💖നിന്നിലലിയാൻ💖: ഭാഗം 3

ninnilaliyan

രചന: SELUNISU

ഡിസ്പ്ലേയിൽ തെളിഞ്ഞ മുഖം കണ്ടതും അവൻ ആദ്യമൊന്ന് ഞെട്ടി..... പിന്നെ അവന്റെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു.. ഒപ്പം മനസ്സ് മന്ത്രിച്ചു... ആശ്വതി ആരവിനുള്ളതാണെന്ന്.... മനസ്സിൽ മൂടി കെട്ടിയ കാർമേഘം പെയ്തൊഴിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... പെട്ടന്ന് അച്ചു അങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞതും അവൻ ഫോൺ ടേബിളിൽ വെച്ച് കട്ടിലിലേക്കിരുന്നു.... സോറി ആരവേട്ടാ... എന്റെ കൊറച്ചു ഫ്രണ്ട്‌സ് വന്നിരുന്നു....ഒരുപ്പാട് കാലായി അവരെയൊക്കെ കണ്ടിട്ട്.... അഹ്...... തന്റെ ഫോൺ റിങ് ചെയ്തിരുന്നു.... അഹ്‌ണോ... നോക്കട്ടെ എന്നും പറഞ്ഞു അവൾ ഫോൺ എടുത്ത് നോക്കിയതും അവളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി കണ്ട് അവന് ദേഷ്യം ഇരച്ചു കയറി..... കണ്ണുകൾ അടച്ചു പിടിച്ചു സ്വയം നിയന്ത്രിച്ചു നിന്നു..... ശിവയ ആരവേട്ടാ.... അവനോട് ഞാനൊന്നും പറഞ്ഞിട്ടില്ല.... അതെന്തേ.... അത്.... അറിഞ്ഞാ അവൻ അടുത്ത ഫ്ലൈറ്റിന് ഇവിടെ എത്തും... മ്മ്.... എത്തും എത്തും..... എന്നവൻ മനസ്സിൽ പറഞ്ഞു ചിരിച്ചു...

എന്താ ആരവേട്ടാ... ചിരിക്കുന്നേ.... ഏയ്‌.... ഞാൻ ഒരു ജോക്ക് ആലോചിച്ചു ചിരിച്ചതാ...... ഓഹ്.... ആരവേട്ടൻ നമ്മളിന്നലെ സംസാരിച്ച കാര്യം ആരോടും പറഞ്ഞില്ലല്ലോ.... ഏയ്‌ ഞാൻ ആരോട് പറയാൻ..... ചുമ്മാ കള്ളം പറയല്ലേ ആരവേട്ടാ....... ആരോട് പറഞ്ഞില്ലേലും നിധിനേട്ടനോട് പറഞ്ഞു കാണും എന്നെനിക്കറിയാം... എന്നവൾ പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളെ നോക്കി...... ഈ... നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി.... കുഞ്ഞു നാൾ തൊട്ട് ഒപ്പം നടക്കുന്നതല്ലേ...... എനിക്കറിഞ്ഞൂടെ ആരവേട്ടനെ...... ഇല്ല അച്ചു ആരവേട്ടനെ നിനക്കറിയില്ല.... അറിഞ്ഞിരുന്നുവെങ്കിൽ ഈ മനസ്സിൽ നിന്നോടുള്ള പ്രണയവും നീ തിരിച്ചറിഞ്ഞേനെ..... ഏഹ്.... എന്താ പറഞ്ഞെ... ഒന്നൂല്ല അച്ചു..... എന്നെ മനസ്സിലാക്കാൻ നിനക്ക് പറ്റുന്നുണ്ടല്ലോ എന്ന് പറഞ്ഞതാ....എന്നവൻ പറഞ്ഞതും അവൾ അവനൊന്ന് ചിരിച്ചു കൊടുത്തു... ആരവേട്ടാ....... സാരി ഉടുത്തിട്ട് എനിക്ക് എങനെ ഉണ്ട്.... കൊള്ളാവോ... മ്മ്....നിന്നെ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട്.... അഹ്‌ണോ....

