നിന്നിലലിയാൻ: ഭാഗം 38

ninnilaliyan

എഴുത്തുകാരി: നിലാവ്

എഴുന്നേൽക്ക് പാറു എന്തൊരു ഉറക്കാ ഇത്‌.. ഇന്ന് ക്ലാസിനു പോണ്ടേ... എനിക്ക് വയ്യ... നോക്കിയേ പനിക്കുന്നുണ്ടോ എന്ന്... ദയനീയ ഭാവത്തിൽ പാറു പറഞ്ഞു.. വരുൺ അവളുടെ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കി.. ആ ഇത്‌ അത് തന്നെ... ഠോ... കിട്ടി പാറുവിന്റെ ബാക്കിന് നല്ലൊരു അടാർ അടി... അമ്മേ എന്നും പറഞ്ഞു അവൾ കിടക്കയിൽ നിന്നും ചാടി എണീറ്റു.... ഇപ്പൊ മാറിയില്ലേ നിന്റെ പനി... മടിയും പിടിച്ചു കിടക്കാനാണ് ഭാവമെങ്കിൽ ഇന്റെ തനി സ്വഭാവം അറിയും.. ഓ എന്നും പറഞ്ഞു പാറു ഫ്രഷ് ആവാൻ പോയി.. അങ്ങനെ ആ പ്രേതീക്ഷയും പോയി.. ഇന്നലെ ഉള്ളി വച്ചു കിടന്നാൽ മതിയായിരുന്നു... എന്നാൽ ഒരു ചൂടെങ്കിലും ഉണ്ടാവുമായിരുന്നു.. 3 ദിവസം ലീവ് ആയത് കൊണ്ടാ ഈ മടി... ടി.. കഴിഞ്ഞില്ലേ.. നീ ഇനി അതിന്റെ ഉള്ളിൽ കയറി ഇരുന്ന് ഉറങ്ങാണോ.. 8 മണി ആയെടി.. വാതിലിൽ കൊട്ടി കൊണ്ട് വരുൺ പറഞ്ഞു.... കണ്ണാ 8 മണിയോ....ദാ ഇപ്പൊ കഴിയും.. അതുവരെ കുളിക്കാതെ ആലോചിച്ചു നിന്ന പാറു വേഗം വെള്ളം എടുത്ത് മേലിലേക്ക് ഒഴിച്ചു..

ഓഹ് എന്ത് തണുപ്പാ.. കുളിച്ചു ഇറങ്ങിയതും വരുൺ കുളിക്കാൻ കയറി.... ഇനിയിപ്പോ ഏതായാലും നേരം ഇത്രേ ആയി... ഡ്രസ്സ്‌ ഇട്ടിട്ട് (ഇപ്പൊ ഡ്രസ്സ്‌ ഇടാതെ അല്ല നിൽക്കുന്നെ എന്ന് ആരും വിചാരിക്കല്ലേ.. കോളേജിൽ പോവാനുള്ള ഡ്രെസ്സിന്റെ കാര്യമാ പറഞ്ഞത് )താഴേക്ക് പോവാം.. ഇനി മാറാൻ ടൈം ഉണ്ടാവില്ല.... ഡ്രസ്സ്‌ റൂമിൽ കയറി ഡ്രസ്സ്‌ മാറുമ്പോഴാണ് കാലന്റെ വിളി വന്നത്.. പാറു... ഓ ഡ്രസ്സ്‌ മാറ്റാനും സമ്മതിക്കില്ല എന്ന് വച്ചാൽ.... ഡ്രസ്സ്‌ നേരെ ആക്കി കൊണ്ട് അവൾ ബാത്റൂമിന് അടുത്തേക് ചെന്നു.. ന്താ വിളിച്ചത്... കൊട്ടി കൊണ്ട് ചോദിച്ചു.... ഞാൻ തോർത്തു എടുക്കാൻ മറന്നു പാറുകുട്ട്യേ ഒന്ന് എടുത്ത് തായോ... എനിക്കൊന്നും വയ്യ.. ഞാൻ താഴേക്ക് പോവാ.. അപ്പൊ നിങ്ങൾ വന്നു എടുത്തോ.. ന്താടി... ഒന്ന് എടുത്ത് തായോ.. മ്മ്.. ഇത് അത് തന്നെ.. ഞാൻ സിനിമയും സീരിയലും ഒന്നും കാണുന്നില്ലെന്നാ വിചാരം... തോർത്തു കൊടുക്കുന്നു, കയ്യിൽ പിടിക്കുന്നു, വലിക്കുന്നു, ഷവർ തുറക്കുന്നു, രണ്ടാളും ആകെ നനയുന്നു, പിന്നെ അവിടെ ഒരു റോമൻസിന്റെ പൂക്കാലം.... ഈ എന്നോടോ ബാലാ...

