നിന്നിലലിയാൻ: ഭാഗം 44

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ ഞാൻ ജിമ്മിന് പോവാൻ എഴുന്നേറ്റപ്പോൾ അവൾ എന്നേം ചുറ്റി പിടിച്ചിട്ടാ കിടക്കുന്നെ... പൂതന കിടക്കുന്ന കിടപ്പ് കണ്ടോ... ഒറ്റ തട്ടായിരുന്നു.. അമ്മച്ചിയെ ഞാൻ കൊക്കയിൽ വീണേ.... ഛചി എഴുന്നേൽക്കേടി അവളുടെ ഒരു കൊക്ക.. കണ്ണു തുറന്ന് നോക്കിയപ്പോൾ കാലൻ മുന്നിൽ... അപ്പൊ ഞാൻ കൊക്കയിൽ വീണില്ലേ... (ആത്മ ) താൻ എന്തിനാടോ എന്നെ ചവിട്ടിയെ... ന്റെ നടു ... പിന്നെ എന്നെ കെട്ടിപ്പിടിച്ചു കിടക്കാം എന്ന് കരുതിയോ.... എന്നെ തൊട്ടാൽ ഉണ്ടല്ലോ.. എന്നും പറഞ്ഞു വരുൺ ജിമ്മിലേക്ക് പോവാൻ റെഡി ആയി... ഓ പിന്നെ.. അങ്ങനെ ആണേൽ ന്നാൽ ഞാൻ എത്രെ തവണ ഇയാളെ പിടിച്ചു ചവിട്ടണം ... (വെറും ആത്മ ) വരുൺ പോയതും പാറു വീണ്ടും ബെഡിലേക്ക് ചാഞ്ഞു... കുറച്ചു കഴിഞ്ഞു എണീറ്റ് ഫ്രഷ് ആവാതെ താഴേക്ക് ചെന്നു... അവിടെ തട്ടി മുട്ടി നിന്ന് കാലൻ വരാനുള്ള ടൈം ആയപ്പോൾ ഓടിപ്പോയി ബാത്‌റൂമിൽ കയറി.... വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. ഹും... അങ്ങനെ കുളി കഴിഞ്ഞു ഇറങ്ങിയതും വരുൺ റൂമിലേക്ക് വന്നതും ഒരേ ടൈമിൽ.. ന്താ ടൈമിംഗ്... പാറു ഒന്നാത്മകഥിച്ചു... വരുൺ അവളെ നോക്കാതെ തന്നെ വേഗം ഫ്രഷ് ആവാൻ പോയി... ഈശ്വരാ കുളിച്ചു വരുന്ന ഭാര്യ അവളെ റൊമാന്റിക് ആയി നോക്കി നിൽക്കുന്ന ഫർത്താവ് ഇങ്ങനെ ഒക്കെ വിചാരിച്ച ഞാൻ ഇപ്പോൾ ആരായി... ഒറ്റ ദിവസം കൊണ്ട് കാലൻ നന്നായോ🤔🤔...

വിടില്ല ഞാൻ... പാറു ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിൽ പോയി മാറി വന്നു... വരുൺ ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും അതുവരെ വെറുതെ ഇരിക്കാർന്ന പാറു കണ്ണാടിയുടെ അടുത്തു പോയി നിന്ന് തല തുവർത്താൻ തുടങ്ങി.... വരുൺ ബെഡിൽ ഇരുന്ന് ഫോൺ നോക്കാനും തുടങ്ങി... ച്ഛെ.. നോക്കുന്നില്ലല്ലോ... ഭർത്താവിനെ വീഴ്ത്താൻ ഞാൻ ഇനി ഏതൊക്കെ വഴി സ്വീകരിക്കേണ്ടി വരുമോ ആവോ... ഈ ചെങ്ങായി ആണെങ്കിൽ നോക്കുന്നു പോലുമില്ല.. മുടിയിലെ വെള്ളം തെറിപ്പിക്കാമെന്ന് വച്ചാലോ മുന്നേ മുടി കെട്ടി വച്ചത് കൊണ്ട് തോർത്തു അതെല്ലാം ഊറ്റി കൊണ്ടോയി... ഒരു പാട്ട് പാടിയാലോ... ഏഴിമല പൂഞ്ചോല 🤭 മാമലക്കു മണിമാല 😝 പൊൻമാല ആാാാാ 😜 പൊൻമാല ആാാാ 😍 പുത്തൻ ഞാറ്റുവേല 😉 കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി 💃 കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി 😌 കൊഞ്ചെടി മുത്തേ...... ❣️ ആ നോക്കുന്നുണ്ട് നോക്കുന്നുണ്ട്... ഭഗവാനെ കട്ടക്ക് കൂടെ നിന്നോണെ കൈ വിട്ട കളിയാണ്.. മൊട്ടു സൂചി ഇടാൻ ഗ്യാപ് കൊടുത്താൽ തൂമ്പ കേറ്റുന്ന ആളെ ആണ് നീ എനിക്ക് കെട്ട്യോൻ ആയി തന്നേക്കണെ... വേറെ ഒന്നും വേണ്ട ഒന്ന് മിണ്ടിയാൽ മതി.. ഒന്നും കൂടി കണ്ണാടിയിലൂടെ നോക്കിയപ്പോൾ വരുൺ അവളെ തന്നെ നോക്കിയിരുപ്പാണ്... പാറു വേഗം കുങ്കുമ ചെപ്പ് എടുത്തു ആ സ്പോട്ടിൽ വരുൺ എണീറ്റ് അവളുടെ അടുത്തേക്ക് വന്നു..

