നിന്നിലലിയാൻ: ഭാഗം 29

ninnilaliyan

എഴുത്തുകാരി: നിലാവ്

പിറ്റേന്ന് പാറു പുറപ്പിടുന്നത് കണ്ടു കൊണ്ടാണ് വരുൺ എണീറ്റത്.. സമയം നോക്കിയപ്പോൾ 7മണി..... ഇവളിതെങ്ങോട്ടാ കെട്ടി ഒരുങ്ങി പോവുന്നെ.. അതും കുളിക്കാതെ... എങ്ങോട്ടാ പാറു കുട്ട്യേ... ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ പോവാ... എങ്ങോട്ട്.. ഡാൻസ് ക്ലാസിനു... കുളിക്കാതെയോ.... എങ്ങനെ ആയാലും കണക്കാ... ഡാൻസ് കഴിഞ്ഞു വന്നാൽ ന്തായാലും കുളിക്കണം... അതുകൊണ്ട് കുളിക്കാതെ പോവുന്നതല്ലേ നല്ലത്... ഏഹ്.. ഇങ്ങനെ ഒരു പെണ്ണ്... എന്നും പറഞ്ഞു വരുൺ അവിടെ തന്നെ കിടന്നു... ഹലോ.. എങ്ങോട്ടാ വീണ്ടും കിടക്കുന്നെ.... നിക്ക് പോണം.. 8മണിക്കാണ് ക്ലാസ്സ്‌.. അതിനെന്താ പൊക്കോ.. നിന്റെ കാലു ഇന്റെ അടുത്താണോ.. ആഹാ.. അങ്ങനെ ഒറ്റക്കൊന്നും ഞാൻ പോവൂല.. ഇന്റെ ഒപ്പം കാലനും ഉണ്ട്... ആണോ എന്നാ കാലനെ വിളിച്ചു പൊക്കൂടെ... ഇന്റെ കാലൻ ഇതാ ബെഡിൽ നിവർന്നു കിടക്കുന്നു... ടി ടി.... അമ്മ പറഞ്ഞിട്ടാ... ന്ത്... നിന്റെ കാലൻ വിളിയോ? അതല്ല... ക്ലാസിനു കൊണ്ടാക്കി തരാൻ അമ്മ പറഞ്ഞു...

മനുഷ്യനെ രാവിലെ ഉറങ്ങാനും സമ്മതിക്കില്ല.. എന്നും പറഞ്ഞു വരുൺ ഫ്രഷ് ആവാൻ പോയി..... ആഹാ ഒരാളെ ചൊറിഞ്ഞപ്പോ ന്ത് സുഖം... താഴോട്ട് ചെന്ന് പുട്ടും കടലേം നല്ല വെടിപ്പായി തട്ടി കൊണ്ടിരിക്കുമ്പോഴാ കണവൻ താഴേക്ക് വന്നത്.. വരുണേ നീ കഴിക്കണില്ലേ.... ഇല്ല ചേച്ചി.. ഇവളെ അവിടെ ആക്കി പോരല്ലേ വേണ്ടുള്ളൂ... ഞാൻ വന്നിട്ട് കഴിച്ചോളാം.. ഏഹ്.. ഇങ്ങനെ അല്ലല്ലോ അമ്മ പറഞ്ഞത്.. വായേക്ക് കൊണ്ടുപോയ കൈ എടുത്ത് കൊണ്ട് പാറു ആലോചിച്ചു... അല്ല വരുണെ.... പാറുവിന്റെ ഡാൻസ് കഴിയണ വരെ അവിടെ നിൽക്കു.. ന്നിട്ട് രണ്ടാളും കൂടി സീതടെ വീട്ടിൽ പോയിട്ട് വന്നാൽ മതി... മോൾക്ക് അവിടെ വരെ പോണം എന്ന് പറഞ്ഞു... കാലൻ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഒന്നും ഇളിച്ചു കൊടുത്തു... വണ്ടിയിൽ കേറിയപ്പോ തൊട്ട് കാലന്റെ ഉപദേശം... പാറുക്കുട്ട്യേ... ഇനി ആ കൊച്ചിനോട് പോയി വഴക്ക് ഉണ്ടാക്കരുത് ട്ടോ.. ഞാൻ അല്ലല്ലോ അവൾ അല്ലെ... അതൊക്കെ ശെരി തന്നെയാ.. നമ്മടെ മുത്താണ് ആണ് സ്ഥാനത്തു എങ്കിൽ അങ്ങനെ ചെയ്യുമോ നീയ്... ഇല്ല്യാ... ആ... അപ്പൊ ഇനി വഴക്ക് ഉണ്ടാക്കാൻ പോവരുത് ട്ടോ... പിന്നെ ടീച്ചറോടും അങ്ങനെ ആവണം.. നമ്മളെ പഠിപ്പിക്കുന്ന ആളല്ലേ.. അപ്പൊ ആ ബഹുമാനം വേണം..

