നിന്നിലലിയാൻ: ഭാഗം 43

ninnilaliyan

എഴുത്തുകാരി: നിലാവ്

ഇന്ന് വെള്ളിയാഴ്ച ആണ് ആർട്സ് അടുത്ത തിങ്കളാഴ്ച... ഇന്ന് ഒരു ദിവസം കൂടി ഉള്ളൂ ഒരുമിച്ച് പ്രാക്ടീസ് ചെയ്യൽ പലർക്കും സ്റ്റെപ് ഇപ്പോഴും ക്ലിയർ ആയിട്ടില്ല.. ആ പലരിൽ ഞാനും ഉണ്ട് ട്ടൊ ചങ്കത്തി ദേവുവും... അതോണ്ട് ഇന്ന് 8 മണിക്ക് കോളേജിൽ എത്താൻ പറഞ്ഞിരുന്നു.. എണീറ്റത് 7:30ക്ക് അപ്പൊ പിന്നെ കുളിക്കാൻ നേരം ഇല്ലല്ലോ.. കിട്ടിയ ഡ്രെസ്സും വാരി പൊത്തി കിട്ടിയ ബസിനു ചാടി കേറി പോയി... ഇന്നലെ പെയ്ത മഴയിൽ അന്തരീക്ഷം വളരെ ശാന്തമാണ്.... പക്ഷികൾ ഭക്ഷണത്തിനു വേണ്ടി ഇറങ്ങിയിട്ടുണ്ട്.... ക്ലാസ്സിൽ എത്തിയപ്പോൾ ഒരു മനുഷ്യ കുഞ്ഞു പോലും വന്നിട്ടില്ല... ഉള്ളിൽ കേറി ഇരിക്കണ്ടല്ലോ എന്ന് കരുതി അവിടെ ഉള്ള ഞാവൽ മരത്തിന്റെ ചുവട്ടിൽ പോയിരുന്നു... ദേവുവിന് വിളിച്ചപ്പോൾ ഇറങ്ങിയിട്ടില്ല എന്ന്... വെറുതെ ഒന്ന് നടക്കാം എന്ന് കരുതി നിന്നപ്പോഴാ നമ്മടെ പണ്ടത്തെ സേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടത്... ഏയ് ഇങ്ങൾ ഓർക്കുന്നില്ലേ നമ്മടെ കാടൻ സുനി ചേട്ടനെ...

കോളേജ് ആണെന്ന് തോന്നുന്നു സ്ഥിര സ്ഥലം... കിടക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടാ തോന്നുന്നു ഇരുന്ന് ഉറങ്ങുന്നുണ്ട്.... മുന്നേ കണ്ടപ്പോൾ സെൽഫി എടുക്കാൻ നമ്മടെ ഗുപ്ത അങ്ങുന്ന് (നമ്പൂതിരി അല്ലെ കിടക്കട്ടെന്ന് )സമ്മതിച്ചില്ല. ഇന്ന് ഞാൻ പൊളിക്കും.. വേഗം ഓടി പോയി യോ പോസ്സ് ചെയ്ത് തിരിഞ്ഞും മറിഞ്ഞും അറഞ്ചം പുറഞ്ചം സെൽഫി അങ്ങോട്ട് കാച്ചി.. ആഹാ കുളിച്ചാൽ കിട്ടില്ല ഇത്രേ സുഖം.... പിന്നെ ഞാൻ അവിടെ നിന്നില്ല മുന്നേ ഞാൻ ആണ് അയാളുടെ തന്തക്ക് വിളിച്ചത് എന്നെങ്ങാനും ഓർമ വന്നാൽ ഈ പിക് മാലയിട്ട് ഭിത്തിയിൽ തൂക്കേണ്ടി വരും.. പിന്നെ പത്രത്തിൽ ഒരു വാർത്തയും... "കാടൻ സുനിയുടെ ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം" ഓഹ് കേൾക്കുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു.. അതുകൊണ്ട് മാറി ഇരുന്നു..

പിന്നെ അതിലെ ഏറ്റവും നല്ല പിക് എടുത്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടു with ക്യാപ്ഷൻ "❤️സുനി ഏട്ടന്റെ ഒപ്പം ഒരു തകർപ്പൻ സെൽഫി❤️" ഫസ്റ്റ് viewed by വല്യേട്ടൻ... റീപ്ലേയും വന്നു.. "എടി പെണ്ണെ ഡാൻസ് പ്രാക്ടീസ് എന്നും പറഞ്ഞു നേരത്തെ പോയത് സെൽഫി എടുക്കാൻ ആണല്ലെടി കുരുട്ടടക്കെ " 😜.. ഞാൻ യാദൃശ്ചികമായി കണ്ടതാ.... 😌 എന്നിട്ട് അയാൾ പോയോ.. അയാൾ പോയില്ല. ഞാൻ സെൽഫി എടുത്ത് മാറിപ്പോയി.... എന്നാ അയാളെ പോവാൻ അനുവദിക്കരുത്.. ഞാൻ ഇപ്പോൾ വരാം.. എനിക്കൊരു സെൽഫി എടുത്തിട്ട് വേണം fb യിൽ പോസ്റ്റാൻ.. ഇവറ്റകൾക്ക് ഒക്കെ ഒടുക്കത്തെ ഫാൻ ആണ്.. നമ്മളൊക്കെ ഒരേ ചിന്താഗതിക്കാർ ആണ് വല്യേട്ടാ... പിന്നേയ് വന്നിട്ട് കാര്യം ഇല്ലാ ആള് മുങ്ങി... 😒😒😒ഓഹ്... അങ്ങനെ സംഭാഷണം closed..

