നിന്നിലലിയാൻ: ഭാഗം 40

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ വരുൺ ജിമ്മിന് പോവാൻ എണീറ്റപ്പോൾ പാറുവിനെ അടുത്ത് കാണാൻ ഇല്ലാ.. ഇത്രേ നേരത്തെ ഈ പെണ്ണ് എവിടേക്ക് പോയി.. ബാത്‌റൂമിൽ നോക്കിയപ്പോൾ അവിടെ ഇല്ലാ.. എന്തിലോ തട്ടി താഴേക്ക് നോക്കിയപ്പോൾ ഉണ്ട് ഭവതി നിലത്തു കിടന്ന് ഉറങ്ങുന്നു... ആ കിടപ്പ് കണ്ടാൽ അറിയാം ബെഡിൽ നിന്ന് കൊഴിഞ്ഞാടിയതാണെന്ന് (വീഴുക ).. ബെഡിൽ ഇത്രേം സ്ഥലം ഉണ്ടായിട്ട് ഇവളിതെങ്ങനെ വീണു... എടുത്ത് വേഗം കട്ടിലിൽ കിടത്തി.. നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി.. ആരും തെറ്റിദ്ധരിക്കണ്ട.. ഉറക്കത്തിൽ ആയത് കൊണ്ടാ ഈ ചിരി.. അല്ലേൽ കാണാർന്നു.. താഴേക്ക് ചെന്നപ്പോൾ ആതുവിന്റെ റൂമിൽ ലൈറ്റ്... ആതു... വാതിൽ തുറന്നെ... ന്താ വരുണേട്ടാ.... നീ എന്താ ഈ കൊച്ചു വെളുപ്പാൻകാലത്ത് ചെയ്യുന്നേ... ഉറക്കം ഇല്ലേ.. മ്മ്? അത് വരുണേട്ടാ.. ഞാൻ പഠിക്കുവായിരുന്നു.. കുറച്ചു ഉണ്ട് പഠിച്ചെടുക്കാൻ.. അപ്പൊ ഞാൻ നേരത്തെ എണീറ്റതാ.. നിന്നോട് അമ്മ പറഞ്ഞതല്ലേ ഉറക്കം ഒഴിച്ചു പഠിക്കണ്ട എന്ന്... മ്മ്മ് ചെല്ല് പോയി കിടക്കാൻ നോക്ക്.. മതി പഠിച്ചത്.. മ്മ് ശെരി.. ഹോ ഇവിടെ ഒരുത്തിയോട് പഠിക്കാൻ പറഞ്ഞാൽ ബാലഭൂമി വായിച്ചു ഇരുന്നോളും.. വേറൊരുത്തി ഉറക്കോം കെടുത്തി ഇരുന്ന് പഠിക്കുന്നു... ആ ഓരോരുത്തരുടെ കഴിവ് അല്ലെ.. വണ്ടിയിൽ പോവുന്നതിനിടയിൽ വരുൺ ഓർത്തു.. *******💞

ഹോ എത്രെ പെട്ടെന്നാ നേരം വെളുക്കുന്നേ... എടാ സുര്യനെ... എടി ആണോ എടൻ ആണോ 🤔ആ ന്തേലും ആവട്ടെ..... കുറച്ചു കഴിഞ്ഞ് ഉദിച്ചാൽ പോരെ.. നിനക്ക് ഉറക്കം ഒന്നൂല്ല്യേ.. നിക്ക് ഉറക്കം മതിയായില്ല.. കണ്ണു തിരുമ്മി കൊണ്ട് പാറു പറഞ്ഞു... വേഗം ബെഡ് എല്ലാം വിരിച്ചിട്ട് ഫ്രഷ് ആവാൻ പോയി... കുളിച്ചു വന്നപ്പോൾ കാലൻ മസിൽ പെരുപ്പിച്ചു വന്നിട്ടുണ്ട്.... നീ ഇനി കട്ടിലിന്റെ അപ്പുറത്ത് കിടന്നാൽ മതി.. അതെന്താ... ഞാൻ തറ്റത്തു കിടക്കും.. അതാവുമ്പോൾ എനിക്ക് എണീറ്റ് പോവാൻ എളുപ്പമാ.. ഓ ഞാൻ അല്ലെ ജിമ്മിന് പോവാൻ ഫസ്റ്റ് എണീക്കുന്നെ.. അപ്പൊ നീ അപ്പുറത്ത് കിടന്നാൽ മതി.. മനുഷ്യന്റെ നടു ഒടിഞ്ഞു.. വയ്യാത്ത പണിക്ക് പോണോ.. ആ തൊടിയിൽ പോയി രണ്ട് കെള കെളച്ചാൽ തന്നെ വരും മസിലും 6 പാക്കും.. ഇത്‌ അതുകൊണ്ടല്ല... ഞാൻ എണീച്ചപ്പോൾ നീ നിലത്താ.. നിന്നെ എടുത്ത് കട്ടിലിൽ കിടത്തിയത് കൊണ്ടാ നടു വേദന.. അവിടെ കിടക്കട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു പുല്ല്.. അതിനു നിങ്ങടെ ഈ ഉരുക്കുബോഡി നിക്ഷേപിച്ചിട്ട് എനിക്ക് കിടക്കാൻ സ്ഥലം വേണ്ടേ... അപ്പൊ വീണെന്നിരിക്കും.. ഇത്രേം കാലം നീ ഈ ഉരുക്കുബോഡിയുടെ അടുത്തല്ലെടി കിടന്നത്.. അടുത്തേക്ക് വന്നു കൊണ്ട് വരുൺ പറഞ്ഞു.. ഏഹ്.. നാറീട്ട് വയ്യ.. പോയി കുളിക്ക് കാലാ.. ആണോ എന്നും പറഞ്ഞു വരുൺ അവളെ കെട്ടിപ്പിടിച്ചു മേലിൽ ഇട്ട് രണ്ട് തിരിക്കൽ.. ഇപ്പൊ നല്ല മണം ഉണ്ടാവും..

