നിന്നിലലിയാൻ: ഭാഗം 53

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു 4 മണിക്ക് എണീറ്റ് പഠിക്കാൻ തുടങ്ങി... ജിമ്മിൽ പോയി വന്ന വരുൺ കാണുന്നത് ചക്ക വെട്ടിയിട്ട പോലെ ഉറങ്ങുന്ന പാറുവിനെ ആണ്...... ഇവളെ ഇന്ന് ഞാൻ.... അല്ലേൽ വേണ്ട കുറച്ചു നേരം ഉറങ്ങിക്കോട്ടെ... വിളിക്കാൻ തുനിഞ്ഞ കൈ പിൻവലിച്ചു കൊണ്ട് വരുൺ ഓർത്തു... അവൻ ഫ്രഷ് ആയി വന്നപ്പോഴും പാറു സുഖ നിദ്രയിൽ ആണ്... പാറു എണീറ്റെ.. ടി.... സമയം 6:30 ആയി ക്ലാസിനു പോണ്ടേ ഇന്ന്... പാറു വേഗം ഞെട്ടി എണീറ്റു.... ഞാൻ എപ്പോഴാ ഉറങ്ങിപ്പോയത്... പാറു നാലുപുറവും നോക്കിക്കൊണ്ട് പറഞ്ഞു... മതി മോളെ അഭിനയം... ഞാൻ പോയതും നീ ഉറങ്ങി... ചാവി എടുക്കാൻ ഞാൻ തിരിച്ചു വന്നപ്പോൾ കണ്ടതാ...... ഉറക്കപ്രാന്തി... കണ്ടല്ലേ... ഞാൻ നന്നായി അഭിനയിച്ചു വരുവായിരുന്നു.. ശോ... ആ മതി... പോയി ഫ്രഷ് ആയി വാ..... വല്ലപ്പോഴും അടുക്കളയിൽ കേറുന്നത് നല്ലതാ.. ഞാൻ കേറാറുണ്ടല്ലോ.... മുഖം ചുളിച്ചു കൊണ്ട് പാറു പറഞ്ഞു.. ആ കേറാറുണ്ട്... തിന്നാനും തിന്ന പാത്രം കഴുകാനും വെള്ളം കുടിക്കാനും അല്ലെ... ചിരിച്ചു കൊണ്ട് വരുൺ ചോദിച്ചു.... ഞാൻ അതിനെങ്കിലും കയറുന്നില്ലേ... നിങ്ങളോ....

ഹും... ഞാൻ ഇല്ലാ നിന്നോട് തർക്കിക്കാൻ എന്ന് പറഞ്ഞു വരുൺ താഴേക്ക് പോയി... പാറു ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ വാവയോട് എന്തൊക്കെയോ പറയുന്ന വല്യേട്ടനെ ആണ് കണ്ടത്.... ന്താ വല്യേട്ടനും കുഞ്ഞിപ്പെങ്ങളും കൂടി ഒരു സംസാരം... അത് ഞാൻ പാട്ട് പഠിച്ചതാ അല്ലെ വല്യേട്ടാ... വല്യേട്ടനെ നോക്കി ചിണുങ്ങി കൊണ്ട് വാവ പറഞ്ഞു.... അതന്നെ ആർക്കും പാടി കേൾപ്പിക്കണ്ട ട്ടോ... ടേബിളിൽ നിന്ന് വാവയെ നിലത്തു ഇറക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇല്ല്യാ.... പാടില്ല... എന്നും പറഞ്ഞു കിലുക്കം പാദസരം കിലുക്കി കിലുക്കി അടുക്കളയിലേക്ക് ഓടി... ഓ ഇങ്ങളുടെ ഒരു പാട്ടും ഇങ്ങളും... പാറു പുച്ഛിച്ചു വല്യേട്ടനെ നോക്കി പറഞ്ഞു... പുച്ഛിച്ചിട്ടൊന്നും കാര്യല്ല മോളെ.. പാടാനും വേണം ഒരു കഴിവ്.. അല്ല ഈ രാവിലെ തന്നെ എങ്ങോട്ടാ ഒരുങ്ങികെട്ടി.... പാറു അടുത്തുള്ള ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു.... അപ്പോഴേക്കും വരുണും അടുത്ത് വന്നിരുന്നു... നീ ഓർക്കുന്നുണ്ടോ ഗുപ്തയെ... അന്ന് നിന്നെ രക്ഷിച്ച... ആ ഉണ്ട്.. നമ്മടെ തിരുമേനി... (പാറു) അവനെന്താ..... (വരുൺ) അവനെന്താ അവനു ഒന്നൂല്ല്യല്ലോ.. ന്തെ... വല്യേട്ടൻ അന്തം വിട്ട് ചോദിച്ചു...