വരുൺ സിന്ദൂരം ഇട്ട് തരാൻ വന്നതാണെന്ന് കരുതി പാറു ചെപ്പ് അവനു നീട്ടിയപ്പോൾ വരുൺ അവിടെ ഇരുന്ന അവന്റ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി.. ഇപ്പോൾ ഞാൻ ആരായി അതന്നെ ശശി.. ഇയാളെ ഞാൻ എങ്ങനെ മെരുക്കാനാണ്... ഇനിയിപ്പോ ഞാൻ ന്തിനാ ഇവിടെ നിൽക്കുന്നെ എന്നും പറഞ്ഞു പാറു സിന്ദൂരം ഇട്ട് താഴേക്ക് ചെന്നില്ല അപ്പോഴേക്കും ആതു ചേച്ചി അവളേം വലിച്ചു കൊണ്ട് പൊന്നുവേച്ചീടെ റൂമിലേക്ക് കൊണ്ടു പോയി വാതിൽ ലോക്കി.. ന്താ ചേച്ചി ന്ത് പറ്റി ന്തിനാ ഇങ്ങനെ പിടിച്ചു വലിച്ചു കൊടുന്നെ.. ബെഡിൽ ഇരുന്നു കൊണ്ട് പാറു ചോദിച്ചു.. ന്തായി വല്ലതും നടന്നോ😜... (ആതു ) ഇത്‌ നടക്കും എന്ന് തോന്നുന്നില്ല എന്റെ ചേച്ചിമാരെ.. ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഭാവം പോലും ഇല്ലാന്നേ... ഒരാൾക്ക് ഇത്രേ പെട്ടെന്ന് ഇത്രേം മാറ്റം.. unsahicable 😵😵.. ഇപ്പോൾ തന്നെ പിന്മാറിയാലോ നമ്മൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ.. ഫസ്റ്റ് കുഴിച്ചാൽ തന്നെ വെള്ളം കാണില്ലല്ലോ.. നമുക്ക് നോക്കാം അവൻ ഏത് വരെ പോവുമെന്ന് (പൊന്നു ) ഓ ഇത്‌ ഏത് വരേം പോവില്ല.. തോറ്റു തുന്നം പാടും.. ആര് അവനോ😄 (പൊന്നു ) അല്ല നമ്മൾ 😒 നീ ഈ വാതിൽ അടച്ചിട്ടു ന്താ പണി വാതിൽ തുറന്നെ പൊന്നു... വല്യേട്ടൻ വാതിലിൽ മുട്ടി കൊണ്ട് അലറി പൊളിക്കാൻ തുടങ്ങി.. അതേയ് അരുണേട്ടൻ ഇതൊന്നും അറിയണ്ട സ്വന്തം ഭർത്താവ് ആയത് കൊണ്ട് പറയല്ല ഇങ്ങനെ ഒരു കുത്തിത്തിരുപ്പൻ വേറെ എവിടേം ഉണ്ടാവില്ല..

ഇനി വാതിൽ തുറന്നോ ആതു.. പൊന്നുവേച്ചി പറഞ്ഞു.. ആതു വേഗം പോയി വാതിൽ തുറന്നു.. ഓ നീ ഉണ്ടായിരുന്നോ ഇവിടെ അല്ല വാതിൽ അടച്ചു ന്താ പരുപാടി... ഞങ്ങൾ വെറുതെ ഓരോന്നു പറഞ്ഞിരിക്കാർന്നു.. (പാറു ) ആഹാ നീയും ഉണ്ടോ.. അല്ല ആർക്കും ചായ വേണ്ടേ.. ഞാനും വരുണും പുറത്ത് പോയതായിരുന്നു.. വാ ഇനി കഴിക്കാം.. *******💞 കാലന് ന്തോ ഇന്ന് എന്റെ അടുത്തല്ല ഇരുന്നത്.. വല്യ മിണ്ടാട്ടം ഒന്നുല്ല്യ.. ഓഹ് ഇതെന്താ ഇവിടെ ആരേലും ചത്തോ ..