നിന്നിലലിയാൻ: ഭാഗം 48

ninnilaliyan

എഴുത്തുകാരി: നിലാവ്

സമയം 11:30.... എടി എണീക്ക്.. പാറു....... സ്വന്തം ഭർത്താവിന്റെ പിറന്നാളിന് പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ... സഹിക്കവയ്യാതെ ആയപ്പോൾ വല്യേട്ടൻ അവളുടെ ബാക്കിനിട്ട് ചവിട്ടി... ഔച്..... ബാക്ക് ഉഴിഞ്ഞു കൊണ്ട് പാറു എണീറ്റു... ഹാവു ഇപ്പോഴെങ്കിലും എണീറ്റല്ലോ.... സമയം എത്രെ ആയി എന്നറിയുമോ.. 11:30 കഴിഞ്ഞു 2 മിനിറ്റ് 14 സെക്കന്റ്‌.... അയിന്... പാറു ഉറക്കപിച്ചിൽ പറഞ്ഞു... Iron അല്ല പിച്ചള... എടി ഇവിടെ ഒക്കെ ഒരുക്കണ്ടേ... നീ ഇതെന്താ ബുദ്ധി ഇല്ലാത്തവരെ പോലെ പെരുമാറുന്നെ.... പാറു ചുറ്റും നോക്കിയപ്പോൾ വാവയും കാലനും ഒഴികെ ബാക്കി എല്ലാരും ഹാൾ ഡെക്കറേറ്റ് ചെയ്യുവാ... അവളെ വിളിച്ചു എണീപ്പിക്കാം എന്ന് പറഞ്ഞിട്ട് നീ ന്ത് ചെയാ അരുണേ അവിടെ... അച്ഛൻ രോഷകുലനായി... കുറെ നേരായി അച്ഛൻ കസേരയിൽ നിന്ന് കയ്യ് രണ്ടും പൊക്കിപ്പിടിച്ചു നിൽക്കുന്നു... ചുമരിന്മേൽ മാല തൂക്കാൻ ആണേയ്.. അച്ഛാ പതുക്കെ അവൻ എണീക്കും... പാറുവിനെ പിടിച്ചു എണീപ്പിച്ചു കൊണ്ട് അരുൺ പറഞ്ഞു...

ഓ വായ് രണ്ടു കൈ കൊണ്ടു പൊത്തിപ്പിടിച്ചു അച്ഛൻ പറഞ്ഞു... അങ്ങനെ ഓടിപ്പിടഞ്ഞു എല്ലാം സെറ്റ്.... ഇനി ഈ മെഴുകുതിരി ഇപ്പോൾ കത്തിക്കണോ.. അവൻ എണീറ്റാലോ (അച്ഛൻ) അവൻ എണീക്കില്ല.. ഞാൻ അവന്റെ മുഖത്ത് തുണി ഇട്ടിട്ടുണ്ട്... (വല്യേട്ടൻ) എടാ മഹാപാപി നീ നിന്റെ മുണ്ട് ആണോ അവന്റെ മുഖത്ത് ഇട്ടത്.. എന്നാൽ ഈ ജന്മം അവൻ എണീക്കില്ല (അച്ഛൻ) ഈ സമയത്ത് അയിന് നിക്കല്ലേ അച്ഛാ.... ഞാൻ ബെഡ്ഷീറ്റ് ആണ് ഇട്ടത്.. ഓഹ് ഒന്ന് മിണ്ടാതെ ഒക്കെ ഒന്ന് കത്തിച്ചെ... സമയം ഒരുപാടായി.....ഇപ്പോൾ എല്ലാം സെറ്റ്..... സമയം ആയി മക്കളെയ് 🙌🙌🙌 12 മണി ക്ലോക്കിൽ മുഴങ്ങി... ണിം ണിം......(ക്ലോക്ക് ഒച്ച ഉണ്ടാക്കിയതാ😎) 🎶🎶ഹാപ്പി ബർത്ഡേ റ്റു യു🎈🎈🎈🎈ഹാപ്പി ബർത്ത്ഡേ റ്റു യു 🎊🎉🎊🎉🎉🎊🎉ഹാപ്പി ബർത്ത്ഡേ റ്റു യു ഡിയർ മോനെ, അനിയാ, വരുണെ, വരുണേട്ടാ, കാലാ..... 🎂🎂🎂🎂 (നോക്കണ്ട.. എല്ലാവരും ഒരേ പോലെ അല്ലല്ലോ വിളിക്കുക...

ഓരോരുത്തർ വിളിക്കുന്നത് ലാസ്റ്റ് പുറത്ത് വന്നെന്നെ ഉള്ളൂ 🙈🙈🙈🙈) നീക്കേണ്ടതാണല്ലോ... ഇക്കണ്ട 6 കാറി പൊളിച്ചിട്ടും ഒരു അനക്കം ഇല്ലല്ലോ.. കാറ്റു പോയോ 🙄(വല്യേട്ടൻ ) നീ ഒന്ന് മിണ്ടാതെ ഇരിക്കെടാ... ദേ വാവ എണീറ്റു.. എന്നിട്ടും ഇവൻ എണീറ്റില്ല... (അച്ഛൻ ) ലാസ്റ്റ് തോണ്ടി വിളിക്കാം എന്നായി..... വരുണെ.. ടാ.. എണീക്കേടാ.. നിന്റെ പിറന്നാൾ ആണെടാ... ഇല്ലാ കുട്ടിക്ക് അനക്കം ഇല്ലാ 🤪🤪 നീ എണീക്കുന്നില്ലേൽ ഞാൻ കേക്ക് മുറിക്കും... വല്യേട്ടന്റെ ലാസ്റ്റ് അടവ്.... എണീറ്റു.. കാലൻ എണീറ്റു... അല്ലേലും കേക്കിന്റെ കാര്യം പറഞ്ഞാൽ ഒടുക്കത്തെ ഉറക്കത്തിലും ഇവൻ എണീറ്റ് വരും (വല്ല്യേട്ടന്റെ ആത്മ ) ന്ത് ഉറക്കാടാ... എണീറ്റ് വന്നു കേക്ക് മുറിക്ക് (അമ്മ) വരുൺ എണീറ്റ് ചുറ്റും നോക്കി..... വർണ കടലാസ് കൊണ്ട് ഹാൾ അലങ്കരിച്ചിട്ടുണ്ട്... ചുവപ്പും വെള്ളയും ബലൂൺ അതിനിടക്ക് തൂങ്ങിയാടുന്നു..... ഹാളിന്റെ സെന്ററിൽ മേശ ഇട്ടിട്ടുണ്ട്.. അതിൽ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു...

