നിന്നിലലിയാൻ: ഭാഗം 26

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇന്നലത്തെ വഴക്കിനു ശേഷം ഇപ്പൊ രണ്ടാളും കണ്ടാൽ കീരിയും പാമ്പും ആണ്... ഏതെകിലും സമയത്ത് റൊമാൻസിച്ചാൽ മതി എന്ന് വിചാരിച്ച വരുൺ ഇപ്പൊ പ്രതികാര ദാഹി ആയി നടക്കുകയാണ്... പാറുവിനു പണ്ടേ പ്രതികാരം ആണല്ലോ... എല്ലാവരുടേം മുന്നിൽ വച്ചാ അവൾ നാണം കെടുത്തിയെ കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക്.... പാറു വരുന്ന സൗണ്ട് കേട്ടതും വരുൺ കുറച്ചു വെള്ളം എടുത്ത് റൂമിലേക്ക് കയറുന്ന ഭാഗത്ത് ഒഴിച്ചു... ചായയുമായി കേറിവന്ന പാറു ദേ പോവുന്നു ചായേം നിലത്തിട്ട്.. ഞാൻ ഇതെപ്പോഴാ വണ്ടർലായിൽ എത്തിയെ എന്ന ആലോചനയിൽ ആയിരുന്നു പാറു... ഒന്ന് സ്റ്റക്ക് ആയി നിന്നപ്പോഴാ സ്വന്തം മുറിയിൽ ആണെന്ന് മനസിലായത്... ചിരിച് കൊണ്ട് വല്ലതും പറ്റിയോ പാറുക്കുട്ട്യേ എന്ന് വരുൺ ചോദിച്ചപ്പോഴാണ് അവന്റെ പാരയാണെന്ന് പാറുവിനു മനസിലായത്.. ഏയ്.. ഇതൊക്കെ ന്ത്.. വണ്ടർലയിൽ പോയ ഫീലിംഗ് ആയിരുന്നു... ഇനി ഒഴിക്കുമ്പോ കുറെ ഒഴിക്കണേ എന്നാലേ ഒഴുകി നടക്കാൻ പറ്റുള്ളൂ.. ഹിഹി ... വേദന കടിച്ചമർത്തി കൊണ്ട് പാറു പറഞ്ഞു..

ഏഹ് ശെരിക്കും ഇവൾക്ക് വേദനിച്ചില്ലേ.... അങ്ങനെ വരാൻ സാധ്യത ഇല്ല്യല്ലോ... എന്നാലും പ്ലാൻ ഫ്ലോപ്പ് ആയി.... (ആത്മ ) അതേയ് ഏതായാലും പാറുവിനു വെച്ചത് വരുണിനു തന്നെ കൊണ്ടു... അതോണ്ട് മോൻ അവിടെ വൃത്തിയാക്കിയേക്ക് കേട്ടോ കാലാ..... അവന്റെ മുന്നിലൂടെ നല്ല ഗെറ്റ് അപ്പിൽ നടന്നു വന്നു പാറു...(ഓഹ് ഒരു കണ്ണട കൂടി വേണമായിരുന്നു ) റൂമിനു വെളിയിൽ എത്തിയതും അമ്മാ ഇന്റെ ബാക്ക് (ബാക്ക് എന്ന് ഉദ്ദേശിച്ചത് ന്താന്ന് എല്ലാർക്കും മനസിലായി കാണുമല്ലോ... ആ അതന്നെ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട )എന്നും പറഞ്ഞു എങ്ങനെ ഒക്കെയോ നടന്ന് അടുക്കളേൽ എത്തി.. അവിടെന്ന് കപ്പിൽ ചായയും എടുത്ത് വീണ്ടും റൂമിലേക്ക്.. ഇപ്രാവശ്യം കേറിയപ്പോ ശ്രദ്ധിച്ചാണ് കേറിയത്... നേരത്തെ ഡയലോഗ് അടിച്ചത് കൊണ്ട് ഇനി എണ്ണ എങ്ങാനും ഒഴിച്ചാലോ.. ന്തിനാ റിസ്ക് എടുക്കുന്നെ.. ഇന്നാ ചായ... അവൻ ചായ വാങ്ങി കുടിച്ചു.. ആഹാ.. കുടിക്ക് കുടിക്ക്.. കുറച്ചു നിമിഷങ്ങൾക്ക് മുൻപ്.... ചായ എടുക്കാൻ കൊച്ചി കൊച്ചി പോയ നമ്മടെ പാറു അതിൽ കുറച്ചു വിം കലക്കി..

ന്നിട്ടും സമാധാനം വരാഞ്ഞിട്ട് വിം പാത്രത്തിൽ നിന്നും കൈ കൊണ്ട് മാന്തിയെടുത്തു കലക്കി..... ആഹാ അന്തസ്.. മോന്തി കുടിക്കുന്നത് കണ്ടില്ലേ.. ഓഹ് ഇന്ന് ശനിയാഴ്ച അല്ലെ തിങ്കളാഴ്ച കൊടുത്താൽ മതിയായിരുന്നു.. എഫക്ട് കോളേജിൽ ആവുമായിരുന്നു.. അല്ലേൽ കുഴപ്പല്യ.. എല്ലാം നേരിട്ട് കണ്ടു സംതൃപ്തി അടങ്ങാലോ.. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. വരുൺ കുടിച്ച ഗ്ലാസ്‌ ടേബിളിൽ വച്ചു.. ഈശ്വരാ ഇയാൾക്ക് ടേസ്റ്റ് വെത്യാസം ഒന്നും തോന്നിയില്ലേ കണ്ണാ... ഒക്കെ മൊത്തി കുടിച്ചല്ലോ.. ഇനി ഞാൻ വിം അല്ലെ കലക്കിയത്... വിം ആ പത്രത്തിൽ ആണല്ലോ വെക്കാറ്... ന്തായാലെന്താ അകത്തു ചെന്നല്ലോ.. കുറച്ചു കഴിഞ്ഞാൽ പുറത്തിക്ക് വന്നോളും... അപ്പോഴേയ്ക്കും താഴേന്ന് വാവടെ കരച്ചിൽ കേട്ടു... പെണ്ണ് നല്ല കരച്ചിലാ... കയ്യും കാലും നിലത്തിട്ട് അടിച്ചാ കരയണേ... വാവേ എണീക്കുന്നുണ്ടോ അവിടെന്ന്... അയ്യേ പാറു ഒക്കെ അതാ നോക്കുന്നു.. നാണക്കേട്... അമ്മ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു... ശങ്കരൻ പിന്നേം തെങ്ങിൻമേൽ തന്നെ എന്ന് പറഞ്ഞ പോലെ കുട്ടി പിന്നേം കരച്ചിലോട് കരച്ചിൽ...

