നിന്നിലലിയാൻ: ഭാഗം 49

ninnilaliyan

എഴുത്തുകാരി: നിലാവ്

ക്ലാസ്സിൽ എത്തേണ്ട താമസം പാറു വേഗം ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു തല ഡെസ്കിൽ വച്ചു ഉറങ്ങാൻ തുടങ്ങി... (ഇന്നലത്തെ ഉറക്ക ക്ഷീണം ) ദേവു വന്നപ്പോൾ കാണുന്നത് ഫസ്റ്റ് ബെഞ്ചിൽ ഇരിക്കാതെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ഉറങ്ങുന്ന പാറുവിനെ... സഹിക്കുമോ.. ദേവു വേഗം അവളേ കുലുക്കി വിളിച്ചു... ന്താടി.. പാതി കണ്ണ് തുറന്ന് തല പൊക്കിക്കൊണ്ട് പാറു ചോദിച്ചു.... നീ എന്താ ഫസ്റ്റ് ബെഞ്ചിൽ ഇരിക്കാതെ ഇവിടെ വന്നിരുന്ന് ഉറങ്ങുന്നേ.... ഫസ്റ്റ് ബെഞ്ചിൽ എന്താ ഇരിക്കാത്തെ എന്നതിന് നിക്ക് സൗകര്യം ഇല്ലാ.. പിന്നെ ഉറങ്ങുന്നത് അതെനിക്ക് ഉറക്കം വന്നിട്ട് ബെഞ്ചിൽ കിടന്ന് കൊണ്ട് പാറു പറഞ്ഞു.. ബർത്ഡേ സെലിബ്രേഷൻ എങ്ങനെ ഉണ്ടായിരുന്നു പൊളിച്ചോ... ദേവു വിടുന്ന ലക്ഷണം ഇല്ലാ... അതിന്റെ ആണ് ഈ കിടത്തം.. ഇന്നലെ ഉറങ്ങിയിട്ടില്ലെടി... പാറു തല ഉയർത്താതെ കിടന്ന് കൊണ്ട് തന്നെ പറഞ്ഞു... അതെന്താടി.... മ്മ് മ്മ്മ്... നീയൊന്ന് പോയെ ദേവു.. എനിക്ക് മിണ്ടാൻ വയ്യ ഉറക്കം വന്നിട്ട്... ഓ ഞാൻ കാരണം ഇനി നിന്റെ ഉറക്കം കളയണ്ട... എന്നും പറഞ്ഞു ദേവു എണീറ്റു...

അപ്പോഴേക്കും അവളുടെ കയ്യിൽ പാറുവിന്റെ പിടുത്തം വീണു... അപ്പോഴേക്കും പിണങ്ങിയോ.. നീ ഇവിടെ ഇരുന്നേ... ദേവുവിനെ അടുത്ത് പിടിച്ചിരുത്തി കൊണ്ട് പാറു പറഞ്ഞു... നീ ഇത്‌ നോക്കിക്കേ.. കൈ നീട്ടി കൊണ്ട് പാറു പറഞ്ഞു മോതിരം കണ്ടതും ദേവു വേഗം കയ്യിൽ പിടുത്തം ഇട്ടു... തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു... നല്ല രസമുണ്ട്.. ഇതിന്റെ ഇടയിൽ love ചിഹ്നം കൂടി വന്നപ്പോൾ അടിപൊളി... അച്ഛന്റേം വല്യേട്ടന്റേം വകയാ..ചുളുവിൽ എനിക്കും കിട്ടി... അപ്പൊ നിന്റെ പേരുള്ള മോതിരം സാറിന്റെ കയ്യിൽ ഉണ്ടോ... ഉണ്ട്... കാണിച്ചു തരുമോ ആവോ.... എനിക്കറിയില്ല... നീ ചോദിച്ചു നോക്ക്.. ഞാൻ പോലും കണ്ടിട്ടില്ല അത്.... എടി നീയിത് കയ്യിൽ തിരിച്ചിട്ടോ.. ഇനി കുട്ടികൾ കണ്ടാലോ.... മ്മ്.. ശെരിയാ... അപ്പോഴേക്കും പാറുവിന്റെ ഫോണിൽ msg നോട്ടിഫിക്കേഷൻ വന്നു... ഫോൺ സൈലന്റ് അല്ലല്ലോ എന്നും പറഞ്ഞു ഫോൺ എടുത്ത് നോക്കിയപ്പോൾ 2Msg from കാലൻ.... വാട്സ്ആപ്പ് msg ആണല്ലോ... ഞാൻ നെറ്റ് off ആക്കാൻ മറന്നതാ എന്നും പറഞ്ഞു അതെടുത്തതും പിക് വന്നു...