ആള് പോയിട്ടൊന്നുല്ല്യ.... ആളിപ്പോ വരും കോട്ടും സൂട്ടും ഇട്ടിട്ട്... അതൊഴിവാക്കാൻ വേണ്ടിയാ പോയെന്ന് പറഞ്ഞത്... പിന്നേം ആരൊക്കെ സ്റ്റാറ്റസ് നോക്കി എന്നറിയാൻ വേണ്ടി നോക്കിയപ്പോൾ കാലൻ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി കാണിച്ചു.. 5 മിനിറ്റ് ആയി.. അയ്യോ ഞാൻ കാലനെ except ചെയ്യാൻ മറന്നു...... ഈ പെണ്ണുങ്ങളെ ഒന്നും കാണാൻ ഇല്ലല്ലോ.. അപ്പോഴാണ് മുന്നിൽ രണ്ട് പാന്റിട്ട കാലുകൾ കണ്ടത്... ഇതാരാ ഇനി പുതിയ അവതാരം എന്ന് കരുതി നോക്കിയപ്പോൾ കാലൻ... ഇന്നെന്നെ ഭിത്തിയിൽ ഒട്ടിക്കും.. ഞാൻ പ്ലിങ്ങിയ ചിരി ചിരിച്ചു എണീറ്റ് നിന്നു... എന്നാൽ ഒന്ന് തിരിച്ചു ചിരിക്കാ... ഏഹേ മൂക്കും മുഖോം ചുവപ്പിച്ചു എന്റെ മുന്നിൽ അങ്ങനെ സംഹാര താണ്ടവം ആടി നിൽക്കുവാ... നിങ്ങളെന്താ ഇവിടെ.. അല്ല ഇത്രേ നേരത്തെ...

പറഞ്ഞു തരാം ഇങ്ങോട്ട് വാ നീ എന്ന് പറഞ്ഞു വരുൺ അവളേം വലിച്ചു കൊണ്ട് ക്ലാസ്സ്‌ റൂമിലേക്ക് പോയി... നിനക്ക് എന്തിന്റെ കെടാടി.. ഞാൻ അന്ന് നിന്നോട് പറഞ്ഞതല്ലേ അയാൾ ഭീകരൻ ആണെന്നൊക്കെ... അത് പിന്നെ.. ഈ ഭീകരൻമാരുടെ ഒപ്പം സെൽഫി എടുക്കുന്നത് നമുക്ക് ഇത്തിരി വെയിറ്റ് അല്ലെ.. വെയിറ്റ്... നീ പൊട്ടത്തി ആണോ അതോ പൊട്ടത്തി ആയി അഭിനയിക്കുക ആണോ.. രണ്ടും അല്ല.. എന്നാലും അയാൾ നിനക്ക് പോസ്സ് ചെയ്ത് തന്നപ്പോഴോ... അതിനു എനിക്ക് പോസ്സ് ചെയ്ത് തന്നില്ലല്ലോ. ഞാൻ എടുത്തത് അയാൾ അറിഞ്ഞില്ല അയാൾ ഇരുന്ന് ഉറങ്ങുവാ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. അവളുടെ ഒരു ചിരി.. ഒറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ... കൈ ഓങ്ങി കൊണ്ട് വരുൺ പറഞ്ഞു.. അപ്പൊ ഇനി ഇത്‌ fb യിൽ ഇട്ടാലോ.. ആ കൈ ഞാൻ വെട്ടും..

അവളുടെ ഒരു തകർപ്പൻ സെൽഫി... ഇങ്ങൾക്ക് അസൂയ ആണ്.. ഇങ്ങൾക്ക് സെൽഫി എടുക്കാൻ പറ്റാത്തതിന്റെ... ഹും ചിറി കോട്ടി കൊണ്ട് പറഞ്ഞു.. പിന്നെ അയാളുടെ ഒപ്പം സെൽഫി എടുക്കാൻ അയാളുടെ ലെവൽ ഉള്ള നിനക്കെ കഴിയു... പൊട്ടി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. വല്ലാതങ്ങ് ഊതല്ലേ മോനെ... ആഹ് കണ്ണിൽ എന്തോ പോയി.. ഒന്ന് ഊതിക്കെ കണ്ണ് തിരുമ്മി കൊണ്ട് പാറു പറഞ്ഞു.. നീയല്ലേ ഊതല്ലേ എന്ന് പറഞ്ഞത്.. ഞാൻ അനുസരണ ഉള്ള കുട്ടിയാ.. ഞാൻ ഇന്നേ ഊതല്ലേ എന്നാ പറഞ്ഞത്... കണ്ണിൽ ഊത്.... ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് സത്യം ചെയ്യ്.. ന്നാൽ ഞാൻ ഊതാം.. സത്യം ചെയ്യില്ല.. ഊതി താ.. അപ്പോഴേക്കും വരുൺ അവളുടെ കൈ കണ്ണിൽ നിന്നും എടുത്ത് കൊണ്ട് ഊതി തുടങ്ങി.. ഒന്ന് ഉറക്കെ ഊതെന്നും... ഫൂ... വരുൺ അമർത്തി ഒന്ന് ഊതി.. തുപ്പാൻ അല്ല പറഞ്ഞത്.. ഊതാനാ.... ഇത് കണ്ടു കൊണ്ടാണ് ദേവു വന്നത്.. അവൾ വിചാരിച്ചത് രണ്ടാളും ഫ്രഞ്ച് അടിക്കാനെന്നാണ്.....