എല്ലാവരും ഇങ്ങനെ സൈലന്റ് ആയി ഇരിക്കുന്നെ (അച്ഛൻ ) ഞാൻ വയലെന്റ് ആവാൻ അച്ഛൻ അച്ഛന്റെ പ്ലേറ്റിലെ മുട്ട എനിക്ക് തരുമോ 😌(വല്യേട്ടൻ ) ഓ നീ മിണ്ടിയില്ലെങ്കിലും എനിക്ക് ഒരു കുഴപ്പോം ഇല്ലാ (അച്ഛൻ ) ആയ് അച്ഛൻ അങ്ങനെ പറയരുത്.. മിണ്ടാതെ ഇരുന്ന് കഴിക്കേടാ.. ഇത്രേ നേരം മിണ്ടാഞ്ഞിട്ടായിരുന്നു.. ഇപ്പോൾ മിണ്ടിയതിനും.. കൺട്രി അച്ഛൻ.. നീ പോടാ സ്റ്റേറ്റ് മോനെ.. ഞാൻ കൺട്രി ആണേൽ നീ അതിൽ നിന്ന് ഒരക്ഷരം മാറ്റിയാൽ ഉള്ളതാ.... അപ്പോഴേക്കും അവിടെ കൂട്ട ചിരി ഉയർന്നു🤣🤣.. കാര്യം മനസിലാവാതെ ഏട്ടൻ പ്ലിങ്ങി ഇരിക്കുന്നു🤐... ന്നാലും അച്ഛൻ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക... വല്യേട്ടൻ തിങ്കലോട് തിങ്കൽ🤔🤔... *******💞 ഈയിടെയായി ശനിയാഴ്ചയും ഞായറാഴ്ചയും അച്ഛനും ഏട്ടനും ഓഫീസിൽ പോവാറില്ല... ഈ 2 ദിവസം വീട്ടിൽ ചിലവഴിക്കും... വാവ ശോകമൂകമായി ഇരിക്കുന്നത് കണ്ടപ്പോൾ പാറു അവളുടെ അടുത്തേക്ക് ചെന്നു.. ന്ത് പറ്റി വാവകുട്ടി.. ന്താ ഇങ്ങനെ ഇരിക്കുന്നെ... വാവയെ മടിയിൽ ഇരുത്തി കൊണ്ട് പാറു ചോദിച്ചു... 2 ദിവസം ക്ലാസ്സ്‌ ഇല്ലല്ലോ.. ച്നേഹയെ കാണാൻ തോന്നാ.. ച്നേഹയെ ആവില്ല.. ആ കള്ള കേശുവിനെ ആവും.. (വല്യേട്ടൻ )

ന്തായാലും അവൻ വല്യേട്ടന്റെ അത്ര കള്ളൻ അല്ല.. കൊഞ്ഞനം കാട്ടി കൊണ്ട് വാവ പറഞ്ഞു.. കണ്ടോ കുട്ടിക്ക് വരെ മനസിലായി പെരുങ്കള്ളൻ വല്യേട്ടൻ ആണെന്ന്... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.. ആരാടി കള്ളൻ ഏറ്റവും കള്ളൻ നിന്റെ കുഞ്ഞേട്ടനാ.. ഞാൻ ചെയ്യുന്നത് എല്ലാരും അറിയും.. ന്നാൽ നിന്റെ കുഞ്ഞേട്ടൻ എല്ലാം ആരും അറിയാതെ ഒളിച്ചും പാത്തും ആണ് ചെയ്യുന്നേ. വല്യേട്ടൻ വാവയെ എടുത്ത് നടന്നു കൊണ്ട് പറഞ്ഞു.... ആണോ... അവന്റെ തോളിൽ ചാഞ്ഞു കിടന്ന് കൊണ്ട് വാവ ചോദിച്ചു.. ആഹ്ന്ന്.. ഇനി ആരോടും പറയണ്ട.. നമ്മൾ മാത്രം അറിഞ്ഞാൽ മതി ട്ടൊ.. അങ്ങനെ ആണേൽ കേശുവിനു വിളിച്ചു താ... ഈ പെണ്ണ്... ഇതെന്നെ കൊണ്ട് കുത്തുവാള എടുപ്പിക്കും.. പോയെടി പോയി വല്ലതും ഇരുന്ന് പഠിക്ക്.. അവളുടെ ഒരു കേശു.. വാവയെ നിലത്തു ഇറക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നീ പോടാ കോഴിത്തലയാ... എന്നും പറഞ്ഞു വാവ ഓടി.. ഭാഗ്യം ആരും കണ്ടില്ല എന്ന് പറഞ്ഞു തിരിഞ്ഞ വല്യേട്ടൻ കണ്ടത് വായ പൊത്തി ചിരി കടിച്ചു പിടിക്കുന്ന പാറുവിനെ ആണ്🤭🤭.. എല്ലാം കേട്ടു ലെ.. (വല്യേട്ടൻ ) അവൾ അതെ എന്ന അത്ഥത്തിൽ തലയാട്ടി.. ഈ കുട്ടി വായ തുറന്നാൽ നുണയെ പറയു.. ഏത് കുട്ടി.. ഈ കുട്ടി എന്നും പറഞ്ഞു വല്യേട്ടൻ സ്വയം ചൂണ്ടി... പാറു... അപ്പോഴേക്കും ആതുവിന്റെ വിളി വന്നു... ചെന്നു നോക്കിയപ്പോൾ ആതു ചേച്ചിയും പൊന്നു ചേച്ചിയും കാര്യമായ ചർച്ചയിലാ...

