നിന്നിലലിയാൻ: ഭാഗം 33

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ കോളേജിൽ പോവാൻ നേരം ആയപ്പോ പാറു എല്ലാം റെഡി അല്ലെ എന്ന് നോക്കി... ബുക്കെയ് ബുക്ക്‌ ബുക്ക്‌.... അത് എടുത്തില്ലേൽ പിന്നെ ഇന്ന് പൂരപ്പാട്ട് ആയിരിക്കും കാലന്റെ വായിൽ നിന്ന്... കോളേജിൽ കാലു കുത്തിയതും ഒരു കാറ്റ്‌ പാറുവിനെ തട്ടി തടഞ്ഞു പോയി... ഓഹ് ന്ത് ശാന്തമായ അന്തരീക്ഷം... അത് നിന്റെ അടിയന്തരത്തിനുള്ള ശാന്തതയാ... പാറുവിനു പിറകിലായി വരുന്ന ദേവു പറഞ്ഞു.. ഓ പിന്നാലെ ഉണ്ടായിരുന്നോ ലീഡർ... അതെന്താ നിനക്ക് ഒരു ആക്കി പറച്ചിൽ... ഏയ് അതൊന്നും ഇല്ലാ.. ഞാൻ നിന്റെ നോട്ട്സ് എടുക്കാൻ മറന്നു.. അത്രേ ഉള്ളൂ... ഓ അത്രേ ഉള്ളോ.. അതിനാണോ... കേട്ടത് ഒന്നൂടി പാറു ആലോചിച്ചു... ന്ത് നോട്ട് മറന്നെന്നോ... എടി മഹാപാപി ഞാൻ അയാൾടെ ഭാര്യ ആണെന്ന് പോലും അയാൾ നോക്കില്ലെടി... എനിക്ക് വയ്യ എന്നും പറഞ്ഞു തലക്ക് കൈ കൊടുത്ത് പാറു അവിടെ ഇരുന്നു... അതിനു നീ അങ്ങേരേം അങ്ങനെ ആയി കണ്ടിട്ടില്ലല്ലോ... എങ്ങനെ ഭാര്യ ആയിട്ടോ.. ശോ ഒരു ഭാര്യ എങ്ങനെ ഭർത്താവിനെ ഭാര്യ ആയി കാണും? Think think.. ഓ... നല്ല അടാർ ചീത്ത കേൾക്കാൻ പോവാ എന്നിട്ടും അവളുടെ ചളിക്ക് ഒരു കുറവില്ല്യ... അതിനെങ്ങനെയാ എന്റെ ജീനാമ്മ എന്നെ പെറ്റപ്പോ കൂടെ ചളിയേം കൂടി പെറ്റില്ലേ...

(ജീന ആണ് ജാൻകിടെ മമ്മ... ഡൌട്ട് തീർന്നല്ലോ അല്ലെ ) മ്മ്.. മതി മതി നടക്കങ്ങോട്ട്... വിഷയം മാറ്റി കൊണ്ട് ദേവു പറഞ്ഞു... സ്റ്റാഫ്‌ റൂമിൽ കാലന്റെ ടേബിളിൽ ബുക്ക്‌ വച്ചു.. ഓഹ് നേരത്തെ കെട്ടി ഒരുങ്ങി പോന്നതാണല്ലോ... ഇവിടെ എങ്ങും കാണാനില്ല... നിനക്ക് അയാളെ കണ്ണിനു പിടിക്കേം ഇല്ലാ എന്നിട്ട് കുറ്റം പറച്ചിലിന് കുറവില്ല.. ഓഹ് ഇങ്ങനൊരു സാധനം.. ഇഷ്ടം അല്ലാത്തത് കൊണ്ടല്ലേ കുറ്റം പറയുന്നത് ഇതാപ്പോ നന്നായെ... ക്ലാസ്സിൽ എത്തിയപ്പോ ദേ കാലൻ ക്ലാസ്സ്‌ എടുക്കുന്നു... Tym 10:00.. ആഹാ അന്തസ്സ്... May we coming sir... (നോട്ട് ദി പോയിന്റ്... അവർ രണ്ട് പേരുണ്ട് അത്കൊണ്ടാണ് we.. okay?meaning വെത്യാസം ഉണ്ടേൽ അങ്ങട്ട് skip ചെയ്ത് വായിക്കാ ) കേൾക്കുന്നില്ല..... May we coming siiiiiiiiiiiiiir..... (നല്ല ഉച്ചത്തിൽ വിളിച്ചു.. ഇനി കേട്ടില്ല എന്ന് വേണ്ട ) ശബ്ദം കെട്ട് അപ്പുറത്തെ ക്ലാസ്സിലെ മേം വന്നു നോക്കി.. അങ്ങോട്ടല്ല മേം.. ഇവിടെ വിളിച്ചതാ (ആത്മ.... ഉറക്കെ പറഞ്ഞാൽ ഇന്ന് മൊത്തം ഇവിടെ നിൽക്കേണ്ടി വരും... ) ന്താ.. കന്നാസും കടലാസും ഇന്ന് നേരത്തെ ആണല്ലോ (sir ) ഇത്‌ പുതിയ പേരാണല്ലോ ദേവു... കേക്കാൻ തന്നെ നല്ല സുഖം...