ദേവു ആണെങ്കിൽ വിളിക്കണോ വിളിക്കണ്ടേ എന്ന അവസ്ഥയിലും.. നന്നായി ഊത് കാലാ... (പാറു ) ഇത്‌ അത് തന്നെ.. ചുണ്ട് പൊട്ടിക്കാണും അപ്പൊ ഊതി തരാൻ പറയുകയാ... ഓഹ് ന്തൊക്കെ ആയിരുന്നു.. ഇഷ്ടല്ല റോമൻസിച്ചിട്ടില്ല.. എന്നിട്ടിപ്പോ വീട്ടിൽ നിന്ന് പോരാത്തതിനാണെന്ന് തോന്നുന്നു ക്ലാസ്സ്‌ റൂമിൽ.. ഇനി എന്തൊക്കെ കാണേണ്ടി വരും ഈശ്വരാ (ദേവുവിന്റെ ആത്മ ) ക്ലാസ്സിലെ കുട്ടികൾ ഗ്രൗണ്ടിൽ കൂടി വരുന്നുണ്ടെന്ന് ദേവു കണ്ടതും അവളൊന്ന് മുരടനക്കി... ഞെട്ടിക്കൊണ്ട് പാറു വരുണിനെ തള്ളിമാറ്റി.. വരുൺ ആകെ അന്തം പോയി നിൽക്കുവാണ്.. ആരാ വന്നതെന്ന് അറിയില്ലല്ലോ.. രണ്ടാളുടേം റൊമാൻസ് കഴിഞ്ഞെങ്കിൽ മാറി നിന്നോ കുട്ടികൾ വരുന്നുണ്ട്.. റൊമാൻസ് അല്ല ദേവപ്രിയ ഇവളുടെ കണ്ണിൽ പൊടി.. (വരുൺ ) ഓ ഞാൻ ഒക്കെ വിശ്വസിച്ചു.. ബാക്കി കേൾക്കാൻ വയ്യാത്തത് കൊണ്ട് വരുൺ ഇറങ്ങിപ്പോയി... വരുൺ പോയതും ദേവു പാറുവിന്റെ ചിറി തിരിച്ചും മറിച്ചും നോക്കി..

ഇല്ലാ പൊട്ടിയിട്ടില്ല.. ന്താടി നീ നോക്കുന്നെ.. അപ്പൊ നിങ്ങൾ ഫ്രഞ്ച് അടിച്ചതല്ലേ... നിനക്കെന്താ ദേവു തലക്ക് ഓളം ഉണ്ടോ... കണ്ണിൽ കരട് പോയതാടി കോപ്പേ.. ദേ കണ്ണ് നോക്കിയേ.... കണ്മഷി പകുതി പോയതും കണ്ണ് ചുവന്നതും കണ്ടപ്പോൾ ദേവുവിന് കാര്യം മനസിലായി.. ഞാൻ വിചാരിച്ചു.. ആ.. നീ പലതും വിചാരിക്കും.. പട്ടി.. എടി സാറിന്റെ തിരിഞ്ഞു നിന്നുള്ള നിർത്തവും നിന്റെ ഊത് ഊത് എന്ന പറച്ചിലും കേട്ടപ്പോൾ ഞാൻ കരുതി.. വായ അടച്ചു മിണ്ടാതിരിക്കെടി പോർക്കേ... ഓ.... അവർ വരുന്നുണ്ട്.. നമുക്ക് പ്രാക്ടീസ് ചെയ്യാം.. മ്മ്.. ഇങ്ങോട്ട് എത്തട്ടെ.. ഞാൻ ഇപ്പോൾ വരാം (ദേവു ) ********❣️ ച്ഛെ.. ആ ദേവപ്രിയ തെറ്റിദ്ധരിചെന്ന് തോന്നുന്നു.. എങ്ങനെ ഞാൻ ഇനി അവളുടെ മുഖത്തേക്ക് നോക്കും... കണ്ണ് കൊണ്ട് നോക്കും... ഞാൻ അറിയാതെ തെറ്റിദ്ധരിച്ചതാ എന്റെ സാറേ.. അത് വിട്ടേക്ക്.. ഓഹ്.. സർ ഇതെങ്ങോട്ടാ ഈ പോണേ.. സ്റ്റാഫ്‌ റൂം തുറന്നിട്ടില്ലല്ലോ.. ക്ലാസ്സിൽ വന്നു ഇരുന്നൂടെ..