ഒത്ത നടുക്ക് കേക്ക്.. ബട്ട്‌ അടച്ചു വച്ചിട്ടുണ്ട്... അവൻ അന്ധാളിച്ചു എല്ലാവരെയും നോക്കി... നോക്കണ്ടെടാ.. ന്റെ മാത്രം കാർബൺഡൈ ഓക്സൈഡ് ആണ് ആ തൂങ്ങി ആടുന്നത്... വേഗം മുറിക്കേടാ... ഇത്‌ തിന്നിട്ട് വേണം എന്റെ ക്ഷീണം മാറ്റാൻ (വല്യേട്ടൻ) ഇതെന്താ ഇന്നൊരു ആഘോഷം (വരുൺ) പുതിയ അഥിതികൾ ഒക്കെ വന്നതല്ലേ.. അപ്പോൾ ഒന്ന് ആഘോഷിക്കാം എന്ന് വിചാരിച്ചു 🤭🤭(അമ്മ) ഏട്ടാ എല്ലാം കഴിഞ്ഞിട്ട് സംസാരിക്കാം... ഇപ്പോൾ ഇതൊന്ന് മുറിക്ക് (ആതു) അങ്ങനെ അസുലഭ പുളകിത നിമിഷം വന്നെത്തി 💕 വരുൺ ടേബിളിനടുത്തേക്ക് ചെന്ന് കേക്കിന്റെ ഫ്രണ്ട്‌ കവർ മാറ്റി.... റെഡ് വെൽവെറ്റിലെ വെള്ള ക്രീമിൽ ചുവന്ന കളറിൽ "❤️ഹാപ്പി ബർത്തഡേ കാലാ❤️" എന്ന് എഴുതിയിരുന്നു.... വരുൺ ആദ്യം ഒന്ന് അവന്റെ മുഖം കാലന്റെ മുഖം ആയി സങ്കൽപ്പിച്ചു.... അതൊരു ഒന്നൊന്നര വരവായിരുന്നു തലയിൽ കിരീടവും കൊമ്പൻ മീശയും കയ്യിൽ കയറും കറക്കി കാളയുടെ പുറത്തുള്ള ആ വരവും 😂😂😂😂

(കാലനെ കുറിച്ച് ലെ നിലാവിന്റെ അറിവ് ഇതാണ് ) തലയൊന്ന് കുടഞ്ഞു അവൻ പാറുവിനെ നോക്കി... പാറു ബ്ലിങ്കസ്യാ നിൽക്കുന്നു.. നീ അവളെ നോക്കണ്ട.. ഇതൊക്കെ ഞങ്ങളുടെ പ്ലാൻ ആണ് 😁😁(അമ്മ) ഓഓഓ.... എന്നും പറഞ്ഞു വരുൺ കേക്ക് കട്ട്‌ ചെയ്തു... ഫസ്റ്റ് കഷ്ണം അച്ഛന് നേരെ നീട്ടിയതും വല്യേട്ടൻ അത് വായിലാക്കി.... ഞാൻ പറഞ്ഞില്ലേ ഓക്സൈഡ്, ബലൂൺ,, വിശപ്പ് 🤭🤭🤭 നീ അടുത്ത പീസ് പാറുവിനു കൊടുക്ക് വരുണെ... (അച്ഛൻ) വരുൺ അടുത്ത പീസ് എടുത്ത് പാറുവിനു കൊടുത്തപ്പോൾ രണ്ടാളുടെയും കണ്ണ് തമ്മിൽ ഒന്നിടഞ്ഞു.. പാറു വേഗം കണ്ണ് പിൻവലിച്ചു ഒരു പൊട്ട് എടുത്ത് അവന്റെ വായിൽ വെച്ചു കൊടുത്തു..... പിന്നെ എല്ലാവർക്കും കേക്ക് കൊടുത്തു.. കുറച്ചു മാത്രം എടുത്ത് അതവന്റെ മുഖത്ത് തേച്ചു... (NB :കേക്ക് അമൂല്യമാണ് അത് പാഴാക്കരുത് ) ഇനിയാണ് ശെരിക്കും ഉള്ള കളി.. ഗിഫ്റ്റ് പോരട്ടെ.. തുടക്കം കാർന്നോരിൽ നിന്ന് ആവട്ടെ.. അച്ഛനും അമ്മയും കൂടി മോതിരം ആയിരുന്നു ഗിഫ്റ്റ്... പാറു ഇങ്ങോട്ട് വന്നേ.... ന്താ അച്ഛാ... ഇങ്ങോട്ട് ചേർന്ന് നിക്കെന്ന് പറഞ്ഞു അമ്മ പാറുവിനെ വരുണിനോട് ചേർത്ത് നിർത്തി...

