നിന്നിലലിയാൻ: ഭാഗം 39

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇന്നാണ് വാവക്ക് ക്ലാസ്സ്‌ തുടങ്ങുന്നത്... അന്ന് ബാഗും ബുക്കും വാങ്ങാൻ പോയപ്പോൾ ഉള്ള ഉഷാറൊന്നും ആൾക്കിപ്പോ ഇല്ലാ.. ഉച്ചക്ക് വിടും എന്ന് പറഞ്ഞു എങ്ങനെയോ സമാധാനിപ്പിച്ചു പറഞ്ഞയച്ചിരിക്കുവാ.. ആതു ചേച്ചി ഉള്ളത് കൊണ്ട് ഇനി ഇന്ന് മുതൽ ഞങ്ങൾ ബസിൽ ആണ് പോവുന്നത്... കൂട്ടിനു ആളുള്ളപ്പോ ഇനി വല്യേട്ടനെ ബുദ്ധിമുട്ടിപ്പിക്കണ്ടല്ലോ... അപ്പൊ ഇനി പുട്ടടിക്കാനുള്ള കാശിന്റെ കനം കൂടും.. ഹിഹി.. ക്ലാസ്സിൽ എത്തി വേഗം ദേവുവിനെ കൂട്ടി ക്യാന്റീനിൽ പോയി തേൻമിട്ടായി വാങ്ങി തിന്നു.. പഴംപൊരി ഉണ്ടാക്കിയാൽ 10 എണ്ണം പാക്ക് ചെയ്ത് വെക്കാൻ പറഞ്ഞു.. അല്ലേൽ വീട്ടിൽ പോയാൽ വല്യേട്ടൻ പൊങ്കാല ഇടും.. ഫസ്റ്റ് പീരിയഡ് കാലന്റെ ആയതിനാൽ ഫസ്റ്റ് ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.. അങ്ങനെ കാലൻ വന്നു... Gud mng everybody.. please close ur notebooks and text... ദേവു പെട്ടെടി പെട്ടു.. ഇന്നലെ പഠിക്കാൻ പറഞ്ഞപ്പോഴേ ഞാൻ ആലോചിക്കണമായിരുന്നു ഇന്ന് ഇങ്ങേർ ഇങ്ങനെ ഒരു പണി തരുമെന്ന് 😒 നിനക്ക് വല്ലതും അറിയുമോ ജാൻകി.. എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് മുള്ളാൻ മുട്ടുന്നു... ശ്.. മിണ്ടാതെ ഇരിക്ക്.. അല്ലേൽ ഫസ്റ്റ് തന്നെ അയാൾ നമ്മളെ പൊക്കും....

What is..........? ജിതിൻ പറയു... ഓഹ് ഇങ്ങനെ ഈസി ഉള്ളതാ ചോദിക്കുന്നതെങ്കിൽ ഉത്തരം പറയാമായിരുന്നു... അങ്ങനെ ചോദിച്ചു ചോദിച്ചു ഞങ്ങടെ ഊഴം എത്തി.... What u mean by........? ദേവപ്രിയ പറയു.. ദേ അവളതാ മണി മണിയായി ഉത്തരം പറയുന്നു.. ഇനി ഇപ്പൊ കാലൻ എന്നോട് ഗെറ്റ് ഔട്ട്‌ പറയും.... ജാൻകി.. next question തന്നോട് ആണ്.. ഓക്കേ സർ.. ഒരഞ്ചാറെണ്ണം തലങ്ങും വിലങ്ങും ചോദിച്ചു.. ഉത്തരം പറയാൻ വായ തുറന്നാൽ അടുത്ത question പറയും.. ഇതെന്തോന്ന് ഇങ്ങനെ.. അപ്പൊ തനിക്ക് ഒന്നും അറിയില്ല ലെ.. (സർ ) എനിക്കറിയാഞ്ഞിട്ടല്ല സർ... നിങ്ങൾ ഇത്‌ ഇടവിടാതെ ചോദിച്ചാൽ ഞാൻ എങ്ങനെയാ ഉത്തരം പറയുന്നേ... അങ്ങനെ ചോദിച്ചതിനെല്ലാം ഞാൻ ആൻസർ പറഞ്ഞു.. എന്റെ സിവനെയ്.. അല്ലേൽ പുറത്ത് നിന്ന് കാറ്റ് കൊള്ളേണ്ടി വന്നിരുന്നു.. കാലൻ എന്നെ ഒന്ന് നോക്കി ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു എന്റെ.. നിങ്ങൾ ആരോടും പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം.. ഇതൊക്കെ നിക്ക് പറഞ്ഞു തന്നത് ദേവുവാ.. ബുക്ക്‌ നോക്കി അല്ലാതെ ഞാൻ പഠിപ്പിച്ചു ഒന്നുമല്ല.. ഇനിയിപ്പോ ആരോടും പറയാനൊന്നും നിൽക്കണ്ട..