റിസപ്ഷന് എടുത്ത ഫോട്ടോയും പിന്നെ ഇന്ന് രാവിലെ അമ്പലത്തിൽ നിന്ന് എടുത്ത പിക്കും.. അതിൽ പാറു വരുണിന്റെ മുഖത്ത് നോക്കിയാണ് നിൽക്കുന്നത്... പിക് കണ്ടതും ദേവു പതിയെ എണീറ്റ് പോവാൻ നോക്കി.... ഇരിക്കേഡി അവിടെ... നീ അന്ന് എടുത്ത പിക് എങ്ങനെ കാലന്റെ അടുത്തെത്തി.... എനിക്കെങ്ങനെ ജാനി അറിയുന്നേ... നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ.. പിന്നെ എങ്ങനെ ആടി ചോദിക്കേണ്ടത്.. കുരുപ്പത്തി സത്യം പറഞ്ഞോ.. ദേവുവിന്റെ മുടിയിൽ പിടുത്തം ഇട്ട് കൊണ്ട് പാറു ചോദിച്ചു.... പറയാം.. മുടിയിൽ നിന്ന് പിടി വിട് ജാനി.... (ജാനി എന്ന് കേട്ട് ഇനി തെറ്റിദ്ധരിക്കണ്ട.. എല്ലാം പാറു ആണ് ) ആ എന്നാൽ കുത്തും പുള്ളിയും കോമയും വിടാതെ പറഞ്ഞോ... ദേവുവിന്റെ മുടിയിൽ നിന്നും പിടി വിട്ട് കൊണ്ട് പാറു പറഞ്ഞു... അതന്ന് റിസപ്ഷന് ഡ്രസ്സ്‌ മാറ്റുന്ന ടൈമിൽ സർ വന്നിരുന്നില്ലേ ഇത്ര മണിക്കാണ് ഇറങ്ങുന്നതെന്ന് പറഞ്ഞ്.. അത് ഇത്‌ പറയാൻ വന്നതാ.... എടി തെണ്ടി... ഫോട്ടോയിൽ നോക്കി കൊണ്ട് പാറു പറഞ്ഞു... അപ്പോഴേക്കും അതിന്റെ അടിയിൽ വേറെ പിക് വന്നു...

With mine.. our first romantic pic 😘❤️ എന്ന് ക്യാപ്ഷൻ കൊടുത്ത് കൊണ്ട്..... കറങ്ങി വന്ന പിക് കണ്ടതും പാറു ഒന്ന് ഞെട്ടി... എന്നിട്ട് വേഗം ഫോൺ നെഞ്ചോട് ചേർത്ത് വച്ചു... ന്താടി... ഇങ്ങനെ ഞെട്ടി പണ്ടാരം അടങ്ങി ഇരിക്കുന്നെ.. അപ്പോഴേക്കും ബെൽ അടിച്ചു..... പാറു വേഗം നെറ്റ് off ആക്കി ഫോൺ സൈലന്റിൽ ഇട്ട് ഫോൺ ബാഗിൽ വച്ചു ഡെസ്കിൽ കിടന്നു... ഫസ്റ്റ് പീരിയഡ് കാലൻ ആണ് മുഖത്ത് നോക്കാൻ ചമ്മൽ ആയത് കൊണ്ട്.... വരുൺ വന്നതും പാറു ഒഴികെ എല്ലാവരും വരുണിനെ എഴുനേറ്റ് wish ചെയ്തു..... എല്ലാവരും ഇരുന്ന് കഴിഞ്ഞപ്പോൾ ഫസ്റ്റ് ബെഞ്ചിൽ അവരെ കാണാത്തത് കൊണ്ട് വരുണിന്റെ കണ്ണ് ഓരോ ബെഞ്ചിലും നോക്കി ലാസ്റ്റ് ബെഞ്ചിൽ ഡെസ്കിൽ തല വച്ചു കിടക്കുന്ന പാറുവിൽ എത്തി.. ഒന്ന് ചിരിച്ചു കൊണ്ട് അറ്റെൻഡൻസ് വിളിക്കാൻ തുടങ്ങി... ജാൻകി.... ജാൻകി രവീന്ദ്രൻ..... അവൾ ആബ്‌സെന്റ് ആണോ... അല്ല സർ അവൾക്ക് വയ്യ.. കിടക്കുവാണ്.... ചമ്മി നാറി കിടക്കുവാണെന്ന് പറ (വരുൺ മനസ്സിൽ പറഞ്ഞു ) ന്ത് പറ്റി ഈ രാവിലെ തന്നെ..... അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് വരുൺ ചോദിച്ചു...

