നിന്നിലലിയാൻ: ഭാഗം 41

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇനി എന്തിനാണാവോ അലറി വിളിക്കുന്നെ വരുൺ.. അടുത്ത അലറൽ വരുന്നതിനു മുന്നേ ചെന്ന് നോക്ക് പാറു.. വല്യേട്ടൻ പാറുവിനോടായി പറഞ്ഞു.. വല്യേട്ടനും വരുമോ.. എനിക്കെന്തോ പേടി... Best.. ഇങ്ങനെ പേടിച്ചാലോ.. ഞാൻ ഇല്ലാ നിച്ചും പേടിയാ.. വല്യേട്ടൻ ദയനീയ ഭാവത്തിൽ പറഞ്ഞു.. കള്ള ബടുവ.. പിറുപിറുത്തു കൊണ്ട് പാറു താഴേക്ക് ചെന്നു.. ഹാളിലേക്ക് ചെന്നപ്പോൾ എല്ലാവരും നിരന്നു നിൽക്കുന്നു.. ന്താ.. ന്തിനാ വിളിച്ചത്.. പാറു വരുണിനോടായി ചോദിച്ചു.. വിളിച്ചത് എന്തിനാണെന്ന് നിനക്ക് അറിയില്ല അല്ലെ... പാറു ആതുവിനെ ഒന്ന് നോക്കി.. പിടിക്കപ്പെട്ടു എന്ന ഭാവം ആയിരുന്നു അവളുടെ മുഖത്ത്.. ഇന്നിവിടെ ഇന്റെ കൊല നടക്കും.. ഇന്ന് കൂട്ടി 15നു എല്ലാവരും വരിക.. സദ്യ ഉണ്ടായിരിക്കുന്നതാണ്... ന്താടി ആലോചിച്ചു നിൽക്കുന്നെ.. അടുത്ത കള്ളം എന്താ പറയാന്നു ചിന്തിക്കാണോ നീ.. വരൂ.. നീ എങ്ങോട്ടാ കൊച്ചിനോട് ഒച്ച എടുത്ത് സംസാരിക്കുന്നെ.. കാര്യം എന്താണെന്ന് പറ.. (അമ്മ ) ദേ ഈ നിൽക്കുന്നവൾക്ക് ഒരാളോട് പ്രേമം.. അതിനു ഇവൾ കൂട്ട് നിന്നോ എന്നറിയണം.. ഗൗരവം വിടാതെ തന്നെ വരുൺ പറഞ്ഞു.. ആർക്ക് പാറുവിനു പ്രേമമോ.. ഈശ്വരാ.. അപ്പൊ നീ വരുണിനെ തേച്ചോ.. പകുതി കേട്ട് കൊണ്ട് സ്റ്റെപ് ഇറങ്ങി വന്ന വല്യേട്ടൻ ചോദിച്ചു.. ഇത്‌ കേട്ട പാറു തലയിൽ കൈ വെച്ചു.. പൊന്നു വേഗം പോയി അരുണിനെ പിടിച്ചു കൊണ്ടുവന്നു പറഞ്ഞു.. മുഴുവൻ കേൾക്കാതെ അതും ഇതും പറയല്ലേ അരുണേട്ടാ..

