നിന്നിലലിയാൻ: ഭാഗം 31

ninnilaliyan

എഴുത്തുകാരി: നിലാവ്

പാറു എണീക്കടി.. സമയം ഒരുപാടായി... ദേവു ഒരഞ്ചു മിനിറ്റ് എടി.. നീ ഇവിടെ അഞ്ചു മിനിറ്റും പറഞ്ഞിരുന്നോ.. നീ റെഡി ആവുന്നില്ലേ.... അപ്പോഴേക്കും അവൾ ചാടി എണീറ്റു.. സമയം 4:38.... സമയം ഇത്രേ ആയോ ഞാൻ നിന്നോട് നേരത്തെ വിളിക്കാൻ പറഞ്ഞതല്ലേ.. 4മണിക്ക് തുടങ്ങിയ വിളിയാ... ഞാൻ കുളിച്ചു വന്നു... വേഗം പോയി ഫ്രഷ് ആയി വായോ.. സീതാമ്മ എണീറ്റോ.... സീതാമ്മടെ ഒപ്പാണോ കുളിക്കണേ... അതല്ലെടി ചളിച്ചി... നല്ല തണുപ്പ്.. ചൂടു വെള്ളം ഉണ്ടാക്കിയിട്ട് കുളിച്ചാൽ പോരെ... ഒരൊറ്റ ചവിട്ട്... എണീറ്റ് പോടീ.. നീ ചൂട് വെള്ളം ഒക്കെ ഉണ്ടാക്കി കുളിക്കുമ്പോഴേക്കും ബാത്റൂമിന് ക്യു ആവും... അതും ശെരിയാ.. ഞാൻ പോയി കുളിച്ചു വരാ.. അപ്പോഴേക്കും ദേ ഈ കിടക്കണ സാധനത്തിനെ എണീപ്പിക്ക്... ഓഹ് കിടക്കണ കിടപ്പ് കണ്ടോ.. കല്യാണപ്പെണ്ണ് ആണത്രേ... ഹും... ഫ്രഷ് ആയി വന്നപ്പോൾ ശിൽപെച്ചി ഫ്രഷ് ആവാൻ പോയി.. (ന്തിനാ ഇത്രേ നേരത്തെ എഴുന്നേറ്റത് എന്ന് ആലോചിക്കുന്നവരോട്.... കുറച്ചു കഴിഞ്ഞാൽ ഒന്നിന് പോവാൻ പോലും ബാത്രൂം ഒഴിഞ്ഞു കിട്ടില്ലാന്നേ....

മാത്രല്ല ഞങ്ങളുടെ ഈ കാർകൂന്തൽ ഒക്കെ ഒന്നു ഉണങ്ങണ്ടേ.. അവസാന കല്യാണം ആണേ.. ) മൂന്നാളും ഫ്രഷ് ആയി വന്നപ്പോ താഴേക്ക് ചെന്നു... ന്താണാവോ പല്ല് തേച്ചു കഴിഞ്ഞാൽ നല്ല വിശപ്പാ... ഉള്ള മാവ് വെച്ചു ഞങ്ങൾ ദോശ ഉണ്ടാക്കി... കറി ഉണ്ടാക്കാൻ മെനക്കെടാൻ വയ്യാത്തത് കൊണ്ട് പഞ്ചസാര കൂട്ടി തിന്നു... വാതിൽ ഒക്കെ തുറന്നിട്ടാണ് എല്ലാവരുടേം കിടപ്പ്... പുറത്തേക്ക് ഇറങ്ങിയപ്പോൾ കാലൻ ചെയറിൽ കിടന്നുറങ്ങുന്നത് കണ്ടു...കണ്ടപ്പോൾ നെഞ്ചിൽ ന്തോ തറഞ്ഞപോലെ... വല്ല്യേ teamz ആണേ അവർ.. ചെയറിൽ ഇരുന്ന് ഉറങ്ങുന്നത് ആദ്യായിട്ട് ആയിരിക്കും... അടുത്തേക്ക് ചെന്നു ചമ്മൽ തോന്നിയെങ്കിലും തട്ടി വിളിച്ചു.. അതേയ്... ശൂ.. ശൂ... വിളി കേട്ടതും അവർ ഞെട്ടി എണീറ്റു... ഇന്നേ കണ്ടപ്പോൾ മുഖത്ത് നല്ല ഗൗരവം.. ന്താ... അകത്തു പോയി കിടന്നോ.. അവടെ റൂം ഒഴിവുണ്ട്.... ഇത്രേം നേരം ഇവിടെ അല്ലെ കിടന്നത്... ഇനി ഇവിടെ തന്നെ കിടന്നോളാം.. ഗൗരവം വിടാതെ അവൻ പറഞ്ഞു.. ചായ ഉണ്ടാക്കി തരണോ... 2 ദിവസായി ഞാൻ ഇങ്ങോട്ട് വന്നിട്ട്... നീ അല്ലല്ലോ ആ ദിവസങ്ങളിൽ ഇന്റെ കാര്യം നോക്കിയത്..

