നിന്നിലലിയാൻ: ഭാഗം 46

ninnilaliyan

എഴുത്തുകാരി: നിലാവ്

പോവുന്ന വഴിക്ക് എല്ലാ fruits കടയിലും ബേക്കറി കടയിലും നിർത്തി നിർത്തി ആണ് പോയത് .... നേരത്തെ എത്തണം എന്ന് വിചാരിച്ച അവർ വീട്ടിൽ എത്തിയത് 7 മണിയോടെ ആയിരുന്നു... ആരേം ശ്രദ്ധിക്കാതെ ഡോർ തുറന്ന് പാറു ഉമ്മറത്തേക്ക് ഓടി അവിടെ നിൽക്കുന്ന അവളുടെ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചു... നമ്മൾ അവളുടെ ഒപ്പം വന്നതാണെന്ന് വല്ല വിചാരോം ഉണ്ടോ എന്ന് നോക്കിയേ.... പിന്നാലെ വന്ന വല്യേട്ടൻ പാറുവിനെ നോക്കി കൊണ്ട് പറഞ്ഞു.. ഇതിന്റെ വിഷമം നിങ്ങൾ ആണുങ്ങളോട് പറഞ്ഞാൽ മനസിലാവില്ല അല്ലെ പൊന്നുവേച്ചി..... (പാറു ) പൊന്നു ഒന്ന് ചിരിച്ചതെ ഉള്ളൂ... എവിടെ... ശിൽപെച്ചി എവിടെ.. ഞാൻ വന്നത് കണ്ടാൽ ഒന്ന് പുറത്തേക്ക് വന്നാൽ ന്താ .... അകത്തേക്ക് നോക്കി കൊണ്ട് പാറു ചോദിച്ചു... അവൾ കിടക്കാണ് മോളെ.. റൂമിൽ ഉണ്ട്.. ചെന്ന് നോക്ക്... അവളെ തലോടി കൊണ്ട് സീതാമ്മ പറഞ്ഞു..

ന്താ പതിവില്ലാതെ ഈ നേരത്ത് ഒരു കിടത്തം ആവോ എന്നും പറഞ്ഞു പാറു റൂമിലേക്ക് പോയി.... തിരിഞ്ഞു കിടക്കുകയായിരുന്ന ശിൽപയെ പാറു ബാക്കിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു കിടന്നു... ഇറുക്കി കൊല്ലാതേടി പെണ്ണെ... എപ്പോ വന്നു.. ശില്പ തിരിഞ്ഞു കിടന്ന് കൊണ്ട് ചോദിച്ചു... പാറുവിന്റെ അനക്കം ഒന്നും ഇല്ല്യാ എന്ന് കണ്ടതും ശില്പ അവളുടെ താടിയിൽ പിടിച്ചു മുഖം പൊന്തിച്ചു... പാറു കരഞ്ഞു കൊണ്ട് ശിൽപയെ ഇറുക്കി കെട്ടിപ്പിടിച്ചു... ന്താടി പോത്തേ മോങ്ങുന്നേ.. മ്മ്? I miss u... really miss u ചേച്ചിക്കുട്ടി... 😒😒😪😪😪 അത്രേ ഉള്ളോ.. ഞാൻ പേടിച്ചു പോയി.. ഞാനും ഒരുപാട് നിന്നെ miss ചെയ്തല്ലോ മോളെ... അതുകൊണ്ടല്ലേ ഞാൻ വന്നതും നിന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയെ.. മ്മ്മ്... ന്താടി മൂളുന്നെ.. നിനക്ക് അവിടെ ന്തേലും പ്രശ്നം ഉണ്ടോ.... പ്രശ്നം ആ കാലൻ ആണ് അല്ലാതെ ഒന്നുല്ല്യ... (ആത്മ ) ഏയ് ഞാൻ അവിടെ happy ആണ് ചേച്ചി.. കണ്ണ് തുടച്ചു കൊണ്ട് പാറു പറഞ്ഞു..

