നിന്നിലലിയാൻ: ഭാഗം 27

ninnilaliyan

എഴുത്തുകാരി: നിലാവ്

കുളി കഴിഞ്ഞു ഇറങ്ങാൻ നേരം പാറുവിനു ഒരു കുസൃതി തോന്നി... പതുക്കെ വാതിൽ തുറന്ന് തലയിട്ട് പുറത്തേക്ക് നോക്കി... ഇരിക്കുന്നുണ്ട് ഇരിക്കുന്നുണ്ട് കാലൻ ബെഡിൽ തന്നെ ഫോൺ തോണ്ടി ഇരിക്കുന്നുണ്ട്... വിടില്ല ഞാൻ... അയ്യോ ഓടിവായോ... പാറു ബാത്‌റൂമിൽ നിന്ന് ചീറി പൊളിക്കാൻ തുടങ്ങി... (വരുണിനു മാത്രം കേൾക്കാൻ പാകത്തിന് ആണുട്ടോ ) ന്താടി കിടന്നു കാറുന്നെ... വാതിലിൽ കൊട്ടി കോണ്ട് വരുൺ ചോദിച്ചു .. അയ്യോ തവള.. ഓടിവായോ.. എങ്ങോട്ട് ഓടി വരാൻ.. വാതിൽ കുറ്റിയിട്ടിട്ട് ഓടി വരാനോ... തുറക്കെടി വാതിൽ.. പറഞ്ഞു തീർന്നതും നട തുറന്നു... വരുൺ ബാത്‌റൂമിൽ കയറി.. എവടെ തവള... ഒരു തവളയെ കണ്ടിട്ടാണോടി ഓളിയിട്ടിരുന്നെ... ഓളിയിടാൻ ഞാൻ ന്താ പട്ടിയോ... (ആത്മ ) വലിയ തവളയാ.. എന്നിട്ട് എവടെ.. ദേ കണ്ണാടിയുടെ അവിടെ.. വരുൺ കണ്ണാടി ഒന്ന് ഉഴിഞ്ഞു നോക്കി.. എവടെ തവള.. അതോ ഇതാ തവള. വല്യേ തവള എന്ന് അവനെ ചൂണ്ടി പറഞ്ഞു ഷവർ തുറന്നിട്ട് ഇറങ്ങിയോടി പുറത്തിന്ന് വാതിൽ ലോക്ക് ചെയ്തു...

ഡി.. അപ്പൊ നീ പണിതതാണല്ലേ... നിനക്ക് ഞാൻ തരാടി.. ഷവർ ഓഫ്‌ ചെയ്ത് കൊണ്ട് വരുൺ പറഞ്ഞു ഒഞ്ഞു പോടോ... താനെയ് ഞാൻ ചായേം കൊണ്ട് വന്നപ്പോൾ വേണമെന്ന് വച്ചിട്ടു അല്ലേടാ അവിടെ വെള്ളം ഒഴിച്ചത് കാലാ.. വണ്ടർലയിൽ പോയ എഫക്ട് ആയിരുന്നു നിക്ക്... ഇനി താൻ അവിടെ കിടന്ന് വണ്ടർലയിലെ rain ഡാൻസ് കളിക്ക്.. Laila main laila, aisi hoon laila Har koi chahe mujhse milna akela Laila main laila aisi hoon laila Har koi chahe mujhse milna akela Jisko bhi dekhoon duniya bhula doon Majnu bana du, aisi main laila Oh laila....... എന്നും പാടി കൊണ്ട് വരുണിനെ അവിടെ ലോക്ക് ആക്കി റൂമിനു പുറത്തേക്ക് കാലെടുത്തു വക്കുമ്പോഴാണ് അടുത്ത ഫീഷണി അതും ഈ എന്നോട്.. എടി എടി.. നീ ഇപ്പൊ സന്തോഷിക്ക് ഇതിനുള്ള 8ന്റെ പണി നിനക്ക് ഞാൻ തിരിച്ചു തരാടി.. ഞാൻ കട്ട വെയ്റ്റിംഗ് ആണുട്ടോ.. വേഗം തരണേ.. വൈകുന്നത് നിക്ക് ഇഷ്ടല്ല്യ.. എടി ഈ വാതിൽ ഒന്ന് തുറക്കെടി.. നീ പൊ മോനെ ദിനേശാ.. എന്ന് ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു താഴേക്ക് ചെന്നു...