തോർത്തു എടുത്ത് ബാത്‌റൂമിൽ കോട്ടി.. പിടിച്ചു വലിച്ചാൽ ഓടാൻ പാകത്തിന് നിന്നു... (ഒരു കാലു മുന്നിലോട്ടും ഒരു കാലു ബാക്കിലൊട്ടും വച്ചിട്ട് ) വാതിൽ പകുതി തുറന്ന വരുൺ കാണുന്നത് അവളുടെ ഈ ഒരു കോലവും... നീയെന്താ ഒളിമ്പിക്സിനു പോവുന്നുണ്ടോ.. ഓടാൻ നിൽക്കുന്ന പോലെ നിൽക്കുന്നെ... നിങ്ങൾ ഇത്‌ വേഗം പിടിച്ചേ.. ഞാൻ താഴേക്ക് പോട്ടെ... വരുൺ വേഗം തോർത്തു വാങ്ങി വാതിൽ അടച്ചു... അയ്യേ ഇപ്പൊ ഞാൻ ആരായി.. വെറുതെ തെറ്റിദ്ധരിച്ചു.... (ആത്മ ) നിങ്ങൾ ഒക്കെ എന്തൊക്കെയോ പ്രേതീക്ഷിച്ചില്ലേ... ഇവൾക്കിതെന്ത് പറ്റി... പെട്ടെന്ന് ന്തോ ഓർത്ത അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... താഴേക്ക് പോയ പാറു കാണുന്നത് വെട്ടി വിഴുങ്ങുന്ന വല്യേട്ടനെയും ആതുവിനെയും ആണ്.. ആ നീ ഇന്ന് കുറച്ചു കൂടി നേരത്തെ ആണല്ലോ.. കുറച്ചും കൂടി നേരത്തെ വന്നിരുന്നേൽ ഞാൻ പോയിരുന്നു.. പാറുവിനെ നോക്കി വല്യേട്ടൻ ആക്കി കൊണ്ട് പറഞ്ഞു... ഓ വല്യേട്ടൻ ആക്കിയതാണല്ലേ... അങ്ങനെ തോന്നിയോ.. അങ്ങനെ എങ്കിൽ അങ്ങനെ.. മോളിന്ന് എണീക്കാൻ വൈകി അല്ലെ.. വരുൺ എവിടെ?

(അമ്മ ) ആ അമ്മേ.. കാല.. അല്ല അവര് കുളിക്കാണ്... ആതു ചേച്ചി എന്താ മിണ്ടാത്തെ... ഓ വന്നിരുന്നപ്പോ വായ അടഞ്ഞതാ.. പുട്ട് കേറ്റാൻ മാത്രം വായ തുറക്കും.. ന്തൊരു ആത്മാർത്ഥമായിട്ടാണ് കുട്ടി ഇക്കാര്യം ചെയ്യുന്നതെന്ന് അറിയുമോ.. ദേ അരുണേട്ടാ..ഖോ ഖോ.. പറഞ്ഞു പൂർത്തിയാക്കും മുന്നേ ആതു ചുമച്ചു.. എന്റെ പൊന്നു ആതുവേ.. നീ എടുത്തോ.. വേണേൽ ദേ ഒരു കഷ്ണം കൂടി എടുത്തോ.. നീ ഇതെന്തിനാ ഇങ്ങനെ ആർത്തി പിടിച്ചു തിന്നുന്നെ... ഞങ്ങൾക്ക് വേണ്ട നീ ഇങ്ങനെ കുഴച്ചു വെച്ചത്.... അതല്ല അരുണേട്ടാ.. എനിക്കു ഫുഡ്‌ കഴിക്കുന്നതിനിടയിൽ സംസാരിച്ചാൽ അപ്പൊ.. അപ്പൊ... ന്താ പറയാ അതിനു.. അപ്പമോ.. ഇതൊക്കെ തിന്നിട്ട് നിനക്ക് ഇനി അപ്പോം വേണമെന്നോ... അച്ഛൻ പോലും ഇത്രേ തിന്നില്ല... ഓ ഒന്ന് മിണ്ടാതിരിക്ക് വല്യേട്ടാ.. അപ്പം എന്നല്ല ചേച്ചി പറയുന്നേ... (പാറു ) പിന്നെന്താ.. (വല്യേട്ടൻ ) തലേൽ ഫുഡ്‌ കയറില്ലെ അതിനെന്തോ പറയില്ലേ... നെറുകിൽ കയറി എന്ന്... പ്ലേറ്റുമായി വന്ന വീണാമ്മ പറഞ്ഞു.. ഓ അതിനായിരുന്നോ നീ അപ്പോം മുട്ടക്കറിയും എന്നൊക്കെ പറഞ്ഞത്...