അതോണ്ട് വേണ്ട... ഇനിയും ബുദ്ധിമുട്ടിക്കാതെ പോവാൻ നോക്ക്... എനിക്കുറങ്ങണം.... കാലൻ.. തെണ്ടി.... ഞാൻ മയത്തിൽ അല്ലെ ചോദിച്ചത്... ഇന്നേ കണ്ടാൽ അപ്പൊ കടിച്ചു കീറാൻ വരും കാലമാടൻ.. തിരിഞ്ഞു നടക്കുന്നതിനിടയിൽ പിറുപിറുത്തു കൊണ്ട് അവൾ പറഞ്ഞു.... നേരം കുറച്ചു വെളുത്തപ്പോഴേക്കും ശിൽപയും പാറുവും ദേവുവും വാവയും പൊന്നുവും കൂടി അടുത്ത ക്ഷേത്രത്തിൽ പോയി with ക്യാമറാമാൻ... അവര് ഇല്ലാതെ കല്യാണത്തിന്റെ അന്ന് അമ്പലത്തിൽ പോക്ക് ഇല്ലല്ലോ... തൊഴുതു കഴിഞ്ഞു പാടത്തും വരമ്പത്തും തെങ്ങിലും ഒക്കെ കേറി പിക് എടുത്തു.. unsahicable... ചിരിച് ചിരിച് ചിറി വേദനിക്കാൻ തുടങ്ങി.... (ശില്പ) പിന്നെ വീട്ടിലേക്ക് വിട്ടു.. 7 മണി ആയപ്പോഴേക്കും ഞങ്ങൾ ഒരുങ്ങാൻ തുടങ്ങി കൂടെ പൊന്നുവെച്ചിയും വാവയും ഉണ്ടായിരുന്നു... വാസഛക്ക് ബ്യൂട്ടീഷൻ ഇഷ്ടം അല്ലാത്തത് കൊണ്ട് അതൊന്നും ഉണ്ടായിരുന്നില്ല.. (ഞങ്ങൾക്ക് ബ്രൂട്ടീഷന്റെ ആവശ്യം ഇല്ല.... ജനിച്ചപ്പോഴേ കാർന്നോമ്മാര് തന്ന ബങ്ങീo ണ്ട് കോലോം ണ്ട് ) ചേച്ചി എവടെ ഇന്റെ ഡ്രസ്സ്‌... ആ ഷെൽഫിൽ ഉണ്ട് ബേബി പിങ്ക് കളർ..

ആഹ്..... എടുത്ത് നോക്കിയപ്പോൾ അല്ലെ.. ചാരി... ദേ പെണ്ണെ കല്യാണം ആണെന്നൊന്നും നോക്കില്ല.. പറഞ്ഞു പറ്റിക്കുന്നോ (പാറുവിന്റെ രോദനം ) ഞാൻ എപ്പോഴാ പറ്റിച്ചേ.. നീ അത് ഉടുത്താൽ മതി... നിങ്ങളല്ലേ സാരി അല്ല എന്നൊക്കെ പറഞ്ഞത്.. ഇത്‌ ഉടുത്തു ഞാൻ വൈകുന്നേരം വരെ നിൽക്കേണ്ട.. എനിക്കൊന്നും വയ്യ... ഞാൻ പട്ടുസാരി അല്ല എന്നല്ലേ പറഞ്ഞത്.... ഇത്‌ ഉടുത്താൽ മതി.. ഇനി ഡ്രസ്സ്‌ മാറ്റാനുള്ള ടൈം ഒന്നുല്ല.. ദേവും സാരി അല്ലെ പിന്നെന്താ... (ഇത്‌ നീ ഉടുത്തില്ലേൽ കല്യാണം കഴിയുന്നതിനു മുന്നേ വരുൺ എന്നെ കൊല്ലും (ശില്പടെ ആത്മ )) (ഇപ്പൊ ഏകദേശം കാര്യങ്ങൾ ഒക്കെ പിടി കിട്ടിയല്ലോ ആരുടെ പ്ലാൻ ആണ് ഇതൊക്കെ എന്ന് ) ഞാൻ ഇതെങ്ങനെ ഉടുക്കാനാ.. (പാറുവിന്റെ സാരി ഒക്കെ നിങ്ങൾ ഊഹിക്കുക.. കളർ ഞാൻ പറഞ്ഞു തന്നല്ലോ... ഇനി ഒരു നല്ല സാരി മനസിലേക്ക് ആവാഹിക്കുക.. നിച്ചു സാരിടെ പേരൊന്നും അറിയില്ല അത്കൊണ്ടാണ് ) അതൊക്കെ ഞാൻ ഉടുപ്പിച്ചു തരാം പാറു.. ആദ്യം ശിൽപയെ ഒന്നു സെറ്റ് ആക്കി എടുക്കാം... (പൊന്നു ) പിന്നെ അവിടെ ഒരു പേകൂത്തായിരുന്നു...

