നിന്നിലലിയാൻ: ഭാഗം 45

ninnilaliyan

എഴുത്തുകാരി: നിലാവ്

പാറു ഇന്ന് നേരത്തെ എണീറ്റു... എന്താ കാരണം എന്താ.. അതന്നെ ആർട്സ്... അപ്പൊ ഇച്ചിരി ഒരുങ്ങി ഒക്കെ പോവണ്ടേ.. നോക്കിയപ്പോൾ കാലൻ എണീറ്റിട്ടില്ല... ഓഹ് ഇന്നെന്താ ജിമ്മിന് ഒന്നും പോണില്ലേ ആവോ... വേണെങ്കിൽ പൊക്കോട്ടെ എന്നും പറഞ്ഞു പാറു വേഗം പോയി ഫ്രഷ് ആയി വന്നു... ഈശ്വര ഇനി ഈ മുടി ഒന്ന് ഉണക്കണമല്ലോ... വെള്ള ലോങ്ങ്‌ ആയിട്ടുള്ള ടോപ് ആണ് പാറു ഇട്ടിരുന്നത്.. ഉണങ്ങാൻ വേണ്ടി മുടി പരത്തിയിട്ട് ആണ് നിൽക്കുന്നെ... ഇത് കണ്ടു കൊണ്ടാണ് നമ്മുടെ കാലൻ എണീറ്റത്... ഉറക്കത്തിന്റെ ആലസ്യം ആയതിനാൽ ഇതെന്താ സാധനം എന്ന് വരുണിനു തലങ്ങും വിലങ്ങും നോക്കിയിട്ട് മനസിലാവുന്നില്ല.... മുന്നിലേക്കിട്ട മുടി തലയുയർത്തി പാറു പിറകിലേക്ക് ഇട്ടു.. അമ്മേ പ്രേതം..... വരുൺ നിലവിളിക്കാൻ തുടങ്ങി.. ഓർക്കണം.. നേരം വെളുത്തു വരുന്നേ ഉള്ളൂ.. ഉള്ള മുടി എല്ലാം പരത്തിയിട്ട് വെള്ള ഡ്രെസ്സും ഇട്ട് കൂടാതെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്തിന്റെ ആലസ്യവും ആയി പെട്ടെന്ന് ഒരാൾ മുന്നിൽ നിൽക്കുന്നത് കണ്ടാൽ ആരായാലും പേടിക്കും... 👻👻👻

അയ്യോ എവടെ പ്രേതം എന്നും പറഞ്ഞു പാറു ഓടി വരുണിന്റെ മടിയിൽ എത്തി... പാറു ആണ് അതെന്ന് മനസ്സിലായതും ചമ്മൽ മാറ്റി കൊണ്ട് വരുൺ പറഞ്ഞു അയ്യേ പറ്റിച്ചേ... അല്ലാതെ നിങ്ങൾ എന്നെ കണ്ട് പേടിച്ചു കരഞ്ഞതല്ല ലെ 😏 നിന്നെ കണ്ട് പേടിക്കാൻ നീ എന്താ ദൊറോത്തി മദാമ്മയോ 😬😬എണീറ്റ് പോടീ മടിയിൽ നിന്ന്.... എന്നും പറഞ്ഞു വരുൺ പാറുവിനെ ഒറ്റ തള്ള്... വരുണിന്റെ ഭാഗ്യത്തിന് പാറു കിടക്കയിൽ തന്നെയാണ് വീണത്.. തനിക്കിത് എന്തിന്റെ കേട് ആണ്... പറഞ്ഞാൽ ഞാൻ എണീറ്റ് പോവില്ലേ പിടിച്ചു തള്ളണോ... കയ്യിൽ കിട്ടിയ തലയിണ എടുത്ത് അവനെ അടിച്ചു കൊണ്ട് പാറു പറഞ്ഞു... എനിക്ക് നിന്നോട് തല്ലുകൂടി നിൽക്കാൻ സമയം ഇല്ലാ... കുട്ടികൾ എല്ലാം അടിപൊളി ലുക്കിൽ വരുന്ന ദിവസമാ ഇന്ന് ഇന്ന് നല്ല ലുക്കിൽ പോണം എനിക്ക്.... കാക്ക കുളിച്ചാൽ കൊക്കാവില്ലല്ലോ... അത് തന്നെ എനിക്ക് നിന്നോടും പറയാനുള്ളത്.... ഒഞ്ഞു പോടോ.. എന്നും പറഞ്ഞു പാറു താഴേക്ക് പോയി....

