നിന്നിലലിയാൻ: ഭാഗം 34

ninnilaliyan

എഴുത്തുകാരി: നിലാവ്

പിന്നത്തെ പിരിയഡ് എല്ലാം സാധാ പോലെ പോയി... പിന്നെ ഈവെനിംഗ് ആയപ്പോ വല്യേട്ടൻ വന്നു.. കാറിൽ കയറി.. ഇന്നത്തെ കാര്യങ്ങൾ പറഞ്ഞു.. വീട്ടിൽ എത്തി... ഫ്രഷ് ആയി ചായ കുടിക്കാൻ ഇരുന്നപ്പോൾ അമ്മയുടെ സ്പെഷ്യൽ മുളക് ബജ്ജി (രുക്കുവിന്റെ എതിരിക്കപ്പെട്ടി മുളക് ബജ്ജി അല്ലാട്ടോ ) ചായ കുടിച് ഇരിക്കുമ്പോഴാ വാവ പുതിയ ഉടുപ്പൊക്കെ ഇട്ട് വന്നത്... പാറുന്റെ വാവ എവടെ പോവാ.. ഈ പാറുവിനു ഒന്നും അറിയില്ല... എനിക്ക് കുറച്ചു ദിവസം കഴിഞ്ഞാൽ ക്ലാസ്സ്‌ തുടങ്ങും. അപ്പൊ വാവക്ക് പുതിയ ബാഗും ബുക്കും ഒക്കെ വാങ്ങാൻ പോവാ.. ആഹാ.. ആരൊക്കെയാ പോവുന്നെ.. ഞാനും വല്യേട്ടനും കുഞ്ഞേട്ടനും... ആ പോയി വാ.. ഹോ എത്രെ പെട്ടെന്ന ദിവസങ്ങൾ പോണത്.. ഇപ്പൊ കല്യാണം കഴിഞ്ഞു 2 മാസം ആയി... ആ അതൊക്കെ ആലോചിച്ചു ഇരുന്നാൽ ഇന്റെ ചായ ചൂടാറും.. തണുത്ത ചായ ഞാൻ കുടിക്കില്ല... അതുകൊണ്ടാ 💕💞❤️💕💞❤️💕💞❤️💕💞❤️💕💞❤️

അവർ തിരിച്ചു വന്നപ്പോഴേക്കും രാത്രി ആയി... വന്നപ്പോ കുഴിമന്തി കൊണ്ടു വന്നിരുന്നു.... പിന്നെ അതിന്റെ പിറകെ ആയിരുന്നു.... ഓഹ് മൈനെസും മന്തി റൈസും കൂടി തിന്നുമ്പോ.. (ഞാൻ കൂടുതൽ പറയുന്നില്ല.. ഇപ്പൊ തന്നെ കപ്പലോടിക്കാനുള്ള വെള്ളം എന്ന് ഞാൻ പറയില്ല ചെറിയ ഒരു തോന്നി തുഴയാനുള്ള വെള്ളം വായിൽ വന്നു ).. എല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോ 9 മണി..പിന്നെ റെസ്റ്റാണ്.. എവടെ.. ഫോൺ എവടെ? ഫോണിൽ കളിക്കുമ്പോഴാണ് കാലൻ വന്നത്.... നിനക്ക് പഠിക്കാൻ ഒന്നുല്ലേ പാറുക്കുട്ടി.. ഇന്നത്തെ ക്ലാസ്സിൽ തന്നെ കയറിയിട്ടില്ലല്ലോ.. ഞാൻ പാറുകുട്ടിയും അല്ല ജാൻകിയും അല്ല.. ജാനകി ആണ്.... പിന്നെ ക്ലാസ്സിൽ നിങ്ങൾ കേടറ്റാഞ്ഞതല്ലേ.. ഹും.. അങ്ങനെ വിളിച്ചത് ഞാൻ കളിപ്പിക്കാനല്ലേ.. അല്ലാതെ... ഇന്റെ ഒരേ ഒരു ഭാര്യയുടെ പേര് ഞാൻ മറക്കുമോ... ഓ പിന്നെ... സുഖിച്ചു.. ആ ഇനിയെന്തായാലും ഫോൺ എടുത്ത് വച്ചു പഠിക്കാൻ നോക്ക്... ഇല്ലാ.. ഞാൻ നിക്ക് ഇഷ്ടള്ളത് ചെയ്യും.. അങ്ങനെ ആണോ.. എന്നാൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ നീ ഫോണിൽ കളിച്ചോ..