എന്നാ നമുക്കൊരു സെൽഫി എടുത്താലോ എന്നും പറഞ്ഞു അവൾ അവന്റെ അടുത്ത് വന്നിരുന്നു.... ഏട്ടൻ എടുത്തേ ന്നാ ഫോൺ എന്നും പറഞ്ഞു അവൾ ഫോൺ അവന്റെ കയ്യിൽ വെച്ചു കൊടുത്ത് അവന്റെ കയ്യിലേക്ക് അവന്റെ കൈ ചേർത്ത് വെച്ചതും അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി... Ac യുടെ തണുപ്പിലും അവൻ വിയർക്കാൻ തുടങ്ങി..... എടുക്ക് ആരവേട്ടാ... എന്നും പറഞ്ഞു അവൾ അവനെ പിടിച്ചു കുലുക്കിയതും അവൻ പെട്ടന്ന് ഒരു പിക് എടുത്ത് അവളെ കയ്യിൽ ഫോൺ വെച്ച് കൊടുത്തു..... കൊള്ളാലോ... ദേ നോക്കിയേ..... നമ്മൾ തമ്മിൽ നല്ല മാച്ച് ആണല്ലേ...... ശിവയെ കണ്ടില്ലായിരുന്നുവെങ്കിൽ നമ്മുടെ ഈ ആറ് മാസക്കരാർ നമുക്കങ് വേണ്ടെന്ന് വെക്കാമായിരുന്നു.... ഓഹോ... അപ്പൊ നീയല്ലേ പറഞ്ഞേ എന്നെ ഫ്രണ്ടിനപ്പുറം കാണാൻ കഴിയില്ലെന്ന്... ഈ..... ഓർമയുണ്ടല്ലേ.. ഇന്നലെ പറഞ്ഞ കാര്യം ഇന്ന് മറക്കാൻ ഞാൻ പൊട്ടാനൊന്നും അല്ല.... ഓഹ്... സമ്മതിച്ചു...ഞാൻ ചുമ്മാ പറഞ്ഞതാണേ...എന്നും പറഞ്ഞു അവൾ ചിരിച്ചതും അവനും കൂടെ ചിരിച്ചു.....

അതിനിടയിലാണ് ആരതി അങ്ങോട്ടേക്ക് വന്നത്... അതേയ്......ഇന്നെങ്ങാനും തീരുവോ....നിങ്ങടെ സംസാരം..... എല്ലാവരും അവിടെ വെയ്റ്റിങ്ങാ നിങ്ങക്ക് വേണ്ടി.... ആരു നിന്നെ കെട്ടിക്കാറായല്ലോ.... ആ ചേച്ചിക്കെങ്കിലും അത് തോന്നിയല്ലോ... ഇവർക്കൊന്നും ആ വിചാരമേ ഇല്ലെന്നേ.... ഡീ... ഡീ.... പോടീ.... നീ പോടാ കുഞ്ഞേട്ടാ.... അതുണ്ടല്ലോ ചേച്ചി... കുഞ്ഞേട്ടന് ചേച്ചിയെ എന്നവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൻ ഓടി ചെന്ന് അവളെ വാ പൊത്തി പിടിച്ചു.... അവിടുന്ന് കൊണ്ട് പോയതും അച്ചു ഇതെന്താ കഥ എന്നുള്ള നിലക്ക് വാ പൊളിച്ചു നിന്നു.... ഭക്ഷണം ഒക്കെ കഴിച്ചു കല്ല്യാണത്തിനുള്ള ഡേറ്റും ഉറപ്പിച്ചിട്ടാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്..... അച്ചു.... കല്യാണത്തിന് ഇനി ഒരാഴ്ചയേ ഒള്ളു... നിനക്ക് ലീവ് ഇല്ലെന്ന് പറഞ്ഞത് കൊണ്ടാ ഇത്ര നേരത്തേ ആക്കിയേ.....

