നിന്നിലലിയാൻ: ഭാഗം 51

ninnilaliyan

എഴുത്തുകാരി: നിലാവ്

അച്ഛന് രാവിലെ എണീറ്റത് മുതൽ എന്തെന്നില്ലാത്ത പരവേശo.... രാവിലെ മുതൽ ആലോചനയിൽ ആണ്... ഇനി അവനെങ്ങാനും ഏയ് തമാശക്ക് പറഞ്ഞത് ആയിരിക്കും..... ന്താ അച്ഛാ രാവിലെ തന്നെ ചിന്തയിൽ ആണല്ലോ... വല്യേട്ടൻ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.... വല്യേട്ടനെ കണ്ടതും അച്ഛൻ കുറച്ച് നീങ്ങി ഇരുന്നു.... പേടിയല്ല ഒരു ഉൾകിടിലം... ന്താ അച്ഛാ... എന്നും പറഞ്ഞു വല്ലു ഒന്നൂടെ ചേർന്നിരുന്നു... നീ എങ്ങോട്ടാ പുറപ്പിട്ട് പോവുന്നെ ഈ രാവിലെ തന്നെ...... ഞാൻ പാറുവിനേം കൊണ്ട് ഡാൻസ് ക്ലാസ്സിലേക്ക്.... എല്ലാ ഞായറാഴ്യും പോയാൽ കുറച്ചൊക്കെ സ്റ്റെപ് പഠിക്കാലോ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓ അതേതായാലും നന്നായി... 2 മണിക്കൂർ സ്വസ്ഥതയോടെ ഇരിക്കാലോ... അച്ഛൻ പിറുപിറുത്തു... അച്ഛൻ ന്തേലും പറഞ്ഞോ... ഏയ്.. 😁😁😁 (സംഭവം forensic ഫിലിം കണ്ടത് തൊട്ട് അച്ഛനൊരു പേടി.... വല്യേട്ടൻ ഇനി എങ്ങാനും അങ്ങനെ ചെയ്യുമോ എന്ന്.. അതിന്റെ ഒരു കുഴപ്പമാ ഈ രാവിലെ തന്നെ.. ന്താലേ 🤭🤭) ********💞 ഞാൻ പോണോ.. ഇനി എക്സാം കഴിഞ്ഞിട്ട് പോയാൽ പോരെ.. ന്താന്നും 😒😒😒

എടി 4 മണിക്ക് ഞാൻ വിളിച്ചോ നിന്നെ? വിളിച്ചു !! നീ എണീറ്റോ എന്നിട്ട്? ആഹ് എണീറ്റു.. എണീക്ക മാത്രല്ല ഇത്രേം നേരം വരെ പഠിച്ചു... ആ അതുകൊണ്ട് തന്നെയാ ഡാൻസിനു പറഞ്ഞയക്കുന്നെ... ഒന്ന് relax ആയിക്കോളും പാറുകുട്ട്യേ .... ഞാൻ രണ്ട് റൗണ്ട് ഓടിക്കോളാം... എന്നാലും ഞാൻ പോണില്ല.... അതെന്താ നീ ഇനി അവിടെ വല്ല പ്രശ്നവും ഉണ്ടാക്കി വച്ചോ.. ഏഹ് 🤨🤨🤨 ഏയ് അതൊന്നും ഇല്ല്യാ... ഞാൻ സ്റ്റെപ് ഒന്നും നോക്കിയിട്ടില്ല അതാ 😪😪😪 അത് സാരമില്ല മിസ്സിനോട്‌ പറഞ്ഞാൽ മതി.. പോണോ... 🙄🙄🙄 ഷാൾ എടുത്ത് ഓടടി... കൈ ഓങ്ങി കൊണ്ട് വരുൺ പറഞ്ഞു... ഡോർ തുറന്ന് താടാ പട്ടി... ദേഷ്യം വന്നു പാറു പറഞ്ഞു.. ന്താ വിളിച്ചേ 😵 കാലേട്ടാ എന്ന് 😌 ഞാൻ കേട്ടു നീ വിളിച്ചത് ... കേട്ടുവെങ്കിൽ ഡോർ തുറക്ക്... അല്ല പിന്നെ.... 💃💃💃💃💃💃💃💃💃💃💃💃💃💃💃 പാറു വല്യേട്ടന്റെ ഒപ്പം ബൈക്കിൽ ആണ് പോയത്.... അകത്തു കേറി ഇരിക്കാലോ അല്ലെ പാറു...