ഞാൻ ഇവിടെ സംസാരിക്കുമ്പോൾ നീ എന്താ അവളുടെ ചെവിയിൽ പറയുന്നത്.. സോറി sir (ദേവു ) അവൾ ചെയ്തതിനു നീ എന്തിനാ സോറി പറയുന്നേ.... ഇയാൾ മിക്കവാറും വാങ്ങും.. ആരായാലെന്താ ഞാൻ പറഞ്ഞാലും നീ പറഞ്ഞാലും സോറി സോറിയല്ലാതാവുമോ... അല്ലേടി.. പാറു ദേവുവിന്റെ ചെവിയിൽ പറഞ്ഞു.. മിണ്ടല്ലേ ജാൻകി.. ആദ്യം ക്ലാസ്സിൽ കേറി പറ്റാൻ നോക്ക്... ന്താ വൈകിയെ രണ്ടാളും? അത് sir....... (ദേവു) അതില്ലേ... ഞങ്ങൾ സ്റ്റാഫ്‌ റൂമിൽ ബുക്ക്‌ വച്ചു നിന്ന് സാറിനെ കുറെ നേരം നോക്കി... ബുക്കിനൊക്കെ നല്ല വിലയല്ലേ.. ആരെങ്കിലും തട്ടി കൊണ്ടു പോയാലോ.. അതോണ്ട് ഞങ്ങൾ അവിടെ കുറച്ചു നേരം നിന്നു... എന്നിട്ട് ബുക്ക്‌ ഇപ്പോഴും അവിടെ തന്നെ ഉണ്ടോ... ആ ഉണ്ട്.. 5 ബുക്കും ഉണ്ട്.. മ്മ്.. കേറിയിരിക്ക്... (പെണ്ണിന്റെ ബുദ്ധി സ്ഥിരത പോയോ ) Thanku സർ... (കോറസ് ) എടി അതിനു നമ്മൾ 3 ബുക്ക്‌ അല്ലെ വച്ചുള്ളു.. ബെഞ്ചിൽ ഇരിക്കുമ്പോഴാണ് ദേവു അക്കാര്യം ചോദിച്ചത്.. ശ് ശ്... മിണ്ടല്ലേ.. അത് ഞാൻ ഒരു നമ്പർ ഇട്ടതല്ലേ... മൂപര് 5 ബുക്ക്‌ ഉണ്ടെന്ന് കരുതി തിരയട്ടെ... ഞാൻ ഒരു ഗലക്ക് ഗലക്കും..