പാറുവിന്റെ കയ്യിലായും വരുണിന്റെ കയ്യിലായും രണ്ട് മോതിരം കൊടുത്തു... പിറന്നാള്കാരന് മാത്രം അല്ലല്ലോ ഗിഫ്റ്റ്... അച്ഛാ ഇന്റെ പിറന്നാൾ അടുത്താഴ്ച ആണ്.. (വല്യേട്ടൻ) അതിനു നിങ്ങൾ ഡിസംബറിൽ അല്ലെ ജനിച്ചത് (പൊന്നു ) സ്സ് മിണ്ടല്ലേ... അങ്ങനെ ജാൻകി എന്ന് പേരുള്ള മോതിരം വരുണിന്റെ കയ്യിലും വരുൺ എന്ന് പേരുള്ള മോതിരം പാറുവിന്റെ കയ്യിലും രണ്ടാളും ചാർത്തി കൊടുത്തു... വല്യേട്ടൻ ഓടി വന്നു അവന്റെ കവിളിൽ ഉമ്മ വച്ചു... എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാടാ ഏറ്റവും വലിയ ഗിഫ്റ്റ്... എച്ചി എന്നും എച്ചിയാ (അച്ഛൻ ) ദേ അച്ഛാ.. അച്ഛൻ കൊടുത്തത്തിലെ ഒരു മോതിരം എന്റെ വകയാ...എന്നിട്ട് ഒരുമാതിരി ആക്രാന്തം കാണിക്കുന്നോ.. മതി അച്ഛനും മോനും കണക്കാ... (അമ്മ ) ആതുവും പൊന്നുവും കൂടി പാറുവിന്റെയും വരുണിന്റേയും ഫോട്ടൊ ഫ്രെയിം ചെയ്തത് കൊടുത്തു.. (ഓർക്കുന്നുണ്ടോ അന്ന് ദേവു നിർബന്ധിപ്പിച്ചു എടുപ്പിച്ചത് )

ഇതൊക്കെ എപ്പോ..എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ 10 രൂപ സംഭാവന ചെയ്തേനെ.. (വല്യേട്ടൻ) അതുകൊണ്ടാ പറയാതിരുന്നേ 😤(പൊന്നു ) ഇനി എന്താ ഭാര്യയുടെ ഗിഫ്റ്റ് ആവോ... പാറു വേഗം റൂമിൽ പോയി വാസച്ഛ വാങ്ങി കൊടുത്തതും ശില്പ കൊടുത്തതും പിന്നെ തന്റെ ഗിഫ്റ്റും കൂടി കൊണ്ടു വന്നു.. ഒരു ലോറിക്കുള്ളത് ഉണ്ടല്ലോ (അച്ഛൻ ) മകന്റെ കഴിഞ്ഞപ്പോൾ അച്ഛൻ ഏറ്റെടുത്തോ ചളി (അമ്മ ) പാറു എല്ലാം കൂടി കയ്യിൽ വെച്ചു കൊടുത്തു... എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ എല്ലാം തുറന്നു.... വാസുവിന്റെ വക ഡ്രെസ്സും പിന്നെ ഒരു മോതിരവും.... ശില്പടെ വക വലിയൊരു ഗിഫ്റ്റ് അതിൽ വരുണിന്റേയും പാറുവിന്റെയും കുഞ്ഞു പിക്... ചുമരിൽ തൂക്കാൻ പറ്റിയ ടൈപ്പ്... പാറുവിന്റെ വക ഷർട്ടും മുണ്ടും പിന്നെ ഒരു വാച്ചും... ഇത്രേ ഉള്ളൂ... എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ വാവ നല്ല പോളിങ്ങിൽ ആണ്.. കേക്കെയ് 🤤...... പിന്നെ അതും എടുത്ത് വല്യേട്ടൻ താഴേക്ക് പോയി.... ഇനിയിപ്പോ ഇവിടെ നാളെ വൃത്തിയാക്കാം... വരുണും പാറുവും പോയി കിടന്നോ.. നാളെ രണ്ടാളും അമ്പലത്തിൽ പോവണം..

ഞാൻ വന്നു വിളിക്കാം എന്ന് പറഞ്ഞു അമ്മേം അച്ഛനും പോയി... പിന്നാലെ ബാക്കിയും.... വരുണിന്റെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞതും പാറു റൂമിലേക്ക് പൊയി..പിന്നാലെ വരുണും വന്നു ഡോർ ലോക്ക് ചെയ്തു.... കിടക്കാൻ പോയ പാറുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ ചോദിച്ചു... എനിക്ക് ഗിഫ്റ്റ് ഒന്നും ഇല്ലേ.. മ്മ്? ഗിഫ്റ്റ് അല്ലെ ഞാൻ നിങ്ങൾക്ക് തന്നത്.... അതല്ല.. വേറെ... എന്നും പറഞ്ഞു വരുൺ പാറുവിനെ വലിച്ചു നെഞ്ചോട് ചേർത്തു.... ന്താ ഈ കാണിക്കണെ.. ഞാൻ ഉറങ്ങട്ടെ വിട്... വേണ്ട.... നിങ്ങൾ ഉറങ്ങണ്ട എനിക്കു ഉറക്കം വരുന്നുണ്ട്.. വരുണിന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പാറു പറഞ്ഞു... സ്വീറ്റ് ആയിട്ട് എന്തേലും തന്നാൽ ഞാൻ വിടാം.. നിങ്ങൾ അല്ലെ ഇപ്പോൾ കേക്ക് കഴിച്ചത്... മതിയായില്ലെങ്കിൽ ഇനി കുറച്ചതാ മുഖത്ത് എടുത്ത് കഴിക്ക്..... അതല്ല... എനിക്ക് ഉമ്മ വേണം... ന്ത് 😲.. ന്താ നീ കേട്ടിട്ടില്ലേ ഉമ്മ വേണമെന്ന്.... പള്ളീൽ പോയി പറഞ്ഞാൽ മതി.. വിട്ടേ..