അമേരിക്കക്കാർക്ക് ഇതൊന്നും അറിയില്ലായിരിക്കും അല്ലെ.. അതിനു ആതു ഒന്ന് ഇളിച്ചു കൊടുത്തു... ഹോ... u look so hot varunetta 😍 താഴേക്ക് വരുന്ന വരുണിനെ നോക്കി കൊണ്ട് ആതു പറഞ്ഞു.. Thanku ആതു... അപ്പോഴേക്കും അവിടെ ഒരാൾ പുട്ട് ഞെരിച്ചു കൊല്ലാൻ തുടങ്ങി.. ഇത് കണ്ട വല്യേട്ടൻ പാറുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.. അതെന്താ ആതു അവനെക്കാൾ മുന്നേ ഞാൻ നിന്റെ മുന്നിൽ വന്നിരുന്നില്ലേ.. അപ്പൊ നീ എന്നെ നോക്കി ഒന്നും പറഞ്ഞില്ലല്ലോ.. എന്നെ കാണാൻ hot അല്ലെ.. ഒരു പ്രേത്യേക ഭാവത്തിൽ അരുൺ പറഞ്ഞു.. അതു.. പിന്നെ.... അരുണേട്ടാ... ബബബബ അല്ലെ.. ഞാൻ hot അല്ലെ പറ ആതു പറ... പുട്ട് കഴിച്ചോണ്ടിരിക്കുന്ന കൈ അവളുടെ കയ്യിൽ വച്ചു കൊണ്ടാണ് അരുണിന്റെ ചോദ്യം.. പാറു ചിരി കടിച്ചു പിടിച്ചു ഇരിക്കാണ്... ആതു എന്താ പറയേണ്ടത് എന്ന അവസ്ഥയിലും.. കാലന് ഇതൊന്നും ഇന്നേ ബാധിക്കുന്ന കാര്യമേ അല്ല എന്ന വണ്ണം പുട്ട് കേറ്റി കൊണ്ടിരിക്കയാണ്.... ഓഹ് ഇന്ന് തള്ള് കേട്ട് മരിക്കും ക്ലാസ്സിൽ... നീ ഇന്റെ പാറുവിനെ ഒന്ന് നോക്കിക്കേ.. ഈ പാവാടയും ഷർട്ടും ഇട്ടപ്പോൾ ന്താ ഒരു ഐശ്വര്യം നോക്ക്..

പുട്ട് ആണെന്ന് കരുതി ഇങ്ങനെ തള്ളല്ലേ വല്യേട്ടാ (പാറു ) മുത്ത് എണീറ്റില്ലേ... കഴിക്കുന്നത് നിർത്തി കൊണ്ട് വരുൺ ചോദിച്ചു.. അവൾ ഇന്നലെ ഇന്റെ അടുത്താണ് കിടന്നത്.. പാവം കുറെ ആയി തോന്നുന്നു നല്ലോം ഒന്ന് ഉറങ്ങീട്ട്... അത് എങ്ങനെയാ രണ്ടാളുടെയും ഇടയിൽ കിടന്ന് അതിനു ശ്വാസം എടുക്കാൻ കഴിയുന്നുണ്ടാവില്ല.. അടുക്കളയിലേക്ക് നോക്കി കൊണ്ട് അരുൺ പറഞ്ഞു.. അച്ഛൻ നേരത്തെ പോയി അല്ലെ..( പാറു ) ആ അതെങ്ങനെ നിനക്ക് മനസിലായി.. (വല്യേട്ടൻ ) അല്ല ഏട്ടന്റെ തള്ള് കേട്ടപ്പോൾ... (ആതു ) ഞാൻ എത്ര സത്യം പറഞ്ഞാലും നിങ്ങൾക്ക് അതൊക്കെ തള്ള്.. ഹും. അതൊന്നുമല്ല മക്കളെ.. ഇന്നലെ വാവയെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല.. രണ്ടാളും ഫോണിൽ ഡോറ കാണുകയായിരുന്നു.. അതാ അവൾ ഇത്രെ നേരം ആയിട്ടും എണീക്കാത്തെ (അമ്മ) ഏട്ടാ (വരുൺ ) ന്താടാ ഒച്ച എടുക്കണേ.. ഞാൻ നിന്റെ അടുത്തില്ലേ... ഓ അറിയാമേ.. അമ്മ പറഞ്ഞത് സത്യാണോ.. ഏറെക്കുറെ.. പക്ഷെ നിക്ക് അത് കണ്ട് തലപ്രാന്ത് പിടിച്ചു.... ഒക്കെ ആ പെണ്ണിന്റെ മുന്നിൽ ഉണ്ട് ന്നിട്ട് ഓൾടോരു പൊന്നാര വർത്താനം..