പിന്നെ എത്രെ വയസിനു മൂത്തതാ.... ടീച്ചർ എന്നെ വിളിക്കാവു.... എത്രെ ദേഷ്യം വന്നാലും അങ്ങനെ ഒന്നും ചെയ്യരുത് ട്ടോ... ഡി പെണ്ണെ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ നീ.. മ്മ്മ്.. ഞാൻ ഒന്നും മൂളി കൊടുത്തു... ഡാൻസ് ക്ലാസ്സ്‌ എത്തിയതും വരുണും പാറുവും കൂടി അങ്ങോട്ട് പോയി... ടീച്ചറെ കണ്ടതും അവൾ സോറി പറഞ്ഞു... (മനസ്സിൽ നന്നായി പ്രാകുക ആയിരുന്നു... കെട്ട്യോൻ ഉള്ളത് കൊണ്ട ഇല്ലേൽ കാണാർന്നു ) വരുണിനു അവളുടെ പെട്ടെന്നുള്ള മാറ്റം ഒരത്ഭുതം ആയിരുന്നു... ന്നാലും മുഴുവൻ ആയി വിശ്വസിച്ചിട്ടില്ല.... പാറുവല്ലേ ആൾ... പാറുവിനോടു ചേർന്ന് നിന്ന് വരുൺ ചോദിച്ചു... അടുത്ത പണിക്കു വേണ്ടിയല്ലേ മുന്നേ കൂട്ടി ഒരു സോറി പറച്ചിൽ... പാറു നിഷ്കു ഭാവം ഇട്ടു കൊണ്ട് പറഞ്ഞു.. ഏയ് ഞാൻ നന്നായി കാലാ... മ്മ്.. വരുൺ ഒന്നും ഇരുത്തി മൂളി... കാലൻ വിളി കേട്ടാൽ അറിയാം നന്നായെന്ന് (ആത്മ ) പിന്നെ ഡാൻസ് പ്രാക്ടീസ് ആയിരുന്നു.. പെണ്ണ് വിചാരിച്ച പോലെ ഒന്നുമല്ല.. നല്ല കളിയാ .. ഇവൾക്ക് ഈ കഴിവൊക്കെ ഉണ്ടായിരുന്നോ...

കളി കണ്ടിട്ട് വേണം കളിയാക്കാൻ എന്നൊക്കെ വിചാരിച്ചതാ.. അതും വെള്ളത്തിലായി... കളി കഴിഞ്ഞപ്പോഴാണ് തീർത്ഥ വന്നു പുച്ഛിച്ചു പോയത്.. നീ വല്ലാതെ പുച്ഛിക്കണ്ടടി... കാലൻ ഉള്ളത് കൊണ്ട അല്ലേൽ ഞാൻ നിനക്ക് ഉള്ളത് ഇപ്പൊ തന്നെ ചൂടോടെ തന്നെർന്നു... ഹും.. ഇപ്പോഴാ പാറുക്കുട്ടി നല്ല കുട്ടി ആയത്.. വണ്ടിയിൽ പോവുമ്പോ വരുൺ പറഞ്ഞു.. ഓ ഞാൻ സഹിച്ചു പിടിച്ചു നിന്നതാ ഇല്ലേൽ കാണാർന്നു (ആത്മ ) സീതമ്മയെയും ശില്പയെയും കണ്ടപ്പോ അവൾക്ക് നമ്മളെ ഒന്നും വേണ്ട.. സീതാമ്മേ.. ഇന്നെന്താ ചായക്ക്.. നൂൽപ്പുട്ടും കടലക്കറിയും.. എടുക്ക് എടുക്ക്.. വിശന്നിട്ട് വയ്യ.. ഇവൾ വീട്ടീന്ന് കഴിച്ചല്ലേ വന്നത് എന്ന ചിന്തയിൽ ആയിരുന്നു വരുൺ... ന്താടി നിനക്ക് അവിടെന്ന് ഫുഡ്‌ ഒന്നും തരണില്ലേ... ശില്പ കളിയാക്കി ചോദിച്ചു... ഡാൻസ് കാരണം രാവിലെ നന്നായി കഴിക്കാൻ പറ്റിയില്ല്യ.. വരുണിനെ പാളി നോക്കി കൊണ്ട് പറഞ്ഞു.. കഴിച്ചു കഴിഞ്ഞതും പാറു കുളിക്കാൻ പോയി... ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ ഉണ്ട് വരുൺ...