പാറു ഓർമ ഇല്ലാതെ പൊട്ടി പൊട്ടി ചിരിച്ചു.. എന്താ ജാനകി അവിടെ.. സ്റ്റാൻഡ് up... ജാനകിയോ.. അതാരാ... ഇയാളിപ്പോ ഇന്റെ പേരും മറന്നോ... (ആത്മ ) ജാനകി അല്ല.. ജാൻകി എന്നാ... എന്തായാലെന്താ.. തനിക്ക് ക്ലാസ്സിൽ തീരെ മാനേഴ്സ് ഇല്ലല്ലോ ഡോ... ഇത്‌ എങ്ങനെ ശെരിയാവും.. തന്റെ ഒപ്പം അല്ലെ താമസം.. അങ്ങനെ അല്ലെങ്കിലേ അത്ഭുതം ഉള്ളൂ... അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല ജാനകി സീത ദേവിയാ... ജാൻകി ഞാനും.. ഇനി കാലന് എന്നെ കണ്ടിട്ട് സീത ദേവിയെ പോലെ തോന്നുന്നുവെങ്കിൽ ഞാൻ പിന്നെ ന്ത് ചെയ്യാ...(ആത്മ ) ഞാൻ പറയുന്നത് എന്തെങ്കിലും താൻ കേൾക്കുന്നുണ്ടോ..? ഉണ്ട് സർ... എന്നാലേ മോൾ ഈ പീരിയഡ് പോയി പുറത്ത് നിൽക്ക്... ഓക്കെ സർ.. വേഗം ക്യാന്റീനിൽ പോയി രണ്ട് ചായയും പപ്സും കഴിച്ചു... ഇനി അയാൾ പകരം വീട്ടുക ആണോ... കണ്ടാൽ ഒരു mind ഇല്ലല്ലോ... വീട്ടിൽ വേറെ സ്വഭാവം കോളേജിൽ വേറെ നാട്ടിൽ വെവ്വേറെ.. ഓഹ്.. സ്വയം പിറുപിറുത്തു അവൾ ഇരുന്നു.. ന്താ ജാൻകി ഇവിടെ ഇരിക്കുന്നെ.. ക്ലാസ്സ്‌ ഇല്ലേ? തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു അന്ന് റാഗ് ചെയ്ത ഏട്ടന്മാർ...

ഈശോയെ പെട്ടോ.. ഏയ്.. ഞാൻ ചുമ്മാ കാന്റീൻ ഒക്കെ ഒന്നു കാണാൻ... പേടി പുറത്ത് കാണിക്കാതെ പാറു പറഞ്ഞു.. ക്ലാസ് ഇല്ലേ അപ്പൊ ഫസ്റ്റ് ഹവർ? ഉണ്ട്.. നൈസ് ആയിട്ട് പുറത്താക്കി.... അല്ല നിങ്ങൾക്ക് ഇപ്പോഴും എന്റെ പേര് ഓർമയുണ്ടോ ? അതെന്ത് ചോദ്യം ആടോ സസ്പെൻഷൻ കഴിഞ്ഞു വന്നിട്ട് ആദ്യം പരിചയപ്പെട്ടത് നിങ്ങളെയാ.. അപ്പൊ പിന്നെ മറക്കാൻ പറ്റുമോ.. മറ്റേ ആളെ എവടെ? അവൾ ക്ലാസ്സിൽ ഉണ്ട്...എന്നെ മാത്രേ പുറത്താക്കിയുള്ളു ... എന്നാ ശെരി ഞാൻ പോട്ടെ. കാണാം.. കാണണം.. ക്യാന്റീനിൽ നിന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് എതിരെ നിന്ന് കാലൻ വരുന്നത് കണ്ടത്.... നിനക്ക് മനസിലായില്ലേ ഞാൻ ചില്ലറക്കാരൻ അല്ല എന്ന്.... ഓ വല്ല്യേ നോട്ടുക്കാരൻ വന്നിരിക്കുന്നു... നിനക്കുള്ള പണി ഞാൻ ഇങ്ങനെ തന്നു കൊണ്ടിരിക്കും... ആഹാ.. നിങ്ങൾക്കുള്ള പണി ഇപ്പൊ വരും പിന്നാലെ പിറു പിറുത്തു കൊണ്ട് പാറു പറഞ്ഞു... ഇന്റെർവെല്ലിനു സ്റ്റാഫ്‌ റൂമിലേക്ക് വാ... ബുക്ക്‌ ഞാൻ നോക്കി വച്ചേക്കാം... അത് നിങ്ങൾ വീട്ടിലേക്ക് വരുമ്പോ കൊണ്ടു വന്നാൽ പോരെ... ബാഗ് നല്ല വെയിറ്റ് ആണേ..