ആ അവിടെ ഇരിക്കാൻ ഒക്കെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്... ന്തെ വല്യേട്ടാ... അല്ല സ്റ്റെപ് കണ്ട് പഠിക്കാനാ.... എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ... ഹാ... നല്ലതാ.... അങ്ങനെ ക്ലാസ്സ് തുടങ്ങി..... പാറുവിനു ആണേൽ ഒടുക്കത്തെ ചീത്തയാ കേൾക്കുന്നെ... ഞാൻ രണ്ടാഴ്ച ആയില്ലേ ടീച്ചറെ വന്നിട്ട് അപ്പൊ സ്റ്റെപ് മറക്കാതിരിക്കുമോ🤐🤐.... അത് തന്നെയാ ഞാനും ചോദിക്കുന്നെ.. ന്തായിരുന്നു പണി എന്ന്.. തന്റെ ഹസ് അന്ന് റിക്വസ്റ്റ് ചെയ്തത് കൊണ്ട അല്ലേൽ കാണാർന്നു😤😤😤.... ഓ പിന്നെ പറച്ചിൽ കേട്ടാൽ തോന്നും ലോകത്ത് ഇത് മാത്രേ ഉള്ളൂ ഡാൻസ് ക്ലാസ്സേന്ന്😏😏.. (വെറും ആത്മ ) പാറു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ കുട്ടികളുടെ സ്റ്റെപ്പും നോക്കി ഇരുന്നു കൊണ്ട് സ്റ്റെപ് ഇടുന്ന വല്യേട്ടനെ ആണ് കണ്ടത്... കണ്ടോ അയാളുടെ അത്രേ റെസ്പോൺസിബിലിറ്റി പോലും തനിക്കില്ല എന്ന് പറഞ്ഞാൽ.. ശേ 🤦 അയാൾ അല്ലാ അതെന്റെ ഏട്ടൻ ആണ്.. 😏

പാറു ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. അതാണോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം ഏഹ്🤪🤪... ടീച്ചർക്ക് ഇത്‌ എന്താണ്.. പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ ചേർന്ന അന്ന് മുതലുള്ള കാശ് തരാൻ ഉണ്ടെന്ന്..... ഒരു വട്ടം കൂടി പറഞ്ഞു തരാനല്ലേ ഞാൻ വന്നത് മുതൽ പറയുന്നേ അല്ലാതെ ഡാൻസ് ക്ലാസ്സ് പൂട്ടി പോവാൻ ഞാൻ പറഞ്ഞോ😬😬😬... ജാൻകി.. താൻ ആരോടാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ എന്നറിയുമോ🙊🙊.... ഡാൻസ് പഠിക്കുന്ന ഒരു കുട്ടി ചോദിച്ചു... അറിയാം നന്നായിട്ട് അറിയാം.. കുറെ കാലം ആയി ഇവരെന്നെ ടോർച്ചർ ചെയ്യുന്നു.... അതെല്ലാം പറഞ്ഞു തീർത്തിട്ടെ ഞാൻ പോവുന്നുള്ളൂ🤫🤫🤫... ഞാൻ എന്ത് ടോർചർ ചെയ്തേന്നാ... ടീച്ചർ പറഞ്ഞു... 🤨🤨 അല്ലെങ്കിൽ പിന്നെ എന്താ കഴിഞ്ഞ 2, 3 മാസം ആയിട്ട് ഈ ഡാൻസ് തന്നെ അല്ലെ ടീച്ചർ പഠിപ്പിച്ചോണ്ടിരിക്കുന്നെ... ആ സ്ഥാനത് ഇവർ 4 ഡാൻസ് പഠിച്ചു കഴിഞ്ഞില്ലേ ... അവരുടെ അരങ്ങേറ്റം കഴിഞ്ഞില്ലേ🥵🧐🧐🧐...

അത് പിന്നെ നിനക്ക് പഠിയാഞ്ഞിട്ടല്ലേ😦😦... ടീച്ചർ നിന്ന് വിയർക്കുന്നുണ്ട്.. 2, 3 മാസം ഒരൊറ്റ ഡാൻസ് പഠിപ്പിക്കെ.. ടീച്ചറെ ഇങ്ങൾ ആള് കൊള്ളാലോ☹️☹️.. അത് പറഞ്ഞു കൊണ്ടാണ് വല്യേട്ടൻ വന്നത്... ഇവരെ വച്ച് നോക്കുമ്പോൾ ഞാൻ ആണ് ഇവിടെ ആദ്യം വന്നു പഠിക്കാൻ തുടങ്ങിയത്...ഇന്നേ വരെ ഞാൻ പൈസ തരാതിരുന്നിട്ടില്ല... ഡാൻസിനു പല സ്ഥലങ്ങളിൽ പോയിട്ടുണ്ട് ഒരു നെഗറ്റീവ് കമന്റ്‌ പോലും ഞാൻ വഴി ടീച്ചർക്ക് ഉണ്ടായിട്ടില്ല.. ഉണ്ടോ? 😎😎😎 പാറു ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു.. ടീച്ചർ മിണ്ടുന്നില്ല.... ന്താ ടീച്ചറെ ഇവൾ പറഞ്ഞതിനോന്നും മറുപടി ഇല്ലേ... ഇന്നും അവൾ പറഞ്ഞിട്ടോള്ളൂ ക്ലാസ്സിന് പോവുന്നില്ല എന്ന്... ടീച്ചർക്ക് ഇവളോട് എന്തിനാ ഇത്രയ്ക്ക് ദേഷ്യം... 🤧🤧 സ്നേഹിച്ച പുരുഷൻ വേറൊരാളെ സ്വന്തം ആക്കിയതിനല്ലേ അവരുടെ മകളായ എന്നോട് ദേഷ്യം🥺☹️😓... ജാൻകി😳😳..... ടീച്ചർ അലറി... വല്യേട്ടൻ ആകെ അന്തം പോയ അവസ്ഥയിൽ നിൽക്കുവാ😇😇😇... അലറണ്ട.. എല്ലാം എനിക്കറിയാം... അവർ മരിച്ചിട്ട് 5, 6 വർഷം ആയി ടീച്ചറെ... എന്നോട് ന്തിനാ ഈ ദേഷ്യം😞😞😞..... ന്താ നീ പറഞ്ഞത്😓😓...

