നിന്നിലലിയാൻ: ഭാഗം 30

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇന്നാണ് മഞ്ഞൾ കല്യാണം.... മഞ്ഞ തോരണങ്ങൾ തൂക്കേണ്ട പണി എനിക്ക് കിട്ടി.. കല്യാണപെണ്ണിന് പിന്നെ അനങ്ങണ്ടല്ലോ... ന്നാലും വലിയ ഒരു പണിയാണ് കുടുംബക്കാരും മറ്റുള്ളവരും വരുമ്പോൾ വാ തോരാതെ സംസാരിക്കേണ്ടതും ഒരു ചിരി ഫിറ്റ്‌ ചെയ്യേണ്ടതും.... ഞാൻ അതിലൂടെ ഒക്കെ പോവുമ്പോൾ ശിൽപെച്ചി എന്നെ വിളിക്കും.. സഹിച്ചോ സഹിച്ചോ ഈ രണ്ട് ദിവസം കൂടി സഹിച്ചോ... കല്യാണം കഴിഞ്ഞാൽ ഇതൊരു ശീലമായിക്കോളും..... ഞാൻ മാല തൂക്കുന്നതിനനുസരിച് കുട്ടിപ്പട്ടാളങ്ങൾ അത് വലിച്ചും കൊണ്ടോടും... നിക്ക് അത് പിടിക്കുമോ ഞാനും പിന്നാലെ ഓടും.. ജസ്റ്റ്‌ for a രസം... ഓടുന്നതിനിടയിൽ ഒരു അമ്മാമ കയ്യോടെ പൊക്കി... നീ രവീന്ദ്രന്റെ മോളല്ലേ കുട്ട്യേ.. അതെ അമ്മാമെ... പിന്നെ കൊറേ പണ്ടത്തെ കാര്യങ്ങളും ആറ്റിൽ കുളിച്ചതും ചക്ക തിന്നതും ഒക്കെ ആയിരുന്നു സംസാരം.... ലാസ്റ്റ് എനിക്ക് ഉറക്കം വന്നു തുടങ്ങി.. ഇതിലും ബേധം ഇംഗ്ലീഷ് സാറിന്റെ ട്രാൻസാക്ഷൻ ക്ലാസ്സ്‌ ആയിരുന്നു.. നിന്റെ കല്യാണം കഴിഞ്ഞോഡി കൊച്ചേ... അത് കേട്ടതും ഞാൻ ചാടി എണീറ്റു... ഇല്ല്യാ അമ്മാമ്മ... ഇത് ഞാൻ പൊളിക്കും.. ഓ.. ഇന്റെ കൊച്ചുമോൻ.... കപ്പലിലോ തോണിയിലോ അങ്ങനെ എന്തിലോ ആണ് പണി.. ഓഹ്.. അമ്മാമ ഉദ്ദേശിച്ചത് ഇനി മീൻപിടുത്തം ആയിരിക്കുമോ.. (ആത്മ )

ആ നേവി... ഇപ്പോഴാ കിട്ടിയേ... ഓ നേവികാരൻ ആണോ.. ഏതായാലും ഡിവോഴ്സ് ഉറപ്പാ.. ഒരു കൈ നോക്കിയാലോ... (ആത്മ ) പെണ്ണ് തിരഞ്ഞു തിരഞ്ഞു മാനം കെട്ടു.. മോളെ എനിക്ക് ഇഷ്ടായി.. അവനു 28 വയസായി... 28ഓ.. നോ.. നെവർ.. ഇമ്പോസ്സിബിൾ... 10 വയസ് difference... (ഇതും ആത്മ.. വയസിനു മൂത്തോരോട് ഇങ്ങനെ ഒക്കെ പറഞ്ഞു പ്രാക്ക് തട്ടിയാലോ.. വെറുതെ ന്തിനാ റിസ്ക് എടുക്കണേ ) മോൾക്ക് എത്രെ വയസായി... 18.... ഓ അതൊന്നും കുഴപ്പല്യന്നെ.. ഞാനും ഇന്റെ കെട്ട്യോനും 15 വയസിനു വെത്യാസം ഉണ്ടായിരുന്നു.... അതൊക്കെ പണ്ട് അമ്മൂമ്മേ.. ഇപ്പൊ അതൊന്നും നടക്കില്ല... അയ്യോ ഇന്റെ സൗണ്ട് എങ്ങനെയാ ആണിന്റെ ആയത്.. തൊണ്ടയിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... നീ അല്ലേടി കുറുമ്പി.. ഒന്നു ബാക്കിലേക്ക് നോക്ക്... അവനാ പറഞ്ഞത്... തിരിഞ്ഞു നോക്കിയപ്പോൾ ബാക്കിലതാ ഒരു വല്യേട്ടൻ തൂണും ചാരി നിൽക്കുന്നു.. ഞാൻ ചാടി എണീറ്റ് പോയി കെട്ടിപ്പിടിച്ചു... അമ്മാമ്മേ ഇവൾ എന്റെ അനിയന്റെ ഭാര്യയാ.. ഇനി ഇവൾക്ക് കല്യാണം ഒന്നും നോക്കണ്ട.. കള്ളി പെണ്ണ് എന്നെ പറ്റിച്ചു ലെ....

