നിന്നിലലിയാൻ: ഭാഗം 25

ninnilaliyan

എഴുത്തുകാരി: നിലാവ്

രാത്രി റൂമിൽ ഫോണും തോണ്ടി ഇരിക്കുവാർന്ന പാറുവിനോട് അല്ല മോളെ കോളേജിൽ ഫോൺ തൊണ്ടാനാണോ പഠിപ്പിക്കണേ... അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.. ഞാൻ നിക്ക് ഇഷ്ടള്ളത് ചെയ്യും.. അങ്ങനെ നിനക്ക് ഇഷ്ടള്ളത് ചെയ്യാൻ വേണ്ടി അല്ല ഇങ്ങോട്ട് കെട്ടിച്ചു കൊടുന്നെ.. ഞാൻ പഠിക്കുന്നില്ല ഇപ്പൊ.. നിക്ക് മൂഡ് ഇല്ല.. പിന്നെന്താ വിചാരം സപ്പ്ളി വാങ്ങിക്കൂട്ടാനോ... എക്സാം ഇപ്പൊ വരും ക്വിക്ക് ക്വിക്ക് വേഗം പഠിക്കു.. നാളെ മുതൽ പോരെ.. അങ്ങനെ ആണോ എന്നും പറഞ്ഞു വരുൺ ഷർട്ട് ഊരി... ന്തെ... ഷർട്ട് ഊരിട്ടു.. ചൂട് ഉണ്ടോ... ചൂട് ഒന്നുല്ല്യ... നീ ഏതായാലും പഠിക്കുന്നില്ലല്ലോ.. അപ്പൊ നമുക്ക് എന്നാൽ കിടക്കാം.. അതാ ഞാൻ ഇപ്പോഴാ ഓർത്തെ നിക്ക് അസൈൻമെന്റ് എഴുതാനുണ്ട്.. നിങ്ങൾ കിടന്നോ ചാടി എഴുന്നേറ്റ് ബാഗും എടുത്ത് കിടക്കയിൽ വന്നിരുന്നു ബുക്ക്‌ മുഴുവൻ ബെഡിൽ വാരി ഇട്ടു... ഏതൊക്കെയോ ബുക്കിൽ ന്തൊക്കെയോ കുത്തി വരക്കുന്നുണ്ട്... കള്ളി പാറു... ന്താ ഇപ്പൊ പഠിപ്പ് എന്നും പറഞ്ഞു ഞാൻ അടുത്ത് ചെന്ന് കിടന്നു.... കുറച്ചു നേരം ന്തൊക്കെയോ വായിച്ചു തലേം ചൊറിഞ്ഞിരിക്കുന്നു... ഇടക്കിടക്ക് ഇന്നേ നോക്കി വളിച്ച ചിരി ചിരിക്കും.... ബുക്ക്‌ ഒക്കെ എടുത്ത് വച്ചു അടുത്ത് കിടക്കാൻ നിന്നപ്പോഴാ ഞാൻ കണ്ണ് തുറന്നു നോക്കിയേ...

കഴിഞ്ഞോ.. എന്ന വാ കിടക്കാം... അവൾ ഒന്ന് ദയനീയമായി നോക്കി... ഞാൻ ഇത്രേം നേരം പഠിച്ചില്ലേ.. ദേ നോക്ക് ഉണ്ടക്കണ്ണിനു ഉറക്കം വന്നിട്ട് വയ്യ.. ഉണ്ടക്കണ്ണിനോ അതോ ഉണ്ടക്കണ്ണിക്കോ... രണ്ടാൾക്കും... അവൾ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.. മ്മ്.. നാളെ മുതൽ ഇരുന്ന് പഠിക്കണം.. ഉഴപ്പരുത് ട്ടൊ.. കിടന്നോ.. ഓക്കെ.. താങ്ക്സ്.. എന്നും പറഞ്ഞു അവൾ മൂടി പുതച് കിടന്ന് ഉറങ്ങി.. ഞാൻ ഇവിടെ പട്ടിണിയായ ഭർതു... ഇവളെ മെരുക്കാൻ ന്താ പണി... ഞാൻ ഇങ്ങനെ മുരടിച്ചു പോവുകയേ ഉള്ളൂ... ഞാൻ അറീഞ്ഞോ ഇവൾ കൊച്ചു കുട്ടി ആണെന്ന്... ന്നാലും ആദ്യത്തെ പോലെ ദേഷ്യപ്പെടൽ ഒന്നുല്ല്യ... ********* രാവിലെ അസഹ്യമായ വയറുവേദനയോട് കൂടിയ എണീറ്റത്... അമ്മേ പണി പാളി..... വേഗം പോയി ഫ്രഷ് ആയി താഴോട്ട് ചെന്നു.. അമ്മയോട് കാര്യം പറഞ്ഞു.. മോൾ പോയി കിടന്നോ കുറച്ചു നേരം കൂടി അമ്മ ഇഞ്ചി വെള്ളം ഉണ്ടാക്കി കൊടുന്നു തരാം... സാരല്ല്യ അമ്മേ ഞാൻ ഇവിടെ ഇരുന്നോളാം.. പാറു പോയി കിടന്നോ മോളെ.... എനിക്കും ഇത് ഉണ്ടാവാറുള്ളതാ.. അപ്പൊ അമ്മ ഇഞ്ചി വെള്ളം ഉണ്ടാക്കി തരും... (ഏട്ടത്തി )

