നിന്നിലലിയാൻ: ഭാഗം 36

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ പാറു എണീറ്റത് ഇന്നത്തെക്കാളും ഉഷാറിലായിരുന്നു.... ബട്ട്‌ കാലൻ അടുത്തില്ല.. ഇനി പിന്നേം ബാംഗ്ലൂർക്ക് പോയോ പറയാതെ... ഒരു ദിവസം മൊത്തം കുളിക്കാതെ ഇരുന്നില്ലേ ഇനി ഇന്ന് കുളിച്ചേക്കാം.. ഫ്രഷ് ആയി വേഗം താഴേക്ക് ചെല്ലുമ്പോൾ തന്നെ കേൾക്കാം വല്യേട്ടന്റെ സംസാരം.... ഹായ് പാറു... എന്നെ അറിയുമോ? പാറുവിനെ കണ്ടതും ഒരു പെണ്ണ് അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. ഇനി ഇതേതാ മറുത.... മോളെഴുന്നെറ്റോ... ഇപ്പൊ എങ്ങനെ ഉണ്ട്... ആ മോളെ ഇതാണ് അഥിതി... (അമ്മ ) അതെ. അഥിതി മഹാദേവ്... ദെ ഇവരുടെ രണ്ടാളുടെയും മുറപ്പെണ്ണ്... അമ്മ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവൾ ചാടി കേറി പറഞ്ഞു... ഇവൾ എനിക്കൊരു കോമ്പറ്റിഷൻ ആവുമോ കണ്ണാ (ആത്മ ) അതിനിപ്പോ ചാൻസ് ഇല്ലല്ലോ അഥിതി ചേച്ചി.. രണ്ടാളുടെയും കെട്ടു കഴിഞ്ഞില്ലേ.. ഹാ.. അതും ശെരിയാ.. ഞാൻ കുറച്ചു വൈകി പോയി അല്ലെ ജാൻകി.... അപ്പൊ ഞാൻ വിചാരിച്ചത് തന്നെ.. കാലനെ തട്ടിയെടുക്കാൻ തന്നെയാ.. കൊണ്ടു പൊയ്ക്കോ എവ്ടെന്ന വന്നത്ച്ചാൽ അവിടേക്ക് ഇതിനെ കൊണ്ടു പൊയ്ക്കോ..

എനിക്ക് കുറച്ചു സമാധാനം കിട്ടും.. (ആത്മ ) (അഥിതി മഹാദേവ് അച്ഛൻ പെങ്ങളുടെ മകൾ.. അമ്മയും അച്ഛനും ഒളിച്ചോടിയതിൽ പിന്നെ വല്ല്യ ബന്ധം ഒന്നും ഇല്ലാന്ന് മുന്നേ പറഞ്ഞിരുന്നല്ലോ... പക്ഷെ അച്ഛന്റെ പെങ്ങളുമായി അച്ഛന് നല്ല ബന്ധം ഉണ്ടായിരുന്നു... (എഴുത്തുക്കാരി ആയ എന്നോട് പോലും അച്ഛൻ പറഞ്ഞില്ല ഇങ്ങനെ ഒരു ബന്ധം ഉള്ളത് )അവർ കല്യാണം കഴിഞ്ഞതേ അമേരിക്കയിൽ സെറ്റിൽ ആയിരുന്നു... ഇപ്പൊ ഇവൾ മാത്രം ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം മാത്രം മനസിലായില്ല ) പെട്ടെന്ന് ന്താ മോളെ നീ പറയാതെ വന്നത്.. ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുന്ന ആതുവിനോടു (അതിഥി ഇനി ആതു മതി എനിക്ക് വയ്യ ടൈപ്പാൻ )അച്ഛൻ ചോദിച്ചു.. അതെന്താ മാമേ ഞാൻ വന്നതാണോ പ്രോബ്ലം ഇപ്പോൾ? അതല്ല മോളെ... പെട്ടെന്നൊരു വരവ് അത് കൊണ്ട് ചോദിച്ചതാ... ഞാൻ ഇനി വരുണേട്ടൻ പഠിപ്പിക്കുന്ന കോളേജിൽ ആണ് പിജി ചെയ്യുന്നേ..