ഞാനും ഏട്ടനും ഒന്നു ചിരിച് കൊടുത്തു പിന്തിരിഞ്ഞു നടന്നു.. എപ്പോ വന്നു ഏട്ടൻ.. കുറച്ചു നേരായി വന്നിട്ട്.. ഞാൻ മാത്രല്ല എല്ലാരും ഉണ്ട്.. ഓ... വന്നിട്ട് ഇപ്പോഴാണോ എന്നെ കാണാൻ വന്നേ.. പിന്നാമ്പുറത്തു പോയി ഇരുന്നാൽ കാണുമോ.. വന്നപ്പോ തൊട്ട് തുടങ്ങിയതാ വാവ നിന്നെ അന്വേഷിച് നടക്കാൻ.. പിന്നെ വേറെ ഒരാളും.. ഓ.. അടുത്ത തല്ലിനായിരിക്കും... ഏട്ടൻ ഒന്നു ചിരിച്ചു... അകത്തേക്ക് ചെന്നപ്പോൾ എല്ലാവരും അവിടെ ഇരിക്കുന്നുണ്ട്.. എല്ലാവരോടും സംസാരിച്ചു.. കാലനെ മനപൂർവം അവോയ്ഡ് ചെയ്തു.... ******** വന്നപ്പോ തൊട്ട് തിരയാൻ തുടങ്ങിയതാ അവളെ.. എവടെ ഒരു വിവരോം ഇല്ല...കണ്ടപ്പോൾ എല്ലാവരോടും മിണ്ടി.. ഞാൻ പോസ്റ്.. ചെയ്തത് കുറച്ചു കൂടി പോയെന്ന് അറിയാം.. ന്നാലും ഒന്നു മിണ്ടിക്കൂടെ... കാണാഞ്ഞിട്ടാണോ എന്തോ ഒന്നും കൂടി ഭംഗി വച്ചു പെണ്ണ്... ഓഹ്.. മിണ്ടാൻ മടി ആയത് കൊണ്ട് ഞാനും ജാട ഇട്ട് ഇരുന്നു.. ഇങ്ങോട്ട് മിണ്ടുമോ ഒന്നു നോക്കട്ടെ.... എടി കുറുമ്പി ഒരു ചായ പോലും തരില്ല എന്ന് വിചാരിച്ചിട്ടാണോ നീ നിൽക്കുന്നെ.. (ഏട്ടൻ ) സംസാരത്തിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ല... ഞാൻ ഇപ്പൊ കൊണ്ടുവരാം.. ..................💕

എല്ലാർക്കും ചായ കൊടുത്ത് ലാസ്റ്റ് ആണ് അവൾ വരുണിനു ചായ കപ്പ്‌ കൊടുത്തത്... വാങ്ങിയ വരുൺ ന്താ ചെയ്യേണ്ടത് എന്ന അവസ്ഥയിലും... കപ്പിൽ ചായ ഇല്ലാ... എങ്ങനെ കുടിക്കാനാ... ചായ ഗ്ലാസ്‌ കാലി.. പാറു പറ്റിച്ചു അവളുടെ പണി ആണെന്ന് വരുണിനു മനസിലായി.. കപ്പ് ടേബിളിൽ വച്ചു അവൻ എണീറ്റ് പോയി.... പാറു ഉള്ളിൽ കൊലച്ചിരി ചിരിക്കുവായിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ദേവു വന്നു.... പിന്നെ അവളുടെ പിന്നാലെ ആയിരുന്നു... അതുവരെ പാറു വരുണിന്റെ മുൻപിലേക്ക് അറിയാതെ പോലും