ഹീ.. ന്താ ജാൻകി അവിടെ.. താൻ എന്ത് ആലോചിച്ചു ഇരിക്കുവാ അവിടെ.. ഇനി ഇന്ന് മേലെ അരണ ആണോ പാമ്പ് ആണോ.. പഷ്ട്.. ഒന്നുല്ല്യ സർ.. അപ്പോഴാണ് പ്യൂൺ ഏട്ടൻ വന്നത്.. വരുൺ അയാളുടെ കയ്യിൽ നിന്നും നോട്ടീസ് വാങ്ങി വായിച്ചു.. ഒരാഴ്ച കഴിഞ്ഞാൽ ആർട്സ് ആണെന്ന്.... arewa കോളേജിൽ വന്നിട്ട് ആദ്യത്തെ പ്രോഗ്രാം ആണ് ഇത്‌ പൊളിക്കും.. അതിനേക്കാൾ സന്തോഷം തോന്നിയത് ഇനി അങ്ങോട്ട് ആർട്സ് വരെ ക്ലാസ്സ്‌ ഇല്ലാ.. only പ്രാക്ടീസ്..... അപ്പൊ എല്ലാവരും കേട്ടല്ലോ.. ആർട്സ് ആണ്.. അവനവന്റെ കഴിവുകൾ തെളിയിക്കാനുള്ള ഫസ്റ്റ് മൊമെന്റ് in കോളേജ്... ഇനിയും പ്രോഗ്രാംസ് ഉണ്ടല്ലോ എന്ന് കരുതി ഇതിൽ ആരും പങ്കെടുക്കാതിരിക്കരുത്... ന്തായാലും മത്സരം ഒന്നും അല്ലല്ലോ... ഞാൻ നിങ്ങടെ ക്ലാസ്സ്‌ സർ മാത്രം അല്ല ഒരു നല്ല ഫ്രണ്ട് കൂടിയാണ്... ആർക്ക് ന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ എന്നോട് പേർസണൽ ആയി പറയാം.. ആരും പങ്കെടുക്കാതിരിക്കരുത്... അപ്പൊ ഇനി നല്ലപോലെ പ്രാക്ടീസ് ചെയ്ത് പ്രിപയർ ആയി ഇരിക്കണം... ആർട്സിനു കാണാം.. എല്ലാവർക്കും all the best... ന്ത് രസാ മൂപ്പരുടെ വർത്താനം കേട്ടിരിക്കാൻ.. പക്ഷെ സ്വഭാവം തീരെ കൊള്ളില്ല.. അതും എന്നോട് മാത്രം..

അങ്ങനെ കാലൻ പോയി മായ miss വന്നു.. മായ miss പോയി വിക്രമൻ സർ വന്നു അങ്ങനെ അങ്ങനെ ക്ലാസും കഴിഞ്ഞു.. ഞാൻ വേഗം ക്യാന്റീനിൽ പോയി പഴംപൊരി വാങ്ങി സ്റ്റോപ്പിലേക്ക് നടന്നു.... അപ്പോഴേക്കും ആതു ചേച്ചിയും വന്നിരുന്നു.. അങ്ങനെ നേരെ വീട്ടിലേക്ക്.. ******💕 ഒരക്ഷരം വീട്ടിൽ ഇരുന്ന് പഠിക്കുന്നില്ല.. പഠിക്കാൻ പറഞ്ഞാലോ തർക്കുത്തരം അല്ലാതെ വായിൽ നിന്ന് വരില്ല.. അതിനൊരു ഡോസ് കൊടുക്കാൻ വേണ്ടിയാ ഇന്ന് ക്ലാസ്സിൽ ചെന്നപ്പോ ചോദ്യം ചോദിക്കാൻ വിചാരിച്ചത്.. അവൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയില്ല എന്നാ വിചാരിച്ചത്.. ബട്ട്‌ ഞെട്ടിച്ചു കളഞ്ഞു.. മനുഷ്യന്റെ വില കളഞ്ഞില്ല.. ഇനി അങ്ങോട്ട് ഒരാഴ്ച ക്ലാസ്സ്‌ ഇല്ലല്ലോ.. അതിന്റെ ആഘോഷത്തിലാ എല്ലാവരും.. ഇനി എന്റെ പൊണ്ടാട്ടി ന്താണാവോ ചെയ്യുന്നേ.. *********💞 വീട്ടിൽ എത്തി ഫ്രഷ് ആയി അടുക്കലേക്ക് പോയി... പിന്നെ അമ്മയെ ഓരോന്ന് സഹായിച്ചു കൊണ്ടിരുന്നു.. പൊന്നുവേച്ചിക്ക് വയ്യല്ലോ.. ഏട്ടനും അച്ഛനും വന്നപ്പോൾ ചായ കുടിക്കാൻ ഇരുന്നു.. അങ്ങനെ വല്യേട്ടന്റെ പരാതി അങ്ങ് തീർന്നു.. 3 വലിയ പഴംപൊരി ആണ് ഒറ്റക്ക് അകത്താക്കിയത്... ശോ.. വാവക്ക് പിന്നെ സ്കൂളിലെ വിശേഷങ്ങൾ പറയാനുണ്ടായിരുന്നു..