അവിടെ ഇരുന്നു തിന്നും കുടിച്ചും ഇരുന്നപ്പോൾ ന്തോ ഒന്ന് കുറവുള്ള പോലെ.. കണ്ണാ.... കാലൻ എന്നും പറഞ്ഞു പിടഞ്ഞെഴുന്നേറ്റ് മേലോട്ട് ഓടി... മൂപ്പരെന്നെ പച്ചക്ക് തിന്നുമല്ലോ.... എന്നാലും ഗൗരവം വിടാതെ ഡോറിൽ തട്ടി ചോദിച്ചു... അതേയ്... പകരം വീട്ടില്ലെങ്കിൽ ഞാൻ ഡോർ തുറക്കാം... ................................ കുട്ടി മിണ്ടുന്നില്ല...... കുറെ കൊട്ടി വിളിച്ചു.. നോ റെസ്പോൺസ്.. പണി പാളിയോ... ഏയ് പതുക്കെ വാതിൽ തുറന്ന് നോക്കി... ക്ലോസെറ്റിൽ ഇരുന്ന് ഉറങ്ങുവാ.. തട്ടി വിളിച്ചു... ഈശോയെ കാറ്റ് പോയോ.... ഠോ...... കൊടുത്തു മോന്തക്ക് നോക്കി ഒന്ന്... എടി പ്രാന്തി എന്ന് വിളിച്ചു വരുൺ എണീറ്റു... ഇതുവരെ ഉള്ളത് ഞാൻ സഹിച്ചു... ഇത് ഞാൻ സഹിക്കില്ല എന്നും പറഞ്ഞു അവളുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി റൂം ലോക്ക് ചെയ്തു... സൂർത്തുക്കളെ നിങ്ങൾ അറിഞ്ഞോ ഞാൻ നല്ല അന്തസ്സായിട്ട് പെട്ടു..ഹിഹി..ഇങ്ങനെ സ്വയം പെടാനും വേണം ഒരു യോഗം (ആത്മ ) സത്യം പറഞ്ഞാൽ ബാത്‌റൂമിൽ ന്താ നടക്കുക എന്ന് വരുൺ ചിന്തിച്ചത് ന്താണെന്ന് അറിയുമോ നിങ്ങൾക്ക്....

എന്നാൽ കേട്ടോളു... കുറെ കഴിഞ്ഞു ബാത്ത് റൂം തുറക്കുമ്പോൾ കാണുന്നത് വയ്യാതെ കിടക്കുന്ന വരുണിനെ.. അപ്പൊ പാറു വേഗം വന്നു അവനെ പതുക്കെ എണീപ്പിച്ചു കിടക്കയിൽ കിടത്തും.. പോവാൻ നിന്ന പാറുവിനെ പിടിച്ചു വലിച്ചു പ്രതികാരം റൊമാൻസ് ആയി തിരിച്ചു കൊടുക്കും... ബട്ട്‌ സംഭവിച്ചതോ.. ഫ്രീ ആയിട്ട് മോന്തക്ക് കിട്ടി.. കൈ വിടുന്നുണ്ടോ... അവിടെ നിക്കടി.... അവളുടെ ഒരു ലൈല ഓ ലൈല.. ന്തെ പാട്ട് വേറെ വേണെങ്കിൽ പറയാമായിരുന്നു.. യൂട്യൂബിൽ വച്ചു തന്നിരുന്നു ഇഷ്ടള്ളത്... ആടി... ആഷിക് ബാനായ മതിയായിരുന്നു.. റൊമാൻസ് ന്തെന്ന് ഇപ്പൊ അറിഞ്ഞ നമ്മടെ പാറുവിനു ന്ത് ആഷിക് ബാനായ.. ആഷിക് 2ത്തെ പാട്ട് ആണോ അത്.. ആടി.. മോൾ ഒറ്റക്ക് ഇരിക്കുമ്പോ ഒന്ന് കണ്ടു നോക്ക് ട്ടോ.. എന്നാ കൈ വിട്... വിടാൻ ഉദ്ദേശിക്കുന്നില്ല.. ഓ വേണ്ട.. ഞാൻ ഏതായാലും ബോർ അടിച്ചു ഇരിക്കാർന്നു..