വരുൺ അവളെ തന്നെ നോക്കി നിന്നു... മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം.... ടോപ്പും സ്കേർട്ടും ആണ് വേഷം... വരുൺ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.. മുന്നിലേക്ക് തിരിഞ്ഞ പാറു ന്തിലോ ഇടിച്ചു നിന്നു... ഓഹ് ഇന്റെ തല.. നിങ്ങളെന്താ ഉരുക്കു മനുഷ്യനോ.. ഏഹ്.. വേദനിച്ചോ.. നോക്കട്ടെ.... നോക്കണ്ട.... റൂമിൽ നിന്ന് പോവാൻ നിന്ന അവൾ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു വരുണേട്ടന് ന്തേലും വേണോ... കേട്ടത് സത്യാണോ എന്നറിയാതെ വരുൺ അവളെ നോക്കി.. ന്താ നീ വിളിച്ചേ... വരുണേട്ടാ എന്ന്... അതെന്താ ഇപ്പൊ അങ്ങനൊരു വിളി അവളെ വലിച്ചടുപ്പിച്ചു കൊണ്ട് വരുൺ ചോദിച്ചു.. അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ തിരിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ആകെ മോട്ടിവേഷൻ ആണെന്നെ.. മോട്ടിവേഷനോ.. ആഹന്... വണ്ടിയിൽ കേറിയപ്പോ തൊട്ട് ഇങ്ങളുടെ... ഇവിടെ വന്നപ്പോ തൊട്ട് സീതാമ്മേടേം ശിൽപെച്ചീടേം അച്ഛന്റേം.. ഓഹ് unsahicable കെട്ട്യോനെ... എന്നാലും കാലൻ എന്നുള്ള വിളി ആയിരിന്നു രസം... ശെരിക്കും.... ഇനി ഞാൻ അങ്ങനെ വിളിച്ചോട്ടെ.. ആഹ്.. തെറി വിളിക്കരുത്.. ചിലപ്പോ... അവന്റെ കവിളിൽ ആഞ്ഞു കടിച്ചു ഓടി കൊണ്ട് അവൾ പറഞ്ഞു.. ഹാവു.. മഞ്ഞുമല ഉരുകി തുടങ്ങി.... *************