സാരിടെ ഞൊറി പിടിക്കുന്നു.. മുന്താണി ശെരിയാക്കുന്നു... പൌഡർ ഇടുന്നു. മേക്കപ്പ് ഇടുന്നു.. ലിപ്സ്റ്റിക്ക്, മുല്ലപ്പൂ,അത്, ഇത്‌, തേങ്ങ, ചക്ക, മാങ്ങ, അവസാനമായി ആഭരണങ്ങൾ... ശിൽപയെ ആ കോലത്തിൽ ഒന്നു കണ്ടപ്പോൾ പാറുവിന്റെ കണ്ണൊന്നു നിറഞ്ഞു (നോക്കണ്ട കൊളാക്കി വച്ചിട്ടൊന്നുമല്ല... ഈ സമയം കൂടി അല്ലെ ഇവിടെ ഉണ്ടാവു അതിന്റെ ബെഷ്മം ) പിന്നെ 4 ആളുകളുടെ ഒരുക്കം ആയിരുന്നു.. ആദ്യം വാവയെ ഒരുക്കാൻ നിന്നു.. പാറു വാവയെ ഒരുക്കിയപ്പോൾ പൊന്നു ദേവുവിന് സാരി ഉടുപ്പിച്ചു കൊടുത്തു... വാവയെ ഒരുക്കി കഴിഞ്ഞപ്പോൾ അവളെ താഴേക്ക് പറഞ്ഞയച്ചു.. അല്ലേൽ കുട്ടി അവിടെ കുട്ടികൾ ചോറാക്കും... പിന്നെ പാറുവിനെ സാരി ഉടുപ്പിച്ചു.. അത് കഴിഞ്ഞു പൊന്നു സ്വയം ഉടുത്തു... അവരുടെ 3 പേരുടെയും സെയിം വർക്ക്‌ സാരി ആയിരുന്നു.. കളർ വെത്യാസം മാത്രേ ഉണ്ടായിരുന്നുള്ളു... പുറപ്പാട് കഴിഞ്ഞപ്പോഴേക്കും 8:30 ആയിരുന്നു...

ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കല്യാണം... തലേ ദിവസം ദക്ഷിണ കൊടുക്കൽ ഒക്കെ കഴിഞ്ഞിരുന്നു... അതോണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല... കല്യാണപ്പെണ്ണിനെയും പിടിച്ചു സ്റ്റെയർ ഇറങ്ങി വരുന്ന അവരെ കണ്ടു എല്ലാവരും അത്ഭുതത്തോടെ നോക്കി.. ബ്യൂട്ടീഷൻ ഇല്ലെങ്കിൽ എന്താ കല്യാണപ്പെണ്ണും കൂടെ ഉള്ളവരും മോശല്ല്യ ലെ... അടുത്ത കുടുംബക്കാർ അടക്കം പറഞ്ഞു.... വരുണിനു പാറുവിനെ കണ്ടു കണ്ണെടുക്കാനേ തോന്നിയില്ല.. അത്രയ്ക്കും സുന്ദരി ആയിരുന്നു ആ സാരിയിൽ അവൾ... വരുണിനെ കണ്ട പാറു ശിൽപയെ ഒന്നു കെറുവിച്ചു നോക്കി.. ഇത് കണ്ട ശില്പ ഞാൻ അല്ല അവൻ പറഞ്ഞിട്ടാ.. (കാര്യം ന്താണെന്ന് വച്ചാൽ പാറുവിന്റെ സെയിം കളർ ഷർട്ടാണ് വരുൺ ഇട്ടേക്കുന്നത്.. ഗോൾഡൻ കര മുണ്ടും ) പൊന്നുവിന്റെ സാരിക്ക് മാച്ച് ആയ ഷർട്ട്‌ ആണ് വല്യേട്ടൻ ഇട്ടിരുന്നത്... സീതമ്മക്ക് മാച്ച് ആയി വാസച്ചനും വീണാമ്മക്ക് മാച്ച് ആയി വിശ്വനും... (ഇനി വായനക്കാർക്ക് അറിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ മാച്ച് ആക്കിക്കോ.. നിക്ക് വയ്യ.. മാച്ച് ആക്കി മാച്ച് ആക്കി ഞാൻ മാച്ച് ആയി )