ബാ നമുക്ക് കൊച്ചു വർത്താനൊക്കെ പറഞ്ഞിരിക്കാം.. ഇതെന്തിന്റെ കുഞ്ഞു ആണോ ന്തോ (ആത്മ) അപ്പോഴേക്കും അമ്മ വിളിച്ചു ചോറ് കഴിക്കാൻ.. അപ്പോഴാണ് ആ തുണിയില്ലാത്ത സത്യം അവൻ മനസിലാക്കിയത്... 9 മണിക്ക് ബാത്‌റൂമിൽ കിടക്കാൻ തുടങ്ങിയ അവൻ ഇറങ്ങുന്നത് 12:35നു... അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി.. പാറു ഒന്നിളിച്ചു കൊണ്ടു പറഞ്ഞു.. നാളെ ഗിന്നസ് ബുക്കിലെ ആൾക്കാർ വരാന്ന് പറഞ്ഞിട്ടുണ്ട്... ബാത്‌റൂമിൽ ഇത്രേം നേരം ഇരുന്നതിനുള്ള ഫസ്റ്റ് പ്രൈസ് നിങ്ങൾക്കാണ്.. ഓഹ് എന്താ വളിച്ച ചളി.. ഇന്നെകൊണ്ട് ഇത്രെയൊക്കെ പറ്റുള്ളൂ... നിനക്ക് താഴേക്ക് പോണോ.. പോണം പോണം... വെശ്‌ക്ക്ണ്ട്... ഹിഹി.. എന്നാ ചേട്ടന് അല്ല കാലന് നല്ലൊരു ഉമ്മ തന്നെ കവിളിൽ... ഉമ്മയോ.. കണ്ണ് തുറിച്ചു കൊണ്ട് പാറു ചോദിച്ചു.. അതേടി.. ഉമ്മ, കിസ്സ്, മുത്തുഗൗ എന്നൊക്കെ കേട്ടിട്ടില്ലേ..

ഇന്റെ പട്ടി തരും എന്ന് പറഞ്ഞു അവൾ കെറുവിച്ചു നിന്നു... പട്ടിയുടെ ഉമ്മ നീ എടുത്തോ എനിക്ക് നിന്റെ ഉമ്മ മതി... കണ്ണാ ഇന്നാണെങ്കിൽ ഐല കറിയും കൂന്തൽ വരട്ടിയതും ആണല്ലോ വെള്ളം ഇറക്കി കൊണ്ട് പാറു ഓർത്തു ... ഇയാളുടെ മുന്നിൽ നിന്ന് എങ്ങനെ രക്ഷപ്പെടും... (ആത്മ ) ഹിഹി ഉമ്മ അല്ലെ.. അതൊക്കെ കഴിച്ചിട്ട് തരാം.. ഹിഹിഉമ്മ കഴിച്ചിട്ട് നീ എടുത്തോ.. നിക്ക് ഉമ്മ മതി... (ഹിഹിഉമ്മ കൂട്ടി വായിക്കുക ) കൊടുക്കാതെ നിവൃത്തി ഇല്ല... കണ്ണടക്ക് എന്നാൽ.. അതെന്തിനാ.. ആദ്യായിട്ടല്ലേ നാണാ നിക്ക്.. കുറച്ചു നാണം ഒക്കെ വരുത്തി കൊണ്ട് പാറു പറഞ്ഞു.. നിനക്ക് അതൊക്കെ ഉണ്ടോ.. ഉണ്ടില്ല.. ഉണ്ണാൻ പോവുന്നെ ഉള്ളൂ.. വാ പോവാം.. തന്നിട്ട് പോയാൽ മതി നീ എന്നും പറഞ്ഞു വരുൺ കണ്ണടച്ചു നിന്നു... പാറു പതുക്കെ ചുണ്ടും കൊണ്ട് കവിളിലേക്ക് നീങ്ങി.. അആഹ്.... വരുണിന്റെ നിലവിളി.. തോൽവി ഏറ്റു വാങ്ങാൻ വരുണിന്റെ ജന്മം ഇനിയും ബാക്കി... എടി കൊന്ത്രം പല്ലി.. ന്ത് കടിയാടി കടിച്ചത് എന്നും പറഞ്ഞു അവളുടെ കൈ വിട്ടതും.. ഞാൻ ജയിച്ചു......