ഇനി പറഞ്ഞപോലെ വല്ലവരെയും വളക്കാൻ വേണ്ടി ആവുമോ ജിമ്മിൽ ഒന്നും പോവാതെ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നെ.. എന്നാൽ ലവളെയും കൊല്ലും കാലനേം കൊന്ന് ഞാൻ കുറ്റം വല്യേട്ടന്റെ മേലേക്ക് ഇടും.. ആ ഇനി അതും കൂടി ഉള്ളൂ ബാക്കി... ഒക്കെ ന്റെ തലേക്ക് ഇടേടി.. നിനക്കെങ്ങനെ തോന്നി 😪പാവം ഞാൻ... ഒരച്ഛൻ ആവാൻ പോവല്ലേ ഞാൻ എന്നിട്ടും നീ എന്നെ.. നിനക്കിത്രെ ദേഷ്യം ഉണ്ടായിരുന്നേൽ അച്ഛന്റെ മേലേക്ക് ഇട്ടോ.. മൂപ്പർ ഇനി കുറച്ചു കാലം ജയിലിൽ കിടക്കട്ടെ... പാറു ആത്മകഥിച്ചത് കൂടി പോയത് കൊണ്ട് വല്യേട്ടൻ അത് കേട്ടു കൊണ്ടാണ് വന്നത്.. വല്യേട്ടാ ഞാൻ തമാശക്ക്... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. നീ തമാശക്ക് പറഞ്ഞതാവും എന്നാലും നിക്ക് ഫീലായി... അവളെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അയ്യോ.. ഞാൻ പഴംപൊരി വാങ്ങി തരാം... വേണ്ട... അതിനു പകരം നിന്നെയും ആതുവിനെയും ഞാൻ കോളേജിൽ കൊണ്ട് പോയി drop ചെയ്യാം.. ആർട്സ് ഒക്കെ അല്ലെ 😜😁

ഓഹ്.. ഏട്ടൻ നേരത്തെ പറഞ്ഞത് മറന്നോ.. ന്ത്. 🙄 ഒരച്ഛൻ ആവാൻ പോണ കാര്യം... ഈ... ഞാൻ പോയിട്ട് റെഡി ആവട്ടെ ട്ടൊ.. പോവാൻ ഉള്ളതല്ലേ... ഓക്കേ ഓക്കേ... ഏട്ടനും അനിയനും കണക്കാ 🙄(ആത്മ ) അമ്മേ പൂമുഖത്തേക്കൊരു ബ്ലാക്ക് ടീ.... ആ മോൾ എണീറ്റോ... ഓ ഇന്ന് ആർട്സ് അല്ലെ അതുകൊണ്ടാവും (അമ്മ ) ശോ ഈ അമ്മ ഒക്കെ കണ്ടു പിടിച്ചു.. അല്ല എല്ലാം പ്രാക്ടീസ് ചെയ്തില്ലേ.. ഒരു മിസ്റ്റേയ്ക്കും വരുത്തരുത് ട്ടൊ... (അച്ഛൻ ) അച്ഛാ ഇത്‌ മത്സരം അല്ല... എന്തായാലും നിങ്ങടെ ബാച്ച് ആണ് നന്നായതെന്ന് എനിക്ക് കേൾക്കണം (അച്ഛൻ ) ആയിക്കോട്ടെ വിശ്വാ...... ടി ടി.. പേര് വിളിക്കുന്നോ.. അച്ഛൻ കൃത്രിമ ദേഷ്യം കാണിച്ചു കൊണ്ട് ചോദിച്ചു.. ജസ്റ്റ്‌ for a രസം അച്ഛാ... അമ്മേ ചായ... എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി... ********💞

ഡൈനിങ്ങ് ഹാൾ ഞങ്ങൾക്ക് കാണാൻ വരാൻ പറ്റുമോ വരുണെ.. വല്യേട്ടന്റെ ഉള്ളിലെ കോഴി ഉണർന്നു കലോത്സവം ഒന്നും അല്ലല്ലോ ഏട്ടാ.. കോളേജ് പിള്ളേർ അല്ലെ... പുറത്തിന്ന് ആളെ കേറ്റില്ല എന്നാ പറഞ്ഞെ.. ഞങ്ങൾ അതിനു പുറത്തിന്ന് അല്ലല്ലോ.. നിന്റെ ആളാണെന്നു പറഞ്ഞാൽ മതി അല്ലെ അച്ഛാ... നീ ആ പേപ്പേഴ്സ് എല്ലാം ക്ലിയർ ചെയ്ത് മെയിൽ അയച്ചോ 🤨(അച്ഛൻ ) ഓഹ് മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു (വല്യേട്ടന്റെ ആത്മ ) അത് ഞാൻ ചായ കുടിച്ചിട്ട് മെയിൽ ചെയ്തോളാം അച്ഛാ... മ്മ്മ്..... അച്ഛൻ നീട്ടി ഒന്ന് മൂളി... വല്ല സാറും ആയാൽ മതിയായിരുന്നു.... (വല്യേട്ടൻ ) ന്താ മോനെ കേറട്ടില്ല അച്ഛൻ.. അല്ല അച്ഛാ ചപ്പാത്തി നല്ല മയം ഉണ്ടെന്ന് പറയുവായിരുന്നു 😁😁😁 """""""""""""""""""""""""""""💞 വല്യേട്ടൻ കൊണ്ടാക്കി തരാം എന്ന് പറഞ്ഞപ്പോൾ ഒരുങ്ങാൻ ആവശ്യത്തിലേറെ ടൈം കിട്ടി... പാറു മുടി നല്ല സ്റ്റൈലിൽ കെട്ടി ബാക്കിയെല്ലാം പിന്നിയിട്ടു... പീകോക്ക് കളർ ലോങ്ങ്‌ ആയിട്ടുള്ള ടോപ്പും ചുവപ്പ് ലെഗ്ഗിനും ആണ് ഇട്ടത്...