ചെങ്കണ്ണ് ആണെന്ന് പറയെടി കാലനോട് ദേവുവിന് കേൾക്കാൻ പാകത്തിൽ പാറു പറഞ്ഞു.... മിണ്ടാതെ ഇരിക്കേഡി..... ദേവു ചുണ്ട് പൊത്തി കൊണ്ട് പതുക്കെ പറഞ്ഞ്... അവൾക്ക് തലവേദന ആണ് സർ... നടന്ന് അടുത്തെത്തിയ വരുണിനോട് ദേവു പറഞ്ഞു.... അത്രെയേ ഉള്ളോ.. അതിനു കിടക്കേണ്ട ആവശ്യം എന്താ.. ജാൻകി എഴുന്നേറ്റിരുന്നു ക്ലാസ്സ്‌ കേൾക്കു അല്ലെങ്കിൽ അറ്റെൻഡൻസ് ഞാൻ കട്ട്‌ ചെയ്യും... കള്ള ബടുവ.. ഇയാൾക്ക് എന്നോട് മാത്രം എന്താ ഇത്ര ഇത്‌...മനുഷ്യന് ആണേൽ ഉറക്കം വന്നിട്ട് കണ്ണ് കാണാൻ മേല... മനസ്സിൽ പറഞ്ഞു കൊണ്ട് പാറു എണീറ്റിരുന്നു.. ഗുഡ് ഗേൾ.... പിന്നെ അങ്ങോട്ട് വരുൺ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..... പാറു ആണേൽ താടിക്കും കൈ കൊടുത്ത് ഉറക്കം തൂങ്ങി കോട്ടുവായും ഇട്ട് ആ പീരിയഡ് കഴിപ്പിച്ചു..... ബെൽ അടിച്ചതും പാറുവിനു സന്തോഷം ആയി.... ആരും സന്തോഷിക്കണ്ട.. ഈ പിരീഡും ഞാൻ തന്നെ ആണ്...

പാറുവിനെ നോക്കി വരുൺ പറഞ്ഞു... നിവർന്നിരുന്ന പാറു ഒന്നൂടി കുനിഞ്ഞിരുന്നു... ന്തായാലും ഒരു 10 മിനുട്ട് നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം.... കേൾക്കേണ്ട താമസം കോഴി no 1.... സർ ഇന്ന് മുണ്ടൊക്കെ ഉടുത്തു നല്ല ഭംഗിയിൽ ആണല്ലോ വന്നിരിക്കുന്നത്.. so ഹാൻഡ്സം... Thanku..... ഇതൊക്കെ കേട്ടതും പാറു ചെവി കൂർപ്പിച്ചിരിക്കാൻ തുടങ്ങി.... കോഴി no 2...... ഇന്ന് ന്തേലും പ്രേത്യേകത ഉള്ള ദിവസം ആണോ സർ..... അതെ.. ബട്ട്‌ നിങ്ങൾ തന്നെ പറയണം... സാറിന്റെ ബർത്ത്ഡേ അല്ലെ ഇന്ന്... പാറു ചോദിച്ചു.... അങ്ങനെ ഇപ്പോൾ അവളുമ്മാർക്ക് ചാൻസ് കിട്ടണ്ട... വരുൺ ആദ്യം ഒന്ന് ഞെട്ടി.... പിന്നെ ചിരിച്ചു... അല്ല ജാനകിടെ തലവേദന മാറിയോ... ഓ അതൊക്കെ സാറിന്റെ വളിപ്പൻ ക്ലാസ്സ്‌ കേട്ടപ്പോൾ ഇറങ്ങിയോടി... പെട്ടെന്ന് പാറു പറഞ്ഞു... ന്ത്... വരുൺ കുറച്ചു ഗൗരവത്തിൽ ചോദിച്ചു... മാറി എന്ന് പറഞ്ഞതാണ് സർ.... അപ്പോഴേക്കും എല്ലാവരും wish ചെയ്യലും കൈ കൊടുക്കലും ഒക്കെ ആയി... ഹും 😏😏😏😏... എന്നിട്ട് സാറിനു ഗിഫ്റ്റ് ഒക്കെ കിട്ടിയോ.. ഇന്ന് എന്താ സർ സ്പെഷ്യൽ... ഞങ്ങൾക്ക് ചിലവ് വേണം ട്ടൊ...

അങ്ങനെ പല പല ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു.. 10 മിനുട്ട് എന്ന് പറഞ്ഞത് അര മണിക്കൂർ ആയി... ആ നേരം കൊണ്ട് പാറു നന്നായി ഉറങ്ങി..... ബെല്ലടിച്ചതും ദേവു പാറുവിനെ തട്ടി വിളിച്ചു... ജാനി നമുക്ക് ക്യാന്റീനിൽ പോവാം... പാറു ഞെട്ടി എണീറ്റു... കാലൻ പോയോ... ദേ ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ... എന്നാൽ നീ ക്യാന്റീനിലേക്ക് പൊക്കോ.. ഞാൻ എത്തിക്കോളാം.... ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ എടുത്ത് പാറു വരുണിന്റെ അടുത്തേക്ക് ഓടി.... അവന്റെ തൊട്ടടുത്തു എത്തിയതും പാറു അവന്റെ ഒപ്പം നടന്നു.. ന്താ പാറുക്കുട്ട്യേ... നടത്തം നിർത്താതെ വരുൺ ചോദിച്ചു പാറു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല... ആരും ഇപ്പോൾ ഇല്ലാ എന്ന് കണ്ടതും പാറു വരുണിന്റെ മുന്നിൽ കേറി നിന്നു.... ന്താടി മനുഷ്യനെ പേടിപ്പിക്കുന്നെ..... ഇതെന്താ.. ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് പാറു ചോദിച്ചു... ഫോൺ... വരുൺ ലാഘവത്തോടെ പറഞ്ഞു... ഫോണിൽ എന്താ കാണുന്നതെന്ന്... പിക്.... ന്ത് പിക്... ഞാനും നീയും ഉള്ള പിക്... മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാതെ ഇതെപ്പോ എടുത്തു എന്ന് പറ...