ക്ലാസ്സ്‌ തുടങ്ങിയിട്ട് കുറച്ചായി എന്നറിയാം.. എന്നാലും സീറ്റ്‌ ഒപ്പിച്ചെടുത്തു... അമേരിക്ക മടുത്തു മാമേ.. ഇത്‌ കേട്ടതും പാറുവിനു കഞ്ഞി നെറുകിൽ കേറി (പനി ആയാൽ മൂന്ന് നേരവും കഞ്ഞി തന്നെയാ.. ഓ ) ശ്രദ്ധിച്ചു കുടിക്ക് പാറു. കഞ്ഞി ആരും കൊണ്ടു പോവില്ല... നീയൊന്ന് മിണ്ടാതിരുന്നേ അരുണേ... എപ്പോ നോക്കിയാലും അതിന്റെ മേലോട്ട് ആണ് കുതിര കയറുന്നെ... *********💞 പിന്നീടങ്ങോട്ട് വരുണിന്റെ ഒരു കാര്യവും പാറുവിനു ചെയ്യേണ്ടി വന്നില്ല (അല്ല അല്ലേലും ചെയ്യാറില്ല.. അത് വേറോരു കാര്യം ) വരുണേട്ടാ ജ്യൂസ്‌ വരുണേട്ടാ ചോറ് വരുണേട്ടാ ചായ വരുണേട്ടാ ഇത്‌ എങ്ങനെയാ ചെയ്യുക വരുണേട്ടാ നമുക്ക് പുറത്ത് പോവാം വരുണേട്ടാ ചക്ക വരുണേട്ടാ മാങ്ങ ആകെ വരുൺ മയം.. unsahicable പിള്ളേച്ചാ😬😤... അവസാനം പ്ലാവും മാവും പറഞ്ഞു ഇന്റെ ഇല എങ്കിലും ബാക്കി വെക്കഡി എന്ന്.. so shaad പാറുവിനു ഇതൊക്കെ പുല്ലാണേ പുല്ലാണേ അഥിതി എനിക്ക് പുല്ലാണേ എന്ന മട്ടിലും... ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു റൂമിൽ ഓരോന്ന് കുത്തി കുറിച് ഇരിക്കുമ്പോഴാണ് വല്യേട്ടൻ പാറുവിന്റെ അടുത്തേക്ക് ചെന്നത്..

ന്താണ് നമ്മടെ ക്രൈം പാർട്ണർ അലഞ്ഞു തിരിഞ്ഞു നടക്കുന്നെ.. ആതുവിനു കമ്പനി കൊടുക്ക് പോയിട്ട്... ഓ പിന്നെ അവളുടെ ഒരു കുട്ടി നിക്കറും കുറെ ya ya yaയും... എന്നാലും മുറപെണ്ണല്ലേ.. പിന്നെന്താ... ന്നുവച്ചു ഞാൻ അവളെ കെട്ടിയിട്ടൊന്നും ഇല്ലല്ലോ.. വെറും ജാഡച്ചി ആണെന്നെ.. 😤 എന്നിട്ട് നിങ്ങടെ അനിയൻ മുട്ടി ഉരുമ്മി നടക്കുന്നുണ്ടല്ലോ... അസൂയ ഉണ്ടല്ലേ... അവൻ അങ്ങനെയാ ഏത് പെണ്ണിനെ കിട്ടിയാലും ഒലിപ്പിച്ചു കൊണ്ട... കമ്പനിയിലും ഇങ്ങനെ തന്നെയാ.. പാറുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... (വല്യേട്ടനു രോദനം ആണ് ആതു പിന്നാലെ നടക്കാത്തതിൽ.... അതുണ്ടോ പാറുവിനു മനസിലാവുന്നു ) അത് പിന്നെ പറയാനുണ്ടോ.. കണ്ടാലേ പറയും നല്ല അസ്സൽ പൂവൻകോഴി ആണെന്ന്.. അപ്പോഴേക്കും ആതു വന്നു... എന്നെയും കൂട്ടുമോ.. അതിനു നിന്നെ ആരാ കൂട്ടാത്തെ.. നീ വരുണിന്റെ പിന്നാലെ അല്ലെ.. ചിൽ അരുണേട്ടാ ചിൽ.. ഇപ്പോഴും കോമഡി നിർത്തിയില്ല അല്ലെ.. very naughty എന്നും പറഞ്ഞു അവൾ വല്യേട്ടന്റെ നടുംപുറം നോക്കി ഒന്ന് കൊടുത്തു...