ടീച്ചർ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു.... അതെ ഞാൻ പറഞ്ഞത് സത്യമാ... പിന്നെ അങ്ങോട്ട് എന്നെ സ്വന്തം മകളെ പോലെ വളർത്തിയത് വാസച്ഛ ആണ്... അച്ഛന്റെ PA.. ഇപ്പോൾ അച്ഛന്റെ ബിസിനസ്‌ എല്ലാം നോക്കി നടത്തുന്നതും അവരാ... ഇപ്പൊ ഒരു കുടുംബം കൂടി ഉണ്ടെനിക്ക്.. ഉപദ്രവിക്കരുത് പ്ലീസ്🙏🙏.. കൈകൂപ്പി കൊണ്ട് പാറു പറഞ്ഞു നിർത്തി.... അല്ലാതെ തന്നെ അത് കുറെ അനുഭവിച്ചു... ഇനിയും ഉപദ്രവിച്ചാൽ ദൈവം പൊറുക്കില്ല നിങ്ങളോട്... പിന്നെ ഇവൾ ഇവിടെ തന്നെ ഡാൻസ് പഠിക്കും എനിക്കൊന്ന് കാണണമല്ലോ ആരാ തടയുന്നതെന്ന്🤫🤫... വല്യേട്ടൻ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ടീച്ചറിനോട്‌ പറഞ്ഞു.... ജാൻകി.. മോളെ ഞാൻ... ദേഷ്യം ഉണ്ടായിരുന്നു ഈ നിമിഷം വരെ... കോളേജിൽ പഠിക്കുമ്പോൾ രവി ഏട്ടൻ എന്റെ സീനിയർ ആയിരുന്നു.. തൊട്ട അയൽപക്കവും.. രവി ഏട്ടനെ (രവീന്ദ്രൻ ഷോർട് ആക്കിയതാ)അത്രയ്ക്കും ഞാൻ സ്നേഹിച്ചിരുന്നു.. തിരിച്ചും എന്നോട് ആ സ്നേഹം ഉണ്ടെന്ന് ഞാൻ കരുതി..

അതിനിടയിൽ ആണ് ഏട്ടന്റെ കല്യാണം ഉറപ്പിക്കുന്നതും.. വല്ലാത്ത ഒരവസ്ഥ ആയിരുന്നു അപ്പൊ എനിക്കന്ന്.... അന്ന് ഫോൺ ഒന്നും ഇല്ലെല്ലോ അതുകൊണ്ട് പെണ്ണ് ആരാന്ന് എനിക്കറിയില്ലായിരുന്നു.. കുറെ ശ്രമിച്ചു അവളെ കണ്ടെത്തി ഇതിൽ നിന്നും അവളോട് പിന്മാറണം എന്ന് പറയാൻ.. പക്ഷെ എനിക്ക് കഴിഞ്ഞില്ല... പിന്നെ കല്യാണത്തിന്റെ അന്ന് അല്ല താലി കെട്ടുമ്പോൾ ആണ് ഞാൻ അറിയുന്നത് ഒരേ ബെഞ്ചിൽ ഇരുന്നു ഒപ്പം പഠിച്ചു എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്റെ മനസൂക്ഷിപ്പുക്കാരി ആയിരുന്ന ജീന ആയിരുന്നു അതെന്ന്...കാര്യങ്ങൾ എല്ലാം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ ഒന്നും അതറിഞ്ഞു കൊണ്ടല്ല ചെയ്തതെന്ന് പറഞ്ഞു... ആയിരിക്കാം.. പക്ഷെ ആ സമയത്ത് എനിക്ക് പ്രാന്ത് പിടിച്ച ഒരവസ്ഥ ആയിരുന്നു.... ഞാൻ അവളോട് കുറെ പറഞ്ഞു രവി ഏട്ടനെ എനിക്ക് തരാൻ.. കേട്ടില്ല.. എല്ലാം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാൻ അവൾ എന്നോട് പറഞ്ഞു..