രണ്ടാഴ്ച കഴിഞ്ഞാൽ ശില്പക്കും വരുണിനുമെല്ലാം എക്സാം തുടങ്ങാണു.. അത് കഴിഞ്ഞാൽ ശില്പടെ കല്യാണം നടത്താം എന്ന് തീരുമാനിച്ചു...... പിന്നത്തെ ഒരാഴ്ച കുഴപ്പം ഇല്ലാതെ തട്ടിമുട്ടി പോയി... പിറ്റത്തെ ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോ തൊട്ട് പാറു ആകെ ടെൻഷനിൽ ആയിരുന്നു.... വരുൺ കൊറേ ചോദിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല... പെട്ടെന്ന് ഒരു കാൾ വന്നു പുറത്തു പോയി വന്ന വരുൺ നല്ല കലിപ്പിൽ ആയിരുന്നു... പാറുവിനേം കൊണ്ട് അവൻ റൂമിൽ കയറി വാതിൽ അടച്ചു നീ ഇന്ന് ഡാൻസ് ക്ലാസ്സിൽ വല്ല പ്രശ്നവും ഉണ്ടാക്കിയോ.. ഇ... ഇല്ലാ... മുഖത്ത് നോക്കി കള്ളം പറയുന്നോ... വരുൺ പാറുവിന്റെ കരണം നോക്കി ഒന്നു കൊടുത്തു.. പെട്ടെന്നുള്ള അറ്റാക്ക് ആയതിനാൽ പാറു വേച്ചു നിലത്തേക്ക് വീണു.. അവിടെന്ന് അവൾ പതുക്കെ എഴുന്നേറ്റു... ചുണ്ട് പൊട്ടിയിരുന്നു... ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ അവൾക്ക് മുത്തിന്റെ പ്രായം മാത്രേ ഉള്ളെന്ന്... അതുപോലെ കാണണമെന്ന്... എല്ലാത്തിനും ഞാൻ കൂട്ട് നിന്നിട്ടേ ഉള്ളൂ.. ഇത് കുറച്ചു കൂടി പോയി...

വരുണിനു ദേഷ്യം സഹിക്ക വയ്യാതെ അവളുടെ കവിളിൽ കുത്തി പിടിച്ചു... ഇപ്പൊ ന്തെ നിന്റെ നാവിറങ്ങി പോയോ... അല്ലേൽ കഴുത്തിനു ചുറ്റും നാവാണല്ലോ.... ഒരിഞ്ച് മാറി പോയിരുന്നെങ്കിൽ ആ കുട്ടീടെ കണ്ണ് പോയേനെ.. നീ കൊടുക്കുമോ ആ കുട്ടിക്ക് കണ്ണ്... ഇത്രേം തരം താഴ്ന്നു പോവരുത്.. വരുണേട്ടാ ഞാൻ.. മിണ്ടരുത് നീ.. പൊക്കോ എന്റെ മുന്നീന്ന്... കാണണ്ട.. എവിടേക്കാണെന്ന് വച്ചാ പൊക്കോ .. റൂം തുറന്ന് വെളിയിലേക്ക് അവളെ അവൻ തള്ളി വാതിൽ അടച്ചു... ഞാൻ ഒന്നു പറയട്ടെ വാതിൽ തുറക്ക്... വാതിലിൽ കൊട്ടി കൊണ്ട് അവൾ പറഞ്ഞു... താഴേക്ക് ചെന്നപ്പോൾ എല്ലാരും അവിടെ ഉണ്ടായിരുന്നു.. മുഖഭാവം കണ്ടപ്പോൾ അവൾക്ക് മനസിലായി എല്ലാം കേട്ടു എന്ന്... ഞാൻ അറിയാതെ... അമ്മയെ പറഞ്ഞപ്പോൾ... അയ്യേ ഞങ്ങടെ കാന്താരി കരയാ.. മോശം... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു.. ഏട്ടാ ഞാൻ.... പറഞ്ഞു മുഴുവനാക്കാതെ അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... അരുൺ അവളെ തലോടി കൊണ്ടിരുന്നു..