ആ ചോദിക്ക്.. ഇത്രേ ഉള്ളോ.. ഫോൺ ബെഡിൽ ഇട്ടുകൊണ്ട് പാറു പറഞ്ഞു.. ആരാ peter F drucker? Jeol deen? Shubin? നിക്ക് നിക്ക് നിക്ക് നിക്ക്... ഇതെല്ലാം കൂടി ഒരുമിച്ച് ചോദിച്ചാലോ... ഞാൻ ചോദിക്കട്ടെ... നിങ്ങൾക്ക് കാർമേട്ടനെ അറിയുമോ? വയറ്റാട്ടിയെയും കല്ലുവിനെയും അറിയുമോ? ആസ്ത ശ്ലോക്കിനെ അറിയുമോ? നീൽ ആവണിയെ അറിയുമോ? അറ്റ്ലീസ്റ്റ് അർണവ് ഖുഷിയെ എങ്കിലും? ഇതൊക്കെ ആരാ.... അത് തന്നെ നിക്കും ചോദിക്കാനുള്ളേ... നിങ്ങടെ ആരാധകന്മാരെ എനിക്കറിയില്ല.. അതേപോലെ എന്റെ ആരാധകരെ നിങ്ങൾക്കും.. ആരാധകന്മാരോ.. ഇത്‌ അതല്ലെടി.. കൂടുതൽ ഒന്നും പറയണ്ട... രണ്ടാളും തോറ്റു.. നിക്ക് ഇനി ഇന്റെ വഴി..നിങ്ങൾക്ക് നിങ്ങടെ വഴി... ഇതിനോടൊക്കെ പറയുന്ന നേരം... എന്നും പറഞ്ഞു വരുൺ ലാപ് എടുത്ത് ചെയ്യാൻ തുടങ്ങി... ഓഹ് രക്ഷപെട്ടു (ആത്മ ) [ഇനി വരുൺ ചോദിച്ച ആളുകളെ അറിയാൻ ഇബടെ come ഓൺ baby oohya... കോമേഴ്‌സ്ക്കാർ കേട്ടിരിക്ക്യ.. ബാക്കി വായിച്ചു പോവാ 1..peter F drucker =father of മാനേജ്മെന്റ് by objectives (MBO) 2..joel deen =father of managerial economics 3..shubin=മൂപ്പര് വല്യേ പുള്ളിയാ..

ഈ കണ്ണി കണ്ടതിനൊക്കെ ഡെഫിനിഷൻ കണ്ടു പിടിക്കലാണ് മൂപ്പരുടെ തൊഴിൽ.. ഇനി വേറെ വല്ലതും ഉണ്ടോ എന്നറിയാൻ സെർച്ച്‌ goooooogle അമ്മച്ചി ] ഇനി കഥയിലോട്ട്... സംഭവം ഞാൻ വേണ്ട എന്ന് വച്ചിട്ടാ പറയാത്തത് അല്ലാതെ എനിക്കറിയാഞ്ഞിട്ടല്ല ... അല്ലാതെ തന്നെ ഇവറ്റകളുടെ പേര് പഠിക്കാൻ ഒരാഴ്ച വേണം... പിന്നെ ഡെഫിനിഷൻ ചോദിച്ചാലോ it may be define as the എന്ന് വച്ചു കാച്ചും.. അന്നേരമാ മൂപ്പരുടെ പീറ്ററും ജീനും DNAയും.... ഓഹ് എടി... ഡി പാറുക്കുട്ട്യേ.. എത്രെ നേരമായി വിളിക്കുന്നു.. പെട്ടെന്ന് ഞെട്ടിക്കൊണ്ട് പാറു ചോദിച്ചു.. ന്താ.. നീ എന്താ എനിക്ക് അടുത്ത പാര പണിയുക ആണോ... ഇപ്പൊ കിട്ടിയ പാര സോൾവ് ആക്കി.. ഇന്റെ നോട്ട്.. ഹിഹി.. എനിക്കറിയാ നീയാണ് അതിനു പിന്നിൽ എന്ന്... അതേലോ ഞാൻ അല്ല എന്ന് പറഞ്ഞില്ലല്ലോ... എടി എന്നും പറഞ്ഞു വരുൺ അവളെ ഇക്കിളി ഇടാൻ തുടങ്ങി.. സഹിക്ക വയ്യാതെ പാറു അവനെ തലയിണ ഇട്ട് അടിക്കാനും.. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാളും തളർന്നു.... വരുൺ പാറുവിന്റെ തോളിൽ ചാഞ്ഞു കിടന്നു.. ഇത്‌ കണ്ട പാറു അവനെ ഒന്നും നോക്കി...