പക്ഷെ മനസ് മുഴുവൻ കുട്ടിക്കാലം മുതൽ ഞാൻ കൊണ്ടു നടന്ന രവി ഏട്ടൻ ആയിരുന്നു... അവളികാര്യം ഏട്ടനോട് പറഞ്ഞില്ല... എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഞാൻ പുതിയ ജീവിതം തുടങ്ങി അതിനനുസരിച്ചു അവരോടുള്ള പകയും കൂടി ... അങ്ങനെ ആണ് രവി ഏട്ടൻ നിന്നെ ഇവിടെ കൊടുന്നു ചേർത്തിയത്.. ജീനയോടുള്ള പക ഞാൻ ഇവളോട് തീർക്കാൻ തുടങ്ങി.... പക്ഷെ അവര് മരിച്ച കാര്യം എനിക്കറിയില്ലായിരുന്നു... 😪😪 ആക്‌സിഡന്റ് ആയിരുന്നു..😭😭😭 പാറു എങ്ങനെയോ പറഞ്ഞൊപ്പിച്ചു... മോളെ ഞാൻ.... വേണ്ട ടീച്ചറെ.... സഹതാപം ആണെങ്കിൽ വേണ്ട✋️✋️... അവരെ തടഞ്ഞു കൊണ്ട് പാറു പറഞ്ഞു... വല്യേട്ടാ നമുക്ക് പോവാം😩😩.... കണ്ണ് നിറച്ചു കൊണ്ട് അരുണിനെ നോക്കി കൊണ്ട് പാറു ചോദിച്ചു... വാ പോവാം.... അവളെ ചേർത്ത് പിടിച്ചു വരുൺ പുറത്തേക്ക് നടന്നു.... ഇനി ഇതൊന്നും വീട്ടിൽ പോയി പറയാൻ നിൽക്കണ്ട ട്ടോ വല്യേട്ടാ... 🤯🤯

ഞാൻ അങ്ങനെ ചെയ്യുമോ🥶🤕🤕.... ന്ത് ചെയ്യണ്ട എന്ന് പറഞ്ഞോ അതെ വല്യേട്ടൻ ചെയ്യുള്ളു... അതുകൊണ്ട് മുൻകൂട്ടി പറഞ്ഞതാ.... 🤭🤭 ഓ... ഇനി നീയും കൂടി എനിക്ക് എതിരെ നിക്ക്😒😒... അല്ല ന്തായി സ്റ്റെപ് പഠിക്കൽ.... സങ്കടം ഒതുക്കി പിടിച്ചു കൊണ്ട് പാറു ചോദിച്ചു.. ഓ അവർ വലതു കാൽ വെക്കുമ്പോൾ ഞാൻ ഇടത് കൈ വെക്കും അവർ ഇടത് കൈ വച്ചാലോ ഞാൻ വലത് കൈ വെക്കും അങ്ങനെ ആണ് കാര്യങ്ങൾ.. ഇത്‌ ഒരു നടക്ക് പോവില്ല.... പാറു അടക്കി പിടിച്ചു ചിരിച്ചു..... നീ ചിരിക്ക്... ഞാൻ വേറെ ഒരു വഴി കണ്ടു വച്ചിട്ടുണ്ട്... ഇതിൽ ഞാൻ പച്ച പിടിക്കും... ന്താണാവോ... ഞാൻ ഒരു കഥ എഴുതാൻ തീരുമാനിച്ചു.. വെറും കഥ അല്ല ഒരു തിരക്കഥ... ഏട്ടൻ നടക്കുന്ന കാര്യം വല്ലതും പറ.... ഡാൻസ് എന്ന് പറഞ്ഞു അതിന്റെ പിന്നാലെ നടന്നു അത് ഫ്ലോപ്പ് ആയി.. ഇപ്പോൾ അതാ സിനിമകഥ എഴുതാൻ പോവാണത്രെ 😁😁😁 നിനക്കെന്താ അതിനു പുച്ഛം പുച്ഛം ഒന്നുല്ല്യ... ഇതെങ്കിലും കരയോട് അടുക്കുമൊ.. അടിപ്പിക്കും 🤭🤭🤭 അല്ല തീം പറഞ്ഞില്ല.... തീം നിന്റെ ജീവിതം.... കെട്ടിയത് മുതൽ ഇന്ന് വരെ നടന്നത്.. ഓഹ്.. ഇതുപോരെ ഞാൻ നന്നാവാൻ...

അപ്പൊ അറിയാം ഇപ്പോൾ കൂതറ ആണെന്ന് ലെ.. ഒന്നു പോടീ... അപ്പോഴേക്കും വീട്ടിൽ എത്തി... *****💕 റൂമിൽ ചെന്നപ്പോൾ വരുൺ ഉണ്ടായിരുന്നു അവിടെ... ഓഹ് വന്നോ.. ദേ ഇത്രേ ഉള്ളൂ.. അതിനാണ് ഇങ്ങനെ മടി പിടിച്ചിരുന്നത്... ഇപ്പോൾ mind relax ആയില്ലേ.... ഉവ്വ്.. mind ഇപ്പോൾ നല്ല relax ആണ്... പാറു പിറുപിറുത്തു... ന്താടി പിറുപിറുക്കുന്നെ.... പാറുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് വരുൺ ചോദിച്ചു... ഒന്നുല്ല്യ... ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് കൊണ്ട് പാറു പറഞ്ഞു.... ഒന്നുല്ല്യതെ നീ പിന്നെ പിറുപിറുക്കുന്നത് എന്തിനാ... കാര്യം പറയ്.. അവളെ തിരിച്ചു നിർത്തി കൊണ്ട് വരുൺ ചോദിച്ചു... കാര്യം ഇപ്പോൾ.. എനിക്ക് കുളിക്കണം.... മാറി നിന്നെ.. വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. അയ്യോ ഞാൻ ഇപ്പോഴാ ഓർത്തത്... 😒😒 ന്താ... ഞാനും കുളിച്ചില്ല.. കള്ളച്ചിരിയോടെ വരുൺ പറഞ്ഞു... അതിനിപ്പോ എന്താ ഇനി ഞാൻ കുളിച്ചിട്ട് കുളിക്കാം.. ഇത്‌ വരെ ഇവിടെ വെറുതെ ഇരിക്കുവായിരുന്നില്ലേ.... അത് ഞാൻ വെറുതെ ഇരിക്കല്ലായിരുന്നു... ഞാൻ.... മതി.. ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട് നുണ ആണെന്ന്... മാറങ്ങോട്ട്...