നിങ്ങൾ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോന്ന്.. ലാസ്റ്റ് ഞങ്ങൾ ടോം and ജെറി ഇരുന്ന് കണ്ടു.. ന്തോ വല്ല്യ കാര്യം പറയുന്ന പോലെ വല്യേട്ടൻ പറഞ്ഞു നിർത്തി... ഏട്ടനു എത്രേയാ വയസ്.. ഓ അത്രയ്ക്കൊന്നും ഇല്ലാ.. 25😉. ന്തോ.. 26😊 ഉവ്വ 27😌.. ഉറപ്പിച്ചു.. ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം.. ഇതെന്താ ലേലം ആണോ.. (ആതു ) ഓ അമേരിക്കക്കാരിക്ക് ഇതൊക്കെ അറിയുമോ.. എണീറ്റ് പോവാൻ നോക്കെടാ.. സമയം ഒരുപാട് ആയി...( അമ്മ ) പിന്നെ ചറ പറ ആയിരുന്നു.... അങ്ങനെ വരുൺ പോയി.. പിന്നാലെ രണ്ട് പെൺപടകളെയും കൊണ്ട് വല്യേട്ടനും.. ഇനി അങ്കം അങ്ങ് കോളേജിൽ.... *****😍***** ആതു ചേച്ചിയെ ചേച്ചിയുടെ ഡിപ്പാർട്മെന്റിൽ ആക്കി ഞാൻ എന്റെ ക്ലാസ്സിലേക്ക് പോയി.. ഫസ്റ്റ് പീരിയഡ് കാലന്റെ ആണ്.. ക്ലാസ്സിൽ എത്തി കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോഴേക്കും കാലൻ കേറി വന്നു.. ജാൻകി, ദേവപ്രിയ ഞാൻ നിങ്ങളോട് എവടെ ഇരിക്കാനാണ് പറഞ്ഞത്? ക്ലാസ്സിൽ കേറിയില്ല അപ്പോഴേക്കും വരുൺ ചോദിച്ചു.. ഇപ്പോഴെങ്കിലും ഇന്റെ പേര് നല്ലപോലെ വിളിച്ചല്ലോ എന്ന നിർവൃതിയിലായിരുന്നു ജാൻകി...

എടി നീയെന്ത് ആലോചിച്ചു നിൽക്കാ.. നടക്ക് ബുക്കും ബാഗും എടുത്ത്... പിന്നെ ഒരു യുദ്ധം ആയിരുന്നു... കാലൻ ന്തൊക്കെയോ പറയുന്നു.. ഞാൻ വേറെന്തൊക്കെയോ കേൾക്കുന്നു... ജാൻകി.... പൊക്കി നല്ല വെടിപ്പായിട്ട് പൊക്കി.. പാറു ഞെട്ടി കൊണ്ട് എണീറ്റു.. എന്താ മോളിൽ.. പണ്ടൊക്കെ ആയിരുന്നേൽ ഓട് എണ്ണി ഇരിക്കാണെന്ന് വിചാരിക്കാം.. കോൺക്രീറ്റ് ഇട്ട മേലെ എന്താണുള്ളത്... അപ്പോഴേക്കും അവിടെ കൂട്ടച്ചിരി ഉയർന്നു.. ദേവു പാറുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.. അവൾ ഒന്നുമില്ല എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു.... അത് സർ.. മേലെ ഓടൊന്നും ഇല്ലാ.. ബട്ട്‌ നോക്കിക്കേ കണ്ടോ ഒരു അരണ... എവിടെ... തല പുകഞ്ഞു നോക്കിയിട്ടും വരുൺ അരണയെ കണ്ടില്ല.. സർ അത് പോയി. ഇനി നോക്കി നിന്നാൽ ഈ ഹവർ കഴിയും.. ദേവു പറഞ്ഞു.. അപ്പോഴാണ് താൻ ഇത്രേം നേരം ക്ലാസ്സ്‌ എടുക്കാതെ നിൽക്കുവാണെന്ന് വരുണിനു മനസിലായത്.. അവൻ ഒന്ന് ചിരിച്ചുകൊണ്ട് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... അവനെ വട്ടാക്കാൻ വരുൺ നോക്കുമ്പോഴൊക്കെ പാറു ഉമ്മ വച്ചു കാണിച്ചു കൊടുക്കും... അപ്പൊ വരുൺ ഒന്ന് സ്റ്റക്ക് ആവും..

അങ്ങനെ ഇത്‌ തുടർന്ന് കൊണ്ടിരുന്നു.. ഉമ്മ കാണിക്കുന്നു.. സ്റ്റക്ക് ആവുന്നു ഉമ്മ കാണിക്കുന്നു.. സ്റ്റക്ക് ആവുന്നു... ലാസ്റ്റ് വരുണിനു നിവൃത്തി ഇല്ലാതെ ആയപ്പോൾ അവൻ ക്ലാസ്സ്‌ നിർത്തി... അപ്പോഴേക്കും കോഴികൾ തല പൊക്കി.. സാറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്...? എല്ലാവരും ഉണ്ട്... അച്ഛൻ, അമ്മ, ഏട്ടൻ, ഏട്ടത്തി, അനിയത്തി, പിന്നെ cousin സിസ്റ്ററും.. ദുഷ്ടൻ ഇന്റെ കാര്യം പറഞ്ഞില്ല.. പാറു മുഖം തിരിച്ചിരുന്നു... അനിയത്തി ന്താ ചെയ്യുന്നേ..? അവൾ ചെറുതാ.. ഒന്നാം ക്ലാസ്സിൽ... പേരെന്താ? വസിഷ്ട... സാറിന്റെ കല്യാണം... ഇതുവരെ ആയിട്ടില്ല... വീട്ടുക്കാർ കണ്ടെത്തി തരുന്ന ഒരു കുട്ടിയെ കല്യാണം കഴിക്കും.. പാറുവിനെ നോക്കി കൊണ്ടാണ് വരുൺ പറഞ്ഞത്... അപ്പൊ ഞാൻ ആരാ... ഇനി രണ്ടാം കെട്ട് ആണോ കാലൻ ഉദ്ദേശിക്കണേ. അമ്മേ ആതുചേച്ചി ആവുമോ.. പാറു പിറുപിറുത്തു കൊണ്ടിരുന്നു.. അവരുടെ സംഭാഷണം തുടർന്ന് പോയി  ******💋******* ഇന്റർവെൽ ടൈം.. കണ്ടിലെ അയാൾ പറഞ്ഞത് വീട്ടുക്കാർ കണ്ടു പിടിക്കുന്ന ആളെ കെട്ടുവൊള്ളൂത്രെ.. അപ്പൊ ഞാൻ ആരാ.. നിനക്കെന്താ ജാൻകി.. ചിലപ്പോ നിന്റെ expression അറിയാൻ വേണ്ടി പറഞ്ഞതാണെങ്കിലോ... നീ ഏതായാലും സാറിനെ ഭർത്താവായി കണ്ടിട്ടില്ല.. സാറിനും ഉണ്ടാവില്ലേ ഫീലിംഗ്സ് ഒക്കെ.. പാറു എല്ലാം കേട്ട് മിണ്ടാതെ പോയി...

