നിന്നിലലിയാൻ: ഭാഗം 52

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വരുൺ റൂമിൽ നിന്ന് പോയതും വല്യേട്ടൻ പഠിച്ചു കൊണ്ടിരിക്കുന്ന പാറുവിന്റെ അടുത്തേക്ക് ചെന്നു... ഓഹ് ഞാൻ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു... അഭിനന്ദനങ്ങൾ അറിയിക്കാൻ ആയിരിക്കും.. അറിയിച്ചോളു.... എവിടെന്നു കിട്ടി ഈ നാറിയ മുട്ട കഥ.... എടി നാറിയ മുട്ട ആയിരുന്നില്ല... നല്ല പുഴുങ്ങിയ താറാവ് മുട്ട ആയിരുന്നു.. പിന്നെ ഈ മുട്ടകഥ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായതാ... അത് കഥയുടെ തുടക്കം കേട്ടപ്പോഴേ മനസിലായി... ഏതാ ഈ രുക്മിണി ടീച്ചർ... അയ്യോ അത് ഇന്റെ ഒന്നാം ക്ലാസ്സിലെ ടീച്ചർ തന്നെയാ... പരീക്ഷക്ക് ഒന്നും അറിയാതെ ഇരുന്നപ്പോൾ നിക്ക് കുറെ പറഞ്ഞു തന്നിട്ടുണ്ട്.. മറക്കാൻ പറ്റുമോ... പിന്നെ ആ മുട്ട കട്ട കുട്ടീടെ പേര് ഓർമ ഇല്ലാ... വല്യേട്ടൻ ആലോചിച്ചു കൊണ്ട് പറഞ്ഞു... ഓ അതേതായാലും നന്നായി.... അപ്പോഴേക്കും വരുൺ കയറി വന്നു... വരുണിന്റെ നിഴൽ കണ്ടതും ലെ വല്യേട്ടൻ പാറുവിന്റെ ബുക്ക്‌ വലിച്ചു കൊണ്ട് ന്തൊക്കെയോ പറയാൻ തുടങ്ങി... ഇപ്പോൾ മനസിലായില്ലേ പാറു... ഇത്രേ ഉള്ളൂ ഇത്‌ സിംപിൾ ആണ്... ഏട്ടന് ഇവിടെ ന്താ പണി...

ആ വരുണെ നീ ഇവളുടെ അടുത്ത് നിന്ന് മാറല്ലേ... അവൾക്ക് ഡൌട്ട് ഉണ്ട്.. ഞാൻ ഈ വഴി പോയപ്പൊഴാ ഇവൾ വിളിച്ചത്.. അത് കൊണ്ട് ഞാൻ പറഞ്ഞു കൊടുത്തു... എപ്പോഴും ഈ വഴി ഞാൻ വരണം എന്നില്ലല്ലോ.. നീ ശ്രദ്ധിക്കണേ.. ആ ഞാൻ ശ്രദ്ധിച്ചോളാം... വല്യേട്ടനെയും പാറുവിനെയും മാറി മാറി നോക്കി കൊണ്ട് വരുൺ പറഞ്ഞു... എന്നാ ഞാൻ പോട്ടെ.. എന്നും പറഞ്ഞു വല്യേട്ടൻ പുറത്തേക്ക് നടന്നു... ഹാവു രക്ഷപെട്ടു 😌😌.... ******💞 പാറു മതി ഫോണിൽ കളിച്ചത് ഇരുന്നു പഠിക്കാൻ നോക്ക്.... ഉച്ചയൂണ് കഴിഞ്ഞു ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... ഓഹ് ഇങ്ങനെ പഠിച്ചാൽ ഞാൻ മന്ദബുദ്ധി ആവും.. എങ്ങോട്ട് തിരിഞാലും പഠിപ്പ്.... അത് പിന്നെ പ്രേത്യേകം പറയണ്ടല്ലോ.. ആൾറെഡി മന്ദബുദ്ധി ആണല്ലോ.... ദേ.... ഞാൻ ഉറങ്ങാൻ പോവാ.. ഫോൺ എടുത്ത് വച്ച് കിടക്കയിൽ കിടന്നു കൊണ്ട് പാറു പറഞ്ഞു...