ഞാൻ കുളിച്ചതാ കഴുതേ.. വാ അന്നാളത്തെ പോലെ നമുക്ക് ഇനി ഒരുമിച്ച് കുളിക്കാം.. ബ്ലാഹ്.. എന്റെ പട്ടി വരും.. എന്നും പറഞ്ഞു പാറു താഴെക്കോടി.. ഇങ്ങനെ ഒരു പെണ്ണ്.. എന്നും പറഞ്ഞ് വരുൺ കുളിക്കാനും ഓടി.. ******💞 ഇനിയിപ്പോ ബുക്ക്‌ ഒന്നും വേണ്ടല്ലോ.. ബാഗ് എടുക്കാതെ പോയാലോ.. ഏയ് അത് ശെരിയാവില്ല.. അപ്പൊ ഫുൾ ചാർജ് കൊടുക്കേണ്ടി വരും.. മുട്ടായിടെ കൗണ്ട് കുറയും... ബാഗ് പുറത്ത് കിടക്കുമ്പോൾ കനത്തിന് വേണ്ടി രണ്ട് ബുക്ക്‌ എടുത്ത് ബാഗിൽ വച്ചു.. ചോറും കൂടി വെച്ചാൽ സെറ്റ്.. മോളെ പാറു നീ പോവുമ്പോൾ ഈ ചോറും കൂടി കൊണ്ടു പോവണേ.. വരുൺ പോവുമ്പോ എടുക്കാൻ മറന്നു.. ശെരി അമ്മേ.. (മനസ്സിൽ ഒരുപാട് പഴിച്ചു കൊണ്ടാണ് അത് പറഞ്ഞത് ) ബസിൽ പോവുമ്പോഴാണ് ആതു ചേച്ചി ഇന്റെർവെല്ലിനു ക്യാന്റീനിൽ വരാൻ പറഞ്ഞത്.. അവിടെ വച്ചു എല്ലാം പറയാം എന്ന് പറഞ്ഞു.. എന്നാലും എന്തായിരിക്കും.. ഇനി കാലനെ വിട്ട് തരാൻ വേണ്ടി ആയിരിക്കുമോ.. ചേച്ചിക്കും അറിയാം ഞങ്ങൾ തമ്മിൽ അത്ര അടുപ്പം ഇല്ലാന്ന്.. ഏയ് വേറൊരുത്തിടെ ഭാര്യയെ ഇനി വേണമെന്ന് പറയുമോ.. വല്യേട്ടൻ മുന്നേ പറഞ്ഞതാ ആതു ചേച്ചിക്ക് കാലനോട് ഒരു ചാട്ടം ഉണ്ടായിരുന്നെന്ന്....

ഓരോന്ന് ആലോചിച്ചു നടന്ന പാറു ന്തിലോ ചെന്ന് മുട്ടി.. ഔച്.. നോക്കിയപ്പോൾ മുന്നിലൊരു തൂൺ..ന്താ തൂണേ ഇങ്ങനെ മുന്നിൽ വന്നു നിന്നാലോ.. നിനക്ക് വേദനിച്ചില്ല എന്ന് വച്ചു എനിക്ക് നന്നായി വേദനിച്ചു... ന്തോ ഓർത്തപ്പോൾ പാറു ചുറ്റുപാടും നോക്കി ആരെങ്കിലും കണ്ടോ എന്ന്... കണ്ടു കാലൻ കണ്ടു.. ഒരു വളിഞ്ഞ ചിരി അല്ലെ ആ ചിരിക്കുന്നത്.. ഇപ്പൊ കാണിച്ചു തരാം.. കാലന് കൊടുക്കാൻ തന്ന ചോറെടുത്തു പൊക്കി ഇത്‌ തരില്ല എന്ന് ആംഗ്യത്തിൽ കാണിച്ചു... അപ്പൊ തന്നെ തിരിച്ചു കാശ് എടുത്ത് കാണിച്ചു തന്നു.. ഏഹേ.. ഇപ്പൊ മൂപ്പര് ഉച്ചക്ക് പൈസ ആണോ തിന്നുന്നെ.. അതെനിക്ക് തന്നിരുന്നേൽ ഞാൻ ചിക്കൻ ബിരിയാണി വാങ്ങി തിന്നേനെ... എനിക്കറിയാം ക്യാന്റീനിൽ പോയി പുട്ടടിക്കാനാണെന്ന്.. വേഗം പോയി കാലനെ കയ്യോടെ പിടിച്ചു.. ഇന്നാ ചോറ്.. അമ്മ തരാൻ പറഞ്ഞു.. ശോ നിന്നോടാരാ ഇത്‌ കൊണ്ടുവരാൻ പറഞ്ഞത്. ഞാൻ കാന്റീനിൽ നിന്ന് ഫുഡ്‌ കഴിക്കാം എന്ന് വച്ചിട്ടായിരുന്നു.. അങ്ങനെ ഇപ്പൊ ഞാൻ ചോറ് തിന്നുമ്പോ ഇങ്ങൾ വേറെ വല്ലതും തിന്നണ്ട.. ഇത്‌ പിടി.. കയ്യിൽ ചോറ് അമർത്തി പിടിപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു...