എന്നാലേയ് ഇങ്ങനെ കിടക്കാതെ എണീറ്റെ... അവിടെ എല്ലാരും വന്നിട്ട് നമ്മൾ ഇവിടെ അട ഇരുന്നാലോ... എനിക്കറിയാം എന്തിനാ ഈ പോക്കെന്ന്.. നിങ്ങടെ ബെസ്റ്റി വന്നിട്ടുണ്ടല്ലോ അവിടെ അതോണ്ടല്ലേ... ഹും... അസൂയ ആണെടി നിനക്ക് എന്നും പറഞ്ഞു ശില്പ പാറുവിനെയും കൂട്ടി ഹാളിലേക്ക് ചെന്നു... ആ മോളെ ഇവിടെ ഇരിക്ക്.. കിടക്കാണെന്ന് പറഞ്ഞത് കൊണ്ടാ വിളിക്കാതെ ഇരുന്നത്.. (വീണാമ്മ ) പാറുവും ശിൽപയും തൊട്ടടുത്ത ചെയറുകളിൽ ആയി ഇരുന്നു... പിന്നെ ആതുവിനെ പരിചയപ്പെടുത്തലും ചായ കുടിക്കലും കാലനോട് സംസാരിക്കലും ഒക്കെ ആയിരുന്നു..... മോളെ ശിൽപെ ഇപ്പോൾ എങ്ങനെയാ വോമിറ്റിംഗ് ഒക്കെ ഉണ്ടോ... (വീണാമ്മ ) തോന്നാറുണ്ട്.. ബട്ട്‌ വോമിറ്റ് ചെയ്യില്ല.... അതൊക്കെ ഈ സമയത്ത് ഉണ്ടാവും.. കാര്യം ആക്കണ്ട (പൊന്നു ) പാറു ഇതെല്ലാം കേട്ട് അന്തം പോയി ഇരിക്കുവാണ്.... ഇനി ചേച്ചിക്ക് വല്ല അസുഖവും ആണോ 🤔🤔 ഈ ഫ്രൂട്സും പലഹാരങ്ങളും നിനക്ക് വാങ്ങിയതാ.. ഒക്കെ കഴിക്കണം....

(വിശ്വൻ ) ന്തൊക്കെയോ ചീഞ്ഞു നാറുന്നു (ആത്മ of പാറു ) അതെന്താ ഞാനും ഇവിടെ നിൽക്കുന്നുണ്ട്.. അപ്പൊ എനിക്ക് കഴിച്ചൂടെ.... പാറു തന്റെ സംശയം പ്രകടിപ്പിച്ചു നിനക്ക് ആവുമ്പോൾ തരാം.. ഇപ്പോൾ ഇതൊക്കെ ശിൽപയ്ക്ക് ഉള്ളതാ... (പൊന്നു ) ന്ത് ആവുമ്പോ... നിങ്ങൾ ഒന്ന് തെളിച്ചു പറ.... അപ്പൊ നിങ്ങൾ ഇവളോട് ഒന്നും പറഞ്ഞില്ലേ (സീതാമ്മ ) ഇവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. ഇനി ഏതായാലും ടെൻഷൻ അടിപ്പിക്കണ്ട.. കാര്യം പറഞ്ഞോളൂ ആന്റി (വല്യേട്ടൻ ) ആഹ്.. മോളെ പാറു ശില്പ പ്രെഗ്നന്റ് ആണ് (സീതാമ്മ ) ന്ത് 😲.. പ്രെഗ്നന്റ് ആണെന്നോ.... അതെ നീ എന്താ ഇത്‌ ആദ്യായിട്ട് കേൾക്കുന്ന പോലെ.... (വാസു ) അല്ല പെട്ടെന്ന് കേട്ടപ്പോൾ 😌😌😌... ഒരു മാസം കൊണ്ട് പണി പറ്റിച്ചു അല്ലെ.. ശില്പടെ ചെവിട്ടിൽ ആയി പാറു പറഞ്ഞു.. ശില്പ ആരും കാണാതെ അവളുടെ കാലിൽ പിച്ചി... ഇനി ഇവൾക്കും കൂടി ആയെന്ന് കേട്ടാൽ മതി....

പാറുവിനെ നോക്കി കൊണ്ട് സീത പറഞ്ഞപ്പോൾ പാറു വല്ലാതെ ആയി... അത്രെയും നേരം ഗൗരവത്തിൽ ആയിരുന്ന വരുണിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. അതിനു ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ ആന്റി (വരുണിന്റെ ആത്മ ) പാറു വേഗം എണീറ്റ് കൊണ്ട് പെൺപടകളെയും വിളിച്ചു റൂമിൽ പോയി.. അവൾക്ക് നാണം ആയെന്ന് തോന്നുന്നു... പോവുന്ന പാറുവിനെ നോക്കി കോണ്ട് വീണാമ്മ പറഞ്ഞു... വല്യേട്ടൻ വരുണിനെ ഒന്ന് തട്ടി... """""""""""""""""""""""""""💞 ചേച്ചി പ്രെഗ്നന്റ് ആണെന്ന് കരുതി ഇനി ഞാനും പ്രെഗ്നന്റ് ആവണോ.... ഞാൻ നാണം കെട്ടു... ബെഡിൽ നിരന്നിരിക്കുന്ന ആതുവിനോടും പൊന്നുവിനോടും ശില്പയോടുമായി പാറു പറഞ്ഞു... ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ ദിവ്യ ഗർഭം ആവേണ്ടി വരും🤭🤭.... (ശില്പ ) ചേച്ചി നിങ്ങളും 🙄.... വരുൺ എല്ലാം എന്നോട് പറയാറുണ്ട്... നന്നായിപ്പോയി.. കാലന് വട്ടാണ്..