ന്താ ആതു ചേച്ചി... എടി വരുൺ മുകളിലേക്ക് പോയിട്ടുണ്ട്.. ഒന്ന് പോയി സോപ്പിട്ടു നോക്ക്.. ചിലപ്പോൾ വീണാലോ.. (പൊന്നു ) അത് വേണോ.. എടി റൂമിൽ അല്ലെ നിന്റെ വില പോവോന്നും ഇല്ലാ... ചെന്നു നോക്ക്.... (ആതു ) ഇനി എങ്ങാനും വീണാലോ... വീണാൽ നീ അങ്ങു പിടിച്ചോണം.. പിന്നെ നിങ്ങളായി നിങ്ങടെ പാടായി🙈.... (പൊന്നു ) ചേച്ചി... ഇത്‌ വേണ്ട എനിക്ക് പേടിയാ.. ന്തോ പോലെ😪... അപ്പൊ ഇതിനു മുന്നേ ഒന്നും😲? (പൊന്നു ) ഇല്ലാ😁😁. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. ഓഹ് ഞാൻ ആണേൽ അങ്ങട്ട് പോയി നിർബന്ധിച്ചേനെ☹️ (ആതു ) അത് കണ്ടാലേ പറയും അങ്ങനെ ഒരു ഐറ്റം ആണെന്ന് 😎(പാറു ) ഈ🤠.. ആതു ഇളിച്ചു കാട്ടി.. നീ എന്തായാലും ചെന്നു നോക്ക്.. ഇനിയിപ്പോ അവൻ മൂക്കും കുത്തി വീണാലും നീ ഫസ്റ്റ് ഡേ അങ്ങ് നടത്തിക്കോ🌄....( പൊന്നു ) വീണു എന്ന് കണ്ടാൽ ഞാൻ ഓടി പൊന്നോളാം... അപ്പൊ കാർന്നോത്തികൾ എന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞു പാറു മുകളിലേക്ക് ചെന്നു.... ചാരിയിട്ട വാതിൽ തള്ളി തുറന്ന് പാറു റൂമിലേക്ക് കയറി വരുണിനെ നോക്കി... ലാപ്പിൽ ന്തോ നോക്കി ഇരിക്കുവാ.. പാറു വന്നതറിഞ്ഞിട്ടും വരുൺ നോക്കിയില്ല.. പാറുവിനു ദേഷ്യം വന്നു അവന്റെ അടുത്തേക്ക് ചെന്ന് ലാപ് മാറ്റി അവന്റെ മുന്നിൽ കയറി ഇരുന്നു.. വരുൺ ശ്രദ്ധിക്കാതെ ഫോൺ എടുത്ത് അതിൽ നോക്കി ഇരിക്കാൻ തുടങ്ങി... പാറു അതും വാങ്ങി മാറ്റി വച്ചു.. ഡോ കാലാ മുഖത്തേക്ക് നോക്കെടോ.. ............

നോക്കുന്നില്ല.. എന്റെ മുഖത്തേക്ക് നോക്കിയാൽ എന്താന്നും.. പേടിച്ചിട്ടാണോ.. പാറു കുസൃതി ചിരിയോടെ ചോദിച്ചു... നോക്കി.... നല്ല കലിപ്പിൽ തന്നെ നോക്കി... നീ മാറി ഇരുന്നേ.. എനിക്ക് വേറെ പണി ഉണ്ട്... ആ എനിക്കും വേറെ പണിയുണ്ട്.. ആദ്യം താ.. കൈ നീട്ടി കൊണ്ട് പാറു ചോദിച്ചു.. ന്ത് 🤨 ഇന്റെ അരഞ്ഞാണം അന്ന് നിങ്ങൾ പൊട്ടിച്ചില്ലേ അത്... മുത്തപ്പാ ഇതിൽ അയാൾ മൂക്കും കുത്തി വീഴണേ... (ആത്മ ) എന്റെ കയ്യിൽ എവിടുന്നാ.. ആ മുത്ത് എടുത്ത് കോർത്തു കെട്ട്.. എന്നിട്ട് എത്തുന്നില്ലേങ്കിൽ ഒരു ചൂടി കയർ എടുത്ത് എത്തിക്ക്... ചേട്ടൻ വേറെ ഫോമിലാ...കള്ള ബടുവ (ആത്മ ) അതെങ്ങനെ ശെരി ആവും.. ഇത്ര ബുദ്ധിമുട്ട് ഉണ്ടേൽ നിങ്ങളോട് ആരാ അത് പൊട്ടിക്കാൻ പറഞ്ഞെ... ആവോ.. എന്നും പറഞ്ഞു വരുൺ വീണ്ടും ലാപ് എത്തിച്ചു എടുത്ത് നോക്കാൻ തുടങ്ങി.. ന്ത് ആവോ എനിക്കിപ്പോ കിട്ടണം... ലാപ് വീണ്ടും മാറ്റി കൊണ്ട് പാറു പറഞ്ഞു... പാറു.. എനിക്ക് ദേഷ്യം വരുന്നുണ്ട്.. നിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസിലായി.. ആദ്യം നീ കുറച്ചു പക്വത കാണിക്ക്.. എന്നിട്ട് മതി ഇതൊക്കെ.. നീ കൊച്ചു കുട്ടി ആണല്ലോ... so ഇനി വല്ലതും പറഞ്ഞാൽ എടുത്തേറിയും ഞാൻ... എണീറ്റ് പോടീ.... കേൾക്കേണ്ട താമസം പാറു ഓടി പൊന്നുവിന്റെ റൂമിൽ എത്തി🏃‍♀️🏃‍♀️.... ന്തായി.. നീ എന്താ ഓടി കിതച്ചു വരുന്നേ.. വീണോ അവൻ... (പൊന്നു ) വീണു മൂക്കും കുത്തി വീണു... ഞാൻ പറഞ്ഞില്ലേ.. പൊന്നു അഭിമാനത്തോടെ പറഞ്ഞു😌😌....

