നിന്നിലലിയാൻ: ഭാഗം 3

ninnilaliyan

എഴുത്തുകാരി: നിലാവ്

"പിജി ആയതിനാൽ നമ്മൾക്ക് രണ്ട് മാസം ലീവ് ഒന്നുല്ല്യ. ഇന്ന് friday... monday മുതൽ ക്ലാസിനു പോണം. പിന്നെ സെമിനാർ ആയി aasignment ആയി internal ആയി.... ഹോ ആലോചിക്കാൻ വയ്യ. " താഴെ ഇരുന്ന് എല്ലാവരും വർത്താനം പറഞ്ഞു ഇരിക്കാർന്നു. "വാവ എവടെ പോയി.... "ചേച്ചിയാണ് ആണ് അന്വേഷിച്ചത്. "പറയണ പോലെ അവൾ എവടെ പോയി.... വാവേ.... എവടെ നീ... "ഏട്ടൻ വിളിച്ചു കൂവുന്നുണ്ട്.... ഈ പെണ്ണിത് എവടെ പോയിന്നു ആലോചിച്ച തിരഞ്ഞു ചെന്നപ്പോഴാണ് പൂജ മുറിയിൽ ഇരുന്ന് മൂപ്പത്തി ആപ്പിൾ തിന്നാ.... കാര്യo ന്താന്ന് ഇപ്പൊ നിങ്ങൾക്ക് പിടി കിട്ടിയില്ലേ😂😂.. അമ്മ നോക്കിയപ്പോൾ ഉണ്ട് തിരിഞ്ഞു നോക്കി ഒരു പറച്ചിൽ.... "ഞാൻ എത്രെ നേരായി അമ്മോട് ചോദിക്കണേ ആപ്പിൾ അമ്മ തന്നില്ലല്ലോ.. അപ്പൊ ഞാൻ എടുത്ത് കഴിച്ചു "..🤕അമ്മ അടിക്കാൻ കൈ ഓങ്ങിയപ്പോഴേക്കും അവൾ ഓടിയിരുന്നു. ഞങ്ങളുടെ കാന്താരിടെ ഏകദേശ രൂപം ഇപ്പൊ നിങ്ങൾക്ക് കിട്ടിയില്ലേ......

രണ്ട് ദിവസം പിന്നെ അടിയും പിടിയും ആയി poyi... ************** ഇന്ന് മുതൽ എനിക്ക് ക്ലാസ്സിൽ പോയി തുടങ്ങണം. ചേച്ചി പിന്നെ pregnent ആയ കാരണം restl ആണ്... പിന്നെ വീട്ടിൽ മുത്തും അമ്മേം ഉണ്ടാവും. ഞാൻ ഡ്രസ്സ്‌ മാറ്റുന്ന ഇടയിൽ ആണ് ബാക്കിൽ ഒച്ചപ്പാട്. "അയ്യേ ഞാൻ കണ്ടേ🙈🙈... ഈ കുഞ്ഞേട്ടന് വാതിൽ ചാരി ഡ്രസ്സ്‌ മാറ്റിക്കൂടെ... അയ്യയ്യേ.... " "ഡീ.... നീ ഞാൻ ഡ്രസ്സ്‌ മാറ്റുന്നത് കാണാൻ വേണ്ടി വന്നതല്ലേ കുരിപ്പേ😬😬..നീ ഒന്നും കണ്ടിട്ടില്ലാന്ന് നിക്കറിയാം കേട്ടോടി കുട്ടിതേവാങ്കെ... " "കുട്ടിത്തേവാങ്ക് അന്റെ കെട്ട്യോൾ ആടാ പട്ടി..... ഇയ്യ് നീല കളർ ഷെട്ടി അല്ലേടാ ഇട്ടത്. " "എടാന്നോ..... പട്ടി അന്റെ ഓന്റെ ഭാര്യ.... ഞാൻ പച്ചയാടി ഇട്ടത് പച്ച കണ്ണുപൊട്ടത്യെ.... " "എന്നാൽ ഞാൻ നോക്കട്ടെ ഇയ്യ് ഏതാ ഇട്ടത് ന്ന്... " "ഛെ.... പോടീ നിക്ക് അതല്ലേ പണി... നാണം ഇല്ല്യല്ലോടി നിനക്ക് ആണുങ്ങൾ ഡ്രസ്സ്‌ മാറുന്നത് ഒളിഞ്ഞു nokkaan" "ഓ.... ഒരു പുണ്ണ്യാളൻ വന്നിരിക്കുന്നു....