അതേയ് ആ നെറ്റി ഒന്ന് നന്നായി ഉഴിഞ്ഞു തരാൻ ദേവുവിനോട് പറ..അല്ലേൽ മുഴ വന്നു കാണാൻ ഒരു ചന്തം ഉണ്ടാവില്ല പാറുക്കുട്ട്യേ.. അല്ല ജാൻകി.. പാറു അതിനൊന്നു പുച്ഛിച്ചു പോയി.. ക്ലാസ്സിൽ ചെന്നപ്പോൾ... നീ എവടെ ആയിരുന്നു പോർക്കേ.. പോർക്ക് നിന്റെ അമ്മോസൻ ആടി.. ന്താ ഇപ്പൊ നേരത്തെ വന്നിട്ട് ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ.. നമുക്ക് പ്രാക്ടീസ് തുടങ്ങേണ്ട... 10ആം തിയ്യതി ആണ് പ്രോഗ്രാം.. ഇന്ന് 2 ആയി... അതിനു നീ ഡാൻസ് കളിക്കുന്നുണ്ടോ.. അതോ പാട്ടോ.. ഞാൻ അല്ല.. നമ്മൾ.. നല്ല അടാർ സോങ് കിട്ടിയിട്ടുണ്ട്.. പെൺപിള്ളേർ 10 ആളുണ്ട്.. നമുക്ക് പൊളിക്കാടി.. നിന്റെ കെട്ട്യോൻ ഞെട്ടട്ടെ.. ഓക്കേ ഓക്കേ.. അതിനു മുന്നേ നീ എന്റെ നെറ്റി ഒന്ന് ഉഴിഞ്ഞു തന്നെ ദേ ഇവിടെ.. നെറ്റിയിൽ തൊട്ട് കൊണ്ട് പാറു പറഞ്ഞു.. (ഇനി എങ്ങാനും കാലൻ പറഞ്ഞപോലെ മുഴ വന്നു ചന്തം പോയാലോ.. എന്നിട്ട് ആതു ചേച്ചിയെ മതി എന്ന് പറഞ്ഞാൽ ഞാൻ തൂഫാൻ ആയില്ലേ.. സമ്മതിക്കില്ല ഞാൻ ) ന്താടി ന്ത് പറ്റി.. അത് ഒന്ന് മുട്ടിയതാ.. മുന്നിൽ തന്നെ വന്നു നിന്നു ഞാൻ കണ്ടില്ല വന്നത്.. ആര് വന്നെന്ന്.. തൂൺ ഇല്ലേ തൂൺ.. അത്.. ഓ അല്ലാതെ നീ ചെന്ന് ഇടിച്ചതല്ല.. അല്ലേലും ഇപ്പൊ തീരെ ബോധം ഇല്ലല്ലോ.. നെറ്റി ഉഴിഞ്ഞു കൊടുത്തുകൊണ്ട് ദേവു പറഞ്ഞു.. ആ പതുക്കെ.. ഇല്ലെടി ബോധം ഇല്ലാ.. എന്ന് എന്റെ കല്യാണം കഴിഞ്ഞോ അന്ന് പോയി ബോധം.. ഇളിച്ചുകൊണ്ട് പാറു പറഞ്ഞു.. ദേ സർ വരുന്നു...

