നിന്നിലലിയാൻ: ഭാഗം 42

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ പാറു റൂമിൽ ചെന്ന് നോക്കിയപ്പോൾ ഒരമ്മ പെറ്റ മക്കളെപ്പോലെ (ഒരമ്മ പെറ്റത് തന്നെയാ..ആരും ഡൌട്ടണ്ട... )മൂന്നും തലങ്ങും വിലങ്ങും കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്.. പാറു വേഗം ഫ്രഷ് ആയി വന്നു... വല്യേട്ടാ.. വല്യേട്ടാ.. എണീറ്റെ.. നിങ്ങൾക്കിന്ന് ഓഫീസിൽ പോവണ്ടേ... വായിൽ നിന്നും ഒലിച്ച തേൻ തുടച്ചു കൊണ്ട് വല്യേട്ടൻ പാറുവിനെ നോക്കി.. അമ്മേ..... നീയെന്താ ഇവിടെ... ആഹാ ഇത്‌ നല്ല കൂത്തു.. ഏട്ടൻ ഇന്നലെ എന്റെ റൂമിൽ ആണ് കിടന്നത്.. പൊന്നുവേച്ചി വിളിക്കാൻ വരില്ല... സമയം ഒരുപാടായി.. ആ പോവുമ്പോ നിങ്ങടെ അനിയനേം കൂടി വിളിച്ചോ.. ഇന്ന് ജിമ്മിൽ പോയില്ലേ (ആത്മ ) പാറു വേഗം വാവയെ കുത്തി പൊക്കി എണീപ്പിച്ചു... പിന്നെ അവളെയും കുളിപ്പിച്ച് താഴേക്ക് പോയി.. അപ്പോഴേക്കും വരുൺ എണീറ്റിരുന്നു... ********💞 പാറു അറിയാതെ വരുണിനോട് മിണ്ടാൻ ശ്രമിച്ചില്ല... കാരണം പ്രതികാരം വെറും പ്രതികാരം... കോളേജിൽ ചെന്നപ്പോൾ ദേവു വന്നിട്ടില്ലായിരുന്നു.. വിളിച്ചപ്പോൾ ഓൺ the വേ ആണെന്ന് പറഞ്ഞു... എല്ലാവരും എത്തിയതും പ്രാക്ടീസ് തുടങ്ങി.. അതിന്റെ ഇടയിൽ പ്രേസേന്റ് എടുക്കാനെന്ന വ്യാജേന കാലൻ വന്നു..

എല്ലാവരെയും പ്രേസേന്റ് വിളിച്ചു ഇന്നേ മാത്രം വിളിച്ചില്ല.. മനഃപൂർവം ആണെന്ന് എനിക്കറിയാമായിരുന്നു... ദേവു ഇന്റെ പേര് കാലൻ വിളിച്ചിട്ടില്ല.. നീയൊന്ന് പറയു.. അതെന്താ നിനക്ക് പറഞ്ഞാൽ.. ഞാൻ വഴക്കിലാ.. നീയൊന്ന് പറ.. എനിക്കൊന്നും വയ്യ.. ഞാനിപ്പോ പറഞ്ഞാലും നിന്റെ കാലൻ പറയും അതെന്താ ജാൻകിക്ക് വായ ഇല്ലെന്ന്.. അപ്പൊ ഞാനും ശശി ആവും.. അതിനും നല്ലത് നീ നേരിട്ട് പറയുക അല്ലെ.. മ്മ്മ് ...സർ ഇന്റെ പ്രേസേന്റ് വിളിച്ചില്ല.. എണീറ്റ് നിന്നുകൊണ്ട് പാറു പറഞ്ഞു... മ്മ്.... വേറെ ഒന്നും വരുൺ പറഞ്ഞില്ല.. കാലൻ തെണ്ടി... അയാളുടെ വിചാരം എന്താ.. ഞാൻ പിന്നാലെ കാലാ കാലാ എന്ന് വിളിച്ചു ചെല്ലും എന്നോ.. എന്റെ പട്ടി പോവും.. നീ മിണ്ടാതിരിക്ക് ജാൻകി... ദേവു അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.. ഞാൻ പറയും ഇനിയും പറയും... അത്രയ്ക്കും വിഷമം ഉണ്ടെടി നിക്ക്... പന്ന പട്ടി ചന്ത പട്ടി ഇന്നേ എല്ലാവരുടേം മുന്നിൽ വച്ചാ വിശ്വാസം ഇല്ലാത്തവരെ പോലെ പെരുമാറിയത്.. ശ് ശ്.. മിണ്ടല്ലേ.. പിറകിലേക്ക് കണ്ണു കൊണ്ട് ആക്ഷൻ കാട്ടികൊണ്ട് ദേവു പറഞ്ഞു.. നീ എന്താടി പുതിയ നവരസം ഉണ്ടാക്കുവാണോ.. ആർട്സിനു അവതരിപ്പിക്കാൻ ആണോ..