അത് ഓർക്കുന്നില്ല.. ഇനി പികിന്റെ ഡീറ്റൈൽസിൽ ഉണ്ടാവും.. നോക്കി പറഞ്ഞു തരാം... നിങ്ങൾ എന്തിനാ ഇങ്ങനെ ഉള്ള പിക് ഒക്കെ എടുക്കുന്നെ.... എനിക്കിഷ്ടല്ല.. മുഖം തിരിച്ചു കൈ രണ്ടും കെട്ടി കൊണ്ട് പാറു പറഞ്ഞു... അപ്പൊ നീയന്ന് ഞാനും ഏട്ടനും മുത്തും കിടന്നുറങ്ങുന്ന പിക് എടുത്തതോ... അത് ഞാൻ നിങ്ങളെ മാത്രം അല്ലല്ലോ എടുത്തത്.. അതിൽ വല്യേട്ടനും വാവയും ഉണ്ടല്ലോ.... അതേപോലെ ഈ പിക്കിൽ നീ മാത്രം അല്ലല്ലോ ഞാനും ഇല്ലേ.. പിന്നെന്താ... ഉണ്ട.... കാണിച്ചു തരാം ഞാൻ എന്ന് പറഞ്ഞു പാറു തിരിഞ്ഞു നടന്നു... കാണാൻ ഞാൻ റെഡി ആണ് വരുൺ വിളിച്ചു പറഞ്ഞു.... പോടാ പട്ടി എന്നും പറഞ്ഞു പാറു തിരിഞ്ഞു നോക്കാതെ ക്യാന്റീനിലേക്ക് ഓടി... വരുൺ ചിരിച്ചു കൊണ്ട് സ്റ്റാഫ്‌ റൂമിലേക്കും... 💕💕💕💕💕💕💕💕💕💕💕💕💕💕 ഓടി കിതച്ചു വരുന്ന പാറുവിനെ കണ്ട് ദേവു അന്താളിച്ചു നിന്നു... എടി ഇന്റെ ബാക്കിൽ ആരും ഇല്ലല്ലോ ലെ ദേവു.. കസേരയിൽ ഇരുന്നു കൊണ്ട് പാറു ചോദിച്ചു... ഉണ്ടെടി.... ഉണ്ട് ജാനി... ആരാ.... എന്നും പറഞ്ഞു പാറു നെഞ്ചിൽ കൈ വച്ചു...

ജിഷ്ണു ഉണ്ട് ശില്പ ഉണ്ട് പിന്നെ പഠിപ്പികൾ ഉണ്ട് പിന്നേ ആ പേരറിയാത്ത കുറെ ആളുകൾ ഉണ്ട്... ന്താടി തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ട് ദേവു പറഞ്ഞു.... ഓ.. കാലൻ ഇല്ലല്ലോ എന്നാ ഉദ്ദേശിച്ചത്... തലക്ക് കൈ കൊടുത്ത് കൊണ്ട് പാറു പറഞ്ഞു... ആരും ഇല്ലല്ലോ എന്ന് ചോദിച്ചാൽ ഞാൻ ഇങ്ങനെയേ പറയു.. എന്ന് പറഞ്ഞു പാറുവിനു വാങ്ങിയ സമൂസയും ചായയും അവളുടെ അടുത്തേക്ക് നീക്കി വച്ചു കൊടുത്തു..... അല്ല ജാനി നീ എന്തിനാ സാറിനെ ചോദിച്ചു ഓടിയത്.... ആ പരട്ട തന്ത ചെയ്തത് എന്താണെന്ന് നോക്ക് ദേവു എന്നും പറഞ്ഞു ഫോൺ അവൾക്ക് നേരെ നീട്ടി.... ഫോൺ നോക്കിയിട്ട് ദേവു പാറുവിനെയും ഫോണിനെയും മാറി മാറി നോക്കി.... എടി ജാനി ഇത്‌ എങ്ങനെ.... എങ്ങനെ എന്നോ.. ഉറങ്ങുമ്പോൾ എടുത്തതാവും.... ഇങ്ങനെ ഒക്കെ ആരേലും ചെയ്യുമോ എന്ന് ആലോചിച്ചു നോക്ക് ദേവു... ഇതൊരു ഫൺ ആയി എടുത്താൽ മതി എന്റെ ജാനി നീ... (സംഭവം മനസിലാവാത്തവർ ഇവിടെ come on...ഓർക്കുന്നുണ്ടോ വരുൺ അവർ ഉറങ്ങി കിടന്ന ടൈമിൽ pic എടുത്തത്..