ചെന്നില്ല..... ഈവെനിംഗ് ആയപ്പോഴേക്കും എല്ലാരും ചായ കുടിച്ചു മഞ്ഞൾ കല്യാണത്തിനുള്ള തിരക്കിലായി... വന്ന എല്ലാവരും മഞ്ഞയിൽ കുളിച്ചു നിൽക്കുവായിരുന്നു..... പാറു മഞ്ഞ ടോപ്പും സ്കർട്ടും ആണ് ഇട്ടത്...... ലയറിൽ വെട്ടിയിട്ട മുടി പരത്തി ഇട്ടു.... കാണാത്ത വിധത്തിൽ കുങ്കുമം തൊട്ടു... വരുണിനെ ദേഷ്യം പിടിപ്പിക്കാൻ അല്ലാതെ ന്തിനാ... താലിമാല ഉള്ളിലേക്ക് ഇട്ടു... താഴോട്ട് ചെന്നപ്പോൾ ശില്പ റെഡി ആയി നിൽക്കുന്നത് കണ്ടു... ലോങ്ങ്‌ ഗൗൺ ആണ് വേഷം... പാറുവിനെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യവും സങ്കടവും നിറഞ്ഞു...ന്തിനാ ദേഷ്യം കുങ്കുമം തൊട്ടിട്ടില്ല താലി ഉള്ളിലേക്ക് ഇട്ടിരിക്കുന്നു.. ഇതൊക്കെ പോരെ...

കൂടാതെ അമ്മാമ്മയുമായി നടന്ന കാര്യങ്ങൾ വല്യേട്ടൻ അവനോട് പറഞ്ഞിരുന്നു അതിന്റെ ഒരു കടിയും ഉണ്ട് ... എന്നാലും അവൻ ദേഷ്യം കടിച്ചു പിടിച്ചു... അവൾ ഏതെങ്കിലും ചെക്കന്മാരോട് വർത്താനം പറയുന്നത് കണ്ടാൽ തുടങ്ങും അവനു ദേഷ്യം.. .............❤️ ശിൽപയെ സ്റ്റേജിലേക്ക് ഇരുത്തി മഞ്ഞ ജമന്തി പൂവ് കൊണ്ട് മാല തലയിൽ കിരീടം... ലാസ്റ്റ് എല്ലാവർക്കും കണ്ണ് മഞ്ഞളിച്ചു തുടങ്ങി... ഓരോരുത്തരും മഞ്ഞൾ തേച് ശിൽപയെ കുളിപ്പിച്ചു.. ലാസ്റ്റ് ചെറുതായൊരു ഡാൻസിന്റെ അകമ്പടിയോടു കൂടി എല്ലാം അവസാനിപ്പിച്ചു... വരുണിനെ അവിടെ നിർത്തി ബാക്കി എല്ലാവരും തിരിച്ചു പോയി.... കുളിച്ചു വന്നപ്പോൾ വരുൺ കിടക്കയിൽ ഇരിക്കുന്നുണ്ടായിരുന്നു.... മുൻപിലേക്ക് വരേണ്ടെന്ന് പറഞ്ഞിട്ട് ഇന്റെ മുന്നിൽ വന്നു ഇരിക്കുന്നത് കണ്ടില്ലേ കാലൻ... ആത്മകഥിച്ചതാ അവൾ ബെഡ്ഷീറ്റ് എടുത്ത് റൂം വിട്ട് ശില്പടെ റൂമിൽ പോയി... അവിടെ ഒരമ്മ പെറ്റ മക്കളെ പോലെ ദേവുവും ശിൽപയും കിടക്കുന്നു.. ഡോർ ലോക്ക് ചെയ്യാൻ നിന്നപ്പോൾ വരുൺ ഉണ്ടായിരുന്നു അവിടെ..