ഇതിന്റെ കളർ ചേഞ്ച്‌ ആണ് ബാക്കിയുള്ളവർ ഇടുന്നത്...കാലൻ പിന്നെ നേരത്തെ പോയിരുന്നു.... അങ്ങനെ വല്യേട്ടൻ പാറുവിനേം ആതുവിനേം കൊണ്ട് കലാലയത്തിലേക്ക്.... കോളേജിലെ എൻട്രിയിൽ തന്നെ കണ്ടു കോളേജ് യൂണിയൻ 🍁വാക🍁 അവതരിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിവൽ... 😍😍😍😍 ആഹഹാ അന്തസ്സ്..... മക്കളെ നിങ്ങൾക്ക് പോവാൻ പേടി ഉണ്ടോ (വല്യേട്ടൻ ) ഞങൾ എന്നും ഈ വഴി തന്നെയല്ലേ വല്യേട്ടാ പോവുന്നത് (ആതു ) അല്ല.. ആർട്സ് ഒക്കെ അല്ലെ.. കമന്റടിയും വല്ലതും ഉണ്ടായാലോ.... ☹️☹️☹️ ഓ.. ദൈവം വെറുതെ അല്ലല്ലോ കയ്യും കാലും വായയും തന്നേക്കുന്നത്.. വല്യേട്ടൻ ചെല്ല്. അല്ലേൽ ഓഫീസിൽ പോവാൻ നേരം വൈകും.. (പാറു ) ആഹ്.. ഞാൻ വൈകുന്നേരം വരണോ... വേണ്ട.. ഞങൾ ബസിനു വന്നോളാം... എന്നും പറഞ്ഞു കുണുങ്ങി കുണുങ്ങി അവർ പോയി... വല്യേട്ടൻ ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ട് കാറും എടുത്ത് പോയി.....

പിന്നെ ആതു ആതുവിന്റെ ഡിപ്പാർട്മെന്റിലേക്കും പാറു പാറുവിന്റെ ഡിപ്പാർട്മെന്റിലേക്കും പോയി... 😉😉😉😉😉😉😉😉😉😉😉😉😉 പാറു ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്.. നീ എന്താ നേരം വൈകിയേ.. എല്ലാവരും നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു... (ദേവു ) വല്യേട്ടൻ ആടി drop ചെയ്തേ.. അപ്പൊ നേരം വൈകി... അല്ല എന്തെ ഇന്നേ വെയിറ്റാൻ ലീഡറെ.... നീ വന്നാലേ ചോറ് വിളമ്പു എന്ന് പറഞ്ഞു അതാ അല്ല പിന്നെ... ഒന്ന് പ്രാക്ടീസ് ചെയ്യണ്ടേ (ക്ലാസ്സിലെ കുട്ടി.. പേര് നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇട്ടോ ) അതെയോ.. എന്നാൽ ചെന്ന് പറ ജാൻകി എത്തി എന്ന്... എടി ഇനി പ്രാക്ടീസ് വേണോ... വിയർത്തു കുളിച്ചു സ്റ്റേജിൽ കേറുമ്പോ കറുത്തിട്ടുണ്ടാവും... (പാറു ) എടി വെള്ളപാറ്റെ നീ ഇനി എങ്ങോട്ട് വെളുക്കാനാ.. അപ്പോഴാ അവളുടെ ഒരു കറുപ്പ് (ദാറ്റ്‌ കുട്ടി ) എടി സെറ്റ് ചെയ്തു വച്ചിരിക്കുന്നതൊക്കെ ഒലിക്കുമെടി.... ജസ്റ്റ്‌ ഒന്ന് കളിച്ചാൽ മതി.... ചാടണ്ട (ദേവു )

എടി ഇനാഗുരെഷനിൽ ഞാൻ ആണ് ഡാൻസ് കളിച്ചു തുടങ്ങി വെക്കേണ്ടത്.. അത് വല്ല ബോധവും ഉണ്ടോ... (പാറു ) അതൊക്കെ ബോധം ഉണ്ട്... നീ ഷാൾ എടുത്തില്ലേ.. ഉണ്ട് ബാഗിൽ ഉണ്ട് ☺️... അപ്പോഴേക്കും പുന്നാര സർ ക്ലാസ്സിലേക്ക് വന്നു... എല്ലാവരും പ്രെപർ ആണല്ലോ അല്ലെ.. എന്നാൽ ഇനി എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ചെന്നോളു... എല്ലാവരും കോൺഫിഡന്റ് ആയിരിക്കണം.. അങ്ങനെ നമ്മടെ കാലൻ എല്ലാവർക്കും കൈ കൊടുത്തു... ലാസ്റ്റ് പാറുവിന്റെ അവിടെ എത്തിയപ്പോൾ വരുൺ കൊടുക്കാതെ പോയി.. കള്ള ബടുവ.... സാരല്യടി.. നീ നന്നായി കളിച്ചു കാണിച്ചു കൊടുക്ക്... (ദേവു ) പാറുവിനു സങ്കടം വന്നെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.. ഒന്നാലോചിച്ചാൽ അവളുടെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ... അങ്ങനെ പ്രാക്റ്റീസും കഴിഞ്ഞു നേരെ ഓഡിറ്റോറിയത്തിലേക്ക്... എടി എനിക്ക് തല ചുറ്റുന്നു... സകല ഡിപ്പാർട്മെന്റും ഉണ്ടെടി..... (ദേവു )