നിനക്ക് ആരൊക്കെയാ വിളിക്കണ്ടെന്നു വെച്ച പെട്ടന്നു ആയിക്കോണം.... എനിക്ക് ഇവിടെ അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ലല്ലോ അച്ഛാ.... അവിടുന്ന് വിളിച്ചാലും അവർക്ക് ലീവ് കിട്ടില്ല.... അത് സാരമില്ല നിങ്ങൾ അങ്ങോട്ട് ചെന്നിട്ട് അവിടെ വെച്ചൊരു പാർട്ടി നടത്തിയാ മതി... മ്മ്....... എന്നാ ചെല്ല് പോയി കിടന്നുറങ്ങിക്കോ.... എന്ന് അച്ഛൻ പറഞ്ഞതും അവൾ ഒന്ന് മൂളി റൂമിലേക്കു പോയി.... അവൾ ഫോൺ എടുത്ത് ശിവക്ക് വിളിച്ചു.... ഹായ് ഡിയർ.... കിടന്നില്ലേ.... മ്മ്.. കിടന്നു... എന്താണ് എന്റെ അച്ചുവിനൊരു ഉഷാറില്ലാത്തേ..... ഒന്നൂല്ല ശിവ... നീ ഫ്ലാറ്റിൽ എത്തിയോ... ഇല്ല... ഹോസ്പിറ്റലിൽ നിന്ന് ഇപ്പൊ ഇറങ്ങിയതേ ഒള്ളു.... നീ ഒന്ന് പെട്ടന്ന് വാടി ഇവിടെ നീ ഇല്ലാഞ്ഞിട്ട് ഭയങ്കര ബോറിങ്.... കുറച്ചു ദിവസം നീ ഒന്ന് ക്ഷമി മോനെ... അത് കഴിഞ്ഞാ ഞാൻ അങ്ങെത്തും..... ഓക്കേ..... അച്ചു ഞാൻ നിന്നെ പിന്നെ വിളിക്കാം...എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തതും അവൾ ഫോണിലേക്ക് നോക്കിയൊന്ന് നിശ്വസിച്ചു...... എല്ലാം അറിയുമ്പോ ശിവയുടെ പ്രതികരണം എന്താവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ലാ....

. എല്ലാം വരുന്നിടത്തു വെച്ച് കാണാം....എന്ന് മനസ്സിൽ പറഞ്ഞു അവൾ ഫോൺ എടുത്ത് ഗാലറി തുറന്നതും ഇന്ന് ആരവിനൊപ്പം എടുത്ത ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നവൾ..... അവൾ പോലും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.... കുഞ്ഞേട്ടാ.... എണീറ്റേ...... ഒന്ന് പോ ആരു ഞാൻ കുറച്ചു നേരം കൂടെ ഒന്നുറങ്ങിക്കോട്ടെ.... ഉച്ച ആവാറായി.... എന്നിട്ട് ഇനിയും ഉറങ്ങട്ടെന്നോ....ദേ നിധിനേട്ടൻ വന്നിട്ടുണ്ട്....... നീ അവനോട് ഇങ്ങോട്ട് വരാൻ പറ എന്നും പറഞ്ഞു അവൻ വീണ്ടും തലവഴി പുതപ്പിട്ടതും അവൾ നിധിനെ വിളിക്കാനായി താഴേക്ക് ഇറങ്ങാൻ നിക്കുമ്പോഴാണ് അവൻ അങ്ങോട്ട് കയറി വരുന്നത് കണ്ടത്..... അവളെ കണ്ടതും അവൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കാൻ തുടങ്ങി.... അത് കണ്ട് അവൾക്ക് ചിരി വന്നു.... അവൾ സ്റ്റെപ് ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്ന് കൈ രണ്ടും കെട്ടി അവനെ നോക്കി.... ഹലോ... എനിക്കിത് വരെ ഒരു റിപ്ലേ കിട്ടിയില്ല... ആരു.... നീ ചുമ്മാ കളിക്കാതെ പോയെ....

