നിന്നിലലിയാൻ: ഭാഗം 4

ninnilaliyan

എഴുത്തുകാരി: നിലാവ്

മറക്കാതെ കാന്താരിക്കുള്ള ചോക്ലേറ്റും വാങ്ങി വീട്ടിലേക്ക് വിട്ടു. ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ട് കള്ളി.... "അമ്മേ ഏട്ടനെ പോലീസ് മാമൻ പിടിച്ചൂന്ന് തോന്നുന്നു... ബുള്ളറ്റ് ഇല്ല്യ അമ്മേ...😂😂😂 " ശബ്ദം കേട്ട മാതാശ്രീ ഓടി വരുന്നുണ്ട് സൂർത്തുക്കളെ...... "എവടെ ആടാ ബൈക്ക് രാവിലെ പോയ പോലെ അല്ലല്ലോ വരവ്..🤨🤨 " "ഇന്റെ പൊന്നമ്മേ എല്ലാരും പിന്നെ രാവിലെ പോയ പോലെ ആണോ തിരിച്ചു വരുന്നേ...... പഠിച്ച ക്ഷീണിച് വരല്ലേ അപ്പൊ അതിന്റേതായ കുഴപ്പങ്ങൾ ഉണ്ടാവില്ലേ.😒😒 " "ഞാൻ അതല്ല ഉദ്ദേശിച്ചത് കഴുതേ എവടെ നിന്റെ സ്നേഹ നിധിയായ തലേലും താഴത്തും വെക്കാത്ത ബുള്ളറ്റ് എന്നാ ചോദിച്ചേ.. 🤫🤫" "അത് പഞ്ചർ ആയി അമ്മേ 🤐🤐🤐" "അത് എങ്ങനെയാ അമ്മേ ഏത് നേരത്തും അതിന്റെ മേലെ അല്ലെ ഇന്നേ ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല.. ഹും "(മുത്ത് ) "നീ അതിനു തൊടാൻ അല്ലല്ലോ കേടു വരുത്താൻ അല്ലെ... വാവ വായ അടച്ചോ"

അമ്മ rocks 😝😝 ചേച്ചി ഞങ്ങളുടെ വഴക്കും കണ്ട് ഇരിക്കണു ണ്ട്... ചേച്ചിടെ അടുത്തു പോയി വയറിൽ തല വച്ചു ചോദിച്ചു.... "ചെറിയചന്റെ കുഞ്ഞുവാവ ന്ത്‌ ചെയ്യാ😘😘" "കുഞ്ഞുവാവ ചേച്ചിടെ വയറ്റിൽ ചോറും കൂട്ടാനും വച്ചു കളിക്കാ.....ഒരു ചെറിയഛൻ വന്നിരിക്കുന്നു... ചെറിയഛൻ അല്ല ചൊറി അച്ഛനാ😏😏 " "മുത്തേ ഞാൻ അതിനു നീ അമ്മടെ വയറ്റിൽ ചെയ്ത കാര്യം അല്ല ചോദിക്കണേ ട്ടോ🤭🤭... കേറി പോടീ കുട്ടി പിശാശ്ശെ😎😎.... ചോക്ലേറ്റ് ചോദിച്ചു വാടി ഞാൻ നിനക്ക് ചോക്ലേറ്റിന്റെ കവർ തരാം🤨🤨 " "പച്ച പച്ച പച്ച പച്ച ഷെട്ടികൾ ഇട്ടു ഇട്ടു ഇട്ടു ഇട്ടു നടക്കുമ്പോൾ " (ട്യൂൺ =മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ ) "ഇതേതാ ഈ വരി... സത്യം പറ വാവേ ന്താ സംഭവം ചേച്ചിയോട് പറ 🤔" "അത് ഒന്നൂല്ല്യ ചേച്ച്യേ ഞാൻ ഡ്രസ്സ്‌ മാറുമ്പോൾ ഈ വേതാളo വന്ന് എത്തി നോക്കി.... ബാക്കി പിന്നെ ചേച്ചിക്ക് ഊഹിക്കാലോ😬😬വെറും പാരായാ പിശാശ് " അത് കേട്ട് ചേച്ചി ചിരിയോടു ചിരി.....

