നിന്നിലലിയാൻ: ഭാഗം 47

ninnilaliyan

എഴുത്തുകാരി: നിലാവ്

സ്വന്തം വീട്ടിൽ ആയതിനാൽ ഒന്നും ചെയ്യാനില്ല... എന്നാലും ബോറടിക്കാൻ തുടങ്ങി... ചേച്ചിയെ ആണേൽ അനങ്ങാൻ സമ്മതിക്കുന്നില്ല.. അവിടെ ആണേൽ വല്യേട്ടനെ എങ്കിലും ചൊറിഞ്ഞിരിക്കാം... കുറെ നേരം പാടത്തും പറമ്പിലും ആയി നടന്നു.. എന്നിട്ടും സമയം പോണില്ല... പിന്നെ ദേവുവിനു കുറച്ചു നേരം വീഡിയോ കാൾ ചെയ്തു.... ബേക്കറി ആണേൽ തിന്ന് തിന്ന് കാലിയായി തുടങ്ങി ******💞 ഓഹ് പാറു ഇല്ലാത്തത് കൊണ്ട് ഒരു സുഖല്ല്യ.. (വല്യേട്ടൻ ) നിനക്കവളെ ചൊറിയാഞ്ഞിട്ട് സുഖല്ല്യ എന്ന് പറ.. ഇന്നും കൂടി അത് സുഖായി അവിടെ നിന്നോട്ടെ (അച്ഛൻ ) ഞാനും വരുണും പോയി അവളെ കൂട്ടി കൊണ്ടന്നു വന്നാലോ എന്ന് ആലോചിക്കുവാ (വല്യേട്ടൻ ) ഇത്‌ ആരുടെ ഐഡിയ ആണ് ചേട്ടന്റെയോ അതോ അനിയന്റെയോ (അമ്മ ) ലേശം എന്റേം ലേശം ഇവന്റേം... വരുണിനെ ചൂണ്ടി കൊണ്ട് അരുൺ പറഞ്ഞു... എത്രെയൊക്കെ അവോയ്ഡ് ചെയ്താലും സ്വന്തം ഭാര്യ അല്ലെ.. കാണാൻ ഒക്കെ തോന്നില്ലേ 🙄😜

നീ ഇന്ന് അവിടെ നിന്നല്ലേ വരുണെ വന്നത്.. എന്നിട്ട് നിനക്ക് ഇനിയും അവളെ കാണണോ... മ്മ് മ്മ്മ്.... പൊന്നു വരുണിനിട്ട് താങ്ങി.... ഞാനോ.. ഞാൻ ന്ത് ചെയ്തിട്ടാ.. ഏട്ടൻ ഓരോന്നൊക്കെ പറഞ്ഞെന്ന് കരുതി.. ഈ ഏട്ടത്തിക്ക് ഇതെന്താ.. ചമ്മൽ പുറത്ത് കാണിക്കാതെ വരുൺ അരുണിന്റെ മേലേക്ക് പഴി ചാരി... എടാ നുണയാ... ദേ ഇവൻ പറഞ്ഞിട്ടാ ഞാൻ മുൻകൈ എടുത്തത്.. ന്നിട്ട് എനിക്കിട്ട് വക്കുന്നോ മരംകൊത്തിമോറാ..... വല്യേട്ടൻ കണ്ട്രോൾ പോയി പറഞ്ഞു ഞാൻ എപ്പോ പറഞ്ഞു.. ഏട്ടനു അവളോട് വഴക്ക് കൂടാൻ ആഗ്രഹം ഉണ്ടേൽ അത് പറഞ്ഞാൽ പോരെ ഇന്റെ മേത്തിക്ക് കുറ്റം ഇടണോ...... നിർത്തെടാ രണ്ടും.... (അച്ഛൻ ) അവൻ പറയുന്നത് കണ്ടില്ലേ അച്ഛേ.. (വല്യേട്ടൻ ) നിങ്ങൾ രണ്ടാളും അല്ല.. ഞാൻ ആണ് ഇതിനു മുൻകൈ എടുത്തത്.. പോരെ.. (അച്ഛൻ ) അങ്ങനെ വരട്ടെ അപ്പൊ അച്ഛൻ ആണ് ഇവനെ കൊണ്ട് പറയിപ്പിച്ചത് അല്ലെ... വല്യേട്ടൻ മുണ്ട് ഒക്കെ മടക്കി ഒരങ്കത്തിനുള്ള നിൽപ്പാണ്....