ആതുവിനാ പ്രണയം... വൈകുന്നേരം ഇവൾ വന്നു ആതുവിനെ കെട്ടിക്കാൻ പറഞ്ഞു ഫോഴ്സ് ചെയ്തപ്പോഴേ ഞാൻ കരുതിയതാ എന്തോ കുഴപ്പം ഉണ്ടെന്ന്.. മീഡിയേറ്റർ ഭാര്യ ആവുമെന്ന് ഞാൻ വിചാരിച്ചില്ല (വരുൺ ) വരുണേട്ടൻ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ.. (ആതു ) നീ ഇനി ഇവളെ ന്യായീകരിക്കാൻ നോക്കണ്ട ആതു.. എല്ലാം ഇവൾ പറയട്ടെ.. (വരുൺ ) അപ്പൊ കാലന് എന്നെ വിശ്വാസം ഇല്ലാന്ന്☹️☹️☹️ഓ ആയിക്കോട്ടെ.. പാറുവിന്റെ കണ്ണ് തുളുമ്പി വന്നു.. ന്യായീകരിച്ചതല്ല... ഞാൻ പറയുന്നതൊന്നു കേൾക്ക്.. പാറു ഇന്നാണ് എല്ലാതും അറിയുന്നത്.. ഞാൻ പറഞ്ഞിട്ടാ അവൾ വരുണേട്ടനോട് വന്നു അങ്ങനെ ഒക്കെ ചോദിച്ചത്.. (ആതു ) പാവം ഇന്റെ കുട്ടി... നീ കാര്യം അറിയുന്നതിന് മുന്നേ ഇങ്ങനെ ചൂടായാലൊ വരൂ... വല്യേട്ടൻ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... പാറു കരച്ചിൽ കടിച്ചു പിടിച്ചു നിന്നു.. വരുണേട്ടൻ രാവിലെ എന്റെ റൂമിലേക്ക് വന്നില്ലേ.. ഞാൻ പഠിക്കായിരുന്നില്ല... മറിച്ചു ഞാൻ പ്രണയവുമായി കാളിങ്ങിൽ ആയിരുന്നു.. നിങ്ങൾ വിചാരിക്കുന്ന പോലെ അമേരിക്ക മടുത്തിട്ട് പപ്പയെയും മമ്മയെയും വിട്ടിട്ട് വന്നതല്ല ഞാൻ.. പ്രണവിനെ കാണാൻ വേണ്ടിയാ.. ഇവിടെ വന്നാൽ നിങ്ങൾ സമ്മതിക്കും എന്ന് അറിയാം.. അങ്ങനെ ആ വഴിക്ക് പപ്പയെ കൺവിൻസ് ചെയ്യിക്കാം എന്ന് വിചാരിച്ചു.. ഇന്നലെ ആണ് ഞാൻ പ്രണയവുമായി സംസാരിക്കുമ്പോൾ പാറു റൂമിലേക്ക് വന്നത്...

അപ്പൊ ഏതായാലും അവളോട് കാര്യങ്ങൾ എല്ലാം പറയാം എന്ന് വിചാരിച്ചു.. അത് ഇവിടുന്ന് വേണ്ട എന്ന് കരുതി ഞാൻ അവളോട് ഇന്ന് ക്യാന്റീനിൽ നിന്നാ പറഞ്ഞത്... അവൾ പറഞ്ഞതാ വരുണേട്ടനോട് പറയുന്നതിലും നല്ലത് വല്യേട്ടനോട് പറയാം എന്ന്.. ഞാൻ നിർബന്ധിച്ചിട്ടാ അവൾ അങ്ങനെ ഒക്കെ ഏട്ടനോട് പറഞ്ഞത്.. അല്ലാതെ.......... ഇനിയും ഏട്ടനു അവളെ വഴക്ക് പറയണമെങ്കിൽ പറഞ്ഞോ.... അതുവരെ പറയാനുള്ള കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ ആതു പറഞ്ഞു... വരുൺ ആകെ വല്ലാത്ത അവസ്ഥയിൽ ആയി ... പാറുവിനെ നോക്കിയപ്പോൾ അവൾ തല താഴ്ത്തി നിൽക്കുവാണ്... വരുൺ അവളുടെ അഡജക്ക് ചെന്നു വിളിച്ചു.. പാറു.. ഞാൻ... വേണ്ട ഒന്നും പറയണം എന്നില്ല.. കേട്ടിടത്തോളം മതിയായി.. ഒരു വിശ്വാസം ഉണ്ടായിരുന്നു നിങ്ങൾ എങ്കിലും എന്നെ മനസിലാക്കും എന്ന് അതുണ്ടായില്ല... കയ്യുയർത്തി വരുൺ പറയാൻ തുടങ്ങിയ കാര്യത്തെ തടഞ്ഞു അവൾക്ക് പറയാനുള്ളത് പറഞ്ഞു മുകളിലേക്ക് ഓടി.. . പിന്നാലെ പോവാൻ ചെന്ന വരുണിനെ അച്ഛൻ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു... ഇതുവരെ അച്ഛൻ മിണ്ടാതെ ഇരുന്നത് പാറുവിന്റെ അടുത്താണ് തെറ്റ് എന്ന് വിചാരിച്ചാ... കാരണം അതിന്റെ പിഞ്ചു മനസാ.. കുട്ടിത്തം വിട്ട് മാറിയിട്ടില്ല.. അച്ഛൻ മോനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. ഇപ്പൊ നീ അങ്ങോട്ട് പോവണ്ട അവളുടെ സങ്കടം കൂടുകയേ ഉള്ളൂ... അല്ലേലും ഇവന് ഇത്തിരി എടുത്ത് ചാട്ടം കൂടുതലാ...