പാവം നമ്മുടെ ദേവൂട്ടിക്ക് മാച്ച് ആയി വാവ ഉണ്ട് (അല്ലേൽ അവർ ഒറ്റക്കാവില്ലേ ) പിന്നെ കുറച്ചു നേരം ചെരിച്ചും തിരിഞ്ഞും മറഞ്ഞും തലകുത്തിയും ഒക്കെ പിക് എടുത്തു... ഓഡിറ്റോറിയം അടുത്തായതിനാൽ 9:15 ആയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി... കാറിൽ ആയാണ് പോവുന്നത്... ശില്പ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.. (സാരി ചുളിയരുതല്ലോ ) ബാക്കിൽ പാറുവും ദേവുവും പൊന്നുവും കയറി വാവയും കയറി...ഡ്രൈവിംഗ് സീറ്റിൽ വരുണും.. അത് നമ്മുടെ പാറുവിനു പിടിച്ചില്ല.. വരുൺ അവളെ നോക്കിയപ്പോൾ ഒന്നു പുച്ഛിച്ചു അവൾ പ്രേതിഷേധം അറിയിച്ചു... വരുൺ ഇതൊക്കെ എന്ത് എന്ന മട്ടിലും.. മറ്റേ കാറിൽ വല്യേട്ടനും രണ്ട് വീട്ടുകാരുടെ അച്ചന്മാരും അമ്മമാരും... (കുടുംബക്കാരും നാട്ടുകാരും എങ്ങനേലും വരട്ടെ ) ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അധികം അങ്ങനെ ആരും എത്തിയിട്ടില്ല.. ശിൽപയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയി... പിന്നെ അവിടെ സെൽഫി എടുക്കലും സ്റ്റാറ്റസ് ഇടലും ഒക്കെ ആയിരുന്നു... (അവർ സെൽഫി എടുക്കട്ടെ നമുക്ക് ഓഡിറ്റോറിയത്തിലേക്ക് എത്തി നോക്കി വരാം )

മുല്ലപ്പൂവും സീനികയും കൊണ്ട് മണ്ഡപം അലങ്കരിച്ചിട്ടുണ്ട്... സൈഡിലായി ❤️ശിൽപ❤️ Weds ❤️ശരൺ❤️ എന്നും എഴുതിയിട്ടുണ്ട്... ഓഡിറ്റോറിയം മൊത്തം പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്... ആളുകൾ വന്നു തുടങ്ങിയപ്പോൾ പ്രീ വെഡിങ് വീഡിയോസ് play ചെയ്യാൻ തുടങ്ങി.... മുഹൂർത്തം ആയി തുടങ്ങിയപ്പോൾ നാദസ്വര മേളങ്ങളുടെ ശബ്ദം ഡ്രസിങ് റൂമിലേക്ക് എത്തി.. ഓ സമയം ആയിത്തുടങ്ങി...ശരണേട്ടൻ വന്നില്ലേ ആവോ... msg അയക്കാന്ന് പറഞ്ഞതാണല്ലോ.. ഓഹ് കല്യാണത്തിരക്കിനിടയിൽ ഞാൻ എത്തി പത്നി എന്ന് പറഞ്ഞു msg അയക്കല്ലേ.. ഞാൻ പോയി നോക്കിയിട്ട് വരാം... ..................💞 അന്വേഷിക്കാൻ പോയ പാറു വേഗം തന്നെ തിരിച്ചു വന്നു... ചേച്ചി മുഖം ഒക്കെ ok അല്ലെ നോക്ക്.. അവരെത്തിയിട്ട് ഒരുപാട് നേരായി.. വേഗം വാ ചെല്ലാൻ പറഞ്ഞു...... വാ കൂളായി എല്ലാം ഒന്നു നോക്കി ഉറപ്പ് വരുത്തി കൊണ്ട് ശില്പ പറഞ്ഞു...

