നിന്നിലലിയാൻ: ഭാഗം 32

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ പാറു എണീറ്റപ്പോൾ ബെഡിൽ വരുൺ ഇല്ല... ക്ലോക്കിലേക്ക് സമയം നോക്കിയപ്പോൾ 6:30.. ഇയാളീ നേരം വെളുക്കുന്നതിനു മുന്നേ എങ്ങോട്ട് പോയി... ആ എങ്ങോട്ടെങ്കിലും പോട്ടെ.... ഫ്രഷ് ആയി താഴേക്കു ചെന്നപ്പോൾ എല്ലാവരും താഴേ ഉണ്ട്.. ഇന്ന് വിരുന്നാണ്.. ശില്പ ചേച്ചിയും ശരണേട്ടനും വരും... 4 ദിവസം ഇനി കോളേജിൽ പോവണ്ട.... ബട്ട്‌ കാലനെ തിരഞ്ഞിട്ട് കാണാനേ ഇല്ല... ചോദിക്കാനാണേൽ മടി... ആരും ഒന്നും പറയുന്നില്ലല്ലോ... ചായ കുടിക്കാൻ ഇരുന്നപ്പോഴും കണ്ടില്ല.. ഇനി വാവ തന്നെ ശരണം... വാവേ നിന്റെ കുഞ്ഞേട്ടൻ എവിടെ.. കണ്ടില്ലല്ലോ.. അപ്പൊ പാറു അറിഞ്ഞില്ലേ.. കുഞ്ഞേട്ടൻ പോയി.. എങ്ങോട്ട് പോയെന്ന്.. ബംബ്ലൂർക്ക് (ബാംഗ്ലൂർ ).. ഇന്ന് പുലർച്ചെ 3 മണിക്ക് പോയല്ലോ... ഓ അപ്പൊ എന്നോട് മാത്രം പറയാതെ പോയതാലേ.. പുല്ല് പറ്റി തെണ്ടി നാറി... കോളേജ് കഴിഞ്ഞല്ലോ ഇനി ന്ത് വേണെങ്കിലും ചെയ്യാലോ.. (ആത്മ ) ന്തിന് പോയതാണെന്ന് പറഞ്ഞോ വാവേ... ഇല്ലാ.. അത് നിക്കറിയില്ല പാറു... കള്ള ബടുവ... ഒന്നു പറഞ്ഞിട്ട് പോയാൽ ന്താ ആകാശം ഇടിഞ്ഞു വീഴുമോ.. പോയതോ ബാംഗ്ലൂർക്കല്ലേ.... പപ്പും പൂടയും ബാക്കി കിട്ടിയാൽ മതിയായിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ശിൽപെച്ചി വന്നു.... പിന്നെ ചേച്ചിയുമായി കത്തിയടി ആയിരുന്നു..

അതിന്റെ ഇടയിൽ ഞാൻ ചേച്ചിടെ ഫോണിൽ നിന്ന് നമ്പർ പൊക്കി.. ഇനി പരാതി നിർത്തിക്കോളും ദേവു... കെട്ട്യോന്റെ നമ്പർ ഇല്ലാത്ത ഏക ഭാര്യ എന്ന പരാതി.... ********💞 കുറച്ചു ദിവസം വിഷമിച്ചിരിക്കട്ടെ എന്ന് കരുതി തന്നെയാ പറയാതെ പോന്നത്... ഇനിയിപ്പോ പറയാൻ നിന്നാലോ ഇല്ലാത്ത ജാഡ ഉണ്ടാവില്ല പെണ്ണിന്... പെട്ടെന്ന് ബിസിനസ്‌ ട്രിപ്പ്‌ ആയിട്ട് ബാംഗ്ലൂർക്ക് തിരിക്കേണ്ടി വന്നു.. ഏതായാലും കോളേജ് ഒക്കെ ക്ലോസ് ചെയ്തതല്ലേ... വാട്സാപ്പിൽ അവളുടെ കോൺടാക്ട് എടുത്തപ്പോഴാ dp കണ്ടത്... അവളും പൊന്നുവെച്ചിയും ദേവുവും ശിൽപയും ഉള്ള പിക്.. ഇന്നലെ എടുത്തതാവും.. അല്ല ഇതുവരെ dp കാണാതെ ഇരുന്ന അവളുടെ dp എങ്ങനെ ഇപ്പൊ കാണാൻ പറ്റുന്നെ... അപ്പൊ ഇന്റെ കോൺടാക്ട് എവടെ നിന്നോ ഒപ്പിച്ചു കാ‍ന്താരി.. ശെരിയാക്കി തരാം... വേഗം dp എടുത്ത് കുറച്ചു month മുന്നേ ഗോവയിൽ പോയപ്പോ മദാമയുമായി എടുത്ത പിക് എടുത്ത് dp ആക്കി... അവിടെ കിടന്ന് നീറട്ടെ... *****💕 ഫുഡ്‌ കഴിച്ചു വെറുതെ ഇരുന്നപ്പോഴാ കാലന്റെ കോൺടാക്ട് എടുത്ത് നോക്കിയത്.. ഹും.. കണ്ടില്ലേ മദാമ്മയുമായി ഒട്ടി നിൽക്കുന്നെ...