ഇത്‌ കണ്ട ദേവു ബാക്കിൽ നിൽക്കുന്ന വരുണിനു തംബ്സ് up കാണിച്ചു പാറുവിന്റെ പിന്നാലെ പോയി.. ഇന്ന് വല്ലതും നടക്കും (വരുണിന്റെ ആത്മ )  വൈകുന്നേരം വല്യേട്ടൻ വന്നിട്ടും ആതു ചേച്ചി വന്നില്ല... വിളിച്ചു നോക്കിയപ്പോൾ ബിസി ആണ് ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.. ഞാനും ഏട്ടനും പഴയത് പോലെ കളിച്ചും ചിരിച്ചും വീട്ടിലേക്ക് പോയി.... ചെന്നപ്പോഴേ കണ്ടു പോർച്ചിൽ കാലന്റെ ബൈക്ക്.. അകത്തേക്ക് ചെന്നപ്പോൾ ഏട്ടത്തിയെ കണ്ടില്ല.. അമ്മേ ചേച്ചി വന്നില്ലേ... ഇല്ലാ മോളെ അവൾ രണ്ട് ദിവസം കഴിഞ്ഞേ വരൂ.. ഇത്‌ കേട്ട് കൊണ്ടാണ് ഏട്ടൻ കേറി വന്നത്.. ഇന്ന് വരും എന്ന് പറഞ്ഞിട്ട്.... എടാ അവൾ രണ്ട് ദിവസം അവിടെ നിന്നിട്ട് വരാന്ന്.. കുടുംബക്കാർ ഒക്കെ വന്നിട്ടുണ്ടത്രെ.. ഇത്രേ ബുദ്ധിമുട്ടുള്ള കുടുംബക്കാർ ഇവിടെ വന്നു കണ്ടോട്ടെ.. ഞാൻ അവളെ കൊണ്ടു വരാൻ പോവാ.. എന്നും പറഞ്ഞു ഏട്ടൻ ആ സ്പോട്ടിൽ പുറത്തേക്ക് ഇറങ്ങാൻ നിന്നു..

അപ്പൊ 3 മണിക്ക് ഇവിടെ ഹാജർ വച്ച നിങ്ങൾക്ക് എന്നെ വേണ്ടേ.. റൂമിൽ നിന്നും പുറത്തേക്ക് വന്ന പൊന്നുവേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.. പോവാൻ പോയ ആളുണ്ട് ഓടി വന്നു കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു.. അപ്പോഴേക്കും എന്റെ ചെവിയിൽ കാലൻ പറഞ്ഞു.. നിനക്കും ഇടക്ക് ഇങ്ങനെ ഒക്കെ ആവാംട്ടോ.. ഞാൻ അവിടെ നിക്കാതെ റൂമിൽ പോയി ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ പോയപ്പോഴാണ് കാലൻ ഓടിപ്പോയി ബാത്‌റൂമിൽ കയറിയത്... കാലാ ഞാൻ അല്ലെ ആദ്യം കേറാൻ നിന്നത്... ഇറങ്ങിക്കെ.. ഉച്ചക്ക് അവൻ പറഞ്ഞ കാര്യവും ദേവു പറഞ്ഞ കാര്യവും ആലോചിച്ചു പ്രാന്തായി നിൽക്കുവായിരുന്നു പാറു.. നീ കേറാൻ നിന്നിട്ടല്ലേ ഉള്ളൂ കേറിയില്ലല്ലോ.. അതുകൊണ്ട് ഞാൻ കേറി.. അല്ലെങ്കിലേ മനുഷ്യന് പ്രാന്ത് പിടിച്ചു ഇരിക്കാ.. നിങ്ങൾ കൊറേ നേരായില്ലേ വന്നിട്ട് അപ്പൊ കുളിക്കാർന്നില്ലേ.. ന്നിട്ട് ഇപ്പോഴാണോ കയറുന്നെ.. ഞാൻ എനിക്ക് ഇഷ്ടം ഉള്ളപ്പോ കേറും.. അതിനു നിനക്കെന്താ.. കുന്തം... എന്നും പറഞ്ഞു ഡോറിൽ ഒരു ചവിട്ടും ചവിട്ടി പോവാൻ നിന്ന പാറുവിനെ വരുൺ ഡോർ തുറന്ന് അകത്തേക്ക് വലിച്ചു..

