള്ളു എന്ന് പറഞ്ഞിട്ട്.. കാര്യങ്ങൾ വേഗം നടന്നപ്പോൾ ഞങ്ങൾ ഇങ്ങു വേഗം പൊന്നു കാന്താരി.. അവളുടെ മൂക്ക് പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു.. അല്ലാതെ ഏട്ടത്തിയെ കാണാൻ ഓടി പിടഞ്ഞു വന്നതല്ല ലെ.. അമ്പടി വഴക്കാളി.. നീ ആള് കൊള്ളാലോ.. ഇനി ഇപ്പൊ ആരോടും പറയണ്ട.. അതുകേട്ടതും രണ്ട് പേരും ചിരിച്ചു... ഇത് കണ്ട് കൊണ്ടാണ് വരുൺ വന്നത്...

എല്ലാവരോടും കളിയും ചിരിയും നമ്മളോട് മാത്രം മോന്ത കേറ്റിപ്പിടിത്തവും... വരുണിലെ കുശുമ്പൻ തലപൊക്കി... വരുണിനെ കണ്ടതും അവൾ ഫ്രഷ് ആവാൻ പോയി..... ഉറങ്ങി എണീറ്റ വാവ കാണുന്നത് ഏട്ടനെ.. ഹലോ സന്തനമണി....എപ്പോ എത്തി... നീ പോടീ വാവ തള്ളേ... അവൾ ചിണുങ്ങിക്കൊണ്ട് വരുണിന്റെ മടിയിൽ കേറി ഇരുന്നു... ഫ്രഷ് ആയി വന്ന പാറു ഇതെല്ലാം കണ്ട നിർവൃതിയിൽ നിൽക്കുവായിരുന്നു.. ഇതിലും നല്ല കുടുംബം തനിക്ക് ഈ ജന്മത്തിൽ ഇനി വേറെ കിട്ടില്ല.. അവൾ ഓർത്തു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story