ഒന്നും കിടക്കട്ടെടി പാറുക്കുട്ട്യേ.. തലയിണ ആണെങ്കിലും നന്നായി വേദനിച്ചു... കുസൃതി തോന്നിയ പാറു മാറി നിന്നു... ദേ പോവുന്നു വരുണിന്റെ നെറ്റി കട്ടിലിലേക്ക്... ക്ടക്ക്.... മുട്ടി നല്ല ഒന്നാന്തരം മുട്ട് നെറ്റിക്ക് കിട്ടി.. ആഹ്. വരുൺ നെറ്റിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അയ്യോ വേദനിച്ചോ. ഞാൻ വെറുതെ പാറു പിടിക്കാൻ വന്നതും വരുൺ കൈ തട്ടിമാറ്റി... സോറി ഞാൻ തമാശക്ക്... നീയൊന്ന് മാറിയെന്നു ജാൻകി.. അവളെ മാറ്റിക്കൊണ്ട് വരുൺ പറഞ്ഞു... വരുണിന്റെ ആ വിളി കേട്ടതും പാറുവിനു മനസിലായി അവനെത്രെതോളം അവൾ ചെയ്തത് ഹേർട് ആയിന്നു... ഞാൻ അറിയാതെ.. പോവാൻ നിന്ന വരുണിന്റെ മുന്നിൽ കയറിയോ നിന്ന് കൊണ്ട് പറഞ്ഞു.. എനിക്ക് ദേഷ്യം വരുന്നുണ്ട് ജാൻകി.. മാറിക്കെ. വരുൺ മാറിപ്പോവാൻ നിന്നതും തടസമായി പാറു നിന്നു... നിന്നോടല്ലേ ഞാൻ.. അപ്പോഴേക്കും പാറു അവനെ കെട്ടിപ്പിടിച്ചു.. സോറി ഞാൻ മനഃപൂർവം അല്ല.. വിട്ടേ..... അത് കേൾക്കാതെ പാറു ഒന്നും കൂടി മുറുക്കി അവനെ കെട്ടിപ്പിടിച്ചു... ഞാൻ സോറി പറഞ്ഞില്ലെടാ കാലാ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു..

അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... പാറുവിന്റെ ചുണ്ടിലേക്കും അത് പകർന്നു.. ഇവിടെ ഇരിക്കു ഞാൻ മരുന്ന് വച്ചു തരാം.. വരുണിനെ ബെഡിൽ ഇരുത്തി പാറു ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് മരുന്ന് വച്ചു കൊടുത്തു.. ബാന്റേജ് ഒട്ടിച്ചു.. വരുൺ നോക്കുന്നത് കണ്ടപ്പോൾ അവൾ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു.. അവൻ ചുമലിൽ കൂച്ചി കൊണ്ട് ഒന്നുല്ല്യ എന്ന് പറഞ്ഞു... ഇതിലും വേദന ഉണ്ടായിക്കാണും നിങ്ങൾ അന്ന് എന്നെ തല്ലിയപ്പോൾ.. ഒരുപാട് വേദനിച്ചോ.. ഈ പൊനീച്ച പാറി എന്നൊക്കെ പറയില്ലേ.. ഞാൻ വിചാരിച്ചു അതൊക്കെ നുണ ആണെന്ന് അന്ന് ഞാൻ അത് ശെരിക്കും അനുഭവിച്ചു... ഹിഹിഹി.. വരുൺ ഒന്നും ഇളിച്ചു കൊടുത്തു.. ചിരിക്കേണ്ട... കിടക്കാം... അങ്ങനെ അവർ ഉറക്കത്തിലേക്ക് വീണു * * * രാവിലെ എല്ലാവരും ചായ കുടിക്കുമ്പോഴാണ് വല്ല്യേട്ടൻ വരുണിന്റെ നെറ്റിയിലെ ബാന്റേജ് കാണുന്നത്... ആഹാ നെറ്റിയിൽ സ്റ്റിക്കർ ഒക്കെ ഉണ്ടല്ലോ.. ഇന്നലെ എന്തായിരുന്നു കോടാലിയോ.. അല്ലെനന്നും വാക്കത്തി.. ഇന്ന് ചുറ്റികയാ.. എന്നാലും കുറുമ്പത്തി കാട്ടിയതാണെന്ന് പറയില്ല അല്ലെ..

അതെന്താ വല്യേട്ടാ ഞാൻ ഭീകരി ആണോ.. ഏയ് ഭീകരി അല്ല അതുക്കും മേലെ.. എന്റെ പാറു ഇങ്ങേരു ഇതിലും ഓവർ ആയിരുന്നു.... ഫുഡ്‌ കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് അറിയില്ലേ.. നീ ഒന്നു മിണ്ടാതിരിയെടാ.. അവളും കോഫി അറിയട്ടെ (അമ്മ ) ഇനി വലുതായിട്ട് വാവക്ക് കൂടി പറഞ്ഞു കൊടുക്ക് (വല്യേട്ടൻ ) ആ അത് മറന്ന് ഇരിക്കുവാർന്നു... ഓർമിപ്പിച്ചത് നന്നായി.. (അച്ഛൻ ) അച്ഛാ... എന്താ മോനെ.. മിണ്ടാതെ ഇരുന്ന് ഫുഡ്‌ കഴിക്കേടാ... ആരെങ്കിലും ഒന്നും പറയുമോ കാര്യം എന്താണെന്ന് (പാറു ) എന്തൊരു ശുഷ്‌കാന്തി.. ഇത്‌ സ്വന്തം കാര്യത്തിൽ കാണിച്ചിരുന്നുവെങ്കിൽ (ആത്മ of വരുൺ ) ആ അച്ഛൻ പറഞ്ഞു തരാം മോളെ.. അന്ന് ഇവന്റെ കല്യാണം കഴിഞ്ഞു 3 മാസം ആയിക്കാണും... റൂമിൽ റൊമാൻസ് പോരാഞ്ഞിട്ട് വൈകുന്നേരം ഇവൻ അടുക്കളയിലേക്ക് വന്നു.... ഖോ ഖോ... അച്ഛാ വെള്ളം... നിന്റെ അപ്പുറത് അതേടാ.. എടുത്ത് കുടിക്ക്... (അമ്മ ) എന്നിട്ട്.. ബാക്കി പറ അച്ചേ.. ആ എന്നിട്ടെന്താ.. അപ്പൊ പൊന്നു ചക്ക വറക്കുവായിരുന്നു... ഇവൻ പോയി അവളെ ഇക്കിളി ഇട്ടേക്കുന്നു..