ഇപ്പോൾ ഞാൻ അടുത്തേക്ക് ചെല്ലുമ്പോൾ അയാൾ ആണ് വാണം വിട്ട പോലെ ഓടുന്നെ.... ഒന്ന് മര്യാദക്ക് മിണ്ടുക പോലും ചെയ്യില്ല മുന്നേ നീ ആയിരുന്നില്ലേ.... ഇപ്പോൾ അവൻ വന്നാൽ നിനക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുമോ.. (പൊന്നു ) ഇല്ലാ... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... ഇതിനെ ഇന്ന് ഞാൻ... ആതു കയ്യിൽ കിട്ടിയ തലയണ എടുത്ത് പാറുവിന്റെ മേലേക്ക് എറിഞ്ഞു.. ക്യാച്ച്... പാറു അത് പിടിച്ചു കൊണ്ട് പറഞ്ഞു.. ലാസ്റ്റ് ജീവിതത്തിൽ ഇത്‌ തന്നെ ആവും എറിയലും പിടിക്കലും.... പൊന്നു മുഖം ചുളുക്കി കൊണ്ട് പറഞ്ഞു.. ഞാൻ ഇതിനു അയാളോട് പകരം വീട്ടും.. ഇന്ന് തന്നെ... രാത്രി ആയില്ലേ.. ഇനി നാളെ നോക്കാം... (ആതു ) ഓഹ്.. കൂടെ നിൽക്കണ്ട എന്നാലും തളർത്താതെ ഇരുന്നൂടെ.... ഇന്ന് ന്തായാലും പറ്റില്ല.. കാലൻ ഇന്ന് പോവുമല്ലോ.. അപ്പൊ ഇനി ഞാൻ അങ്ങോട്ട് വന്നിട്ട് ആലോചിക്കാം.. എടി നീ ഈ ടോം and ജെറി കളി നിർത്തി അവനോട് ഒന്ന് അടുത്തു പെരുമാറാൻ ശ്രമിക്ക് (ശില്പ) ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ...

അരഞ്ഞാണത്തിന്റെ കാര്യം എടുത്തിട്ടു, കുളിച്ചു മുന്നിലൂടെ ഉലാത്തി, എന്തിനു ഈ സുന്ദരമായ കാലു വരെ കാണിച്ചു കൊടുത്തു... ഇനി ഇതിനപ്പുറത്തേക്ക് കാണിക്കാൻ എനിക്ക് വയ്യ... അതാണ്‌ വരുണേട്ടൻ വീഴാത്തെ... വീക്ക്നെസ്സിൽ കേറി പിടിക്കണം.. അപ്പൊ തന്നെ നിലത്തു ഇറങ്ങിക്കോളും... ആതു പറഞ്ഞു... എനിക്കിങ്ങനെ ഒക്കെ പറ്റു.. ഞാൻ നിർബന്ധിപ്പിച് കെട്ടിച്ചതൊന്നും അല്ലല്ലോ എന്നെ.... അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് ഓർക്കണമായിരുന്നു... എയ്ശ്... ഇയ്യ് സെന്റി ആവല്ലേ.. സത്യത്തിൽ നിനക്ക് ന്താ പ്രശ്നം.... (കോറസ് ) എനിക്കങ്ങനെ ഒന്നും അയാളോട് തോന്നുന്നില്ല... അതന്നെ.. ഇനി വേറെ വല്ലവരോടും 🤔(ആതു ) അങ്ങനെ ഒന്നും ഇല്ലാ.. തോന്നിയിട്ടും കാര്യം ഇല്ലല്ലോ.... മതി നിർത്തിക്കെ.. ഈ ടോപ്പിക്ക് വിടാം.... ഞാൻ ആയി ഇന്റെ പാടായി..... പൊന്നുവേച്ചി നമുക്ക് ഇന്ന് പോണ്ടേ.... (ആതു ) ഫുഡ്‌ കഴിച്ചിട്ടേ ഇറങ്ങു എന്നാ പറഞ്ഞത്.. വാ നമുക്ക് അങ്ങോട്ട് പോവാം... (പൊന്നു )