പുതിയ ഫ്രണ്ട്സിനെ ഒക്കെ കിട്ടിയിട്ടുണ്ട്.. എന്നാലും കൂടുതലും ഇരു കേശു എണ്ണം കുട്ടിയെ കുറിച്ചാ പറച്ചിൽ... അല്ല പറയാൻ പറ്റില്ല ഏട്ടന്മാരുടെ ബാക്കി അല്ലെ.. ഈ കേശു ആൺകുട്ടി ആണോ പെൺകുട്ടി ആണോ വാവേ (വല്യേട്ടൻ ) അതെന്താ ഏട്ടനും കേട്ടാൽ അറിഞ്ഞൂടെ ആൺകുട്ടിയുടെ പേരാണെന്ന് (വരുൺ ) അല്ല ഇനി ചുരുക്കി വിളിക്കുന്നതാണെങ്കിലോ.. കേശലത, കേശുലക്ഷ്മി ഇങ്ങനെ ഉള്ള പേരൊക്കെ ഉണ്ടാവുമല്ലോ.. (വല്യേട്ടൻ ) ഏഹ്.. ഇങ്ങനെ ഉള്ള പേരൊക്കെ ഉണ്ടാവുമോ (ആതു ) പിന്നല്ലാതെ ദേ ഇവളുടെ പേര് നോക്കിയേ.. ജാൻകി അയ്യേ നാറ പേര്.. 🤭🤭🤭(വല്യേട്ടൻ ) വല്യേട്ടാ.. ഉണ്ട പഴംപൊരിക്ക് നന്ദി വേണം.. ഹും (ജാൻകി ) അതേയ് കേശുവിന്റെ പേര് കേശവ് എന്നാ.. ഞാൻ ച്നേഹം കൊണ്ടാ കേശു എന്ന് വിളിക്കുന്നെ.. ഞങ്ങൾ കാര്യമായി തല്ലുകൂടുമ്പോഴാ വാവയുടെ ച്നേഹം... എടി പെണ്ണെ.. ഇപ്പൊ നിർത്തിക്കോ ഇതൊക്കെ.. അല്ലേൽ ഞാൻ നിന്നെ വേറെ ക്ലാസ്സിൽ കൊണ്ടോയി ഇരുത്തും (വല്യേട്ടൻ ) അതിനു ഒന്നാം ക്ലാസ്സ്‌ ഒന്നെ ഉള്ളൂ.. പിന്നെ ഒക്കെ 2ആം ക്ലാസും 3ആം ക്ലാസും ഒക്കെയാ.. വാവക്ക് അതിനുള്ള പ്രായം ആയിട്ടില്ല വല്യേട്ടാ.. വാവ കുഞ്ഞുതല്ലേ.. (വാവ ) മൊട്ടെന്ന് വിരിഞ്ഞില്ല..

അപ്പോഴേക്കും സംസാരം നോക്ക് (അച്ഛൻ ) അതിനു അച്ഛനോട് ആരാ പറഞ്ഞെ ഞാൻ മൊട്ടയിൽ ആണ് വിരിഞ്ഞതെന്ന്.. ഞാൻ അമ്മടെ വയറ്റീന്നാ വന്നേ.. അല്ലെ അമ്മേ.. (വാവ ) അതന്നെ.. നിങ്ങൾ ഒക്കെ എന്തിനാ എന്റെ കൊച്ചിനെ ഇങ്ങനെ വഴക്ക് പറയണേ... ഇവളുടെ പ്രായത്തിൽ നീയൊക്കെ കാട്ടി കൂട്ടിയത് എനിക്കിപ്പോഴും ഓർമ ഉണ്ട്.. ഓഹ് അന്നൊക്കെ തൊലി ഉരിഞ്ഞു നിന്നിട്ടുണ്ട്.. ഓഹ്.. അത്രേ മാത്രം ഒന്നും എന്റെ വാവ ചെയ്തില്ല.. ന്താ ആങ്കുട്ട്യോളോട് കൂട്ട് കൂടിയാൽ.. നിന്റെ ചേട്ടനുo അച്ഛനും അസൂയയാ വാവേ.. (അമ്മ ) മതി നിർത്തമ്മേ.. അല്ലേൽ ഇന്റെ ചാരിത്ര്യം മൊത്തം ഇന്ന് പോവും.. (വല്യേട്ടൻ ) എന്താ അമ്മേ... ന്താ ഉണ്ടായത് (പൊന്നു ) അത് ചോദിച്ചതും അച്ഛൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി.. ന്താ അങ്കിൾ.. ന്താ ഉണ്ടായേ (ആതു ) മതി നിർത്തു പിള്ളേരെ.. പോയിരുന്നു പഠിച്ചേ.. (വല്യേട്ടൻ ) കണ്ടോ അത് പറഞ്ഞാൽ അവൻ നാറും.. അവനോട് ചോദിച്ചു നോക്കിയേ ഒന്നാം ക്ലാസ്സ്‌ എത്രെ സ്കൂളിൽ പഠിച്ചാ കംപ്ലീറ്റ് ആക്കിയേ എന്ന്.. (അച്ഛൻ ) എത്രെ സ്കൂളിൽ വച്ചാ ഏട്ടാ (വരുൺ ) 8.. തലതാഴ്ത്തി കണ്ണ് മാത്രം പൊക്കി കൊണ്ട് ഏട്ടൻ പറഞ്ഞു... 8ഓ 😲😲😲... Everybody ഞെട്ടി (except അച്ഛൻ അമ്മ ) ഞെട്ടാൻ ന്താ... ഏത് സ്കൂളിൽ ചെന്നാലും പെണ്ണുങ്ങൾ പുറകെ നടക്കലായിരുന്നു... അപ്പൊ ഞാൻ പോയി കംപ്ലയിന്റ് കൊടുക്കും.. തിന്നാൻ അല്ല ഒന്ന് മുള്ളാൻ പോലും സമ്മതിക്കില്ല എന്നെ.. 8, 10 പെണ്ണുങ്ങൾ ഉണ്ടാവും പിന്നാലെ.. ആ അതൊക്കൊരു കാലം..