കയ്യെടുക്കേടി.. ഇനി ഇതും കൂടി കണ്ടാൽ എന്നെ നാറ്റിച്ചു വിടും.. പിന്നെ വീട്ടിൽ എന്നല്ല ആ പഞ്ചായത്തിൽ നിക്ക് കേറാൻ പറ്റില്ല.. Gud mng ഗയ്‌സ്.. അപ്പൊ എങ്ങനെയാ കാര്യങ്ങൾ.. എല്ലാവരുടെയും അടുത്ത് നിന്ന് നല്ല പാർട്ടിസിപേഷൻ ഉണ്ടാവില്ലേ..നാളെ ആണ് പേര് തരേണ്ട ലാസ്റ്റ് ഡേറ്റ് .. അപ്പൊ എല്ലാവരും ആലോചിച്ചിട്ട് പറയണം നാളെ ഈവെനിംഗ് 3:30 വരെ ടൈം ഉണ്ട്.. ഇനി എന്തേലും മിസ്റ്റേക്ക് ഉണ്ടേൽ പറഞ്ഞോളൂ ഞാൻ help ചെയ്യാം... ഓ പിന്നെ അങ്ങേരുടെ ഒരു ജിം ബോഡി.. അത് വച്ചിട്ടു ന്ത് കാട്ടാനാണ്.. ദേവുവിന്റെ ചെവിട്ടിൽ പാറു പറഞ്ഞു.. നിനക്ക് കണ്ണു കടി ആണ് ജാൻകി.. ഞാൻ ഇത്‌ എവിടെയോ.. ആ വല്ലാതെ പുണ്ണാക്കണ്ട തണ്ണീർമത്തൻ ദിനങ്ങളിലെ ഡയലോഗ് തന്നെയാ.. ഛെ.. സ്വന്തമായി ഒന്ന് ഡെവലപ്പ് ചെയ്തുടെടി ഊളച്ചി.. ഊളച്ചി നിന്റെ കെട്ട്യോൻ ഊളച്ചൻ.. അത് കറക്റ്റ് ആണ്.. നീ എങ്കിലും അത് മനസിലാക്കിയല്ലോ.. i proud of u.. ഞാൻ ഇന്റെർവെല്ലിനു പുളി മുട്ടായി വാങ്ങി തരാം.. ചക്കര😘😘.. ഓഹ് കെട്ട്യോനെ പറഞ്ഞപ്പോൾ ന്താ സന്തോഷം.. ഹിഹിഹി.. *******💞 ഇന്റെർവെല്ലിനു ബെൽ അടിച്ചതും ഞാൻ ദേവുവിനേം കൊണ്ട് കാന്റീനിൽ പോയി.. അപ്പോഴേ കണ്ടു ഒഴിഞ്ഞ ഒരു ടേബിളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ആതു ചേച്ചിയെ.. നീ പോയി സംസാരിച്ചിട്ട് വാ ജാൻകി... നിങ്ങൾ തമ്മിലുള്ള കാര്യം അല്ലെ.. ഞാൻ ഇടപെടുന്നില്ല.... ഞാൻ ഇവിടെ ഇരിക്കാം.. പാറുവിനോട് ദേവു പറഞ്ഞു..

എടി കൊഴപ്പാവുമോ... നീ കൊഴപ്പിക്കാതിരുന്നാൽ മതി.. ചെല്ല്.. മ്മ് ശെരി..... ആ പാറു ഇരിക്ക്... ടേബിളിൽ ചാരി നിൽക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് ആതു പറഞ്ഞു... അത് കേട്ടതും പാറു ചെയറിൽ ഇരുന്നു.. ഞാൻ ഇത്രേം ദിവസം പറയാതിരുന്നത് തെറ്റ് ആണെന്ന് അറിയാം.... ഞാൻ എങ്ങനെയാ പറയുക എന്ന് വച്ചിട്ടായിരുന്നു.. ഓ ഇത്‌ ലത് തന്നെ.. ചത്താലും ഞാൻ ഇന്റെ കാലനെ തരില്ല (ആത്മ ) ഞാൻ അതിപ്പോ എങ്ങനെയാ പറയുക എന്റെ പാറു.... എനിക്ക് മനസിലായി ആതു ചേച്ചി... പക്ഷെ ചേച്ചി പറയുന്നത് നടക്കും എന്ന് തോന്നുന്നുണ്ടോ.. സർ (വരുൺ )സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ.... സർ എന്നെ കെട്ടിയ സാഹചര്യം ചേച്ചിക്ക് അറിയാലോ... ഞാൻ അതിനു പൊരുത്തപ്പെട്ടു വരുന്നേ ഉള്ളൂ.. എനിക്ക് സാറിനെ പിരിഞ്ഞി... ഏയ് പാറു.. താൻ ഇതെന്താ ഈ പറയണേ.... ഓഹ് താൻ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാ.. വരുണേട്ടൻ അതായത് തന്റെ സർ എനിക്കൊരു ബ്രദർ തന്നെയാ... എനിക്ക് മനസിലായി ഞാൻ വീട്ടിൽ അങ്ങനെ ബീഹെവ് ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഉണ്ടാവാൻ കാരണം എന്ന്.. പാറുവിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ആതു പറഞ്ഞു.. അപ്പൊ ഞാൻ ഉദ്ദേശിച്ച പോലെ അല്ലാ ലെ.. ഇളിഭ്യയായി പാറു ചോദിച്ചു.. (ഉള്ളിൽ 100000 ലഡ്ഡു ഒന്നിച്ചു പൊട്ടുക ആയിരുന്നു ) അല്ലേടാ.. ഞാൻ പറയുന്നതൊന്നു താൻ കേൾക്ക്... ഞാൻ usൽ ആയിരിക്കുമ്പോഴാ fbയിലൂടെ പ്രണവിനെ പരിചയപ്പെടുന്നത്.. ആദ്യം ഒക്കെ പക്കാ ഫ്രണ്ട്ഷിപ് ആയിരുന്നു..