വീണത് ഞാൻ ആണെന്ന് മാത്രം അയാൾക്ക് വട്ടാണ് ചേച്ചി.... ന്ത് പറ്റി (ആതു ) പാറു എല്ലാം പറഞ്ഞു കൊടുത്ത് കൊണ്ട് ബെഡിൽ കിടന്നു.... നമ്മൾ വിചാരിച്ച പോലെ അല്ല കാലൻ.. ദുഷ്ടൻ.. ഞാൻ നാണം കെട്ടു.. ഞാൻ ഇതൊക്കെ നിങ്ങടെ വല്യേട്ടന്റെ മുന്നിൽ അവതരിപ്പിച്ചതാ.. മൂപ്പർ മൂക്കും കുത്തി അല്ല മൂടും കുത്തിയാ വീണത്.. അത് അരുൺ ഇത്‌ വരുൺ... പേരിൽ ഒരക്ഷരത്തിന്റെ വ്യത്യാസം ഉള്ളൂ എങ്കിലും സ്വഭാവത്തിൽ നല്ല വ്യത്യാസം ഉണ്ടെന്റെ ചേച്ചി... എനിക്ക് ഇന്നത് മനസിലായി.. കാലൻ... സാരല്ല അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. (ആതു ) നിങ്ങൾക്കറിയുമോ.. ഞാൻ എത്ര റൊമാന്റിക് ആയിട്ടാണ് സംസാരിച്ചതെന്ന് അറിയുമോ എന്നിട്ടും അയാൾക്ക് ഒടുക്കത്തെ ജാഡ.. ആർക്കാ ജാഡ... വല്യേട്ടൻ റൂമിലേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു... നിങ്ങൾക്ക് തന്നെ (പൊന്നു ) എനിക്കെന്ത് ജാഡയാടി ഉണ്ടച്ചി... ഉണ്ടച്ചി നിങ്ങടെ.... പൊന്നു തിരിഞ്ഞിരുന്നു അയ്യോ പിണങ്ങിയോ... നീ ഉണ്ട ആണെങ്കിലും കാണാൻ നല്ല ചേലാടി😘😍.. അല്ലെ പാറു ആതു.. നിങ്ങൾ എവടെ ആയിരുന്നു മനുഷ്യാ.. ഓഹ് ഒന്നും പറയണ്ട.. എന്റെ ഒരു പുന്നാര അനിയത്തി ഉണ്ട്.. അവളും അവളുടെ ഒരു കേശുവും... ലാസ്റ്റ് സോപ്പിട്ടു ഞാനും അവളും കൂടി കൊത്തും കല്ല് കളിക്കാർന്നു... പിന്നെ അതിന്റെ ഇടയിൽ ഞാൻ മുങ്ങി.. ഇങ്ങോട്ട് വന്നതാ.. ന്നിട്ട് അവൾ പറയുന്നത് കണ്ടില്ലേ എനിക്ക് ജാഡ ആണെന്ന്.. ഹും.. പാറു ഇതെല്ലാം നോക്കി കാണുവായിരുന്നു..

താനും കാലനും എത്രെയോ അന്തരം ഉണ്ടെന്നു അവൾ മനസിലാക്കുവായിരുന്നു... ഒന്ന് മിണ്ടട്ടെ ഞാൻ സ്നേഹം കൊണ്ട് മൂടും നോക്കിക്കോ കാലേട്ടാ.... ടി പാറു... എത്രെ നേരായി വിളിക്കുന്നു.. നീ ഇതെന്തു ആലോചിച്ചു ഇരിക്ക്യ.. പാറുവിനെ കുലുക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഞാൻ വെറുതെ ഓരോന്ന്.... നിങ്ങൾ ഇവിടെ ഇരിക്കു ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പാറു പോയി... വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് മുകളിൽ റൂമിൽ പോയി കാലന്റെ അടുത്തായി കിടന്നു.. ടിക് ടോക് എങ്കിൽ ടിക് ടോക് എന്ന് കരുതി അതെടുത്തു വീഡിയോ കാണാൻ തുടങ്ങി... കകകക കാവതി കാക്കേ കള്ള കണ്ണാ കികികികി കിളി കിളിയെ കിലുക്കാം പെട്ടി (2) ഓഹ് മനുഷ്യന് ഇത്തിരി സമാധാനം തരുമോ... അതിനു ഞാൻ എന്റെ ഫോണിൽ അല്ലെ കാണുന്നെ.. അതിനു നിങ്ങൾക്കെന്താ.. ഇന്നാ ഈ ഹെഡ് സെറ്റ് വച്ചു കേട്ടോ എന്നും പറഞ്ഞു അവൻ അവൾക്കത് എടുത്ത് കൊടുത്തു.. കള്ള ബടുവ... അവൾ പിറുപിറുത്തു കൊണ്ട് പറഞ്ഞു.. യൂട്യൂബ് എടുത്ത് കോമഡി എടുത്ത് കാണാൻ തുടങ്ങി ... വരുൺ കിടക്കയിൽ ചമ്രംപടിഞ്ഞു ഇരുന്നു ലാപിൽ ന്തോ ചെയ്യുവാണ്‌.. പാറു കിടന്ന് കൊണ്ട് കോമഡി കാണുന്നു... കോമഡി ഏതാണെന്ന് വച്ചാൽ ഫിലോമിനയും മാമുക്കോയയും ഫോണിൽ കൂടി ഉള്ള സംഭാഷണം ഇല്ലേ ആ അതന്നെ.. കണ്ട് ചിരി സഹിക്കാൻ വയ്യാതെ പാറു വരുണിന്റെ പുറത്തിട്ടു അടിക്കാൻ തുടങ്ങി.. വരുൺ ആണെങ്കിൽ വേദന കൊണ്ട് പുളയുന്നു...