വല്യേട്ടന്റെ മുഖത്ത് നവരസങ്ങൾക്ക് അപ്പുറം വേറെന്തൊക്കെയോ രസങ്ങൾ മിന്നി മായുന്നുണ്ട്.. പാറു അത് കണ്ട് അടക്കി പിടിച്ചു ചിരിച്ചു.. പാറുവിനു എങ്ങനെയാ ഇത്രേം മുടി... നിന്നെപ്പോലെ അമേരിക്കയിൽ അല്ലല്ലോ.. അവൾ ഇവിടെ ഒക്കെ വളർന്ന കുട്ടി അല്ലെ.. (അടിച്ചതിനുള്ള ദേഷ്യം വാക്ക് കൊണ്ട് തീർക്കുകയാണ് വല്യേട്ടൻ ) അതെന്റെ അമ്മക്ക് നല്ലോം മുടി ഉണ്ടായിരുന്നു.. അതായിരിക്കാം.. ഒന്ന് ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... ഇനിയിപ്പോ ഞാനും ഇവിടെ അല്ലെ.. വീണാന്റിയുടെ എണ്ണ ഒക്കെ തേച്ചു ഞാനും മുടി നീട്ടി വളർത്തും... കാക്ക കുളിച്ചാൽ കൊക്കാവില്ലല്ലോ.. വല്യേട്ടൻ വീണ്ടും ഗോൾ അടിച്ചു.. ഇന്ന് വരുണേട്ടനെയും കൂട്ടി വേണം പുറത്തേക്ക് പോവാൻ.. നല്ല ഡ്രസ്സ്‌ ഒക്കെ എടുക്കണം.. ഇവിടെ ഇങ്ങനെ ഉള്ള shorts ഒന്നും ഇടാൻ പറ്റില്ലല്ലോ.... പാവങ്ങളു ട്രൗസർ ഇട്ടാ അത് വള്ളി ട്രൗസറു അമേരിക്കക്കാര് ട്രൗസർ ഇട്ടാ അത് shorts.. (വല്യേട്ടൻ പാടി മുന്നേറുകയാണ്... മുന്നത്തെ സന്തനമണി ഓർമ ഉള്ളത് കൊണ്ട് പാറു നിർത്താൻ ആംഗ്യം കാണിച്ചു ) അപ്പോഴേക്കും വരുൺ അങ്ങോട്ട് വന്നു..