ഇന്നലെ എത്രെ പിക് എടുത്തതാ... അതൊക്കെ ഇട്ടൂടെ.. കോവർകഴുത... പിന്നത്തെ ദിവസങ്ങൾ തികച്ചും പാറുവിനു ചടപ്പായിരുന്നു.... ശില്പ ഉള്ളത്കൊണ്ട് തട്ടിമുട്ടി പോയി... കോളേജിലേക്ക് വരാൻ ദേവു കുറെ വിളിച്ചുവെങ്കിലും വിരുന്നിന്റെ ക്ഷീണം ആണെന്ന് പറഞ്ഞു പാറു പോയില്ല... രണ്ടാഴ്ചയോളം ലീവ് ആയപ്പോൾ സീതാമ്മ കയ്യോടെ പിടിച്ചു... ഇനി ഇന്നും കോളേജിൽ പോവാതിരിക്കാനാണ് ഉദ്ദേശമെങ്കിൽ മോളെ ഞാൻ ചട്ടുകം വച്ചു പഴുപ്പിക്കും... ഉറങ്ങിക്കിടക്കുന്ന പാറുവിനെ നോക്കികൊണ്ട് സീതാമ്മ പറഞ്ഞു... എനിക്ക് വയ്യ സീതാമ്മേ.. മേലും കയ്യൊക്കെ വേദനിക്കുന്നു.. ഞാൻ നാളെ മുതൽ പോവാം.. മുഖത്തു നിന്ന് പുതപ്പ് മാറ്റിക്കൊണ്ട് പാറു പറഞ്ഞു.. മേലും കയ്യൊക്കെ വേദനിക്കുന്നതെയ് അനങ്ങാതെ ഇരുന്നിട്ടാ... വേഗം കുളിച്ചു പോവാൻ നോക്ക്.. തിരിഞ്ഞു പോവാൻ നിന്ന സീതമ്മ പാറുവിനോട് ബാക്കി കൂടി പറഞ്ഞു... അതേയ് ഇന്ന് കോളേജിൽ നിന്ന് നീ അങ്ങോട്ട് പോയാൽ മതി... അവിടെന്ന് വീണ വിളിച്ചിരുന്നു.. അരുൺ വിളിക്കാൻ വരാം എന്ന് പറഞ്ഞു... ഓ.. ആയിക്കോട്ടെ.. ഇനി ബാക്കി അങ്കം അവിടെ...

കുളിച്ചു റെഡി ആയി അവൾ കോളേജിലേക്ക് ഇറങ്ങി.... രണ്ടാഴ്ചത്തെ നോട്ട് എഴുതാൻ ഉള്ളതിനാൽ പാറു വന്നതേ എഴുതാൻ ഇരുന്നു.. എന്താണ് ലീഡറെ ഒരു ഉന്മേഷക്കുറവ്.. ദേവുവിനെ നോക്കി കൊണ്ട് പാറു ചോദിച്ചു.. (ദേവുവാണ് ക്ലാസ്സ്‌ ലീഡർ ) ഇതുവരെ ഉന്മേഷം ആയിരുന്നു.. നീ വന്നേ പിന്നെ പോയി.. ഊതല്ലേ മോളെ... അതുകൊണ്ടാണല്ലോ 3 നേരം മെഡിസിൻ കഴിക്കുന്ന പോലെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയിരുന്നെ.. Pen അടച്ചുകൊണ്ട് പാറു പറഞ്ഞു അതുപിന്നെ നിനക്ക് ഡൌട്ട് അടിക്കേണ്ട എന്ന് വിചാരിച്ചല്ലേ... ഓ മതി മതി... ഫസ്റ്റ് പീരിയഡ് ആരാ.. ഓ.. ബിസിനസ്‌ മാനേജ്മെന്റ്... അപ്പോഴേക്കും സർ ക്ലാസ്സിൽ എത്തിയിരുന്നു... എല്ലാവരും സ്ഥിര കോറസ് തുടങ്ങി.. Gud mng സാ .............ർ.. Gud mng.. sit down... എല്ലാവരും ഇരുന്നിട്ടും ഒരാൾ മാത്രം വായേം പൊളിച്ചു നിൽക്കുന്നു... സർ അവളെ ഒന്നും നോക്കി... ദേവു അപ്പോഴേക്കും അവളെ പിടിച്ചിരുത്തി.. എടി ഇയാളെന്താ ഇവിടെ.. നീ ഞെട്ടാത്തതെന്താടി കോപ്പേ.. ഓ ഞാൻ രണ്ട് ദിവസായിട്ട് ഞെട്ടി കൊണ്ടിരിക്കാടി... ഇനി രണ്ട് ദിവസം നീ ഞെട്ട്...