അതാണ് ആ ചെക്കൻ ഈ ബുദ്ധിയില്ലാത്ത പെണ്ണിന് അയച്ചു കൊടുത്തത് ) അതിന്റെ ക്യാപ്ഷൻ നോക്ക്.. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... അത് നീ കുളിക്കാത്തത് കൊണ്ടാ.. ദേവൂ........ നീ ചൂടാറും മുന്നേ ആ ചായ കുടിച്ചേ.. ഇപ്പോൾ ബെൽ അടിക്കും.... എന്നാലും അയാളുടെ our first romantic pic.... ഞാൻ ശെരിയാക്കി കൊടുക്കുന്നുണ്ട്... ഹും.....  വിക്രമൻ സർ കേറി വന്നപ്പോഴേ പാറുവിനെ നോക്കി ഇളിച്ചു.... പാറു തിരിച്ചും നന്നായി ഇളിച്ചു കൊടുത്തു.... എടി അയാളുടെ കയ്യിൽ ഒരു പൊതി ഉണ്ടല്ലോ.. ഇപ്പോൾ പരീക്ഷ ഒന്നും നടത്തിയിട്ടുണ്ടായിരുന്നില്ലല്ലോ.... പാറു ദേവുവിന്റെ ചെവിയിൽ ചോദിച്ചു... ഇല്ലെടി... ഇനി അയാൾ മുറുക്കാൻ തുടങ്ങിയോ.. അല്ല അങ്ങനെ ഉള്ളവർ അല്ലെ ഇത്‌ കൊണ്ടു നടക്കുക.... പാറു ദേവുവിനെ ചെറഞ്ഞു നോക്കി... ദേവു ഇരുന്ന് ചിരിക്കാണ്... ന്താടി ചിരിക്കുന്നേ.... (പാറു ) അല്ലേടി ഇത്രേം കാലം തുപ്പൽ സഹിച്ചാൽ മതിയായിരുന്നു.. ഇനിയിപ്പോ മുറുക്കി തുപ്പുന്നത് കൂടി സഹിക്കണ്ടേ... നോക്ക് ശില്പ ഫ്രണ്ട്‌ ബെഞ്ചിൽ വെള്ള ഡ്രസ്സ്‌ ഇട്ടാ ഇരിക്കുന്നത്.. എനിക്ക് വയ്യ ഇനി അത് കാണാൻ എന്ന് പറഞ്ഞു ദേവു ഡെസ്കിൽ കിടന്നു..

നീ ഊഹിച്ചുണ്ടാക്കിയതല്ലേ ഇതൊക്കെ..... അത് അതല്ലെങ്കിലോ... ജാൻകി ഇവിടെ വരു... അപ്പോഴേക്കും വിക്രമൻ സർ പാറുവിനെ വിളിച്ചു.... ഈശ്വര ഇനി ഞാൻ സംസാരിക്കുന്നത് കണ്ട് കാണുമോ.... ഇതതല്ലെടി... അയാൾ നിനക്ക് വാങ്ങിയതാണെന്ന് തോന്നുന്നു മുറുക്കാൻ പൊതി.. ചിരിച്ചു കൊണ്ട് ദേവു പറഞ്ഞു.... നീ പോടീ എന്നും പറഞ്ഞു പാറു സാറിന്റെ അടുത്തേക്ക് ചെന്നു.... പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് സർ പറഞ്ഞു തുടങ്ങി.... എല്ലാവരും കണ്ട് കാണുമല്ലോ ജാൻകിയുടെ ഇന്നലത്തെ വെൽക്കം ഡാൻസ്.... ഞാൻ ആദ്യമായിട്ടാ ഇത്രെയും നന്നായി ക്ലാസിക്കൽ ഡാൻസ് കളിക്കുന്നത് കാണുന്നത്.. അതും നമ്മുടെ കോളേജിലെ കുട്ടി എന്ന് പറഞ്ഞാൽ നമുക്ക് അഭിമാനം ആണ്... പതുക്കെ പതുക്കെ തള്ളിയാൽ മതി പഴയ ബിൽഡിംഗ്‌ ആണ് പൊളിയും (പാറുവിന്റെ ആത്മ ) ഡാൻസ് കഴിഞ്ഞപ്പോൾ വിചാരിച്ചതാ ഇവൾക്ക് ന്തേലും ഗിഫ്റ്റ് കൊടുക്കണം എന്ന്.. കുറെ ആലോചിച്ചിട്ടാണ് മനസിന്‌ തൃപ്തിയായ ഒരു ഗിഫ്റ്റ് കിട്ടിയത്... അത് ഞാൻ നിങ്ങടെ മുന്നിൽ വച്ചു കൊടുക്കുവാണ്...