പറയു ബാഗ് മാപ് നമ്മൾ ജയിച്ചു..... കാലന്റെ കവിളിൽ ആഞ്ഞു കടിച്ചു ഞങ്ങൾ പുറത്തേക്ക് ഓടി.. ലോക്ക്.. ലോക്ക്.. ലോക്ക്.. ലോക്ക് ഡോർ ലോക്ക്.. ലോക്ക്.. (രീതി ഒന്നും ഉണ്ടാവില്ല.. ഉള്ള രീതി വച്ചു പാടിക്കോ ) തിരിഞ്ഞു നിന്ന് വരുണിനു ഒന്ന് ഇളിച്ചു കൊടുത്തു.. ലോക്ക് ചെയ്തത് ഞാൻ ഓർത്തില്ല... ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു.. അവളുടെ ഒരു ബാഗ് മാപ്... എനിക്കറിയാം നീ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യുമെന്ന്.. വരുൺ അടുത്തേക്ക് വന്നതും അവൾ ഓടി കട്ടിലിന്റെ സൈഡിൽ നിന്നു.. അവിടെ നിന്നോ പാറു കയ്യിൽ കിട്ടിയാൽ ഇതൊന്നും ആവില്ല... എവടെ പാറു കട്ടിലിനു ചുറ്റും ഓടാ.. പിന്നാലെ വരുണും... പിന്നെ അവിടെ ജീവൻ മരണ പോരാട്ടം ആയിരുന്നു... സുല്ല് സുല്ല് സുല്ല്.. കട്ടിലിന്റെ സൈഡിൽ ഇരുന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ട് കൊണ്ട് പാറു പറഞ്ഞു.... അപ്പോൾ വരുൺ അവളെ ശ്രദ്ധിക്കുകയായിരുന്നു.. ഓടുന്നതിനിടയിൽ അഴിഞ്ഞുലഞ്ഞ മുടി... ശ്വാസം വലിച്ചു വിടുമ്പോൾ ഉയർന്നു താഴുന്ന നെഞ്ച് (ഊഹിച്ചോ അതെന്താണെന്ന് )...

ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങൾ... വരുൺ പ്രതികാരം മറന്ന് റോമൻസിലേക്കുള്ള വഴികളിൽ കൂടി സഞ്ചരിക്കുകയാണ്... പാവം പാറു ഇതൊന്നും അറിയുന്നില്ല.. ശ്വാസം എടുക്കാനുള്ള തിരക്കില... നീങ്ങി നീങ്ങി അവൻ പാറുവിന്റെ തൊട്ടടുത്തെത്തി... തൊട്ടടുത്തു വരുണിനെ കണ്ടതും... ഞാൻ സുല്ല് പറഞ്ഞത.... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവൻ അവളെ കട്ടിലിലേക്ക് തള്ളി മേലെ കിടന്നിരുന്നു... ഇത് കള്ളകളിയാണ്.... പ്രതികാരം ചെയ്യാൻ വന്നതാണെന്ന് വച്ചു പാറു പറഞ്ഞു.. കള്ളകളി അല്ല ഇതാണ് ശെരിക്കുള്ള കളി എന്നും പറഞ്ഞു വരുൺ അവളുടെ കഴുത്തിലെ മറുകിലേക്ക് മുഖം പൂഴ്ത്തി... ഒരു തരിപ്പ് ശരീരത്തിലൂടെ പോയത് പാറു അറിഞ്ഞു... പ്രതികാരം പോയി റൊമാൻസ് ആയല്ലേ.. അയ്യോ എന്റെ ചാരിത്ര്യം... അവനെ പിടിച്ചു തള്ളുമ്പോഴേക്കും അവന്റെ പല്ല് അവളുടെ കഴുത്തിൽ പതിഞ്ഞിരുന്നു... സ്സ്സ്... അവന്റെ തലയിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ കവിളിൽ അല്ലെ കടിച്ചത് കഴുത്തിൽ അല്ലല്ലോ പട്ടി... ഇത് ഇനി നീ കടിക്കാതിരിക്കാനാ പട്ടിക്കുട്ടി...