ശെരി എന്നും പറഞ്ഞു ഞാൻ പോയി കിടന്നു... അപ്പോഴേക്കും കാലൻ കുളിച്ചിറങ്ങിയിരുന്നു.. നീ നേരത്തെ എണീറ്റ് പോയതല്ലേ.. പിന്നെ ഇപ്പൊ ന്താ കുളിച്ചു കിടക്കണേ.... തലവേദന.... വയറിൽ അമർത്തി പിടിച്ചു കൊണ്ടാണ് അവൾ പറഞ്ഞത്.. അമളി മനസിലാക്കിയപ്പോൾ അവൾ വേഗം നെറ്റിയിൽ കൈ വച്ചു... അവൻ വേഗം വിക്സ് എടുത്ത് അവളുടെ അടുത്തേക്ക് ചെന്നു... ഇന്നലെ കുറച്ചു നേരം ഉറക്കം ഒഴിച്ചത് കൊണ്ടാണോ ഇന്ന് തലവേദന.. അവൻ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... ഞാൻ തേച്ചോളാം... അവന്റെ കൈ തട്ടിമാറ്റി കൊണ്ട് അവൾ പറഞ്ഞു... അതെന്താ ഞാൻ തേച്ചാൽ നിന്റെ നെറ്റിയിൽ പിടിക്കില്ലേ... പണ്ടാര കാലാ..വേദന ഇല്ലാത്ത സ്ഥലത്ത് വിക്സ് തേച്ചാൽ ന്താ ഉണ്ടാവുക എന്ന് നിങ്ങൾക്ക് അറിയില്ലേ കാലാ (ആത്മ ) അവൾ മിണ്ടാതെ കിടന്നു... അവൻ വിക്സ് തേച് പുറത്തേക്ക് പോയി... പാറു വേഗം ടവൽ എടുത്ത് വിക്സ് തുടച്ചു.. ഓഹ് നീരീട്ട് പാടില്ല... സ്റ്റെയർ ഇറങ്ങിയ വരുൺ കയ്യിൽ ഗ്ലാസ്സുമായി വരുന്ന വാവയെ കണ്ടു... നീ ഇതെങ്ങോട്ടാ.. പാറുവിന്റെ അടുത്തേക്ക്...

പാറുവിനു വയറു വേദനയാ.. ഓ അപ്പൊ അവളുടെ തല വയറിൽ ആണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത് അല്ലെ.. (ആത്മ ) നീ പൊക്കോ മുത്തേ ഞാൻ കൊണ്ടുപോയി കൊടുത്തോളാം.. റൂമിൽ ചെന്നപ്പോ പാറു ടവൽ കൊണ്ട് നെറ്റി തുടക്കുന്നതാണ് കണ്ടത്.. അവനു ചിരി വന്നിട്ട് പിടിച്ചു വച്ചാണ് അവളുടെ അടുത്തേക്ക് ചെന്നത്... അവനെ കണ്ടതും അവൾ ടവൽ മാറ്റി വച്ചു... നിന്റെ തല എപ്പോഴാ വയറിൽ ഫിറ്റ്‌ ചെയ്തേ... ന്താ.... കുന്തം.... ഇതൊക്കെ സ്വാഭാവികല്ലേ.. നീ എന്തിനാ എന്നോട് പറയാൻ മടിക്കണേ.. മ്മ്? ഞാൻ പറഞ്ഞല്ലോ തലവേദന ആണെന്ന്... ഓഹോ ഞാൻ ആദ്യായിട്ട് കാണാ തലവേദനക്ക് ഇഞ്ചി വെള്ളം കുടിക്കുന്നവരെ.. ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ .. വരുൺ കയ്യോങ്ങിയതും പാറു മുഖം പൊത്തി പിടിച്ചു... മുന്നേ കിട്ടി ശീലം ഉള്ളത് കൊണ്ട് മുൻകരുതൽ.. പേടിച്ചു പോയോ.. സേട്ടൻ ചുമ്മാ.. ഇയാൾ ആരാ സൈക്കോയോ.. ഓരോ മിനുട്ടിൽ ഓരോ സ്വഭാവം (ആത്മ ) ഇന്നാ കുടിച്ചോ.. നീ കോളേജിൽ വരുന്നില്ലേ... അയ്യോ ഉണ്ട്... നിക്ക് വയ്യ സപ്പ്ളി വാങ്ങാൻ... അതിനു വേണ്ടിയല്ലല്ലോ എന്നെ കെട്ടിച്ചു കൊണ്ടുവന്നത്...