ഫോൺ എടുത്ത് വച്ച് പഠിക്കാൻ പറഞ്ഞാൽ അപ്പൊ ഉറക്കം... വെറുതെ ഒന്നും അല്ലല്ലോ... ഞാൻ 4 മണിക്ക് എണീറ്റിരുന്ന് പഠിക്കുന്നില്ലേ... അപ്പൊ എണീക്കണമെങ്കിൽ ഇപ്പോൾ ഉറങ്ങണം.. തലയിൽ കൂടി പുതപ്പ് മൂടി കൊണ്ട് പാറു പറഞ്ഞു..... വരുൺ പതുക്കെ പുതപ്പിനുള്ളിൽ കൂടി നുഴഞ്ഞു കേറി... അപ്പൊ നിങ്ങൾ ആണല്ലേ നുഴഞ്ഞു കയറ്റക്കാരൻ... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.. ഞാൻ ഇവിടെ മാത്രമേ നുഴഞ്ഞു കയറാറുള്ളൂ... പാറുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു..... ആ നുഴഞ്ഞു കയറ്റം കിടക്കയിൽ മതി ഇന്റെ മേലിലേക്ക് വേണ്ട.. ഒരുമ്മ തന്നെന്നു കരുതി അതെന്തിനുള്ള ലൈസൻസ് ആയി എടുക്കരുത്... വരുണിന്റെ മുഖം കൈ വച്ച് തള്ളി കൊണ്ട് പാറു പറഞ്ഞു..... എടുത്താൽ? എടുക്കണ്ട.... നിങ്ങൾ അല്ലെ പറഞ്ഞത് എക്സാം കഴിയുന്നത് വരെ കണ്ട്രോൾ ചെയ്യാൻ നിങ്ങൾക്ക് പറ്റുമെന്ന്... അപ്പൊ എക്സാം കഴിഞ്ഞാലോ...

അപ്പോഴും കണ്ട്രോൾ ചെയ്തോ.. ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അമ്പടി... അത്രേക്കായോ. എന്നും പറഞ്ഞു വരുൺ അവളുടെ അടുത്തേക്ക് വന്നപ്പോഴേക്കും വരുണിന്റെ ഫോൺ ബെല്ലടിച്ചു... ച്ഛെ.. ഫോൺ അടിക്കാൻ കണ്ടൊരു നേരം.. ഉറങ്ങല്ലേ ഇപ്പോൾ വരാം... പുതപ്പ് മാറ്റി പാറുവിനെ നോക്കി വരുൺ പറഞ്ഞു... ഞാൻ ഉറങ്ങും എന്ന് പറഞ്ഞു പാറു കമിഴ്ന്നു കിടന്നു... കമ്പനിയിൽ നിന്നായതിനാൽ പെട്ടെന്ന് കട്ട്‌ ചെയ്യാൻ വരുണിനു കഴിഞ്ഞില്ല... ഫോൺ വച്ച് പാറുവിന്റെ അടുത്ത് ചെന്നപ്പോൾ അവൾ നല്ല ഉറക്കം ആയിരുന്നു... വരുൺ അവളുടെ തലയിൽ ഒന്ന് തലോടി അടുത്ത് കിടന്നു.. ഇടക്കെപ്പോഴോ അവനും ഉറക്കത്തിലേക്ക് വീണു..... *******💞💞 വാവ വന്നു വിളിച്ചപ്പോൾ ആണ് വരുണും പാറുവും ഞെട്ടി എണീറ്റത്... കുഞ്ഞേട്ടനോടും പാറുവിനോടും ചായ കുടിക്കാൻ വരാൻ പറഞ്ഞു... ദാ വരുന്നു വാവേ.. മോൾ താഴേക്ക് ചെല്ല്... മുടി കെട്ടി വച്ചു കൊണ്ട് പാറു പറഞ്ഞു....