എന്തിനാണെന്ന് വച്ചാൽ നിങ്ങൾക്കും അതൊരു ഇൻസ്പിറേഷൻ ആവാൻ വേണ്ടിയാണ്.... എന്നും പറഞ്ഞു ചേർത്ത് നിർത്തിയ കൈ വിട്ട് സർ കൊണ്ടുവന്ന ദേവു പറഞ്ഞ മുറുക്കാൻ പൊതി പാറുവിനു കൊടുത്തു.. ഒരു വേള പാറുവിന്റെ കണ്ണ് നിറഞ്ഞു പോയി.... അവൾ അവളുടെ അച്ഛനെ ഒന്ന് ഓർത്തു... എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ അത് തുറന്നു.... ഒരു ജോഡി ചിലങ്ക ആയിരുന്നു അത്... പെട്ടെന്നുണ്ടായ സന്തോഷത്തിൽ അവൾ കരഞ്ഞു കൊണ്ടു സാറിനെ കെട്ടിപ്പിടിച്ചു..... (ഓഹ് ഇങ്ങനെ ഒരു മാഷ് എനിക്ക് ഉണ്ടായിരുന്നേൽ ഞാൻ എത്രെ സമ്മാനം വാങ്ങി കൂട്ടിയിരുന്നു -*ലെ നിലാവ് 😌) കൂൾ ജാൻകി.... കൂൾ.... അവളുടെ പുറത്ത് തട്ടി കൊണ്ട് സർ ആശ്വസിപ്പിച്ചു... പാറു പിടി വിട്ട് സാറിന്റെ കാൽ തൊട്ട് വന്ദിച്ചു... (കുറച്ചു ഓവർ ആയല്ലേ... സാരല്ല്യ കിടക്കട്ടെ എന്ന്.. ജീവിതത്തിൽ ഇടക്കൊക്കെ അല്ലെ ഇങ്ങനെ ഓവർ ആവാൻ പറ്റുവൊള്ളൂ.. അത് ഞാൻ ഈ സ്റ്റോറിയിലൂടെ നികത്തിയതാ🙈 ) തന്റെ ഹസ്ബൻഡ് ആണല്ലേ വരുൺ... പാറുവിനു കേൾക്കത്തക്ക രീതിയിൽ വിക്രമൻ സർ ചോദിച്ചു... സർ അത് പിന്നെ.......

താൻ വിക്കണ്ട... വരുൺ എന്നോട് എല്ലാം പറഞ്ഞു.. നിന്നെ കെട്ടിയ സാഹചര്യം ഉൾപ്പെടെ.... എനിക്ക് മാത്രേ അറിയൂ സ്റ്റാഫ്‌സിൽ... പാറു ഒന്ന് ചിരിച്ചതേ ഉള്ളൂ.... സീറ്റിൽ പോയിരുന്നോളു.... പാറു വന്നിരുന്നതും ഒരുത്തൻ സാറിനോട് ചോദിച്ചു... സാറേ ഏതായാലും ഇപ്പോൾ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നല്ലോ.. അത് നശിപ്പിക്കാൻ ഇന്ന് ഇനി ക്ലാസ്സ്‌ വേണോ 🙈🙈 അമ്പടാ കേമാ.. ഏതായാലും അവൻ അവന്റെ ആഗ്രഹം പറഞ്ഞതല്ലേ.... എന്ന് വച്ചു ഇനി വരുന്ന ദിവസങ്ങളിൽ ഇങ്ങനെ ഓരോ ആഗ്രഹം ആയി ആരും വരരുത്..... **********💕 എടി ഞാൻ പറഞ്ഞില്ലേ ഇത്‌ നിനക്കുള്ള പൊതി ആണെന്ന്.... നീ അങ്ങനെ അല്ലല്ലോ പറഞ്ഞത് മുറുക്കാൻ പൊതി ആണെന്നല്ലേ.... മുറുക്കാൻ എന്ന് കൂടിപോയതല്ലേ ഉള്ളൂ.. പൊതി പൊതിതന്നെ അല്ലെ... മതി.. ഇനി വീണിടത്തു കിടന്ന് ഉരുളണ്ട.. ഓഓഓ 😬😬😬 അങ്ങനെ അന്നത്തെ പീരിയഡ് ഒക്കെ കഴിഞ്ഞു ആതുവിനെയും കൂട്ടി പാറു വീട്ടിലേക്ക് വിട്ടു..... ഇതെന്താ നടക്കുമ്പോൾ ഒരു കിലുക്കം.... ആതു നാലുപുറം നോക്കി കൊണ്ട് പറഞ്ഞു..