ഞങ്ങടെ ഡാൻസ് ഒന്ന് വന്നു നോക്കെന്നേ.. അത് ശെരിയാ... എന്നാൽ ഞാനും വരാം.. സർ മുന്നിൽ നടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞു വരാം. അല്ലേൽ ജാൻകി എന്നെ പൊങ്കാല ഇടും.. കരുൺ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. ദേവു ചുറ്റിപറ്റി അവിടെ തന്നെ നിന്നു.. വരുൺ ക്ലാസ്സിൽ എത്തിയപ്പോൾ പ്രാക്ടിസിനുള്ള കുട്ടികൾ ഒക്കെ എത്തിയിരുന്നു.... സർ നേരത്തെ വന്നോ... ഓ നിങ്ങൾ നേരത്തെ കോളേജിൽ വന്നാൽ എനിക്ക് സമാധാനം ഉണ്ടാവുമോ.. പാറുവിനെ നോക്കി കൊണ്ടാണ് വരുൺ പറഞ്ഞത്.... പാറു മുഖം തിരിച്ചിരുന്നു... അപ്പോഴേക്കും ദേവുവും വന്നു... അങ്ങനെ പ്രാക്ടീസ് തുടങ്ങി.. വരുൺ അങ്ങനെ ഒന്നും ഡാൻസ് ശ്രദ്ധിക്കാൻ പോയില്ല.. പെൺകുട്ടികൾ അല്ലെ... പക്ഷെ സ്വന്തം പ്രോപ്പർട്ടിയെ നോക്കി കൊണ്ട് ഇരുന്നു.. അതിനു ആരുടേം സർട്ടിഫിക്കറ്റ് വേണ്ടല്ലോ.. പിന്നെ പിന്നെ കുട്ടികൾ വന്നു കൊണ്ടിരുന്നു... വരുൺ പ്രേസേന്റ് എടുത്ത് സ്റ്റാഫ്‌ റൂമിൽ പോയിരുന്നു...

വേറെ പണി ഇല്ലാത്തത് കൊണ്ട് ഫോണിൽ കുത്തി കൊണ്ടിരുന്നു... പിന്നെ ഇടക്കിടക്ക് ക്ലാസ്സിൽ പോയി നോക്കും.. ആൺകുട്ടികൾക്ക് വേണ്ട ഗൈഡൻസ് കൊടുക്കും... റെസ്റ് എടുക്കാൻ വേണ്ടി പാറുവും ദേവുവും പുറത്തേക്ക് ഇറങ്ങി... ക്ലാസ്സിൽ ഇരുന്നിട്ട് ഒരു വീർപ്പുമുട്ടൽ ആണേന്നെ.. അതിനിടക്ക് 3ഡ് ഇയറിലെ ഒരു ചെക്കൻ വന്നു പാറുവിനെ പ്രൊപ്പോസ് ചെയ്തു.. യോഗല്യ ഏട്ടാ ആ പായ അങ്ങട്ട് മടക്കിക്കള.. പാറുവിന്റെ മറുപടി ഇതാർന്നു... അതെന്താടോ.. ഞാൻ ഈ കോഴ്സ് കഴിഞ്ഞാൽ ജോലിക്ക് കേറും.. ചേട്ടൻ കേറിക്കോജോലിക്ക് ന്നിട്ട് ഒരു കല്യാണം ഒക്കെ കഴിക്ക്.. ഒരു 3 മാസം മുമ്പേ ആയിരുന്നേൽ ഒരു കൈ നോക്കാമായിരുന്നു... അതെന്താ തന്റെ കല്യാണം? Yesh.. തല ആട്ടി കൊണ്ട് പാറു പറഞ്ഞു.. കഴിഞ്ഞിട്ടില്ലല്ലോ... അത് വരെ ഞാൻ കാത്തിരിക്കും.. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവോഴിഞ്ഞു... അത് പാടി ഇരിക്കേണ്ടി വരും..

(കൂടുതൽ വരി എഴുതുന്നില്ല... നിങ്ങൾക്ക് വെറുപ്പിക്കലാവും.. അല്ലാതെ എനിക്ക് വരി അറിയാഞ്ഞിട്ടല്ല 😌) താൻ നല്ല ഹുമർ സെൻസ് ഉള്ള കൂട്ടത്തിൽ ആണല്ലോ.. ഏയ് അങ്ങനെ ഒന്നുല്ല... ജാൻകി രവീന്ദ്രൻ എന്നല്ലേ പേര്.. അല്ല ഒരു തിരുത്തുണ്ട്.. ജാൻകി വരുൺ എന്നാ.. ഓഹ്... i സീ.. ചേട്ടന് അത്രയ്ക്കും നിർബന്ധം ആണേൽ ദേ ഇവളെ നോക്കിക്കോ.. ഇവൾ ആണേൽ ആരും ഇല്ലാതെ നിക്കുവാ.. ദേവു അവളുടെ കയ്യിൽ അമർത്തി പിച്ചി... സത്യം പറഞ്ഞാൽ ഞാൻ തന്നോട് ഒരു കാര്യം പറയാൻ വന്നതാ... ദേവുവിനെ നോക്കി കൊണ്ട് സീനിയർ പറഞ്ഞു.. അത് ചേട്ടൻ പറഞ്ഞല്ലോ.. (ദേവു ) അതിൽ ഒരു തിരുത്തൽ ഉണ്ട്... ന്താണാവോ (ദേവു ) തന്റെ ഫ്രെണ്ടിനോട്‌ തന്നെ ഇഷ്ടം ആണെന്ന് പറയാൻ വന്നതാ... ന്ത്... 2 ദിവസം ഇരുന്ന് ആലോചിക്ക് ന്താ പറഞ്ഞതെന്ന്.. എന്നിട്ട് ആർട്സ് കഴിഞ്ഞു എനിക്കൊരു റിപ്ലൈ താ.. എന്നും പറഞ്ഞു അവർ പോയി... എടി അവരെന്താടി പറഞ്ഞത് (ദേവു )