വരുണിനെ തള്ളിമാറ്റി കൊണ്ട് പാറു ബാത്‌റൂമിൽ കയറി ഡോർ അടച്ചു.... പൈപ്പ് തുറന്നിട്ടു.... അതുവരെ പിടിച്ചു നിർത്തിയ സങ്കടങ്ങൾ എല്ലാം പുറത്തേക്ക് ഒഴുക്കി വിട്ടു.. ന്തിനാ അച്ഛാ അമ്മേ എന്നെ ഒറ്റക്കാക്കി നിങ്ങൾ പോയത്.. ഇപ്പോൾ കണ്ടില്ലേ പാറു ഇവിടെ ഒറ്റക്കാ........ ശബ്ദം ഇല്ലാതെ പാറു കരഞ്ഞു തീർത്തു... എടി എന്ത് കുളിയാ ഇത്‌.. എത്ര നേരായി കയറിയിട്ട്.. എനിക്ക് വിശന്നിട്ട് വയ്യ.. പാറുക്കുട്ട്യേ വേഗം ഇറങ്ങ്.... പാറു വേഗം വാതിൽ തുറന്നു... ഞാൻ നിങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ പാറുക്കുട്ട്യേ എന്ന് വിളിക്കരുതെന്ന്... പാറു അത് മതി... തല തുവർത്തി കൊണ്ട് പാറു പറഞ്ഞു... സ്നേഹം കൊണ്ടല്ലെടി പാറുക്കുട്ട്യേ.... അവളുടെ കവിളിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ദേ പിന്നേം... വിട്ടേ വേദനിക്കുന്നു... കവിളിലെ പിടി വിടുവിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... നിങ്ങൾ അങ്ങനെ വിളിക്കുമ്പോൾ മുത്തശ്ശിമാരെ വിളിക്കുന്ന പോലെ തോന്നാ.. ചിറി കോട്ടി കൊണ്ട് പാറു പറഞ്ഞു... അയ്യോ.. ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചേ ദേ ഈ സൈഡിൽ നിന്ന് നോക്കിയാൽ വയസായ അമ്മമ്മയെ പോലെ ചുളിഞ്ഞിട്ട് ഉണ്ട്...

കളിയാക്കി കൊണ്ട് വരുൺ പറഞ്ഞു.. പാറു വേഗം പോയി കണ്ണാടിയിൽ തിരിച്ചും മറിച്ചും നോക്കി... ഇല്ല്യല്ലോ..... നിങ്ങളുടെ മുഖത്ത് ആണ് ചുളിവ്.. പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... ഞാൻ കാണിച്ചു തരാം ഇവിടെയാ.. തിരിച്ചു നിർത്തി കവിളിൽ അമർത്തി കടിച്ചു കൊണ്ട് വരുൺ പറഞ്ഞു... ആാാ.. വിടെടാ പട്ടി... വരുണിന്റെ മുടി പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു... ദേ ഇപ്പോ പോയി... അവളെ നോക്കി കിണിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഇപ്പോ നിങ്ങൾക്ക് കുളിക്കണ്ടെ... ഏഹ്... വിഷയം മാറ്റി കൊണ്ട് പാറു ചോദിച്ചു.... ഞാൻ എപ്പോഴേ കുളിച്ചു.... 🤭🤭🤭 അപ്പൊ ഇങ്ങൾ കുളിച്ചില്ല എന്ന് നുണ പറഞ്ഞതാ ലെ..... കയ്യിലെ തോർത്തു എടുത്ത് എറിഞ്ഞു കൊണ്ട് പാറു ചോദിച്ചു.... താഴേക്ക് വാ വിശക്കുന്നു.. ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വരുൺ താഴേക്ക് ഓടി... പാറു വേഗം റൂം എല്ലാം വൃത്തി ആക്കി താഴേക്ക് ചെന്നു... *******💃 വല്യേട്ടൻ അച്ഛന്റെ ബാക്കിൽ നിൽക്കുവാ ഒരു കയറും പിടിച്ചു ഫോണിൽ സംസാരിച്ചു.... അച്ഛൻ ആണേൽ ഇടക്കിടക്ക് വല്യേട്ടനെ നോക്കി ചെയറിൽ ഇരുന്നു തിരിഞ്ഞു കളിക്കുവാ...