എടി പോർക്കേ നീയെന്താ ഇത്‌ നേരത്തെ പറയാഞ്ഞേ.. അപ്പോ നമ്മടെ ശാരദ മേം പോയോ നേരത്തെ പറഞ്ഞിട്ടെന്തിനാ അതിന്റെ രസം കളയുന്നെ... ആടി അവർക്ക് ഡെലിവറി ടൈം ആയി... അപ്പൊ ഇനി ഇയാളാലോ ക്ലാസ്സ്‌ സർ... മ്മ്.. ഓഹ്.. തൊലഞ്ഞു... അപ്പോഴേക്കും സർ ഒച്ച വെച്ചു തുടങ്ങി.. എന്താ ദേവപ്രിയ അവിടെ.. ലീഡർ ആയ താൻ ഇങ്ങനെ സംസാരിച്ചാലോ... സോറി സർ.. മ്മ്.. എടി അയാൾക്ക് ഇന്നേ ശെരിക്കും ഓർമ ഇല്ലേ..(പാറു ) ദേ നിൽക്കുന്നു.. നേരിട്ട് ചോദിച്ചു നോക്ക്.. ( ദേവു ) പാറു എന്തേലും പറയുന്നതിന് മുന്നേ.. സൈലെൻസ്..... അറ്റെൻഡൻസ് എടുക്കുമ്പോഴാണ് പിന്നെ അവൻ പാറുവിനെ ശ്രദ്ധിച്ചത്.. ജാൻകി.... താൻ ഇത്രേ ദിവസം എവിടെ ആയിരുന്നു.. 2 വീക്സ് ആണല്ലോ ലീവ്.. ചേച്ചിടെ മാര്യേജ് ആയിരുന്നു സർ.... അതിനു.. താൻ ആണോ അവിടെ വീട്ട് പണിക്ക് നിന്നിരുന്നത്.... ഗവണ്മെന്റ് കോളേജ് അല്ലെ ഇത്‌.. തനിക്ക് പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഈ സീറ്റ്‌ കളഞ്ഞത്.. എക്സാം അടുത്ത് കൊണ്ടിരിക്കല്ലേ.... അവൾ നന്നായി പഠിക്കുന്ന കുട്ടിയാ സർ.. പെൺകുട്ടികളുടെ ഇടയിൽ നിന്നും ഒരാൾ പറഞ്ഞു...

അങ്ങനെ പറഞ്ഞു കൊടുക്ക് കാലന് (ആത്മ) പഠിക്കാൻ കഴിവുണ്ടായാൽ മാത്രം പോരാ.. അതുണ്ടായാൽ മാത്രം പാസ്സ് ആവില്ലല്ലോ.. അറ്റന്റൻസ് വേണം... സോറി സർ.. പാറു തല താഴ്ത്തി കൊണ്ട് പറഞ്ഞു... ഹ്മ്മ്.. sit down... എന്തായാലും ഞാൻ എന്നെ ഒന്നും പരിചയപ്പെടുത്തി തരാം.. 2 വീക്സ് ലീവ് ആർന്നല്ലോ മാഡം ഞാൻ വരുൺ.. വരുൺ വിശ്വനാഥൻ... ഇവിടെ അടുത്ത് തന്നെയാ വീട്.... പിജി കഴിഞ്ഞു ഇവിടെ പെർമനന്റ് ആയി ജോയിൻ ചെയ്തു.. ഇനി ഈ 3 വർഷം നിങ്ങൾ എന്നെ ചുമക്കണം.. അതുവരെ തല താഴ്ത്തി ഇരുന്ന പാറു ലാസ്റ്റ് ഡയലോഗ് കേട്ടപ്പോൾ തലയുയർത്തി നോക്കി.. വീട്ടിലോ സമാധാനം ഇല്ലാ എന്നിട്ട ഇനി കോളേജിൽ... അതും 3 വർഷം.. അപ്പൊ നീ കരയാർന്നില്ലേ.. ന്തിന്.. നെറ്റി ചുളിച്ചു കൊണ്ട് പാറു ചോദിച്ചു... നേരത്തെ സർ പറഞ്ഞതിന്.. ഓ പിന്നെ.. നിക്ക് പുല്ലാണ്.. എന്നാലും ഇയാൾ എപ്പോ ലാന്റി വീട്ടിൽ... ആവോ.. ഇത്‌ ഞാൻ നിന്നോട് ചോദിക്കേണ്ട കാര്യം അല്ലെ.. നിക്ക് അറിയാത്തത് കൊണ്ടല്ലേ ഞാൻ സ്വയം ചോദിച്ചത്.. പെട്ടെന്ന് ദേവു പാറുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു..

ആ.. എടി കൈ കൈ... വേദനിക്കുന്നുണ്ടെടി... കൈ ഇങ്ങനെ പീച്ചാതെ.... ദേവുവിന്റെ മുഖത്തേക്ക് നോക്കിയ പാറു ദേവു തന്നെയല്ല നോക്കുന്നത് എന്ന് കണ്ടതും... ഇന്റെ കൈ പിടിച്ചു പീച്ചിയിട്ട് നീ എവിടെക്കാടി മത്തക്കണ്ണി നോക്കുന്നെ.. ദേവു കണ്ണ് കൊണ്ട് നിന്റെ പിറകോട്ടു നോക്കെന്ന് ആംഗ്യം കാണിച്ചു... തിരിഞ്ഞു നോക്കിയ പാറു ആദ്യം കണ്ടത് ബെൽറ്റ്‌ ആണ്... Timberland Casual Leather Belt(അമ്മച്ചിയാണേ എനിക്ക് ഈ ബ്രാൻഡുമായി ഒരു ബന്ധോo ഇല്ലാ.. ഗൂഗിൾ അമ്മച്ചി പറഞ്ഞു തന്നതാ ) ...... മ്മ്മ് നല്ല കമ്പനി ബെൽറ്റ്‌ ഒക്കെ ധരിച്ചു ആരാ... ആരാ.. പിന്നെ ഷർട്ട് കണ്ടു.. ഞാൻ ഇത്‌ എവിടെയോ.. ബട്ടൻസ് കണ്ടു... താടി കണ്ടു... കണ്ടു കണ്ടു മുഖോം നല്ല വ്യക്തമായി കണ്ടു.. കാലൻ.. കൊട്ടിപ്പിടഞ്ഞു എഴുന്നേറ്റു.. കഴിഞ്ഞോ സംസാരം.. താൻ വന്നപ്പോ തുടങ്ങിയതാണല്ലോ അവളുടെ ചെവി തിന്നാൻ... ....................(ഞാൻ വല്ലതും പറഞ്ഞുപോകും.. സംയമനം പാലിക്കുക ) ന്തെ നിന്റെ നാവെവിടെ പോയി.... നാളെ എല്ലാ സബ്‌ജക്റ്റും കംപ്ലീറ്റ് ആക്കി രാവിലെ തന്നെ ടേബിളിൽ വെക്കണം.. കേട്ടല്ലോ.. അതിനു സർ ബിസിനസ്‌ അല്ലെ എടുക്കുന്നെ... ന്തായാലും.. മലയാളവും ഇംഗ്ലീഷും എനിക്ക് നന്നായി വായിക്കാൻ അറിയാം.. പറഞ്ഞത് കേട്ടാൽ മതി... മ്മ്.. അല്ല സർ.. പോവാൻ നിന്ന വരുണിനെ നോക്കി പാറു പിന്നേം വിളിച്ചു..