പിന്നെ മുഖം ഒക്കെ കഴുകി രണ്ടാളും താഴേക്ക് ചെന്നു..... നല്ല ആൾക്കാരെയാ പഠിക്കാനും പഠിപ്പിക്കാനും മോളിലെക്ക് വിട്ടത്... സ്റ്റെയർ ഇറങ്ങി വരുന്ന വരുണിനെയും പാറുവിനെയും നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.... അതിനൊക്കെ ഞാൻ അല്ലെ അച്ഛാ.. എന്നെ ഏൽപ്പിക്ക് ഞാൻ പഠിപ്പിക്കാം പാറുവിനെ... മ്മ്.. അത് ശെരിയാ... സൈക്കോയെ ആലോചിച്ചത് കൊണ്ട് മാത്രം അച്ഛൻ വല്യേട്ടനെ ശെരി വച്ചു... അല്ല അച്ഛന് ഇതെന്ത് പറ്റി..... (വരുൺ) ന്താടാ... അല്ല... ഏട്ടനെ സപ്പോർട്ട് ചെയ്തു പറയുന്നു അത് കൊണ്ട് ചോദിച്ചതാ... ജീവനിൽ കൊതി ഉള്ളത് കൊണ്ടാ.. അച്ഛൻ പിറുപിറുത്തു... ന്താ അച്ഛാ.. വല്യേട്ടൻ കേൾക്കാൻ ഉള്ള ആകാംഷ കൊണ്ടു ചോദിച്ചു... ഞാൻ പറഞ്ഞത് കാര്യം അല്ലെ എന്ന് പറയുവായിരുന്നു... ഇവൻ നന്നായി പഠിച്ചിരുന്ന കുട്ടി ആയിരുന്നല്ലോ.... അപ്പോഴേക്കും ഏട്ടൻ ഒന്ന് നിവർന്നിരുന്നു.... എന്റെ വക അച്ഛനിരിക്കട്ടെ ഒരു ബജ്ജി എന്ന് പറഞ്ഞു വല്യേട്ടൻ ഒരു ബജ്ജി എടുത്ത് അച്ഛന്റെ വായിൽ വച്ച് കൊടുത്തു...

കണ്ടാൽ തമ്മിൽ പാര ആണെങ്കിലും രണ്ടാളും നല്ല സ്നേഹം ആണ് 😍😝..... അതിന്റെ ബജ്ജി ആണ് എന്ന് പറഞ്ഞു വാവ ഇരുന്നു കരയാൻ തുടങ്ങി... അവിടെയും എച്ചിത്തരം... പൊന്നു വല്യേട്ടനെ നോക്കി പറഞ്ഞു... പിന്നെ ഞാൻ ഇന്റെ ബജ്ജി എടുത്ത് കൊടുക്കും എന്ന് വിചാരിച്ചോ... ഞാൻ ആർക്കും കൊടുക്കില്ല... അത് കേട്ട് വാവ അലറി പൊളിച്ചു കരയാൻ തുടങ്ങി... ഓ കരയണ്ട.. ഞാൻ നിന്റെ എടുത്തു എന്ന തെറ്റ്‌ മാത്രമേ ചെയ്തുള്ളു.. തിന്നത് നിന്റെ അച്ഛനാ... വാവയെ നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ന്റെ ബജ്ജി താടാ പട്ടി... കരച്ചിലിനിടയിലും വാവ വിളിച്ചു പറഞ്ഞു... കേൾക്കേണ്ടത് കേട്ടപ്പോൾ സമാധാനം ആയല്ലോ ഇനി അത് കൊടുത്തേക്ക്... (അമ്മ ) ഇന്നാ എന്നും പറഞ്ഞു അച്ഛന്റെ ബജി എടുത്ത് വല്യേട്ടൻ വാവക്ക് കൊടുത്തു.. ഇപ്പോൾ ശെരി ആയില്ലേ.. തിന്ന ആളിന്റെ തന്നെ നിനക്ക് തന്നിട്ടുണ്ട്... നിക്ക് വല്യേട്ടന്റെ മതി....