പാറു കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു... ബാക്കിലോട്ട് നോക്കെടി ഉണ്ടക്കണ്ണി.. ദേഷ്യം ഉച്ചിയിൽ എത്തിയപ്പോൾ ദേവു പറഞ്ഞു.. തിരിഞ്ഞു നോക്കിയ പാറു കണ്ടത് തന്റെ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന വരുണിനെ ആണ്.. അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ പാറുവിനു മനസിലായി അവൻ ഒരു കുത്തും പുള്ളിയും വിടാതെ കേട്ടു എന്ന്... നീ ഒന്ന് വന്നേ.. വരുൺ പാറുവിനോട് പറഞ്ഞു.. ഞാൻ എങ്ങും വരുന്നില്ല.. എനിക്ക് ഡാൻസ് പ്രാക്ടീസ് ചെയ്യണം.. ഒരഞ്ചു മിനുട്ടിന്റെ കാര്യമേ ഉള്ളൂ.. അങ്ങനെ ആണേൽ ഇവിടെ നിന്ന് പറഞ്ഞോ.. അല്ലാതെ ഞാൻ എങ്ങോട്ടും വരില്ല.. കൈ രണ്ടും കെട്ടി വച്ചുകൊണ്ട് പാറു പറഞ്ഞു.. നീ വരുന്നോ അതോ ഞാൻ പൊക്കി എടുത്ത് കൊണ്ടു പോവണോ.. അങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടേൽ ചെയ്യ്.. ഞാൻ ന്തായാലും വരില്ല.. ജാൻകി നീ ഒന്ന് ചെല്ല്.. വെറുതെ നീ ഇവിടെ scene create ചെയ്യരുത്.. ഒരഞ്ചു മിനുട്ടിന്റെ കാര്യം അല്ലെ ഉള്ളൂ.. അല്ലെങ്കിൽ ക്ലാസ്സിലെ കുട്ടികൾക്ക് ഡൌട്ട് തോന്നും.. നീ ചെല്ല്.. ദേവു പാറുവിനോട് പറഞ്ഞു.. വാ എന്നും പറഞ്ഞു വരുൺ മുന്നിൽ നടന്നു പാറു അവന്റെ പിന്നാലെയും.. നേരെ പോയത് ലൈബ്രറിയിലേക്ക് ആണ്...

ആർട്സിന്റെ തിരക്ക് ആയതിനാൽ ആരും ഉണ്ടായിരുന്നില്ല... കുറച്ചു ഉള്ളിലേക്ക് പോവാൻ നിന്ന വരുണിനെ നോക്കി കൊണ്ട് പാറു പറഞ്ഞു.. അതേയ് ഇവിടെ വച്ചു പറയാനുണ്ടെങ്കിൽ പറയ്.. അല്ലാതെ നിങ്ങൾ വിളിക്കുന്ന സ്ഥലത്തിക്ക് ഒന്നും എനിക്ക് വരാൻ വയ്യ.. ഗൗരവം വിടാതെ പാറു പറഞ്ഞു.. വരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി... പെട്ടെന്നായതിനാൽ പാറു ഒന്ന് ഞെട്ടി.. ന്താ നിന്റെ പ്രശ്നം.. പാറുവിന്റെ കണ്ണിൽ നോക്കി കൊണ്ട് വരുൺ ചോദിച്ചു.. പ്രശ്നം എന്താണെന്ന് ഇനി ഞാൻ വീണ്ടും വിവരിച്ചു തരണോ.. പാറു. ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ.. നീ എന്താ ഇങ്ങനെ.. ഒന്നെന്നെ മനസിലാക്കാൻ ശ്രമിച്ചൂടെ... അപ്പൊ എന്റെ കാര്യമോ.. നിങ്ങൾക്കെന്താ എന്നെ മനസിലാവാത്തെ... ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് പാറു ചോദിച്ചു.. നിന്നെ മനസിലാക്കിയത് കൊണ്ടല്ലേ ഇപ്പൊ വന്നത്.. വീട്ടിൽ വച്ചു പറയണ്ട എന്ന് കരുതിയാ. ഞാൻ വിചാരിച്ചു നീ ആതുവിനെ സപ്പോർട്ട് ചെയ്തത് കൊണ്ടാ ഇങ്ങനെ ഒക്കെ ഉണ്ടായതെന്നാ.. അതിൽ ഇടപെടാൻ നിങ്ങൾക്ക് ഒരു അവകാശവും ഇല്ലാ.. നിങ്ങൾ എന്ത് അർഥത്തിലാ ഈ സംസാരിക്കുന്നെ.. അവർ പരസ്പരം സ്നേഹിക്കുന്നവരാ..

എത്രെ അറുത്തു മുറിച്ചു മാറ്റാൻ നോക്കിയാലും പറ്റില്ല.. പിന്നെ ഈ പറയുന്ന നിങ്ങൾ എന്നെ എങ്ങനെയാ കെട്ടിയത്.. എന്റെ ഇഷ്ടപ്രകാരം അല്ലല്ലോ.. പാറു.. ഞാൻ.. സോറി.. നീ എന്നെ രണ്ട് പൊട്ടിച്ചോ... എന്നാലും ഇങ്ങനെ ഒന്നും പറയല്ലേ.. നിങ്ങൾക്ക് ന്തും ആവാലോ.. വീട്ടുക്കാർ ഉണ്ട്.. ഞാൻ ആരും ഇല്ലാത്തവൾ ആയത് കൊണ്ടാവും എന്നെ ഇങ്ങനെ തട്ടി കളിക്കുന്നത്.. അമ്മേം അച്ഛനും ഇല്ലാത്ത വിഷമം സീതാമ്മേം വാസച്ഛെo ശില്പ ചേച്ചിയും ഇന്നേ അറിയിച്ചിട്ടില്ല.. നിങ്ങൾ എന്നെ കെട്ടിയ ശേഷവും എനിക്കങ്ങനെ തോന്നിയിട്ടില്ല... എന്നാൽ നിങ്ങൾ എന്നെ അന്ന് തല്ലിയില്ലേ ഇന്നലെ ഇന്നേ വിശ്വാസം ഇല്ലാത്തവനെ പോലെ പെരുമാറിയില്ലേ അപ്പൊ തകർന്നു പോയത് ഞാനാ.. എല്ലാവരും ഉള്ള നിങ്ങൾക്കത് പറഞ്ഞാൽ മനസിലാവില്ല.. അത്രെയും നേരം ഉണ്ടായിരുന്ന സങ്കടങ്ങൾ പറഞ്ഞു തീർക്കുക ആയിരുന്നു പാറു.. ഞാൻ പറഞ്ഞല്ലോ പാറു ഞാൻ ചെയ്തത് തെറ്റാണെന്ന്.... ക്ഷമിക്ക് ഇങ്ങനെ ഒന്നും ഇനി ഉണ്ടാവില്ല... മതി നിർത്തു... ഇനി ഇങ്ങനെ സംഭവിച്ചാൽ ഞാൻ ഇങ്ങനെ ആവില്ല പ്രതികരിക്കുക.. എനിക്ക് ആരെയും നോക്കാനില്ല.. ഞാനും പോവും എന്റെ അച്ഛന്റേം അമ്മയുടെയും അടുത്തേക്ക്...