ഇനിയെന്താ.. സാറിന്റെ ടേബിൾ ഏതാ.. ശാരദ മേം ഇരുന്ന ടേബിൾ ആണോ.. അറിഞ്ഞിട്ട് ന്തിനാ.. അല്ല ബുക്ക്‌ കംപ്ലീറ്റ് ചെയ്ത് വെക്കണ്ടേ.. സ്റ്റാഫ്‌ റൂമിൽ വന്നാൽ മനസിലാവും... ഓ.. എടി കാലൻ എന്ന് വിളിച്ച നാവ് കൊണ്ടാ ഇപ്പൊ ഞാൻ സർ എന്ന് വിളിക്കുന്നത്.. കൊടുത്താൽ കൊല്ലത്തും കിട്ടും (ദേവു ) ന്ത്.. ഓ ഞാൻ ഒരു പഴംചൊല്ലു പറഞ്ഞതാ... ******❤️ ന്താ ഡയലോഗ്... ഞാൻ കൊരുൺ.. കൊരുൺ വിശ്വനാഥൻ.. ഇതിനെ ഒക്കെ പിടിച്ചു ആരാ സർ ആക്കിയത്.. ഔച്.. ഇനിയിപ്പോ ഒറ്റ ദിവസം കൊണ്ട് നീ എങ്ങനെയാ 5 സബ്ജെക്ട് ഫുൾ ആക്കുന്നെ... അതും 2 വീക്‌സിലെ എഴുതാൻ ഇല്ലേ.. അത് തന്നെയാ ഞാനും ആലോചിക്കുന്നേ... ബാക്കി സബ് കൊഴപ്പല്യ... ബിസിനസ്സും ഇംഗ്ലീഷും കൂടുതൽ എഴുതാനുണ്ടാവും.. മ്മ്... എനിക്കു തോന്നുന്നു അയാൾഎനിക്കിട്ട് പണി വച്ചതല്ലേ എന്ന്...ലീവ് എടുക്കണ്ടായിരുന്നു പുല്ല്... അത് ഇപ്പോഴാണോ മനസിലായത്... രണ്ട് ദിവസായിട്ട് നിന്നെ ചോദിച്ചു ഇന്റെ പിന്നാലെ ഉണ്ടായിരുന്നു.. അതൊക്കെ കൂടി ഒരുമിച്ചു നിനക്കിട്ടു ഇപ്പൊ തന്നതാ.. ഞാൻ എത്രെ വിളിച്ചതാ നിന്നെ.. നീ ഒരു കാര്യം ചെയ്യ്....

രണ്ട് ബുക്ക്‌ എനിക്ക് താ കൊണ്ടു പോവാൻ.. മൂന്ന് ബുക്ക്‌ നീ കൊണ്ടുപോ.. ന്താടി... 3 എണ്ണം ഇയ്യ് കൊണ്ടുപോവേഡി.. രണ്ടെണ്ണം ഞാൻ കൊണ്ടുപോവാം.. ഓ എനിക്കാണല്ലോ ബുദ്ധിമുട്ട്.. എന്നാ നീ ഇംഗ്ലീഷും ബിസിനസ്സും കൊണ്ടു പൊയ്ക്കോ... എപ്പടി.. പോടീ കോപ്പേ... ക്ലാസ്സിൽ വരുകയും ഇല്ല.. എന്നിട്ട് മൊത്തം ഇന്റെ തലേക്ക്.. ഒക്കെ നീ കൊണ്ടു പൊയ്ക്കോ... അയ്യോ.. വേണ്ട.. നിനക്ക് ഇഷ്ടമുള്ള 2ബുക്ക്‌ നീ കൊണ്ടു പൊയ്ക്കോ.... 3 എണ്ണം ഞാൻ കൊണ്ടുപോവാം.. ഒരു വഴിയിൽ ഉണ്ട്.. ന്ത് വഴി.... പൊന്നുവേച്ചി ഉണ്ടല്ലോ അവിടെ പിന്നെ വല്യേട്ടനും... ഒന്നു സോപ്പിട്ടാൽ മതി വീണോളും.. പാവാ.. എഴുതി തരാതിരിക്കില്ല.. എന്നാ പിന്നെ കാര്യങ്ങൾ എളുപ്പം ആയല്ലോ.. മ്മ്.. വല്യേട്ടൻ കൊണ്ടുവരാൻ വരും അപ്പൊ പറഞ്ഞു നോക്കാം.. *******💕 ബാംഗ്ലൂരിൽ നിന്ന് വന്നതിനു ശേഷം അവളെ കണ്ടിട്ടേ ഇല്ല...ഇങ്ങോട്ട് വരാതെ പുള്ളിക്കാരി ലീവ് എടുത്ത് ഇരിക്കാർന്നു... ശാരദ മിസ്സിനെ അറിയാവുന്നത് കൊണ്ടും എന്റെ ബാക്ക്ഗ്രൗണ്ട് ok ആയതു കൊണ്ടും പാറു പഠിക്കുന്ന കോളേജിൽ പെർമനന്റ് ആയി ജോലി കിട്ടി.. അവളെ ഞെട്ടിക്കാൻ വേണ്ടി തന്നെയാ ഇങ്ങനെ ഒക്കെ ചെയ്തത്.... leave എടുത്ത് വന്ന ദിവസം തന്നെ കോട്ടേൽ കോരി കുറെ എഴുതാൻ വാങ്ങി കൊണ്ടുപോയിട്ടുണ്ട്.. തിരിച്ചു പണിയാഞ്ഞാൽ മതി.. കാഞ്ഞ വിത്താ.... *******💕