പാറു അല്ല പാറുവിന്റെ അപ്പാപ്പൻ വന്നാലും നിക്ക് ഒരു കുലുക്കോം ഉണ്ടാവില്ല എന്ന അവസതിയിലാ വാവ... നീ കരഞ്ഞാൽ പോയത് കിട്ടുമോ.. വാവേ എണീറ്റോ അടി കിട്ടും ഇന്റെ കയ്യിൽ നിന്ന്.. ന്ത് പോയ കാര്യാ അമ്മേ വാവ പറയണേ.. (പാറു ) ഇന്റെ പാറു അവൾ എടുത്ത് വച്ച പാൽപ്പൊടി കാണാനില്യ എന്ന്... അത് അവൾ തന്നെ തിന്ന് കാണും... (വരുൺ ) നീയാടാ മരപ്പട്ടി തിന്നത്.. ഞാനാ തിന്നത്ച്ചാൽ ഇങ്ങനെ കിടന്ന് മോങ്ങുമോ... ഇവിടെ നിൽക്കുന്നത് ശെരിയല്ല.. കൂടിയ ഇനം തെറികൾ ആത്തോലമ്മ മൊഴിയും.. വരുൺ മെല്ലെ സ്കൂട്ടായി... പാറുവിനു എല്ലാം കൂടി കേട്ടപ്പോ ഒരു മിസണ്ടർസ്റ്റാന്റിംഗ്... ഏത് പാത്രത്തിലാ വാവേ നീ പാൽപ്പൊടി വച്ചേ.. പാറു ചോദിച്ചു.. വാവ കരച്ചിൽ ഒന്നടക്കി പാത്രം എടുത്ത് കൊണ്ട് വന്നു... നോക്ക് പാറു.. എടുത്തതും പോരാ കയ്യിട്ട് എല്ലാം തുടച്ചെടുത്തണ്ണു.. ഇത് ലതന്നെ.. വിം ആണെന്ന് കരുതി പാൽപ്പൊടി ആണല്ലോ കണ്ണാ ഞാൻ കാലന് കലക്കി കൊടുത്തത്.. വെറുതെയല്ല അയാൾ ആസ്വദിച്ചു കുടിച്ചിരുന്നത്...

പൊട്ടിയായിരുന്നു ഞാൻ (feel ദി bgm ) പാലും പാൽപ്പൊടിയും ഒക്കെ ഇട്ട ചായ അല്ലെ കുടിച്ചേക്കണത്... ന്നാലും ഇന്റെ പ്ലാൻ ഫ്ലോപ്പ് ആയല്ലോ കണ്ണാ.. ഇന്നലെ വരെ ഇതിൽ ആർന്നല്ലോ സോപ് പൊടി ഉണ്ടായിരുന്നത്.... പാറു സംശയം ചോദിക്കാതിരുന്നില്ല... അത് ഇതേ പോലെ വേറെ പാത്രം ഉണ്ട് പാറു... പൊന്നുവേച്ചി പറഞ്ഞു... ഇത് തിന്നവർക്ക് വയറിളക്കം വരും.... വാവയുടെ രോധനം.. ഹാവു .. ഫ്ലോപ്പ് ആയ പ്ലാൻ അതാ ഉയർത്തെഴുന്നേൽക്കുന്നു... സധാമാനം.... ഏതായാലും വിം ഏറ്റില്ല.. ഇതെങ്കിലും കാലന് ഏൽക്കണെ... തിന്നത് എന്ന് പറഞ്ഞത് നന്നായി.. എടുത്തത് എന്നായിരുന്നേൽ കാലന്റെ സ്ഥാനത് ഞാൻ... ഓഹ് ഒരു പൊടിക്ക് രക്ഷപെട്ടു.... ന്നാലും ഞാൻ തളരില്ല... ഇന്റെ ബാക്കേ നമുക്ക് പ്രതികാരം ചെയ്യണ്ടേ.. (ആത്മ ) സാരല്ല്യ ഇനി... നമുക്ക് വേറെ വലുത് വാങ്ങാം എന്നും പറഞ്ഞു പൊന്നു വാവയെ വിളിച്ച കൊണ്ടു പോയി.. ഇപ്പോഴും ഹാളിന്റെ നടുക്ക് വരുണിനു ഇനി ന്ത് പാര കൊടുക്കാം എന്ന് മെപ്പോട്ടും നോക്കി ഒരു കൈ ഇടുപ്പിലും ഒരു കൈ ചുണ്ടിലും വച്ചു ആലോചിച്ചു നിക്കാണ് പാറു.. (imagine ദി നിർത്തം ) പാറു നിന്ന് ആലോചിക്കട്ടെ.. നമുക്ക് ഒന്ന് rest എടുക്കാം.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story