പാറു കുതറി കൊണ്ടിരുന്നു... പിന്നെ നീ എന്തിനാ കുറച്ചു ദിവസം ഞാൻ നിന്നെ അവോയ്ഡ് ചെയ്തപ്പോൾ പിന്നാലെ ഓരോന്ന് കാണിച്ചു വന്നിരുന്നേ.. എനിക്കൊന്നും മനസിലാവില്ല എന്ന് വിചാരിച്ചോ... അവളെ ഒന്നൂടി ചേർത്ത് പിടിച്ചു കൊണ്ടു വരുൺ ചോദിച്ചു... അത്.. അത് പിന്നെ.... ബബബബ അല്ല.... അതുപിന്നെ നിങ്ങളെ മിണ്ടിപ്പിക്കാൻ വേണ്ടിയാ.. അല്ലാതെ... പറഞ്ഞു മുഴുമിക്കും മുന്നേ വരുണിന്റെ ചുണ്ട് പാറുവിന്റെ ചുണ്ടിൽ അമർന്നിരുന്നു.. പെട്ടെന്ന് ആയതിനാൽ പാറുവിന്റെ കണ്ണ് ഒന്നൂടി വികസിച്ചു.... ബോധം വന്നപ്പോൾ അവളവനെ തള്ളി മാറ്റാൻ ശ്രമിച്ചു... പക്ഷെ വരുൺ കൂടുതലായി അവളിലേക്ക് അടുത്തു... പാറു അവനെ അടിക്കാനും പിച്ചാനും ഒക്കെ തുടങ്ങി... ശ്വാസം കിട്ടുന്നില്ല എന്ന് മനസ്സിലായതും പാറു എല്ലാ ശക്തിയും വച്ചു അവനെ തള്ളി.... എവടെ.. പാറക്കല്ല് നിൽക്കുന്ന പോലെ അല്ലെ നിർത്തം..... അവൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകളിലെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി.. ഒരു തുള്ളി കണ്ണുനീർ വരുണിന്റെ കയ്യിലേക്ക് വീണതും അവൻ പതുക്കെ ചുണ്ടുകളെ സ്വതന്ത്രമാക്കി....

പാറു നെഞ്ചിൽ കൈ വച്ചു കൊണ്ട് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... വരുൺ ഷർട്ട് ഊരി മുഖത്തിലെ കേക്ക് എല്ലാം തുടച്ചു കളഞ്ഞു നിലത്തേക്ക് ഇട്ടു... ശ്വാസം വലിക്കുന്നതിനിടയിലും പാറു സസൂക്ഷ്മം അവനെ ശ്രദ്ധിച്ചു... നിനക്ക് തീരെ കപ്പാസിറ്റി ഇല്ലാട്ടോ പാറുക്കുട്ട്യേ.. കള്ള ചിരിയോടെ വരുൺ പറഞ്ഞു.... അവൾ ഒന്നും മിണ്ടാതെ അവനെ നോക്കിയതേ ഉള്ളൂ... പെണ്ണിന്റെ കിതപ്പ് ഇതുവരെ മാറിയിട്ടില്ലേയ്.... വരുൺ അവളെ പൊക്കിയെടുത്തു കിടക്കയുടെ അടുത്തേക്ക് നടന്നു.... വിട്.. ന്താ ഈ കാണിക്കണേ.. എനിക്ക് നടക്കാൻ അറിയാം... പാറു വരുണിന്റെ കയ്യിൽ കിടന്ന് കുതറി... ദേ അടങ്ങി കിടന്നോ.. നിലത്തു വീണു ഊര പോയാൽ എന്നെ പറയണ്ട 😉 പാറു പിന്നെ ഒന്നും മിണ്ടാതെ അവന്റെ കയ്യിൽ കിടന്നു..... വരുൺ അവളെ കട്ടിലിൽ കിടത്തി... വരുൺ വേഗം ലൈറ്റ് off ആക്കി റൂമിലെ ഡിം ലൈറ്റ് ഇട്ടു... വെള്ളം കുടിക്കുമ്പോഴും തന്നെ തന്നെ നോക്കുന്ന പാറുവിനെ കണ്ടപ്പോൾ വരുൺ ചോദിചു.... ന്താടി പാറുക്കുട്ട്യേ ഉണ്ടക്കണ്ണും വച്ചു നോക്കുന്നെ.. നിനക്ക് വെള്ളം വേണോ.. മ്മ്?

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്ന് താലിയിൽ മുറുകെ പിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു കൃഷ്ണാ ഒന്നും സംഭവിക്കല്ലേ... സംഭവിക്കുമല്ലോ.. പാവം കൃഷ്ണനെ വിളിച്ചു ബുദ്ധിമുട്ടണ്ട... പാറു കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ വരുൺ കിടക്കുന്നു... തിരിഞ്ഞു കിടക്കാൻ നിന്ന പാറുവിനെ വരുൺ തന്നോടടുപ്പിച്ചു.... എന്നിട്ട് മുഖത്ത് തുരുതുരെ ഉമ്മ വച്ചു... പാറുവിന്റെ കൈ വരുണിന്റെ തോളിൽ അമർന്നു... വേദനിക്കുന്നുണ്ടെടി പാറുക്കുട്ട്യേ.. അവളുടെ ചെവിയിൽ ആയി വരുൺ പറഞ്ഞു.. പാറു വേഗം അവന്റെ തോളിൽ നിന്നും കയ്യെടുത്തു.. ഞാൻ ഇത്രേ ഉമ്മ തന്നിട്ടും എനിക്കൊരു ഉമ്മ തരില്ലേ... പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിചു... അതിനു ഞാൻ നിങ്ങളോട് എനിക്ക് ഉമ്മ തരാൻ പറഞ്ഞില്ലല്ലോ 🤨🤨🤨 അത് കേട്ടതും ചെരിഞ്ഞു കിടക്കുന്ന പാറുവിനെ നേരെ കിടത്തി വരുൺ അവളുടെ മേലെ കിടന്നു....... മാറങ്ങോട്ട്... എനിക്ക് നിങ്ങടെ 6പാക്ക് താങ്ങാൻ ഉള്ള ശേഷി ഒന്നുല്ല്യ....