അതെന്റെ ബാഗിൽ നിന്നാണ്... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു... കിലുക്കം വാങ്ങിയത് ആണോ... അതൊക്കെ വീട്ടിൽ പോയി പറഞ്ഞു തരാം.. നടക്കങ്ങോട്ട്... 💕💕 വീട്ടിൽ എത്തി ഫ്രഷ് ആയി എല്ലാവരും ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് പൊന്നു ഇന്ന് വിക്രമൻ സർ പറഞ്ഞ കാര്യങ്ങളും തന്ന ഗിഫ്റ്റിനെ പറ്റിയും പറഞ്ഞത്... എവിടെ എന്നിട്ട് ചിലങ്ക.. നോക്കട്ടെ (വല്യേട്ടൻ ) ആക്രാന്തം കാട്ടാൻ അത് തിന്നാനുള്ള സാധനം അല്ല അരുണേ.... (അച്ഛൻ ) അയിന്.. നിക്കറിയാം അത് ഡാൻസ് കളിക്കുമ്പോൾ കെട്ടുന്നതാണേന്ന്... ഹും... നീ എടുക്ക് പാറു ഞാൻ നോക്കട്ടെ... അങ്ങനെ എല്ലാവരുടെയും നോക്കലും പിടിക്കലും ആയി അതങ്ങനെ കഴിഞ്ഞു... എല്ലാവരുടെയും പണി കഴിഞ്ഞു ഹാളിൽ വെറുതെ ഇരിക്കുവായിരുന്നു.... അരുൺ എവിടെ പോയി.... (അമ്മ ) ഞാൻ ഇവിടുണ്ടേ... ച്ചിലും ച്ചിലും ച്ചിലും ച്ചിലും........ പാറുവിന്റെ ചിലങ്കയും കെട്ടി വെള്ള ബനിയനും മുണ്ട് ആൺകുട്ടികൾ ഭരതനാട്യത്തിനു ചുറ്റുന്ന പോലെ ചുറ്റി രണ്ടു കയ്യും ഇടുപ്പിൽ വച്ചു മന്ദം മന്ദം ഹാളിലേക്ക് വല്യേട്ടൻ വന്നു....

ചിലങ്കയുടെ ശബ്ദം കേട്ട് എല്ലാവരും സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കി.... അരുണിന്റെ മുഖം കണ്ട കുഴിഞ്ഞ കണ്ണുള്ള അച്ഛന്റെ കണ്ണ് വരെ പുറത്തേക്ക് തള്ളി 😲😲😲😲.... കണ്മഷി കൊണ്ട് വാലിട്ടെഴുതിയ കണ്ണുകൾ, പുരികം നീട്ടി എഴുതിയിരിക്കുന്നു, വീണാമ്മ വെക്കാറുള്ള ചുവന്ന വട്ട പൊട്ട് നെറ്റിയിൽ ഉണ്ട്.. കൃതാവിൽ കണ്മഷി കൊണ്ട് എന്തോ വരച്ചിട്ടുണ്ട്.... അപ്പോഴേക്കും പാട്ട് play ചെയ്തു... oru murai vanthu paarthaaya👻 En manam neeyarinthaayo👻 Thirumakal thunpam theerthaaya👻 Anpudan kaiyanathaayo👻 Un peir nithamingue anpe anpe👻 Nadhaai👻 Un peir nithamingue👻 Oathiya mangayentrue👻 Unathu manam unarthirunthum👻 Enathu manam Unai thede.......👻👻👻 വല്യേട്ടൻ വല്യേട്ടനെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം സ്റ്റെപ് ഇടുന്നുണ്ട്.. കൂടുതലും ചിലങ്ക കിലുക്കുക എന്ന ഉദ്ദേശം മാത്രം.... കുറെ നേരം കണ്ടിരുന്നു പെട്ടെന്ന് വാവ ഇരുന്നു കരയാൻ തുടങ്ങി........ പേടിച്ചിട്ടേയ്... എന്നിട്ടും നിർത്തുന്നില്ല എന്ന് കണ്ടതും അമ്മ ടീവിയുടെ റിമോട്ട് എടുത്ത് തിരിഞ്ഞു നിന്ന് കളിക്കുന്ന അരുണിന്റെ നടുംപുറം നോക്കി എറിഞ്ഞു...

അമ്മാ.... പുറത്തു കൈ വച്ചു കൊണ്ട് അരുൺ തിരിഞ്ഞു നിന്നു... അവന്റെ ഒരു ഒരുമുറൈ വന്ത് പാർത്ഥായ.. കുട്ടിനെ പേടിപ്പിച്ചിട്ടാണോടാ നിന്റെ കളി.... അമ്മ ഞാൻ ചിലങ്ക കിട്ടിയ സന്തോഷത്തിൽ.... ചിലങ്ക ഊരിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... തോം തോം തോം.... ഒരുമുറൈ വന്ത് പാർത്തായാ... അപ്പോഴേക്കും ബാക്കി പാടാൻ തുടങ്ങി... ഓടിപ്പോയി വല്യേട്ടൻ പാട്ട് off ആക്കി...... എന്റെ മോനെ നിനക്ക് ഇത്രയ്ക്ക് കഴിവുണ്ടായിരുന്നോ..... അടുത്തേക്ക് ചെന്ന് കൊണ്ട് അച്ഛൻ ചോദിച്ചു... അച്ഛനെങ്കിലും മനസ്സി....ആാാാ വിടച്ഛാ... പറഞ്ഞു മുഴുമിക്കും മുന്നേ ചെവിയിൽ പിടി വീണു.... ഇനി ചെയ്യുമോ ഇങ്ങനെ.. ഇല്ലാാാ..... വേദനിക്കുന്നു.. ഒറ്റ ചിലങ്ക കെട്ടിയ കാലും കൊണ്ട് ഏട്ടൻ കിടന്ന് തുള്ളി.. പാറു ഇതെല്ലാം വീഡിയോ എടുക്കേണ്ട തിരക്കിൽ ആയിരുന്നു..... വേഗം പോയി ഇതൊക്കെ കഴുകി കളഞ്ഞു മനുഷ്യ കോലത്തിൽ വാ... ചിലങ്കയെ അധിക്ഷേപിച്ച പോലെ ആയി ഇപ്പോൾ ഇത്‌.... എന്നും പറഞ്ഞു ചെവിയിലെ പിടുത്തം വിട്ട് അച്ഛൻ കസേരയിൽ വന്നിരുന്നു.. വല്യേട്ടൻ റൂമിലേക്ക് ഓടി... വരുൺ ടേബിളിൽ തല വച്ചിരിക്കുവായിരുന്നു....