കണ്ണ് തുടച്ചു കൊണ്ട് വളരെ ഉറച്ച ശബ്ദത്തിൽ പാറു പറഞ്ഞു നിർത്തി.. ഠോ.. പൊട്ടി വീണ്ടും പാറുവിന്റെ കരണം നോക്കി തന്നെ പൊട്ടി.. നീ പോവുമോ.. എന്നെ വിട്ടിട്ട് പോവുമോ എന്ന്.. പറ്റുമോ നിനക്ക് എന്നെ വിട്ടിട്ട് പോവാൻ.. ഞാൻ നിനക്ക് അത്രെയേ ഉള്ളോ.. പാറുവിന്റെ രണ്ടു തോളിലും കുലുക്കി കൊണ്ട് വരുൺ ചോദിച്ചു.. പാറു ഒന്നും മിണ്ടാതെ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു.. വരുൺ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് മുഖത്തെല്ലാം തുരുതുരെ ചുംബിച്ചു... എന്നെ വിട്ട് പോവല്ലേ പാറു... നിന്നെ നഷ്ടപ്പെട്ടു പോവുമോ എന്ന ചിന്ത ഉള്ളത് കൊണ്ടാ നിന്റെ ഇഷ്ടം നോക്കാതെ നിന്നെ ഞാൻ കെട്ടിയത്.. അല്ലാതെ നിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാൻ വേണ്ടിയല്ല.. ക്ഷമിക്കേടാ... please.. പാറു ഒന്നും മിണ്ടിയില്ല.. ഇനി ഒരിക്കലും ഉണ്ടാവില്ല.. എല്ലാം ഞാൻ തമാശയായി തന്നെയാ എടുത്തത്.. അന്ന് സംഭവിച്ചതും ഇന്ന് സംഭവിച്ചതും മാത്രം എടുത്തു ചാട്ടം ആയിരുന്നു... ഒന്ന് മുഖത്തേക്ക് നോക്കെടാ.. എനിക്കവിടെ പ്രാക്ടീസ് ഉണ്ട്.. എന്നും പറഞ്ഞു പാറു ലൈബ്രറിയിൽ നിന്നും നടന്നു നീങ്ങി.. ഇനി എന്ത് എന്ന അവസ്ഥയിൽ ആയിരുന്നു വരുൺ... *****💞 ഈവെനിംഗ് വീട്ടിലെത്തിയപ്പോൾ എല്ലാവരോടും കളിച്ചു ചിരിച്ചിരിചിരിക്കുന്ന പാറുവിനെ ആണ് വരുൺ കണ്ടത്.. ഇവൾക്ക് ഓരോ നേരത്ത് ഓരോ സ്വഭാവം ആണല്ലോ.. ഇവളാണോ ഇന്ന് എന്നോട് കരഞ്ഞു സംസാരിച്ചത്...

റൂമിൽ പോയി ഫ്രഷ് ആയി ഇരുന്നപ്പോൾ ആണ് അക്കാര്യം ഓർമ വന്നത്.. പാറു................ നീട്ടി വിളിച്ചു... ഓഹ് ഇനി ന്തിനാണാവോ കിടന്ന് കാറുന്നത്.. ആരെയും വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി പാറു റൂമിലേക്ക് ചെന്നു.. ന്താ.. ഗൗരവം വിടാതെ പാറു ചോദിച്ചു.. നീ എന്തിനാ എന്റെ പഴ്സിൽ നിന്ന് കാശ് എടുത്തേ.. അതുവരെ വീർപ്പിച്ചു വച്ച പാറുവിന്റെ മുഖം കാറ്റ് പോയ ബലൂൺ പോലെ ആയി.. ഞാനോ.. ഞാൻ ഒന്നും എടുത്തില്ല.. പാറു പറഞ്ഞൊപ്പിച്ചു.. ഇല്ലേൽ ഇതുവരെ ഇട്ട build up ഒക്കെ നാറാണകല്ല് ആവും.. നീ എടുത്തില്ലേ.. സത്യം പറയ്.. നീ അല്ലാതെ ആരെടുക്കാനാ... ആഹ് ഞാൻ എടുത്തു.. കോളേജ് ആയാൽ ആവശ്യങ്ങൾ ഒക്കെ വരും.. അപ്പൊ എടുക്കേണ്ടി വരും.. ന്താണാവോ തമ്പുരാട്ടിക്ക് ഇത്രേ ആവശ്യം.. ഞാൻ അവിടെ പഠിപ്പിക്കുന്ന സർ ആണ്.. കൂടാതെ നിങ്ങടെ ക്ലാസ്സിലെ ചാർജ് എനിക്കാണ്.. എന്ന് വച്ചു.. ന്ത് ചിലവാണ് നിനക്കെന്നെ ചോദിച്ചുള്ളൂ.. എനിക്ക് ഇന്റെർവെല്ലിനും ഉച്ചക്കും ക്യാന്റീനിൽ നിന്ന് ന്തേലും കഴിക്കണം.. അതുകൊണ്ട് എടുത്തു.. വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ പാറു പറഞ്ഞു.. ശെരി സമ്മതിച്ചു... കഴിഞ്ഞ ഞായറാഴ്ച ഡാൻസ് ക്ലാസിനു പോവുന്നെന്നും പറഞ്ഞു നീ എങ്ങോട്ട് പോയി.. ദൈവമേ ഒക്കെപ്പാടെ ഒരുമിച്ചാണല്ലോ വരുന്നത്... പാറുവിന്റെ ആത്മ കഴിഞ്ഞില്ലേ നിങ്ങടെ പിണക്കം .. ഞാൻ ഇവിടെ ചായേം ഷവർമയും കഴിക്കാൻ മുട്ടി നിൽക്കുവാ.. വല്യേട്ടൻ റൂമിലേക്ക് കയറിയോ വന്നു കൊണ്ട് ചോദിച്ചു..