എടാ എന്നെ കണ്ടു പഠിക്കണം ഞാൻ പൊന്നു അറിയാതെ എത്രെ എണ്ണത്തിനെ സെറ്റ് ആക്കിയിട്ടുണ്ട്.. (വല്യേട്ടൻ ) ഇത്‌ കേട്ട പൊന്നു അവനെ തുറിച്ചു നോക്കികൊണ്ട് അകത്തേക്ക് പോയി.. എടി നിക്ക് സെറ്റ് ആക്കിയ കാര്യം അല്ല.. വേറെ ആളുകൾക്ക് സെറ്റ് ആക്കി കൊടുത്ത കാര്യമാ പറഞ്ഞത്.... (വല്യേട്ടൻ ) ഇപ്പൊ നിനക്കും എടുത്ത് ചാട്ടം കൂടിയണ്ണു അരുണേ (അച്ഛൻ ) വല്യേട്ടൻ ഇളിച്ചു കൊണ്ട് പൊന്നുവിന്റെ അടുത്തേക്ക് പോയി.... ഓഹ്. ഇതെന്റെ വയറ്റിൽ തന്നെ പിറന്നല്ലോ.. അത് കേട്ട് ബാക്കിയുള്ളവർ ചിരിച്ചു.. ഏട്ടന്റെ സംസാരം ഒരയവ് വരുത്തിയിരുന്നു... മോൾ ചെല്ല്.. ഇതൊക്കെ ഒന്ന് തണുത്തിട്ടു നിന്റെ കാര്യം ആലോചിക്കാം.. ********💕 (പാറു ) ചിരിച്ചു ചിരിച്ചു എനിക്ക് വയ്യാതായി... നിങ്ങളെന്താ നോക്കുന്നെ... ഇതൊക്കെ ഒരു ചിന്ന നാടകം അല്ലായിരുന്നോ... കാലനോട് സൂചിപ്പിച്ചപ്പോൾ ഇല്ലാത്ത ജാഡ ഇല്ലാ.. അതുകൊണ്ടാ കിട്ടിയ ഗ്യാപ്പിൽ വല്യേട്ടനോട് കാര്യം പറഞ്ഞത്... ന്തോ ഭാഗ്യത്തിന് ആതു ചേച്ചിക്ക് പ്രണവേട്ടൻ വിളിച്ചപ്പോൾ കാര്യങ്ങൾ എല്ലാം അതിന്റെ വഴിക്ക് നടന്നു... ന്നാലും കാലൻ അങ്ങനെ പറഞ്ഞപ്പോൾ നിക്ക് നൊന്തു 😪😪😪... പാറു എടി ഞാനാ വാതിൽ തുറക്ക്.. വല്യേട്ടൻ വന്നു മുട്ടാൻ തുടങ്ങി....

വല്യേട്ടാ ഇങ് പോരെ ലോക്ക് അല്ല.. റൂമിൽ കയറിയതും വല്യേട്ടൻ വാതിൽ ലോക്ക് ചെയ്തു... ആരെങ്കിലും കണ്ടോ വല്യേട്ടൻ വരുന്നത്.. എല്ലാവരോടും പറഞ്ഞിട്ടാ വന്നത്.. ഞാൻ പോയി അവളോട് സംസാരിക്കാം എന്ന് പറഞ്ഞു.. ഹിഹി.. എങ്ങനെ ഉണ്ടായിരുന്നു എന്റെ പെർഫോമൻസ്.. പറയാനുണ്ടോ വളരെ ബോർ ആയിരുന്നു.. കുറച്ചും കൂടി നാച്ചുറൽ ആവാമായിരുന്നു.. ആദ്യായിട്ടല്ലേ.. കുഴപ്പമില്ല ഞാൻ ഉണ്ടല്ലോ നമുക്കെല്ലാം ശെരിയാക്കി എടുക്കാം.. ഒരുമാതിരി show കാണിക്കല്ലേ വല്യേട്ടാ. ന്തായി കാര്യങ്ങൾ.. ആ എല്ലാം ഒന്ന് കരക്കടുപ്പിച്ചിട്ടുണ്ട്.. അല്ലെങ്കിലും ഇന്റെ പ്ലാൻ അല്ലെ.. നടക്കാതിരിക്കുമോ... ഓ പിന്നെ.. ആ മറക്കണ്ട നാളെ 3പഴംപൊരി.. അയ്യോ വല്യേട്ടാ ഞാൻ ഇപ്പോഴാ ഓർത്തത് അവിടെ പഴംപൊരി ഉണ്ടാക്കുന്നത് നിർത്തി.. ഔച്.