ഹെലോ വല്യേട്ടാ ... എത്രെ നേരായി വിളിക്കുന്നു.... സോറി മോളെ ഫോൺ സൈലന്റിൽ ആയിരുന്നു അതാ.. എന്നാൽ വേഗം വായോ.. നിന്റെ കെട്ട്യോൻ വിളിച്ചില്ലേ വീട്ടിലേക്ക്.... വല്ല്യ മാഷ് ആയില്ലേ ഇപ്പോൾ.. വിളിച്ചാലും ഞാൻ പോവില്ല.. വല്യേട്ടൻ വന്നാൽ മതി.. (ഒന്നു സുഖിപ്പിച്ചതാ സുഖിച്ചാൽ മതിയായിരുന്നു ) അങ്ങനെ ആണോ ദേ വരുന്നു.. നീ ഗേറ്റിന്റെ മുന്നിലേക്ക് വാ.. Ok... വണ്ടിയിൽ കേറിയപ്പോ മുതൽ കാര്യം എങ്ങനെ അവതരിപ്പിക്കും എന്നാ ചിന്തയിൽ ആയിരുന്നു പാറു.. ഒന്നും പറയണ്ട വല്യേട്ടാ 2 ആഴ്ച ലീവ് എടുത്തതിനുള്ള പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ.. ന്ത് പറ്റി കാ‍ന്താരി.. നിങ്ങടെ പുന്നാര അനിയൻ ഉണ്ടല്ലോ 16ന്റെ പണിയ തന്നത്... നടന്ന കാര്യങ്ങൾ എല്ലാം പാറു കുത്തും കോമയും വിടാതെ പറഞ്ഞു കൊടുത്തു... ആഹാ എന്നാൽ നമുക്ക് എല്ലാം ഫുൾ ആക്കി നാളെ തന്നെ ടേബിളിൽ എത്തിച്ചേക്കാം.. എങ്ങനെ.. 2 ബുക്ക്‌ ദേവു കൊണ്ടുപോയി.... 3 ബുക്ക്‌ ഞാൻ എഴുതി തീർക്കണം.. വളരെ നിഷ്കു ഭാവത്തിൽ പാറു പറഞ്ഞൊപ്പിച്ചു ഓ പേടിക്കണ്ട.. പൊന്നു അവിടെ വെറുതെ ഇരിക്കല്ലേ ഒരു ബുക്ക്‌ അവൾ എഴുതട്ടെ...

പിന്നെ ഒരു ബുക്ക്‌ എനിക്ക് താ.. ഞാനും എഴുതി തരാം.. ഏറ്റു.. (ആത്മകഥം കുറച്ചു കൂടിപ്പോയി ) ന്ത് ഏറ്റെന്ന്.. ഏറ്റെന്നല്ല... 'ഈ ഏട്ടൻ ' എന്ന് പറഞ്ഞതാ.. ഏറ്റവും കുറച്ചുള്ളത് എനിക്ക് തന്നാൽ മതി ട്ടോ.. ആഹ്.. ബിസിനസ്‌ കുറച്ചേ എഴുതാൻ ഉള്ളൂ.. ഏട്ടന് പിന്നെ അതറിയാലോ... ഒരു 55പേജ്... ബാക്കി രണ്ടും 20 പേജ് ഉള്ളൂ... പറഞ്ഞതിനു ശേഷമാണ് അബദ്ധം മനസിലായത്.. ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ... അമ്പടി പേജ് വരെ എണ്ണി വച്ചല്ലേ.... എനിക്കേതായാലും ബിസിനസ്‌ മതി എന്നും പറഞ്ഞു കാർ നിർത്തി ഡോർ തുറന്ന് ഏട്ടൻ ഇറങ്ങി.. ഇതിപ്പോ എനിക്ക് വട്ടായതാണോ അതോ ഏട്ടന്റെ റിലേ പോയതാണോ... ന്തായാലെന്താ കാര്യം നടന്നല്ലോ.. കേറിചെന്നപ്പോ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ട് കാലൻ.. ഞാൻ mind ചെയ്യാതെ റൂമിലേക്ക് പോയി.. പുള്ളിക്കാരി കലിപ്പിൽ ആണല്ലോ (വരുൺ ) അവൻ വേഗം ഫ്രിഡ്ജിൽ നിന്ന് ചോക്ലേറ്റ് എടുത്ത് റൂമിലേക്ക് ചെന്നു.. അപ്പോഴേക്കും പാറു ഫ്രഷ് ആവാൻ കയറിയിരുന്നു.... വരുൺ ചോക്ലേറ്റ് എടുത്ത് അവളുടെ ബാഗിന്റെ മേലെ വച്ചു... കുളിച്ചു വന്നു ഇറങ്ങിയ പാറു തോർത്തു വിരിച് ബുക്ക്‌ എടുക്കാൻ വന്നപ്പോൾ കണ്ടത് ബാഗിന്റെ മേലെ ഇരിക്കുന്ന ചോക്ലേറ്റ് ആണ്... ഇടം കണ്ണ് ഇട്ട് നോക്കിയപ്പോൾ കാലൻ ബെഡിൽ ഇരുന്ന് നോക്കുന്നു..