ഇതങ്ങനെ മാറുന്ന പിണക്കം അല്ല ഏട്ടാ.. ഓരോ ദിവസം കൂടുന്തോറും ഇവളുടെ കുട്ടിക്കളിയും കൂടി കൊണ്ടിരിക്കുകയാ.. നീ എന്താ മിണ്ടാതെ ഇരിക്കുന്നെ.. എവടെ പോയതാ എന്ന് പറയാൻ.. ന്താടാ.. അവൾ കോളേജ് കട്ട്‌ ചെയ്ത് പോവാൻ തുടങ്ങിയോ.. (വല്യേട്ടൻ ) അല്ല ഏട്ടാ.. ഇവൾ കഴിഞ്ഞ ഞായറാഴ്ച ഡാൻസ് ക്ലാസ്സിനെന്നു പറഞ്ഞു പോയിട്ട് അവിടെ ചെന്നിട്ടില്ല... ഏഹ് ഞാൻ ആണല്ലോ അവളെ കൊണ്ടാക്കിയത്.. മോളെ എടി പാറു ൻറെ അവിടെന്ന് ആരുടെ ഒപ്പമാ കറങ്ങാൻ പോയത് വല്യേട്ടനോട്‌ പറയ് മോളെ.. ഏട്ടാ.. (വരുൺ ) സോറി വരുൺ ട്രാക്ക് മാറിപ്പോയി.. എവടെ പോയതാ നീ പറയ് മോളെ... അടുത്തേക്ക് ചെന്ന് അവളുടെ ചെവിട്ടിൽ പറഞ്ഞു ഇന്നേ നാണം കെടുത്തല്ലേ പാറു.. വല്യേട്ടാ.. അത് പിന്നെ.. വല്യേട്ടനോട് ഞാൻ നുണ പറഞ്ഞു റൂട്ട് മാറ്റി ദേവുവിന്റെ വീട്ടിൽ ആണ് drop ചെയ്തത്... അമ്പടി കേമി.. വഴിയറിയാത്ത എന്നെ പ്രലോഭിപ്പിച്ചു ഏതൊക്കെയോ കുരുട്ടു വഴിയിൽ കോഫി കൊണ്ടോയിട്ട് ഞാൻ എത്ര മണിക്കൂർ വഴിയറിയാതെ വട്ടം കറങ്ങി എന്നറിയുമോ... എനർജി തീർന്ന ഞാൻ ലാസ്റ്റ് അടുത്ത വീട്ടിൽ കയറിയോ അവിടെന്ന് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചിട്ടാ പോന്നത്.... ആ എന്നെ നീ പൊട്ടൻ കളിപ്പിച്ചല്ലേ... സോറി വല്യേട്ടാ ഞാൻ.... നീ ഒന്നും പറയണ്ട.. ഓഹ് എനിക്ക് സമാധാനം ആയി.. ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ പാത പിന്തുടരാൻ.. ഞാൻ എത്ര ഇങ്ങനെ ചെയ്തിട്ടുണ്ട്... ഓഹ് അതൊക്കൊരു കാലം..