. അല്ല ഇക്കിളി ആണെന്നൊക്കെയാ അവൻ പറയുന്നേ.. ന്തിനാ വന്നെന്ന് അവനും ദൈവത്തിനും അറിയാം.. അതിനു തന്നെയാ വന്നത്.. ഇടയിൽ കേറി വല്യേട്ടൻ പറഞ്ഞു.. ആ സമയത്ത് ഇവളുടെ കയ്യിൽ നിന്ന് കയിൽ നിലത്തു വീണു.. എന്തോ ഭാഗ്യത്തിന് ഇവന്റെ കാലിൽ വീണില്ല.... ചെറുതായി ഒന്നു കോണ്ടതെ ഉള്ളൂ.. ആണോ വല്യേട്ടാ... പാറു ചിരിച് കൊണ്ട് ചോദിച്ചു... ഇങ്ങനെ ഒന്നും ചോദിക്കല്ലേ നിക്ക് നാണാവുന്നു... അതല്ല രസം പാറു അതിനു ശേഷം ഇവൻ അടുക്കളയിൽ കേറിയിട്ടില്ല.... അത് പേടിച്ചിട്ടാവും അല്ലെ വല്യേട്ടാ.. പേടിച്ചു ആയിട്ടല്ല.. ഒരു ഉൾകിടിലം.. രണ്ടും ഒന്നും തന്നെയാ.... (വരുൺ ) എന്നാലും ഫീലിങ്‌സിൽ വ്യത്യാസം ഉണ്ട്.. ഇളിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു... കാറിൽ ഞങ്ങൾ പോവുമ്പോഴും അത് തന്നെ ആയിരുന്നു ചർച്ച.... അങ്ങനെ ഏട്ടൻ ആ സത്യം വെളിപ്പെടുത്തി... ഞാൻ ഒരു ഉമ്മക്ക് പോയതാ എന്റെ പാറു.. എനിക്ക് ബലമായ സംശയം അവൾ വേണമെന്ന് വച്ചിട്ടു കയിൽ എറിഞ്ഞതാണോ എന്ന്.. ഏയ് ചേച്ചി അങ്ങനെ ഒന്നും ചെയ്യില്ല.. എന്തായാലും നീ അവളോട് പോയി ഇതൊന്നും പറയല്ലേ..

അവളുടെ കുട്ടീടെ അച്ഛൻ ആണെന്നൊന്നും നോക്കില്ല.. ഇല്ല്യാ വല്യേട്ടാ.. പറഞ്ഞാൽ തന്നെ ഇനി മുതൽ കോളേജിലേക്ക് വരാനും പോവാനും വേറെ ആളെ നോക്കിക്കോ.... 💕💞❤️💕💞❤️💕💞❤️💕💞❤️💕💞❤️ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിട്ട് ഇതുവരെ ഞാൻ കാലന്റെ ക്ലാസ്സിൽ ഇരുന്നിട്ടില്ല... അല്ല ഇരിക്കാത്തത് ഞാൻ കാരണം തന്നെയാണ്... കാലൻ ക്ലാസ്സിലേക്ക് കാലെടുത്തു വച്ചതും തരുണിമണികളുടെ വായ തുറന്നു... ന്ത് പറ്റി സർ നെറ്റിയിൽ? അതൊന്നും ഇല്ലെടോ.. നെറ്റി കട്ടിലിൽ ഇടിച്ചതാ.. ആ പറഞ്ഞത് എന്നെ നോക്കിയല്ലേ... പറഞ്ഞത് ഒന്നും കൂടി റിവേഴ്‌സ് അടിച്ചിരുന്നുവെങ്കിൽ ഉറപ്പിക്കാമായിരുന്നു (പാറുസ് ആത്മ ) വലിയ മുറി ആണോ സർ അടുത്ത ചോദ്യം.. ആടി വലിയ മുറിയാ 10 സ്റ്റിച്ച് ഉണ്ട് (വീണ്ടും പാറുസ് ആത്മ ) ഇല്ലെടോ.. അത്രക്കൊന്നും ഇല്ലാ... പിന്നെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.... സ്വന്തം ഭർത്താവായത് കൊണ്ട് പറയല്ല എന്താ ഒരു ക്ലാസ്സ്‌.. വെറുതെ അല്ല ഇവർ ഇങ്ങനെ കണ്ണും മിഴിച്ചു ഇരിക്കുന്നെ... അപ്പൊ ഞാൻ പറഞ്ഞു വരുന്നത് എന്താന്ന് വച്ചാൽ peter f ഡ്രക്കറുടെ കോണ്ട്രിബൂഷൻ ആണ് MBO...

