നിന്നിലലിയാൻ: ഭാഗം 35

ninnilaliyan

എഴുത്തുകാരി: നിലാവ്

തോളിൽ കൈ വച്ചത് ആരാണെന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ഞാൻ പകച്ചു പോയി... ഒരു കള്ളുകുടിയൻ... പക്ഷെ കണ്ടാൽ പറയില്ല കള്ളുകുടിയൻ ആണെന്ന്... അത്രയ്ക്കും സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. പിന്നെ എങ്ങനെ ആണ് അത് മനസിലാക്കിയതെന്ന് ചോദിച്ചാൽ മൂപ്പർക്ക് നല്ല ആട്ടം ഉണ്ടേയ്... നമ്മടെ ക്രോണിക് ബാച്ചിലറിലെ ചെങ്ങായി ആടില്ലേ ദതെ പോലെ ഉണ്ട്... ഞാൻ മുഖം ഒന്നും വെട്ടിതിരിച്ചു.. പേടി ഉണ്ടെന്ന് അറിയാൻ പാടില്ലല്ലോ.... എന്താ മോളുസേ ജാഡ ആണോ? ജാഡ ഒന്നുല്ല ഏട്ടാ.. കണ്ടപ്പോൾ അങ്ങനെ തോന്നിയോ? ആരെ കാത്തു നിൽക്കുകയാ ഇവിടെ? നിന്റെ തന്തയെ ആടാ.. എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഓടി.. റിസ്ക് എടുക്കാൻ എനിക്ക് പണ്ടേ ഇഷ്ടല്ല അതുകൊണ്ടാ.. തിരിഞ്ഞു നോക്കിയപ്പോൾ ലവൻ ബസ് സ്റ്റോപ്പിന്റെ സ്റ്റെപ് തപ്പി തടഞ്ഞു ഇറങ്ങുന്നേ ഉള്ളൂ.. ഹാവു സമാധാനം.. ക്ലീച്..... തിരിഞ്ഞു നോക്കി നടന്നതിനാൽ മുന്നിൽ എന്താ നടന്നതെന്ന് അറിഞ്ഞില്ല... നോക്കിയപ്പോൾ ആരോ ബ്രേക്ക്‌ പിടിച്ചതാ..

എന്റെ കൊച്ചേ മഴയത്താണോ നിന്റെ അഭ്യാസം.. സോറി ചേട്ടാ.. എന്നും പറഞ്ഞു ഞാൻ ബൈക്കിൽ കേറി ഇരുന്നു.. നീ ഇതെങ്ങോട്ടാ ചാടി പിടഞ്ഞു കേറുന്നേ.. എന്റെ ചേട്ടാ ഒന്നും വണ്ടി വിട്ടേ.. ന്തൊരു മഴയാ.. നമ്മളൊക്കെ മനുഷ്യന്മാർ അല്ലെ അപ്പൊ ചാടി പിടഞ്ഞു കേറിയാലും കുഴപ്പല്യ.. എന്റെ കൊച്ചേ നിനക്ക് അങ്ങോട്ട് അല്ലെ പോവേണ്ടത്.. ഞാൻ ദേ മുന്നിലോട്ടാ.. ഞാനും മുന്നിലോട്ടാ ചേട്ടാ.. പിന്നെ നീ എന്തിനാ ഈ വഴി നടന്നെ.. അത് ദേ നേരെ നോക്കിയേ..വെറുതെ ഇരുന്നപ്പോ ആ കള്ളുകുടിയൻ ചേട്ടനുമായി ഒന്നു സംസാരിച്ചതാ... മൂപ്പർക്ക് അത് പിടിച്ചില്ല.. അപ്പൊ ഞാൻ കിട്ടിയ വഴിയിൽ കൂടി നടന്നതാ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. കൊച്ചേ അതാരാണെന്ന് അറിയുമോ? അതൊരു കള്ളുകുടിയൻ... അല്ലല്ല.. അതാണ് കാടൻ സുനി... കാടൻ സുനിയോ... ഛെ ഒരു സെൽഫി എടുത്ത് FB യിലോ ഇൻസ്റ്റയിലോ ഇട്ടിരുന്നുവെങ്കിൽ like ഓടി എത്തിയേനെ..