അവൻ വേഗം തിരിഞ്ഞു അവളുടെ കൈ എടുത്ത് മാറ്റി അവളെ ഒന്ന് നോക്കി.. സോറി ഞാൻ കോമഡി കണ്ട് ചിരി സഹിക്കാൻ വയ്യാതെ.... വരുൺ ലാപും ഫോണും എടുത്ത് അവൾക്ക് എതിരായി തിരിഞ്ഞിരുന്നു... ന്നുവച്ചാൽ പാറുവിന്റെ കാലിന്റെ അടുത്താണ് വരുൺ ഇരിക്കുന്നത്.. Next attempt.... പാറുവിന്റെ മനസിൽ ഒരു ഐഡിയ ഉദിച്ചു.. an ഐഡിയ can ചേഞ്ച്‌ ur ലൈഫ് എന്നല്ലേ... ഏറ്റാൽ ഏറ്റു.. അല്ലേൽ ഇതും മൂഞ്ചും... കോമഡി കാണുക ആണെന്ന വ്യാജേന പാറു ഇട്ടിരുന്ന പലോസാ (പ്ലാസ എന്നും പറയും തോന്നുന്നു )പാന്റ് കുറച്ചു പൊക്കി.. വെളു വെളുത്ത കാലുകളിൽ സ്വർണ കൊലുസ് ഇട്ടിട്ടുണ്ട്... നഖത്തിൽ നെയിൽ പോളിഷ് ഒന്നും ഇട്ടിട്ടില്ല... ഇതെങ്കിലും ഒന്ന് മിന്നിച്ചേക്കണേ (ആത്മ )ഫോണിന്റെ ഇടയിൽ കൂടി പാറു അവനെ ഒന്ന് പാളിച്ചു നോക്കി... ന്തോ ആലോചിച്ചു സൈഡിലെക്ക് തല തിരിച്ച വരുൺ കാണുന്നത് പാറുവിന്റെ 2 കാലുകൾ.. ഒരുവേള അവന്റെ കണ്ണ് അതിൽ തന്നെ തറഞ്ഞു നിന്നു.. മ്മ്.. ആട്ടമുണ്ട് ആട്ടമുണ്ട്.... (പാറുവിന്റെ ആത്മ ) വരുൺ കൈ കൊണ്ടു വന്നപ്പോഴേക്കും പാറു കണ്ണിറുക്കി അടച്ചു.. സ്പർശനം ഒന്നും അറിയാത്തത് കൊണ്ട് പാറു കണ്ണ് വെട്ടി തുറന്നു നോക്കിയപ്പോൾ കാലൻ ഇപ്പോഴും ലാപ്പിൽ തന്നെ ... ഓഹ് ഇയാളെ ന്താ ലാപ്പിൽ ആണോ പെറ്റിട്ടത്.. ആ പ്ലാനും മൂഞ്ചി.. ഞാൻ ഇല്ലാ ഇനി ഈ കളിക്ക് 😪😪😪..ഇതിപ്പോ എത്രാമത്തെ തവണയാണ് ഇങ്ങനെ പ്ലിങ്ങുന്നേ... അതേയ്.. നേരെ കിടക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ കിടന്നാൽ മതി.. അല്ലേൽ aആ പുതപ്പെടുത്തു പുതച് കിടന്നോ ആലോചിച്ചു നിൽക്കുന്ന പാറുവിനെ നോക്കി വരുൺ പറഞ്ഞു.... ഇയാളാര് സന്യാസിയോ... ഈശ്വരാ ഇനി വല്ല വെളിപ്പാടും വന്നോ...

വരുണിനെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് പാറു ആലോചിച്ചു.. പറഞ്ഞത് അനുസരിക്കുന്നില്ല എന്ന് കണ്ടതും വരുൺ അവളുടെ പാന്റ് പിടിച്ചു താഴ്ത്തി.. (നമുക്കല്ലേ അറിയുള്ളു ഞാണിന്മേൽ കളി ആണ് ഇതൊക്കെ എന്ന്.. വരുൺ കണ്ട്രോൾ ചെയ്ത് പിടിച്ചു നിക്കുവാണ് പിള്ളേരെ.. വേഗം താണു കൊടുത്താൽ ലവൾ തലയിൽ കേറുമെന്ന് വരുണിനു അറിയാം.. ) അപ്പോഴേക്കും പാറുവിനു ഉൾവിളി വന്നു.. ബുക്കാരോ ചിന്നുക്കുട്ടി.. ബുക്കാരോ... ചോറ് ഗർഭ മീൻ ഗർഭ ഉപ്പേരി ഗർഭ..... താഴേക്ക് ചെന്ന് സഭ പിരിച്ചു കൂട്ടി.. ഉണ്ണാൻ ആണേയ്.... വരുണിനെ വരുത്താൻ വാവയെ പറഞ്ഞയച്ചു.... പൊന്നു കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചപ്പോൾ പാറു വരുണിനു ചോറ് വിളമ്പുന്നു കറി ഒഴിക്കുന്നു ഉപ്പേരി ഇടുന്നു മീൻ ഇടുന്നു, വെള്ളം വരെ ഒഴിച്ചു കൊടുക്കുന്നു.. ഓഹ് ഓരോരുത്തർക്ക് വന്ന മാറ്റങ്ങളെയ്.... വല്യേട്ടൻ ആണേൽ ഇവൾക്കിതെന്ത് പറ്റി എന്ന അവസ്ഥയിലും..