ഇത്‌ കണ്ടു കൊണ്ടാണ് പാറു താഴേക്ക് വന്നത്... ന്താ അച്ഛേ.... അച്ഛന്റെ കയ്യിൽ തോണ്ടി കൊണ്ട് പാറു വിളിച്ചു... മോളെ പാറു നീ ഇവിടെ ഇരുന്നേ... അച്ഛൻ ഒരു ചെയർ അയാളുടെ അടുത്ത് നീക്കിയിട്ട് കൊണ്ട് പറഞ്ഞു.... ന്തെ അച്ഛേ.. ചെയറിൽ ഇരുന്നു കൊണ്ട് പാറു ചോദിച്ചു.... മോളെ നീ forensic ഫിലിം കണ്ടതല്ലേ... അതെ.. അച്ഛനും കണ്ടതല്ലേ.. ഡൌട്ട് ഉണ്ടല്ലേ.. എനിക്കും ഉണ്ട്.. അച്ഛൻ ആദ്യം ചോദിക്ക്.. ന്നിട്ട് ഞാൻ ചോദിക്കാം.. ചിലപ്പോൾ നമ്മുടെ രണ്ടാളുടെയും ഡൌട്ട് ഒന്നാണെങ്കിലോ... (അച്ഛൻ ചു എന്ന് പറഞ്ഞപ്പോഴേക്കും പാറു അത് ചുണ്ടങ്ങ ആക്കിയ അവസ്ഥ ) ഓഹ് അതല്ല ഞാൻ ഒന്ന് പറയട്ടെ... തല ചൊറിഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു... അതിന് അച്ഛൻ ഡൌട്ട് എന്താണെന്ന് പറഞ്ഞില്ലല്ലോ അതല്ല എന്ന് പറയാൻ... പാറു സംശയത്തോടെ ചോദിച്ചു... അതല്ല മോളെ.. ഇന്നലെ അരുൺ പറഞ്ഞില്ലേ forensic സിനിമയിലെ ഡോക്ടറെ പോലെ എന്നെ ആക്കരുതെന്ന്.... ആ പറഞ്ഞു.. അത് വല്യേട്ടൻ തമാശക്ക് പറഞ്ഞതല്ലേ.... അച്ഛൻ അത് സീരിയസ് ആക്കിയോ.. ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ഏയ്.. ഇനി അവനെങ്ങാനും ചെയ്യുമോ.. ഞാൻ ആണേൽ എപ്പോഴും അവനെ കളിയാക്കിയിട്ടെ ഉള്ളൂ..... അച്ഛൻ ആകെ വെപ്രാളത്തിൽ പറഞ്ഞു... പാറു ഒന്ന് വല്യേട്ടനെ നോക്കി...

പുള്ളി കയറോക്കെ വായിൽ ഇട്ട് ആരോടാ കാര്യമായ സംസാരത്തിൽ ആണ്.. പാറു നോക്കുന്നത് കണ്ടപ്പോൾ വല്യേട്ടൻ ഇപ്പോൾ വരാം എന്നൊക്കെ ആംഗ്യം കാണിക്കുന്നുണ്ട്.. (ജസ്റ്റ്‌ think വല്യേട്ടൻ's സംസാരം ) ഇങ്ങനെ ഒരു ആളെ കണ്ടിട്ടാണോ അച്ഛൻ ഇങ്ങനെ ഒക്കെ ചിന്തിച്ചത്.. അതിനെ കണ്ടാൽ തോന്നുമോ ഒരു എട്ടുകാലിയെ കൊല്ലാൻ കെൽപ്പ് ഉണ്ടെന്ന് (പാറുവിന്റെ ആത്മ ) അച്ഛൻ എന്ത് കണ്ടിട്ടാ ഇങ്ങനെ ഒക്കെ ചിന്തിച്ചേ.... അത് നോക്കിയേ.. അവൻ കയറും പിടിച്ചു നിൽക്കുന്നു... എന്നെ എങ്ങാനും കഴുത്തിൽ മുറുക്കി കൊല്ലാൻ ആവുമോ അവൻ ആണേൽ പിറകിൽ നിന്ന് മാറുന്നില്ല.... പാറു മറുപടി പറയാതെ തലക്കും കൈ കൊടുത്തിരുന്നു.... അപ്പോഴേക്കും അരുൺ ഫോൺ വിളി കഴിഞ്ഞു അവരുടെ അടുത്ത് ഇരുന്നു... അമ്മായിഅപ്പൻ ആണ്.. ഞാനും നീയും പോരുന്നത് കണ്ടെന്നു... പെട്ടെന്ന് കണ്ടത് കൊണ്ട് സംസാരിക്കാൻ പറ്റിയില്ല എന്ന്... പിന്നെ പൊന്നുവിന്റെ കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ അച്ഛാ... മ്മ്... അച്ഛൻ ഒന്ന് മൂളിയതേ ഉള്ളൂ.. (ഇങ്ങനെ ഒരു മകനെ കിട്ടാൻ ഭാഗ്യം ചെയ്യണം അല്ലെ അപ്പോഴാ അച്ഛൻ പേടിചിരിക്കുന്നെ😵.. ലെ നിലാവ് )