ആർട്സ് ആവുമ്പോൾ പിന്നെ നമ്മടെ ക്ലാസ്സ്‌ മാത്രേ ഉണ്ടാവുള്ളു.. നീയെന്താ പൊട്ടത്തരം പറയുന്നേ.... (പാറു ) നിനക്ക് പിന്നെ സ്റ്റേജിൽ കേറി ശീലം ഉണ്ട്.. എനിക്കോ അങ്കണവാടിയിൽ കളിച്ചിട്ട് പിന്നെ ഞാൻ ഇപ്പോഴാ കേറുന്നേ പിന്നെ ഫ്രഷേഴ്‌സ് ഡേക്കും.... എടി ഇങ്ങൾ കളിക്കുമോ.. ഞാൻ vdo എടുക്കാം.... എടുത്തെറിയും പെണ്ണെ.. മിണ്ടാതെ ഇവിടെ ഇരുന്നോ.. ഞാൻ ഇന്റെ ഇൻട്രോ കഴിഞ്ഞു വരാം.. നീ vdo എടുക്കാൻ മറക്കല്ലേ.. എന്നും പറഞ്ഞു പാറു ഓഡിറ്റോറിയത്തിന്റെ ബാക്കിൽ പോയി നിന്നു.. കാലനും വിക്രമൻ (തുപ്പൽ )സറും ഒക്കെ ഉണ്ടായിരുന്നു അവിടെ.. ജാൻകി കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.. വിക്രമൻ സർ ചോദിച്ചു... ഇല്ലാ സർ.... Best of luck.... സർ കൈ കൊടുത്തപ്പോൾ പാറു വരുണിനെ ഒന്ന് പാളി നോക്കി... അവിടെ കർട്ടന്റെ ഭംഗി നോക്കി നിൽക്കുവാ കള്ള കെട്ട്യോൻ..... അപ്പോഴേക്കും സ്റ്റേജിൽ പാറുവിന്റെ പേര് വിളിച്ചു കഴിഞ്ഞിരുന്നു....

ആർട്സിന്റെ തുടക്കം ആയതിൽ പാറു ക്ലാസിക്കൽ ആണ് കളിക്കാൻ ഉദ്ദേശിച്ചത്.... പാറു വേഗം കയ്യിൽ ഉണ്ടായിരുന്ന ഷാൾ എടുത്ത് അതിന്റെ രീതിക്ക് ചുറ്റി.... സ്റ്റേജിൽ കയറിയതും സാറുമാരെല്ലാം സ്റ്റേജിന്റെ ഫ്രോന്റിലേക്ക് പോയി include കാലേട്ടൻ 😉...പ്രാക്ടീസ് ചെയ്യുന്നതേ കണ്ടിട്ടുള്ളു നമ്മുടെ കാലൻ.. ആകാംക്ഷ ഇല്ലാതിരിക്കുമോ.... കർട്ടൻ വാനിലേക്ക് ഉയരുന്നു... പാറു പിന്തിരിഞ്ഞു നിൽക്കുന്നു... ജനന് ജനന് ജനനനനന തോം ജനന് ജനന് ജനനനനന തോം ജനന് ജനന്... ഗീ തകു നികു തക ധീം നതൃകിട തോം നാച് രഹ് ഗോരി താം തിതെയ് തെയ് തതേം ധിരനിതു ...... 🎶🎶🎶🎶🎶🎶 (എനിക്ക് ഇത്ര അറിയൂ.. തെറ്റ് ഉണ്ടേൽ ക്ഷമിക്കുക... ) കോളേജിൽ വന്നിട്ട് പാറുവിന്റെ ഇത്‌ ആദ്യത്തെ അറ്റംപ്റ് ആയതിനാൽ എല്ലാവരും ഒന്നടങ്കം ശ്വാസം വിടാൻ പോലും കഴിയാതെ ഇരിക്കുവായിരുന്നു... കാരണം അത്രേം മെയ് വഴക്കത്തോട് കൂടിയാണ് അവൾ ഓരോ ചുവടും വെക്കുന്നത്...

കയ്യും കാലും ചലിക്കുന്നതിനോടൊപ്പം അവളുടെ ഉണ്ടകണ്ണും ശരീരവും അതിനനുസരിച്ചു പോയി കൊണ്ടിരുന്നു.... വരുണിന്റെ ക്യാമറകണ്ണുകൾ അതെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.... അഭിമാനം കൊണ്ട് അവൻ ഒന്നൂടി ഞെളിഞ്ഞിരുന്നു (വല്ലാതെ ഞെളിയണ്ട.... കാലന്റെ പെണ്ണ് ആണ് ജാൻകി എന്ന് ദേവുവിനെ മാത്രേ അറിയൂ.. പിന്നെന്തിനാ ഞെളിയുന്നെ.. *ലെ നിലാവ് 🙈) ഡാൻസ് കഴിഞ്ഞു നിർത്തിയതും എല്ലാവരുടെയും കയ്യടി ആ ഓഡിറ്റോറിയത്തിൽ അലയടിച്ചു... പാറു കൈ കൂപ്പി കൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങി... വിക്രമൻ സർ ഓടി വന്നു അവളെ ആലിംഗനം ചെയ്തു (പേടിക്കണ്ട.. ഞാൻ നേരത്തെ പറഞ്ഞു ആളിത്തിരി വയസൻ ആണെന്ന്.. കൂടാതെ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ ഇജ്ജാതി കഴിവ് കണ്ടാൽ സ്വയം മറന്നു ആരും ഇങ്ങനെ ഒക്കെ ചെയ്ത് പോവും.. അവിടെ വിദ്യാർഥിനി എന്നോ സർ എന്നോ തമ്മിലുള്ള വ്യത്യാസം ഇല്ലാ ) പാറു ആദ്യം ഒന്നമ്പരന്നുവെങ്കിലും അവളും തിരിച്ചു അതിൽ പങ്കാളി ആയി...