അവൾ വരുണിനിട്ടു ഊതി കൊണ്ടിരുന്നു.. ഡി ഡി.. ഊതല്ലേ വല്ലാതെ... പോടോ എന്നും പറഞ്ഞു അവൾ താഴേക്ക്ഓടി.. ആ മോൾ എണീറ്റോ.. വന്നു ഫുഡ്‌ കഴിക്ക് എന്നാൽ... കോളേജിൽ പോവുന്നുണ്ടോ മോളെ... ഉണ്ട് അമ്മേ.... ശെരി എന്നാൽ...... ********** കോളേജിൽ എത്തിയപ്പോഴാണ് ആരോ ബാക്കിൽ നിന്ന് വിളിച്ചത്.. ദേവു.. നമ്മളെ ആണോ വിളിക്കുന്നത്.. അറിയില്ലഡി.. നമുക്ക് mind ചെയ്യാതെ പോവാം.. ഏയ് പോവല്ലേ.. ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ... നമ്മളെ തന്നെയാടി.... വാ പോയി നോക്കാം (പാറു ) ക്ലാസ്സ്‌ തുടങ്ങിയിട്ട് രണ്ട് മാസം ആയില്ലേ ജാൻകി പിന്നെന്താ ഇപ്പൊ ഒരു റാഗിങ്.. എനിക്കെങ്ങനെ അറിയാനാ.. ന്താ രണ്ടാളും കൂടി ഒരു പിറുപിറുക്കൽ.. അതോ.. ഇവൾ പറയാ ഇവരെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന്... പാറു ദേവുവിന് ഒരു പാര കൊടുത്തു.. എടി തെണ്ടി.. (ദേവുവിന്റെ ആത്മ ) ആഹാ.. അങ്ങനെ ആണോ.. ഞങ്ങൾ 2മാസം സസ്പെൻഷനിൽ ആയിരുന്നു.. എടി ഇവർ ഭയങ്കര ഗുണ്ടകൾ ആണെന്ന് തോന്നുന്നു.. അധികം വായ തുറക്കേണ്ട.. ന്താ മോൾടെ പേര്...

ദേവു.. അല്ല ദേവപ്രിയ.. ദേവപ്രിയ... ദേവു മതി... അല്ലേടാ.. അവൻ തൊട്ടടുത്തിരുന്നവനോട് പറഞ്ഞു.. മറ്റവൻ ഒന്ന് ഇളിച്ചു കൊടുത്തു... നിന്റെ പേരെന്താ.. ജാൻകി... ഒന്നും മോഡേൺ പേരും ഒന്ന് വയസായ പേരും... പേര് നേരെ തിരിച്ചാ വേണ്ടത്... ദേവുവിനാ മോഡൽ അല്ലെ... ആ പൊക്കോ പൊക്കോ.. പിന്നെ കണ്ടോളാം.. അവന്റെ ഒരു വയസത്തി... ദേവപ്രിയ എന്നെ പേരിനു ന്താ കുഴപ്പം.. നല്ല പേരല്ലേ.. നീ ന്തിനാ ഇങ്ങനെ മുറുമുറുക്കുന്നെ... അവർ ന്തേലും പറഞ്ഞെന്ന് വച്ചു.. നീ സുന്ദരി അല്ലെ... ആ അങ്ങനെ തന്നെ.. വയസായ സുന്ദരി (പാറു ഒന്ന് ആത്മകഥിച്ചു ) ഉച്ച ആയപ്പോഴേക്കും പാറുവിനു തീരെ വയ്യാതായി... എടി ഞാൻ വരുണേട്ടന് വിളിക്കാടി... ഫോൺ തന്നെ.. എന്റെ ദേവു.. കാലന്റെ നമ്പർ ഇന്റെ കയ്യിൽ ഇല്ല്യാ... സ്വന്തം ഭർത്താവിന്റെ നമ്പർ ഇല്ലാത്ത ഭാര്യ നീ മാത്രമേ ഉണ്ടാവുള്ളു.. ഇന്റെ ദേവു.. ഒന്ന് വല്ല ഓട്ടോയും വിളിക്കുമോ.. നിക്ക് വയ്യടി എന്നും പറഞ്ഞു അവൾ കരയാൻ തുടങ്ങി.. പാറുവും ദേവുവും കൂടി ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്ക് പോയി...