വരുൺ അനങ്ങാതെ പാറുവിനെ നോക്കി കൊണ്ട് കിടക്കാണ്.... വരുണിന്റെ കണ്ണ് തന്റെ പൊട്ടിയ ചുണ്ടിൽ ആണെന്ന് കണ്ടതും പാറു വേഗം ചുണ്ട് രണ്ടും ഉള്ളിലേക്ക് ആക്കി... അത് കണ്ട് ചിരിചു കൊണ്ട് വരുൺ പാറുവിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... പാറു രണ്ടു കണ്ണും ഇറുക്കി അടച്ചു... കഴുത്തിൽ ചെറുനോവ് അനുഭവപെട്ടപ്പോൾ ആണ് പാറു കണ്ണ് തുറന്നത്.... വരുൺ തല പൊക്കി അവളുടെ മുഖത്തേക്ക് നോക്കി.... പാറുവിന്റെ കണ്ണ് നിറഞ്ഞിരുന്നു... അപ്പോഴേക്കും കരഞ്ഞു... എടി നിനക്കെന്താ ഇതൊന്നും മനസിലാവാത്തെ എന്തായാലും ഞാൻ അല്ലെ ഇങ്ങനെ ഒക്കെ..... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ പാറു അവന്റെ വായ പൊത്തി.... ന്തെ.. പുരികം പൊക്കി കൊണ്ട് അവൻ ചോദിച്ചു... അവൾ കയ്യെടുത്തു കൊണ്ട് ഒന്നുല്ല്യ എന്ന് തലയാട്ടി.... വരുൺ തല താഴ്ത്തി അവളുടെ ചെവിയിലായി ചോദിച്ചു... ഞാൻ...... ഞാൻ നിന്നെ എല്ലാം കൊണ്ടും സ്വന്തം ആക്കിക്കോട്ടെ പാറുക്കുട്ട്യേ... വേ...വേണ്ട..... ഇടറിയ ശബ്ദത്തോടെ പാറു പറഞ്ഞു... പ്ലീസ്...... ന്താടി മോളെ.... അപ്പോഴേക്കും പാറു വാവിട്ട് കരയാൻ തുടങ്ങി.. ങേ 😩😩😩😩😩😩😩😩

(ജൂൺ സിനിമയിൽ രജീഷ വിജയൻ ജയിലിൽ കിടക്കുമ്പോൾ കരയില്ലേ തദേ പോലെ) കരയല്ലേ പെണ്ണെ.. പാറു അവരൊക്കെ എണീക്കും.... അങ്ങനെ ഒന്നും ചെയ്യല്ലേ.. എനിക്ക് പേടിയാ കാലേട്ടാ ...... നിങ്ങൾ എത്ര വേണേലും ഉമ്മ വെച്ചോ..... please... കരച്ചിലിനിടയിലും പാറു ന്തൊക്കെയോ വിളിച്ചു പറഞ്ഞു... എടി നീ ഇങ്ങനെ കാറി പൊളിക്കല്ലേ.... വരുൺ അവളുടെ വായ പൊത്തി കൊണ്ട് കരഞ്ഞു.... മ്മ്മ്മ് മ്മ്മ്മ്മ് മ്മ്മ്മ്...... (വായ പൊത്തിയത് കൊണ്ട് പാറു പറയുന്നത് മനസിലാവണില്ല ) വരുൺ വേഗം കയ്യെടുത്തു.... ആൾക്കാരെ വിളിച്ചു കൂട്ടി നീയെന്നെ നാറ്റിക്കുമോ.... പാറു കണ്ണൊക്കെ തുടച്ചു ഇളിച്ചു കാട്ടി... അപ്പൊ അഭിനയം ആയിരുന്നു അല്ലേടി ജാൻകി വരുണെ... മ്മ്മ്... തല ആട്ടി കൊണ്ട് പാറു മൂളി... ന്തിനാടി പ്രാന്തി ഇത്രെയും നേരത്തെ ടൈം വേസ്റ്റ് ആക്കിയത്..... ഈ ലോഡ് ഇറക്കി വെക്ക്.. എന്നിട്ട് പറയാം.. വരുൺ കട്ടിലിലേക്ക് കിടന്ന്... ആ ഇനി പറയ്... അത് പിന്നെ നിങ്ങൾ എന്നെ എത്രെ ദിവസം ആയി അവോയ്ഡ് ചെയ്യുന്നു... അപ്പൊ നിനക്ക് അവോയ്ഡ് ചെയ്യുമ്പോൾ വിഷമം ഉണ്ടല്ലേ..