അതേടാ ഞാനാ.. സ്വന്തം തന്തേടെ നെഞ്ചത്തേക്ക് തന്നെ കേറ്.. കൊത്തി കൊത്തി ഇന്റെ തലേൽ കേറി കൊത്തി തുടങ്ങി അല്ലേ.... ഞാൻ അല്ല അച്ഛാ പേൻ ആവും.. അച്ഛന്റെ മുടി ഇളക്കി കൊണ്ട് അരുൺ പറഞ്ഞു... പോയി അച്ഛന്റെ കണ്ട്രോൾ മൊത്തം പോയി.. നീ എന്ത് ഉണ്ണാക്കൻ ആണെടാ.... ഞാൻ അല്ല അച്ഛാ ദേ ഇവൻ നിർബന്ധിച്ചത് കൊണ്ടാ.... ചങ്കരൻ ഇപ്പോഴും തെങ്ങിൻമേൽ തന്നെ 🤣🤣 മോനെ അരുണേ.. നീ ഇവിടെ ഇരിക്ക് അച്ഛൻ ചോദിക്കട്ടെ... അരുണിന്റെ തോളിൽ കൈ വച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.. ന്താ അച്ഛാ.. ചോദിക്ക് അച്ഛാ... നീ പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുവാണോ... അയ്യോ ഞാൻ പൊട്ടനല്ല അച്ഛാ... ങേ.. അപ്പൊ നീ പൊട്ടൻ ആയി അഭിനയിക്കുവാണോ... രണ്ടും അല്ല അച്ഛാ... ഇവൻ പറഞ്ഞത് കൊണ്ടാ പാറുവിനെ വിളിക്കാൻ...... ഈ കുട്ടി ഇത്‌ വരെ അത് വിട്ടില്ലേ... മോളെ പൊന്നു നിനക്ക് നിന്റെ കെട്ട്യോനെ ജീവനോടെ വേണമെങ്കിൽ ദാ ഇപ്പോൾ കൊണ്ട് പൊയ്ക്കോ..

അടുത്തുള്ള ചെയറിൽ ഇരുന്ന് കൊണ്ട് അച്ഛൻ പറഞ്ഞു.. അച്ഛാ അവർ പകുതി വച്ചു കളി ക്യുറ്റ് ചെയ്ത് പോയച്ഛാ.... ഇതെന്തോന്ന് സാധനം... എന്ന് പറഞ്ഞു അച്ഛൻ തലയിൽ കൈ വച്ചു.. പേടിക്കണ്ട അച്ഛാ ഞാൻ തനിയെ റൂമിലേക്ക് പൊക്കോളാം എന്ന് പറഞ്ഞു വല്യേട്ടൻ എണീറ്റു... ന്നിട്ട് വരുണിനെ നോക്കി നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ പുന്നാര അനിയാ എന്നും പറഞ്ഞു റൂമിലേക്ക് പോയി.. വരുൺ ഒരു വളിഞ്ഞ ചിരി ചിരിച്ചു കൊടുത്തു.. ചോദിച്ചു വാങ്ങിയതല്ലേ... ഇതേ സമയം പാറു തുമ്മലോട് തുമ്മൽ.. ആരാ ദൈവമേ എന്നെ ഇങ്ങനെ കുറ്റം പറയുന്നേ 🤧🤧🤧 (ലെ നിലാവ്... നിന്റെ കെട്ട്യോനും അച്ഛനും മെയിൻ ആയിട്ട് വല്യേട്ടനും ആണ് കുഞ്ഞേ🤠) ******❤️ തല്ലു കൂടാനും ഫുഡ്‌ തട്ടിപ്പറിക്കാനും പാറു ഇല്ലാത്തതിനാൽ വല്യേട്ടൻ വളരെ മ്ലാനതയിൽ ആണ് so shaad 😌😌😌... ഇന്ന് രാത്രി കൂടി ഓഫീസിൽ ഇരുന്നാൽ മതിയായിരുന്നു... ഒരു മൂഡ് ഇല്ലാ തിന്നാൻ 😒😒 അതോ..