അച്ഛനേം അമ്മയേം നോക്കി കണ്ണടച്ച് പറയല്ലേ എന്ന ആംഗ്യത്തിൽ അരുൺ പറഞ്ഞു.. പൊന്നുവേച്ചി ആകെ കിളി പോയ അവസ്ഥയിൽ.. ഇന്റെ ഭർതുവിന്റെ പിന്നാലെ ഇത്രേം കോഴികളോ.. ഓഹ്.. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന അവസ്ഥയിൽ ആയിരുന്നു വരുണും പാറുവും ആതുവും.. അതാ ഞാൻ 8 സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ പൂർത്തിയാക്കാൻ കാരണം... വല്യേട്ടൻ ബാക്കി കൂടി പറഞ്ഞു പൂരിപ്പിച്ചു ഒന്ന് നെടുവീർപ്പിട്ടു... അച്ഛനും അമ്മേം തലക്കും വയറിനും കൈ കൊടുത്ത് ചിരിക്കാൻ തുടങ്ങി.. ഇത്‌ മിക്കവാറും കൊളമാവും (വല്യേട്ടന്റെ ആത്മ ) ബാക്കി അoഗങ്ങൾ ഇതെന്താ ഇങ്ങനെ എന്ന അവസ്ഥയിൽ.. ഒരു തെറ്റ് തിരുത്താൻ ഉണ്ടേ അല്ലെ വീണേ... (അച്ഛൻ ) ആ അതെ.. ഒരു വലിയ തെറ്റ്.. (അമ്മ ) കൊളമാവും എന്ന് കണ്ടപ്പോൾ വല്യേട്ടൻ പറഞ്ഞു.. ആ തെറ്റ് ന്താന്ന് അറിയുമോ.. ഞാനും ഇപ്പോഴാ ഓർത്തെ... 8 അല്ല 7 ആയിരുന്നു.. അല്ലെ അമ്മേ.. (വല്യേട്ടൻ ) അല്ലേടാ അതൊക്കെ കറക്റ്റ് തന്നെയാ.. 8 സ്കൂളിൽ തന്നെയാ.. രണ്ടാം ക്ലാസ്സ്‌ ആണ് 7 സ്കൂളിൽ പഠിച്ചത്.. (അച്ഛൻ ) വേണ്ടായിരുന്നു.. വെറുതെ ചോദിച്ചു വാങ്ങി.. ഒരു സത്യം കൂടി പുറത്ത് വന്നു...ഇന്ന് എന്നെ പൊന്നു കൊല്ലും.. ഈശ്വരാ ഇന്ന് ആരെയാ കണി കണ്ടത്.. ഓഹ് പോരാളിയുടെ കെട്ട്യോനെ.. അതായത് നമ്മടെ സ്വന്തം പിതാവിനെ.. (വീണ്ടും വല്യേട്ടന്റെ ആത്മ ) ന്താ അച്ഛാ തെറ്റ്.. (പൊന്നു ) ഓഹ് എന്റെ പെട്ടിയിലേക്കുള്ള അടുത്ത ആണി (ആത്മ ) എടി പെണ്ണെ ചായ കുടിച്ചു കഴിഞ്ഞൂച്ചാൽ എണീറ്റ് പൊക്കൂടെ..