ഓഹ് ഏട്ടനും കൊള്ളാം ഭാര്യയും കൊള്ളാം.. ഞാൻ പോവാ.. നിങ്ങളായി നിങ്ങടെ പാടായി... എന്നും പറഞ്ഞു വരുൺ താഴേക്ക് പോയി.. നമ്മൾ ഇവിടെ എന്തിനാ നിൽക്കുന്നെ.. വാ പോയി ചായ കുടിക്കാം.. അല്ലേൽ അച്ഛൻ നമ്മുടെ ഷവർമ എടുത്ത് കഴിക്കും... നീ കഴിച്ചിട്ടില്ലല്ലോ അമ്മ ഉണ്ടാക്കിയത്.. വാ.. നിനക്ക് ഇഷ്ടായില്ലെങ്കിൽ എനിക്ക് തന്നാൽ മതി.. ഈ.. പാറുവിന്റെ തോളിൽ കയ്യിട്ട് കൊണ്ട് അരുൺ പറഞ്ഞു.. അല്ല വല്യേട്ടൻ ജന്മനാ ഇങ്ങനെ ആണോ അതോ ഇപ്പൊ തുടങ്ങിയതാണോ.. ബുദ്ധി ആണേൽ ജന്മനാ കിട്ടിയതല്ല.. അച്ഛന് തീരെ ബുദ്ധി ഇല്ലാ.. പിന്നെ അമ്മക്കു ബുദ്ധി കുറച്ചുണ്ട്.. അതും എന്റെ ബുദ്ധിയും പിന്നെ ഞാൻ ആയിട്ട് ഡെവലപ്പ് ചെയ്ത ബുദ്ധിയും... ആകെ ഒരു ബുദ്ധിമയം അല്ലെ.... ബുദ്ധിടെ കാര്യം അല്ല വല്യേട്ടാ.. പൊട്ടത്തരം കേട്ട് ചോദിച്ചതാ.... അവളുടെ തോളിൽ ഇട്ട കൈ പതുക്കെ പിൻവലിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു അപ്പൊ നീയും എന്നെ ആക്കി തുടങ്ങിയല്ലേ.. എന്നാൽ കേട്ടോ നിന്നെ എന്ന് ഇങ്ങോട്ട് കൊണ്ടു വന്നോ അന്ന് തുടങ്ങിയതാ എന്റെ ബുദ്ധിച്ചോർച്ച... സാത്താൻ സേവ അല്ലെ നീ ചെയ്യുന്നേ എന്റെ ബുദ്ധി ചോർത്താൻ.. അല്ലെന്നും മുട്ടയിൽ കൂടോത്രം ആണ്...

എടി ആ മുട്ട എനിക്ക് താടി.. രാവിലെ അത് പുഴുങ്ങി തിന്നാൽ കുറച്ചു മസിൽ എങ്കിലും വരും.. ജിമ്മിൽ പോയി കഷ്ടപ്പെടാൻ വയ്യോത്തോണ്ടാ.. നിക്കും ആഗ്രഹം ഉണ്ട് നിന്റെ കാലനെക്കൾ ജിമ്മൻ ആവണമെന്ന്.. ബട്ട്‌ മെനക്കെടാൻ വയ്യ.. വല്യേട്ടൻ വന്നേ.. ചായ ചൂടാറും... അയ്യോ എന്റെ ഷവർമ 🤤🤤🤤 ****💞 മുത്ത് കഴിച്ചോ അമ്മേ (വരുൺ ) ഓ അവൾ ഉണ്ടാക്കുമ്പോൾ തന്നെ കഴിച്ചു (പൊന്നു ) ച്ഛെ.. അവളുടെ ഒപ്പം ഇരുന്നിരുന്നേൽ സോപ്പിട്ടു ഒരു കഷ്ണം എങ്കിലും ഒപ്പിക്കാമായിരുന്നു.. (ആത്മ of വല്യേട്ടൻ ) ചായ കുടി കഴിഞ്ഞു ഏട്ടൻ ന്തോ തിരഞ്ഞു നടക്കുമ്പോഴാണ് വരുൺ അടുത്തേക്ക് ചെന്നത്.. എടാ വരുണെ നീയെന്റെ ഫോൺ കണ്ടോ.. ഇല്ല്യാ.. അതിവിടെ എവിടേലും ഉണ്ടാവും.. ഇല്ലെടാ ഞാൻ കുറെ നേരായി നോക്കുന്നു.. ഞാൻ ഇവിടെ കുത്തി വച്ചിരുന്നതാ.. കുടിച്ച ചായ വരെ ദഹിച്ചു.. എന്നിട്ടും ഫോൺ കിട്ടിയില്ല.. ഞാൻ ഒന്ന് ഫോണിലേക്ക് വിളിച്ചു നോക്കാം.. "താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ ബിസി ആണ് ദയവായി അൽപ സമയം കഴിഞ്ഞു വിളിക്കുക... " ഫോൺ ബിസി ആണെന്ന്.. പൊന്നുവേച്ചി എടുത്തോ ഇനി ഫോൺ.... അവൾക്ക് പിന്നെ ഞാൻ എന്തിനാ മാസാ മാസം റീചാർജ് ചെയ്തു കൊടുക്കുന്നെ.. ഏട്ടൻ ചിന്തയിൽ ആണ്ടു... അയ്യോ.. ഇപ്പോൾ ആളെ പിടി കിട്ടി എന്നും പറഞ്ഞു ഏട്ടൻ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി... പിന്നാലെ വരുണും.. ചായ കുടിച്ചോ നീ... ................. ന്താ ചെയ്യുന്നേ.. പഠിക്കാൻ ഇരിക്കുന്നില്ലേ.. ...................