പിന്നെ പിന്നെ ഞാൻ കൂടുതൽ അടുക്കാൻ തുടങ്ങി... പിന്നെ നമ്പർ കൊടുത്തു ചാറ്റിങ് ആയി.... പിന്നെ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു... അവനും തിരിച്ചു ഇഷ്ടം ആയിരുന്നു.. ഞാൻ എങ്ങനെ ബീഹെവ് ചെയ്യും എന്നറിയാത്തത് കൊണ്ടാ പറയാതിരുന്നത് എന്നൊക്കെ പറഞ്ഞു..പിന്നെ വീഡിയോ കാൾ ആയി.. കാണാൻ പറ്റില്ലല്ലോ നേരിട്ട്.. ഇതൊക്കെ ഞാൻ ഡിഗ്രി പഠിക്കുന്ന ടൈമിൽ ആയിരുന്നു.. അങ്ങനെ ആണ് അവൻ ഇവിടെ ഉള്ള കോളേജിൽ ആണെന്ന് അറിയുന്നത്.... അതാ അവിടുത്തെ പഠിപ്പ് അവസാനിപ്പിച്ചു ഇങ്ങോട്ട് വന്നത്... അങ്കിളിന്റെ വീട് ഉള്ളത് കൊണ്ടാ പപ്പ സമ്മതിച്ചത്.... സോറി ആതു ചേച്ചി ഇങ്ങനെ ആണ് കാര്യങ്ങൾ എന്ന് എനിക്കറിയില്ലായിരുന്നു.... ഞാൻ വെറുതെ തെറ്റിദ്ധരിച്ചു... ആതുവിന്റെ കൈ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. എന്റെ ബിഹേവിയർ കണ്ടാൽ ആരായാലും തെറ്റിദ്ധരിക്കും.. ഒന്നും പിടിക്കപ്പെടാതിരിക്കാനാ അങ്ങനെ ഒക്കെ ചെയ്തത്... ആ പിന്നേയ് വരുണേട്ടന് എന്നെ ഒരു ഡൌട്ട് ഉണ്ടോന്ന് നിക്കൊരു ഡൌട്ട് ഉണ്ട്.. അയ്യോ... അറിഞ്ഞോ ആവോ.. അതിനു മാത്രം എന്താ ഉണ്ടായത്.. അല്ല.. ഇന്ന് ജിമ്മിൽ പോവുമ്പോൾ എന്റെ റൂമിൽ ലൈറ്റ് കണ്ട് വന്നു നോക്കിയിരുന്നു...

ഞാൻ പഠിക്കാണെന്ന് പറഞ്ഞു.. സത്യത്തിൽ ചേച്ചി പഠിക്കുവായിരുന്നോ? അല്ല പാറു.. ഞാൻ പ്രണവിന് വീഡിയോ കാൾ ചെയ്യുവായിരുന്നു.... എന്റെ ആതു ചേച്ചി വല്ല അസ്സിഗ്ന്മേന്റ്റ് എഴുതുവാണെന്ന് പറയാർന്നില്ലേ.. ഇനി ഇന്ന് എനിക്ക് സോയ്ര്യം തരില്ല... 😒😒 ഓ....അതൊക്കെ നീ സഹിച്ചോ... പിന്നില്ലേ എനിക്ക് നിന്റെ help വേണം... ന്താണാവോ.. നിന്റെ കാലനോട് ഇക്കാര്യം ഒന്ന് അവതരിപ്പിക്കണം... ഞാനോ.. പ്ലീസ് മോളെ.. ഈ ഇയർ കഴിഞ്ഞാൽ പ്രണവിന്റെ പിജി തീരും.. പിന്നെ അവന്റെ പപ്പയുടെ ഒപ്പം ബിസിനസ്‌ ചെയ്യാൻ ആണ് പ്ലാൻ.. അപ്പോഴേക്കും ഒന്ന് തീരുമാനം ആക്കാൻ ആയിരുന്നു.. ഞാൻ എങ്ങനെ പറയാനാ ചേച്ചി.. അയാൾ എന്നെ കടിച്ചു കീറും 😪😪 നീ ഒന്ന് പറഞ്ഞു നോക്ക്.. ഡയറക്റ്റ് ആയി സൂചിപ്പിക്കണ്ട ജസ്റ്റ്‌ ഒന്ന് പറഞ്ഞു നോക്ക്.. ഇതിലും ബേധം വല്യേട്ടൻ ആയിരുന്നു.. ഹാ എന്നാലും ഞാൻ പറഞ്ഞു നോക്കാം.... ഒന്നും സെറ്റ് ആയില്ലെങ്കിൽ ഇന്നേ പറയരുത്... ഇല്ലാ... എന്നാൽ ശെരി ക്ലാസ്സ്‌ ഉണ്ട് ഇപ്പൊ.. ക്ലാസ്സോ അതോ മ്മ്മ് മ്മ്മ്... പോടീ.. ********💞 ന്തിനാടി ചേച്ചി വിളിച്ചത്.. എനിക്കുള്ള കുഴി മാന്താൻ തന്നെ ആണെടി.. ശെരിക്കും ഇന്ന് നല്ലപോലെ ഇന്നേ കണ്ടോ..