പുറത്തേക്ക് ചെന്നപ്പോൾ ആൺപടകൾ എല്ലാം വെളിയിൽ കാറ്റും കൊണ്ടിരിക്കുന്നു... അടുക്കളേൽ ചെന്നപ്പോൾ രണ്ട് അമ്മമാരും അടുക്കള ഭരണം ഏറ്റെടുത്തിട്ടുണ്ട്... വാവ വീതനമേൽ ഇരുന്ന് കാരറ്റ് തിന്നുന്നുണ്ട്.. ഇങ്ങോട്ട് ആരും വരണ്ട.. ഇവിടെ വൃത്തിക്കേട് ആക്കാൻ... അടുക്കളയിലേക്ക് കാലെടുത്തു വച്ച പാറുവിനോട് ആയി സീതാമ്മ പറഞ്ഞു... അതിനാരു വന്നു.. ഞാൻ എന്റെ വാവ കുട്ടിയെ കൊണ്ടുപോവാൻ വന്നതാ.. അല്ലേടി കുറുമ്പി... വാവയെ എടുത്തുകൊണ്ട് പാറു പറഞ്ഞു... കുറച്ചു കാരറ്റ് പെറുക്കി പാറു ഓടി.... അതിവിടേക്ക് ആവശ്യം ഉണ്ടെടി എന്ന് പറഞ്ഞു ഒരു കാരറ്റ് എടുത്തു പാറുവിനെ നോക്കി സീത എറിഞ്ഞു.. Thanku.... കാരറ്റ് എടുത്ത് ഓടി കൊണ്ട് ആതു പറഞ്ഞു.. അവളോട് ആ ഡ്രസ്സ്‌ എങ്കിലും മാറ്റാൻ പറ.. ആ ആന്റി... പാറു.. നിന്നോട് ഡ്രസ്സ്‌ മാറാൻ പറഞ്ഞു ആന്റി... ഡ്രസ്സ്‌ മാറിയിട്ടില്ല ലെ ഞാൻ.. കാരറ്റ് കടിച്ചു കൊണ്ട് പാറു പറഞ്ഞു..

അങ്ങനെ ഫ്രഷ് ആയി ഡ്രസ്സ്‌ മാറ്റി പാറു ശില്പടെ അടുത്തു പോയിരുന്നു... ഇന്ന് ഞാൻ ശിൽപെചിടെ കൂടെ ആണല്ലോ കിടക്കുന്നെ.... പാറു കൊഞ്ചിക്കൊണ്ട് പറഞ്ഞു... നീ എന്റെ ഒപ്പം ഒന്നും കിടക്കണ്ട... ചവിട്ട് കിട്ടി കിട്ടി ഞാൻ ഒരു വിധം ആവും കുട്ടി ഒക്കെ ഉള്ളതാ.. അതാ ഞാൻ ഇപ്പോൾ ചവിട്ടാറില്ല.. വേണേൽ കാലനോട് ചോദിച്ചു നോക്ക്.. please ചേച്ചി ഇന്നൊരു ദിവസം മതി.. ഞാൻ നാളെ ഇന്റെ റൂമിൽ കിടന്നോളാം.. ഓക്കേ.. ചവിട്ടിയാൽ ഞാൻ എടുത്ത് എറിയും ട്ടൊ.. ചവിട്ടില്ലാന്നെ.. 😁😁😁 ********💞 അങ്ങനെ ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴാണ് ആ നഗ്ന സത്യം പാറു അറിയുന്നത്..... കാലൻ ഇന്ന് ഇവിടെ നിക്കുവാണെന്ന്...... ഇല്ലാ ഇതിനു സമ്മതിച്ചു കൂടാ.... അതിനു അവർക്ക് നാളെ കോളേജിൽ പോവാൻ ഉള്ളതല്ലേ... പാറു ഒന്ന് എറിഞ്ഞു നോക്കി... നീ അല്ലെ പറഞ്ഞെ 2 ദിവസം class ഇല്ലാന്ന്... (വല്യേട്ടൻ ) ആ.. അത് ഇല്ലാ.. ബട്ട്‌ സാറന്മാർക്ക് പോവണമല്ലോ... അപ്പൊ ടീച്ചേഴ്സിന് പോണ്ടേ 🤔