നീ എന്താടാ തലയും താഴ്ത്തി ഇരിക്കുന്നെ..... വരുണിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.... വരുൺ മുണ്ടും വായിൽ തിരുകി ചിരി കടിച്ചു പിടിച്ചു നിൽക്കുവാ.... നീ ചിരിക്കുവാണോ.. ഞാൻ വിചാരിച്ചു നിന്റെ ബോധം പോയെന്ന്.... ആ മതി മതി.... എല്ലാവരും ഫുഡ്‌ കഴിക്കാൻ വന്നേ.... എല്ലാവർക്കും വിളമ്പിയപ്പോഴേക്കും കുളിച്ചു കുട്ടപ്പൻ ആയി അരുൺ പാറുവിന്റെ അടുത്ത് ചെന്നിരുന്നു... പിന്നെ ഫുഡ്‌ കഴിക്കുമ്പോൾ എല്ലാം വല്യേട്ടൻ മിണ്ടാതെ ഇരുന്നു.... എന്നും വാ തോരാതെ സംസാരിക്കുന്ന വല്യേട്ടൻ ഇങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ പാറു അവളുടെ പ്ലേറ്റിലെ മീൻ കഷ്ണം എടുത്ത് വരുണിന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു... ഡാൻസ് പൊളിച്ചു...... എനിക്കറിയാം.. കലാബോധം ഇല്ലാത്ത ഇവർക്ക് എന്റെ ഡാൻസ് ആസ്വദിക്കാൻ കഴിയാഞ്ഞിട്ടാ.. പുവർ പീപ്പിൾ.... പാറു ചിരി കടിച്ചമർത്തി... എനിക്കറിയാം മേക്കപ്പിൽ ആണ് പിഴച്ചത്... നീ വീഡിയോ എടുത്തില്ലേ.. അതെനിക്ക് അയച്ചു തരണേ... ഈ... ഓക്കേ ഓക്കേ... first ഭാഗം ഇല്ലാ.. പെട്ടെന്ന് ആയിരുന്നല്ലോ.. ഉള്ളത് മതി.. *******🤩

വരുൺ റൂമിൽ ചെന്നപ്പോൾ അരുണിന്റെ വീഡിയോ കാണുന്ന പാറുവിനെ ആണ് കണ്ടത്... വരുണും അവളോടൊപ്പം ചേർന്ന് അത് കാണാൻ ഇരുന്നു... പെട്ടെന്ന് പാറു ഫോൺ ബെഡിൽ ഇട്ട് വരുണിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു.. പെട്ടെന്ന് ആയതിനാൽ വരുൺ ഒന്ന് ഞെട്ടി.... First കിസ്സ് from ഹിസ് സ്വീറ്റ് പൊണ്ടാട്ടി 😍 വരുൺ കണ്ണ് നിറച്ചു അവളെ നോക്കി... ന്തെ വേണ്ടേ... ആര് പറഞ്ഞു വേണ്ട എന്ന്.. ഇത്‌ കുറച്ചു നേരത്തെ ആവാമായിരുന്നു.... ഓ ഞാൻ ഇന്ന് രാവിലെ തരാൻ വച്ചത് തന്നെയാ.. അപ്പോഴേക്കും നിങ്ങൾ ഓവർ ആയി... എപ്പോ.. സെലിബ്രേഷൻ കഴിഞ്ഞു കിടക്കാൻ നേരത്ത്... അപ്പൊ ഇനി ബാക്കി.... കുസൃതിയോടെ വരുൺ ചോദിച്ചു.... അതേയ് എനിക്കുറങ്ങണം... ഇന്നലെ ഉറങ്ങിയിട്ടില്ല..... ഇന്ന് ക്ലാസ്സിൽ ഉറക്കം തൂങ്ങിയാ ഇരുന്നേ... അത് ഞാൻ കണ്ടായിരുന്നു.... അപ്പൊ ഇനി ഒന്നുല്ല്യ 😁😉 ഇല്ല്യാ... എന്നും പറഞ്ഞു പാറു കിടന്നു.... വരുൺ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.. പാറു കുറുകി കൊണ്ട് അവനോട് ചേർന്ന് കിടന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story