പെട്ടെന്നായതിനാൽ പാറു വരുണിന്റെ നെഞ്ചിൽ തട്ടി നിന്നു.... വരുൺ അവളുടെ പിടി വിട്ട് ഡോർ ലോക്ക് ആക്കി... ന്താ ഈ കാണിക്കണേ.. മാറി നിന്നെ അങ്ങോട്ട്... വരുണിനെ മാറ്റി കൊണ്ട് പാറു പറഞ്ഞു.. എന്തായാലും രണ്ടാൾക്കും ഫസ്റ്റ് കുളിക്കണം.. അപ്പൊ നമുക്ക് ഒരുമിച്ച് കുളിക്കാം.. ന്തെ.. ഞാൻ എനിക്ക് ഫസ്റ്റ് കുളിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല... ഡോർ തുറക്ക്.. പാറു കുറച്ചു ഗൗരവത്തിൽ പറഞ്ഞു... നിനക്കെന്താ ഇത്രയ്ക്ക് ദേഷ്യം.. ഏഹ്.. ക്ലാസ്സിൽ ന്തായിരുന്നു.. ഞാൻ ക്ലാസ്സ്‌ എടുക്കുമ്പോൾ നീ ഉമ്മ അല്ലെ തന്നത്.. അപ്പൊ ഞാൻ ഇപ്പൊ തിരിച്ചു തരട്ടെ.. ഞാൻ ന്തായാലും ഇന്ന് റോമൻസിച്ചിട്ടേ നിന്നെ ഇവിടെന്ന് വിടൂ... പാറു വരുണിനെ കൂർപ്പിച്ചൊന്ന് നോക്കി...അത് ഞാൻ വെറുതെ തമാശക്ക്.. വരുൺ ഇട്ടിരുന്ന ഷർട്ട് അഴിച്ചു.. ഇത്‌ കണ്ട പാറു തിരിഞ്ഞു നിന്നു.... തോളിൽ ശ്വാസം തട്ടിയപ്പോഴാണ് വരുൺ തന്റെ തൊട്ടടുത്തുണ്ടെന്ന് പാറുവിനു മനസിലായത്... അവൾ ഇട്ടിരുന്ന ഷർട്ടിൽ മുറുക്കി പിടിച്ചു കണ്ണടച്ചു നിന്നു... ഇങ്ങനെ രാവിലെ സംഭവിക്കും എന്ന് കരുതി അല്ലെ നീ രാവിലെ ഒളിമ്പിക്സ് കളിച്ചിരുന്നെ..

വരുൺ അവളുടെ ചെവിയിൽ പറഞ്ഞു.. പാറു തിരിഞ്ഞു നിന്ന് അവനെ ഒന്ന് നോക്കി.. പിന്നെ നിങ്ങളെ പേടിച്ചിട്ടു ജീവിക്കല്ലേ ഞാൻ.. ഒന്ന് പോയെ.. ഉള്ള ധൈര്യം വച്ചു പാറു പറഞ്ഞു... ഓ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ. വരുൺ ഷവർ തുറന്നിട്ടു.. ( രണ്ടാളും നനഞ്ഞു കൊണ്ടിരിക്കുകയാണ് സൂർത്തുക്കളെ.. ഇന്ന് ഇവിടെ ന്തേലുമൊക്കെ നടക്കും.. എല്ലാരും നമ്മടെ പണ്ടേ ഉള്ള തൊഴിൽ പുറത്തെടുക്കു..അത് തന്നെ കണ്ണ് പൊത്തി ഒളിഞ്ഞു നോട്ടം🙈🙈രണ്ടു കൈ കൊണ്ടും പൊത്തണ്ട ഫോൺ നിലത്തു വീഴും ) വരുൺ പാറുവിന്റെ അടുത്തേക്ക് ചെന്നു... പാറു അനങ്ങിയില്ല.. അങ്ങനെ തന്നെ നിന്നു.. വരുൺ പാറുവിന്റെ മുടിയിലെ ക്ലിപ്പ് ഊരി... നിങ്ങൾക്കെന്താ വട്ടാണോ... മാറി നിൽക്ക്... അതെ എനിക്ക് വട്ടാണ്... അത് നിന്നോട് മാത്രം ഉള്ള ഒരുതരം വട്ട്.. അയ്യേ ഊള സാഹിത്യവുമായി വന്നേക്കാ.. വരുൺ പാറുവിന്റെ ഇടുപ്പിലൂടെ പിടിച്ചു.. പാറു ഒന്ന് ഞെട്ടി വരുണിനെ നോക്കി.. ഇപ്പൊ എന്തെ നിനക്കെന്നെ കളിയാക്കണ്ടേ..മ്മ്? അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു...