(വല്യേട്ടൻ ) ഒന്ന് നിർത്തിക്കെ.. ഇനി അവനു അങ്ങനെ നാളെ പോണം എന്നുണ്ടേൽ അവൻ ഇവിടെന്ന് പൊക്കോളും.. മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്ക് (വിശ്വൻ ) വേറെ വീട് ആയതിനാൽ വല്യേട്ടൻ തട്ടി പറിക്കാനോ കയ്യിട്ട് വാരാനോ ഒന്നിനും വന്നില്ല.. ഇതേ സമയം പാറു ഭയങ്കര തിങ്കിങ്ങിൽ ആയിരുന്നു.. കാലനെ എങ്ങനെ എങ്കിലും കെട്ട് കെട്ടിക്കണം... ഇച്ചിരി സമാധാനത്തിനാ ഇങ്ങോട്ട് വന്നേ.. അപ്പൊ കാറും കൊണ്ട് കുരുക്ക് പിന്നാലെ വന്നിരിക്കുന്നു.... ഇനി ഒറ്റ വഴിയേ ഉള്ളൂ.. ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോൾ പാറു വാവയെ കയ്യോടെ പിടിച്ചു.... വാവ ഇന്ന് പാറുവിന്റെ കൂടെ നിക്കുമോ.. നാളെ കുഞ്ഞേട്ടന്റെ ഒപ്പം പറഞ്ഞു വിടാം.. ടോം and ജെറി കാണിച്ചു തരാം.. പിന്നെ ഇവിടെ പൂച്ച കുട്ടി ഉണ്ടല്ലോ.. പാറു ഒന്ന് എറിഞ്ഞു നോക്കി.... അതൊന്നും വേണ്ട.. അവൾക്ക് നാളെ ക്ലാസ്സ്‌ ഉള്ളതാ... മുത്ത് ഇങ്ങോട്ട് വന്നേ.. പാറുവിന്റെ സംസാരം കേട്ട് കൊണ്ട് നിന്ന വരുൺ പറഞ്ഞു....

അങ്ങനെ അതും ഫ്ലോപ്പ് ആയി.. മൊച്ചമോറൻ (ആത്മ 🤭) അങ്ങനെ രണ്ട് സാധനങ്ങളെ ആ വീട്ടിൽ ഇറക്കി വച്ചു വന്നപ്പോലെ ബാക്കി ഉള്ളവർ പോയി.... കുറച്ചു നേരം പാറു വാതിലും ചാരി അതെ നിൽപ്പ് തുടർന്നു... അപ്പൊ ഇന്ന് നീ എന്റെ ഒപ്പം അല്ല കിടക്കുന്നെ അല്ലെ.. ചിരിച്ചു കൊണ്ട് ശില്പ അവളുടെ ചെവിയിൽ പറഞ്ഞു.. ഇളിക്കണ്ട.. നോക്കിക്കോ.. ഒന്നല്ലെങ്കിൽ ഞാൻ അല്ലെങ്കിൽ അയാൾ എന്നും പറഞ്ഞു പാറു ചാടി തുള്ളി പോയി.... റൂമിൽ ബെഡിൽ വിശാലമായി കാലൻ ഫോണും കുത്തി പിടിച്ചു കിടക്കുന്നുണ്ട്... പാറു കയ്യിലെ ജഗ്ഗ് എടുത്ത് മേശമേൽ വച്ചു... വാതിൽ ഫുൾ തുറന്നിട്ടു.... അമ്മ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് വല്ലതും ഉണ്ടായാൽ ഇറങ്ങി ഓടാമല്ലോ 😁😁😁.... നോക്കുന്നത് കണ്ടില്ലേ രാക്ഷസൻ 😤😤... ഞാൻ mind ചെയ്യാതെ അപ്പുറത്തെ സൈഡിൽ പോയി കിടന്നു.... വരുൺ പോയി വാതിൽ ലോക്ക് ചെയ്തു.... പാറു ഒന്ന് ഞെട്ടി.. കെട്ടി പൂട്ടി വെക്കാൻ ഇവിടെ ന്താ വല്ല കാന്തകടയും ഉണ്ടോ..