കാലനെ നോക്കിയപ്പോൾ ചുണ്ടിൽ ഒരു ചെറിയ ചിരി തത്തികളിക്കുന്നുണ്ട്.. പാറു നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ ആ ചിരി മായ്ച്ചു കളഞ്ഞു... ജാൻകി താൻ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞല്ലോ... ദേ നോക്ക് രോമം ഇപ്പോഴും താന്നിട്ടില്ല (വിക്രമൻ സർ ) എപ്പോഴും ക്ലാസ്സിൽ ഗൗരവം പൂണ്ടു ഇരിക്കുന്ന സാറിന്റെ സംസാരം കേട്ട് പാറു അത്ഭുതപ്പെട്ടു.. താൻ അവിടെ പോയിരുന്നോളു....( സർ ) പിന്നെ അവിടെ നിന്ന് ദേവുവിന്റെ അടുത്ത് എത്തുന്ന വരെ കൈ കൊടുക്കലും thanku പറയലും ആയിരുന്നു പാറുവിന്റെ മെയിൻ പണി.... അങ്ങനെ അങ്ങനെ ഓരോരുത്തർ പാട്ടും ഡാൻസും മോണോആക്റ്റും മൈമും ഒക്കെ ആയി സ്റ്റേജിൽ ആടി തിമിർത്തു.. എന്നാലും കാലൻ ന്താടി ഒരു വാക്ക് പോലും എന്നോട് പറയാഞ്ഞേ... പാറു അവളുടെ സംശയം പ്രകടിപ്പിച്ചു.. വീട്ടിൽ പോയി ഒറ്റക്ക് കിട്ടുമ്പോൾ പ്രകടിപ്പിക്കാൻ ആവും... (ദേവു ) ഓ പിന്നെ... അയാൾ എന്നോട് നേരെ ചൊവ്വേ മിണ്ടിയിട്ട് ദിവസം കുറച്ചായി....

അതിനു നീ അങ്ങനെ തെറ്റിദ്ധരിച്ചത് കൊണ്ടല്ലേ.. ഞാൻ എന്നല്ല ആരായാലും അങ്ങനെ തന്നെ വിചാരിക്കുള്ളൂ.. ഒരു സ്പേസ് കിട്ടിയാൽ അങ്ങനെ പെരുമാറാറു അപ്പൊ ഞാൻ അങ്ങനെ അല്ലെ വിചാരിക്കൊള്ളു.. ആവോ.. ഇനി ഈ ദിവസത്തിനു വേണ്ടി കാത്തിരുന്നതാണെങ്കിലോ.. ന്ത്... ആർട്സ് ഡേയും മിണ്ടലും തമ്മിൽ ന്ത് ബന്ധം... ഒരു റോമൻസിനുള്ള വക ഞാൻ ഉൾകാഴ്ച്ചയിൽ കാണുന്നു... പിന്നെ.. ഞാൻ കിണഞ്ഞു പരിശ്രമിച്ചിട്ടു അയാൾ വീണിട്ടില്ല.. പിന്നെയല്ലേ ഇന്ന്.. ഞാൻ ന്തായാലും ഇന്ന് സീതാമ്മടെ അടുത്തേക്ക് പോവും.. അച്ഛ വിളിച്ചിരുന്നു.. ശിൽപെച്ചി വന്നിട്ടുണ്ടത്രെ..... അതെന്താടി.. അപ്പൊ ഇവിടുത്തെ വിശേഷം ഒന്നും നിന്റെ കെട്ട്യോന്റെ വീട്ടിൽ ഉള്ളവരോട് പറയണ്ടേ... അവിടെ പോയിട്ട് നടന്നതൊക്കെ പറഞ്ഞിട്ടേ സീതാമ്മടെ അടുത്തേക്ക് പോവുന്നുള്ളു .. അല്ലേൽ നിക്ക് വീർപ്പുമുട്ടലാ... 😁😁😁 അപ്പോഴേക്കും അനൗൺസ്‌മെന്റ് വന്നു.. ബാക്കി പരിപാടി ഉച്ചക്ക് ശേഷം എന്ന്... അപ്പൊ നമ്മുടെ ഇനി എപ്പോഴാ ആവോ..