ഞാൻ ഇത്‌ കേട്ടിട്ടേ പോവൂ.. Best.. അമ്മേ അമ്മ ആ മോളിലെ മുറി ഒന്ന് വൃത്തിയാക്കണെ.. (വല്യേട്ടൻ ) അതിനും നല്ലത് നിനക്ക് ചായ്പ് തരുന്നതല്ലേ മോനെ.. ഏതായാലും കള്ളന്മാരൊക്കെ ഉള്ളതാ നിന്നെ കണ്ടാൽ പിന്നെ അടുത്ത ജങ്ഷനിലെ ഓട്ടം നിർത്തുവൊള്ളൂ.. (അച്ഛൻ ) അച്ഛാ.... (വല്യേട്ടൻ ).. അച്ഛാ അച്ഛൻ ഒന്നു പറയുന്നുണ്ടോ... (വരുൺ ) ഓ നിനക്കെന്നെ കൊലക്ക് കൊടുക്കാഞ്ഞിട്ട് സമാധാനം ഇല്ലല്ലേ... (വല്യേട്ടൻ ) ആ ഞാൻ പറയാം... ഇതൊക്കെ നേരെ തിരിച്ചായിരുന്നു.. (പതുക്കെ വലിയാണ് നിന്ന വല്യേട്ടനെ അവടെ തന്നെ പാറു പിടിച്ചിരുത്തി ) എന്ന് വച്ചാൽ... (കോറസ് ) ഇവന്റെ പിന്നാലെ അല്ല നടന്നത് ഇവൻ അവരുടെ പിന്നാലെയാ.. പറഞ്ഞത് കറക്റ്റ് ആണ് ആ കുട്ട്യോൾക്ക് ഒന്ന് മുള്ളാൻ പോലും ഗ്യാപ് കൊടുത്തിരുന്നില്ല.. (അച്ഛൻ ) പൊന്നു വല്യേട്ടനെ ഒടുക്കത്തെ ഒരു നോട്ടം നോക്കി.. നീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ... അപ്പൊ വരുൺ ഉണ്ടായ ടൈം ആയിരുന്നു.. ഒരു അനിയത്തി ഇല്ലാത്ത വിഷമം എനിക്കുണ്ടായിരുന്നു.. അതിന്റെ മനോവിഷമത്തിൽ ഞാൻ പെൺകുട്ടികളുടെ പിന്നാലെ നടന്നത്... തുപ്പലം ആരും കാണാതെ കണ്ണിൽ തേച്ചുകൊണ്ട് വല്യേട്ടൻ പറഞ്ഞു..

കണ്ണീർ വരാൻ അധികം ടൈം എടുത്തില്ല.. എരിവ് ഉള്ള കയ്യാ കണ്ണിൽ ഇട്ടത്.. സ്വാഭാവികം 🤣🤣.. അപ്പൊ നീ അവളെ ഉമ്മ വെച്ചതോ.. (അച്ഛൻ ) ഇത്തവണ പൊന്നു ചാടി എണീറ്റു.. ഈശ്വരാ ഞാൻ ഇനി ഇവരുടെ മകൻ അല്ലെ.. എന്നെ ഇങ്ങനെ ഓരോന്ന് പറയാൻ 🤔🤔(ആത്മ ) എടി ഇങ്ങനെ എണീക്കല്ലേ.. കുഞ്ഞി ഉണ്ട് വയറ്റിൽ.. പിന്നെന്തിനാ മനുഷ്യാ നിങ്ങൾ ആ കുട്ടിയെ ഉമ്മിച്ചത്.. അതോ അതില്ലേ.. ആ... ആ കുട്ടിയോടായിരുന്നു എനിക്ക് ഏറ്റവും സ്നേഹം.. അനിയത്തിയെപോലെ.. ഞാൻ എത്ര മുട്ടായി ഓൾക്ക് വാങ്ങി കൊടുത്തു എന്നറിയോ.. തിന്ന് കഴിഞ്ഞപ്പോൾ ഓൾ HM നോട്‌ പോയി പറഞ്ഞു... അതൊന്നുമല്ല എനിക്കറിയാം..( പൊന്നു ) എന്തറിയാം എന്ന്.. (വല്യേട്ടൻ ) നിങ്ങൾ പണ്ട് നല്ലൊരു കോഴി ആയിരുന്നെന്നു (കോറസ് ).. ചേച്ചി വേഗം എണീറ്റ് റൂമിലേക്ക് പോയി.. റൂമിൽ കയറിയതും ചേച്ചി ഇരുന്ന് ചിരിക്കാൻ തുടങ്ങി.. എന്റെ ഈശ്വരാ എന്റെ കെട്ട്യോൻ ഇങ്ങനെയൊരു കോഴി ആയിരുന്നോ.... നിങ്ങളോടൊക്കെ ദൈവം ചോദിക്കും... (വല്യേട്ടൻ ) വീണേ ചായ്പ് വൃത്തി ആക്കിക്കോ ട്ടോ (അച്ഛൻ ) മൂപ്പര് ചവിട്ടി തുള്ളി ഭാര്യയെ അനുനയിപ്പിക്കാൻ റൂമിലേക്ക് പോയി **********💕 (വരുണിന്റെ റൂം ) നീ എന്താ ചെയ്യുന്നേ... ഏഹ് നിങ്ങടെ കണ്ണ് അടിച്ചു പോയോ.. ഞാൻ തുണി മടക്കുന്നത് കാണാനില്ലേ... അതല്ലെടി ആർട്സിനു എന്താ ചെയ്യുന്നേ എന്ന്.. ന്ത് ചെയ്യാൻ എല്ലാവരും ചെയ്യുന്ന പോലെ ഒരുങ്ങി കേറ്റി പോവും.. ഒലക്ക..