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. ആ ഇനി നാളെ വരുമ്പോ കൈ വീശി വരണ്ട ഏതേലും പൊരി വാങ്ങി കൊണ്ടു വാ.. കാലന്റെ പഴ്സിൽ നിന്ന് 100 രൂപ പൊക്കിയത് ഭാഗ്യം.. ഒരു പഴംപൊരിക്ക് 8.. അപ്പൊ 3 എണ്ണത്തിന് 24.. ബാക്കി 76 രൂപക്ക് ഞാൻ പുട്ടടിക്കും.. ഓഹ് (ആത്മ ) നീ എന്താ ആലോചിക്കുന്നേ.. ഏയ് ഒന്നുല്ല.. അല്ല കാലന്റെ കെട്ട് ഇറങ്ങിയോ.. ശ് ശ് മിണ്ടല്ലേ.. ട്രാക്ക് മാറ്റിപ്പിടി ആരോ വരുന്നുണ്ട്... Scene അത് തന്നെ ഡയലോഗ് ചേഞ്ച്‌ഡ്.. എന്നാലും എനിക്ക് സങ്കടായി വല്ല്യെട്ടാ.. നീ ഇങ്ങനെ വിഷമിച്ചാലോ പാറു.. ഞങ്ങടെ ഒക്കെ കാന്താരി അല്ലെ നീ.. അവനു പ്രാന്ത് വന്നു എന്തൊക്കെയോ പറഞ്ഞെന്ന് വച്ചു..

ന്നാലും എന്നെ വിശ്വാസം ഇല്ലാത്ത പോലെ അല്ലെ പെരുമാറിയത്.. നീ അത് വിട്ടേ.. അതൊക്കെ ഓർത്താൽ നിന്റെ പൊന്നുവെച്ചി ഇന്ന് എന്റെ ഒപ്പം ഉണ്ടാവില്ല.. എന്നെ ഇന്നേ കൊന്നിട്ട് പോയേനെ.. അപ്പോഴേക്കും അമ്മയും അച്ഛനും റൂമിലേക്ക് എൻട്രി ചെയ്തു.. അയ്യേ ഞങ്ങടെ കാന്താരി പാറുക്കുട്ടി കരയാണോ.. മോശം മോശം.. (അച്ഛൻ ) അവൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു നീ 4 തിരിച്ചു പറയുമെന്ന്.. നല്ലോം രസിച്ചു വരുവായിരുന്നു അപ്പോഴല്ലേ കരഞ്ഞോണ്ട് ഓടി പോന്നത് (അമ്മ ) അത് ചിരി പുറത്തേക്ക് വന്നാലോ എന്ന് കരുതിയാ.. പാറു ഒന്ന് ആത്മകഥിച്ചു... അത് നല്ല റിഹേഴ്സൽ ഇല്ലാഞ്ഞിട്ടാ.. ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല (വല്യേട്ടൻ) ചളമാക്കി (പാറു വീണ്ടും ആത്മകഥിച്ചു ) ന്ത് റിഹേഴ്സൽ (അച്ഛൻ ) അതൊ.. അത്.. ഇന്റെ അത്ര പ്രാക്ടീസ് ഇല്ലെന്ന് പറഞ്ഞതാ... ഇപ്പൊ കയ്യീന്ന് പോയേനെ.. അതിനു നിന്നെപ്പോലെ ഇനി ന്തിനാ വേറൊന്ന്.. ഇതുപോരെ.. (അമ്മ ) ആം.. കണ്ടു പഠിക്ക്... (വല്യേട്ടൻ ) അയ്യോ ഇവനെ ഒന്നും കണ്ട് പഠിക്കല്ലേ (അച്ഛൻ ) മതി ട്രോള്ളിയത്.. നിങ്ങൾ ഇവളെ സമാധാനിപ്പിക്കാൻ വന്നതല്ലേ.. എന്നിട്ട് ഇന്നേ നാറ്റിക്കുന്നത് എന്തിനാ... (വല്യേട്ടൻ ) ഓ.. മോൾ വായോ ചോറുണ്ണണ്ടേ.. ഇങ്ങനെ കരഞ്ഞിരുന്നാൽ എങ്ങനെയാ.. മോൾക്ക് അച്ഛനും അമ്മയും ചേച്ചിയും അനിയത്തിയും ഒക്കെ ഇല്ലേ.. ആരും ഇല്ലാ എന്ന് വിചാരിക്കരുത്.. വാത്സല്യത്തോടെ അവളെ തലോടി കൊണ്ട് അമ്മ പറഞ്ഞു...