ഇവൾ നന്നായോ😵🤔.. അല്ല വല്യേട്ടനെ പറഞ്ഞിട്ടും കാര്യം ഇല്ലാ ഫുഡ്‌ കണ്ടാൽ ആദ്യം ഇരുന്ന് തിന്നുന്ന കുട്ടിയാ ഇപ്പോൾ വിളമ്പാൻ നിൽക്കുന്നത്.... വാവക്ക് എന്താണാവോ മീൻ വറുത്തത് കണ്ടപ്പോൾ തൊട്ട് എനിക്ക് വേണ്ട എന്നും പറഞ്ഞു കരച്ചിലോട് കരച്ചിൽ.... *ലെ വല്യേട്ടൻ..... പിന്നെന്തിനാ വാവേ ഈ വല്യേട്ടൻ ജീവിച്ചിരിക്കുന്നെ... എന്നും പറഞ്ഞു സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റ് അപ്പുറത്തെ സൈഡിൽ ഇരിക്കുന്ന വാവടെ അടുത്തു പോയി മീൻ എടുത്ത് റിട്ടേൺ വന്നു... ന്ത് കൊണ്ടാ ഇത്രേ റിസ്ക് എടുത്തത് ആർത്തി വെറും ആർത്തി 😝😝... വല്യേട്ടൻ പിന്നെ ഹാപ്പി ... മീനിനെ തലോടിയും ഉമ്മ വച്ചും ഒക്കെയാ തിന്നുന്നെ.. മൂപ്പര് പിന്നെ വേറൊന്നിലും ശ്രദ്ധിച്ചില്ല..

കട്ടോണ്ട് പോയാലോ അപ്പുറത്തും ഇപ്പുറത്തും ഇത്തിക്കര പക്കിയും (അച്ഛൻ )കായംകുളം കൊച്ചുണ്ണിയും (പാറു )ആണേയ്... ലേശം പേടി ഉണ്ട്... കണ്ണ് ഒന്ന് തെറ്റിയാൽ പോയി മീൻ🤭 (കായംകുളത്തുക്കാർ ഉണ്ടേൽ ക്ഷമിക്കണം... അല്ലാത്തവരും... സ്റ്റോറിക്ക് വേണ്ടിയാണു ഞാൻ ഇവരെ പിടിച്ചു ചീത്ത കള്ളന്മാർ ആക്കിയത്.. ഇവരൊക്കെ നല്ല കള്ളന്മാർ ആണല്ലോ... ക്ഷെമി വായനക്കാരെ ) മീൻ കഷ്ണം അധികം കിട്ടിയത് കൊണ്ടാണോ ആവോ ഏട്ടന്റെ തീറ്റ അല്പം ജാസ്തി (കൂടുതൽ ) ആയി... ഇപ്പോൾ വയറൊക്കെ ഒന്ന് വീർത്തു വന്നിട്ടുണ്ട്.. തക്കുടു കുട്ടൻ... വേഗം കൈ കഴുകി ബെഡിൽ സ്ഥാനം പിടിച്ചു.... തിന്ന ക്ഷീണം മാറ്റണ്ടേ... അങ്ങനെ ഓരോരുത്തവർ അവരവരുടെ കൂടും തേടി പോയി... വരുൺ ഇപ്പോഴും ലാപ്പിൽ തന്നെ.. U ചീറ്റ് .. u ബ്ലഡി ചീറ്റ്... നീ എന്റെ ചോര ആണെന്ന് പോലും പറയാൻ എനിക്ക് നാണം ആവാ.. പാറുവിന്റെ ഇജ്ജാതി ഡയലോഗ് കേട്ട വരുൺ അവളെ ഒന്ന് നോക്കി.. നിങ്ങൾ നോക്കണ്ട... നിങ്ങടെ ലാപ്പിനേം കെട്ടി പിടിച്ചിരുന്നോ.. ഞാൻ എന്നെ കടിച്ച കൊതുകിനോട് പറഞ്ഞതാ.. കൊതുക് എപ്പോഴാ നിന്റെ ചോര ആയത്... ഓഹ് തിരുവായ തുറന്നു (ആത്മ ) അത് ..ഇപ്പോൾ ഇന്നേ കടിച്ച കൊതുകിന്റെ മേത്തു ഇന്റെ ചോര അല്ലെ ഓടുന്നെ.. അപ്പൊ ഇന്റെ ചോര അല്ലെ ഓൻ... കൊതുക് കടിച്ച ഭാഗം ചൊറിഞ്ഞു കൊണ്ട് പാറു പറഞ്ഞു... വരുൺ അവളെ ദയനീയമായി നോക്കി കൊണ്ട് ശ്രദ്ധ ലാപ്പിലേക്ക് തന്നെ തിരിച്ചു.. ഓ ഞാൻ അത് തല്ലിപ്പൊട്ടിക്കും.. ഏത്.. കൊതുകെയ്.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു..