ഇനി കടിച്ചതിനു തരാം എന്നും പറഞ്ഞു മുഖം അവളിലേക്ക് അടുപ്പിച്ചപ്പോഴേക്കും ഒരു സൗണ്ട്.. വരുൺ തലയുയർത്തി അവളെ നോക്കി... ഞാൻ അല്ല ഇന്റെ വയറാ.. വിശന്നിട്ട് സൗണ്ട് ഉണ്ടാക്കീതാ.. ആണോ.. നോക്കട്ടെ.. കുഞ്ഞു വയറിനു ഇത്രേം വിശപ്പോ എന്നും പറഞ്ഞു അവൻ ടോപ് മുകളിലേക്ക് പൊക്കി വയറിലേക്ക് നോക്കി.. ഇങ്ങു പോര് മോനെ അവിടെ ലോക്കാ.. പെറ്റികോട്ട് ഒക്കെ ഇട്ട് എല്ലാം മറച്ചു പിടിച്ചാ പാറു നിവർന്നു വരുണിനടിയിൽ കിടക്കണേ.. വരുൺ ബ്ലിഗസ്യ അവളെ നോക്കി... അവൾക്ക് ആണേൽ അയ്യേ ചമ്മിപ്പോയെ എന്ന എക്സ്സ്‌പ്രെഷനും ... കൊടുക്കുന്നതൊക്കെ തിരിച്ചു കിട്ടാണല്ലോ സിവനെ.... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നും പറഞ്ഞു വരുൺ പാറുവിന്റെ നെറ്റിയിലും കണ്ണിലും മൂക്കിലും കവിളിലും ഒക്കെ തുരുതുരെ ഉമ്മ വച്ചു .. ഇവിടെ ആരാ ഇപ്പൊ ഗോൾ അടിച്ചേ എന്ന അവസ്ഥയിൽ പാറു... അടുത്തത് കാലന്റെ ചുണ്ട് ഇന്റെ ചുണ്ടിലേക്കാണല്ലോ എന്ന് ആത്മകഥിച്ചതും അന്നാളത്തെ ഉമ്മടെ എഫക്ട് പാറുവിന്റെ മുന്നിൽ തെളിഞ്ഞു നിന്നു.. സമ്മതിച്ചൂടാ..

ഇനി ഒരുമ്മ വാങ്ങാനുള്ള ബാല്യം ഇന്റെ കയ്യിൽ ഇല്ല്യാ.. പാറു വേഗം think think.. അതിപ്പോ പതിയും നിന്റെ ചുണ്ടിൽ.. ഡും ഡും.. കുഞ്ഞേട്ടാ പാറു.. ചോറുണ്ണാൻ വിളിക്കുന്നു.. വരണില്ലേ.. അത് കേട്ടതും ഇന്റെ ഐല എന്നും പറഞ്ഞു വരുണിനെ തട്ടി പാറു എണീറ്റു.. നശിപ്പിച്ചു (ആത്മ of വരുൺജി ) പാറു മുടിയെല്ലാം വാരി കെട്ടി വരുണിനെ നോക്കി ഇളിച്ചു... ന്താടി... ഡോർ തുറന്ന് തന്നിരുന്നേൽ അടിയന് പോകാമായിരുന്നു ഉമ്മച്ചാ.. പോണോ പാറുക്കുട്ട്യേ.. ഉമ്മ തരാൻ പറ്റിയില്ല.. പിന്നെ ആരാ 12 ഉമ്മ വച്ചത്.. അത് മുഖത്തല്ലേ.. ചുണ്ടിൽ അല്ലല്ലോ.. പിന്നേയ് 12 അല്ലാട്ടോ.. നിനക്ക് കണക്ക് തെറ്റി 14 എണ്ണമാ വച്ചേ... വരുൺ നാണിച്ചു കൊണ്ട് പറഞ്ഞു.. ഇതെന്താ ചാന്തുപോട്ടോ.. ഛച്ചി... പോടി... അതിനു തന്നെയാ വാതിൽ തുറന്ന് തരാൻ പറഞ്ഞെ... ഈ ഓ.. വാതിൽ തുറന്ന് രണ്ടാളും പുറത്തിറങ്ങി.. ഒന്നവിടെ നിന്നെ.. ഇനി എന്താടി.. മുഖം ഒന്ന് തുടച്ചോ.. ന്തിന്.... കുങ്കുമം മുഖത്ത് തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞൊപ്പിച്ചു... ഇത് കണ്ട വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