നീ എന്തെങ്കിലും അവതരിപ്പിക്കുന്നുണ്ടോ എന്നാ ചോദിച്ചത്... അങ്ങനെ പണ.. എന്നും പറഞ്ഞ് ചുണ്ടത്തു വിരൽ വെച്ചു ആലോചിക്കാൻ തുടങ്ങി.. ആ കിട്ടിപ്പോയി.. ന്താ.. വരുൺ ആകാംക്ഷയോടെ ചോദിച്ചു.. ഞാൻ ഒരു ഐറ്റം ഡാൻസ് കളിച്ചാലോ.. പൊളിക്കില്ലേ... വരുൺ ആകെമൊത്തം ഒന്ന് പാറുവിനെ സൂമിച്ചു (zoom)..രണ്ട് കയ്യും ഇടുപ്പിൽ വച്ചാണ് അവൾ നിൽക്കുന്നെ.. ഏയ്..... ന്ത് ഏയ്.. നിന്നെക്കൊണ്ട് അതിനു പറ്റും എന്ന് തോന്നുന്നില്ല... വേറെ വല്ലതും നോക്കിക്കോ.. കോളേജ് പിള്ളേർ ആണ്.. മുട്ടേറു കിട്ടും.. ചിരിച്ചു കൊണ്ട് കരുൺ പറഞ്ഞു... ഹിഹിഹി.. ബെഡിൽ ഇരുന്നുകൊണ്ട് പാറു ഒന്ന് ഇളിച്ചു കാട്ടി.. നിനക്ക് അത്രയ്ക്കും നിർബന്ധം ആണേൽ നീ ഇപ്പൊ എന്റെ മുന്നിൽ നിന്ന് കളിച്ചോ.. ഞാൻ ഉണ്ടല്ലോ കാണാൻ.. വരുൺ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു... ഓ എനിക്ക് അത്രേ നിർബന്ധം ഒന്നൂല്യ... ഓ ഇല്ലേൽ വേണ്ട... അല്ല നിങ്ങൾ ഞാൻ ഉത്തരം പറയില്ല എന്ന് വിചാരിച്ചല്ലേ ഇന്ന് question ചോദിച്ചേ.. ആണെങ്കിൽ.. ന്നിട്ട് ന്തായി.. ഞാൻ മണി മണി പോലെ ഉത്തരം പറഞ്ഞില്ലേ.. മണി മണി പോലെ ആണോ പറഞ്ഞത്.. മ്മ്? ആവോ.. എല്ലാവരോടും ഓരോ question ചോദിച്ചിട്ട് എന്നോട് മാത്രം അഞ്ചാറെണ്ണം ചോദിച്ചർക്കാ... അതിനു ഞാൻ നിനക്ക് വിവരം ഇണ്ടോ എന്ന് അറിയാൻ വേണ്ടി.. എന്നിട്ട് എന്ത് മനസിലായി.. വിവരം കൂടിയത് കൊണ്ടുള്ള കുഴപ്പം ആണെന്ന്.. ദേവു പറഞ്ഞു തന്നത് കൊണ്ടല്ലേ നീ ഉത്തരം പറഞ്ഞെ...

കണ്ണാ പെട്ടു (ആത്മ ) ന്തോ.. ദാ വരുന്നു അമ്മേ... അമ്മ വിളിക്കുന്നു ഞാൻ പോട്ടെ ട്ടോ.. സുരാജ് ഏട്ടന്റെ ഈ ഡയലോഗ് ഞാനും കണ്ടതാ ട്ടോ.. അവളുടെ ചെവിയിൽ പതുക്കെ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ആ.. ചെവി വിട്.. വേദനിക്കുന്നു.. വേദനിക്കാൻ വേണ്ടി തന്നെയാ പിടിച്ചേ.. ഇനി ഇപ്പൊ ഇരുന്ന് പഠിക്കുമോ.. ആ... അപ്പൊ തുണി മടക്കി വെക്കാൻ.. അത് ഞാൻ ചെയ്തോളാം.. പഠിക്കുമോ എന്ന് പറ.. പഠിക്കാം.. ചെവി വിട് കാലാ.. വരുൺ ചെവി വിട്ടു.. ഓഹ് ചെവി പൊന്നായോ.. പൊന്നൊന്നും ആയില്ല.. ബട്ട്‌ ചൊകന്ന കളർ ആയി.. ആ പോയിരുന്നു പഠിക്ക്... മ്മ്.. അങ്ങനെ വാവ പഠിക്കാനും ഇരുന്നു വരുൺ തുണിയെല്ലാം കബോഡിൽ വച്ചു