ഓ അപ്പൊ ഇത്രേം പണി തന്ന് സുഗിപ്പിക്കൽ ആണ് ഉദ്ദേശം.. ന്നാലും ചോക്ലേറ്റ് എടുക്കാതിരിക്കാനും വയ്യല്ലോ... ഒരുവേള വരുണിന്റെ ഡിപിയിലെ മദാമയെ ഓർമ വന്നപ്പോൾ അവൾ അത് മാറ്റി വച്ചു ബുക്ക്‌ എടുക്കാൻ തുടങ്ങി... സഹി കേട്ടപ്പോ വരുൺ പറഞ്ഞു അത് ഞാൻ നിനക്ക് വാങ്ങിച്ചതാ... പാറു നാലുപുറം നോക്കി എന്നോടാണോ എന്ന് വരുണിനോട് ആംഗ്യം കാണിച്ചു... പിന്നെ നിന്റെ കുഞ്ഞമ്മാവൻ പെറ്റ് കിടക്കുന്നുണ്ടോ ഇവിടെ... ദേ.. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ.... ബാക്കി പറയെടി.. സൗകര്യം ഇല്ലാ... എന്നാ മോൾ ആ ചോക്ലേറ്റ് എടുക്ക്.. എനിക്ക് വേണ്ട.. നിങ്ങടെ മദാമ്മ ഉണ്ടാവും അവിടെ പോയി സൽകരിക്ക്... ഓ.... തീരെ കുശുമ്പ് ഇല്ലാ ലെ ചിരിച് കൊണ്ട് വരുൺ പറഞ്ഞു.. നിക്കെന്തിനാ കുശുമ്പു... പാറുക്കുട്ട്യേ... എന്തോ അത് കേട്ടതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു താഴേക്ക് കണ്ണുനീർ വീഴാതെ അതി സമർത്ഥയായി അവൾ അത് തടഞ്ഞു നിർത്തി... വരുൺ അടുത്തേക്ക് നിന്ന് അവളുടെ കയ്യിൽ പിടിച്ചു.. പോയി എഴുതാൻ നോക്കെടി കുട്ടിപ്പിശാശ്ശെ.. ഉണ്ടക്കണ്ണും വച്ചു അവൾ ഒരു നോട്ടം നോക്കി പോടാ പട്ടി എന്നും വിളിച്ചു താഴേക്ക് പോയി.. ഒരു പുഞ്ചിരിയോടെ അവൻ അത് നോക്കി നിന്നു.. വേഗം ചായ കുടിക്ക് പാറു.. നമുക്ക് എഴുതണ്ടേ.. ശ്.. മിണ്ടല്ലേ വല്യേട്ടാ..

ഇതെങ്ങാനും അവർ അറിഞ്ഞാൽ ഇന്നേ ആദ്യം തൊട്ട് എഴുതിപ്പിക്കും.... ചായ കുടി കഴിഞ്ഞു വല്യേട്ടനും ചേച്ചിയും റൂമിൽ ഇരുന്ന് എഴുതാൻ തുടങ്ങി.. ഞാൻ ഹാളിലെ ടേബിളിൽ ഇരുന്നു.. ഇടക്കിടക്ക് വന്നു കാലൻ എത്തി നോക്കി പോവും... ഏട്ടനും ചേച്ചിയും എഴുതി കൊണ്ടിരിക്കുമ്പോഴാണ് വരുൺ റൂമിലേക്ക് വന്നത്.. വരുണിനെ കണ്ടതും വല്യേട്ടൻ ലാപ് എടുത്ത് അതിൽ നിന്ന് എഴുതി എടുക്കുന്ന പോലെ കാണിച്ചു.. ഏട്ടൻ ഇത്‌ എന്ത് എഴുതാണ്‌.. അ.. അതോ... ആ.. ഞാൻ കുറച്ചു കാര്യങ്ങൾ നോട്ട് ചെയ്ത് വെക്കായിരുന്നു.. ബിസിനസിന് വേണ്ടി ഉള്ളത്.. ഓ..... ചേച്ചിയോ? ആ അവളും എന്നെ സഹായിക്കാണു.. നീ വല്ല്യേ കോളേജ് സർ ഒക്കെ ആയല്ലോ.. ഓ പിന്നെ.... ഏട്ടൻ പറഞ്ഞു തന്ന ഐഡിയ തന്നെയല്ലേ ഇത്‌... ശ്.. ശ്... മിണ്ടല്ലേ.. ആ കാന്താരി എങ്ങാനും കേട്ടാൽ എന്റെ എല്ലു ബാക്കി കിട്ടില്ല.. ഈ മനുഷ്യൻ.. രണ്ട് തോണിയിൽ കാലിടുമ്പോ ആലോചിക്കണം.. രണ്ട് തോണിയിലോ.. ആ വരുണെ അത്.... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ഏട്ടൻ ഇടയിൽ കയറി.. നീ മിണ്ടാതെ അവിടെ പോയി ഇരുന്നേ വരൂ.....