നാളെ ചിലപ്പോൾ ഈ കോലം ആവില്ല എനിക്ക്.. അപ്പൊ സാറിന്റെ കാര്യം തന്നെയാണോ... അത് ഇത്രേ റിസ്ക് ഇല്ലായിരുന്നു.. ഇത്‌ അതല്ലെടി.. എല്ലാ കാര്യങ്ങളും പാറു അവളോട് പറഞ്ഞു.. ഇത്രേ ഉള്ളോ.. ഞാൻ വല്ലാതെ പേടിച്ചു.. ഇത്രേ ഉള്ളോന്നോ.. ഇത്‌ പോരെ.. ഞാൻ എങ്ങനെ പറയും കാലനോട് ഇക്കാര്യം.. വായ കൊണ്ട്.. ആസ്ഥാനത്തുള്ള കോമഡി അടിക്കല്ലേ മോളെ.. ഒരു ചവിട്ടങ്ങു തന്നാൽ അന്റൊടെ പോയി കിടക്കും.. എടി ചേച്ചി പറഞ്ഞപോലെ ജസ്റ്റ്‌ ഒന്ന് സൂചിപ്പിച്ചു നോക്ക്.. ആ.. ന്തായാലും അടി ഉറപ്പാ.. ഇപ്പുറത്തു കാലൻ അപ്പുറത്ത് ആതു ചേച്ചി... നീ അത് ആലോചിച്ചു ഇപ്പൊ തന്നെ ടെൻഷൻ ആവല്ലേ.. നീ വീട്ടിൽ പോയി എത്രെ വേണമെങ്കിലും ടെൻഷൻ അടിച്ചോ.. ഇപ്പൊ കളിക്കാൻ വാ.. ഓഹ് ഇങ്ങനെ ഒരു വർഗം... അങ്ങനെ പ്രാക്റ്റീസും സംസാരവും ആയി നേരം അങ്ങനെ പോയി... തിന്നലും ഉണ്ടായിരുന്നു ട്ടോ.. 😌😌 **💕 ബസിൽ നിന്നും വീട്ടിൽ എത്തിയപ്പോഴും ഒക്കെ ആതു ചേച്ചി ഇന്നേ ഇടക്കിടക്ക് പറയാനുള്ളത് ഓർമിപ്പിച്ചു കൊണ്ടിരുന്നു.. അപ്പോഴൊക്കെ ഞാൻ ദയനീയ ഭാവത്തിൽ ചേച്ചിയെ നോക്കും.. ചേച്ചി അപ്പൊ ഒന്ന് ഇളിച്ചു കാണിക്കും... ഞാൻ ഫ്രഷ് ആവാൻ ചെന്നപ്പോൾ കാലൻ ബെഡിൽ ഇരിപ്പുണ്ടായിരുന്നു.. ഞാൻ കൊറച്ചപ്പുറത്തു പോയിരുന്നു.. കാര്യം കാണാൻ കഴുത കാലും പിടിക്കണമല്ലോ.. കാലു പിടിക്കാൻ വയ്യാത്തോണ്ട് അടുത്തിരുന്നു.. ഇനിയിപ്പോ ശ്രദ്ധ പിടിച്ചു പറ്റണ്ടേ.. think think 🤔🤔🤔

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍‌കാം... മ്മ് നോക്കുന്നുണ്ട് നോക്കുന്നുണ്ട് വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി.... ഇത്‌ പാടിയത് ഞാൻ അല്ല കാലനാ.. അതില്ലേ.. ഏതില്ലേന്ന്.. നിക്ക് എത്ര വയസായി കാലേട്ടാ... കാലേട്ടനോ.... ആ കാലൻ +ഏട്ടൻ =കാലേട്ടൻ... നല്ലതല്ലേ.. അല്ല ന്താ നിന്റെ ഉദ്ദേശം... ഉദ്ദേശം നല്ലത് തന്നെയാ... ഒരാളെ കെട്ടിക്കണം.. ആരെ.. ആതു ചേച്ചിയെ... ആതുവിനെയോ.. അവൾ പഠിക്കല്ലേ... വയസ് അത്രേ ആയിട്ടില്ല.. ഓഹോ.. എനിക്ക് എത്രേയാ വയസ് 🤨🤨🤨 18 അല്ലെ.. ആതു ചേച്ചിക്കൊ.. 22.. അപ്പൊ എനിക്കണോ ആതുചേച്ചിക്കാണോ പ്രായം കുറവ്.. നിനക്ക്.. അപ്പൊ ആതു ചേച്ചിയെ കെട്ടിക്കുന്നതിനു മുന്നേ നിങ്ങൾ എന്തിനാ എന്നെ കെട്ടിയെ.. അതുപിന്നെ.. സാഹചര്യം അങ്ങനെ ആയിരുന്നു.. അമ്പമ്പൊ... ആതു ചേച്ചിയെ കെട്ടിക്കാൻ പറഞ്ഞപ്പോ പ്രായം ആയില്ല പഠിക്കുക ആണെന്ന്... ഇന്റെ കാര്യം പറഞ്ഞപ്പോൾ സാഹചര്യം ആണത്രേ.. അല്ല ഞാനും പഠിക്കല്ലേ.. നീ ബാലഭൂമി അല്ലേ പഠിക്കുന്നെ... അവിടെ വീഡിയോ കാൾ എങ്ങനെ ചെയ്യാ എന്നാ പഠിക്കുന്നെ (ആത്മ )