ആ കൊരങ്ങൻ അന്തം ഇല്യതെ ഓരോന്നു പറഞ്ഞെന്ന് കരുതി... നിന്റെ നാവെവിടെ പോയി.. ഏഹ്? ദേ.. നാവു പുറത്തേക്ക് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.. എന്നാലും ന്തൊക്കെയോ പറഞ്ഞു അവൾ കരഞ്ഞു കൊണ്ടിരുന്നു.. ****** ഇതേ സമയം വരുൺ റൂമിൽ വാചാലനായി നടക്കുവായിരുന്നു... ന്ത് ധൈര്യത്തില അവൾ.... ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന സിഗരറ്റ് എടുത്ത് വലിച്ചു.... എന്നോ നിർത്തിയ ശീലം ആണ്... പിന്നെ ഇപ്പോഴാണ് ഒന്നും വലിക്കുന്നത്... വരുണെ വാതിൽ തുറന്നെ...... വരുൺ വേഗം ബാത്‌റൂമിൽ കയറി സിഗരറ്റ് ഫ്ലഷ് അടിച്ചു കളഞ്ഞു... വാതിൽ തുറന്നു... ന്താ.... ന്താണെന്നോ.. ആ കൊച്ചു ഒരു സമാധാനം തരുന്നില്ല വീട്ടിൽ പോവണം എന്ന് പറഞ്ഞിട്ട്.. (അമ്മ ) എന്നാ പോവാൻ പറ.. ഞാൻ കൊണ്ടാക്കുമായിരുന്നു.. അതിന്റെ മുഖത്തേക്ക് നോക്കാൻ വയ്യ ചുണ്ട് പൊട്ടിച്ചിട്ട്.. കവിളതാ വീർത്തിരിക്കുന്നു... (അച്ഛൻ ) വരൂ നീ കാര്യം അറിയാതെ ന്തായാലും അവളെ തല്ലണ്ടായിരുന്നു... (ഏട്ടൻ ) ന്ത് കാര്യം അറിയാതെ.. കുറച്ചു മാറിയിരുന്നേൽ ആ കൊച്ചിന്റെ കണ്ണ് പോയിരുന്നു.. അതിനെങ്ങനെയാ അവൾക്ക് എല്ലാം തമാശ അല്ലേ... കുറച്ചു പക്വതയോടെ പെരുമാറിയാൽ ന്താ അവൾക്ക്... പക്വത ഉള്ള ആളാണല്ലോ അതിനെ തല്ലി ഒരു പരുവം ആക്കിയത്...

ഇനി അവൾ ഇന്റെ ഒപ്പം കിടന്നോളും.. രണ്ട് ദിവസം കഴിഞ്ഞാൽ അവളെ സീതടെ അടുത്ത് കൊണ്ടുപോയി നിർത്താം.. (അമ്മ ) ഓ സമാധാനം.. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല്യാ... ചെറു പ്രായത്തിൽ അവളെ കെട്ടുമ്പോൾ ആലോചിക്കണമായിരുന്നു.. (അച്ഛൻ ) അവൻ ആരേം നോക്കാതെ ബെഡിൽ കിടന്നു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല്യാ എന്ന് മനസിലായപ്പോ അവർ റൂം വിട്ട് പോയി.. ***** പിന്നത്തെ രണ്ട് ദിവസം രണ്ടാളും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും പരസ്പരം കാണൽ കുറവായിരുന്നു... അവളെ കോളേജിൽ കൊണ്ട് വിടുന്നതും കൊണ്ടു പോരുന്നതും അച്ഛനോ ഏട്ടനോ ആയിരിക്കും.. മുഖത്തെ പാട് ഒന്നു മാറിയപ്പോ പാറു ശില്പടെ അടുത്തേക്ക് പോവാൻ തീരുമാനിച്ചു.... കല്യാണം കഴിഞ്ഞിട്ട് അവളെ കൊണ്ടുവരാം എന്ന തീരുമാനത്തിൽ എത്തി ... ശില്പ പറഞ്ഞപ്പോഴാഴാണ് പാറു ഇന്ന് അങ്ങോട്ടാണ് പോണെന്നു വരുൺ അറിയുന്നത്... എല്ലാ കാര്യവും അവൻ അവളോട് പറഞ്ഞിരുന്നു.. വീട്ടിൽ എത്തിയപ്പോ തന്നെ ശില്പ കണ്ടു വെട്ടി വിഴുങ്ങുന്ന പാറുവിനെ..