പറയുന്ന കേട്ടാൽ തോന്നും കുട്ടി സ്കൂൾ മുതൽ വീടുവരെ നടന്നിട്ടാ വരുന്നതെന്ന്... സ്കൂൾ അല്ല കോളേജ്.... സ്വഭാവം സ്കൂൾ കുട്ടികളുടെ ആണല്ലോ... ദേ കോളേജ് ആണെന്നൊന്നും നോക്കില്ല.... വാചകം അടിക്കാതെ ക്ലാസ്സിൽ പോടീ... ********💕 നീ എവടെ പോയതാ ജാൻകി.. നിന്നോട് പുറത്ത് നിൽക്കാനല്ലേ പറഞ്ഞത്... ഓ പുറത്ത് നിന്നിട്ട് ന്ത് കിട്ടാനാ.. ഞാൻ കാന്റീനി..... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ദേവു ഇടയിൽ കയറി.... നീ എന്നെ കൂട്ടാതെ പോയല്ലേ.. എടി കാന്റീൻ ഇന്ന് മാത്രല്ല അവിടെ ഉണ്ടാവുള്ളു.. എന്നും ഉണ്ട്.. ഞാൻ 2 ചായേം പപ്സും മാത്രേ കഴിച്ചുള്ളൂ... ഓഹ് എടി ഈ പിരീഡ് മേം ഇല്ലെടി.. നമുക്ക് പോയാലോ... ഹാവു.. എന്നാൽ വാ നടക്ക്.. പോയി വരുമ്പോൾ സ്റ്റാഫ്‌ റൂമിൽ കയറാം... അങ്ങനെ കാന്റീനിലെ ഇരു യുദ്ധം ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇന്റർവെൽ ആയി... നേരെ സ്റ്റാഫ്‌ റൂമിലേക്ക്.. ഞങ്ങൾ പോകുന്നു ഞങ്ങൾ പോകുന്നു ബുക്ക്‌ വാങ്ങാൻ സ്റ്റാഫ്‌ റൂമിലേക്ക് പോകുന്നു ....... എല്ലാ ടീച്ചേഴ്സും സർമാരും നിരന്നു ഇരിക്കുന്നുണ്ട്... ഓഹ് ഇന്ന് ഞാൻ പൊളിക്കും... സർ നോട്ട്... ഹാ.. ജാൻകി താൻ 3 നോട്ടെ സബ്മിറ്റ് ചെയ്തിട്ടുള്ളു അല്ലെ..

ബാക്കി 2 എണ്ണം എപ്പോഴാ പിന്നെ... ഏഹ്? കുറച്ചു ഉച്ചയിൽ ആണ് വരുൺ ചോദിച്ചത്.. സർ ഞാൻ 5 നോട്ടും വച്ചതാണല്ലോ.. മുഖത്ത് വിനയം വരുത്തി കൊണ്ട് പാറു പറഞ്ഞു... പാറു.. സോറി ജാൻകി നീ കളിക്കല്ലേ.... നീ വച്ചിട്ടുണ്ടെങ്കിൽ ടേബിളിൽ കാണണ്ടേ.. പിന്നെ അത് ആവിയായി പോയോ... (പാവം വരുൺസർ വീട്ടിൽ ആണെന്നോർത്താ പാറു എന്നൊക്കെ വിളിച്ചത്.. മോശം ) സത്യായിട്ടും ഞാൻ ഇവിടെ വച്ചതാ സർ.. പാറു കരയാൻ തുടങ്ങി ... അപ്പോഴേക്കും രണ്ട് മൂന്ന് ടീച്ചേർസ് രംഗത്തെത്തി.. എന്താ വരുൺ സർ. ന്താ പ്രശ്നം... കാര്യങ്ങൾ ഒക്കെ വരുൺ പറഞ്ഞു കൊടുത്തു.. ജാൻകി അങ്ങനെ ഒന്നും ചെയ്യില്ല സർ. അവൾ നല്ല മിടുക്കി കുട്ടിയ.. (ടീച്ചർ 1) അതെയതെ.. ഇനി വേറെ ആരെങ്കിലും എടുത്തോണ്ട് പോയോ ആവോ (ടീച്ചർ 2) വരുൺ പാറുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉണ്ട് അവൾ ഇരുന്ന് ചിരിക്കുന്നു... അപ്പോഴാണ് അവനു മനസിലായത് അവൾ എനിക്കിട്ട് പണി തന്നതാണെന്ന്.... ഇപ്പൊ എങ്ങനെ ഉണ്ട്... പാറു പതുക്കെ ചുണ്ടനക്കി കൊണ്ട് ചോദിച്ചു.. അവൻ ഒന്നു ദേഷ്യത്തോടെ നോക്കി.. ജാൻകി ക്ലാസ്സിലേക്ക് പൊക്കൊളു..