ഇതൊക്കെ വെറും അഭിനയം ആണമ്മേ (ബെഡിൽ ഇരുന്നു കൊണ്ട് പാറുവും ബെഡിന്റെ ഓരത്തു നിന്നു കൊണ്ട് വല്യേട്ടനും ആത്മകഥിച്ചു ) അപ്പൊ ഈ ഞാനോ.. വല്യേട്ടൻ ആയിട്ട് ഞാനും ഇല്ലേ.. ഇന്നേ മറന്നു പോവാൻ പാടുണ്ടോ.. (വല്യേട്ടൻ ) അയ്യോ അടിയന്റെ ഭാര്യ മറന്നതാ (അച്ഛൻ ) ഹും 😏....(വല്യേട്ടൻ ) വാ മോളെ കഴിക്കാം.. എനിക്ക് വേണ്ടമ്മേ.. ആയ് അത് പറഞ്ഞാൽ എങ്ങനെയാ.. നിനക്ക് ഇഷ്ടപ്പെട്ട ഐല വറുത്തതും ചെമ്മീൻ റോസ്റ്റും ഉണ്ട്.. ആഹാ.. വേണ്ട എന്ന് പറ പാറു.. ഞാൻ എടുത്തോളാം നിന്റെ ഓഹരി... നിക്ക് വേണം. ബാ കഴിക്കാം.. പാറു ബെഡിൽ നിന്നെഴുന്നേറ്റു.. വാതിലിന്റെ മറവിൽ നിന്ന് സസൂക്ഷ്മം ഒളികണ്ണിട്ട് നോക്കിയിരുന്ന വരുൺ ഓടി പോയി ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചു.. ഓഹ് ഓരോരുത്തരുടെ കള്ളത്തരങ്ങളെയ്.. അച്ഛനും അമ്മയും മുന്നിൽ ആണ് നടന്നത്.. നിനക്ക് വേണ്ട എന്ന് പറയാർന്നില്ലേ.. ഞാൻ ഒരു ഐഡിയ ഒക്കെ പറഞ്ഞു തന്നതല്ലേ.. വല്യേട്ടൻ പാറുവിനോട് കുശുകുശുപ്പ്.. അതിനു ഞാൻ വല്യേട്ടനു 3 പഴംപൊരി വാങ്ങി തരാം എന്ന് പറഞ്ഞില്ലേ... മീൻ വിട്ടുള്ള പരിപാടിക്ക് ഞാൻ ഇല്ലാ.. ഇനി വല്യേട്ടനു മീൻ എക്സ്ട്രാ വേണമെങ്കിൽ ആതു ചേച്ചിയോട് ചോദിക്ക്.... അതിനു അവൾക്കറിയുമോ നമ്മൾ ചെയ്ത കാര്യം.. ഇല്ലാ.. അപ്പൊ എങ്ങനെയാ ചോദിക്കാ... മോഷ്ടിക്കണം... ഇന്റെ പട്ടി കക്കും എന്ന് പറഞ്ഞു വല്യേട്ടൻ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു.. വേണ്ടെങ്കിൽ വേണ്ട എന്ന ഭാവത്തിൽ പാറുവും.. *******💞

എന്നും വരുണിന്റെ അടുത്ത് ഇരിക്കാറുള്ള പാറു ഇന്ന് ഇരുന്നത് അച്ഛന്റെ അടുത്താണ്... പൊന്നു വല്യേട്ടനോട് പിണങ്ങിയതിനാൽ വരുണിന്റെ അടുത്ത് പോയിരുന്നു... ഗതി ഇല്ലാത്തത് കൊണ്ട് വല്യേട്ടൻ വാവടെ അടുത്തിരുന്നു.... സത്യം പറഞ്ഞാൽ ആകെ ജഗപൊക... വരുൺ കണ്ണും കണ്ണും നോക്കാൻ ശ്രമിക്കുന്നുണ്ട്.. ബട്ട്‌ പാറു ചാൻസ് കൊടുക്കുന്നില്ല.. അതുകൊണ്ട് വരുണിന്റെ കണ്ണ് ചോറിൽ ഫോക്കസ് ആണ്.. കഴിക്കുന്നതിനിടയിൽ വാവ ഇരുന്ന് കരയാൻ തുടങ്ങി.. ന്താ വാവേ ന്തിനാ കരയുന്നെ... (അമ്മ ) മീൻ... എന്നും പറഞ്ഞു കുട്ടി അലറിപൊളിക്കാണ്.. മീൻമുള്ള് തൊണ്ടയിൽ കുടുങ്ങിക്കാണും.. വല്യേട്ടൻ നിസാരഭാവത്തോടെ പറഞ്ഞു.. അല്ല.. ഇന്റെ മീൻ എടുത്തു.. നോക്ക്... പ്ലേറ്റ് ചൂണ്ടി കൊണ്ട് വാവ പറഞ്ഞു.. പാറു ചെറഞ്ഞൊന്നു വല്യേട്ടനെ നോക്കി... മൂപ്പർ എല്ലാ നിഷ്കളങ്ക ഭാവവും മുഖത്ത് വരുത്തി ഇരിക്കാണ്.... ആരാ കൊച്ചിന്റെ മീൻ എടുത്തത്.. അച്ഛൻ ഇടപെടാൻ തുടങ്ങി.. വല്യേട്ടൻ വേഗം പ്ലേറ്റിലെ കൂമ്പാരം ചോറിനുള്ളിൽ മീൻ പൂത്തി (ഒളിപ്പിച്ചു )വച്ചു... മീൻ ഇണ്ടായാൽ അന്ന് നല്ല വിശപ്പ് ആണേയ്... അങ്ങനെ എല്ലാവരുടെ പ്ലേറ്റും ചെക്ക് ചെയ്തു.. ആരുടേയും പ്ലേറ്റിൽ മീൻ ഇല്ലാ എന്ന് കണ്ടതും വാവക്ക് ഒരു കഷ്ണം മീൻ പ്ലേറ്റിലേക്ക് ഇട്ട് കൊടുത്തു.. അതോടെ വാവയും ഹാപ്പി വല്യേട്ടൻ ഡബിൾ ഹാപ്പി... ഇനി പ്ലേറ്റ് കഴുകുമ്പോൾ എക്സ്ട്രാ മീൻ മുള്ള് കണ്ടാലോ എന്ന് പേടിച്ചു ഏട്ടൻ ആ മുള്ളും അകത്താക്കി.. ന്താലേ...

ഊണ് കഴിച്ചു കഴിഞ്ഞതും പാറു വല്യേട്ടനെ കയ്യോടെ പിടിച്ചു (വല്യേട്ടനെ കയ്യോടെ പൊക്കാൻ ഉള്ള ശേഷി പാറുവിനില്ല.. അതുകൊണ്ടാ കയ്യോടെ പിടിച്ചത് ) നീ എന്താടി കേറിപ്പിടിക്കുന്നെ.. വിടെടി പോയി നിന്റെ കാലനെ പിടിക്ക്.. ഇപ്പൊ നിക്ക് ഇങ്ങളെയാ ആവശ്യം.. അയ്യേ ഞാൻ അത്രേക്കാരൻ നഹീ ഹേ.. പിടിച്ചത് ന്തിനാണെന്ന് നല്ല വ്യക്തമായി അറിയാവുന്നത് കൊണ്ട് വല്യേട്ടൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്... പറ്റിയ സാധനം.... സത്യം പറ നിങ്ങളല്ലേ വാവടെ മീൻ എടുത്തത്.. ഞാനോ... ഞാൻ മനസാ വാചാ കർണൻ.. കർണൻ ഒക്കേ അവിടെ നിക്കട്ടെ.. സത്യം പറഞ്ഞോ.. അത് നീ എന്നെ മോട്ടിവേറ്റ് ചെയ്തപ്പോൾ ഞാൻ അങ്ങനെ ചെയ്തുപോയി.. സത്യം പറഞ്ഞാൽ ഞാൻ പിജി കഴിഞ്ഞപ്പോൾ നിർത്തിയതാ കക്കൽ.. അല്ല അതുവരെ മാത്രമേ പൈസ ആവശ്യം വന്നുള്ളൂ.. പിന്നെ ഞാൻ ജോലിക്ക് കേറിയില്ലേ.. അതോണ്ട് പിന്നെ ഞാൻ പിശുക്കാൻ പഠിച്ചു... കേട്ടില്ലേ സത്യങ്ങൾ പുറത്ത് വരുന്നത്.. ഇന്റെ പട്ടി കക്കും എന്നല്ലേ നേരത്തെ പറഞ്ഞത്... പട്ടിക്ക് സൗകര്യം ഇല്ലാ എന്ന് പറഞ്ഞു.. അപ്പൊ ഞാൻ കട്ടു.. ന്തെ.. എല്ലാം പോട്ടെ.. ഞാൻ നിങ്ങളോട് വാവടെ എടുക്കാനാണോ പറഞ്ഞത്...അവളെങ്ങാനും കണ്ടിരുന്നുവെങ്കിലോ.. കണ്ടാൽ ഞാൻ പറയും നീ പറഞ്ഞിട്ടാണെന്ന്.. അതിനാണോ ഇത്രേ പ്രയാസം.. ഇങ്ങൾക്ക് ഞാൻ ഇനി ഒരു സഹായോം ചെയ്യില്ല നോക്കിക്കോ.. ആ 3 പഴംപൊരി ക്യാൻസൽ.. ഹും.. അങ്ങനെ പറയരുത്.. please...