അന്നത്തെ ആ കാര്യം കൊണ്ട് അവൾ വല്ലാതെ ആയെന്ന് അവൾക്ക് മനസിലായി.. എന്നാലും സങ്കടം പുറത്ത് കാണിക്കാതെ അവൾ പാറുവിന്റെ അടുത്തേക്ക് ചെന്നു.. ഓ വന്നോ... ഇനി ഫുഡിന് നല്ല ചിലവാവുമല്ലോ.. ഒന്നു പോ ശിൽപെ.. അവൾ കഴിക്കട്ടെ.. ഇന്റെ കുട്ടി കുറച്ചു ദിവസം കൊണ്ട് വല്ലാതെ ക്ഷീണിച്ചു.. അടുക്കളയിൽ നിന്നും സീതാമ്മ പറഞ്ഞു... അല്ല മോളെ എത്രെയെണ്ണം കിട്ടി.. ന്ത്... അന്നത്തെ വഴക്കിനു.. ഹിഹി.. ഒന്നെ കിട്ടിയുള്ളൂ.. പക്ഷെ ഒന്നൊന്നര കിട്ടലാർന്നു... എങ്ങനെ അറിഞ്ഞു.. വരുൺ പറഞ്ഞു.. ഓ.. സീതാമ്മേം അച്ഛനും അറിഞ്ഞിട്ടില്ലല്ലോ.. ഏയ്.. പറയണോ.. അയ്യോ വേണ്ട പൊന്നെ.. കഴിച്ചു കൊണ്ടിരുന്ന കൈ കൂപ്പി കൊണ്ടവൾ പറഞ്ഞു..... നീ എന്താ ഇങ്ങനെ മസിൽ പിടിച്ചു നടക്കാനാണോ പ്ലാൻ.. വെറുതെ ഇന്നേ തല്ലിയിട്ടല്ലേ.... ഞാൻ പോവില്ല ഇനി അങ്ങോട്ട്.. ഹും.. നാളെ എക്സാം കഴിയില്ലേ.. മ്മ്.. അപ്പൊ മറ്റന്നാൾ മഞ്ഞൾ കല്യാണം.. പിറ്റേന്ന് മൈലാഞ്ചി കല്യാണം... പിന്നെ ഒറിജിനൽ കല്യാണം.. ആഹാ.. ന്താ അവൾക്ക് ഇന്നേ പറഞ്ഞു വിടാഞ്ഞിട്ട്...

വെറുതെ ഒന്നുമല്ലല്ലോ... കൊറേ പൈസ പൊടിച്ചിട്ടല്ലേ... ഇന്റേതിന് ഓസിക്ക് കഴിച്ചില്ലേ.. എങ്ങനെ പോവേണ്ട ഞാനാ.. എല്ലാം തൊലച്ചില്ലേ കാലൻ... ആര്.. ഏത് കാലൻ.. വരുൺ വിശ്വനാഥ്... കൊടുക്കുന്നുണ്ട് ഞാൻ.. ഹും.. അതേയ് നിക്ക് ഡ്രസ്സ്‌ ഒക്കെ എടുത്തോ.. എടുത്തല്ലോ.. ഇന്റെ പാറുവിനു എടുക്കാതെ ഇരിക്കുമോ.. ഓഹ് സുഖിപ്പിക്കല്ലേ... അതേയ്.. നിനക്ക് കല്യാണത്തിന് പട്ടുസാരി ആണ് എടുത്തത്.. നിക്കോ.. പട്ടു സാരിയോ.. ഞാൻ ന്താ തള്ളയോ... നിക്ക് വേണ്ട പട്ടുസാരി.. ഇല്ല്യാടി പോത്തേ പട്ടുസാരി ഒന്നുമല്ല.. Thanku my dearuoo.. ഓ മതി മതി സുഖിപ്പിക്കൽ.. പിറ്റേന്ന് കോളേജിൽ പോവാൻ പാറു കൂട്ടാക്കിയില്ല... ശിൽപയ്ക്ക് എക്സാം ഉള്ളത് കാരണം അവൾ പോയി.. ഉച്ചക്ക് എത്തും.. കല്യാണം അടുത്തതിനാൽ ഓരോരുത്തർ വന്നു പോയി കൊണ്ടിരുന്നു.... മഞ്ഞൾ കല്യാണത്തിന്റെ അന്ന് തന്നെ വരുണിന്റെ വീട്ടുകാർ അവിടെ എത്തുമെന്ന് പറഞ്ഞിരുന്നു.. അപ്പൊ തുടങ്ങിയ ടെൻഷൻ ആണ് പാറുവിനു .. പിന്നെ ഞാൻ ന്തിനാ അയാളെ പേടിക്കുന്നെ... വെറുതെ തല്ലിയിട്ടല്ലേ... കണ്മുന്നിൽ കാണരുതെന്നല്ലേ പറഞ്ഞത്.. പോവില്ല മുന്നിലേക്ക്...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story