പാറു പിറുപിറുത്തു.. വരുൺ ലൈറ്റ് off ആക്കി അവളുടെ അടുത്ത് കിടന്നു.... വരുണിന്റെ നിശ്വാസം പാറുവിന്റെ ചെവിയിൽ തട്ടി.. അമ്മേ ഇത്‌ അത് തന്നെ... കണ്ണാ കാത്തോളണേ.. ബെഡ്ഷീറ്റിൽ കൈ മുറുക്കി പിടിച്ചു കൊണ്ട് പാറു ആത്‌മിച്ചു... ഡാൻസ് നന്നായിരുന്നു... വരുണിന്റെ ശബ്ദം പാറുവിന്റെ കാതിൽ പറഞ്ഞു... പിന്നെ.. ഡാൻസ് കഴിഞ്ഞിട്ടിപ്പോ 5, 6 മണിക്കൂർ ആയി.. എന്നിട്ട് ഇപ്പോഴാ അയാളുടെ ഡാൻസ് നന്നായെന്ന്.. കൊണ്ടോയി ഉപ്പിലിട്ട് വെക്ക് 😒😒😒(വെറും ആത്മ ) പാറു മിണ്ടാതെ കിടന്നു.... വരുൺ കൈ അവളുടെ മേലെ വച്ചപ്പോൾ പാറു കൈ തട്ടി മാറ്റി.. അപ്പൊ നീ ഉറങ്ങിയില്ലേ..... ..................... കുട്ടി മിണ്ടിയില്ല.... കുറെ ഞാൻ പിന്നാലെ നടന്നില്ലേ... ഇപ്പോൾ കുട്ടീടെ കാര്യം പറഞ്ഞപ്പോൾ ഒട്ടാൻ വരുന്നത് കണ്ടില്ലേ (ആത്മ )

പിന്നെ വരുൺ ഒന്നും ചോദിച്ചില്ല.. രണ്ടാളും സുഖ നിദ്ര 😴😴😴 ********❤️ രാവിലെ പാറു എണീറ്റപ്പോൾ വരുൺ അടുത്തില്ല.... സമയം നോക്കിയപ്പോൾ 9 മണി... ഒന്നൂടി തല ചെരിച്ചു ക്ലോക്കിലേക്ക് നോക്കി... അതെ അത് തന്നെ 9 മണി... arewa ഇന്ന് ഞാൻ വളരെ നേരത്തെ ആണല്ലോ 😌😌ആ കാലന് ഒന്ന് എണീക്കുമ്പോൾ വിളിച്ചാൽ എന്താ.. ജാഡ തെണ്ടി.... വേഗം പോയി പല്ല് തേച്ചു, കുളിച്ചെന്ന് വരുത്തി താഴേക്ക് ചെന്നു..... ഹോ.. ഒരാൾ ഇരുന്ന് നല്ല വെട്ടി വിഴുങ്ങലാ....ഒന്ന് നോക്കുന്നു പോലും ഇല്ലാ.. അപ്പുറത്ത് അച്ഛയും ഇരിപ്പുണ്ട്.... ആ പാറു ഇന്ന് നേരത്തെ ആണല്ലോ... ഞാനും അത് തന്നെയാ ആലോചിച്ചേ ഇന്ന് നേരത്തെ ആണല്ലോ എന്ന് 😁😁... വരുൺ നിന്നെ വിളിച്ചപ്പോൾ നീ എണീറ്റില്ല എന്ന് പറഞ്ഞു .... അച്ഛാ ഇയാൾ തള്ളിസ്റ്റിന്റെ പിതാവ് ആണ്.. ഞാൻ ന്താ ചത്തു കിടക്കുക ആയിരുന്നോ വിളിച്ചാൽ അറിയാതെ ഇരിക്കാൻ.... ഇങ്ങനെ ഒക്കെ പാറുവിനു ഉറക്കെ വിളിച്ചു പറയാൻ തോന്നി..... അവൾ അവനെ ഒന്ന് നോക്കി... ഒരു കുലുക്കോം ഇല്ല്യ...

നല്ല കടല കറിയുടെ മണം മൂക്കിലേക്ക് അടിച്ചപ്പോൾ പിന്നെ വേറൊന്നും നോക്കിയില്ല വേഗം അടുക്കളയിലേക്ക് പോയി ഒരു പ്ലേറ്റ് എടുത്ത് അവിടെ ഇരുന്ന് കഴിക്കാൻ തുടങ്ങി.... അമ്മേ ഇങ്ങോട്ട് വന്നേ.. ദാ ഇവിടെ ഒരു ബാസന്തി വന്നിരിക്കുന്നു.. ശില്പ ഉറക്കെ വിളിച്ചു പറഞ്ഞു.... പാറു എവിടെ വാസന്തി എന്ന അവസ്ഥയിലും.... ഇന്നലെ രാത്രി കഴിച്ചതാണേയ്.. ഇപ്പോൾ സമയം 9:30യും ആയി.. അപ്പൊ വിശക്കാതെ ഇരിക്കുമോ... തന്നെ ഉദ്ദേശിച്ചാണ് ശില്പ പറയുന്നത് എന്ന് മനസ്സിലാക്കിയതും *ലെ പാറു പിന്നെ അപ്പുറത്തെ വീട്ടിലെ കല്യാണത്തിന് പോവുമ്പോൾ വാസന്തി കളിക്കാൻ പറ്റുമോ 😤😤 നിന്നെപ്പോലെ ഉള്ളവർക്ക് അതും പറ്റും.. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ ഇതൊന്ന് തിന്നോട്ടെ 🙏🙏 രണ്ട് കൈയും കൂപ്പി കൊണ്ട് പാറു ചോദിച്ചു.. കേറ്റ് കേറ്റ്... സീതാമ്മ വന്നു നോക്കുമ്പോൾ വെട്ടി വിഴുങ്ങുന്ന പാറുവിനെ ആണ് കണ്ടത്... അയ്യോ നീ ആ പാത്രത്തിൽ നിന്നാണോ എടുത്തത്..