(വരുണിന്റെ ക്ലാസ്സ്‌ ) ഇയാളെ ഞാൻ എവിടെയോ... അയ്യോ ഇന്നലത്തെ ചോദ്യം. അപ്പൊ അയാൾ കാലന്റെ ആരാധകൻ അല്ലായിരുന്നോ... ഞാൻ വല്ല ഇംഗ്ലീഷ് പടത്തിലെയും നായകൻ ആണെന്നല്ലേ കരുതിയത് നീ ഇത്‌ ആരുടെ കാര്യമാ പറയുന്നത് ജാൻകി.. ആത്മകഥം കുറച്ചു കൂടിപ്പോയപ്പോൾ ദേവു ചോദിച്ചു... സമയം വളരെ കുറവായതിനാൽ പാറു എല്ലാം ചുരുക്കി വിവരിച്ചു കൊടുത്തു.. ഇത്‌ കേട്ട് ദേവു ബ്ലിങ്കസ്യാ ഇരിക്കുന്നു.... എടി നീ എങ്ങനെ ആടി പ്ലസ് 2 നല്ല മാർക്കോടെ പാസ്സ് ആയത്... അതെന്റെ കഴിവ് കൊണ്ട്.. ന്താ ജാനകി, ദേവപ്രിയ അവിടെ.. ദേ പിന്നേം.. കണ്ണു ഇറുക്കി അടച്ചു കൊണ്ട് പാറു പറഞ്ഞു.. എന്നിട്ട് എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു.. സർ ഞാൻ ജാൻകി ആണ് ജാനകി അല്ല... ഏതായാലും രണ്ടാളും പെട്ടിം കിടക്കേം എടുത്ത് ഇങ്ങോട്ട് പോര് ഫസ്റ്റ് ബെഞ്ചിലേക്ക്.. എടി ജാൻകി ഞാൻ ഇല്ലാ അവിടെ ആ ബുദ്ധിസ്റ്റ് പ്രിയ ആണ് ഇരിക്കുന്നെ.. അഹങ്കാരി.. അവളുടെ അടുത്ത് നമ്മളോ... വാടി അവളുടെ അഹങ്കാരം മാറ്റി കൊടുക്കാം നമുക്ക്.. നമുക്ക് അടുത്ത അവർ മാറി ഇരിക്കാഡി..

കമോണ്ട്രാ ദേവു... അങ്ങനെ മിഡിൽ ബെഞ്ചേഴ്‌സ് ഫസ്റ്റ് ബെഞ്ചിൽ എത്തപ്പെട്ടു... ഇനി എല്ലാ പിരീഡും എല്ലാ ദിവസവും ഇവിടെ ഉണ്ടാവണം കേട്ടല്ലോ.. കേട്ടു സർ (ദേവു and പാറു ) Best.. നല്ല ഒരു പെടൽ ആണ് പെട്ടത്...... കുട കൊടുന്നണ്ണോ നീ... ന്തിനാ കുട... അല്ലേൽ തുപ്പൽ വീണു വീണു ഇന്ന് സ്ഫോടനം സംഭവിക്കും.. തുപ്പലോ.. ആടി.. അടുത്ത പിരീഡ് വിക്രമൻ ആണ്.. ദൈവമേ പറ്റിച്ചല്ലോ... (ഈ വിക്രമൻ സാറിനു തുപ്പലിന്റെ ഒരു പ്രശ്നം ഉണ്ട്.. അതായത് മൂപ്പര് വർത്താനം പറയുമ്പോൾ തുപ്പൽ ഇങ്ങനെ തെറിച്ചു കൊണ്ടിരിക്കും.. അത് അയാളെ പറഞ്ഞിട്ടും കാര്യം ഇല്ലാ.. അങ്ങനെ ആയിപ്പോയി ) Next പീരിയഡ്.... നല്ല വെള്ള ജുബ്ബയും മുണ്ടും ഉടുത്തു അത്യാവശ്യം നല്ല വണ്ണവും ഉയരവുമുള്ള നമ്മടെ വിക്രമൻ സർ വന്നു (5ആം പാതിരാ കണ്ടവരുണ്ടോ.. അതിലെ അച്ഛൻ ഇല്ലേ പള്ളിയിലെ അച്ഛൻ ആണുട്ടോ.. മൂപ്പരെ ആലോചിച്ചാൽ മതി... അല്ലാത്തവർ ആരെയെങ്കിലും ആലോചിക്ക് ) ക്ലാസ്സ്‌ തുടങ്ങിയപ്പോൾ തുപ്പൽ തുപ്പിയും തുപ്പൽ തുടച്ചും രണ്ട് കൂട്ടരും നേരം പോയിപ്പിച്ചു... പിന്നത്തെ പീരിയഡ് ഒക്കെ സാധാ പോലെ പോയി...