വല്യേട്ടൻ എന്തിനാ ഈ കയറും പിടിച്ചു നടക്കുന്നെ.... പാറു അച്ഛന്റെ സംശയം മാറ്റികൊടുക്കാൻ വേണ്ടി ചോദിച്ചു.... അയ്യോ.. ഞാനും ഇപ്പോഴാ ഓർത്തെ.... ഇത്‌ അമ്മ പിന്നാമ്പുറത്തു അഴ കെട്ടാൻ വേണ്ടി തന്നതാ.. അപ്പോഴല്ലേ ഫോൺ വന്നത്.. ഞാൻ ഇത്‌ കെട്ടിയിട്ട് വരാം അല്ലേൽ ഇന്നേ അവിടെ കെട്ടി തുണി ഉണക്കും... അജ്ജാതി ടീംസ് ആണ്.... എന്നും പറഞ്ഞു വല്യേട്ടൻ അഴ കെട്ടാൻ പോയി... ഇപ്പോൾ സമാധാനം ആയോ... പാറു അച്ഛനോട് ചോദിചു.... അതുവരെ അച്ഛൻ ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ എല്ലാം ഒരു കാറ്റ് വന്നു തട്ടി തെറുപ്പിച്ചു കൊണ്ടോയി.... ആശ്വാസ കാറ്റ് ആണെയ് 🤭🤭 💕💞💕💞💕💞💕💞💕💞💕💞💕💞 ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അബദ്ധത്തിൽ വല്ല്യേട്ടന്റെ വായിൽ നിന്ന് അത് പൊട്ടിയത്.... ആ ടീച്ചർക്ക് ഒന്ന് പൊട്ടിക്കേണ്ടത് ആയിരുന്നു.. പഴവും പുട്ടും കുഴക്കുന്നതിനിടയിൽ വല്യേട്ടൻ പറഞ്ഞു..... ഏത് ടീച്ചർക്ക്... (വരുൺ ) നല്ല ആളാ ചോദിച്ചത്... ഈ ഏട്ടൻ ഇത്‌ കൊളമാക്കും.. അല്ലെങ്കിലേ കാലന് ഡൌട്ട് ആണ്... അതിന്റെ ഇടയിൽ ആണ് ഇനി ഇത്‌ (പാറുവിന്റെ ആത്മ ) അരുൺ പറഞ്ഞ അബദ്ധം മനസിലാക്കി പാറുവിനെ നോക്കി...

. പാറു ഉണ്ടക്കണ്ണ് കാണിച്ചു വല്യേട്ടനെ പേടിപ്പിച്ചു.... കയ്യീന്ന് പോയല്ലോ ഭഗവാനെ ഇനി ഞാൻ എന്ത് പറയും (വല്യേട്ടന്റെ ആത്മ ) അത്... ആ.. അതില്ലേ.. ഞങ്ങൾ ഇവളെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ടീച്ചറെ കണ്ടു.. രുക്മിണി ടീച്ചറെ.... അതിനു ഒന്നാം ക്ലാസ്സിൽ ഇന്നേ ദേവി ടീച്ചർ അല്ലെ പഠിപ്പിച്ചേ.. ആ ന്തേലും ആവട്ടെ (പാറു ആത്മ ) അതിനെന്തിനാ ടീച്ചറെ അടിക്കുന്നെ.. (അച്ഛൻ ) ന്തിനെങ്കിലും അടിച്ചോട്ടെ ഞാൻ അച്ഛനെന്താ... പുല്ല് ഞാൻ ന്താ ഇപ്പോൾ പറയുക.. വല്യേട്ടൻ ഒന്ന് ആത്മകഥിചു.... ആ അതോ.. ഇവളെ ഒന്നാം ക്ലാസ്സിൽ പഠിക്കണ സമയത്ത് ടീച്ചർ തല്ലിയത്രേ.... വല്യേട്ടൻ വായിൽ കിട്ടിയ നുണ പറഞ്ഞു... എപ്പോ ഞാൻ നല്ല കുട്ടി ആയിരുന്നു അപ്പോൾ (പാറു അക്കാലം ഒന്ന് ഓർമിച്ചു ) ഇവൾ എന്തേലും കുരുത്തക്കേട് ഒപ്പിച്ചു കാണും.... (വരുൺ) ഇയാൾക്കിത് മാത്രേ അറിയുള്ളു... പാറു മനസ്സിൽ ഓർത്തു വരുണിനെ ഒന്ന് നോക്കി.... കുരുത്തക്കേട് ഒന്നുമല്ല... ഇവളുടെ പ്ലേറ്റിൽ നിന്നു മുട്ട ആ കുട്ടി കട്ടു....