ചെറിയ ക്ലാസ്സിൽ ഇംഗ്ലീഷ് പഠിക്കുന്ന സമയത്ത് examinu വരില്ലേ indirect ആയിട്ട് question മാറ്റി എഴുതാൻ.. അതേപോലെ നിന്നെ ഇഷ്ടമാണെന്ന് ആ ചേട്ടൻ indirect ആയിട്ട് അതായത് വളഞ്ഞു മൂക്ക് പിടിച്ചു പറഞ്ഞതാ... ഓഹ്.. ഇച്ചിരി ഓവർ ആയില്ലേ.... നിനക്ക് ഓവർ... എന്നോട് ആദ്യമായിട്ട് കാലൻ ഇഷ്ടാണെന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നേൽ പൊളിച്ചിരിന്നു... അത് നമുക്ക് നമ്മുടെ ആദിരാത്രി വെറൈറ്റി ആക്കി പൊളിക്കാം... തിരിഞ്ഞു നോക്കിയ പാറുവും ദേവുവും കണ്ടത് പിറകിൽ കൈ കെട്ടി നിൽക്കുന്ന വരുണിനെ.... നിങ്ങൾക്ക് നാണം ഇല്ലേ ഒരു പെൺകുട്ടി ഒപ്പം നിൽക്കുമ്പോൾ ഇങ്ങനെ ഒക്കെ പറയാൻ.. ഞാൻ ന്തിനാ നാണിക്കുന്നെ.. ഇതൊക്കെ സ്വാഭാവികം അല്ലെ... സർ എപ്പോ വന്നു.... സീനിയർ ചേട്ടൻ പറഞ്ഞത് എല്ലാം വരുൺ കേട്ട് കാണുമോ എന്ന പേടിയിൽ ദേവു ചോദിച്ചു.... ഞാൻ വന്നിട്ട് അടുത്താഴ്ചയിൽ 24 കൊല്ലം ആവും എന്റെ ദേവുവെ.. തുടങ്ങി കാര്യം ആയി ന്തേലും പറയുമ്പോൾ ചളി..

പാറു പിറു പിറുത്തു.. ഞാൻ പോവാ ദേവു നീ ഉണ്ടേൽ വാ എന്നും പറഞ്ഞു പാറു പോയി. പിന്നാലെ ദേവുവും.. ഇനിയിപ്പോ ഞാൻ ന്തിനാ ഇവിടെ നിൽക്കുന്നെ എന്ന രീതിക്ക് വരുണും പോയി... *******❣️ വീട്ടിൽ എത്തിയപ്പോൾ വല്യേട്ടനും അച്ഛനും നേരത്തെ എത്തിയിട്ടുണ്ട്.... പാറുവും ആതുവും വരാനാവുന്നതെ ഉള്ളൂ... ഇന്നെന്താ ഏട്ടാ നേരത്തെ... അതോ.. ആ പെണ്ണിന് ബിരിയാണി തിന്നാൻ പൂതി ആവുന്നുണ്ടെന്ന്.. കടയിൽ നിന്ന് വാങ്ങാം എന്ന് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചില്ല.. ഉണ്ടാക്കി കൊടുക്കാം എന്ന്.. ഈ ഉള്ളി ഒന്നരിയെടാ... കണ്ണ് നീറിയിട്ട് വയ്യ... എനിക്കൊന്നും വയ്യ... ഓഫീസിൽ ഇരിക്കേണ്ട ഞാനാ ഈ കിടന്നു കഷ്ടപ്പെടുന്നെ.... അത് 8 മാസം മുന്നേ ആലോചിക്കണമായിരുന്നു.. പോടാ എനിക്ക് നാണം വരുന്നു... നാണിക്കാതെ ആ ഉള്ളി അരിയ് ഇരുന്നിട്ട്.. നിനക്കും ഈ അവസ്ഥ വരുമെടാ.. അപ്പൊ ഞാൻ നിന്റെ മുന്നിലൂടെ തുള്ളി തുള്ളി പോവും.. നോക്കിക്കോ.. ഹും.. നടക്കാൻ വയ്യാഞ്ഞിട്ടാണോ തുള്ളി തുള്ളി പോവണേ.... പിന്നെ ഇന്റെ അവസ്ഥ അങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമോ എന്ന് എനിക്ക് തന്നെ അറിയില്ല.. പാറു വരാറായോ..

ബസ് കിട്ടിയിട്ട് വേണ്ടേ.. അത് മാത്രോ.. അവിടെ ഉള്ള പുല്ലിനോടും ജന്തുക്കളോടും ഒക്കെ സംസാരിച്ചു എപ്പോ എത്താനാ... അല്ല അവളെ എന്തിനാ... ഉള്ളി അരിയാൻ.... ഉള്ളി പൊക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആഹ് നോക്കി ഇരുന്നോ അവളല്ലേ ആള് ഇപ്പോൾ വരും അരിയാൻ.. അപ്പോഴേക്കും അമ്മ തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം നേരെ ആക്കാൻ വല്യേട്ടന്റെ മുന്നിൽ കൊണ്ടു വന്നു വച്ചു... എന്റെ അമ്മേ... തീരുമ്പൊ തീരുമ്പോ പണി തരാൻ ഞാൻ ന്താ കുപ്പീന്ന് വന്ന ഭൂതമോ... ഇത് തന്നെ തീർന്നിട്ടില്ല.. എടാ വരുണെ... വിളിച്ചിട്ട് വരുണിനെ നോക്കിയപ്പോൾ വരുൺ നിന്നിടത്തു ആള് പോയിട്ട് പൂട പോലും ഇല്ലാ... നൈസ് ആയിട്ട് മുങ്ങി അല്ലെ വല്യേട്ടൻ മനസ്സിൽ ആലോചിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ കല പില കൂട്ടി പാറുവും ആതുവും വന്നു... പാറുവിനെ കണ്ടതും വല്യേട്ടൻ സോപ്പിടാൻ തുടങ്ങി... മോളെ പാറു ഫ്രഷ് ആയി വേഗം വായെടി.. ഇന്ന് ചിക്കൻ ബിരിയാണി ആണ്..