ഫോൺ ആണേൽ സ്വിച് ഓഫ്‌ ആയല്ലോ... ചേട്ടന്റെ ഫോൺ ഒന്നു തരുമോ ഞാൻ ഒരു സെൽഫി എടുത്ത് തരാം.. എന്റെ വാട്സ്ആപ്പിലെക്ക് പിന്നെ സെന്റിയാൽ മതി... ഇതെന്തിന്റെ കുഞ്ഞു ആണോ എന്തോ.. കുട്ടി ഇതെന്ത് അറിഞ്ഞിട്ടാ..അവനു കള്ള് കുടിച് ബോധം ഇല്ലാഞ്ഞിട്ടാ അല്ലേൽ നിന്നെ അയാൾ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും.. എന്നാ വേണ്ട ലെ.. (അങ്ങോട്ട് പറഞ്ഞു കൊടുക്ക് മക്കളെ നമ്മൾ ടിപ്പർ വാസുവിന്റെ ആളാണെന്നു ) എവിടെക്കാ എന്ന് പറ.. എനിക്ക് വയ്യ മഴയും കൊണ്ട് നിൽക്കാൻ .. നേരെ ഹീ... 💕💞❤️💕💞💕💞❤️💕💞❤️💕💞❤️ വണ്ടിയിൽ കേറിയപ്പോ തുടങ്ങിയതാ ചീവീട് പോലെ കീ കീന്ന്... സംഭവം ആളൊരു കാന്താരിയാ... ന്താ നിന്റെ പേര്.. ജാൻകി.. പാറു എന്ന് വിളിക്കും.. ജാനകിയോ.. ദേ പിന്നേം.. ജാനകി അല്ല ജാൻകി ബൈക്കിൽ നിന്ന് കുറച്ചു പൊങ്ങി അവന്റെ ചെവിയിൽ ആയി പാറു പറഞ്ഞു.. അടങ്ങി ഇരിക്കു കൊച്ചേ സർക്കസ് കളിക്കാതെ..

ചേട്ടന്റെ പേരെന്താ.. ഗുപ്ത.... ഖുഷി കുമാരി ഗുപ്ത സിംഗ് raizadaയെ അറിയുമോ... അതാരാ... അതും gupthaയാ.. സീരിയൽ നടിയാ.. ഹിന്ദി സീരിയലിലെ.. കാണാറില്ലേ iss pyaar ko kyaa naam doon... അടിപൊളിയാ.. ഇതേതോ കൂടിയ ഇനം ആണെന്ന് തോന്നുന്നു.. (ആത്മ of guptha ) ഇനി എങ്ങോട്ടാ പോണ്ടത്... നേരെ പോട്ടെ... ഇത്‌ കുറെ നേരായല്ലോ നേരെ നേരെ.... എടി കൊച്ചേ എനിക്ക് വീട്ടിൽ പോണം.. പെട്രോൾ ഉണ്ടാവുമോ എന്താ... എന്താ ഏട്ടാ ഒരു സ്നേഹം ഇല്ലാതെ... പെട്രോളിന് ഉള്ള പൈസ ഞാൻ വീട്ടിൽ എത്തിയിട്ട് തരാം.. അങ്ങനെ പോയി പോയി വീട്ടിൽ എത്തി... നനഞ്ഞ കോഴിയെ പോലെ ഞാൻ... നനഞ്ഞ പൂച്ചയെ പോലെ ഏട്ടൻ (മൂപ്പരെ കണ്ടിട്ട് കോഴിയുടെ ലുക്ക്‌ ഒന്നുല്ല അതാ ഞാൻ പൂച്ച ആക്കിയത്.. ഈ ) അമ്മാ...... എന്റെ പാറു നീ എവടെ പോയി കിടക്കുവായിരുന്നു എന്റെ കുട്ട്യേ... കലങ്ങിയ കണ്ണുമായി വീണാമ്മ രംഗപ്രവേശനം ചെയ്തു with പൊന്നുവെച്ചി and വാവ കുട്ടി.. അത് നിങ്ങടെ മൂത്ത മകനോടു ചോദിക്ക്.. i mean ദേ ഇതിന്റെ കെട്ട്യോനോട്‌... പറഞ്ഞു പറ്റിച്ചതാ എന്നെ.. ആര് അരുണോ.. ആ അമ്മേ.. അതൊക്കെ പിന്നെ പറയാം..