കളിയോ.... എനിക്കെ ശരിക്കും ഇഷ്ട്ടം തോന്നിയോണ്ടാ ഞാൻ പറഞ്ഞെ... അഹ് നിനക്കിപ്പോ അങ്ങനൊക്കെ തോന്നും.. കൊച്ചു കുട്ടിയല്ലേ നീ.... ദേ .. എനിക്ക് ഈ മാസം 21 ത്തിന് 19 വയസ്സാവും... ആ എന്നെ കൊച്ചു കുട്ടീന്നോ....18 വയസ്സ് മുതൽ നിങ്ങടെ പിന്നാലെ നടക്കുവല്ലേ ഞാൻ... എന്നിട്ട് ഇപ്പഴും ഒരു മാറ്റവുമില്ല.... നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ ഇഷ്ട്ടമല്ല... കാരണം... എനിക്ക് വേറെ ഒരാളെ ഇഷ്ട്ടാ... ആരെ... അതൊക്കെ എന്തിനാ നീ അറിയണേ.... അറിയണം.... ദേ വേഷം കെട്ട് എന്റടുത്തു വേണ്ട....ഇങ്ങനെ തട്ടി മുട്ടി ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കാൻ നോക്കണ്ടാ..... ആരു... നിനക്കിതെന്താ.... മനസ്സിലായില്ല.. പ്രേമം... ഡീ പെണ്ണേ.... ഒറ്റ വീക്ക് വെച്ച് തരും... മാറി നിക്കങ്ങോട്ട് എന്നും പറഞ്ഞു അവളെ തള്ളിമാറ്റി അവൻ മുകളിലേക്ക് കയറിയതും തറയിലൊന്ന് ആഞ്ഞു ചവിട്ടി അവൾ അടുക്കളയിലേക്ക് പോയി... ഡാ... കുംഭകർണാ എണീക്കെട.... നീ ഇന്നലെ കക്കാൻ പോയിരുന്നോ..... മതി ഉറങ്ങിയത്.... എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട് എന്നും പറഞ്ഞു നിധിൻ ആരവിനെ എണീപ്പിച്ചു ഇരുത്തിയതും അവൻ കണ്ണ് തിരുമ്മി നോക്കി....

നിനക്കിപ്പോ എന്താ അറിയണ്ടേ..... ഞാൻ കുറച്ചു കഴിഞ്ഞാ നിന്റെ അടുത്തോട്ടു തന്നെ അല്ലേ വരുന്നേ.... അത് വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല മോനെ...ഇന്നലെ ചോദിക്കാൻ പറ്റിയില്ലല്ലോ.... എന്നാ പറഞ്ഞു തൊലക്ക്.... അതേയ്..... ഇന്നലെ അവിടെ പോയപ്പോ ഉള്ള നീയല്ല ഇങ്ങോട്ട് പോരുമ്പോ ശരിക്കും നിന്റെ മുഖത്തേ സന്തോഷം ഞാൻ കണ്ടതാ....... എന്താ മോനെ കാര്യം പറ... ഇതിനാണോ.... നീ പണിക്കും പോവാതെ ഇടിച്ചു കയറി ഇങ്ങോട്ട് വന്നേ... എന്റെ പണി എന്റെ ഇഷ്ട്ടം... നീ കാര്യം പറയെടാ എന്നവൻ കടുപ്പിച്ചു പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.... അവന്റെ മനസ്സിൽ ഉള്ളത് മുഴുവൻ അവനോട് പറഞ്ഞു.... സത്യാണോടാ....എന്നിട്ട് നിനക്ക് അച്ചൂനോട് കാര്യങ്ങൾ പറഞ്ഞൂടായിരുന്നോ.... അങ്ങനെ പറഞ്ഞാ അവൾ വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ... നീ വെയിറ്റ് ചെയ്യ് മോനെ..... ഞാൻ ഒന്നവിടെ എത്തട്ടെ.,. ഇപ്പോഴാടാ മനസ്സിലെ തീ ഒന്നണഞ്ഞത്.... അത് കല്ല്യാണം കഴിഞ്ഞാ ആളിക്കത്തിക്കോളും.... അതെന്താടാ..... അല്ല അവളെ മനസ്സിൽ ആറു മാസമേ ഈ ബന്ധം ഒള്ളു...