വന്നു ഒന്ന് ഏട്ടനെ സഹായിക്കെടി... ഫ്രഷ് ആയിട്ട് ചായ കുടിച്ചിട്ട് സഹായിക്കാം.. അതുവരെ വെറുതെ ഇരിക്കണ്ട...അരിഞ്ഞോ അരിഞ്ഞോ... അതും പറഞ്ഞു പാറു റൂമിലേക്ക് ഓടി... ******❣️ റൂമിൽ ചെന്നപ്പോൾ കാലൻ കുളിക്കുവാ... വേഗം കുളിക്കണെ.. നിക്ക് താഴേ പണി ഉണ്ട്.. ബാത്‌റൂമിൽ കോട്ടി കൊണ്ട് പാറു പറഞ്ഞു.... വേഗം പിന്നിയിട്ട മുടിയെല്ലാം ഊരി മേലോട്ട് കെട്ടി വച്ചു.... എന്നിട്ട് ടേബിളിൽ കയറി ഇരുന്ന് ഫോണിൽ കുത്തി ഇരുന്നു... അപ്പോഴേക്കും വരുൺ കുളിച്ചിറങ്ങി.... ഇതൊന്നും പാറു അറിഞ്ഞിട്ടില്ല.... വരുൺ ടേബിളിന്റെ അടുത്ത് വന്നു നിന്ന് കൊണ്ട് പറഞ്ഞു... ഹലോ മാഡം കുളിക്കുന്നില്ലേ... താഴേ ജോലി ഉണ്ടെന്ന് പറഞ്ഞിട്ട്..? നിങ്ങൾ ഇറങ്ങിയോ.. ഞാൻ കണ്ടില്ല.. പാറു വേഗം ഫോൺ ചാർജിൽ ഇട്ട് കൊണ്ട് എണീറ്റു.. പോവാൻ നിന്ന പാറുവിനു പോവാൻ പറ്റുന്നില്ല.. നിങ്ങൾക്ക് ഈ ഒരു വിചാരം മാത്രേ ഉള്ളോ.. ഡ്രസ്സ്‌ പിടിച്ചു വച്ചത് വരുൺ ആണെന്ന് കരുതി പാറു ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു...

വരുൺ ആദ്യം ഒന്ന് അന്ധാളിച്ചു.. പിന്നെ അവന്റെ മുഖത്ത് ദേഷ്യം വന്നു.. ചീ ഞാൻ ആണോ നിന്റെ ഡ്രസ്സ്‌ പിടിച്ചു വെച്ചതെന്ന് നോക്കെടി.... പാറു നോക്കിയപ്പോൾ കണ്ടത് ടേബിളിൽ കുടുങ്ങി കിടക്കുന്ന ഡ്രസ്സ്‌ ആണ്... വരുൺ ദേഷ്യം കൊണ്ട് വിറച്ചപ്പോൾ പാറു പേടി കൊണ്ട് വിറക്കാൻ തുടങ്ങി.. അവന്റെ ഇങ്ങനൊരു ഭാവം അവൾ ആദ്യമായി കാണുകയായിരുന്നു... Look ജാൻകി... ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതാണ് നിനക്ക് എന്നിൽ ഉള്ള അവകാശവും എനിക്ക് നിന്നിൽ ഉള്ള അവകാശവും.. നീ എന്താ ആളെ പൊട്ടനാക്കുവാണോ... ഇടക്ക് അങ്ങനെ ഒക്കെ സംഭവിച്ചു എങ്കിലും നീ എപ്പോഴും എന്നെ താഴ്ത്തി കെട്ടാൻ ശ്രമിക്കരുത് ഞാൻ നിന്റെ ഹസ്ബൻഡ് ആണ് ആ പരിഗണന എങ്കിലും തരണം... ഇതിത്തിരി കൂടി പോയി.. അത് ഞാൻ... ശ്.. ഒന്നും പറയണ്ട.. എനിക്കൊന്നും കേൾക്കേം വേണ്ട എന്നും പറഞ്ഞു വാതിൽ വലിച്ചടച്ചു വരുൺ ഇറങ്ങി പ്പോയി.. ആ എന്നാ പൊ... വന്ന സങ്കടം പിടിച്ചു വച്ചു കൊണ്ട് പാറു ഫ്രഷ് ആവാൻ പോയി... താഴെ ചെന്നു ചായ കുടിച്ചു വല്യേട്ടനെ ഹെൽപാൻ ഇരുന്നു..