അത് ഞാൻ വരുണിനു കൊണ്ടു പോവാൻ വേണ്ടി എടുത്ത് വച്ചതാ... ആണോ.. അങ്ങനെ ഇപ്പോൾ അയാൾ കൊണ്ടു പോവേണ്ട എന്ന് പറഞ്ഞു പാറു 2 ദോശ കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ട് കറി ഒഴിച്ചു ദോശയെ കാലൻ ആക്കി സങ്കൽപ്പിച്ചു കുഴച്ചു തിന്നാൻ തുടങ്ങി..എന്നോടാ കളി😎😎 ഈ കുട്ടി... എന്നും പറഞ്ഞു സീത കാസറോൾ എടുത്ത് മാറ്റി വച്ചു... വരുണിനോടുള്ള വാശിക്ക് തിന്നത് കൊണ്ട് കഴിച്ചത് ലേശം അധികമായി... ഇരുന്നിട്ട് ഇരിക്കാനും വയ്യ കിടന്നിട്ട് കിടക്കാനും വയ്യ എന്ന അവസ്ഥ... പാറു മുറ്റത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.. വേഗം ദഹിക്കാൻ ആണേയ് 😂😂അപ്പോഴാണ് വരുൺ കോളേജിൽ പോവാൻ വേണ്ടി പുറത്തേക്ക് വന്നത്... പാറു നടത്തം നിർത്തി തെങ്ങിലും പ്ലാവിലും ഒക്കെ നോക്കി നിൽക്കാൻ തുടങ്ങി... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ.... 🎶🎶🎶🎶 പാറുവിനെ താങ്ങി കൊണ്ട് പാട്ടൊക്കെ പാടിയാണ് വരുൺ വന്നത്....

ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്... (പാറുവിന്റെ ആത്മ ) പാറു അവനെ നോക്കിയൊന്ന് പുച്ഛിച്ചു വിട്ടു... ഞാൻ കണ്ടായിരുന്നു നിന്റെ നേരത്തെ പെർഫോമൻസ്... അയിന് 🤨 വാശിക്ക് ചെയ്യുമ്പോൾ അവനവന്റെ ശരീരം ആണെന്ന് കൂടി നോക്കണം... അതിനു ഞാൻ നിങ്ങളോട് വന്നു പറഞ്ഞോ നിക്ക് കുഴപ്പം വല്ലതും ഉണ്ടെന്ന്.. ഈ നേരത്ത് അയിന് നിക്കല്ലേ 😎 കണ്ടപ്പോൾ അങ്ങനെ തോന്നി... തോന്നിയെങ്കിൽ തോന്നിയ പോലെ അങ്ങ് പോവണം .. അല്ലാതെ ഇങ്ങോട്ട് ഇറക്കാൻ നിക്കല്ലേ 👻👻 നീ പോടീ ഉണ്ടക്കണ്ണി ബാസന്തി ... പോടാ മരപ്പട്ടി എന്നും പറഞ്ഞു പാറു വേഗം അകത്തേക്ക് ഓടി 🏃‍♀️🏃‍♀️അല്ലെങ്കിൽ ബാക്കിയായിട്ട് ഇന്റെ എല്ലു പോലും കിട്ടില്ല ഞാൻ നയൻസിനെ പോലെയും😌അങ്ങേര് ഭീമൻ രഘുവിനെ പോലെ മസിലും പെരുപ്പിച്ച അജാന ബാഹുവിനെ പോലെയും💪💪..... *******🤩 വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഡാൻസ് അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കാണിച്ചു കൊടുത്തു..