കണ്ടോ കണ്ടോ എന്റെ ഫോണും കൊണ്ടു പോയി അവൾ അവളുടെ കേശു കുട്ടനെ വിളിക്കാണ്... തല മാത്രം ഉള്ളിലേക്കിട്ട് വാവടെ സംഭാഷണം കേട്ട് കൊണ്ട് നിന്ന അരുൺ വരുണിനോട് പറഞ്ഞു.... അമ്പടി കേമി.... ഡീ വാവേ... അപ്പോഴേക്കും വാവടെ കയ്യിൽ നിന്നും ദേ പോണു ഫോൺ താഴേക്ക്. അയ്യോ ഇന്റെ ഐഫോൺ അതാ പോവുന്നേ ആരെങ്കിലും വന്നു രക്ഷിക്കണേ... വല്യേട്ടൻ റൂമിലേക്ക് ഓടി കൊണ്ടു പറഞ്ഞു.. അത് വീണില്ല വല്യേട്ടാ ദേ ഇവിടെ ഉണ്ട്... താഴേ കൂട്ടി വച്ച തുണികൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് വാവ പറഞ്ഞു..... ഓഹ് എന്റെ ഈശ്വരാ ഞാൻ നാളെ പോവുന്ന വഴിക്ക് ഭണ്ഡരത്തിൽ 1 രൂപ ഇടാം ട്ടോ.. മേലോട്ട് നോക്കി കൊണ്ട് അരുൺ പറഞ്ഞു.. ന്തോന്നു ഏട്ടാ.. ഒരു 10 രൂപ എങ്കിലും പറഞ്ഞൂടെ.. അതൊക്കെ അവിടെ നിൽക്കട്ടെ... വാവ ഇങ്ങോട്ട് വന്നേ.. നീ ആർക്കാ വിളിച്ചിരുന്നെ... അത് ന്റെ ക്ലാസിലെ ച്നേഹക്ക്.. ആർക്ക് ചേനക്കോ😲 (വരുൺ ) ചേന അല്ല ച്നേഹ.... ആഹാ.. എപ്പോഴാ കേശു സ്നേഹ ആയത് വല്യേട്ടൻ കലിപ്പിൽ ആണ്... കേശു അല്ല.. കേശുനു പനിയാ.... സത്യം പറഞ്ഞോ.. നീ കേശുവിനല്ലേ വിളിച്ചത്... ആ അതെ.. വല്യേട്ടൻ അല്ലെ നമ്പർ വാങ്ങി കൊണ്ടു വരാൻ.. എനിക്ക് ഫോൺ വാങ്ങി തരില്ല എന്ന് പറഞ്ഞില്ലേ. അപ്പൊ വല്യേട്ടന്റെ ഫോണിൽ വിളിച്ചു.. ഞാൻ പറഞ്ഞില്ലേ പൂരത്തിന് വാങ്ങി തരാം എന്ന്.. നിനക്ക് പറ്റിയ ഫോൺ ഒക്കെ പൂരത്തിനെ ഇറങ്ങുവോള്ളു...

അത് ഏട്ടൻ എടുത്താൽ മതി... ഓ പിന്നെ വെറും 100 രൂപക്കുള്ള ഫോണിന് ഞാൻ 10000 മുടക്കണം അല്ലെ.. അമ്പടി പുളുസു... നീ വേണെങ്കിൽ നിന്റെ കുഞ്ഞേട്ടന്റെ ഫോണിൽ നിന്ന് ച്നെഹക്കോ കേശുവിനോ ആർക്കാണെന്ന് വച്ചാൽ വിളിച്ചോ.. ഏട്ടാ... എന്നെ ഒന്നും വിളിക്കണ്ട.. ഇവൾ അധികം വൈകാതെ കുഞ്ഞു പിടക്കോഴി ആയി മാറും.. മുളയിലേ നുള്ളണം ഇതൊക്കെ.. ഓഹ്.. എന്നും പറഞ്ഞും വല്യേട്ടൻ പോയി... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി കുഞ്ഞു കോഴി എന്ന് പറഞ്ഞു വരുണും പോയി.. ഫോൺ പോയി ഇനി ഞാൻ ന്തിനാ ഇവിടെ ഇരിക്കുന്നെ എന്ന് പറഞ്ഞു വാവയും എണീറ്റു പോയി.. 💕 അരുണേ.. ടാ.. ആ കൈകോട്ട് എടുത്ത് ഇങ്ങോട്ട് വന്നേ.. ഈ വാഴ നടാനാ.. ഓഹ് ഇന്റെ അച്ഛാ ഇത്രേ നേരം ഞാൻ വെറുതെ ഇരിക്കാർന്നു.. ഇനി ഞാൻ റെസ്റ് എടുക്കട്ടെ.. വരുണിനെ വിളിച്ചോ.. ഓഹ് നീയെന്താടാ ഇങ്ങനെ ആയി പോയത്.. എല്ലാരേംകാളും കഷ്ടം ആണല്ലോ നീ.. അത് അച്ഛൻ പ്രൊഡ്യൂസർ ആയത് കൊണ്ടാ.. പിന്നെ ആദ്യത്തെ പടം അല്ലെ അപ്പൊ ഫ്ലോപ്പ് ആയി എന്നൊക്കെ വരും.. ഓഹ്.. ഇന്റെ ദൈവമേ.. ആ പിന്നേയ് ചിലപ്പോൾ മൂന്നാമത്തെ പടവും പൊട്ടാൻ ഉള്ള സാധ്യത ഉണ്ട്..