തൊട്ടടുത്തു ഫോണിൽ കുത്തി കാലനും ഇരിപ്പുണ്ട്.. ഇന്നെന്താ ഒരു ശോക മൂകത... (വല്യേട്ടൻ ) എന്ത് മൂകത.. ഞാൻ പോവുമ്പോഴും ഏട്ടൻ ഈ ഉള്ളി ആണല്ലോ അരിഞ്ഞിരുന്നത്.. അത് ഇപ്പോഴും കഴിഞ്ഞില്ലേ... അത് ഞാൻ നിന്നെ കാത്തിരുന്നു.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... ഇന്ന് ബിരിയാണി തിന്നാൻ പറ്റുമോ ഇങ്ങനെ ആണേൽ.. നീ ഉണ്ടേൽ വേഗം കഴിയും.. ഉവ്വ.... പാറു ഇടക്കിടക്ക് വരുണിനെ ഏറു കണ്ണിട്ട് നോക്കി കൊണ്ടിരുന്നു... ബട്ട്‌ കാലൻ നല്ല കലിപ്പിലാ.. നോ mind.... ഇത്‌ കണ്ട ലെ വല്യേട്ടൻ.. എന്റെ പാറുവെ സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ ഊറ്റി കുടിച്ചാലോ.. അത് നിനക്കുള്ളത് തന്നെയാ... വല്യേട്ടാ.. ഇങ്ങനെ ഇരുന്ന് സംസാരിച്ചാൽ ഉള്ളി ആവില്ല എന്നും പറഞ്ഞു അവൾ ഉള്ളി വാങ്ങി അരിയാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞപ്പോൾ വരുണും കൂടി.. അതുകൊണ്ട് എളുപ്പത്തിൽ എല്ലാം കഴിഞ്ഞു... നീ ഇവിടെ വൃത്തിയാക്കിക്കോ ഞാൻ ഇത്‌ അടുക്കളയിൽ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു വല്യേട്ടൻ എല്ലാം താങ്ങി പിടിച്ചു കൊണ്ടോയി...

സോറി.... ഞാൻ അറിയാതെ പറഞ്ഞതാ.. വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... വിട്ടേ... എനിക്കൊന്നും കേൾക്കണ്ട.. പാറുവിന്റെ കൈ വിടുവിച്ചു കൊണ്ട് വരുൺ എഴുന്നേറ്റ് പോയി.. ഓഹ് ന്തൊരു കലിപ്പാണ്.. ഒരു കുത്ത് കൊടുക്കാനാ തോന്നുന്നേ.. ഹും... പാറു അവിടെ വൃത്തിയാക്കാൻ നിന്നു... അടുക്കള ഭരണം അച്ഛനും അമ്മയും കൂടി ഏറ്റെടുത്തു.. അതോണ്ട് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും ആതു ചേച്ചിയും വാവയെയും കൂട്ടി പൊന്നുവേച്ചീടെ റൂമിൽ പോയി.. എന്താണ് എല്ലാരും കൂടി... എന്തോ ബുക്ക്‌ വായിച്ചു കൊണ്ടിരുന്ന പൊന്നു അവരെ കണ്ടപ്പോൾ ചോദിച്ചു... ഓഹ് അടുക്കള ഭരണം അങ്കിളും ആന്റിയും ഏറ്റെടുത്തു.. വെള്ളം കുടിക്കാൻ പോലും പോവരുതെന്നാ ഓർഡർ.. അപ്പൊ ഞങ്ങൾ ഇങ്ങോട്ട് പോന്നു (ആതു ) പാറു ഒന്നും മിണ്ടാതെ പൊന്നുവിന്റെ അടുത്ത് കിടന്നു.. ഇന്നെന്താ കാന്താരിക്ക് പറ്റിയെ... മ്മ്? (പൊന്നു )

എനിക്കും അറിയില്ല കുറെ നേരം ആയി ഇങ്ങനെ നടക്കുന്നു (ആതു ) പാറു ഇളിച്ചു കൊണ്ട് എണീറ്റിരുന്നു.... അവളുടെ ഫോണിൽ ടോം and ജെറി വച്ചു വാവക്ക് കൊടുത്തു... കുട്ടികളെ ശ്രദ്ധിക്കണം ഇക്കാര്യത്തിൽ... വാവടെ ശ്രദ്ധ ഫോണിൽ ആണെന്ന് കണ്ട പാറു കാര്യങ്ങൾ എല്ലാം രണ്ടാളോടുമായി പറഞ്ഞു... അതിനു അവനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല... ന്നാലും അവൻ ഇങ്ങനെ പറയണ്ടായിരുന്നു... (പൊന്നു ) ചേച്ചി ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്..ഇതിപ്പോ രണ്ട് തോണിയിലും കാലിട്ട് കൊണ്ട് (പാറു ) എടി പൊട്ടി രണ്ടാളുടേം അടുത്ത് തെറ്റ് ഉണ്ട്.. പിന്നെയിപ്പോ ന്ത് ചെയ്യാനാ.. നിന്റെയൊക്കെ വല്യേട്ടൻ ഇതിലും വല്ലാത്തയിരുന്നു... ഇപ്പോഴാ ഒന്ന് ബോധം വച്ചു വരുന്നേ (പൊന്നു ) അത് ചേച്ചി പറഞ്ഞിട്ട് വേണ്ടല്ലോ.. ഞങ്ങൾ സ്ഥിരം കാണുന്നതല്ലേ.. (ആതു ) ഓഹ് ഇതിനൊരു സൊല്യൂഷൻ പറഞ്ഞു താ (പാറു ) അവന്റെ പരിഭവം നീ തീർത്തു കൊടുക്ക്.. (പൊന്നു ) എങ്ങനെ.. അതൊക്കെ നിനക്ക് ഞങ്ങൾ പറഞ്ഞു തരണോ..

സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ.. (ആതു ) അയ്യേ.. എനിക്ക് അങ്ങനെ ഒന്നും... എന്നാ പിന്നെ ഇങ്ങനെ നടന്നോ.. അല്ലപിന്നെ (പൊന്നു ) ഇത്‌ വേണോ. വേറെ വഴി ഇല്ലേ.. വേറെ വഴി നീ കണ്ടുപിടിക്ക്.. ഞങ്ങൾക്ക് ഇതാണ് നല്ല വഴിയായി തോന്നിയത്... എന്നാൽ പിന്നെ തുടങ്ങാം ലെ.. നിനക്ക് ഡൌട്ട് ഉണ്ടേൽ കുറച്ചൊക്കെ ഫോണിൽ നോക്കി പഠിച്ചോ ഭർത്താവിനെ എങ്ങനെ വളക്കാം എന്ന്.. പൊന്നു കുലുങ്ങി ചിരിച്ചു കൊണ്ടു പറഞ്ഞു.. എന്റെ കുഞ്ഞാവേ നീ എന്ത് തെറ്റ് ചെയ്തു ഈ വയറ്റിൽ കിടക്കാൻ.. പൊന്നുവിന്റെ വയർ തടവി കൊണ്ട് പാറു പറഞ്ഞു... അപ്പോഴേക്കും വരുണും വല്യേട്ടനും റൂമിലേക്ക് വന്നു.. ഓ എല്ലാവരേം ഇവിടെ അട്ടിക്ക് ഇട്ടേക്കുവാണോ... (വല്യേട്ടൻ ) ഓ നിങ്ങടേം കൂടി കുറവേ ഉണ്ടായിരുന്നുള്ളു... (പൊന്നു ) നീ ഇത്‌ പറയണം.. നിനക്ക് ബിരിയാണി കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് കേട്ടപ്പോഴേ ഞാൻ അരിയും ചിക്കനും സാധങ്ങളും എല്ലാം വാങ്ങി കൊണ്ടന്നു തന്ന നീ തന്നെ ഇത്‌ പറയണം..

എല്ലാ ഭർത്താക്കന്മാരും ഈ സമയത്ത് ചെയ്യുന്ന കാര്യമേ നിങ്ങളും ചെയ്തുള്ളു... നിങ്ങൾ ആദ്യായിട്ട് ആണെന്ന് മാത്രം.. നൈസ് ആയിട്ടൊന്ന്.... ശശി ആയി വല്യേട്ടാ.. ചിരിച്ചു കൊണ്ട് വാവ പറഞ്ഞു... ആ കേശുവിനെയും ദാസപ്പനെയും ച്നേഹയെയും വിളിക്കാൻ ഫോൺ ചോദിച്ചു വായോ നീ കോവെ.. നിക്ക് പാറു തരുമല്ലോ കൊല്ല്യേട്ട.. വാവയും അതെ റേഞ്ചിൽ തിരിച്ചടിച്ചു.. അരുണേ... ന്തോ ദാ വരുന്നു.. ദശമൂലം ദാമുവിനെ കൂട്ട് പിടിച്ചു വല്യേട്ടൻ സ്വയം തൃപ്തി അടങ്ങി.. *********💕 ഫുഡാൻ ഇരുന്നപ്പോൾ കോഴി കാലിനു തല്ലുകൂടൽ ആയിരുന്നു... പറയണ്ടല്ലോ വല്യേട്ടൻ ആണ് മെയിൻ... അങ്ങനെ 4 കാലുള്ളത് 1=വല്യേട്ടൻ (കൂട്ടത്തിലെ ഏറ്റവും കുഞ്ഞു കുട്ടിയാ ) 2=വാവ 3=പാറു 4=ആതു and പൊന്നു പീസ് പീസ്...

വരുൺ നോക്കി വെള്ളം ഇറക്കിയപ്പോൾ വല്യേട്ടൻ ഒരു കഷ്ണം കൊടുത്തു.. പാവല്ലേ... പാറുവിന്റെ മട്ടും ഭാവവും( മ്ലാനത ) ഒക്കെ കണ്ടിട്ട് വല്യേട്ടനു ഡൌട്ട് തോന്നാതില്ലാതില്ല.... കുരുട്ടു ബുദ്ധി ഉള്ള മനുഷ്യനാ... വല്യേട്ടൻ ഒന്ന് വരുണിനെ നോക്കും പാറുവിനെ നോക്കും, പാറുവിനെ നോക്കും വരുണിനെ നോക്കും.. അങ്ങനെ നോക്കി നോക്കി മൂപ്പർക്ക് ബിരിയാണി തിന്നാനുള്ള കോൺസെൻട്രേഷൻ പോയപ്പോ നോട്ടം പ്ലേറ്റിലേക്ക് ഫോക്കസിച്ചു.. കഴിച്ചു കഴിഞ്ഞതും വരുൺ മേലേക്ക് പോയി.. പാറു ചെന്നപ്പോഴേക്കും അവൻ കിടന്നിരുന്നു... ഓഹ് ഇത്രേ ദേഷ്യമോ. 10 മണി അല്ലെ ആയുള്ളൂ.. ഹും ജാട തെണ്ടി.. പാറു വരുണിന്റെ അപ്പുറത്ത് കിടന്നു *****💞****** അപ്പോൾ നാളെ മിഷൻ കാലേട്ടൻ സ്റ്റാർട്ട്‌.. നമുക്ക് നോക്കാം കാലൻ മൂക്കും കുത്തി വീഴുമോ എന്ന് *****💕*****......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story