അയ്യോ മോൾക്ക് എന്താ പറ്റി.. ഓട്ടോയിൽ നിന്ന് പാറു ഇറങ്ങിയതും അമ്മയും പൊന്നുവും വാവയും അകത്തു നിന്ന് വന്നു... പാറുവിനെ അകത്തു കിടത്തി ദേവു ആ ഓട്ടോയിൽ തന്നെ തിരിച്ചു പോയി... വയ്യായിരുന്നുവെങ്കിൽ പോവണ്ടായിരുന്നു മോളെ... കുഴപ്പം ഇല്ലായിരുന്നു അമ്മേ.. ഫുഡ്‌ കഴിച്ചപ്പോ തുടങ്ങിയതാ.. ഇനി അധിക സംസാരിക്കണ്ട.. മോൾ പോയി കിടന്നോ... ഈവെനിംഗ് വന്ന വരുൺ കാണുന്നത് ഡ്രസ്സ്‌ പോലും മാറാതെ വയറിനടിയിൽ തലയണ വച്ചു കമിഴ്ന്നു കിടക്കുന്ന പാറുവിനെയാണ്.. ഇവൾക്കിതെന്ത് പറ്റി... രാവിലെ കുഴപ്പം ഒന്നുണ്ടാരുന്നില്ലല്ലോ... കുഞ്ഞേട്ടാ... കുഞ്ഞേട്ടനോട് പാറുവിനെ ശല്യപ്പെടുത്തണ്ട എന്ന് പറയാൻ പറഞ്ഞു... മുത്ത് ഇങ്ങോട്ട് വന്നേ.. അവൾക്ക് ന്ത് പറ്റീതാ.. ഉച്ചക്ക് വയ്യാതെ ആയപ്പോൾ ഓട്ടോ വിളിച്ചു പാറുവും ദേവുവും കൂടി വന്നതാ.. ആ ശെരി.. അമ്മോട് ചായ എടുത്ത് വെക്കാൻ പറയ്.. വരുൺ പാറുവിന്റെ അടുത്ത് പോയിരുന്നു... കണ്ണീർ ഒളിച് വീണ പാടുണ്ട് മുഖത്ത്... പാവം ഒരുപാട് വേദനിച്ചു കാണും...

അല്ലേൽ അങ്ങനേം ഇങ്ങനേം കരയാത്ത ആളാ... കവിളിൽ ഉമ്മ വച്ചു ഫ്രഷ് ആയി അവൻ താഴേക്ക് പോയി.. നേരം ഇരുട്ടിയിട്ടും അവൾ എണീക്കുന്നില്ല എന്ന് കണ്ടതും അവൻ റൂമിലേക്ക് പോയി.. ഏഹ് ഇവളിതെവിടെ പോയി.. അപ്പൊസ്‌കന് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടത്... ഓ കുളിക്കുവാണൊ .. അവൾ ഇറങ്ങുന്നത് വരെ അവൻ അവിടെ ഇരുന്നു... വാതിൽ തുറന്നപ്പോ തന്നെ പാറു കണ്ടു കട്ടിലിൽ ഇരിക്കുന്ന വരുണിനെ... മാറിയോ വയറിലെ തലവേദന... അവൻ കുസൃതിയോട് ചോദിച്ചു.. ആ അത് മാറി ഇപ്പൊ തലയിൽ വയറു വേദനയാ... അമ്പടി കേമി.. എത്രെ വയ്യെങ്കിലും നാവിനു ഒരു കൊഴപ്പോം ഇല്ല്യാ.. കാന്താരി.. കാന്താരി നിങ്ങടെ മറ്റോൾ.. അതിനെ തന്നെയാ വിളിച്ചത്... എനിക്ക് വയ്യ നിങ്ങളോട് വഴക്കിടാൻ എന്നും പറഞ്ഞു അവൾ വാതിൽ തുറക്കാൻ പോയി.. അതേയ് പാന്റ് ഇടാതെ ആണോ താഴേക്ക് പോണത്.. ഞാൻ കണ്ടു നിന്നത് പോലെ അവർ കണ്ടു നിക്കില്ലാട്ടോ... അവൾ വേഗം താഴേക്ക് നോക്കി.. ദൈവമേ എന്നും പറഞ്ഞു രണ്ടു കൈ കൊണ്ടും ചുരിദാറിന്റെ ഓപ്പൺ മുറുക്കി പിടിച്ചു.. അവന്റെ മുമ്പിൽ ചമ്മിയതിനാൽ വേഗം പോയി പാന്റും എടുത്ത് ബാത്‌റൂമിൽ കയറി...