അങ്ങനെ പഴവും ചന്ദനത്തിരിയും ഉള്ള താലം ഏന്തി ശില്പ ആളുകൾക്കിടയിലൂടെ നടന്നു നീങ്ങി... പാലും പഴവും കൈകളിലേന്തി പാലും പഴവും കൈകളിലേന്തി (ഓ ഈ പാട്ട് ഇവിടെ ചേരില്ല ലെ.. പഴവും ചന്ദനത്തിരിയും അല്ലെ.. സാരല്ല്യ അഡ്ജസ്റ്റ് പണ്ണുങ്കോ ) ശില്പ ശരണിന്റെ അടുത്ത് ഇരുന്നു... പിന്നെ പറയണ്ടല്ലോ.. രണ്ടും നല്ല വർത്താനം.. നമ്പൂതിരി കൊറേ നേരായി തീർത്ഥം നീട്ടിപ്പിടിച്ചു നിൽക്കുന്നു.. രണ്ടിനും പരസ്പരം കണ്ടാൽ ബോധം ഇല്ലെന്നേ... സീതാമ്മ ഒന്നും തോണ്ടി.. അപ്പോഴാണ് ബോധോദയം വന്നത് ഒന്നും ഇളിച്ചു കാട്ടി രണ്ടുപേരും തീർത്ഥം വാങ്ങി.. ചന്ദനം തൊട്ടു... അങ്ങനെ ആ അസുലഭ നിമിഷം എത്തിച്ചേർന്നു സൂർത്തുക്കളെ.... കൊട്ടിമേളത്തിന്റെ അകമ്പടിയോടു കൂടി ശരൺ ശിൽപയുടെ കഴുത്തിൽ താലി ചാർത്തി.. ഒരു നുള്ള് കുങ്കുമം തൊട്ട് അവളെ ദീർഘ സുമംഗലി ആക്കി.. (കല്യാണം കണ്ടോ.. നിക്ക് കാണാൻ പറ്റിയില്ല... 5, 6 മൂട് കണ്ടു.. ക്യാമറമാൻമാരുടെ... പിന്നെ ഈ സമയങ്ങളിൽ പാറുവിന്റേം വരുണിന്റെം കണ്ണും കണ്ണും നടക്കില്ല.. റൊമ്പ തിരക്കാണെന്നേ വരുണിനു... )

കെട്ടൊക്കെ കഴിഞ്ഞാൽ പിന്നെ വേറെ ആർക്കും റോൾ ഇല്ലല്ലോ... പിന്നെ കല്യാണച്ചെക്കനും പെണ്ണും കാമറാമാന്മാരും അവരുടെ ലോകത്ത്... കുടുംബ ചിത്രത്തിൽ എല്ലാരും പെട്ടു... പിന്നെ വധുവരന്റെ ഒപ്പം വരുണും പാറുവും നിന്നുള്ള പിക് എടുത്തു.. വരുണിന്റെ റിക്വസ്റ്റ് കൊണ്ട് വല്യേട്ടൻ അത് സ്വന്തം ഫോണിൽ പകർത്തി ഓൺ ദി സ്പോട്ടിൽ വരുണിന്റെ ഫോണിലേക്ക് സെന്റി... ബുദ്ധില്ലേലും സ്നേഹം ഉള്ളോനാ.. ആര്.. നമ്മുടെ വല്യേട്ടൻ... പിന്നെ ഒന്നും പറയണ്ടല്ലോ മെയിൻ കാര്യം ആയി.. അതന്നെ ചോറുണ്ണാൻ... പൊന്നു പ്രെഗ്നന്റ് ആയ കാരണം ഫസ്റ്റ് ട്രിപ്പിൽ തന്നെ പാറും പൊന്നും ദേവും വാവേം ഇരുന്നു.. (കൂട്ടിനു ഇരുന്നതാ ട്ടോ അവർ.. അല്ലാതെ വിശന്നിട്ടല്ല ) പുളിയിഞ്ചി വന്നു ഉപ്പേരി വന്നു അവിയൽ വന്നു കൂട്ടുകറി വന്നു എലിശേരി പച്ചടി കിച്ചടി തോരൻ (ഓർഡറിൽ അല്ല )അങ്ങനെ ലാസ്റ്റ് പപ്പടവും വന്നു... പറയുന്നത് കൊണ്ടൊന്നും തോന്നരുത് ഗംഭീര സദ്യ ആയിരുന്നു.. 2 കൂട്ട് പായസം കൂടി വന്നപ്പോ പറയേം വേണ്ട... രസത്തിൽ കുറച്ചു ഉപ്പ് കൂടി വേണം അല്ലെ.. (കുറ്റം പറഞ്ഞതല്ല )