(വല്യേട്ടൻ ) ഏത് കുട്ടി (പൊന്നു ) ഏതെങ്കിലും കുട്ടി.. ഓഹ് ഇനി കുട്ടീടെ പേരും ഞാൻ ഉണ്ടാക്കണോ.. അല്ല.. എനിക്കറിയില്ല അതാ... പിന്നെയും അബദ്ധം 😵😵😵 ആ എന്നിട്ട് (ആതു) എന്നിട്ടെന്താ.. ഇവൾ അവളെ കടിച്ചു അത്രേ തന്നെ... എന്നും പറഞ്ഞു ഏട്ടൻ പുട്ട് വായിലേക്ക് ഇട്ടു... ഓഹ്.. പുട്ടല്ലേ കേറ്റുന്നത് ഇജ്ജാതി തള്ള് തള്ളാൻ (ആത്മ of പാറു ) ന്നാലും അതിനെന്തിനാ ടീച്ചർ പാറുവിനെ തല്ലിയെ.. (വാവ ) എനിക്കും അതാ മനസിലാവാത്തെ.... (അച്ഛൻ ) എനിക്കും (അമ്മ ) എനിക്കും (ആതു, പൊന്നു ) എനിക്കും (വരുൺ ) എനിക്കും (പാറു ) (തിരക്കഥ, സംഭാഷണം, producer, സ്ക്രിപ്റ്റ് റൈറ്റർ എല്ലാം വല്യേട്ടൻ ആയത് കൊണ്ട് പാറുവിനും അറിയില്ലല്ലോ ഇല്ലാത്ത രുക്മിണി ടീച്ചർ എന്തിനാ തല്ലിയതെന്ന് ) എന്നാ പിന്നെ ഞാനും... വല്യേട്ടൻ അപ്പുക്കുട്ടൻ സ്റ്റൈലിൽ പറഞ്ഞു.... പറയ് വല്യേട്ടാ എന്തിനാ പാറുവിനെ തല്ലിയത് ഉക്മിണി ചീച്ചർ.... ( വാവ കുട്ടിക്ക് കടിച്ചാൽ പൊട്ടാത്ത വാക്കൊന്നും പറയാൻ വയ്ക്കില്ല.. സഹകരിക്കണം ) ഓ ഈ കുട്ടി പിശാശിന് എന്തൊക്കെ അറിയണം (വല്യേട്ടൻ ആത്മ ) അതോ ചീച്ചർക്ക് മുട്ട കൊടുക്കാത്തതിനാ ചീച്ചർ പാറുവിനെ തല്ലിയത്...

വല്യേട്ടൻ ആദ്യം ഒന്ന് തിങ്കി വാവടെ സ്റ്റൈലിൽ തന്നെ മറുപടി പറഞ്ഞു... അപ്പൊ പാറുവിനു മുട്ട ചീച്ചർക്ക് കൊടുക്കാർന്നില്ലേ വല്യേട്ടാ.. വാവ വിടുന്ന ലക്ഷണം ഇല്ല്യാ..... ഞാൻ ഇല്ലാ ഈ കളിക്ക്... വായിലേക്ക് വച്ച പുട്ട് എടുത്ത് പ്ലേറ്റിൽ ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു.... പറയ് വല്യേട്ടാ.... (വാവ ) ദേ പിന്നേം.. എടി ചൊറിയൻ പുഴുവേ.... മുട്ട ആ കുട്ടി എടുത്തില്ലേ പിന്നെ എങ്ങനെയാ പാറു മുട്ട ടീച്ചർക്ക് കൊടുക്കുന്നെ... ഇപ്രാവശ്യം വല്യേട്ടൻ ഉച്ചത്തിൽ ആണ് പറഞ്ഞത്... ഓ ആ പെണ്ണ് ഒക്കെ എടുത്തു ലെ.. എന്നിട്ടോ.. (വാവ ) എന്നിട്ട് അവൾ അത് ഒന്നൂടി പുഴുങ്ങി 56 കഷ്ണം ആക്കി തിന്നു.. ഇനി മിണ്ടിയാൽ എടുത്തെറിയും ഞാൻ... കിതച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു...

അമ്മേ എനിക്കൊരു പുഴുങ്ങിയ മുട്ട... ഞാൻ വയ്യാതായി.... വല്യേട്ടൻ അമ്മയെ നോക്കി കൊണ്ട് പറഞ്ഞു.. അത് വരെ ശ്വാസം അടക്കി പിടിച്ചു അരുണിന്റേയും വാവയുടെയും സംസാരം കേട്ട് കൊണ്ടിരുന്ന എല്ലാവരും വല്യേട്ടന്റെ ഈ പറച്ചിൽ കേട്ട് ഇരുന്നു ചിരിക്കാൻ തുടങ്ങി.. ഈശ്വരാ.. മുട്ട കഥ ഏറ്റില്ലേ.. ഞാൻ നല്ലോണം പൊലിപ്പിച്ചാണല്ലോ പറഞ്ഞത്... വല്യേട്ടൻ ആലോചിച്ചു... അപ്പോഴേക്കും എല്ലാവരും ഓരോന്നായി എണീറ്റ് പോയി... ഓഹ് സമാധാനം കൂടുതൽ ചോദിച്ചിരുന്നേൽ കയ്യീന്ന് പോയേനെ.... ഇടത് കൈ നെഞ്ചിൽ വച്ച് കൊണ്ട് വല്യേട്ടൻ ഓർത്തു..... *********💞 ഇനിയും ഉണ്ട്... കംപ്ലീറ്റ് ആയാൽ പോസ്റ്റാം. 🤭.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story