ഫുഡ്‌ കഴിക്കുമ്പോ പെണ്ണ് ചോറ് കാണാത്ത ആൾക്കാരെ പോലെയാ തിന്നുന്നെ... ഇവൾ മീൻ ഒന്നും കണ്ടിട്ടില്ലേ.. ന്തൊരു ആർത്തിയാ... മീൻ ആരും കൊണ്ടു പോവില്ല.... പതുക്കെ തിന്നാൽ മതി.. തരിപ്പിൽ കേറും... വരുൺ പതുക്കെ പാറുവിനോട് പറഞ്ഞു.. അപ്പോഴാണ് പാറുവിന്റെ ലെവൽ അവൾക്ക് തന്നെ കത്തിയത്.. ഖോ ഖോ... നമ്മുടെ വരുണിനൊന്ന് തരിപ്പിൽ പോയതാ.. പാറു രണ്ട് കൊട്ട് തലക്ക് കൊടുത്ത് പറഞ്ഞു പതുക്കെ തിന്നാൽ പോരെ ആരെങ്കിലും കൊണ്ടു പോവുമോ ഇതൊക്കെ... ഇത് കേട്ടു ബാക്കിയുള്ളവർ പൂര ചിരി... പാറു നിർവൃതിയോടെ ബാക്കി ചോറും കൂടി തിന്നു തീർത്തു... ***** ഫുഡ്‌ കഴിച്ചു ചായാൻ പോയ പാറുവിനെ വരുൺ ലോക്ക് ആക്കി.. മോൾ പഠിക്കുന്നില്ലേ... ഭയങ്കര ക്ഷീണം.. ഒന്ന് കിടക്കണം.... തിന്നതിന്റെ ആവും.. അല്ല ഉമ്മിച്ചതിന്റെ.. വെറുതെ ഒന്നും അല്ലല്ലോ 14 ഉമ്മയല്ലേ ഒറ്റയടിക്ക് വാങ്ങിയത്... ന്താ... പിറുപിറുക്കാതെ പറയെടി... രാത്രി പഠിച്ചോളാം എന്ന് പറയുവായിരുന്നു.. വേണ്ട വേണ്ട.. രാത്രി നിക്ക് ഉറങ്ങണം.. ലൈറ്റ് ഇടാൻ ഞാൻ സമ്മതിക്കില്ല..