അവൾ മുഖത്തേക്ക് നോക്കാതെ ഡോർ lock ചെയ്തു... വന്നത് കണ്ടില്ലേ മൂരാച്ചി പിറുപിറുത്തു കൊണ്ട് അവരുടെ ഇടയിൽ നുഴഞ്ഞു കേറി.. എടി നിനക്കൊരു റൂം തന്നില്ലേ.. പിന്നെന്താ ഇവിടെ.. നുഴഞ്ഞു കേറ്റക്കാരി... (ദേവു ) ഇവിടെ കിടക്കാൻ പറഞ്ഞു കാലൻ... ഇവിടെ കിടക്കാൻ പറഞ്ഞു പോലും.. എണീറ്റ് പോടീ കുരിപ്പേ.. ആ ചെക്കൻ എത്രെ ദിവസായിട്ട് പട്ടിണിയാ (ശില്പ ) ഏഹ്.. മൂപ്പര് ചോറുണ്ണുന്നത് നിർത്തിയോ.. ഇന്ന് ഉച്ചക്ക് കൂടി തിന്നുന്നത് ഞാൻ കണ്ടതാണല്ലോ... ഒന്നുല്ല്യ... മിണ്ടാതെ കിടന്നേ നീ... ..........................💞💞 രാവിലെ എണീറ്റപ്പോൾ ഒരാൾ question മാർക്ക്‌ പോലെ(? ), ഒരാൾ കുത്തിട്ട പോലെ(.), മറ്റേ ആൾ ആശ്ചര്യ ചിഹ്നം പോലെ(!).. ആഹാ ന്ത് ഒത്തൊരുമ... (നോക്കണ്ട കിടക്കണ കിടത്തം കണ്ടു പറഞ്ഞതാ ) വേഗം കുളിച്ചു ഫ്രഷ് ആയി... വെക്കാനും വിളമ്പാനും ആളുള്ളത് കൊണ്ട് അടുക്കളെക്ക് പോവേണ്ട ആവശ്യം മൂന്നാൾക്കും വന്നില്ല... വരുണിനെ എണീപ്പിച്ചതും ഫുഡ്‌ കഴിക്കാൻ വിളിച്ചതൊക്കെ ശില്പ ആയിരുന്നു.. ഇതിപ്പോ പാറു ആണോ ഫാര്യ അതോ ശില്പ ആണോ.. ആകെ കൺഫ്യൂഷൻ ആയല്ലോ... വരുണിനു ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു.. സോറി പറയാൻ ചെല്ലുമ്പോഴൊക്കെ പാറു ഒഴിഞ്ഞു മാറി... അത് കൂടുതൽ അവനെ തളർത്തി..

ഇനി പിന്നാലെ പോവില്ല എന്നവൻ തീരുമാനിച്ചു... ഉച്ചയോട് അടുത്തപ്പോൾ വരുണിന്റെ വീട്ടിൽ നിന്ന് ബാക്കി ഉള്ളവർ വന്നു.. പാറു പിന്നെ വല്യേ പണി ഒന്നും ഇല്ലാത്തത് കൊണ്ട് കുട്ടിപ്പട്ടാളത്തിന്റ കൂടെ ആയിരുന്നു... ഉച്ചക്ക് പിന്നെ നല്ല ഉഷാർ ചിക്കൻ ബിരിയാണി ആയിരുന്നു... കൃഷ്ണ.... കാലനാണല്ലോ അച്ചാർ വിളമ്പുന്നത്.. ഇന്നലത്തെ ചായ കാര്യം അവൾ ഒന്നു ആലോചിച്ചു... അപ്പൊ അച്ചാർ പോയി കിട്ടി... വിചാരിച്ച പോലെ വരുൺ വിളമ്പാതെ പോയി.. കള്ള ബടുവ... തിന്നു കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ഒരാൾ ആത്മാർഥമായി വിളിക്കുന്നു.. നമ്മടെ ഉറക്കെയ്... രണ്ട് ദിവസായിട്ട് നേരെ ചൊവ്വേ ഉറങ്ങീല.. ദേവുനേം കെട്ടിപ്പിടിച് കിടന്നു.. നല്ലൊരു ഫർത്താവ് ഉണ്ടായിട്ട് നീ എന്തിനാടി ഇന്നേ പീച്ചി കൊല്ലണെ... അതൊരു മൂരാച്ചിയാടി... കാലൻ.. ഇനി മിണ്ടരുത് ഞാൻ ഉറങ്ങട്ടെ.... ..................💕💕 ഇന്നലെ ചായ തരാതെ പറ്റിച്ചത് കൊണ്ടാ അവൾക്ക് അച്ചാർ കൊടുക്കാതെ മുങ്ങിയെ.. അതിനു ശേഷം പിന്നെ പെണ്ണിനെ കണ്ടിട്ടില്ല.. ശില്പയോട് ചോദിച്ചപ്പോൾ ഉറങ്ങാൻ പോയെന്ന് പറഞ്ഞു...