ആഹാ എല്ലാരും ഇവിടെ ഇരിക്കാണോ എന്ന് ചോദിച്ചു വരുൺ പാറുവിന്റെ മടിയിൽ കിടന്നു.. അപ്രതീക്ഷിതമായതിനാലും എല്ലാരും ഉള്ളതിനാലും പാറു അനങ്ങാതെ ഇരുന്നു... ഇത്‌ കണ്ട ആതു വരുണേട്ടൻ വേണമെങ്കിൽ എന്റെ മടിയിൽ കിടന്നോ.. നീയിത് എന്താ എന്നോട് പറയാത്തെ ഞാനും നിന്റെ മുറചെക്കൻ അല്ലെ എന്നും പറഞ്ഞു അരുണേട്ടൻ ചാടി കേറി ആതുവിന്റെ മടിയിൽ കിടന്നു.... ഇത് കണ്ടു കൊണ്ടു വന്ന ഏട്ടത്തി ആ വയറും വച്ചു ചാടി തുള്ളി പോയി... (രണ്ട് ദിവസം കഴിഞ്ഞാൽ 7ആം മാസം ആണേയ്.. ) പിന്നാലെ വല്യേട്ടനും സ്കൂട്ട് ആവാൻ നിന്നപ്പോൾ ഇത്‌ ഒന്നും കാണാത്ത ആതു അരുണിന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.. അരുണേട്ടൻ എവടെ പോവാ.. വിടെടി പിശാശ്ശെ അവൾ തെറ്റിപ്പോയി.. അല്ലെങ്കിലേ അവൾക്ക് ഡൌട്ട് ആണെന്ന് പറഞ്ഞു വല്യേട്ടൻ പോയി... കാര്യം എന്താണെന്ന് അറിയാൻ ആതുവും പിന്നാലെ പോവാൻ നിന്നപ്പോൾ വരുൺ പറഞ്ഞു.. അതിഥി.. ആ ഡോർ ഒന്ന് ചാരിയെക്ക്... മ്മ്മ് മ്മ്മ്... ഓക്കെ ഓക്കേ.. ന്തിന്... ഡോർ ഒന്നും ചാരണ്ട ചേച്ചി പാറു വരുണിനെ നോക്കിക്കോണ്ട് പറഞ്ഞു..

ഞാൻ ചാരി പൊക്കോളാം എന്ന് പറഞ്ഞു ആതു പോയി... (റൊമാൻസ് പ്രതീക്ഷിക്കുന്ന വായനക്കാരെ ഞാൻ അതിനു സമ്മതിക്കില്ല.. എന്ന് നിലാവ് ഒപ്പ് ) ആതു പോയതും പാറു മടിയിൽ നിന്നും വരുണിനെ തള്ളിമാറ്റി കൊണ്ടിരുന്നു.. നീ എത്രെ തള്ളി മാറ്റിയിട്ടും കാര്യല്ല്യ പാറുക്കുട്ട്യേ.... വരുൺ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.. ന്തൊരു കഷ്ടാ ഇത്‌... ഒന്ന് പുളഞ്ഞു കൊണ്ട് പാറു പറഞ്ഞു.. എല്ലാവർക്കും ആഗ്രഹം ഉണ്ടാവും സ്വന്തം ഭാര്യയുടെ മടിയിൽ ഇങ്ങനെ കിടക്കാൻ.. എനിക്ക് ഭാഗ്യം കിട്ടിയത് ഇപ്പോഴാ.. അപ്പൊ ഞാൻ കുറച്ചു നേരം കിടക്കട്ടെ... രക്ഷ ഇല്ലാ എന്ന് മനസിലാക്കിയ പാറു തൊട്ടടുത്തു വച്ച പെന്നും ബുക്കും എടുത്ത് കമിഴ്ന്നു കിടക്കുന്ന വരുണിന്റെ പുറത്ത് വച്ചു എന്തൊക്കെയോ കുത്തി വരഞ്ഞുകൊണ്ടിരുന്നു ... എടി നീയെന്റെ ഷർട്ടിൽ ആണോ എഴുതുന്നെ.. മ്മ്? ആണെങ്കിൽ.. ബുക്ക് മാറ്റി വച്ചു പെന്നിന്റെ മൂട് ഭാഗം പുറത്ത് ഉരതി കൊണ്ട് അവൾ പറഞ്ഞു.. വരുൺ ചാടി എണീറ്റ് ഇട്ടിരുന്ന വെള്ള ഷർട്ട് ഊരി തിരിച്ചും മറിച്ചും നോക്കി... പാറു അത് കണ്ട് വായ പൊത്തി ചിരിച്ചു....