ഇല്ലാന്ന് പറഞ്ഞാൽ ഇല്ലാ.. എന്നും പറഞ്ഞു പാറു മൂടും തട്ടി പോയി.. വല്യേട്ടന്റെ കാര്യം പറയണ്ടല്ലോ ആകെ ചമ്മി നാറി പോസ്റ്റ്‌ ആയി... കിടക്കാൻ സമയം ആയപ്പോൾ പാറു പോയി ആതുവിന്റെ കട്ടിലിൽ സ്ഥാനം പിടിച്ചു.. നീയെന്താ പാറു ഇവിടെ.. ഞാൻ ഇന്ന് എവിടെയാ കിടക്കുന്നത്... അപ്പൊ വരുണേട്ടൻ.. ഓ അയാൾ അയാളുടെ റൂമിൽ കിടക്കട്ടെ.. ആ പിന്നേയ് ഇന്നൊരു ദിവസത്തേക്ക് പ്രണവേട്ടനോട് വിളിക്കല്ലേ എന്ന് പറ... അല്ലേൽ ബാത്‌റൂമിൽ പോയി വിളിച്ചോ ഈ... ഓഹ് ഇങ്ങനൊരു പെണ്ണ്... അപ്പോഴേക്കും അടുത്ത ആളെത്തി... വേറാരും അല്ല പൊന്നുവേച്ചി 😁ഇന്നത്തെ ഉറക്കം ഗോവിന്ദ.. പൊളിക്കും.. പിന്നാലെ വല്യേട്ടനും ഉണ്ട്.... എടി പൊന്നു അവിടെ വന്നു കിടക്കെടി.. ഞാൻ പറഞ്ഞില്ലേ എന്റെ കാര്യം അല്ല കൂട്ടുകാർക്ക് വേണ്ടി ആണെന്ന്.. എനിക്കൊന്നും കേൾക്കണ്ട.. നിങ്ങൾ പറഞ്ഞിട്ടൊരു കാര്യോം ഇല്ലാ.. ഞാൻ വരാൻ പോവുന്നില്ല.. നിക്ക് കാലു കഴപ്പിക്കാതെ പോയി ഉറങ്ങാൻ നോക്ക്... ഇനി നിന്നിട്ട് കാര്യം ഇല്ലാ എന്നറിഞ്ഞതു കൊണ്ടാവും ഏട്ടൻ മാറി നിന്നു.. ആഹാ നീയും എത്തിയോ.. പാറുവിനെ നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു.. ഞാൻ നേരത്തെ എത്തി.. ചേച്ചി ഇച്ചിരി ലേറ്റ് ആയി.. ഇളിച്ചുകൊണ്ട് പാറു പറഞ്ഞു.. ഓഹ് ഞാൻ ചിറി കടിച്ചു പിടിച്ചാ ഇതുവരെ വന്നത്... അപ്പോഴേക്കും മണത്തു കണ്ടു പിടിച്ചു വരുൺ ആതുവിന്റെ റൂമിൽ എത്തി.. ദേ കാലൻ വരുന്നുണ്ട്... ഞാൻ ഉറങ്ങി എന്ന് പറയണം... പാറു കണ്ണടച്ച് കട്ടിലിൽ കമിഴ്ന്നു കിടന്നു..