"ചേച്ച്യേ ഏതായാലും ഈ മിട്ടായി ഞാൻ അവൾക്ക് കൊടുക്കണില്ല . ചേച്ചി ഇത് തിന്നോ "ചേച്ചിടെ ചെവിയിൽ പതുക്കെ പറഞ്ഞു മുത്തിന് വേറെ ണ്ടെന്നു.... "ആണോ എന്നാ താ ഞാൻ കഴിക്കാം "എന്ന് പറഞ്ഞു ഞാൻ അത് കഴിക്കാൻ തുടങ്ങി... പോവുന്നുണ്ട് പോവുന്നുണ്ട്..... വാവടെ ചുണ്ട് അതാ പോണു..... ദേ ഇപ്പൊ കരയും.... "കരയണ്ടടി കുട്ടി പിശാശ്ശെ നിനക്കുള്ളത് ഇന്നാ😬😬" എന്നും പറഞ്ഞു ഞാൻ അവൾക്കുള്ള ചോക്ലേറ്റ് കൊടുത്ത് ഫ്രഷ് ആവാൻ പോയി.... ന്നാലും മനസ് മുഴുവൻ അവളാ.... ഒറ്റ നോട്ടമേ കണ്ടുവെങ്കിലും മനസ്സിൽ ഒരുപാട് പതിഞ്ഞു ആ കൊച്ചു മുഖം.... "കുളിക്കാൻ എന്ന് പറഞ്ഞു പോന്നിട്ട് ഇവിടെ ഇരുന്ന് സ്വപ്നം കാണാണോ😅😅...." "അല്ലടി dream കാണാ എണീച് പോടീ " "ഇയ്യ് പോടാ പട്ടി "എന്നും പറഞ്ഞു അവൾ ഓടി poyi.. "ഇയ്യ് പോടീ പട്ടിക്കുട്ടി " "നാളെ മുതൽ ഇനി ബസിൽ പോവാം എന്നാലേ കാര്യങ്ങൾ ഒക്കെ നടക്കുള്ളൂ..... ഹിഹി 😉😉" താഴേക്കു ചെന്നപ്പോൾ ഏട്ടനും അച്ഛനും വന്ന് ടേബിളിൽ ഇരിക്കുന്നുണ്ട്.... മുത്ത് ഇരുന്ന് മിട്ടായി തിന്നുന്നു... ഓഹ് ഇതിന്റെ ഒരു ആക്രയേ.... കൊതിച്ചി...

"നീ എന്താടാ അവിടെ ആലോചിച്ചു നിൽക്കണേ "നമ്മടെ സ്വന്തം producer ആണ് ആ ചോദ്യം ചോദിച്ചത് " "വന്നപ്പോ മുതൽ തുടങ്ങിയതാ അച്ഛെ ... ന്താന്ന് ചോദിക്കച്ഛെ.... നേരത്തെ കുളിക്കാൻ എന്ന് പറഞ്ഞു പോയിട്ട് ബെഡിൽ ഇരുന്ന് ചിരിക്കണ കണ്ടു 🤭🤭🤭" ഇവൾ നിക്ക് ഇട്ട് പാര പണിയാണല്ലോ (ആത്മ ) "ആണോടാ അരു... കൊച്ചു പറഞ്ഞത് ശെരിയാണോ.... 🤨🤨" അവൾക്ക് സമാധാനം ആവാൻ അച്ഛ കുറച്ചു കലിപ്പിലാണ് ചോദ്യം... "ഇന്റെ പൊന്നു വിശ്വേട്ടാ നമ്മൾ ഒക്കെ ആരെ ആലോചിച്ചു ഇരിക്കാനാ😪😪"അച്ഛനെ ഒന്ന് സുഖിപ്പിച്ചത😝😝.. "അമ്മേ ഞാൻ നാളെ മുതൽ ബസിൽ ആണ് പോണത് "

"പൊയ്ക്കോ അവിടെന്ന് മര്യാദക്ക് ബൈക്കിൽ പൊക്കോ ആ വണ്ടി കിട്ടാഞ്ഞിട്ട് മോൻ ന്തൊക്കെ ഇവിടെ കാട്ടി കൂട്ടിയത് എന്ന് ഓർമ ഉണ്ടല്ലോ.... " "വണ്ടി അതിനു കോളേജിൽ അല്ലെ " " ഞാൻ അത് കൊണ്ടുവന്നെടാ നീയ് പേടിക്കണ്ട "എന്ന് നമ്മുടെ പുന്നാര ചേട്ടൻ ഇതെപ്പോ നടന്നു എന്ന മുഖ ഭാവം കണ്ട് അച്ഛൻ "നീ അന്തം വിട്ട് ഇരിക്കേണ്ട അമ്മ വിളിച്ചിരുന്നു... വർക്ക്‌ ഷോപ്പിൽ പോയി വണ്ടി നേരെ ആക്കിയിട്ടാ ഞാനും അവനും വരുന്നത്" Why this kolavery da😬😬 അങ്ങനെ ആ പ്ലാൻ മൂഞ്ചിയ അവസ്ഥയിൽ ഇരിക്കുക ആണ് സൂർത്തുക്കളെ ഞാൻ.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story