ഇന്റെ കോൺസെൻട്രേഷൻ പോണു.. ഇതെന്താണപ്പാ.. എന്നും പറഞ്ഞു വരുൺ പോയി.. ഹാവു രക്ഷപെട്ടു... നിങ്ങളെന്തിനാ അവരെ രണ്ടാളേം ബുദ്ധിമുട്ടിപ്പിക്കണേ.. ഇതൊക്കെ ഒരു രസല്ലേ... (ഇപ്പൊ മനസിലായല്ലോ നമ്മടെ വല്യേട്ടന്റെ സ്വഭാവം... പാറുവിനെ വീഴ്ത്താൻ വീട്ടിൽ വെറുപ്പിക്കുന്നത് പോരാഞ്ഞു കോളേജിലേക്ക് സർ ആയി അയച്ചു.. എന്നിട്ട് അവിടെമ് കൊണ്ടു തീർന്നോ? .. ഇല്ലാ... ഇപ്പൊഴിതാ സ്വന്തം അനിയന് പണി കൊടുക്കുന്നു.... അല്ല ഇനി ഇതിപ്പോ പാളി പോയാലും പണി പാറുവിനു തിരിച്ചു കിട്ടും..... ന്തായാലും വല്യേട്ടനു ഒരു പണി കിട്ടി ഇരിക്കുക അല്ലെ.. മൂപ്പർ അത് തീർക്കട്ടെ....) ആഞ്ഞു പിടിച്ചത് കൊണ്ട് സന്ധ്യക്ക്‌ മുന്നേ എല്ലാവരുടെയും എഴുതി കഴിഞ്ഞു.. ഇവിടേം കൊണ്ട് അവസാനിപ്പിക്കാൻ ഉള്ള തീരുമാനം ആയിരുന്നില്ല പാറുവിന്റേത്... രാത്രി ഫുഡ്‌ കഴിച്ചു കഴിഞ്ഞതും പാറു എല്ലാ ബുക്കും ബെഡിൽ നിവർത്തി ഇട്ടു... വരുൺ റൂമിലേക്ക് വന്നപ്പോൾ കാണുന്നത് ബുക്കെല്ലാം ബെഡിൽ ചുറ്റും ഇട്ട് നടുക്ക് ഇരിക്കുന്ന പ്രിയതമയെ... നീ എന്താ ഈ കാണിക്കുന്നേ.. കണ്ണിനു തിമിരം ആണോ..

നിങ്ങൾക്കെന്താ കാണാൻ ഇല്ലേ... ഓരോന്ന് വീതം അല്ലെ നീ എഴുതുന്നെ.... ഒക്കെ എന്തിനാ നിവർത്തി ഇട്ടിരിക്കുന്നെ... അല്ല.. ഒരു വരി ബിസിനസ് എഴുതും ഒരു വരി ഇംഗ്ലീഷ് എഴുതും ഒരു വരി എക്കണോമിക്സ് എഴുതും.. ന്തെ.. എങ്ങനെ വേണമെങ്കിലും എഴുതിക്കോ.. ബട്ട്‌ എനിക്ക് കിടക്കണം.. കിടന്നോ.. ഈ റൂമിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ... എവടെ വേണമെങ്കിലും കിടന്നോ... എനിക്കെന്തായാലും ഇത്‌ എഴുതി തീർക്കണം.. ക്ലാസ്സ്‌ സർ ഒരു മുരടൻ ആണെന്നെ.. ഇടംകണ്ണ് ഇട്ട് നോക്കി കൊണ്ട് പാറു പറഞ്ഞു... മ്മ് ആട്ടമുണ്ട് ആട്ടമുണ്ട് (ആത്മ ) നിന്നെ ഞാൻ എന്നും പറഞ്ഞു വരുൺ ബുക്കെല്ലാം എടുത്ത് മടക്കി ടേബിളിൽ വച്ചു.. നിങ്ങളിതെങ്ങോട്ടാ എടുത്ത് കൊണ്ട് പോണത്... എനിക്കെഴുതണം... ഓൺ ദി സ്പോട്ടിൽ വരുൺ വന്നു അവളെ തള്ളി ബെഡിൽ കിടത്തി അവളുടെ മേലെ കേറി കിടന്നു... എന്താ ഈ കാണിക്കുന്നേ.. എണീറ്റ് പോയെ.. നിക്ക് എഴു... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വരുണിന്റെ ചൂണ്ട വിരൽ പാറുവിന്റെ ചുണ്ടിൽ പതിഞ്ഞു... ഇനി ഒരക്ഷരം മിണ്ടിയാലുണ്ടല്ലോ...