ദൈവമേ ചുരിദാറിനു പകരം ഞാൻ വല്ല ടോപ്പും ഇട്ടിരുന്നെങ്കിലോ.. അറ്റാക്ക് വന്നു ചത്തിരുന്നു.. ഇനി വല്ലതും കണ്ടു കാണുമോ... ഏയ് കണ്ടു കാണില്ല... എന്നാലും മുട്ടിനു മുകളിൽ ഉള്ള ടോപ് ഇട്ടല്ലേ നിന്നത് അവടെന്ന് താഴോട്ട് കണ്ടു കാണുമല്ലോ.. ഇനി ഞാൻ അയാളുടെ മുഖത്ത് എങ്ങനെ നോക്കും.. അഭിമാനം പോയില്ലേ... രാംരാജിന്റെ വല്ല മുണ്ടും ഉണ്ടോ ആവോ.. എന്നാൽ തലയിൽ ഇടാമായിരുന്നു... കേരളത്തിന്റെ അഭിമാന മുണ്ടല്ലേ.. ഹിഹി.. ഇനി നാണിച്ചിട്ടോന്നും കാര്യല്ല പാറു... നീ ബുദ്ധി കൊണ്ട് നേരിടണം.. നിനക്കുള്ളതും അയാൾക്ക് ഇല്ല്യാത്തതും അതാണ്.. ബട്ട്‌ കാലന് കുരുട്ടു ബുദ്ധി വേണ്ടോളം ഉണ്ട്... പുറത്തിറങ്ങിയപ്പോൾ ആളെ കണ്ടില്ല... ഹാവു... നെഞ്ചിൽ കൈ വച്ചു ഞാൻ ശ്വാസം വലിച്ചു വിട്ട് താഴേക്ക് പോയി.. ആ മോൾ എണീറ്റോ.. കുറവുണ്ടോ പാറു നിനക്ക്.. ഉണ്ട് ചേച്ചി.. എന്നാൽ ചേച്ചി ചായ എടുക്കാം.. ഞാൻ എടുത്ത് കൊടുത്തോളാം ചേച്ചി.. വേണ്ട നീ ഇവിടെ ഇരിക്കു..ഞാൻ എടുക്കാം.. ഞാൻ കണ്ടു ട്ടൊ... പാറുവിന്റെ അടുത്ത് കിടന്ന സ്റ്റൂളിൽ ഇരുന്ന് കൊണ്ട് വരുൺ പറഞ്ഞു.. ന്ത് കണ്ടെന്നു... ബ്ലാക്ക് സ്പോട് കാലിലെ... എന്റെ പാറുക്കുട്ട്യേ ഇതിപ്പോ കൊറേ ആയല്ലോ.. വയറ്റത്തും ഉണ്ടെടാ പട്ടി...ഞാൻ ഊറി കാണിച്ചു തരാം.. (ആത്മ ) പെങ്കുട്ട്യോളെ നല്ലം പോലെ നോക്കാൻ പഠിക്കണം.. ഇതൊരുമാതിരി കോഴികളെ പോലെ.... അമ്മ തീറ്റ കൊടുത്ത് വളർത്താണല്ലോ... ഡിഡി.....