ഇതന്നെ ആണ് ഞാൻ രണ്ട് മാസം ആയിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നെ.. അയ്യേ വിഷമം അല്ല വീട്ടിൽ വന്നാൽ തല്ലുകൂടാൻ വല്യേട്ടൻ ഉണ്ട്.. റൂമിലെത്തിയാൽ ആദ്യം തല്ലുകൂടാൻ ഉണ്ടായിരുന്ന ആൾ മിണ്ടുന്നില്ല അതിന്റെ വിഷമം ആണ് മാഷേ... ന്താ ഒരു മാഷ് വിളി... മാഷിനെ പിന്നെ മാഷേ എന്നല്ലാതെ ടീച്ചറെ എന്ന് വിളിക്കാൻ പറ്റുമോ 🤔 അത് വിട്... നീ നേരത്തെ അഭിനയിച്ചത് ആണെന്നല്ലേ പറഞ്ഞത്... പക്ഷെ ആ കരച്ചിൽ അടിപൊളി ആയിരുന്നു.. ചിരിച്ചു കൊണ്ടു വരുൺ പറഞ്ഞു.. ബട്ട്‌ പറഞ്ഞതൊക്കെ സത്യമാ ഒരു കാര്യം ഒഴിച്ച്... എന്ന് പറഞ്ഞു പാറു തലയിലൂടെ പുതപ്പ് മൂടി.... അതെന്ത് കാര്യമാ..... പുതപ്പ് പിടിച്ചു വലിച്ചു കൊണ്ട് വരുൺ ചോദിച്ചു... എത്രെ വേണമെങ്കിലും ഉമ്മ വെച്ചോ എന്ന് പറഞ്ഞില്ലേ അത്.... പുതപ്പ് മാറ്റി കൊഞ്ഞനം കുത്തി കൊണ്ട് പാറു പറഞ്ഞു.... എടി ദുഷ്ടേ.... എന്ന് പറഞ്ഞു വരുൺ ബെഡിൽ എണീറ്റു നിന്നു.... ഞാൻ നിന്റെ മേലേക്ക് ചാടാൻ പോവാ എന്നും പറഞ്ഞു ഒറ്റ ചാട്ടം.... പാറു ജീവനും കൊണ്ട് തിരിഞ്ഞതും ദേ കിടക്കുന്നു നിലത്തു.. അമ്മച്യേ... ഇന്റെ നടു... ആ ഗ്യാപ്പിൽ വരുൺ ചാടിയപ്പോൾ ക്ര്ര്ര്...... ദേ കിടക്കുന്നു വരുൺ നിലത്തു 🤭🤭😁😁 കട്ടിൽ പൊട്ടിചാടി 🙈🙈🙈🤭🤭🤭🤭🤭.... (കട്ടിലിനു ഉറപ്പില്ലേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )

അതുവരെ വേദനിച്ചു കരഞ്ഞിരുന്ന പാറു വരുണിന്റെ കിടപ്പും കട്ടിലിന്റെ കോലവും കണ്ട് ഇരുന്ന് ചിരിക്കാൻ തുടങ്ങി.. ചെറുതിൽ നിന്ന് പൊട്ടിചിരിയിലേക്ക് പാറുവിന്റെ ചിരി വഴി മാറിയതും വരുൺ കിടന്നിടത്തു നിന്നും എണീറ്റ് വന്നു വായ പൊത്തി.... നേരത്തെ കരഞ്ഞതിനേക്കാൾ പവർ ഉണ്ടല്ലോ നിന്റെ ചിരിക്ക്... താഴേന്നു ആരെങ്കിലും വന്നു ഈ കോലം കണ്ടാൽ ഞാനും നാറും നീയും നാറും... സ്വിച്ചിട്ട പോലെ പാറുവിന്റെ ചിരി നിന്നു... വരുൺ പൊത്തിയ വായിൽ നിന്നും കൈ എടുത്തു.... ഇനിയിപ്പോ എന്ത് ചെയ്യും.... അത് സ്ക്രൂ ലൂസ് ആയതാ.. നാളെ ആശാരിമാരെ വിളിക്കാം.. ഇത്‌ ആരോടും പറയണ്ട കേട്ടല്ലോ... ഇല്ലാ.. വായ പൊത്തിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു... അപ്പൊ ഇനി നമ്മൾ എവിടെ കിടക്കും.. ഈ റൂമിൽ ഇത്രേം സ്ഥലം ഇല്ലേ.. ബെഡ് നിലത്തു വിരിച്ചു കിടക്കാം... അങ്ങനെ നേരം വെളുക്കാൻ നേരത്തൊരു പള്ളിയുറക്കം 😁😁 *******💞 വീണാമ്മ രാവിലെ വന്നു കതകിൽ തട്ടിയപ്പോഴാണ് വരുൺ കണ്ണ് തുറന്നത്... നെഞ്ചോട് ചേർന്ന് പാറു കിടന്നുറങ്ങുന്നു... വരുൺ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു..

പാറു കുറുകി കൊണ്ട് അവനോട് ഒന്നൂടി ചേർന്ന് കിടന്നു.... വരുണെ.. എണീക്ക്.. അമ്പലത്തിൽ പോണ്ടേ.. വീണാമ്മ വിടുന്ന ലക്ഷണം ഇല്ലാ.. വാതിലിൽ മുട്ടി കൊണ്ടിരിക്കുവാ ആ അമ്മാ എണീറ്റു.... എന്നാൽ കുളിച്ചു വേഗം വാ... കട്ടിലിൽ ആണെന്ന തോന്നലിൽ വരുൺ എണീറ്റ് ഇരുന്ന് കാലെടുത്തു വച്ചു... ഏഹ് വച്ചതും കാലു നിലത്തു എത്തിയോ... താഴേക്ക് നോക്കിയപ്പോൾ ആണ് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നത്.. ഓഹ്.. ന്റെ കട്ടിലെ ഈ ചതി വേണ്ടായിരുന്നു.. നല്ലൊരു ഫസ്റ്റ് nyt ഒപ്പിച്ചു വന്ന ഈ എന്നോട് വേണ്ടായിരുന്നു.... എടി പാറു എണീറ്റെ... കട്ടിൽ നേരെ ആക്കണം അമ്പലത്തിൽ പോവണം ക്ലാസിനു പോവണം... പാറുക്കുട്ട്യേ നീക്ക്... പാറു അവളെ കുലുക്കി കൊണ്ട് പറഞ്ഞു... 2 മിനുട്ട് സീതാമ്മേ...... കൈ പൊക്കി കാണിച്ചു കൊണ്ട് പാറു പറഞ്ഞു.. സീതാമ്മ അല്ല രാമച്ചൻ.. എണീക്കടി... എവിടെ പാറുവിനു വരുൺ കുലുക്കുന്ന കുലുക്കം അല്ലാതെ വേറെ കുലുക്കം ഒന്നുല്ല്യ.. ഇനിയും വൈകിയാൽ നേരം വൈകും എന്നറിഞ്ഞ വരുൺ പോയി കുളിച്ചു വന്നു... എന്നിട്ട് തല കുടഞ്ഞു പാറുവിന്റെ മേലിലേക്ക് വെള്ളം കുടഞ്ഞു...