അല്ലേൽ ചിരി വരും.. അതോണ്ടാ ആതു.. ചേച്ചി.. പാറു എവിടെ... അവൾ ഉറങ്ങി എന്ന് പറയാൻ പറഞ്ഞു (പൊന്നു ) നശിപ്പിച്ചു... പാറുവിന്റെ ആത്മ.. ന്ത്.... (വരുൺ ) അവൾ ഉറങ്ങി വരുണേട്ടാ (ആതു ) മനസിലായി ഞാൻ വന്നപ്പോ ഉള്ള ഉറക്കം ആണെന്ന്... (വരുൺ ) വരുൺ പാറുവിന്റെ അടുത്തേക്ക് ചെന്നു... ഈശ്വരാ കാലൻ എന്റെ അടുത്തേക്കാണല്ലോ വരുന്നേ.. ദൈവമേ വേഗം പോണേ.. പാറു ഒളി കണ്ണിട്ട് നോക്കി കൊണ്ട് പിറുപിറുത്തു.. പാറു എണീറ്റെ.. വാ റൂമിൽ വന്നു കിടക്ക്.. .....................🤐🤐ചുപ് രഹോ.. നീ കള്ളം ഉറക്കം ആണെന്ന് എനിക്കറിയാം.. മര്യദക്ക് എണീറ്റോ.. അല്ലേൽ ഞാൻ എടുത്ത് കൊണ്ട് പോവും.. ഞാൻ കട്ടിലിൽ അള്ളിപിടിച്ചു കിടക്കുകയാ.. പിന്നെയെങ്ങനെയാ കാലാ നിങ്ങൾ എന്നെ എടുക്കുന്നെ 😏(ആത്മയാ ) അപ്പോഴേക്കും വരുൺ അവളെ പൊക്കിയെടുത്തു..... ആ സ്പോട്ടിൽ പാറു വരുണിന്റെ കയ്യിൽ കടിച്ചു.. നീ കടിക്ക് ഏത് വരെ പോവുമെന്ന് എനിക്ക് അറിയണമല്ലോ.. എന്നെ വിട്ടോ.. ഞാൻ വരില്ല.. വിശ്വാസം ഇല്ലാത്തവളുടെ കൂടെ കിടക്കേണ്ട.. ന്തേലും പറ്റിയാലോ.. ഞാൻ അങ്ങനെ പറഞ്ഞോ.. അവളെ താഴേ ഇറക്കി കൊണ്ട് വരുൺ ചോദിച്ചു.. ആരും പറഞ്ഞിട്ട് വേണ്ട... ഊഹിചെടുക്കാവുന്നതെ ഉള്ളൂ..

നീ വരുന്നുണ്ടോ ഇല്ലയോ.. ഞാൻ വരില്ല എന്ന് പറഞ്ഞല്ലോ.. ഇനി ആ റൂമിൽ കാലു കുത്തി പോവരുത് നീ.. അങ്ങനെ അങ്ങ് ഒഴിവാക്കാൻ നോക്കണ്ട.. ഇന്റെ സാധങ്ങൾ ഒക്കെ അവിടെയാ.. ഞാൻ വരും തടയാൻ പറ്റുചാൽ തടയ്.. കേൾക്കേണ്ട താമസം വരുൺ റൂമിന്റെ വാതിൽ ഉറക്കെ അടച്ചു പോയി... പിന്നെ എന്നോടാ കളി... ന്താ രണ്ടാളും മിഴിച്ചു നിൽക്കുന്നെ.. വാ കിടക്കാം... ********💕 നീയും പുറത്തായല്ലേ.. സെയിം to യു വരൂ... പുറത്തേക്ക് വന്ന വരുണിനെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. വരുൺ ഒന്ന് തലയാട്ടിയതെ ഉള്ളൂ.. ഒക്കെത്തിനും ഇപ്പൊ ഒടുക്കത്തെ ജാടയാ.. ഒക്കെ ഞാൻ തീർത്തു കൊടുക്കുന്നുണ്ട്... ഇന്റെ അടുത്തേക്ക് വരും അവൾ... ഇനി ഇവിടെ ഇരിക്കാനാണോ പ്ലാൻ.. ഉറങ്ങാം നമുക്ക്... ഓഹ് നമുക്ക് ഒരുമിച്ച് നിന്റെ റൂമിൽ കിടക്കാടാ... നിക്ക് ഒറ്റക്ക് ഇന്റെ റൂമിൽ കിടക്കാൻ വയ്യ... ഏട്ടൻ നടന്നോ.. ഞാൻ മുത്തിനെ എടുത്ത് കൊണ്ടു വരാം.. അത് നല്ലതാ... ഓളേം കൂട്ടി ടോം and ജെറിയോ കാർത്തുവോ എന്തേലും കാണാം.. നേരം പോവണ്ടേ.. വരുൺ എണീറ്റ് അച്ഛന്റെ റൂമിലേക്ക് നടന്നു.. അരുൺ മുകളിലേക്കും...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story