കഴിക്കുന്നതിനിടയിൽ ഉണ്ട് ക്യാമറമാൻമാരുടെ ഒരു നടത്തം. പെറ്റ തള്ള സഹിക്കൂലാന്നെ... ഫുഡ്‌ ഒക്കെ കഴിച്ചു rest എടുക്കുമ്പോഴാണ് ശിൽപെചിക്ക് പോവാൻ സമയം ആയെന്ന് പറഞ്ഞത്... വീണ്ടും ഡ്രെസിങ് റൂമിൽ കയറ്റി വൃത്തിയാക്കാൻ നിന്നപ്പോഴേക്കും അവിടെ കരഞ്ഞു തുടങ്ങി.... പാറുവും കരയാൻ തുടങ്ങി.. ഇത്‌ കണ്ടു വാവയും.. പിന്നെ പറയണ്ടല്ലോ കൂട്ട കരച്ചിൽ ആയി അവിടെ.. കൂടെ അമ്മയും അച്ഛനും കൂടി സബാഷ്.. കോളം തികഞ്ഞു.. ഇനിയാരും മോങ്ങണ്ട.. കരഞ്ഞു കരഞ്ഞു ഔഡിറ്റോറിയതിനു മുന്നിൽ എത്തിയപ്പോൾ ലെ കല്യാണപ്പെണ്ണ്... എടി കണ്മഷി പെനഞ്ഞോടി (പെനയുക =പരക്കുക /മായുക ) ലെ പാറു.... ഈ സമയത്തും എങ്ങനെ സാധിക്കുന്നു.. ലെ വധു..... ഒറ്റ കല്യാണം അല്ലെ ഉള്ളൂ... ആൽബം നോക്കുമ്പോ സങ്കടം വരാൻ പാടില്ലല്ലോ.. അതോണ്ടാ.... ലെ ദേവു....... ഓ ഒരു കുഴപ്പോം ഇല്ലാ.. പോവാൻ നോക്കിക്കേ.. ലെ വധു...... റിസപ്ഷന് വരുമ്പോ ഫോൺ കൊണ്ടുവരാൻ മറക്കല്ലെടി.... രണ്ട് ദിവസത്തെ സീതാകല്യാണം കാണാനുള്ളതാ... (ആകെ അറിയുന്ന സീരിയൽ ആണിത്.. അതും ഫ്രണ്ട്സിന്റെ വായിൽ നിന്നും കേട്ട്.. )

ലെ ദേവു പാറുവിനോട്.... അപ്പൊ നിന്റെ പോലെ തന്നെ ഫസ്റ്റ് നൈറ്റ്‌ മുടങ്ങും അല്ലെ... ലെ പാറു... ഇങ്ങനെ പോയാൽ മിക്കവാറും.. അങ്ങനെ ആ കുരിശിനെ പറഞ്ഞയച്ചു.. ...............💞💕.................. പിന്നെ റിസെപ്ഷനുള്ള തിരക്കായിരുന്നു... വേഗം വീട്ടിൽ പോയി ഫ്രഷ് ആയി ഇറങ്ങി... ഓഹ്.. ഈ സാരി ഒന്നു അഴിച്ചപ്പോഴേ സമാധാനം ആയി മനുഷ്യന്.. അല്ലെങ്കിലേ ചൂടാ അതിലൂടെ സാരിയും കൂടിയും.. തിരിഞ്ഞു നോക്കിയപ്പോൾ ദേവുവിനെ കാണാൻ ഇല്ല...വാതിലിനടുത്തേക്ക് ചെന്നപ്പോൾ അവൾ വരുണുമായി സംസാരിക്കുന്നു.. പാറുവിനെ കണ്ടതും വരുൺ ദേവുവിന്റെ കയ്യിൽ തട്ടി പോയി... തിരിഞ്ഞു നോക്കിയ ദേവു കണ്ടത് മുന്നിൽ നിൽക്കുന്ന പാറുവിനെ.. കാലൻ എന്ത് നടത്തി കൊടുക്കാനാടി നിന്നെ കൂട്ട് പിടിച്ചേ.. ന്ത് നടത്താൻ... 5 മണിക്ക് ഇവിടെന്ന് ഇറങ്ങണംന്ന്.. നിന്നെ വിളിച്ചാൽ ചെല്ലില്ലല്ലോ അതുകൊണ്ടാവും എന്നോട് പറഞ്ഞത്... .............. നീ തുറിച്ചു നോക്കി അവിടെ നിന്നോ.. ഇത്‌ പറയാൻ തന്നെയാ ബുള്ളെറ്റ് വാല വന്നത്... സമയം ഇപ്പൊ 4: 30 ആയി... ഒന്നമർത്തി മൂളി കൊണ്ട് പാറു ഒരുങ്ങാൻ തുടങ്ങി...