അത്രയ്ക്കും മലമറിച്ചു എഴുതാൻ ഉള്ളതൊന്നും ഇല്ലാ എന്നെനിക്കറിയാം.. നീ ബുക്സ് ഏട്ടനും ചേച്ചിക്കും ദേവുവിനും എഴുതാൻ കൊടുത്തതും എഴുതി കഴിഞ്ഞതും എനിക്കറിയാം... ആ best.. ഇതൊക്കെ അറിഞ്ഞിട്ടാണോ ഞാൻ ഈ കളിക്ക് നിന്നത്.. പിന്നേം പ്ലിംഗ് ആയല്ലോ കണ്ണാ (ആത്മിക്കാനേ കഴിയു വിരൽ ഇപ്പോഴും ഇന്റെ ചുണ്ടിലാ ) കണക്കായി പോയി.. ഒരു കടി വിരലിൽ കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. ആ ഇന്റെ കൈ... ഈ മേത്തു കിടക്കണത്രെ വേദന ഒന്നും ഇല്ലാ ആ കടിക്ക്.. മാറി നിക്ക്.. വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു... മാറിയില്ലെങ്കിൽ.. ഇതിലും വലിയ കടി കടിക്കാൻ അറിയാഞ്ഞിട്ടല്ല... വേണ്ട എന്ന് വച്ചിട്ടാ.... നിക്ക് ശ്വാസം മുട്ടുന്നു.. മാറെടാ കാലാ.... ഇത്തവണ ശബ്ദം ഉച്ചത്തിലായി... പെണ്ണിന് weight താങ്ങണ്ടേ... നാളെ അപ്പൊ ബുക്ക്‌ ടേബിളിൽ കാണണം... അതും കാലത്ത്... കേട്ടല്ലോ... ഇല്ലേൽ... അവളുടെ മേലിൽ നിന്നും മാറികൊണ്ട് വരുൺ പറഞ്ഞു... ഇല്ലേൽ ഒലത്തുമല്ലോ... മരമാക്രി... ഈ പെണ്ണിന് ഒരു വികാരോം വിചാരോം ഇല്ലേ ദൈവേ... മനുഷ്യൻ പിടിച്ചു നിർത്തുന്നത് എങ്ങനെ ആണെന്ന് അറിയില്ല....

(വരുണിന്റെ ആത്മ ) ഡി.... ................ പാറുക്കുട്ട്യേ... ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന് അവന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ടവൾ പറഞ്ഞു.. അങ്ങനെ വിളിച്ചാലെ നീ വായ തുറക്കുവൊള്ളൂ അതുകൊണ്ടല്ലെ.... ഉറക്കം വരുന്നില്ലെടി.. അതിനു ഞാൻ തലകുത്തി നിൽക്കണോ.. എന്നും പറഞ്ഞു തിരിഞ്ഞു കിടക്കാൻ പോയതും വരുൺ അവളെ അടുത്തേക്ക് വലിച്ചു.. പെട്ടെന്നുള്ള ആഘാത്തതിൽ പാറുവിന്റെ ചുണ്ട് വരുണിന്റെ നെഞ്ചിൽ സ്റ്റിക്കർ ആയി (not ദി പോയിന്റ്... പാറുവിനു ഹൈറ്റ് കുറവാണു )പാറു വേഗം നീങ്ങി കിടന്നു.. ഒരുമ്മ പോരെ വരുണിനെ മാറ്റി മറിക്കാൻ... വരുൺ ഇറങ്ങി കിടന്നു പാറുവിന്റെ മുഖത്തേക്ക് നോക്കി... അവൾ ആകെ ചമ്മിയ അവസ്ഥയിൽ ആയിരുന്നു.. വരുൺ അവളുടെ താടി പിടിച്ചുയർത്തി.. ദേ നിങ്ങൾ പിടിച്ചു വലിച്ചത് കൊണ്ടാ അങ്ങനെ സംഭവിച്ചത്... അറിയാതെ ആണെങ്കിലും ആദ്യായിട്ട് നിന്റെ അടുത്ത് നിന്ന് കിട്ടിയതല്ലേ.. ഇഷ്ടായി.... ന്തോന്നാ..? അവൻ അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു...

(വരണ്ട മരുഭൂമിയിൽ 5 കൊല്ലത്തിനു ശേഷം മഴ പെയ്താലുള്ള അവസ്ഥ എന്താ.. അത്രയ്ക്കും അനുഭൂതിയിൽ ആയിരുന്നു വരുൺ... ) പാറു ഷോക്കടിച്ച പോലെ ആയി.. വരുൺ ഒരു കള്ള ചിരിയോടെ പാറുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു... പാറു ചുണ്ട് ഉള്ളിലേക്ക് ആക്കി തല വെട്ടിതിരിച്ചു.... അതെ സമയം വരുണിന്റെ ചുണ്ട് അവളുടെ കഴുത്തിലെ കാക്കാപ്പുള്ളിയിൽ അമർന്നു... പാറു ഒന്നും ഞെട്ടി വിറച്ചു... ഇനി ഉറങ്ങാം.. അവളുടെ ചെവിയിൽ ചുണ്ടമർത്തി കൊണ്ട് വരുൺ പറഞ്ഞു.... പാറു അനങ്ങാതെ അങ്ങനെ കിടന്നു... കള്ള ബടുവ.. ആ കാക്കാപുള്ളി ഞാൻ പറച്ചു കളയും നോക്കിക്കോ..... കാക്കപുള്ളി ഇല്ലെങ്കിലും ഞാൻ എല്ലായിടത്തും ഉമ്മ വെക്കും... മോൾ അതോർത്തു വിഷമിക്കണ്ട.... ഉറങ്ങിയില്ലേ കള്ള കെട്ട്യോൻ എന്ന് പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.. നിറഞ്ഞ ചിരിയോടെ അവളുടെ കാട്ടിക്കൂട്ടൽ നോക്കി കൊണ്ട് വരുൺ മയത്തിലേക്കാണ്ടു.. ഒപ്പം അവന്റെ പാറുക്കുട്ടിയും.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story