ന്താ ശിൽപെച്ചി ഞാൻ ഒന്നുറങ്ങട്ടെ... എന്നും പറഞ്ഞു പുതപ്പ് വലിച്ചു കേറ്റി ഇട്ടു.. ഇവളെ ഞാൻ ഇന്ന് എന്ന് പറഞ്ഞുകൊണ്ട് വരുൺ പൊക്കിയെടുത്തു ബാത്‌റൂമിൽ കൊണ്ടു പോയി നിർത്തി ഷവർ തുറന്നിട്ടു...വെള്ളം വീണതും കുട്ടിക്ക് ബോധം വന്നു... പാറു ഒന്ന് ഞെട്ടി നാല് പുറവും നോക്കി.. നിങ്ങൾ ഇതെന്തു പണിയാ കാണിച്ചേ... വിളിച്ചാൽ ഞാൻ എണീക്കില്ലേ.... ഓ എത്രെ വിളിച്ചു... ആദ്യം വിളിച്ചപ്പോൾ 2 മിനുട്ട് സീതാമ്മേ എന്ന്.. രണ്ടാമത് വെള്ളം കുടഞ്ഞപ്പോൾ ശിൽപെച്ചി ഞാൻ ഒന്ന് ഉറങ്ങട്ടെ എന്ന്.... അത് ഞാൻ സീതാമ്മടെ അടുത്താണെന്ന് കരുതി..... വെള്ളം വെറുതെ പോവാ... വേഗം കുളിക്ക്.. അമ്മ ഒരു വട്ടം ഇപ്പോൾ കേറി വന്നു.. ഇനി വന്നാൽ കട്ടിലിന്റെ കോലം കാണും അതിന്റെ മുന്നേ താഴേക്ക് പോണം.... ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി കൊണ്ട് വരുൺ പറഞ്ഞു.... ഡ്രസ്സ്‌.... ഡ്രസ്സ്‌ എടുത്തില്ല..... നിക്ക് എന്നാൽ.. എന്നും പറഞ്ഞു കയ്യിൽ കിട്ടിയ ഏതോ ഡ്രസ്സ്‌ വരുൺ എടുത്ത് കൊടുത്തു.. പാറു വേഗം കുളിച്ചിറങ്ങിയപ്പോൾ റൂമിൽ വരുൺ ഇല്ലാ... വേഗം ജസ്റ്റ്‌ ഒന്ന് ഒരുങ്ങി പാറു താഴേക്ക് ചെന്നു.....

താൻ ഗിഫ്റ്റ് ആയി കൊടുത്ത ഷർട്ടും മുണ്ടും ഇട്ട് നിൽക്കുന്ന വരുണിനെ കണ്ടതും പാറുവിന്റെ ഉണ്ട കണ്ണ് ഒന്നൂടി തിളങ്ങി..... വേഗം പോയിട്ട് വാ മോളെ.. ഇനി കോളേജിലേക്ക് പോവാൻ ഉള്ളതല്ലേ... ശെരി അമ്മേ... അമ്പലം അടുത്തായിരുന്നിട്ട് കൂടി ബൈക്കിൽ ആണ് അവർ പോയത്... ബെറ്റിന്റെ ടൈമിൽ ആദ്യമായി കേറിയ പാറു ഒന്നൂടി അവനൊപ്പം അമ്പലത്തിലേക്ക്.. ബട്ട്‌ ഇപ്രാവശ്യം അകലം പാലിച്ചാണ് പാറു ഇരുന്നത്.. അത് വരുൺ ശ്രദ്ധിക്കുകയും ചെയ്തു.... അമ്പലത്തിൽ എത്തി വരുണിന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു... പ്രസാദം കിട്ടിയപ്പോൾ പെട്ടെന്ന് വരുൺ അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു... പാറു തിരിച്ചും (പാവല്ലേ 🤭)ബട്ട്‌ അങ്ങനെ പാറു ചെയ്യുമെന്ന് വരുൺ ചിന്തിച്ചതേ ഇല്ലാ.... പോവാം... വരുണിനെ നോക്കി കൊണ്ട് പാറു ചോദിച്ചു.. ഒരു മിനിറ്റ്... എന്ന് പറഞ്ഞു പാറുവിനെ ചേർത്ത് പിടിച്ചു ഒരു സെൽഫി എടുത്തു... ഇനി പോവാം... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