അപ്പൊ ഡാൻസ് പഠിച്ചതിനു ഒരു കാര്യം ഉണ്ടായി അല്ലെ (അച്ഛൻ ) പിന്നല്ലാതെ... ഇവിടെ ഒരുത്തിയെ പറഞ്ഞയച്ചു.. ന്നിട്ടോ രണ്ട് ദിവസം പോയി... 3മത്തെ ദിവസം ഉണ്ട് ചെമ്പരത്തിയുടെ ചോട്ടിൽ ഒളിച്ചു നിൽക്കുന്നു... (അമ്മ ) ആ അതൊക്കൊരു കാലം (ശില്പ ) ഒരു മാസത്തെ പൈസയാ പോയി കിട്ടിയത്.. കയ്യും കാലും പിടിച്ചു പറഞ്ഞു ആ ഒരു മാസം പോവാൻ.. ആരോട് പറയാൻ ആര് കേൾക്കാൻ (അമ്മ ) അതൊക്കെ കഴിഞ്ഞിട്ട് 10, 12 വർഷം ആയി എന്നിട്ട് ഇപ്പോഴാ ഇതൊക്കെ പറയുന്നേ.. (അച്ഛൻ ) അമ്മേ ന്നാൽ ഈ ഒരുമാസം ഞാൻ പോയി പഠിച്ചാലോ.. എന്നാൽ ആ പൈസ പോയി എന്ന് അമ്മ കൂടെ കൂടെ പറയില്ലല്ലോ.. എണീറ്റ് പോടീ... പോയി വല്ല ബുക്കും എടുത്ത് വായിക്ക്.. ഞാൻ ജ്യൂസ്‌ കൊണ്ടന്നു തരാം.. പാറു നീയും പോയി പഠിച്ചോ.. മ്മ് ചെല്ല് ചെല്ല്.. വേഗം പോയി... പേടിയുണ്ടായിട്ടല്ല.. അമ്മ ചൂലിന് വേണ്ടി ഓലക്കൊടി നേരെ ആക്കുവാ... എങ്ങാനും കിട്ടിയാലോ.. ഒരു ഉൾകിടിലം 😉😉

റൂമിലേക്ക് പോയി ഞാനും ചേച്ചിയും ബുക്കും കയ്യിൽ പിടിച്ചു വർത്താനം പറയാൻ തുടങ്ങി... നീ നാളെ പോവുംലെ... (ശില്പ ) നാളെയോ😲😲... ഞാൻ അറിഞ്ഞില്ലല്ലോ.. മറ്റന്നാൾ വരുണിന്റെ പിറന്നാൾ അല്ലെ... ക്ഷണിച്ചിട്ടുണ്ട്.. അപ്പൊ ന്തായാലും ഒരുമിച്ച് പോവാം ... ഞങ്ങൾ ന്തായാലും നിന്നെ അവിടെ ആക്കി തിരിച്ചു വരും.. കേക്ക് കട്ട് ചെയ്യാൻ നിൽക്കുന്നില്ല... 2, 3, 4 മാസം ഇവിടെ നിക്കാമെന്ന് വിചാരിച്ച ഞാൻ ആരായി 😪....... അമ്പടി 2, 3, 4, മാസേയ്.. നാളെ തന്നെ പൊക്കോണം... അല്ല നീ എന്താ ഗിഫ്റ്റ് കൊടുക്കുന്നെ.... ഞാൻ ന്ത് കൊടുക്കാൻ.. ഒന്നും കൊടുക്കില്ല പിന്നേ 😏😏😏 വേണ്ടെങ്കിൽ വേണ്ട... എന്തേലും കൊടുക്കാം ലെ🤭🤭.. ഇനി ഞാൻ മാത്രം ഒന്നും കൊടുത്തില്ല എന്ന് വേണ്ട😉😉... മ്മ് നമുക്ക് നാളെ പോവുന്ന വഴിക്ക് വാങ്ങാം😁😁... അപ്പോഴേക്കും സീതാമ്മ ജ്യൂസും കൊണ്ട് വന്നപ്പോൾ രണ്ടാളും ഇരുന്ന് പഠിക്കാൻ തുടങ്ങി.. ഇന്നാ.. രണ്ടാളും ഇത്‌ കുടിച്ചിട്ട് ആ ഗ്ലാസ്‌ ഇങ്ങോട്ട് തന്നെ.... ആഹ്.. രണ്ടാളും പറഞ്ഞത് പോലെ ചെയ്തു.. നല്ല അനുസരണ ഉള്ള കുട്ടികളാ 🤫🤫 അമ്മ പോയപ്പോൾ വീണ്ടും തുടങ്ങി വർത്താനം... അപ്പൊ ഇന്ന് കാലൻ വരുമോ... ഇല്ലാ അവൻ നേരെ അങ്ങോട്ടാ.. ഹാവു അപ്പൊ ഇന്ന് ഞാൻ ചേച്ചിടെ അടുത്ത് 😴😴സെറ്റ് 🙌🙌..... ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story