പറ്റിച്ചതാണല്ലേ പാറുകുട്ട്യേ എന്നു പറഞ്ഞ് അവൻ വീണ്ടും അവളുടെ മടിയിൽ കിടന്നുകൊണ്ട് വയറ്റിൽ അമർത്തി ചുംബിച്ചു.. അപ്പോഴേക്കും പാറു അവന്റെ മുഖം പിടിച്ചു തിരിച്ചു... ഉമ്മ വെക്കുന്നോ കള്ള ബലാലെ.. ആടി വെക്കും ഇനിം വെക്കും.. ഡ്രെസ്സിന്റെ മേലെ കൂടി വച്ചതിനല്ലേ നീ ഇപ്പൊ മുഖം പിടിച്ചു വലിച്ചെ...ഇനി ഞാൻ നിന്റെ ഡ്രസ്സ്‌ മാറ്റി ഉമ്മ വെക്കാൻ പോവാ.. തടയാൻ പറ്റുമെങ്കിൽ തടയ്.. അങ്ങനെ ആണെങ്കിൽ ഞാൻ നിങ്ങടെ മുഖം കടിച്ചു പറിക്കും നോക്കിക്കോ.. എന്നാ അതൊന്ന് കാണണമല്ലോ എന്നും പറഞ്ഞു വരുൺ മടിയിൽ കിടന്ന് പാറു ഇട്ടിരുന്ന ഷർറ്റിന്റെ അടിയിലെ ബട്ടൺസ് അഴിച്ചു... ദെ പിന്നേം പെറ്റികോട്ട്.. വരുൺ ഷർട്ടിലെ പിടി വിട്ട് കിടന്നു.. എന്തെ സേട്ടാ ഉമ്മ വെക്കുന്നില്ലേ.... പിന്നെ പറയണോ പൂരം... വരുൺ എഴുനേറ്റ് അവളുടെ കാലു പിടിച്ചു വലിച്ചു കിടക്കയിൽ കിടത്തി.. പെട്ടെന്നായതിനാൽ പാറു ഒന്ന് ഞെട്ടി... അപ്പോഴേക്കും വരുണിന്റെ നഗ്നമായ ശരീരം പാറുവിന്റെ മേൽ അമർന്നിരുന്നു... വരുൺ ബെഡ്ഷീറ്റ് എടുത്തു മൂടി.. ദൈവമേ ബെഡ്ഷീറ്റ് മൂടിയല്ലോ (ആത്മ ) ന്താ മോളെ വല്ലാതെ വിയർക്കുന്നുണ്ടല്ലോ..

പേടിച്ചു ഉണ്ടോ? എനി..ക്ക് ന്തി..നാ പേടി... വിക്കി വിക്കി പാറു പറഞ്ഞു.... വരുണിന്റെ ചൂണ്ട വിരൽ പാറുവിന്റെ മുഖത്ത് കൂടി ഒഴുകി ഒഴുകി ചുണ്ടിൽ എത്തി... ആ സ്പോട്ടിൽ പാറു വിരലിൽ കടിച്ചു... എടി പട്ടിക്കുട്ടി വിടെടി.. വേദനിക്കുന്നു.. ഇതിലും വലുത് ഞാൻ തരുമെ... പാറു പതുക്കെ അവന്റെ വിരലിലെ കടി വിട്ടു... വരുൺ ഒന്ന് താഴ്ന്നു കിടന്ന് നേരത്തെ അഴിച്ച ഷർട്ടിമ്മേൽ കൈ വച്ചു കൊണ്ട് പാറുവിനെ നോക്കി.. വേണ്ട.. ചുണ്ടുകൾ പതുക്കെ ചലിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു... അവളുടെ മുഖത്തെ ഭാവങ്ങൾ വരുണിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി... അവൾ ഇട്ടിരുന്ന പാവാട കുറച്ചു താഴേക്ക് മാറ്റി പെറ്റി കോട്ട് വലിച്ചു പുറത്തേക്ക് മാറ്റി ഇട്ടു.. അപ്പോഴേക്കും പാറുവിന്റെ കൈ വയർ മറച്ചു പിടിച്ചിരുന്നു... വരുണെട്ടാ വേണ്ട.... അവൾ പോലും അറിയാതെ കാലൻ എന്ന പേരിനു പകരം വരുണെട്ടൻ എന്ന പേര് പുറത്തേക്ക് വന്നു... അത് മതിയായിരുന്നു വരുണിനു അവൾക്ക് തന്നോട് സ്നേഹം ഉണ്ടെന്ന് തിരിച്ചറിയാൻ... പാറുകുട്ട്യേ ഒരൊറ്റ വട്ടം... അല്ലേൽ എനിക്ക് വട്ട് പിടിക്കും..