കറുപ്പും ഗോൾഡൻ കളറും ചേർന്ന ചുരിദാർ ടോപ്പും അതിനടിയിൽ സ്കേർട്ടും വരുന്ന ഡ്രസ്സ്‌ ആണ് പാറു ഇട്ടത്...(ഈ ഡ്രെസ്സിനു ന്താ പേര് പറയാന്നു സത്യായിട്ടും നിക്ക് അറിയില്ല ) അതെ മോഡൽ നീലയും ഗോൾഡൻ കളറും ചേർന്നതാണ് ദേവുവിന്റേത്... റോസ് കളർ മൂക്കുത്തി ഊരി ബ്ലാക്ക് കുഞ്ഞു മൂക്കുത്തി എടുത്ത് പാറു മൂക്കിൽ ഇട്ടു... കല്ലു വച്ച ചെറിയ പൊട്ടും ഡ്രെസ്സിനു മാച്ച് ആയ സിംപിൾ കമ്മലും ഇട്ടു.... ലയറിൽ വെട്ടിയ മുടി സ്റ്റൈലിൽ കെട്ടി ബാക്കി എല്ലാം കൂടി എടുത്ത് കെട്ടി വച്ചു... നല്ലൊരു സ്റ്റൈൽ ആയിരുന്നു അവളുടെ ഇടയിൽ തൂർന്ന മുടി നിതംബം വരെ കിടക്കുന്നത് കാണാൻ... (ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി എഴുതുന്നതാണ്... ആ രൂപം മുന്നിൽ കാണണമല്ലോ.... ) ദേവുവും സെയിം മോഡൽ ആയിരുന്നു.. പാറുവിന്റെ അത്രേ മുടി ഇല്ലെങ്കിലും അത്യാവശ്യത്തിനു അവൾക്ക് ഉണ്ടായിരുന്നു... താഴേക്ക് ഇറങ്ങിയപ്പോൾ സ്വന്തം പ്രോപ്പർട്ടി അതാ സെയിം കളർ ബ്ലാക്ക് ഷർട്ടും ഒരുതരം മഞ്ഞ പാന്റും (മഞ്ഞ പാന്റ് ഉദ്ദേശിച്ചത് മഞ്ഞ അല്ലാട്ടോ.. സ്വർണ കളറോട് മാച്ച് ആയ പാന്റ് ഉണ്ടല്ലോ അതാണ്‌ ട്ടോ... )