ഞാൻ ലൈറ്റ് ഇടാതെ പഠിച്ചോളാം.. അതെങ്ങനെ.. ഒക്കെ കാണാതെ പഠിക്കാനുള്ളതല്ലേ.. അപ്പൊ ന്തിനാ ലൈറ്റ്.. ഹുഹുഹുഹുഹു.... എടി മോളെ നിനക്ക് വട്ടുള്ള കാര്യം നിന്റെ വീട്ടുകാർക്ക് അറിയുമോ.. പാറുവിന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.. അവൾ ചിറി കോട്ടി ഫോൺ എടുത്തു... അയ്യോ കാലൻ നേരത്തെ പറഞ്ഞു തന്ന പാട്ട് ഏതാണ്.... (ആത്മ ) (അയ്യോ ആരും പറഞ്ഞു കൊടുക്കല്ലേ.. കുട്ടി കൈ വിട്ട് പോവും ) കിട്ടുന്നില്ല.... ചോദിച്ചു നോക്കാം... അതേയ്... ഏത്... അതല്ലെന്നും.. ഏതല്ലാന്ന്... ഏയ്ശ്... ഞാൻ മുഴുവൻ പറയട്ടെ.. ഇങ്ങൾ നേരത്തെ ഒരു പാട്ട് പറഞ്ഞില്ലേ അതേതാ.... ഏത് പാട്ട്.. ആഷിക് 2ത്തെ പാട്ട്.. അതോ.. അത് ആഷിക് 2ത്തെ പാട്ടല്ല.. പിന്നയോ.... അത് ആഷിക് ബാനായ അപ്നേ ഫിലിമിലെ പാട്ടാ.. അപ്പോ പാട്ട് ഏതാ.. നിനക്കെന്തിനാ.... ഇങ്ങൾ അല്ലെ കാണാൻ പറഞ്ഞെ... ഇത് നല്ല കൂത്തു.. അതൊന്നും കാണണ്ട... നിക്ക് കാണണം... ആശിഖ് ബാനായ അതന്നെ പാട്ട് പോയി കണ്ടു തുലക്ക്.... വരുൺ പിറുപിറുത്തു കൊണ്ട് പറഞ്ഞു പാറു പതിയെ ഫോൺ എടുത്ത് ടൈപ് ചെയ്തു...

ഫസ്റ്റ് കണ്ട സോങ് എടുത്തു.. Play.... ഫസ്റ്റ് കണ്ടതും... arewa റൊമാൻസ് എന്നെ പാറുവിനു തോന്നിയുള്ളൂ.. (വായനക്കാരോട്.. പാട്ട് കാണാത്തവർ പൊങ്കാല ഇടരുത്... കണ്ടവരും.. this is ജസ്റ്റ്‌ for രസം ) പിന്നെ പിന്നെ കുറച്ചു ആയപ്പോഴേക്കും വെണ്ടാർന്നില്ല എന്നായി... അവളുടെ ഭാവങ്ങളൊക്കെ അപ്പുറത് ഇരുന്ന് ശ്രെദ്ധിക്കുകയായിരുന്നു വരുൺ.. അവൾ ഒന്ന് ഇളകിയാൽ ഈ കിടക്ക ഒരു മണിയറ ആക്കാം എന്ന ചിന്തയിൽ ആർന്നു വരുൺ.. പകുതി കണ്ടതും ഒന്ന് വിറച്ചു കൊണ്ട് ഫോണിലെ ബാക്ക് ബട്ടൺ അമർത്തി ഫോൺ കിടക്കയിൽ ഇട്ടു.. ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി....

നിങ്ങളൊക്കെ കാണുന്നില്ലേ മഞ്ഞയും പച്ചയും നീലയും ചുവപ്പും കിളികൾ പാറുവിന്റെ തലയിൽ നിന്ന് പറന്നു പോകുന്നത്... അവർക്ക് ബാക്കി കാണാനുള്ള ശേഷി ഇല്ല്യാന്ന് പറഞ്ഞു തറയിൽ തല തല്ലി മരിച്ചു പാവങ്ങൾ.... പാറു ഒന്ന് റിലാക്‌സ് ആയി നേരെ നോക്കിയത് വരുണിന്റെ മുഖത്തേക്ക്... വരുൺ പുരികം പൊക്കി ന്തായെന്ന് ചോദിച്ചു.. അവൾ വേഗം പുതപ്പെടുത്തു തലയിൽ കൂടി മൂടി ഇട്ടു.. കാരണം വരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടു റൊമാൻസ് തിരയിളകി വരുന്നത്... വെറുതെ ന്തിനാ തടി കേടാക്കുന്നെ.... ന്നാലും ആ പെണ്ണ് എങ്ങനെ അഭിനയിച്ചു ഇങ്ങനെ എന്ന ചിന്തയിൽ ആയിരുന്നു പാറു.. പെണ്ണ് വേഗം പുതപ്പെടുത്തു മൂടിയത് ഭാഗ്യം അല്ലേൽ ന്തെങ്കിലും ചെയ്ത് പോയേനെ... രണ്ടാളും എപ്പോഴോ ഉറക്കത്തിലേക്കു വീണു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story