പാറുവിന്റെ കൈകൾ മാറ്റി കൊണ്ട് വരുൺ പറഞ്ഞു.. രണ്ടാളുടെയും ഹൃദയങ്ങൾ വേഗത്തിൽ മിടിക്കാൻ തുടങ്ങി... ആ കുഞ്ഞു വയറും അതിലെ കാക്ക പുള്ളിയും കൂടി കണ്ടപ്പോൾ വികാരഭരിതനായി വരുൺ അവളുടെ കൈകൾ വിട്ട് വയറിലേക്ക് മുഖം പൂഴ്ത്തി.. അവന്റെ മീശയും താടി രോമങ്ങളും അവളെ ഇക്കിളിപ്പെടുത്തിയപ്പോൾ അവൾ പോലും അറിയാതെ കൈകൾ കിടക്കയിൽ അമർന്നു.. വരുൺ വയറിൽ അമർത്തി ചുംബിച്ചു... പാറു ഒന്നനങ്ങാൻ പോലും പറ്റാതെ കിടന്നു.. അവൾക്കിതൊരു പുതിയ അനുഭവം ആയിരുന്നു... കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒലിച്ചിറങ്ങി... വയറിൽ ഒരു ചെറു നോവ് അനുഭവപ്പെട്ടതും പാറു എന്തോ ഓർത്തപ്പോലെ അവനെ തള്ളി മാറ്റി... പുതപ്പും കൊണ്ട് ദെ പോവുന്നു വരുൺ അപ്പുറത്തെ സൈഡിലേക്ക്... ബെഡിൽ വീണതും പാറു പുതപ്പ് മാറ്റി അവന്റെ മേലു കയറി ഇരുന്ന് മുഖത്തും കവിളിലും ഒക്കെ ആഞ്ഞു കടിച്ചു.. (റൊമാൻസ് നടന്നാലും ഞങ്ങൾ പറഞ്ഞ പണി മറക്കില്ല ) അവളുടെ പണി കഴിഞ്ഞതും എണീറ്റ് അപ്പുറത്ത് ഇരുന്ന് വയറ്റിൽ അമർത്തി തുടച്ചു (തുപ്പൽ ഉണ്ട്. ബ്ലാഹ്..

ഒരു വൃത്തി ഇല്ലാന്നെ ഉമ്മ വെക്കുമ്പോൾ )ടോപ്പും പാവാടയും ശെരിയാക്കി... വരുൺ എണീറ്റ് പാറുവിന്റെ തൊട്ടപ്പുറത്തു ഇരുന്നു... നീ എന്തിനാ വരുണെട്ടാ എന്ന് വിളിച്ചത്.. ഒരു കള്ള ചിരിയോടെ വരുൺ ചോദിച്ചു.. ഞാൻ എപ്പോ വിളിച്ചു.... വേറെ എങ്ങോട്ടോ നോക്കി കൊണ്ട് പാറു പറഞ്ഞു.. കളിക്കല്ലേ നീ വിളിക്കുകയും ചെയ്തു... ഞാൻ കേൾക്കുകയും ചെയ്തു.. ഇനി എന്തിനാ വിളിച്ചത് എന്ന് അറിഞ്ഞാൽ മതി.. അല്ല ഞാൻ നിന്റെ കാലൻ ആണല്ലോ... അങ്ങനെ വിളിച്ചാൽ എങ്കിലും നിങ്ങൾ മാറി നിൽക്കും എന്ന് വിചാരിച്ചു.. അതങ്ങ് പോയി കിട്ടി... സത്യം പറഞ്ഞാൽ നീ വിളിച്ചപ്പോഴാ നിക്ക് കൂടുതൽ ഉമ്മ വെക്കാൻ തോന്നിയെ... കണ്ണു പൊത്തി കൊണ്ട് വരുൺ പറഞ്ഞു... അയ്യേ.. എന്നും പറഞ്ഞു പാറു ബെഡിൽ നിന്ന് എഴുന്നെറ്റു ..... ഇപ്പൊ തന്നെ പോവാണോ... അല്ല ഇവിടെ കുടി ഇരിക്കാം.. എനിക്ക് എന്റെ ജീവനിൽ കൊതി ഉണ്ട്... വരുമ്പോ ബെഡ് ഷീറ്റ് മടക്കി കിടക്കയും വിരിച് വന്നാൽ മതി... ഞാൻ മാത്രം അല്ലല്ലോ നീയും ഉത്തരവാദി ആണ്... നീ അല്ലെ വരുണെട്ടാ എന്നൊക്കെ വിളിച്ചു എന്നെ പ്രോത്സാഹിപ്പിച്ചത്.. ദെ ഒരു തള്ള് അങ്ങ് തള്ളിയാൽ ആതുവിന്റെ ഒപ്പം അമേരിക്കയിൽ എത്തും... ശോ ഇനി എന്നും എനിക്ക് ഇതാവും പണി.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഇതേ സമയം വല്യേട്ടൻ പൊന്നുവിനെ മയക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു... എന്റെ പൊന്നു ഞാൻ ഒന്ന് പറയട്ടെ എന്താ സംഭവിച്ചത് എന്ന്... നിങ്ങൾ ഒന്നും പറയണ്ട.. 2 ദിവസം കഴിഞ്ഞാൽ ഞാൻ പോവുമല്ലോ.. അപ്പൊ നിങ്ങൾ കിടക്കെ ഉമ്മ വെക്കേ എന്താന്ന് വച്ചാൽ ചെയ്യ്.. ദെ ബുദ്ധി ഇല്ലാതെ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. അല്ല നീ എവടെ പോവുന്ന കാര്യം ആണ് പറയുന്നേ.. മ്മ്? കണ്ടോ അവൾ മുന്നിലേക്ക് നിക്കർ ഇട്ട് വന്നപ്പോഴേക്കും ഇന്നേ കൂട്ടി കൊണ്ടുപോവണ കാര്യം കൂടി മറന്നു... അതല്ല പോത്തുംകുട്ട്യേ.. ഞാൻ നിന്നെ പറഞ്ഞയചിട്ട് വേണ്ടേ നീ പോവാൻ... അമ്മ നോക്കിക്കോളും എല്ലാ കാര്യങ്ങളും എന്റെ പൊന്ന് വീട്ടിലേക്ക് ഒന്നും പോണ്ട.. ഓ വേണ്ട.. നിങ്ങൾക്ക് ഞാൻ ഒരു ശല്യം അല്ലെ.. ശ്.. അങ്ങനെ ഒന്നും പറയല്ലേ.. എനിക്ക് നീയും ദെ ഈ കുഞ്ഞിയും മാത്രം അല്ലെ ഉള്ളൂ... ഓ സുഖിപ്പിക്കുന്നത് കണ്ടില്ലേ... കണ്ണു തുടച്ചു കൊണ്ട് പൊന്നു പറഞ്ഞു. എന്റെ പൊന്നോ എന്നും പറഞ്ഞു വല്യേട്ടൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.. അയ്യേ.. ഞാൻ കണ്ടേ.. വാതിലിലേക്ക് നോക്കിയപ്പോൾ ഉണ്ട് വാവ കണ്ണും പൊത്തി നിൽക്കുന്നു..