ഞാൻ എവടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങേരും കൂടെ ഉണ്ടല്ലോ... എന്നാ വായ തുറന്നാലോ... ഓഹ്... അങ്ങനെ എല്ലാരും കൂടി ശിൽപയുടെ അടുത്തേക്ക് വിട്ടു.. അവിടെ എത്തിയപ്പോൾ സമയം ആറോട് അടുത്തിരുന്നു... പീകോക്ക് കളർ ലഹങ്കയിൽ ശില്പ അതീവ സുന്ദരി ആയിരുന്നു.. താലിയും ലക്ഷ്മി മാലയും ഓരോ കയ്യിലായി ഓരോ കടക വളയും (തടിച്ച വള )മാത്രെമേ ഇട്ടിരുന്നുള്ളു... വീട്ടുകാരെ കണ്ടതും ശില്പ സ്റ്റേജിൽ നിന്നും ഇറങ്ങി ഓടി അവരെ കെട്ടിപ്പിടിച്ചു... (എവടെ എങ്ങനെ ന്താ എപ്പോഴാ ചെയ്യേണ്ടതെന്ന് കുട്ടിക്ക് അറിയില്ല.. അതോണ്ടാ ) കപ്പിൾസ് ഫോട്ടോ എടുക്കുന്നതിനിടയിൽ ദേവു ഇടയിൽ കേറി ഗോൾ അടിച്ചു.. അതെന്താണെന്ന് വച്ചാൽ രമണാ... വരുണിനെയും പാറുവിനെയും ഒരുമിച്ച് നിർത്തി ദേവു പിക് എടുത്തു.. ആൾക്കാർ ഉള്ളത് കൊണ്ട് പാറുവിനു എതിർക്കാനും കഴിഞ്ഞില്ല... (ഇപ്പോഴാണ് പാറുവിനു മനസിലായത് നേരത്തെ വരുണും ദേവുവും തമ്മിൽ നടന്ന കുശുകുശുപ്പ്.. ) പിന്നെ വിശേഷം പറച്ചിലും ഫുഡ്‌ കഴിക്കലും കരച്ചിലും പിഴിച്ചിലും ഒക്കെ ആയി അവിടെന്ന് വീട്ടിലോട്ട് തിരിച്ചു.... കിടക്ക കണ്ടതും അള്ളോ പടച്ചോനെ കൃഷ്ണാ യേശുവേ എന്നും പറഞ്ഞു പാറു കിടക്കയിൽ കിടന്നു... പാറു കിടക്കാതെ ഫ്രഷ് ആയി വാ കുട്ടി... ഇന്റെ പൊന്നുവേച്ചി ഞാൻ ഒന്നും കിടക്കട്ടെ..

എന്നാൽ ആ ഡ്രസ്സ്‌ എങ്കിലും ഒന്നു മാറ്റ്... മ്മ്മ്... ഇതേ സമയം ഫോണിൽ കിട്ടിയ പിക് നോക്കി ആസ്വദിച്ചു ഇരിക്കുവായിരുന്നു വരുൺ... അവൻ വേഗം ഫോട്ടോ എടുത്ത് dp ആക്കി വച്ചു... അന്ന് ഉറങ്ങുമ്പോ എടുത്ത പിക് എടുത്ത് ഫോണിലെ വാൾപേപ്പർ ആയി ഇട്ടു... അപ്പോഴേക്കും കിടക്കാനായി സീതാമ്മ അവനെ വിളിച്ചു.... റൂമിൽ ചെന്നപ്പോ അവൾ അവിടെ നിൽക്കുന്നുണ്ട്.. മുടി എല്ലാം വാരി നെറുവിൽ കെട്ടി വച്ചിട്ടുണ്ട്... മനുഷ്യന്റെ കണ്ട്രോൾ കളയാൻ.. എന്നാ വായ തുറന്നാലോ അടുപ്പിക്കാൻ തോന്നില്ല... ഫ്രഷ് ആവാൻ പോയപ്പോ അവൾ ഇന്റെ കയ്യിൽ പിടിച്ചു.. ഞാൻ അവളെയും കയ്യിലേക്കും നോക്കി... ദേഷ്യാണോ എന്നോട്.... ഞാൻ ന്തിനാ നിന്നോട് ദേഷ്യപ്പെടണേ.. തെറ്റ് ഇന്റെ ഭാഗത്തല്ലേ... നിനക്ക് ഇന്നേ ഇഷ്ടം അല്ലെല്ലോ.. നിന്റെ ഇഷ്ടം നോക്കിയല്ലല്ലോ ഞാൻ നിന്നെ കെട്ടിയത്.. അത് ഞാൻ... നീ ഒന്നും പറയണ്ട.. കൈ കുടഞ്ഞു മാറ്റി കൊണ്ട് അവൻ ബാത്റൂമിൽ കയറിയോ ഡോർ അടച്ചു.. ചിരി പുറത്തേക്ക് കേൾക്കാതിരിക്കാൻ വേണ്ടി അവൻ പൈപ്പ് തുറന്നിട്ടു.. ഇനി കുറച്ചു ദിവസം അവൾ കിടന്ന് വിയർക്കട്ടെ.. നിനക്കുള്ള പണി പിന്നാലെ വരുന്നുള്ളു മോളെ... അന്നേരം വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു പാറു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story