പക്ഷേ നിന്റെ മനസ്സിൽ ലൈഫ് ലോങ്ങും... അപ്പൊ അവിടെ പ്രശ്നം വരില്ലേ.... എന്ത്‌ പ്രശ്നം.... അല്ല..... ഒരുമിച്ചാവുമ്പോ.... ആവുമ്പോ... നിനക്ക് കണ്ട്രോൾ കിട്ടോ.... ചീ... എഴുന്നേറ്റ് പോടാ പട്ടി....എന്നും പറഞ്ഞു ആരവ് പുതപ്പെടുത്ത് അവന്റെ മുഖത്തേക്കെറിഞ്ഞ് ഫ്രഷ് ആവാൻ പോയി...... പിന്നീടുള്ള ദിവസങ്ങളെല്ലാം രണ്ടു വീട്ടുകാരും കല്ല്യാണത്തിന്റെ ഒരുക്കത്തിൽ ആയിരുന്നു... ഡ്രസ്സ്‌ എടുക്കലും കല്ല്യാണ വിളിയും ഒക്കെ കൂടെ ആകെ തിരക്ക് പിടിച്ച ദിവസങ്ങൾ... അങ്ങനെ അവരുടെ കല്ല്യാണ ദിവസം വന്നെത്തി... അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചായിരുന്നു താലിക്കെട്ട്.... ആരവും കൂട്ടരും ക്ഷേത്രത്തിൽ കയറാൻ നിക്കുമ്പോഴാണ് അച്ചുവും വീട്ടുകാരും വന്നിറങ്ങിയത്.... അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു...... ചുവന്ന പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും... ഒക്കെ കൂടെ അവളൊരു ദേവതപ്പോലെ തോന്നിച്ചു അവന്.... മോനെ.... എട്ടിന്റെ പണി കിട്ടുവെ..കണ്ട്രോൾ......എന്ന് നിധിൻ അവന്റെ ചെവിക്കരികിൽ പോയി പറഞ്ഞതും അവൻ പല്ലിറുമ്പി നിധിനെ നോക്കി......

അത് കണ്ട് അവൻ ചിരിച്ചു തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന ആരതിയുടെ മുഖത്തേക്കായിരുന്നു.. അവൾ അവന് ചിരിച്ചു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും അവൻ പെട്ടന്ന് അവളിൽ നിന്നുള്ള നോട്ടം മാറ്റി..... രണ്ട് കൂട്ടരും കൂടെ ക്ഷേത്രത്തിലേക്ക് കയറി...... പൂജാരി അവരോട് തൊഴാൻ പറഞ്ഞതും രണ്ട് പേരും കൈകൾ കൂപ്പി നിന്നു.... ദേവി... ആരവേട്ടന്റെ ജീവിതം വെച്ചാ ഞാൻ കളിക്കുന്നത് എന്നറിയാം.....അച്ഛനേം അമ്മയെയും സങ്കടപ്പെടുത്താതിരിക്കാൻ മാത്രമാ ഇങ്ങനൊരു നാടകം..പൊറുത്തു തരണേ.... എന്നവൾ പ്രാർത്തിച്ചപ്പോ.... ജീവിത കാലം മുഴുവൻ അച്ചു തന്റെ പാതിയായി കൂടെ കാണണമെന്നായിരുന്നു ആരവിന്റെ പ്രാർത്ഥന..... തൊഴുതു കഴിഞ്ഞ് രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു..... പിന്നെ തങ്ങൾക്ക് വേണ്ടി ഒരുക്കിയ മണ്ഡപത്തിലേക്ക് കയറി..... പൂജിച്ചു വെച്ച താലി ആരവിന്റെ കൈകളിലേക്ക് വെച്ച് കൊടുത്തതും അവൻ ചിരിച്ചു കൊണ്ട് അച്ചുവിന്റെ കഴുത്തിലേക്ക് കെട്ടി....ആരതി കൊടുത്ത കുങ്കുമത്തിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു..... ഒപ്പം അവളുടെ ആ കുങ്കുമ ചുവപ്പിൽ അമർത്തി മുത്തിയതും അവൾ ഞെട്ടി അവനെ നോക്കി................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story