ചെന്നു നോക്കിയപ്പോൾ ഡോർ ലോക്ക് ആണ്... ഡോറിൽ തട്ടിയപ്പോൾ ദേവു ആണ് വാതിൽ തുറന്നത്... ദേവു.. പാറു? ഉറങ്ങി വരുണേട്ടാ.. വിളിക്കണോ.. വേണ്ട.. നീ പൊക്കോ.. ഞാൻ ഒന്നു... ഓക്കെ.. എന്നും പറഞ്ഞു അവൾ പോയി... ഡോർ ലോക്ക് ചെയ്ത് ഞാൻ അവളുടെ അടുത്ത് ചെന്ന് കിടന്നു... ഓഹ് ന്ത് നിഷ്കളങ്കമായ ചിരി.. എത്രെ ദിവസായി പെണ്ണെ ഒന്നും ചേർന്ന് കിടന്നിട്ട്... വരുൺ അന്ന് അടിച്ച കവിളിൽ ഒന്നും തലോടി... അമർത്തി ഒന്നു ഉമ്മ വച്ചു.. അവൾ ഒന്നു കുറുകി കൊണ്ട് അവനോട് ചേർന്ന് കിടന്നു ... ഒരു കുസൃതിക്കെന്ന വണ്ണം അവൻ ഒരു സെൽഫി എടുത്തു... (ചെക്കന്റെ രോദനം നിങ്ങൾ മനസിലാക്കണം... ഇതുവരെ ചേർന്ന് നിന്ന് ഒരു സെൽഫി എടുക്കാൻ അവനു കഴിഞ്ഞിട്ടില്ല. So ഇതെങ്കിലും നടക്കട്ടെന്നേ ) പിന്നെ അവളെ തലോടി കൊണ്ട് എപ്പോഴോ അവനും കിടന്നുറങ്ങി... ദേവു വാതിലിൽ മുട്ടുന്നത് കേട്ടാണ് പാറു ഉറക്കം ഞെട്ടി എണീറ്റത്... ഇതാ വരുന്നു കോവു തള്ളേ.. എണീറ്റിരുന്ന് കണ്ണ് തിരുമ്മി കൊണ്ട് അവൾ പറഞ്ഞു.. ഹ്.. ദേവു പുറത്താണെങ്കിൽ അപ്പൊ ഇന്റെ അടുത്ത് കിടക്കുന്നതാരാ..

ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ദേ കിടക്കയിലൊരു വരുൺ.. ഇതെപ്പോ കയറിക്കൂടി.. നേരിട്ട് കാണുമ്പോ മോന്തക്കടി.. അല്ലാത്തപ്പോ റൊമാൻസ്.. വരുൺ rocks.. ന്താലേ.. അവനെ ചെറഞ്ഞൊരു നോട്ടം നോക്കി അവൾ വാതിൽ തുറന്നു.. നീ എപ്പോ റൂമിൽ നിന്ന് പോയി? വരുണേട്ടൻ വന്നപ്പോ.. ആ നീയാണോ അയാളെ റൂമിൽ കയറ്റിയത്.. ഞാനല്ല.. മൂപ്പര് സ്വന്തം ഇഷ്ടത്തിന് സ്വന്തം കാലുകൊണ്ട് കേറിയതാ.. നിന്റെ തലക്ക് ആരേലും ഇടിച്ചോ.. പിച്ചും പേയും പറയണേ.. ഒലക്ക. നീ പോയി ഫ്രഷ് ആയി വന്നേ.. സമയം ഒരുപാടായി.. നീയല്ലേ ചേച്ചിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കുന്നെ.. എനിക്കും ഇടണം.. കൂടാതെ അവിടെ ഒരു വയസ് മുതൽ 90 വയസ് വരെ ഉള്ളവർ ക്യു നിൽക്കുവാ ഇടാൻ... Best.... സമയം കുറവാണല്ലേ.. അതെ... കുറെ ആൾക്കാർ ഉണ്ടല്ലേ മൈലാഞ്ചി ഇടാൻ.. ആഹ് ന്ന് .. എന്നാ പിന്നെ കുളിക്കണ്ടല്ലോ.. സമയം പോവില്ലേ.. അല്ലാതെ കുളിക്കാൻ മടിച്ചിട്ടല്ല.. ഓ ഇങ്ങനൊരു മടിച്ചി.. കുളിക്കണ്ട നീ വന്നേ.. എല്ലാവരോടും ഞാൻ കുളിച്ചു എന്നെ പറയാവു ട്ടോ.. അല്ലേൽ ഞാൻ മൈലാഞ്ചി ഇട്ടു തരില്ല.. ഓഹ് എന്റെ പൊന്നെ ഒന്നു നടക്കുമോ... അങ്ങനെ ശിൽപയിൽ തുടങ്ങി മുത്തശ്ശി വരെ അവസാനിച്ചു... പിന്നെ അവൾ ഇരുന്ന് ഇടാൻ തുടങ്ങി.. സ്വന്തം കല്യാണത്തിന് ഇടാൻ പറ്റാത്തതിന്റെ സങ്കടം പാറു ഇന്ന് ഇട്ട് തീർത്തു...

ഫുഡിന്റെ tym ആയപ്പോൾ സ്വയം വാരി കഴിക്കാൻ പറ്റാത്തത് കൊണ്ട് സീതമ്മയും വീണമ്മയും കൂടിയാണ് ആ ജോലി ഏറ്റെടുത്തത്.. വരുൺ അവളുടെ കുസൃതിയും കുറുമ്പും നോക്കി കാണുവായിരുന്നു... അന്നാളത്തെത്തിനു ശേഷം അവൾക്ക് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെന്ന് അവനു മനസിലായി.... ഇടക്കെപ്പോഴോ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. പാറു വേഗം ചിറികോട്ടി മുഖം തിരിച്ചു.. വരുണിനു അത് കണ്ടു ചിരിയാണ് വന്നത്.. എല്ലാം കഴിഞ്ഞു എല്ലാരും ഒത്തുകൂടിയപ്പോൾ ആണ് ദേ വീണ്ടും പാറുവിനു കല്യാണാലോചന... സിവനെ.. കല്യാണം കഴിഞ്ഞാലും വെറുതെ വിടില്ല എന്ന് വച്ചാൽ... ലാസ്റ്റ് സീതാമ്മ പറഞ്ഞു ദോ ആ നിക്കണ ചൊങ്കൻ ചെക്കൻ ഇല്ല്യേ അവന്റെ ആണ് ഈ സുന്ദരി പെണ്ണെന്നു.. പാറു ആകെ അടിമുടി പൂത്തുലഞ്ഞു... എന്നാലും അവൾക്ക് ഒരു കുശുമ്പ് തോന്നി... ഇതുവരെ തന്നോട് മിണ്ടിയില്ലല്ലോ എന്ന്.. പിന്നെ അവൾ തന്നെ തെറ്റ് തിരുത്തി... അയ്യാൾ മിണ്ടിയില്ലെങ്കിൽ നിക്കെന്താ പോട്ടെ പുല്ല്... അങ്ങനെ അന്നത്തെ രാത്രി എല്ലാവരും കിട്ടിയ സ്ഥലത്ത് ഉറങ്ങാൻ കിടന്നു.. വിരുന്ന്കാരുടെ ചാകര ആണെന്നെ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story