നീ പോയി നിന്റെ കാലേട്ടനോട് ചോദിക്കേടി.. ഞാൻ നിനക്ക് ക്യാന്റീനിൽ നിന്ന് ബിരിയാണി വാങ്ങി തരാം.. ബട്ട്‌ കാലനോട് ചോദിക്കാൻ അതിനു നീ വേറെ ആളെ കണ്ടു പിടിച്ചോ.. അങ്ങനെ ക്യാന്റീനിൽ നിന്ന് ബിരിയാണി തിന്നു കൊണ്ടിരിക്കുമ്പോഴാ മൃദു ഓടി വന്നു പറഞ്ഞത്.. എടി ഫുഡൽ കഴിഞ്ഞാൽ ആദ്യത്തെ നമ്മടെ പ്രോഗ്രാം ആണെന്ന്... അപ്പോഴേക്കും ദേവുവിന് തരിപ്പിൽ കയറി... ഒന്ന് പതുക്കെ തിന്നേടി... ന്ത് ആക്രാന്തം ആണ്... ആക്രാന്തം അല്ലേടി പെട്ടെന്ന് മൃദു അങ്ങനെ പറഞ്ഞപ്പോൾ തരിപ്പിൽ പോയതാ 😵😵😵 ആ വേഗം തിന്നൂട്... എനിക്കിനി തിന്നാൽ പോവില്ല.. ഇത്‌ പൊതിഞ്ഞെടുക്കാം.. 😌😌 """❤️ ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ കുട്ടികൾ ഒക്കെ വരുന്നേ ഉണ്ടായിരുന്നുള്ളു.. എടി നമുക്ക് ഇപ്പോൾ കേറി കളിച്ചാലോ അതാണെങ്കിൽ ഇപ്പോൾ ആളും കുറവാ.. എങ്ങനെ ഉണ്ടെന്റെ ഐഡിയ (ദേവു ) എന്റെ ദേവു നീ ഒന്ന് മിണ്ടാതെ ഇരുന്നേ.. ഒറ്റക്കല്ലല്ലോ നമ്മൾ 20 ആളില്ലേ ... എന്നാലും തെറ്റിയാലോ...

തെറ്റാണെൽ തെറ്റട്ടെ.. അതിനെന്താ... അപ്പോ കുഴപ്പം ഇല്ലല്ലേ... ഇല്ലെടി മാക്കാച്ചി.... അങ്ങനെ അവരുടെ ഊഴം എത്തി... ഡയലോഗ് ഒക്കെ ഉള്ള മാഷപ്പ് സോങ് ആയിരുന്നു അവരുടേത്... പെൺ പടകൾ സ്റ്റേജ് ഇളക്കി മറിക്കുമ്പോൾ ബാക്കി കുട്ടികൾ ഓഡിറ്റോറിയം പൊളിച്ചടുക്കുവായിരുന്നു... തെറ്റിക്കും തെറ്റിക്കും എന്ന് പറഞ്ഞു നിലവിളിച്ചിരുന്ന ദേവു ഒരു സ്റ്റെപ്പും തെറ്റിക്കാതെ കളിച്ചു... അങ്ങനെ 20 മിനുട്ടിന്റെ ഡാൻസ് കഴിഞ്ഞ് വന്നപ്പോഴേക്കും അന്ന് ദേവുവിനെ പ്രൊപ്പോസ് ചെയ്ത് ചേട്ടൻ പാറുവിനെയും ദേവുവിനെയും പൊക്കി... ആഹാ ചേട്ടനോ... എവിടെ ആയിരുന്നു? ഞാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നു.. ഏതായാലും ഡാൻസ് ഒക്കെ കളിച്ചതല്ലേ ഒന്നഭിനന്ദിക്കാൻ വന്നതാ.. ദേവുവിനെ നോക്കികൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്.. ദേവു വേഗം തല വെട്ടിതിരിച്ചു.. ആഹാ എന്നാൽ അഭിനന്ദിച്ചാലും ശ്രാവന്ത് ഏട്ടാ.. പേരൊക്കെ അറിഞ്ഞോ...

അതൊക്കെ അറിയാനാണോ ഇത്ര ബുദ്ധിമുട്ട്... ജാൻകി വന്നേ എനിക്ക് വെള്ളത്തിനു ദാഹിക്കുന്നു.. എന്നും പറഞ്ഞു ദേവു അവളെ വലിച്ചു കൊണ്ടു പോയി.. അതിനിടയിലും പാറു വിളിച്ചു പറഞ്ഞു നമുക്ക് വിശദമായി കാണാം ട്ടൊ എന്ന്... ********❤️ ആർട്സ് കഴിഞ്ഞപ്പോൾ 2 ദിവസത്തെ ലീവും പ്രിൻസി പ്രഖ്യാപിച്ചു അതുകൊണ്ട് സിംഗിൾ പസങ്കെ പിള്ളേർ ഹാപ്പി mingle പസങ്കെ പിള്ളേർ മൂഞ്ചി ..... സീതാമ്മടെ അടുത്തേക്ക് പോവുന്ന പാറുവിനു 2 ദിവസത്തെ ലീവ് കിട്ടിയപ്പോൾ മൂപ്പത്തി ഡബിളും ത്രിപിളും ഹാപ്പി...... ആതുവിനേം വലിച്ചു കൊണ്ട് പാറു വേഗത്തിൽ നടന്നു.. നീ ഇതെങ്ങോട്ടാ ഈ ഓടുന്നെ... എന്റെ പാറു 2 ദിവസം കഴിഞ്ഞേ ഇനി പ്രണവിനെ കാണാൻ പറ്റു.. ഇന്നാണെൽ നേരം പോലെ സംസാരിക്കാൻ പറ്റിയില്ല.... അച്ചടി.. എങ്ങനെ സംസാരിക്കാൻ പറ്റും ഫ്രഞ്ച് അടിച്ചത് ഞാൻ കണ്ടു... 🙈🙈 എവിടുന്ന്.. 😲😲 ക്യാന്റീനിൽ ഫുഡ്‌ കഴിക്കാൻ പോയപ്പോൾ അതിന്റെ ആ സൈഡിൽ... മ്മ് മ്മ്..