വർക്ക്‌ ചെയ്യാനും.. അതേയ്.. ഇനി ഒരാഴ്ച ക്ലാസ്സ്‌ ഇല്ലല്ലോ.. അപ്പൊ പഠിക്കണോ.. കുറച്ചു നേരം ഇരുന്ന് വായിച്ചു ബോറടിച്ചപ്പോൾ പാറു ചോദിച്ചു.. പരീക്ഷ വരുമ്പോഴും ഇത്‌ പറഞ്ഞിരുന്നോളോണ്ടു.. പോയിരുന്നു പടിക്കെടി.. അല്ലെങ്കിൽ ഞാൻ നാണം കെടും.. അതിനു ഞാൻ നിങ്ങടെ ഭാര്യ ആണെന്ന് അവിടെ ആർക്കും അറിയില്ലല്ലോ.. അതാണോ ഇപ്പൊ ഇവിടുത്തെ പ്രശ്നം.. പഠിച്ചേ നീയ്.. ഓ.. ********💞 കുറച്ചു കഴിഞ്ഞപ്പോൾ പെണ്ണിന്റെ അനക്കം ഒന്നും കാണാനില്ല.. ഒന്ന് നോക്കിയപ്പോൾ ചിരിക്കുന്നൊക്കെ ഉണ്ട്.. പഠിക്കുന്ന ബുക്കിൽ ഇപ്പൊ ചിരിക്കാൻ മാത്രം എന്താ ഉള്ളേ.. ഫോൺ ആണോ എന്ന് നോക്കിയപ്പോൾ അതല്ല.. അത് ടേബിളിൽ ഇരിക്കുന്നുണ്ട്.

. പമ്മി പമ്മി പോയി നോക്കിയപ്പോൾ സിവനെയ് തലക്ക് പ്രാന്ത് വരാൻ വേറെ വല്ലതും വേണോ.. ബാലഭൂമി ഇരുന്ന് വായിക്കുന്നു.. ഇതെന്താണാവോ ഇങ്ങനെ ആയത്.. ഡി..... പെട്ടെന്ന് വരുണിനെ അടുത്ത് കണ്ടതും പാറു വേഗം ബുക്ക്‌ അടച്ചു.. ന്തെ ഒച്ച വെക്കുന്നെ... ഞാൻ ഇവിടെ ഉണ്ടല്ലോ.. ആ കണ്ടു പടിക്കണ കുട്ടീടെ ബാലഭൂമിയോടുള്ള തോര.. വരുൺ ചെവി പിടിക്കാൻ വന്നതും തോമസുട്ടി വിട്ടോടാ.. എന്നും പറഞ്ഞു പാറു ഓടാൻ നിന്നു.. ഇതെന്താ ഓടിയിട്ടും ഓടിയിട്ടും പുറത്തെത്താത്തെ... തല വേദനിക്കുന്നു.. തിരിഞ്ഞു നോക്കിയപ്പോൾ തലമുടിയിൽ പിടിച്ചു നിന്ന് ഭയാനകം എന്ന നവരസം കാണിച്ചു നിൽക്കുന്നു നിങ്ങടെ ഒക്കെ വരുൺ.. എന്റെ സ്വന്തം കാലൻ.. നീ തീർന്നെടി തീർന്നു.. മുടി വിട് കാലാ... ആ സ്പോട്ടിൽ വരുൺ അവളെ പിടിച്ചു വലിച്ചു... പാറു വരുണിന്റെ നെഞ്ചിൽ തട്ടി നിന്നു... ഞാൻ പഠിച്ചോളാം... ഒരു തെറ്റ് ഏത് പോലീസ്കാരനും പറ്റും.. വിട്.. നീയേതായാലും പഠിക്കില്ല അത് ഉറപ്പാ.. എന്നാ നമുക്ക് അച്ഛനും അമ്മയ്ക്കും ഒരു പേരക്കുട്ടിയെ കൂടി കൊടുക്കാം.. വാവക്ക് വേറെ ഒരു കൂട്ടും.. ഏഹ്.. എന്താ പറഞ്ഞെ.. വിടെന്നും.. ഞാൻ പഠിച്ചോളാം... ചുണ്ട് കൂർപ്പിച്ചു മാക്സിമം തിരിഞ്ഞു നിന്ന് കാലന്റെ മുഖത്തു നോക്കി പാറു പറഞ്ഞു.. മോളെ വരുണിനെയും വിളിച്ചു വാ.. ചോറ് വേണ്ടേ... ദേ ഇപ്പൊ ശെരിക്കും പൊന്നുവേച്ചി വിളിക്കുന്നു... വാ ഫുഡ്‌ കഴിക്കാൻ... ഇല്ലാ ഇന്ന് ഫുഡ്‌ കഴിക്കണ്ട... എന്നാ നിങ്ങൾ കഴിക്കണ്ട..