എന്നും പറഞ്ഞു അവൻ അവളുടെ വയറിൽ പിച്ചി... എടാ പിച്ചിമോറാ നീ വയറ്റിൽ പിച്ചും അല്ലേടാ എന്നും പറഞ്ഞു അവൾ അവന്റെ കൈ പിടിച്ചു തിരിച്ചു... ആാാ വിടെടി... കൈ കൈ കൈ... ഇത് കേടുവന്ന ഏട്ടൻ കൈ കൈ കൈ കൈ കൈ കൈ വെക്ക്റാ വെക്ക്റാ.. അതല്ലേ പാട്ട്.. എന്നെക്കാൾ സൂപ്പർ ആണെല്ലോ പാറു എന്ന് ആലോചിച്ചു നിപ്പാണ് വാവ.. അരുണേട്ടൻ കുസൃതി കാണിച്ചാൽ പാറു ചെയ്ത പോലെ കൈ പിടിച്ചു തിരിക്കാന്ന് പൊന്നു.. മുന്നേ വിശ്വേട്ടനോട് നിക്ക് ഇങ്ങനെ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് അമ്മ... എല്ലാം കണ്ടു പാട്ടും കേട്ട് ബുദ്ധിപോയി വിശ്വേട്ടൻ ഒരേ നിൽപ്.. ഏട്ടന്റെ പാട്ട് കേട്ടപ്പോഴാണ് നമ്മുടെ പാറുക്കുട്ടിക്കും വരുണിനും ബോധോദയം വന്നത്... രണ്ടും പിടിം വലീം വിട്ട് കുറ്റവാളികളെ പോലെ നിന്നു... നിനക്കും ബോധം ഇല്ലാതെ ആയോ വരുണെ... മോൾ ചെറുപ്പം ആണെന്ന് വച്ചിട്ടു...നിന്നെക്കാൾ ബുദ്ധി ഉണ്ടാവും വാവക്ക്.. കഷ്ടം അമ്മേ... ഞാൻ.. നീ ഒന്നും പണയണ്ട... ഇവനെ ഉണ്ടാക്കിയ നേരത്ത് വല്ല വാഴേം നട്ടാൽ മതിയായിരുന്നു (ഇത് ഒഴിവാക്കാൻ പറ്റാത്ത അച്ഛന്മാരുടെ സ്ഥിരം ഡയലോഗ് ആണ്.. അപ്പൊ പിന്നെ ഞാൻ ആയിട്ട് ഒഴിവാക്കേണ്ടല്ലോ... ) അപ്പൊ ഇവൻ പാട്ട് പാടിയതല്ലേ... (മ്മടെ സ്വന്തം വല്യേട്ടൻ ) ഇത് കേട്ടതും പൊന്നുവേച്ചി തലയിൽ കൈ വച്ചു... വേറെ ഒരു വാഴ ആണ് ആ നിൽക്കുന്നത് എന്നും പറഞ്ഞു അച്ഛൻ പോയി...

ഞാൻ അതിനു ഒന്നും പറഞ്ഞില്യല്ലോ (ഇൻ ഹരിഹരൻ നഗറിൽ അപ്പുക്കുട്ടൻ മായുടെ അച്ഛാച്ചനെ തട്ടി ഇട്ട് പറയില്ലേ ഞാൻ അല്ല അവരും ണ്ടെന്നു ആ രീതിക്ക് വായിക്കണേ.. ഈഈ...ഫിലിം കാണാത്തവർ ആ scene ഒന്ന് കണ്ടേക്ക് ) രണ്ട് വാഴകൾ നിക്കുന്നത് കണ്ടില്ലേ എന്നും പറഞ്ഞു വാവ ചിരിച് കൊണ്ട് പോയി... ഒപ്പം പൊന്നുവും.. ഇനി ഞാൻ ന്തിനാ ഇവിടെ നിക്കണേ.. പൊന്നൂ എന്നും വിളിച്ചു വല്യേട്ടനും പോയി... പാറുവും വരുണും മുഖത്തോട് മുഖം നോക്കി.. ഓൺ ദി സ്പോട്ടിൽ രണ്ടാളും മുഖം തിരിച്ചു.... കാലന്റെ ഒരു ബ്ലാക്ക് സ്പോട് എന്നും പറഞ്ഞു പാറു വലത്തോട്ട് പോയി.. ഞാൻ കാണിച്ചു താരാദി ഉണ്ടക്കണ്ണി എന്ന് പറഞ്ഞു വരുൺ ഇടത്തോട്ടും പോയി... ആ ഇനി എല്ലാവരും കമന്റ് തന്നോ... ഇന്റർവെൽ ആയി...അപ്പൊ വരുണും പാറുവും തമ്മിലുള്ള മൂന്നാം ലോക മഹായുദ്ധം(കെടക്കട്ടെന്ന് ഒരു varietykk ) ഇവിടെ തുടങ്ങുന്നു ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story