കണ്ട്രോൾ ദൈവമേ കണ്ട്രോൾ തരണേ... ഇങ്ങൾക്ക് ഒന്ന് നിബന്ധിച്ചൂടെ ചേച്ചിയെ കെട്ടിക്കാൻ.. എടി നിനക്കെന്താ അവളെ കെട്ടിക്കാഞ്ഞിട്ട്... അവൾ നിന്നോട് പറഞ്ഞോ കെട്ടിക്കാൻ പറയാൻ.. നിക്ക് നല്ല ദെണ്ണം ഉണ്ട്.. നിക്ക് കാണണം ചേച്ചി കെട്ടി ഇന്നേപ്പോലെ നരകിക്കുന്നത് (സത്യം പറയാൻ പറ്റില്ലല്ലോ ) ഇടംകണ്ണിട്ട് നോക്കി കൊണ്ട് പാറു പറഞ്ഞു.. അപ്പൊ നീ പറഞ്ഞു വരുന്നത് ഞാൻ ഇവിടെ ഇട്ട് നിന്നെ നരകിപ്പിക്കുക ആണെന്ന് അല്ലെ.. Exactly.... ആടി.. ഇനി ശെരിക്കും നരകിപ്പിച്ചു തരാം.. വാ ഇങ്ങോട്ട്.. പാറുവിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് വരുൺ പറഞ്ഞു.. അതെനിക്കുള്ള അപായമണി അല്ലെ മുഴങ്ങുന്നേ.. പാറു എസ്‌കേപ്പ്... വരുണിനെ തള്ളിയിട്ടു ഒറ്റ ഓടൽ ആയിരുന്നു.. ആതുവിന്റെ മുറിയിൽ ആണ് ഓട്ടം നിർത്തിയത്.. ചേച്ചി ഇതൊരു നടക്ക് പോവും എന്ന് തോന്നണില്ല.. ന്ത് പറ്റി.. വരുണേട്ടൻ ന്ത് പറഞ്ഞു.. അയാൾക്ക് ബോധം വേണ്ടേ ന്താ പറയുന്നതെന്ന് മനസിലാക്കാൻ.. മിക്കവാറും കരക്ക് അടിക്കുമ്പോഴേക്കും ഇന്റെ പപ്പും പൂടേം മാത്രേ ബാക്കി ഉണ്ടാവു.. ആരുടെ പപ്പും പൂടയുടെയും കാര്യാ പാറു നീ പറയണേ.. അയ്യോ വല്യേട്ടൻ... (ആത്മ ) അത് വല്യേട്ടാ കോഴികൾക്ക് അല്ലെ അതൊക്കെ ഉണ്ടാവുക.. അപ്പൊ ചേച്ചി ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തതാ.. (പാറു ) അത് നല്ലതാ.. അമേരിക്കക്കാരി മിക്കവാറും ഇവിടെ സെറ്റിൽ ആവും.. ഇപ്പോഴേ ഒക്കെ പഠിച്ചു വച്ചോ.. വാ ചായ കുടിക്കാൻ വിളിക്കുന്നു..

(വല്യേട്ടൻ ) ഓഹ്.. വല്യേട്ടൻ ഒന്നും കേട്ടിട്ടില്ല ഭാഗ്യം... ചായ കുടിക്കാൻ ഇരുന്നപ്പോൾ വെറും ബിസ്കറ്റ് മാത്രം കണ്ട ലെ വല്യേട്ടൻ.. ഞങ്ങൾ ന്താ പാലുകുടി മാറാത്ത കുട്ട്യോളോ.. ഈ ആറാറൂട്ട് ബിസ്കറ്റ് തരാൻ... നിന്നോടാരാ വാവക്ക് എടുത്ത് വച്ച ബിസ്കറ്റ് എടുത്ത് കഴിക്കാൻ പറഞ്ഞെ (അച്ഛൻ ) വാവടെ ആയിരുന്നോ.. ഞാൻ വിചാരിച്ചു.. ഏതായാലും എടുത്തതല്ലേ തിന്നേക്കാം.. ഈ (വല്യേട്ടൻ ) അല്ലെങ്കിലും ന്ത് കിട്ടിയാലും നിന്റെ വയറ്റിലേക്ക് പോവുമല്ലോ (അമ്മ ) അമ്മ അതിനു സന്തോഷിക്കുകയാണ് വേണ്ടത്.. ഞാൻ ഒന്നും പാഴാക്കാതെ എല്ലാം കഴിക്കുന്നുണ്ടല്ലോ.. (വല്യേട്ടൻ ) വീണേ ആ ഫ്രിഡ്ജിൽ ഇന്നലത്തെ കേടുവന്ന കറി ഇരിപ്പുണ്ട്.. ഏതായാലും കളയാഞ്ഞത് നന്നായി..അരുണിന് രാത്രി ചോറിനു ആ കറി കൊടുക്കാം (അച്ഛൻ ) പണി ഇരന്നു വാങ്ങി..... അതച്ഛാ വേണ്ട.. എനിക്കെന്താണാവോ പണ്ടത്തെ പോലെ ഇപ്പൊ അങ്ങനെ ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റുന്നില്ല... ഖോ ഖോ ഖോ.. അപ്പോഴേക്കും അവിടെ കോറസ് ആയിട്ട് ചുമ തുടങ്ങി... ഇപ്പൊ ഏട്ടന്റെ വയറൊക്കെ ചാടിയണ്ണു... ഈ തിന്നലും ഓഫീസിൽ ഒരേ ഇരുത്തവും അല്ലെ (വരുൺ ) അത് നീ എനിക്കിട്ട് ആക്കിയതാണെന്ന് എനിക്കറിയാം.. തളരില്ല ഈ അരുൺ.. ഹും..