ഞാൻ ഒന്നും അന്വേഷിക്കട്ടെ നോട്ട് എവടെ പോയെന്ന്... ഇനി ആരെങ്കിലും മാറി എടുത്തോ എന്ന് അറിയില്ലല്ലോ... ശെരി സർ.. നിഷ്കു ഭാവത്തിൽ പറഞ്ഞു അവൾ ബുക്കും എടുത്ത് ദേവുവിനേം വലിച്ചു പുറത്തേക്ക് നടന്നു.. പിടിച്ചു വച്ച ചിരിയെല്ലാം പുറത്തേക്ക് വന്നു പൊട്ടി ചിരിച്ചു.. ഞങ്ങൾ വരുന്നു ഞങ്ങൾ വരുന്നു കാലന് നല്ല പണി കൊടുത്ത് വരുന്നു അയാളെന്താ വിചാരിച്ചേ ഞാൻ വെറും ഉണ്ണാക്കി ആണെന്നോ.. (ഉണ്ണാക്കൻ ബോയ്സ് ആണേൽ ഉണ്ണാക്കി girls ആവും... ആരും സീരിയസ് ആയി എടുക്കരുത്. ) ന്തായാലും ഇത്‌ കൂടിപ്പോയി.... കുറഞ്ഞു പോയെന്ന എനിക്ക് തോന്നുന്നത്.. നിനക്കറിയില്ല വീട്ടിൽ എന്റെ അവസ്ഥ... ന്തായാലെന്താ ജാൻകി.. നീയൊന്ന് ചിന്തിച്ചു നോക്കിയേ.. സർ നിന്റെ ഹസ്ബൻഡ് അല്ലെ.... ന്താടി നിനക്കൊരു ബഹുമാനം അയാളോട്.. ബുള്ളറ്റ് വാലാ മാറി സർ വിളി ഒക്കെ ആയല്ലോ.. നിനക്ക് കൈക്കൂലി തന്നോ അയാൾ... നീയൊന്ന് പോയെ.. അന്ന് നമ്മുടെ സർ ആയിരുന്നില്ലല്ലോ അതോണ്ട് അങ്ങനെ വിളിച്ചു.. പക്ഷെ ഇപ്പൊ അങ്ങനെ അല്ലല്ലോ...

so സർ ആക്കി... ഓ.. മതി മതി ആക്കിയത്.. ക്ലാസ്സിലേക്ക് ചൽത്തിയാലും... ********❤️ കുറച്ചു പക്വത വന്നോട്ടെ എന്ന് കരുതിയാ ഓരോന്ന് ചെയ്യാനും മറ്റും കൊടുക്കുന്നെ.. അപ്പൊ അവൾ എനിക്കിട്ട് തന്നെ പാര പണിയുകയാ.. ഈ പെണ്ണ് എന്നാ ഒന്നും നന്നാവുക... ബുക്ക്‌ ഒന്നല്ലെങ്കിൽ അവൾ മനഃപൂർവം വക്കാതിരുന്നു അല്ലേൽ കൊണ്ടു വന്നു കാണില്ല.. അതിനു കളിച്ച കളിയായിരിക്കും.. എന്നാലും അവളുടെ കുസൃതി നിറഞ്ഞ നോട്ടവും ചുണ്ട് കൂർപ്പിക്കലും ഉണ്ടക്കണ്ണും... ഹോ.... നിങ്ങൾ നോക്കണ്ട.. സ്വന്തം ഭാര്യയെ വർണിക്കാൻ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളു.. ഞാൻ ഇങ്ങനെ മൂത്ത നരച്ചു പോവുകയേ ഉള്ളൂ... നിങ്ങൾക്കൊന്നു പറഞ്ഞു മനസിലാക്കിപ്പിച്ചൂടെ... ഇതൊക്കെ ഞാൻ അനുഭവിക്കണമായിരിക്കും.. പറഞ്ഞിട്ട് കാര്യല്ല്യ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story