വരുൺ അവളുടെ മുഖം ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു എന്നിട്ട് ചെവിയിൽ പറഞ്ഞു I love u😌 ആദ്യ തവണ പ്രൊപ്പോസ് ചെയ്തപ്പോ കേട്ട വാക്ക് ഒന്നൂടി അവന്റെ വായിൽ നിന്ന് കേട്ടപ്പോൾ പാറു വരുണിനെ നോക്കി നിന്നു.. ന്തെ... വരുൺ പുരികം പൊക്കി ചോദിച്ചു... എനിക്ക് പോണം.. വിട്... പോവാൻ നിന്ന പാറുവിനെ വീണ്ടും വരുൺ തടഞ്ഞു വച്ചു.... ഞാൻ പറഞ്ഞല്ലോ നേരത്തെ.. ഇപ്പൊ പോവണ്ട. എന്നും പറഞ്ഞു വരുൺ ഒന്നൂടി അവളിലേക്ക് ചേർന്ന് നിന്നു... ഇപ്പൊ പാറുവിന്റെ ഹൃദയം പതിന്മടങ് മിടിച്ചു കൊണ്ടിരുന്നു... വരുൺ പാറുവിന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു... പാറുവിന്റെ കൈകൾ പാവാടയിൽ അമർന്നു.... വെള്ളത്തിന്റെ തണുപ്പിലും വരുണിന്റെ ശരീരം ചൂട് പിടിച്ചു കൊണ്ടിരുന്നു... പാറുവിന്റെ മുഖം കയ്യിലെടുത്തു മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി... പിന്നെ അവന്റെ ചുണ്ടുകൾ പാറുവിന്റെ അധരങ്ങളിലേക്ക് നീണ്ടു.. പാറു ഒന്ന് തടുക്കും മുന്നേ അവൻ അവയെ സ്വന്തമാക്കിയിരുന്നു... വരുണിന്റെ കൈകൾ തന്റെ വയറിലേക്കാണ് നീളുന്നതെന്ന് കണ്ടതും പാറു അവ തടുത്തു..

ചുംബനത്തിന്റെ ലഹരിയിൽ അവൻ അവളുടെ കൈകളെ വിടുവിച്ചു കൊണ്ട് അവളുടെ വയറിൽ പരതി നടന്നു... ഒടുവിൽ കയ്യിൽ ന്തോ തടഞ്ഞതും അവൻ അത് വലിച്ചു പൊട്ടിച്ചു... പാറുവിന്റെ കണ്ണ് ഒന്നൂടി തുറിച്ചു വന്നു... പാറു വിടുവിക്കാൻ ശ്രമിച്ചുവെങ്കിലും വരുൺ അവളിലേക്ക് ആഴ്ന്നിറങ്ങി... അവളുടെ നഖങ്ങൾ വരുണിന്റെ പുറത്ത് അമർന്നു.... വായിൽ രക്തത്തിന്റെ രുചി അറിഞ്ഞപ്പോഴും വരുൺ വിട്ടില്ല.. പാറുവിന്റെ കണ്ണുനീർ വെള്ളത്തിനൊപ്പം ഒഴുകി താഴേക്ക് പോയി.. പെട്ടെന്ന് പാറു അവനെ തള്ളി മാറ്റി... ചുമരിൽ ഇടിച്ചു നിന്ന വരുൺ അവളെ ആകെമൊത്തം ഒന്ന് നോക്കി.. എന്നിട്ട് അടുത്തേക്ക് ചെന്ന് അവളുടെ ചുണ്ട് തുടച്ചു കൊടുത്തുകൊണ്ട് ചെവിയിൽ പറഞ്ഞു ഇന്ന് പെറ്റികോട്ട് ഇട്ടിട്ടില്ല ലെ... പാറു വിളറി വെളുത്തുകൊണ്ട് അവനെ നോക്കി... അവൾ അവന്റെ നോട്ടം താങ്ങാൻ വയ്യാതെ തല താഴ്ത്തി നിന്നു.... താഴത്തു മുത്തുകൾ കിടക്കുന്നത് കണ്ടപ്പോഴാണ് നേരത്തെ അവളുടെ അരഞ്ഞാണം ആണ് പൊട്ടിച്ചതെന്ന് വരുണിനു മനസിലായത്... അരഞ്ഞാണം പൊട്ടിയല്ലേ.. ഒരു ചമ്മിയ ചിരിയോടെ വരുൺ ചോദിച്ചു..

അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.. അത് കണ്ടതും വരുൺ അടുത്തേക്ക് ചെന്ന് അവളുടെ ഷർട്ടിൽ പിടുത്തം ഇട്ടു.. അവൾ തലയുയർത്തിയില്ല... ഒന്നാമത്തെ ബട്ടൻസ് അഴിച്ചപ്പോഴേക്കും അവളുടെ കൈ അവന്റെ കയ്യിൽ പിടുത്തമിട്ടു... വേണ്ട .... കലങ്ങിയ കണ്ണോടെ അവൾ പറഞ്ഞു... അവളുടെ കൈ വിടുവിച്ചു കൊണ്ട് അവൻ താലി പുറത്തേക്കിട്ടു... എന്നിട്ട് അതിൽ അമർത്തി ചുംബിച്ചു... സങ്കടം സഹിക്ക വയ്യാതെ പാറു വരുണിനെ ഇറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു.. അവനവളുടെ തലയിൽ തലോടി കൊണ്ടിരുന്നു... പെട്ടെന്ന് ബോധം വന്നപ്പോൾ അവൾ അടർന്നു മാറി.. ഞാൻ അറിയാതെ.. എന്നും പറഞ്ഞു തല താഴ്ത്തി നിന്നു.. പക്ഷെ ഞാൻ ഇതൊക്കെ ചെയ്തത് അറിഞ്ഞിട്ടാണ് ട്ടോ... ഒരു കള്ളച്ചിരിയോടെ വരുൺ പറഞ്ഞു.. പോവാൻ നിന്ന അവളെ വരുൺ രണ്ട് കൈ കൊണ്ട് കോരിയെടുത്തു റൂമിലേക്ക് നടന്നു... നനഞ്ഞ കോലത്തിൽ അവൻ അവളെ കട്ടിലിൽ കിടത്തി.... വേദനിച്ചോ നിനക്ക്... പൊട്ടിയ അവളുടെ ചുണ്ടിൽ നോക്കി കൊണ്ട് വരുൺ ചോദിച്ചു.. മാറി നിൽക്ക്... ഇനി കിടക്ക മൊത്തം നനയും....

ശ്.. ഞാൻ ചോദിച്ചതിന് ആദ്യം മറുപടി താ... വേദനിച്ചു എന്ന് പറഞ്ഞാൽ മാറ്റി തരാൻ മരുന്നൊന്നും ഇല്ലല്ലോ നിങ്ങടെ കയ്യിൽ... ഉണ്ടെങ്കിൽ.. ഞാൻ മാറ്റി തരട്ടെ... നിങ്ങൾ ഒന്ന് എണീറ്റ് പോയെ... വേദന മാറ്റി തന്നിട്ട് പോവാം... ഇത്രേ സ്നേഹം ഉള്ള ആളാണെങ്കിൽ ന്തിനാ ക്ലാസ്സിലെ കുട്ടികൾ ചോദിച്ചപ്പോ വീട്ടുക്കാർ കണ്ടെത്തുന്ന കുട്ടിയെ കെട്ടുള്ളൂ എന്ന് പറഞ്ഞത്... അതിനാണോ ഇങ്ങനെ മുഖോം വീർപ്പിച്ചു നടക്കുന്നെ.... അത് ഞാൻ ഒരു തമാശക്ക്.. അല്ല അല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞാൽ നിനക്കെന്താ.. നിക്ക് ന്ത്.. ഒന്നുല്ല്യ എന്ന് പറഞ്ഞു അവനെ തള്ളി മാറ്റി അവൾ ഡ്രസ്സ്‌ റൂമിലേക്ക് പോയി.. കാലമാടൻ.. ഇന്റെ ചുണ്ട്.... ഇനി എങ്ങനെ താഴോട്ട് പോവും.. ഡ്രസ്സ്‌ മാറ്റി റൂമിലേക്ക് വന്നു സ്വയം ചോദ്യം ചോദിച്ചു നിൽക്കുവായിരുന്നു പാറു.. നടന്നിട്ട് പോണം.. സാധാരണ അങ്ങനെയാ ചെയ്യാറ്.. ന്താ പാറു ഒരു കുഴപ്പം ഉണ്ടല്ലോ..

ന്ത് കുഴപ്പം.. വല്യേട്ടൻ കുഴപ്പിക്കാതിരുന്നാൽ മതി... തിരിഞ്ഞു നിന്ന് കൊണ്ട് പാറു പറഞ്ഞൊപ്പിച്ചു.. എന്നാ വാ.. അച്ഛൻ വന്നിട്ടുണ്ട് പരിപ്പുവട ഉണ്ട്.. വാ വേഗം പോവാം.. അല്ല ഇന്റെ പഴംപൊരി എവിടെ.. ഓ അതൊക്കെ ഞാൻ നാളെ വാങ്ങി തരാം ഇപ്പൊ തർക്കിച്ചാൽ പരിപ്പുവട കിട്ടില്ല.. ആ അത് ശെരിയാ.. താഴേക്ക് ചെന്നപ്പോൾ ആതു ചേച്ചി വന്നിട്ടുണ്ടായിരുന്നു.. ******* നിനക്ക് പഠിക്കാനില്ലേ.. രാത്രി ഏത് നേരത്തും phnil ആണല്ലോ കളി... എത്രെ പെട്ടെന്നാ സ്വഭാവം മാറിയെന്നു നോക്കിക്കേ. വൈകുന്നേരം ന്തായിരുന്നു.. ന്താടി പിറുപിറുക്കുന്നെ.. ഒന്നുല്ല്യ എന്നും പറഞ്ഞു കയ്യിൽ കിട്ടിയ ഏതോ ഒരു ബുക്ക്‌ എടുത്ത് വച്ചിരുന്നു പഠിക്കാൻ തുടങ്ങി.. ലാസ്റ്റ് പഠിത്തം കലാശിച്ചത് ഉറക്കത്തിലേക്കും.... Gud nyt.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story