ദേ കുറച്ചു പൈസ എടുത്തേ.. ആ ചേട്ടന് കൊടുക്കാനാ.. ഞാൻ അവരുടെ ഒപ്പാ വന്നത്... അങ്ങനെ gupthaയെ പൈസ കൊടുത്ത് ഇനി എവിടേലും വച്ചു കാണാം എന്ന വിശ്വാസത്തിൽ പറഞ്ഞു വിട്ടു... പൊന്നു നീ അവർക്ക് വിളിച്ചു പറ ആളിവിടെ എത്തിയെന്നു.. ശെരി അമ്മേ.. പാറു പോയി ഡ്രസ്സ്‌ മാറ്റി വാ എന്നിട്ട് മതി ബാക്കി ചർച്ച... ഡ്രസ്സ്‌ മാറ്റി വന്നപ്പോഴേക്കും ചൂട് പാൽചായ റെഡി.. ഓഹ് കട്ടൻ മതിയായിരുന്നു ഈ മഴയിൽ.. 2 പരിപ്പ്വടയും...ഇനി പാൽ എങ്കിൽ പാൽ (ആത്മ ) ചായ കുടിക്കുമ്പോൾ അമ്മ അടുത്ത് വന്നു മുടിയും കയ്യും ഒക്കെ ഉഴിയാൻ തുടങ്ങി.. അപ്പുറത്ത് ഇരുന്ന് പൊന്നുചേച്ചി തീറ്റിക്കാനും.. ഇവർക്കു ഇതെന്ത് പറ്റി... ഞങ്ങൾ വല്ലാതെ പേടിച് പോയി മോളെ.. എന്റെ ഏട്ടത്തി അതിനു മാത്രം എന്താ ഉണ്ടായത്.. ഞാൻ കണ്ടില്ലേ ഹാപ്പി ആയി ഇരിക്കുന്നത്... അരുൺ ഏട്ടനും അച്ഛനും ബിസിനസ്‌ മീറ്റിംഗ് ഉണ്ടായിരുന്നു.. അതാ നീ ഫോൺ വിളിച്ചപ്പോ എടുക്കാഞ്ഞേ...

വരുൺ ആണെങ്കിൽ ക്ലാസ്സ്‌ കഴിഞ്ഞതും മീറ്റിംഗിന് പോയി അവനും ഒന്നും അറിഞ്ഞില്ല.. സൈലന്റ് ആയിരുന്നു കണ്ടില്ല എന്നും പറഞ്ഞു... അങ്ങനെ പണ....അവിടെ കാത്തു നിന്ന ഞാൻ പോസ്റ്റ്‌... നിന്റെ കയ്യിൽ പൈസ കൊടുത്തിട്ടുണ്ടെന്നു അരുണേട്ടൻ പറഞ്ഞു... അത് ഞാൻ പുട്ടടിച്ചു... തിന്നു കൊണ്ടിരിക്കുന്ന പഴം പൊരി കടിച്ചു കൊണ്ട് തല താഴ്ത്തി കണ്ണു മാത്രം പൊക്കി കൊണ്ട് പാറു പറഞ്ഞു.. അത് കേട്ട് കണ്ണും മിഴിച്ചു അമ്മയും ഏട്ടത്തിയും അവളെ നോക്കി... നോക്കണ്ട... ഞാൻ വിചാരിച്ചോ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന്... സെക്കന്റ്‌ പീരിയഡ് മേം ഉണ്ടായിരുന്നില്ല.. അപ്പൊ ഞാനും ദേവും കൂടി...... അല്ലേലും അത്രേം പൈസ തന്നിട്ടല്ലേ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അപ്പോഴേക്കും 3 ആണുങ്ങളും ലാൻഡ് ആയി... വല്ലാതെ അങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോഡി കാന്താരി നീ ഞങ്ങളെ (വല്യേട്ടൻ ) അല്ലേലും ഇന്റെ കുട്ടി ബോൾഡ് ആണ്..സ്വയം രക്ഷപ്പെടാൻ അവൾക്ക് അറിയാം (അച്ഛൻ ) എന്നാലും എന്റെ വല്യേട്ടാ.. ഇങ്ങൾ രാവിലെ പറഞ്ഞ കാര്യം ഇത്രേ പെട്ടെന്ന് നടപ്പിലാക്കും എന്ന് ഞാൻ വിചാരിച്ചില്ല