ഈ നിർത്തം ഞാൻ വരുന്നത് വരെ നിന്നോ.. ഞാൻ കഴിച്ചു വന്നിട്ട് ഈ ഗ്യാപ്പിൽ ഞാൻ നിന്നോളം.. നല്ല ഐഡിയ അല്ലെ... നിന്റെ നിലവാരത്തിന് ഇത്‌ മതി.. വാ ചോറുണ്ണൽ എങ്കിലും നടക്കട്ടെ.. വരുൺ പിടി വിട്ടതും... ഹൈ.. എന്നും പറഞ്ഞു പാറു താഴേക്കോടി.. ഓഹ് ഇങ്ങനെ ഒരു പെണ്ണ്.. എന്നും പറഞ്ഞു വരുണും ചെന്നു.. ********💞 നേരെ ആതു ചേച്ചിയുടെ റൂമിൽ പോയപ്പോൾ ചേച്ചി ഫോൺ കാളിൽ ആയിരുന്നു... ന്തോ എവിടെയോ ചീഞ്ഞു നാറുന്ന പോലെ.. ആതു ചേച്ചി.. എന്നെ കണ്ടതും ചേച്ചി വേഗം ഫോൺ മാറ്റിപ്പിടിച്ചു.. ന്താ മോളെ.. ചോറുണ്ണാൻ വിളിക്കുന്നുണ്ട്.. ന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ ചേച്ചി.. സ്സ്... മിണ്ടല്ലേ.. ഞാൻ നിന്നോട് എല്ലാം പറയാം.. ആരോടും പറയല്ലേ മോളെ... എന്റെ പപ്പാ അറിഞ്ഞാൽ ഇതൊന്നും ആവില്ല സ്ഥിതി.. ഓക്കേ ചേച്ചി.. വാ പോയി കഴിക്കാം.. ********💞 ഏട്ടൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. നേരത്തെ പോയ പോലെ ഒന്നുമല്ല.. അല്ല നിങ്ങടെ പിണക്കം ഒക്കെ മാറിയോ.. (വരുൺ ) അതിനു ഞങ്ങൾ എപ്പോ പിണങ്ങി അല്ലെ പൊന്നു... (വല്യേട്ടൻ ) അതൊന്നുമല്ല വരുണെ.. ഇവരോട് തെറ്റിയിട്ടും ഉപദേശിച്ചിട്ടൊന്നും ഒരു കാര്യല്ല.. ജന്മനാ ഉള്ള കൂവൽ അല്ലെ..

അത് മാറാൻ പോവുന്നില്ല.. (പൊന്നു ) വല്യേട്ടൻ പ്ലിങ്ങി നാറി നാറാണകല്ലായി ഇരിക്കാണ്.. അല്ല ആതു ഈയിടെ ആയി സൈലന്റ് ആണല്ലോ (അച്ഛൻ ) അതൊന്നുല്ല്യ അങ്കിൾ.. ക്ലാസ്സ്‌ തുടങ്ങിയപ്പോ റെസ്റ് ഇല്ലാ.. കൊറേ നോട്ടും അസ്സിഗ്ന്മെന്റും ഒക്കെ കംപ്ലീറ്റ് ആക്കാനുണ്ട് അത് കൊണ്ടാ.. പാറുവിനെ നോക്കി കൊണ്ടാണ് ആതു അത്രെയും പറഞ്ഞത്.... ഓ.. ഊണും ഉറക്കവും കളഞ്ഞോന്നും പഠിക്കാൻ നിൽക്കണ്ട ആരും... ഇങ്ങനെ ഉള്ളത് കാരണം ടെൻഷൻ അടിച്ചും മറ്റും.. ഓഹ് (അമ്മ ) ഇതമ്മ മുന്നേ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ പിജിക്ക് പോവില്ലായിരുന്നു (വരുൺ ) ഈ ഞാനും.. വല്യേട്ടനും ഇളിച്ചു കൊണ്ട് പറഞ്ഞു.. അതിനു അമ്മടെ മക്കൾ ഉറക്കം കളഞ്ഞിട്ടും ഫുഡ്‌ കഴിക്കാതെയും ടെൻഷൻ അടിച്ചിട്ടും ഒന്നും ഒരു ദിവസം പോലും ഇരുന്നിട്ടില്ലല്ലോ.. ഞാൻ എന്റെ പെൺമക്കളുടെ കാര്യാ പറഞ്ഞത്.. ഇത്‌ കേട്ട പാറു വരുണിനു ഇളിച്ചു കാട്ടി.. ഇനി ഇത്‌ വച്ചു പിടിച്ചു കയറാം ഹിഹി... അതിനു ഇവരും ഫുഡൊക്കെ കഴിക്കുന്നുണ്ടല്ലോ.. ഇപ്പൊ കൂടിയോ എന്ന് സംശയം ഉണ്ട്.. അതിനു നിന്റെ കാര്യം അല്ലേടാ ഉവ്വേ പറഞ്ഞത് (അച്ഛൻ ) ഞാൻ ഇല്ലാ ഈ കളിക്ക് എന്നും പറഞ്ഞു ഏട്ടൻ എണീച്ചു പോയി.... അങ്ങനെ ഓരോരുത്തരും കൂടു തേടി പോയി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story