അല്ല വല്യേട്ടാ ഒന്ന് തടിച്ചണ്ണു... (ആതു ) നിങ്ങൾ ഒക്കെ ഒറ്റ കെട്ടാ.. അതൊക്കേ എനിക്ക് പണ്ടേ അറിയാം.. തടിച്ചോട്ടെ നല്ലതല്ലേ തടിക്കുന്നത്.. ഉണ്ണിയപ്പം കഴിച്ചു കൊണ്ട് അരുൺ പറഞ്ഞു (എന്നും വെറൈറ്റി പലഹാരങ്ങൾ കണ്ട് അരുൺ ഡൗട്ടണ്ട...വീണാമ്മ അസ്സൽ കുക്ക് ആണ് 🤤) ******❣️ എല്ലാവരും ഓരോന്നിൽ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് വല്യേട്ടൻ പമ്മി പമ്മി പാറുവിന്റെ അടുത്തേക്ക് പോയത്.. പാറു ആണേൽ വാവയെയും മടിയിൽ പിടിച്ചിരുത്തി ഫോണിൽ ന്തോ ചെയ്യുവാണ്‌.. ആഹാ വാവേം പാറും ഫോണിൽ കളിക്കാണോ.. കണ്ണു കാണുന്നില്ലേ തടിയാ.. ഈശ്വരാ ഇവളും.... (ആത്മ ) വല്യേട്ടാ തീറ്റ കുറച്ചോട്ടോ.. വാവ വരെ വിളിക്കാൻ തുടങ്ങി... അത് അവരൊക്കെ കളിയാക്കുന്നത് കണ്ടിട്ടല്ലേ.. സത്യം പറ ഞാൻ തടിച്ചോ.. കണ്ണാടിയിൽ പോയി ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി പക്ഷെ നിക്ക് വ്യത്യാസം ഒന്നും തോന്നിയില്ല.. എന്റെ വല്യേട്ടാ അത് കാലൻ ഒരു നമ്പർ ഇറക്കിയതല്ലേ... നിന്റെ കാലന് ഈയിടെയായിട്ട് കൂടുന്നുണ്ട്.. എട്ടും തോന്നിയോ എനിക്ക് പണ്ടേ തോന്നിയ കാര്യം ആണ്.... അല്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ലാ.. നിന്റെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ....

നൈസ് ആയിട്ട് അപ്പുറത്തേക്ക് ചാടി അല്ലെ.. ഈൗ 😁😁 വല്യേട്ടൻ ഇളിച്ചുകാട്ടി... അല്ലെടി വാവേ നീ നിന്റെ കേശുവിനെ കുറിച്ചൊന്നും ഇന്ന് പറയുന്നത് കേട്ടില്ലല്ലോ.. അവൻ ഇന്ന് ലീവ് ആയിരുന്നു വല്യേട്ടാ.. ന്ത് പറ്റി ആവോ 😵 ഓഹ് ന്തൊരു ശുഷ്‌കാന്തി.. അല്ല നിനക്ക് നമ്പർ വാങ്ങാരുന്നില്ലേ.. നമുക്ക് എന്നാൽ വിളിച്ചു ചോദിക്കാമായിരുന്നു.. നാളെ വന്നാൽ ന്തായാലും ഞാൻ നമ്പർ വാങ്ങും.. വല്യേട്ടൻ നിക്കൊരു ഫോൺ വാങ്ങി തരുമോ.. പിന്നെന്താ വാങ്ങി തരാലോ.. 1 ഞെക്കിയാൽ ധൂം ചാലെ ധൂം ചാലെ ധൂം പാടണ ഫോൺ വാങ്ങി തരാം.. പൂരം ആവട്ടെ.. അപ്പൊ വാങ്ങി തരാം ട്ടോ.. അത് വല്യേട്ടൻ എടുത്തിട്ട് വല്യേട്ടന്റെ ഫോൺ എനിക്ക് തന്നോ.. അതാ സൂപ്പെർ... കുണുങ്ങി ചിരിച്ചു കൊണ്ട് വാവ പറഞ്ഞു... അമ്പടി ജിൻജിന്നക്കടി.. നിനക്ക് ആ വിശ്വന്റെ അതെ സ്വഭാവം ആണ് കിട്ടിയത്.. ആ വൃത്തികെട്ട സ്വഭാവം.. ഹും.. കേട്ടോ പാറു വല്യേട്ടൻ അച്ഛനെ വിളിച്ചു.. ഞാൻ എപ്പോ വിളിച്ചെടി എന്നും പറഞ്ഞു അരുൺ വാവയെ ഇക്കിളി ഇടാൻ തുടങ്ങി.. അതിനനുസരിച്ചു അവൾ ചിരിക്കാനും.. പാറൂ...... അപ്പോഴേക്കും താഴേ നിന്ന് വരുണിന്റെ അലറി വിളി കേട്ടു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story