വെറുതെ മൂക്ക് പിഴിഞ്ഞ് കാണിക്കുന്നത് പോലെ കാണിച്ചു കൊണ്ടു പാറു പറഞ്ഞു... ന്ത് കാര്യം പാറു .. (വാവ ) നിന്റെ വല്യേട്ടൻ രാവിലെ പറഞ്ഞേയ് ഇനി മുതൽ വേറെ ആളെ നോക്കേണ്ടി വരുമെന്ന് കോളേജിൽ പോവാൻ... നീ അങ്ങനെ പറഞ്ഞോടാ (അച്ഛൻ ) അതൊരു സിറ്റുവേഷൻ വന്നപ്പോ പറഞ്ഞതാ... അങ്ങനെ സംഭവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കു എന്നാ പറഞ്ഞത്.. എങ്ങനെ സംഭവിച്ചാൽ (പൊന്നു ) അതൊന്നുല്ല്യ ചേച്ചി. വല്യേട്ടൻ പറഞ്ഞേയ്.. പാറു nooo.... (വല്യേട്ടൻ ) വല്യേട്ടൻ പറഞ്ഞാൽ പിന്നെ വേറെ അപ്പീൽ ഇല്ലാ.. ഞാൻ ചുപ് രഹോ.. സ്വന്തം ചുണ്ടിൽ വിരൽ വച്ചു കൊണ്ട് പാറു പറഞ്ഞു... അല്ല കാലൻ ന്താ മിണ്ടാത്തെ.. അതുവരെ മിണ്ടാതെ ഇവരുടെ ഡയലോഗ് ഒക്കെ കേട്ടു നിൽക്കുന്ന വരുണിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പാറു ചോദിച്ചു.. എല്ലാം വരുത്തി വച്ചിട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ... കൈ ഉയർത്തി കൊണ്ട് വരുൺ പറഞ്ഞു.. അപ്പോഴേക്കും പാറു ഓടി അച്ഛന്റെ പിന്നിൽ ഒളിച്ചു.. തല്ലല്ലേ എന്ന് പറ അച്ഛാ.. അന്നത്തെ അടി ഇപ്പോഴും ഓർമ ഉണ്ട്.. കവിളിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു..

നീ എന്തിനാ വരുൺ അവളെ വഴക്ക് പറയുന്നേ... ദേ ഈ കശ്മലൻ അല്ലെ അവളോട് മീറ്റിഗിന്റെ കാര്യം പറയാതെ ഇരുന്നത്.. അച്ഛാ.. അത് പെട്ടെന്ന് ഉണ്ടായതല്ലേ... എല്ലാവരുടേം മുന്നിൽ വച്ചു ഇങ്ങനെ ഒന്നും വിളിക്കല്ലേ അച്ഛാ.. പ്രേത്യേകിച്ചു ഇവള്ടെ മുന്നിൽ... പാറുവിനെ ചൂണ്ടി കൊണ്ട് അരുൺ പറഞ്ഞു.. മോനെ തങ്ക കുടമേ... ഇങ്ങനെ മതിയോ? അച്ഛൻ നീട്ടി അരുണിനെ വിളിച്ചു.. ന്തോ.. ഇങ്ങനെ ഒക്കെ മതി അച്ഛാ... പ്രത്യേക ഭാവം ഇട്ട് കൊണ്ട് വല്യേട്ടൻ തല താഴ്ത്തി പറഞ്ഞു... ഇതേതാ ഞാൻ കാണാത്തോരു ഭാവം... (പൊന്നുവിന്റെ ആത്മ ) കേറി പോടാ അകത്തു.. കൊച്ചു ആവാനായി.. നീ വാവയെകാളും കുട്ടി ആണല്ലോ..

അങ്ങനെ തുണിയില്ലാത്ത ഒരു സത്യം കൂടി അച്ഛൻ വെളിപ്പെടുത്തി.. കേട്ട പാതി കേൾക്കാത്ത പാതി ഏട്ടൻ ഓടി.. ആ മോളെ പാറു നിനക്ക് ലിഫ്റ്റ് തന്ന guptha ഞങ്ങടെ കമ്പനിയിലെ വർക്കർ ആണ്.. പോരുന്ന വഴിക്ക് അവനെ ഞങ്ങൾ കണ്ടിരുന്നു.. എന്നിട്ട് ആ guptha സിംഗ് റെയ്സാദ എന്നോട് പറഞ്ഞില്ലല്ലോ... അതിനു നിന്നെ ഇവിടെ ഇറക്കി വിട്ടപ്പോൾ ആണ് അവൻ തന്നെ അതറിയുന്നത്... വീണയെ അവനറിയില്ല.. പൊന്നുവിനെ കണ്ടപ്പൊഴാ അവനു മനസിലായത്.. ഓ.. നല്ല ചേട്ടനാ.. ഇനി എന്നെ കണ്ടാലും മനസിലായിക്കോളും.. സ്റ്റെയറിന്റെ സ്റ്റെപ് ഓടി കേറുമ്പോ അവൾ വിളിച്ചു പറഞ്ഞു.. ഓഹ് ഇങ്ങനെ ഒരു കുട്ടി... വീണാമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വൻ പറഞ്ഞു... അപ്പോഴേക്കും ഒരു ഫോൺ കാൾ വന്നു വരുൺ ഉമ്മറത്തെക്ക് പോയി.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story