ഈവെനിംഗ് ക്ലാസ്സ്‌ കഴിഞ്ഞു കുറെ നേരം കഴിഞ്ഞിട്ടും വല്യേട്ടൻ വന്നില്ല.. 10, 12 വട്ടം വിളിച്ചു നോക്കി.. നോ രക്ഷ.... ഇനി മൂപ്പർക്ക് വല്ലതും പറ്റി കാണുമോ.. ഏയ് വല്ലവരേം പറ്റിച്ചു കാണും.. അങ്ങനെ ഒരു ഇനം ആണേ.. സമയം 5:30ആയി... മഴ ചാറാൻ തുടങ്ങി.. ഈശ്വര ഉള്ള പൈസക്ക് കാന്റീനിൽ നിന്ന് പുട്ടടിച്ചല്ലോ.. ഇനി എങ്ങനെ പോവും.. കാലനെ വിളിക്കില്ല.. അയാൾ മുന്നേ ഇന്നേ കൊണ്ടുപോവാൻ തുടങ്ങിയിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ പോസ്റ്റ്‌ ആയി നിൽക്കണ്ടായിരുന്നു.. കുറച്ചു നേരം ബസ് സ്റ്റോപ്പിൽ മഴയും ആസ്വദിച്ചു നിന്നു.... മഴക്ക് ശക്തിയേറി അതിനോടൊപ്പം സമയത്തിന് ദൈർഘ്യവും ഏറി കൊണ്ടിരുന്നു.... സമയം 5:55 ആയിട്ടുള്ളു കണ്ടാൽ 7 മണിയുടെ പ്രതീതി... എപ്പോ വീട്ടിൽ എത്താനാ ഇനി... ഠോ.... ശക്തമായ ഇടി വെട്ടി... അമ്മേ.... പേടിച് കൊണ്ട് പാറു താലിയിൽ മുറുക്കി പിടിച്ചു..

ജന്മനാ പേടിയുള്ള രണ്ടേ രണ്ട് കാര്യമാണ് ഇടിയും ഇരുട്ടും.... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ രുദ്രേ നാരായണ..... കുറച്ചു നേരം അവൾ പോവുന്ന വണ്ടിക്കെല്ലാം കൈ കാണിച്ചു.. ആരെങ്കിലും നിർത്തിയാൽ വീട്ടിൽ പോയിട്ടെങ്കിലും പൈസ കൊടുക്കാലോ.. എവടെ ഒരാളും നിർത്തുന്നില്ല... റോഡിലെ തിരക്ക് കുറഞ്ഞു കൊണ്ടിരുന്നു... ഒന്നുകൂടി വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ എടുത്ത് വല്യേട്ടന്റെ നമ്പറിലേക്ക് കാൾ പോയതും ഫോൺ സ്വിച്ചഡ് ഓഫ്‌ ആയി... ആഹാ ഒരാൾക്ക് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ എപ്പോഴും സംഭവിക്കുന്ന കാര്യം.. എനിക്കും ഇങ്ങനെ തന്നതിൽ സന്തോഷം കണ്ണാ.. മേലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.. പെട്ടെന്നാണ് ബാക്കിൽ നിന്നും ആരോ തോളിൽ കൈ വെച്ചത്.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story