ഇപ്പോൾ തന്നെ ബബബബബ വിളിച്ചു അരിമണി ഇട്ട് കൊടുത്ത് വളർത്തണ്ട... നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ.. ഓ അധികം വൈകാതെ എല്ലാം മനസിലാവും... ഒരു കുട്ടികല്യാണം ഇപ്പോൾ തന്നെ വേണ്ടി വരും.... എന്നും പറഞ്ഞു വല്യേട്ടൻ വേഗം എസ്‌കേപ്പ് ആയി.. ഹാവു ഇങ്ങനെ ഒരു നമ്പർ ഇറക്കിയത് ഭാഗ്യം അല്ലേൽ വാഴ നടേണ്ടി വന്നേനെ.. എനിക്ക് വയ്യ ഇനിയും കുളിക്കാൻ...❤️ ഇതേ സമയം പാറു റൂമിൽ പ്രാക്ടീസിങ്ങിൽ ആയിരുന്നു.. ജഡ്ജ് ആയിട്ട് പൊന്നുവും ആതുവും വാവയും ഉണ്ട്.... ഗ്രൂപ്പ്‌ ഡാൻസ് കൂടാതെ പാറു ഒറ്റക്ക് ഒരു ഡാൻസ് കൂടി കളിക്കുന്നുണ്ട്.. അതിന്റെ പ്രാക്ടീസ് ആണ് ഇപ്പോൾ നടക്കുന്നത്.. മറ്റേ ഡാൻസ് ക്ലാസ്സിൽ വച്ചു തകർത്തു നടക്കുന്നുണ്ട്... ഇതിന്റെ ഇടയിൽ ആണ് വരുൺ റൂമിലേക്ക് കയറി വന്നത്... വരുൺ എല്ലാവർക്കും ഒന്ന് ഇളിച്ചു കൊടുത്തു.. ഇത്‌ മനസിലാക്കിയ പൊന്നു എണീറ്റു ആതു വാവയെയും എടുത്ത് എണീറ്റ് പോയി... വരുൺ പോയി വാതിൽ ലോക്ക് ചെയ്തു.. പാറു ഇതൊന്നും അറിയാതെ കളിയോട് കളി... വരുൺ അവളുടെ കളിയും മെയ്വഴക്കവും കണ്ട് സ്വയം മറന്ന് നിൽക്കുന്നു.. കളി കഴിഞ്ഞു ഷാൾ ഊരി കൊണ്ട് പാറു ചോദിച്ചു.. എങ്ങനെ ഉണ്ട്... ആരേം കാണാഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയ അവൾ കണ്ടത് വാതിലിൽ ചാരി നിന്ന് തന്നെ തന്നെ നോക്കി നിൽക്കുന്ന വരുണിനെ ആണ്... അവൾക്ക് ആകെ വല്ലാതായി... പെട്ടെന്ന് സ്വബോധം വന്ന വരുൺ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..

നന്നായിട്ടുണ്ട്.. നീ ഇതാണോ ആർട്സിനു കളിക്കാൻ പോവുന്നെ.. മ്മ്മ്.. അവൾ ഒന്ന് മൂളിയതേ ഉള്ളൂ.. അപ്പൊ നിന്നെ ഡാൻസിനു പഠിപ്പിക്കാൻ വിട്ടത് വെറുതെ ആയില്ല ലെ... അവൾ അങ്ങനെ നിന്നതേ ഉള്ളൂ.. പാറു.. വരുണിന്റെ നിശ്വാസം തട്ടിയപ്പോൾ പാറു തല ഉയർത്തി നോക്കി... അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും വരുൺ പറയാൻ തുടങ്ങി.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടം ആണെന്ന്... നിന്റെ കണ്ണുകളിൽ എനിക്ക് കാണാനുണ്ട് എന്നോടുള്ള പ്രണയം.. ആഹഹാ.. ഇന്റെ കണ്ണിൽ എഴുതി വച്ചിട്ടുണ്ടോ കാലനെ പ്രണയിക്കുന്നു എന്ന്.. ആടി എഴുതി വച്ചിട്ടുണ്ട്.. i love u കാലേട്ടാ എന്ന്.. പിന്നെ നിങ്ങളോട് ഒക്കെ ഇഷ്ടം തോന്നാൻ.. അതെന്താടി എനിക്കെന്താ കുറവ്.. ഏഹ്? ഏയ് ഒന്നും കുറവില്ല.. എല്ലാം കൂടുതലാ... അങ്ങനെ ആണോ.. എന്നും പറഞ്ഞു വരുൺ ഒന്നൂടി അവളുടെ അടുത്തേക്ക് വന്നു... എങ്ങോട്ടാ ഇടിച്ചു കേറി വരുന്നേ.. മാറി നിന്നെ.. അവനെ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.. എന്റെ റൂം എന്റെ പെണ്ണ്.. അപ്പൊ ഞാൻ ഇടിച്ചു കേറി വരും.. ഉമ്മ വെക്കും കെട്ടിപ്പിടിക്കും കൂടാതെ പലതും ചെയ്‌തെന്നും ഇരിക്കും.. ഒരു കള്ള ചിരിയോടെ വരുൺ പറഞ്ഞു.. അതിനു കേറ്റി വച്ച വെള്ളം ചൂടാവുന്നതിനു മുന്നേ ഇറക്കി വച്ചേക്കു.. അങ്ങനെ ഒരു ഉദ്ദേശം ഇല്ലെങ്കിലോ.. ഇല്ലെങ്കിൽ വെള്ളം തിളച്ചു വറ്റി പോവും.. വരുൺ വേഗം അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താലി എടുത്ത് പുറത്തേക്കിട്ടു..