കണ്ണ് തുടച്ചു കൊണ്ട് വാവ പറഞ്ഞു... അച്ചടി മനമേ എന്ന് പറഞ്ഞു വല്യേട്ടൻ ഏട്ടന്റെ എല്ലാ ബജിയും എടുത്ത് നക്കി വച്ചു... എടുക്കാതിരിക്കാനെയ് 🤣🤣🤣 (നക്കി നക്കി തിന്നാടാ നക്കിയേ 😇) എന്ത് വൃത്തികേട് ആണ് കാണിക്കുന്നേ അരുണേ... (അമ്മ ) ഈ... ഇനി നിനക്ക്‌ വേണോ.... വാവയെ നോക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ആ തന്നോ.. നക്കിയ ഭാഗം ഞാൻ കളഞ്ഞോളാം.. ചിരിച്ചു കൊണ്ട് വാവ പറഞ്ഞു.... നിനക്ക് ഇന്റെ അതെ ബുദ്ധിയാ കിട്ടിയിരിക്കണേ... ഓരോ ബജിയും എടുത്തു ഫുൾ നക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നിട്ട് നക്കിയ ഒന്ന് എടുത്ത് അവൾക്ക് നീട്ടി... (ഭക്ഷണത്തെ വില കുറച്ചു കാണുക ആണെന്ന് വിചാരിക്കരുത്.. ഇതെല്ലാം കഥക്ക് വേണ്ടിയാണു 🙏🙏🙏) നിക്ക് വേണ്ട.. തലതിരിച്ചു കൊണ്ട് വാവ പറഞ്ഞു.. അങ്ങനെ വഴിക്ക് വാ... എന്നും പറഞ്ഞു അതിൽ നിന്ന് ഒരെണ്ണം എടുത്ത് അരുൺ കടിച്ചു... ഓഹ് എന്താ ടേസ്റ്റ്.... അരുൺ എല്ലാവരേം നോക്കിക്കോണ്ട് പറഞ്ഞു... വല്യേട്ടനു സ്പെഷ്യൽ ടേസ്റ്റ് ഉണ്ടേൽ അത് തുപ്പലത്തിന്റെ ആവും... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... വല്യേട്ടൻ മറുപടി ഇല്ലാതെ ബ്ലിങ്കസ്യാ ഇരുന്നു... അത് കണ്ട് എല്ലാരും ചിരിച്ചു.... *******💕

ഫുഡ്‌ കഴിക്കൽ കഴിഞ്ഞ് ബെഡിൽ ഇരിക്കുവായിരുന്ന വരുണിന്റെ അടുത്തേക്ക് പാറു പാത്തും പതുങ്ങിയും ചെന്നു... ന്താ പാറുക്കുട്ട്യേ പൂച്ച പാല് കുടിക്കാൻ വരുന്ന പോലെ ഒരു പരുങ്ങൽ... അതില്ലേ.. നാളെ ഇല്ലേ... നാളെ ഉണ്ട്... എക്സാം ഒക്കെ അല്ലെ... നാളെ ഇല്ലല്ലോ എക്സാം.. അതല്ല എക്സാം ഒക്കെ വരുവല്ലേ... അതെ വരുവാണ്... അപ്പൊ നാളെ മുതൽ ക്ലാസ്സ്‌ ഒന്നും ഉണ്ടാവില്ല ലെ... അമ്പടി പുളുസു.. ന്താ പൂതി.. പോയിരുന്ന് പഠിക്കെടി... ന്ത് പറഞ്ഞാലും പടിക്കെടി പടിക്കെടി.. ഞാൻ ന്താ ഇതിനായി ജനിച്ചതാണോ... അല്ല വേറെ ചില കാര്യങ്ങൾക്കും കൂടി.. പിന്നേയ് നീ ഇത്‌ ആദ്യം മുതലേ പഠിചിരുന്നേൽ ഞാൻ ഇങ്ങനെ ഓതേണ്ട കാര്യം ഇല്ലെല്ലോ.. അപ്പോഴൊക്കെ നാളെ നാളെ എന്ന് പറയും.. എക്സാം അടുത്തു.. പോയിരുന്ന് പഠിക്ക്.. അപ്പൊ നാളെ 4 മണിക്ക് കാണാം... പാറു ചവിട്ടി തുള്ളി ബുക്ക്‌ എടുത്ത് പഠിക്കാൻ തുടങ്ങി.... ദൈവമേ.... കണ്ട്രോൾ ചെയ്ത് ഇരിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് തന്നെ അറിയില്ല.. ഈ രണ്ടാഴ്ച ടപ്പേന്ന് പോവണേ... വരുൺ എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഒന്ന് ആത്മകഥിച്ചു.... ന്താലേ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story