അത് പിന്നെ ഞാൻ.... ഉരുളണ്ട.. 2 ദിവസം vdo കാൾ ചെയ്ത് തൃപ്തി പെട്ടോ... വേഗം വാ ഞാൻ ഇന്ന് സീതാമ്മടെ അടുത്തേക്ക് പോവും... നീ ഇന്ന് പോവുമോ.. അപ്പൊ ഇനി എന്നാ.... ആഹ് ശിൽപെച്ചി വന്നിട്ടുണ്ട്.. പോയെ പറ്റു... ഇനി എന്ന് എന്നുള്ള ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലാ മോളുസേ.. അപ്പൊ മിഷൻ കാലേട്ടൻ? രണ്ട് ദിവസം പ്രണവേട്ടൻ ഇല്ലല്ലോ.. അതുകൊണ്ട് ചേച്ചി ഏറ്റെടുത്തോ 🙈🙈🙈 ച്ചി.. പോടീ പെണ്ണെ.. ഇനി ഞാൻ തിരിച്ചു വരുമ്പോൾ കാലനുമായിട്ടുള്ള പണിയും ആയിട്ടായിരിക്കും വരുക.. ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌... റ്റു ടു ടു റ്റു ടു ടു... റ്റു ടു ടു റ്റു ടു ടു.... ടു ടു ടു ടു ടു.... (ആതു ) അതെന്താ ഒരു സൗണ്ട്... അല്ല ഗോപിടെ ഡയലോഗ് അടിച്ചു പോയതല്ലേ അപ്പൊ ബാക്കി ട്യൂൺ ഞാൻ ഇട്ടതാ.... 😜😜 തള്ളേ നിങ്ങൾ പൊളിയാണ് കേട്ടോ 🤣🤣🤣 ദേ ബസ്.. ചാടി കേറിക്കോ.... അങ്ങനെ കുത്തി തിരക്കി 3 രൂപ സിടിയും കൊടുത്ത് എന്നും 5 മണിക്ക് എത്തുന്ന അവർ 4:30ക്ക് വീട്ടിൽ എത്തി....

Everybody is നിരന്നു ഇരിക്കുന്നു ദി ഡൈനിങ്ങ് ഹാൾ ഇന്നെന്താ നേരത്തെ ആണല്ലോ.... (വല്യേട്ടൻ ) ഇവൾ ഇന്ന് വീട്ടിൽ പോവാണെന്ന് പറഞ്ഞു ഏതോ ബസിൽ കുത്തി കേറ്റി ഇവിടെ എത്തി... പഞ്ചർ ആയി വരുന്ന ആതുവിന്റെ രോദനം.. അപ്പൊ മുങ്ങാൻ വേണ്ടി ഓടി കിതച്ചു വന്നതാണല്ലേ (അച്ഛൻ ) അതേലോ എന്ന് പറഞ്ഞു അച്ഛന്റെ അടുത്തു പാറു പോയിരുന്നു... ഞങ്ങളും വരുന്നുണ്ട് അങ്ങോട്ട് (അമ്മ ) എന്നാ പിന്നെന്താ ഇങ്ങനെ ഇരിക്കുന്നെ പോയി പുറപ്പെട് പിള്ളേച്ചാ..... അതിനു മുന്നേ ഒരു കാര്യം.... (അച്ഛൻ ) ന്താ ഒരു ഗൗരവം.. പറയ് വേഗം... ആർട്സ് എങ്ങനെ ഉണ്ടായിരുന്നെന്ന് പറയെടി... (വല്യേട്ടൻ ) അതൊ.. അതൊക്കെ പൊളിച്ചടുക്കി അല്ലെ ആതു ചേച്ചി... പിന്നെ ഇവളുടെ ഡാൻസ് സൂപ്പർ ആയിരുന്നു (ആതു ) ഏതോ ഒരു തന്ത നിന്നെ കെട്ടിപ്പിടിച്ചില്ലേ 🤨(വല്യേട്ടൻ ) അപ്പൊ അതാണ് ഗൗരവം... നിങ്ങടെ ദേ ഈ ഇരിക്കുന്ന രണ്ടാമത്തെ മകൻ ഒന്നും പറഞ്ഞില്ലേ.. അതെന്നെ പഠിപ്പിക്കുന്ന സർ ആണ്.. സ്വന്തം കെട്ട്യോനോ ഒരു best of ലക്കോ നന്നായിരുന്നു എന്നോ പറഞ്ഞില്ല.. ബാക്കി എല്ലാവരും പുകഴ്ത്തി.. ഹും.