വീട്ടിൽ എത്തിയപ്പോൾ ഏകദേശം കോളേജിൽ പോവാൻ ഉള്ള സമയം ആയിരുന്നു...വരുണും പാറുവും കയറി വന്നതും എല്ലാവർക്കും ഒരു ആക്കിച്ചിരിയും ചുമയും ഒക്കെ.... വരുൺ ഇടം കണ്ണിട്ട് പാറുവിനെ നോക്കി... അവളതൊന്നും ശ്രദ്ധിക്കാതെ ആണ് നിൽപ്.. അങ്ങനെ ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് വല്യേട്ടൻ പറഞ്ഞത്.... കട്ടിൽ ഞങ്ങൾ ആളെ വിളിച്ചു ശെരിയാക്കിപ്പിച്ചിട്ടുണ്ട് ട്ടൊ... ചായ കുടിച്ചു കൊണ്ടിരുന്ന പാറുവിന്റെ തരിപ്പിൽ കയറി അവൾ ചുമക്കാൻ തുടങ്ങി... വരുണിനു ആണേൽ പെട്ടെന്നൊരു എപ്പിഡപ്പി😂😂.... പതുക്കെ കഴിക്ക് രണ്ടാളും.. ന്നാലും കീരിയും പാമ്പും ആയിരുന്ന നിങ്ങൾ കട്ടിൽ പൊട്ടിക്കും എന്നൊന്നും ഞങ്ങൾ വിചാരിച്ചില്ല (അച്ഛൻ ) അത് സ്ക്രൂ മുന്നേ ലൂസ് ആയതാ എന്ന് തോന്നുന്നു.. അതിനിടയിൽ ഞാൻ കിടന്നപ്പോൾ അത് പൊട്ടിയതാ 😜😜(വരുൺ) അതിനു ആരെങ്കിലും അല്ല എന്ന് പറഞ്ഞോ വല്യേട്ടൻ വിടുന്ന ലക്ഷണം ഇല്ല്യാ... അതല്ല നിങ്ങളൊക്കെ തെറ്റിദ്ധരിച്ചു വച്ചിരിക്കുവാണെന്ന് എനിക്കറിയാം.. അത് തിരുത്തിയതാ..(വരുൺ ) എന്ത് തെറ്റിദ്ധരിച്ചെന്ന്... (വല്യേട്ടൻ )

ആ ചോദ്യം കേട്ടതും പാറു കഴിപ്പു നിർത്തി എണീറ്റു... പാറു കഴിപ്പു നിർത്തിയോ..... ഐശ് അത് മോശായി.... കളിയാക്കി കൊണ്ട് അച്ഛൻ പറഞ്ഞു.. വയർ നിറഞ്ഞു അച്ഛാ എന്നും പറഞ്ഞു പാറു പോയി... പിന്നാലെ ആതുവും പൊന്നുവും.... സത്യം പറഞ്ഞോ ഇന്നലെ രാത്രി എന്താ സംഭവിച്ചത്.... (പൊന്നു ) ഓഹ് എന്റെ ചേച്ചി ഒന്നും സംഭവിച്ചില്ല.... അത് തന്നെ പൊട്ടിച്ചാടിയതാ... പൊന്നുവേച്ചി ഇവൾ ആള് കള്ളത്തിയാ.. നമ്മളോട് പറയാതിരിക്കാനുള്ള അടവാണ് (ആതു ) അല്ലെന്നും.... സംഭവിക്കാൻ പോയി എന്നുള്ളത് നേരാ ബട്ട്‌ സംഭവിച്ചില്ല.... അതെന്തേ... (കോറസ് ) ന്താ ശുഷ്‌കാന്തി.... നീ പറ പെണ്ണെ.. ഇത്രേം നേരം നമ്മൾ അവനെ വീഴ്ത്താൻ വേണ്ടി അല്ലെ കഷ്ടപ്പെട്ടത് (പൊന്നു ) കഷ്ടപ്പെട്ടതിനു കാര്യം ഉണ്ടായി.. ആള് വീണു.. ബട്ട്‌ ഇപ്പോൾ തോന്നുന്നു വീഴണ്ടായിരുന്നു എന്ന്.... ഇപ്പോൾ പണ്ടത്തേക്കാൾ കൂടുതൽ ആയി 😒😒😒 എന്നിട്ട്..... (ആതു )

എന്നിട്ടെന്താ.. ഞാൻ ചീറി പൊളിച്ചു സീൻ കോൺട്രാ ആക്കി.... 😁😁😁😁അപ്പൊ പിന്നെ ഒന്ന് അയഞ്ഞു.. പിന്നെ ദേഷ്യത്തിന് ഇന്റെ മേലേക്ക് ചാടാൻ വന്നതാ ഞാൻ മാറിയത് കൊണ്ട് കാലൻ കട്ടിലും പൊട്ടിച്ചു നിലത്തെത്തി 😝😝😝അല്ലാതെ വേറെ ഒന്നും മനസാ വാചാ കർമണാ 🙊🙊🙊..... മ്മ്മ്.... അല്ല കട്ടിൽ പൊട്ടിയ കാര്യം എങ്ങനാ അറിഞ്ഞത്.... അത് അമ്മയും ആതുവും കൂടി ഇന്നലത്തെ സെലിബ്രേറ്റ് ചെയ്തത് എല്ലാം വൃത്തി ആക്കാൻ കയറി.. അപ്പോഴാ നിങ്ങടെ റൂമിൽ ബെഡ് നിലത്തു കിടക്കുന്നത് കണ്ടതെന്ന്.. ബാക്കി ഞാൻ പറയണ്ടല്ലോ 😁😁😁🤭🤭🤭 😇😇😇😇😇😇 പാറു, ആതു ഏതായാലും നേരം വൈകിയില്ലേ ഞാൻ drop ചെയ്യാം..... വല്യേട്ടൻ പറഞ്ഞു... ആ ദാ വരുന്നു വല്യേട്ടാ എന്നും പറഞ്ഞു ആതുവും പാറുവും തിരക്കിട്ടു ബാഗും എടുത്ത് വല്യേട്ടന്റെ ഒപ്പം കോളേജിലേക്ക് പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story