വല്യേട്ടന്റെ മൂട് ആറാ കൊണ്ടോയി.. വായ രണ്ട് കൈ കൊണ്ടും പൊത്തിപ്പിടിച്ചു കൊണ്ട് വാവ ചോദിച്ചു... കാക്ക കൊണ്ടോയി.. ഒപ്പം ശെകരം ഉണ്ടായിരുന്ന ബുദ്ധിയും.. വൈകുന്നേരം നടന്ന കാര്യങ്ങൾ ആലോചിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.. കാക്ക എങ്ങനെയാ കൊണ്ടു പോയത്.. വാവ അടുത്ത ചോദ്യം എറിഞ്ഞു.. കാക്ക എങ്ങനെ കൊണ്ടോവാ സാധാരണ... ഇന്റെ മൂടും കൊത്തീട്ട് തന്നെയാ കൊണ്ടു പോയത്.... നോക്കട്ടെ... വാ കാണിച്ചു തരാം എന്ന് പറഞ്ഞു വല്യേട്ടൻ വാവയെ എടുത്തു.. എടാ എടാ.. താഴെ ഇറക്കേടാ കൊച്ചിനെ.. അത് ചെറിയ കുട്ടി അല്ലെ.. നീ വിവരം ഇല്ലാതെ ഓരോന്നു... (അമ്മ ) ഏട്ടോയ് വിഷു കഴിഞ്ഞു കണി കാണിക്കാൻ... (വരുൺ ) വിഷു അല്ലെങ്കിലും കണി കാണിക്കാമെടാ... എന്നും പറഞ്ഞു മൂടും കുലുക്കി അരുൺ പോയി... ഓഹ് ഇങ്ങനെ ഒന്നിനെ ആണല്ലോ.. അച്ഛാ.. മുഴുമിപ്പിക്കും മുന്നേ പൊന്നു വിളിച്ചു... ഓ ഞാൻ മിണ്ടുന്നില്ല...നിർത്തി...പോരെ🤐🤐 *******👻

ഇനിയെന്നാ നിനക്ക് ക്ലാസ്സ്‌ പാറു.. കഴിക്കുന്നതിനിടയിൽ വാസച്ഛ ചോദിച്ചു... മറ്റന്നാൾ ആണച്ഛേ..... ആ നാളെ വൈകുന്നേരം ആവുമ്പോഴേക്കും റെഡി ആയി നിന്നോ മൂന്നാളും... ഞാൻ നേരത്തെ വരാം... അച്ഛാ പോവുന്ന വഴിക്ക് ന്തേലും ഗിഫ്റ്റ് വാങ്ങണം..അപ്പൊ കുറച്ചു നേരത്തെ തന്നെ വരണം..ന്നലെ അവിടെ നേരത്ത് എത്തു(ശില്പ ) ഓക്കേ.. എന്നാ പോയി രണ്ടാളും നേരം വൈകിപ്പിക്കാതെ പോയി ഉറങ്ങാൻ നോക്ക്... ഓക്കേ gud nyt അച്ഛാ അമ്മേ.. ഓ gud nyt..... ഓരോന്ന് പറഞ്ഞു രാത്രി എപ്പോഴോ ഞാനും ചേച്ചിയും ഉറങ്ങി...... ********❣️ രാവിലെ അമ്മടെ വിളി കേട്ട് കൊണ്ടാണ് എണീറ്റത്... സമയം 6:05... ഓഹ് ഇത്രേ അല്ലെ ആയുള്ളൂ ഈ അമ്മ ന്തിനാ ഇത്ര നേരത്തെ വിളിക്കുന്നെ... അങ്ങനെ ഇപ്പോൾ ചേച്ചി മാത്രം സുഖിച്ചു ഉറങ്ങണ്ട...

വേഗം ശില്പയെയും കുത്തി പൊക്കി ഫ്രഷ് ആയി പാറുവും ശിൽപയും താഴേക്ക് ചെന്നു.. രണ്ടാളും എത്ര ദിവസായി അമ്പലത്തിൽ പോയിട്ട്.. ഒന്ന് പോയി വാ പാറു ഇനി ഇന്ന് പോവില്ലേ.. ഇനി രണ്ടാൾക്കും ഇങ്ങനെ ഒരവസരം കിട്ടി എന്ന് വരില്ല... അമ്മാ ചായ കുടിച്ചിട്ട് പോയാൽ പോരെ (ശിൽപെച്ചി ) ചായ ആയിട്ട് വേണ്ടേ കുടിക്കാൻ.. കെട്ടിച്ചു വിട്ടപ്പോൾ ഇതിലും മടിച്ചി ആയോ... അങ്ങനെ ഡ്രസ്സ്‌ ഒക്കെ മാറ്റി നേരെ അമ്പലത്തിലേക്ക്... പാട വരമ്പും ചെറിയ തോതിലുള്ള മഞ്ഞും ഉണ്ടായതിനാൽ ആ പ്രഭാതം നല്ലൊരു ഉണർവ് രണ്ടാളിലും വരുത്തി.. തൊഴുത് വഴിപാടും കഴിച്ച് ഇലയിൽ കുറച്ച് പായസവും വാങ്ങി അതും കഴിച്ച് കൊണ്ടാണ് വീട്ടിലേക്ക് എത്തിയത്... വേഗം പോയി ഡ്രസ്സ്‌ മാറ്റി ഡൈനിങ്ങ് ടേബിളിലേക്ക് വന്നു.. അമ്മേ ചായ....... ഓ എത്തിയോ...

എത്തിയിട്ട് 15 മിനിറ്റോളം ആയി... എന്നും പറഞ്ഞു പാറു അടുക്കളയിൽ പോയി കാസറോളും രണ്ട് പ്ലേറ്റും കൊണ്ടു വന്നിരുന്നു... ബാക്കി സാധനം കൊണ്ട് അമ്മയും വന്നു... ഐവ.. ഇഡ്ഡലിയും സാമ്പാറും 🤤🤤🤤ഒരു വട ഒപ്പിച്ചു തരാൻ പറ്റുമോ.. ഇല്ലാലെ.... (പാറു ) അച്ഛൻ പോയോ അമ്മേ... (ശില്പ ) ആ ഇന്ന് നേരത്തെ പോയി.. നേരത്തെ വരേണ്ടതല്ലേ.. കുറെ വർക്ക്‌ ചെയ്യാനുണ്ടെന്ന് പറഞ്ഞു..... കഴിച്ചിട്ടാണോ പോയത്... ഇഡ്ഡലി കഷ്ണം വായിൽ ഇട്ട് കൊണ്ട് പാറു ചോദിച്ചു... കഴിക്കാൻ നേരം ഇല്ലാത്തത് കൊണ്ട് പൊതിഞ്ഞു കൊടിത്തയച്ചിട്ടുണ്ട് ഞാൻ... എനിക്കറിയാം വെറുതെ ടൈം കളയാണെന്ന്.. ഹോട്ടലിൽ പോയി കഴിക്കാനാ... ഓഹ് അമ്മടെ ഫുഡ്‌ കഴിച്ചിട്ട് അച്ഛന്റെ വയറു കേടായി കാണും.... (പാറു ) വേണ്ട നീയ്.. മിണ്ടാതെ ഇരുന്ന് കഴിച്ചോ.. ഓ ആയിക്കോട്ടെ... അങ്ങനെ ആ നേരവും കഴിഞ്ഞു... വാസു ജോലി കഴിഞ്ഞു വന്നപ്പോഴേക്കും മൂന്ന് എണ്ണവും റെഡി ആയി നിൽക്കുന്നു..

ആഹാ റെഡി ആയി നിൽക്കാൻ പറഞ്ഞപ്പോൾ ഞാൻ ഇത്രയ്ക്ക് പ്രേതീക്ഷിച്ചില്ല.... അമ്പോ.. പിന്നെ എങ്ങനെയാ the greatest ബിസിനെസ്സ് മാൻ വാസച്ഛ പ്രേതീക്ഷിച്ചേ പാറു രണ്ട് കയ്യും ഇടുപ്പിൽ കുത്തി കൊണ്ട് ചോദിച്ചു.... ഓ ഒന്നുല്ല്യ എന്ന് പറഞ്ഞു വാസു അകത്തേക്ക് പോയി... പാറു ലാസ്റ്റ് ഭാഗം വാസച്ഛ എന്ന് കൊടുത്തപ്പോൾ ബോർ ആയെടി (ശില്പ ) അതൊക്കെ എന്റെ വാസച്ഛ സഹിച്ചോളും കുശുമ്പത്തി ചേച്ച്യേ.... അങ്ങനെ അവർ കാലന്റെ വീട്ടിലേക്ക് പുറപ്പെട്ടു..പോവുന്ന വഴിക്ക് ഒന്ന് രണ്ട് ഷോപ്പിൽ കയറി ഗിഫ്റ്റ് ഒക്കെ വേടിച്ചു... പിന്നെ ബേക്കറി കടയിൽ നിന്ന് സാധങ്ങളും.. അവിടെയും ഇണ്ടല്ലോ ഒരു പ്രെഗ്നന്റ് ലേഡി😁😁.... അങ്ങനെ അവരുടെ കാർ കാലന്റെ വീട്ടിലേക്ക് കയറി.. അവരെ കാത്തെന്ന പോലെ എല്ലാവരും പുറത്ത് തന്നെ ഉണ്ടായിരുന്നു...

പിന്നെ ചായ കുടിയും വിശേഷം പറച്ചിലും... ഇതിന് മാത്രം ന്താണാവോ പറയാൻ ഉള്ളത്.. മിനിഞ്ഞാന്ന് കണ്ട് പിരിഞ്ഞവരാ.. ഒരു രാത്രി കൊണ്ട് ഇത്രേം വിശേഷങ്ങൾ പറയാനോ... ഉറങ്ങി എണീറ്റ് വന്ന വാവ കണ്ടത് പാറുവിനെയാ.. പാറു എന്നും വിളിച്ചു വാവ വേഗം ഓടി ചെന്നു.. പാറു അവളെ എടുത്ത് തുരുതുരെ ഉമ്മ വച്ചു.. ഇത്‌ കണ്ട വരുൺ ഒരുമ്മ എനിക്ക് തന്നിരുന്നേൽ 😶😶😶 യോഗല്യ അമ്മിണ്യേ ആ പായ അങ്ങട്ട് മടക്കികളാ... വരുണിന്റെ ഉദ്ദേശം മനസിലാക്കിയ അരുൺ അവന്റെ ചെവിയിൽ പറഞ്ഞു.. ഇത്‌ കേട്ട വരുൺ ഒന്ന് ഇളിച്ചു കാട്ടി 😁😁😁😁ദോ ഇങ്ങനെ.... പാറു വേഗം ഡ്രസ്സ്‌ മാറ്റി താഴേക്ക് വന്നു... എല്ലാവരും കൂടി ആയപ്പോൾ ഒരുത്സവ പ്രേതീതി ആയിരുന്നു...

(ഈ പ്രേതീതി എന്തെ ശിൽപയുടെ വീട്ടിൽ കൂടിയപ്പോൾ ഇല്ലാഞ്ഞേ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും.. സ്വാഭാവികം... എനിക്കപ്പോ പറയാൻ തോന്നിയില്ല കാരണം അപ്പൊ എല്ലാവർക്കും 2 ദിവസം എങ്കിൽ 2 ദിവസം പാറുവിനെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടം ആയിരുന്നു.. ഇപ്പോൾ എല്ലാവരും കൂടി ചേർന്നതിന്റെ ആർപ്പോ ആണ്.. ഇപ്പോൾ കത്തിയില്ലേ.. ഇനി കൂടുതൽ വിവരങ്ങൾ അറിയാൻ സെർച്ച്‌ the ഗൂഗിൾ [തമാശ.. എല്ലാരും ചിരിക്കു]) എല്ലാവരും കൂടി ഫുഡടിയും തമാശ പറച്ചിലും ഒക്കെ ആയപ്പോൾ അന്നത്തെ ഡേ ഗംഭീരം ആയി... കുറെ നിർബന്ധിച്ചുവെങ്കിലും ശിൽപയും വീട്ടുകാരും നിന്നില്ല.... കിടക്കാൻ നേരം ആയപ്പോൾ വല്യേട്ടനു ഒരാഗ്രഹം എല്ലാവർക്കും ഒരുമിച്ച് മോളിലെ ഹാളിൽ കിടക്കാം എന്ന്... എല്ലാവർക്കും ആ അഭിപ്രായം ഇഷ്ടപ്പെട്ടു എങ്കിലും പൊന്നുവിനെ സ്റ്റെപ് കയറ്റാൻ ബുദ്ധിമുട്ട് ആയിരുന്നു.....

പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ എന്നും പറഞ്ഞു വല്യേട്ടൻ എടുത്ത് കൊണ്ട് സ്റ്റെയർ കയറി.. ഒപ്പം എല്ലാവരും... അങ്ങനെ ഹാളിൽ No 1....വല്യേട്ടൻ No 2....വരുൺ No 3....അച്ഛൻ No 4....അമ്മ No 5.....വാവ No 6.... ആതു No 7....പാറു No 8....പൊന്നു.. ആയ് കോളം തികഞ്ഞേ... അങ്ങനെ അവർ ഉറങ്ങുകയാണ് സുഹൃത്തുക്കളേ.. Sharp 12:00 'o'clock they celebrate varun's 24th birthday...🎂🎂🎂🎈🎈🎈🎊🎉🎊🎉 ആഹ്ലാദിക്കുവിൻ.. ആഘോഷിക്കുവിൻ ✨️✨️✨️✨️ വരുമ്പോ ആരും കേക്ക് ഹാരം പൊന്നാട എന്നിവ കൊണ്ട് വരുണിനെ അണിയിക്കരുത്... വരുൺ പറയുന്നത് ന്താണെന്ന് വച്ചാൽ അതിനർഹയായ മൊതല് നിലാവ് ആണെന്നാണ്😌😌😌... അപ്പോ 12 മണിക്ക് എല്ലാവരും വരുണിന്റെ പിറന്നാളിൽ പങ്കെടുക്കുക  ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story