. ചിറി കോട്ടി കൊണ്ട് പാറു പറഞ്ഞു... അങ്ങനെ ആണോടാ.. നീ ഇന്റെ കുട്ടിയോട് ഒന്നും പറഞ്ഞില്ലേ.... അച്ഛൻ അത് വിടച്ഛാ... ഡാൻസ് കണ്ടോ നിങ്ങൾ..... പിന്നെ പൊളിച്ചടുക്കിയില്ലേ.. അതിനു spcl ആയിട്ട് നിന്റെ അമ്മ ന്തോ ഉണ്ടാക്കിയിട്ടുണ്ട്... ന്താ അതിന്റെ പേര് പൊന്നു... 🤔🤔🤔 അച്ഛാ ചിക്കൻ സ്പ്രിങ് റോൾ... (പൊന്നു ) ആ അതന്നെ.. പോയി ഫ്രഷ് ആയി വാ.. അപ്പോഴേക്കും എടുത്ത് വെക്കാം... പാറുവിന്റെ തലയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.... ഞാൻ വരുമ്പോഴേക്കും എല്ലാവരും ഡ്രസ്സ്‌ മാറിക്കോ.. ഞാൻ ദേ പോയി ദാ വന്നു.. സ്റ്റെയർ കേറുന്നതിനിടയിൽ പാറു വിളിച്ചു പറഞ്ഞു.... റൂമിൽ പോയി മുടിയിൽ നിന്ന് ക്ലിപ്പ് എല്ലാം ഊരി വച്ചു..... പാന്റ് ഊരി (ഓർക്കുക ലോങ്ങ്‌ ആയിട്ടുള്ള ടോപ് ) കുളിക്കണോ 🤔🤔കുളിച്ചേക്കാം.. വീട്ടിൽ പോവല്ലേ.. എല്ലാവരും വിചാരിച്ചോട്ടെ ഞാൻ നന്നായി എന്ന് 😁😁.. വേഗം പോയി കുളിച്ചു കബോഡ് തുറന്നപ്പോൾ ഉണ്ട് ജീൻസും ടോപ്പും ഇരിക്കുന്നു...

ഇത്‌ മുന്നേ ഉണ്ടായിരുന്നില്ലല്ലോ 🤔പിന്നെ എങ്ങനെ വന്നു 🙄ഇനി കാലൻ വാങ്ങിയതായിരിക്കുമോ.. എന്തായാലും ഇത്‌ തന്നെ ഇടാം ☺️☺️...വേഗം പോയി ഡ്രസിങ് റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി വന്നപ്പോൾ ഉണ്ട് കാലൻ ഡ്രസ്സ്‌ മാറുന്നു.. പാറു പിന്നെ അങ്ങോട്ട് നോക്കാനേ പോയില്ല... അവൾ വേഗം കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ഒരുങ്ങാൻ തുടങ്ങി.. വരുണിന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മേൽ പതിക്കുന്നത് പാറു കാണാതെ കണ്ടു... മുടിയൊക്കെ കേട്ടി പോവാൻ നിന്നപ്പോൾ ഉണ്ട് വരുൺ മുന്നിൽ... മ്മ് ന്താ.. നിന്നോടാരാ ഈ ഡ്രസ്സ്‌ ഇടാൻ പറഞ്ഞെ... ഞാൻ ഇതൊരാൾക്ക് കൊടുക്കാൻ വേണ്ടി വാങ്ങി വച്ചതാ.. എന്നാ പിന്നെ നിങ്ങൾ എന്തിനാ അതെന്റെ കബോഡിൽ വച്ചേ.. നിങ്ങടെ ഡ്രെസ്സിൽ വെക്കാമായിരുന്നില്ലേ.. വരുൺ തമാശക്ക് പറഞ്ഞതാണെങ്കിലും പാറുവിനത് നന്നായി കൊണ്ടു.. ന്നാലും മുഖത്ത് അത് കാണിക്കാതെ അവൾ പറഞ്ഞു.. അത് ഞാൻ പെട്ടെന്ന് വച്ചപ്പോൾ ശ്രദിച്ചില്ല..

ഇനി ഏതായാലും ഞാൻ ഇട്ട ഡ്രസ്സ്‌ നിങ്ങൾ കൊടുക്കാൻ വച്ച പെണ്ണ് ഇടില്ലല്ലോ.. അപ്പൊ വേറെ വാങ്ങി കൊടുത്തേക്ക്... എന്ന് പറഞ്ഞു പാറു താഴേക്ക് പോയി.. ഇതേതാ പുതിയ ഡ്രസ്സ്‌ (വല്യേട്ടൻ ) ഇത്‌ എനിക്ക് ഡ്രസ്സ്‌ വാങ്ങിയ കൂട്ടത്തിൽ ഉണ്ടായിരുന്നതാ (പാറു ) ഇങ്ങനെ ഒന്ന് ഞാൻ കണ്ടിട്ടില്ലല്ലോ (വല്യേട്ടൻ ) ആലോചിച്ചു നിൽക്കാതെ കഴിക്കേടാ.. സന്ധ്യ നേരത്ത് ഇനി അവിടെ പോയി കേറാൻ നിൽക്കണ്ടല്ലോ... (അച്ഛൻ ) """"""""💞 അങ്ങനെ അവർ കുടുംബ സമേതം ശില്പടെ അടുത്തേക്ക് പോവുകയാണ് സൂർത്തുക്കളെ.... അവരു പൊക്കോട്ടെയെന്നാൽ...... അവർ പോകുന്നു അവർ പോകുന്നു പാറുവിന്റെ വീട്ടിലേക്ക് പോവുന്നു...... ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story