എന്നിട്ട് തലയിലൂടെ പുതപ്പും മൂടി കട്ടിലിൽ കിടന്നു കൊണ്ട് ഫോൺ ഗാലറിയിലെ അവളുടെ അമ്മയോടും അച്ഛനോടും കൂടി നിൽക്കുന്ന പിക് നോക്കി ഒന്ന് തലോടി അതിൽ അമർത്തി ചുംബിച്ചു.... ഇതേ സമയം ഉമ്മയുടെ ശബ്ദം കേട്ട വരുൺ ഒന്ന് ഞെട്ടി.. അമ്മേ ഞാൻ മിണ്ടാത്തത് കൊണ്ട് അവൾ വേറെ വല്ലവരെയും ഒപ്പിച്ചോ.... ഏതായാലും അവൾ ഉറങ്ങുമ്പോൾ ഫോൺ നോക്കി നോക്കാം.... പിന്നെ വരുണിനു ലാപ്പിൽ നോക്കാൻ ശ്രദ്ധ കിട്ടിയില്ല.. (വിശ്വാസ കുറവ് കൊണ്ടല്ല.. ബുദ്ധി ഇല്ലാത്ത കുട്ടിയാ ചിലപ്പോ വാശിക്ക് ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും.. കാഞ്ഞ വിത്താ )അവൻ ലാപ് മാറ്റി വച്ചു അവളുടെ അരികിൽ കിടന്നു... പാറു അപ്പോഴേക്കും ഉറങ്ങി കഴിഞ്ഞിരുന്നു.. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കിടക്കയിൽ നിന്നും കള്ള കാലേട്ടൻ എണീറ്റ് പാറുവിന്റെ മുഖത്ത് നിന്ന് പുതപ്പ് മാറ്റി... ഫോൺ എടുത്തു നോക്കിയപ്പോൾ ഭാഗ്യത്തിന് ലോക്ക് ഇല്ലാ... ഫോൺ തുറന്നതും ഒരു ഫോട്ടോയിൽ ആണ് വരുണിന്റെ കണ്ണ് ഉടക്കിയത്... അവനു അത് കണ്ടപ്പോഴേ മനസിലായി അവളുടെ അച്ഛനും അമ്മയും ആണെന്ന്.... ഫോൺ ഇരുന്നിടത്തു തന്നെ വച്ചു അവൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു... ഉറക്കത്തിൽ അപ്പോഴേക്കും പാറു അവനെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു... അവൻ അവളെ നെഞ്ചോട് ചേർത്ത് കിടത്തി കൊണ്ട് ഉറക്കത്തിലേക്ക് വീണു... *******💞 പാറു കണ്ണ് തുറന്നപ്പോൾ കണ്ടത് ബട്ടൻസ് തുറന്നു കിടക്കുന്ന നെഞ്ചാണ്...

അപ്പൊ ഞാൻ ഒന്ന് അടുത്തു കിടന്നപ്പോൾ എന്നെ ചവിട്ടി താഴെ ഇട്ടു.. ഇപ്പോൾ കണ്ടില്ലേ എനിക്കൊന്ന് അനങ്ങാൻ പോലും വയ്യാതെ കെട്ടിപ്പിടിച്ചു കിടക്കുന്നെ... ഇപ്പോൾ ശെരിയാക്കി തരാം.. ഹും.. പാറു രണ്ട് കൈ കൊണ്ട് അവന്റെ ഷർട്ട് മാറ്റി നെഞ്ചിൽ അമർത്തി കടിച്ചു... വരുൺ ചീറി പൊളിക്കാൻ വായ തുറന്നപ്പോഴേക്കും കടി വിട്ട് പുതപ്പ് എടുത്ത് വരുണിന്റെ വായിൽ തിരുകി.. അല്ലേൽ കയ്യിൽ കടിച്ചാലോ... നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചാൽ എനിക്ക് ചവിട്ട് അപ്പൊ നിങ്ങൾ എന്നെ കെട്ടിപ്പിടിച്ചാൽ ഞാൻ ഉമ്മ തരും എന്ന് വിചാരിച്ചോ... എന്നും പറഞ്ഞു പാറു എണീറ്റിരുന്നു.. സോറി.. ഗൗരവത്തിൽ പറഞ്ഞു കൊണ്ട് വരുൺ താഴേക്ക് പോയി.. ഇതെന്താണെന്റെ അപ്പാ.. തിരിച്ചു ഒരു തല്ലു പ്രേതീക്ഷിച്ച ലെ പാറു... മൂഞ്ചാലാ മൂഞ്ചാലാ... *********💞 അന്നത്തെ ദിവസം പിന്നെ പൊട്ടലും ചീറ്റലും ഒന്നും ഇല്ലാതെ പോയി.. പിറ്റേന്ന് ഞായർ ആയതിനാൽ നാളെ ആർട്സ് ആണ് ഇന്ന് ഡാൻസിന് പോണില്ല എന്നും പറഞ്ഞു വാശി പിടിച്ചു കരഞ്ഞപ്പോൾ എല്ലാവരും ഒന്ന് അയഞ്ഞു.. അങ്ങനെ ഇന്നും വല്യ കുഴപ്പങ്ങൾ ഇല്ലാതെ ഒക്കെ പോയി... ന്നാലും വരുണിന്റെ തപസ്സിനു ഒരു കുലുക്കം പോലും വന്നില്ല 🤧🤧🤧 *******❤️ അപ്പോൾ ഇനി കോളേജ് കുട്ടികളുടെ ഹരമായ 😍ആർട്സും കൊണ്ട് വരാം.... ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story