അമ്പടി ഒളിഞ്ഞു നോക്കുക ആയിരുന്നു അല്ലേടി കുറുമ്പി എന്നും പറഞ്ഞു വല്യേട്ടൻ വാവയുടെ അടുത്തേക്ക് ഓടി.. ഇത്‌കണ്ട് ചിരിച് കൊണ്ട് പൊന്നു അവിടെ ഇരുന്നു... 💕💕💕💕💕💕💕🙊💕💕💕💕💕💕💕 പിന്നെ അങ്ങോട്ട് വരുണിന്റെ മുന്നിൽ നിന്നും പമ്മി നടക്കൽ ആയിരുന്നു പാറുവിന്റെ ജോലി... അപ്പൊ അങ്ങനെ ഒക്കെ പറഞ്ഞുവെങ്കിലും ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്... ഫുഡ്‌ കഴിച്ചു റൂമിലേക്ക് ചെന്നപ്പോൾ വരുൺ ബാത്‌റൂമിൽ ആയിരുന്നു.. ഓഹ് വേഗം കിടന്നേക്കാം എന്ന് വിചാരിച്ചു ബെഡിൽ ഇരുന്നതും ഡോർ തുറന്നതും ഒരുമിച്ച്.. പഷ്ട്.... ഇരുന്ന ഇരുപ്പിൽ പാറു അവനു നന്നായി ഇളിച്ചു കാണിച്ചു.. ന്താ ഒരു കള്ള ചിരി.. വല്ലതും ഒപ്പിച്ചു വച്ചോ നീ.. ഞാനോ.. ഞാൻ അങ്ങനെ ചെയ്യുമോ.. ചെയ്യാമോ.. ചെയ്യണമോ.. ചെയ്യരുത്... ചെയ്യാം.. ന്താടി ഒരുമ്മ തന്നപ്പൊഴെക്കും തലയുടെ ഓളം പോയോ.. അപ്പൊ ഇനി ബാക്കി ഉണ്ടാവുമ്പോഴോ.. ന്ത് പറയരുതെന്ന് വിചാരിച്ചോ അത് തന്നെ കാലന്റെ വായിൽ നിന്ന് പുറത്ത് ചാടി.. ഫ്രഷ് ഫ്രഷ് ഫ്രഷ് ഫ്രഷ് (ആത്മ ) ഇതിങ്ങനെ ഇടക്ക് ഇടക്ക് പറയേണ്ട ആവശ്യം ഇല്ലാ.. ഓ.. ഉണ്ട്..

എന്റെ കാര്യം വച്ചു നോക്കുമ്പോൾ ഇടക്കിടക്ക് ഇത്‌ പറയേണ്ടി വരും.. അല്ലേൽ നീ മറന്നു പോകും... ഹും... അവൾ മുഖം തിരിച്ചിരുന്നു... അല്ലേൽ ഞാൻ ജസ്റ്റ്‌ 18 തികഞ്ഞ ഭാര്യയെ പീഡിപ്പിച്ചു എന്ന് കേൾക്കേണ്ടി വരും.. തീരെ താല്പര്യം ഇല്ലാത്തത് കൊണ്ടാ... ഞഞ്ഞായി.. അതിനു നിക്കണ്ടായിരുന്നുവല്ലോ.. അതിനു ചങ്കിൽ കേറിയത് നീ അല്ലെ.. ചങ്കിൽ കേറാൻ ഞാൻ ന്താ അമ്പോ... ആ അതെ..വരുണിന്റെ സ്വന്തം... എടി നീ കടിച്ചു പറിച്ചു എന്റെ മുഖം ഒക്കെ നീറുന്നു.... നിങ്ങൾ ആദ്യം ഇന്നേ കടിച്ചിട്ടല്ലേ. അവിടെ വാച്ച് ഉണ്ടാക്കി വച്ചിട്ടുണ്ട്.. ഹും.. നോക്കട്ടെ വാച്ച്... അടുത്തേക്ക് വന്നു കൊണ്ടു വരുൺ ചോദിച്ചു.. പോടാ.. എന്നും പറഞ്ഞു പാറു തലവഴി പുതപ്പ് മൂടി... ഇങ്ങനൊരു പെണ്ണ് എന്നും പറഞ്ഞു ലൈറ്റ് ഓഫ്‌ ആക്കി വരുണും കിടന്നു ഇനി ശല്യപ്പെടുത്തണ്ട... അവർ ഉറങ്ങിക്കോട്ടെ.. വാവാവോ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story