ഞാൻ ഇന്നലെ കുളിക്കണത് ഇയ്യ് ഒളിഞ്ഞു നോക്കീല്ലേടാ ".. "അത് പിന്നെ ..... നീയൊന്ന് പോയെ നിക്ക് പോവാൻ സമയം ആയി " "ഇതാണ് പറയണത് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടരുതെന്ന്... " "ഞാൻ എപ്പോ കൊഞ്ഞനം കാട്ടി നൊണച്ചി " "എടാ......" "കുഞ്ഞേട്ടാ "... " നേരത്തെ ഇതല്ലല്ലോ മോളുസേ വിളിച്ചത്.. പട്ടിന്നോ ഇയ്യ് ന്നോ എടാന്നോ.... ന്ത്‌ കാര്യo സാധിക്കാനാ പിന്നാലെ നടക്കണത്... പറയടി " "അതേയ് കുഞ്ഞേട്ടാ... കുഞ്ഞേട്ടൻ വരുമ്പോ നിക്ക് ചോക്ലേറ്റ് കൊണ്ട് വരുമോ " "എടാ പോടാന്ന് വിളിക്കാനും ഞാൻ മിട്ടായി വാങ്ങിത്തരാനും ഞാൻ... പോടീ പോയി നിന്റെ വല്യേട്ടനോട് പറയാൻ... ഞാൻ വാങ്ങി തരില്ല.. ഹും " "കുഞ്ഞേട്ടാ വല്യേട്ടൻ പോയി അതോണ്ടല്ലേ... നല്ല ഏട്ടൻ അല്ലെ പ്ളീസ് " "വിളിച്ചു പറഞ്ഞോ അമ്മടെ ഫോൺ ണ്ടല്ലോ അല്ലേൽ ചേച്ചിടെ ഫോൺ എടുത്ത് വിളിച്ചോ " "ന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ.... വല്യേട്ടനോട് ഞാൻ മഞ്ച് വാങ്ങാൻ പറഞ്ഞു അച്ഛനോട് കിൻഡർ ജോയും. ഇനി കുഞ്ഞേട്ടൻ ചോക്ലേറ്റ് കൂടി വാങ്ങ്യ മതി.... നല്ല കുഞ്ഞേട്ടൻ അല്ലെ .... " "എടി മാക്കാച്ചി ചുളുവിൽ നീയത് ഒപ്പിച്ചു ലെ പോരാഞ്ഞിട്ട് ഇനി അനക്ക് ചോക്ലേറ്റ്....

മറന്നില്ലേൽ വാങിക്കാം.. " "നല്ല കുഞ്ഞേട്ടൻ. ഉമ്മാ.... "കവിളിൽ ഉമ്മേം തന്ന് അവൾ ഓടി. ആ അവളുടെ കാര്യം നടന്നല്ലോ..... പിന്നെ ഞാൻ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് വിട്ടു...... കോളേജിലെ എന്റെ ഫ്രണ്ട്‌സ് ആണ്... സച്ചിൻ, പ്രണവ് പിന്നെ ശില്പ.... ശില്പ ഇന്റെ റിലേറ്റീവ് ആണ്.... അങ്ങനെ ഓരോന്ന് പറഞ്ഞു ക്ലാസിൽ കയറി.... ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ ചെല്ലാൻ വേണ്ടി ബുള്ളറ്റ് എടുത്തപ്പോഴാ പണ്ടാരം അടങ്ങാനായിട്ട് വണ്ടി is പഞ്ചർ he. 🤦‍♂️ബസ് എങ്കിൽ ബസ് എന്ന് കരുതി ബസ് സ്റ്റോപ്പിലേക്ക് നടന്നു. അങ്ങനെ കിട്ടിയ ബസിൽ വലിഞ്ഞു കേറി. കുറച്ചു ദൂരം ണ്ട് വീടിന്റെ അവിടത്തെ സ്റ്റോപ്പിലേക്ക്... തിരക്ക് ആയ കാരണം സ്റ്റെപ്പിൽ ആണ് നിൽക്കുന്നത്. പെട്ടെന്ന് മുന്നിലേക്ക് നോക്കിയപ്പോഴാണ് കരിമഷി എഴുതിയ ഉണ്ടക്കണ്ണുകൾ കണ്ണിൽ ഉടക്കിയത്.

ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ തറഞ്ഞു..... എത്രെ നോക്കിയിട്ടും മുഖം മനസിലാവണില്ല്യ. പിറകിൽ നിൽക്കണ കുട്ടിയോട് വർത്താനം പറയാണ് കക്ഷി. അവളേം നോക്കി ഇരുന്നപ്പോഴാ അടുത്ത സ്റ്റോപ്പിൽ ഇറങ്ങണ കണ്ടത്.... ബസ് ചലിക്കുന്നതോടൊപ്പം ഇന്റെ കണ്ണും അവൾക്കൊപ്പം ചലിച്ചു.... അവളുടെ മുന്നിലൂടെ ബസ് പാസ്സ് ചെയ്തപ്പോ കണ്ടു അവളെ..... ആ മുഖം അങ്ങനെ മനസ്സിൽ പതിപ്പിച്ചു ഇന്റെ സ്റ്റോപ്പും കാത്തിരുന്നു. (ചൂർത്തുക്കളെ അപ്പൊ നായികയെ ഇറക്കി വിട്ടിട്ടുണ്ട്...... അപ്പൊ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ എഴുതാൻ നിക്കൊരു interest undaavu.... പ്ലീസ് കമന്റ്‌ ur thoughts. നല്ല length ഉണ്ടെന്നാണ് ഇന്റെ വിശ്വാസം.... തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കുക... ഞാൻ വായിച്ചു നോക്കിയിട്ടില്ല... #📔 കഥ മാത്രം 💞💞).........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story