എന്നിട്ട് അവളേം വലിച്ചു കൊണ്ടുപോയി കബോഡിൽ നിന്ന് ഒരു നുള്ള് കുങ്കുമം എടുത്ത് നെറ്റിയിൽ ചാർത്തി കൊണ്ടു പറഞ്ഞു.. ഇത്‌ ഉള്ളിടത്തോളം കാലം നീ എന്റെയാ.. നിന്റെ മനസും ശരീരവും എനിക്കുള്ളതാ.. അതുപോലെ തിരിച്ചു നിനക്കും.. ഓഹ് സെന്റി ഒട്ടും ചേരുന്നില്ല.. കലിപ്പ് ആണെകിൽ ഒരു കൈ നോക്കാമായിരുന്നു.. ഓവർ ആയോ.. ലേശം.. ഇനി ശ്രെദ്ധിച്ചാൽ മതി.. ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അത് ഓർമ വരാൻ എന്തേലും തന്നാൽ കൊള്ളാമായിരുന്നു... ഓഹ് സ്റ്റോക്ക് അല്ലയോ.. കടി ഉണ്ട് പിച് ഉണ്ട് മാന്തൽ ഉണ്ട് ചവിട്ട് ഉണ്ട് നുള്ളൽ ഉണ്ട് അടി ഉണ്ട്... ഇതൊക്കെ പലതരം ഉണ്ട് ട്ടോ.. ഏത് വേണം എന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി.. ഞാൻ തരാം.. ഓഹ് വേണ്ട.. ചമ്മിയ ഭാവത്തിൽ വരുൺ പറഞ്ഞു.. ഓഹ് അങ്ങനെ പറയരുത്... ഞാൻ തരാൻ മുട്ടി നിൽക്കുവാണ്... വരുൺ വേഗം അവന്റെ മുഖത്തിന്‌ തന്നെ അടി കൊടുത്ത് കൊണ്ട് പറഞ്ഞു.. ഇപ്പോൾ ശെരിയായില്ലേ.. ഇനി ഞാൻ മറക്കില്ല.. ഈ 😁😁 എന്നാ മതി എന്നും പറഞ്ഞ് ഫ്രഷ് ആവാൻ പോയ പാറുവിനെ വരുൺ അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി... പെട്ടെന്ന് ആയതിനാൽ പാറു ഒന്ന് വിറച്ചു.. ഇപ്പോൾ അവന്റെ നെഞ്ചിടിപ്പ് അവൾക്ക് കേൾക്കാം.. എന്താ പേടിച്ചു പോയോ.. മ്മ്? പിന്നെ നിങ്ങൾ പിടിച്ചു വലിക്കുമ്പോഴേക്കും ഞാൻ പേടിക്കല്ലേ... ഓ.. നീ ബോൾഡ് ആണെന്ന കാര്യം ഞാൻ ഓർത്തില്ല..

ഓർമ വന്നെങ്കിൽ മാറി നിൽക്ക് അങ്ങോട്ട് ഞാൻ ഫ്രഷ് ആവട്ടെ... നീ കുളിച്ചതല്ലേ.. ഞാൻ ഇപ്പോൾ ഡാൻസ് കളിച്ചു വിയർത്തു നിൽക്കുകയാ.. അമ്പമ്പോ ഇന്ന് മഴ പെയ്യും... കുളിക്കാൻ മടിയുള്ള നീ ഇന്ന് 3മത്തെ വട്ടം അല്ലെ കുളിക്കുന്നെ... പോയി കുളിച്ചോ.. ഠോ ഠോ ഠോ... അപ്പോഴേക്കും ഇടി വെട്ടി.. പോവാൻ നിന്ന പാറു വരുണിനെ മുറുക്കി കെട്ടി പിടിച്ചു.. ന്തെ പോണില്ലേ.. മ്മ്? ഇടി.... ആഹാ നിന്നെ ഞാൻ കെട്ടിപ്പിടിക്കാൻ പാടില്ല.. നിനക്ക് എന്നെ പിടിക്കാം അല്ലെ... പാറു വേഗം അവനിൽ നിന്നുള്ള പിടി വിട്ടു... അപ്പോഴേക്കും കറന്റും പോയി... അവൾ അവനെ ചാരി കൊണ്ട് നിന്നു.. വരുൺ വേഗം ജനാലക്ക് അടുത്തേക്ക് നടന്നു.. പോവല്ലേ.. നിക്ക് പേടിയാവുന്നു... കണ്ണു നിറച്ചു കൊണ്ടു പാറു പറഞ്ഞു.. (ഇരുട്ടത്തു എങ്ങനെ കണ്ണ് നിറഞ്ഞു എന്ന് സംശയം ഉള്ളവരോട്.. അതായത് തങ്കപ്പാ ഇടി വെട്ടുമ്പോൾ വെളിച്ചം ഉണ്ടാവുമല്ലോ അപ്പൊ കണ്ണ് നിറഞ്ഞതൊക്കെ കാണും.. ഹീ ) ഞാൻ ഈ ജനൽ ഒന്ന് അടച്ചിട്ടു വരാം പാറുകുട്ട്യേ.... പാറു വേഗം ബെഡിൽ പോയി ഇരുന്നു.. ജനൽ അടച്ചു വന്ന വരുണും അവളുടെ തൊട്ടപ്പുറത്തു ഇരുന്നു.. കണ്ടോ ഞാൻ പറഞ്ഞത് പോലെ സംഭവിച്ചു.. മഴക്ക് പോലും അത്ഭുതം ആയി നീ കുളിക്കാൻ പോവാണെന്ന് പറഞ്ഞപ്പോൾ മൂപ്പര് ചിരിക്കുന്നത് കണ്ടില്ലേ..... ഓ.. അത് അതുകൊണ്ടൊന്നുമല്ല.. ഞാൻ പറഞ്ഞ സമയത്ത് മഴക്കാർ ഉണ്ടായിരുന്നു അപ്പൊ ഞാൻ പറഞ്ഞതും മഴ പെയ്തു.. കണ്ടോ ഇപ്പോൾ ഇടി വെട്ടുന്നില്ലല്ലോ... എന്നാ നീ പോയി കുളിച്ചോ.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story