പിന്നെ എന്തിനാ അവന്റെ കാര്യം പറഞ്ഞെ ഏട്ടൻ..... വരുൺ ചോദിച്ചു.... അത് പറഞ്ഞു വരുവല്ലേ.... അവനു ഒരു പെണ്ണ് കാണാൻ പോവാൻ.. ദൂരത്തു ആണ്.. അവന് ഒരേ നിർബന്ധം ഞാൻ തന്നെ പോരണം എന്ന്.. വല്യേട്ടൻ വലിയ ഗമയിൽ പറഞ്ഞു... അല്ലാതെ നീ നിർബന്ധിച്ചത് കൊണ്ടല്ല ലെ.... അച്ഛൻ റൂമിൽ നിന്നും വന്ന് കൊണ്ട് ചോദിച്ചു... ഞാൻ എന്തിനാ അവനോട് എന്നേ കൊണ്ടുപോവാൻ നിർബന്ധിക്കുന്നെ.... ഇരുന്നിടത്തു ഇരുന്നു തിരിഞ്ഞു കളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.... ആ പൊക്കോ പൊക്കോ.. ഇനി പോവാൻ നേരം വൈകണ്ട.... അച്ഛൻ എണീറ്റ് കൊണ്ട് പറഞ്ഞു... അതിനു അവൻ ഇങ്ങോട്ട് ഇന്നേ പിക്ക് ചെയ്യാൻ വരാം എന്ന് പറഞ്ഞു... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... മ്മ്മ്... പൊന്നു എവിടെ എണീറ്റില്ലേ.... (അച്ഛൻ) ഉറങ്ങുവാ.... ഇന്നലെ ഉറങ്ങാൻ വൈകി.. (വല്യേട്ടൻ ) എടാ ആ കൊച്ചിന് അടുത്ത മാസം ആണ് ഡെലിവറി ഡേറ്റ്.... ഇവനെ ഒക്കെ... വല്യേട്ടനെ തറപ്പിച്ചു നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.... ഏയ്.. അതല്ല.. ഞാൻ നേരത്തെ ഉറങ്ങി.. അവളാ ഓരോ ബുക്ക്‌ വായിച്ചു ലേറ്റ് ആയത്... പരിഭവത്തോടെ വല്യേട്ടൻ പറഞ്ഞു.... ഇതെല്ലാം കേട്ട് ഒന്നും പുരിയാത്ത അവസ്ഥയിൽ ഇരിക്കാണ് നമ്മടെ പാറുക്കുട്ടി... (പിഞ്ചു കുഞ്ഞാണല്ലേ......ഞാനും...... * ലെ നിലാവ് 😌)

അങ്ങനെ ഗുപ്തേട്ടൻ വന്നു വല്യേട്ടനെ പിക്കി പോയി...... പാറുവും ആതുവും കോളേജിലേക്കും.... ******💞 ഡിപ്പാർട്മെന്റിലേക്ക് കയറുമ്പോൾ തന്നെ തൊട്ടു മുന്നിൽ പോവുന്ന ദേവുവിനെ പാറു കണ്ടു.. പാറു വിളിക്കാതെ ഓടി അവളുടെ ഒപ്പം എത്തി... ന്തൊരു സ്പീഡ് ആടി ദേവു നിനക്ക്.. കിതച്ചു കൊണ്ട് പാറു പറഞ്ഞു.... അത് നീ പതുക്കെ നടക്കുന്നത് കൊണ്ട് തോന്നുവാ 🤭🤭.... ഓ... അറിഞ്ഞില്ലേ അടുത്ത monday എക്സാം തുടങ്ങുവല്ലേ.... അറിഞ്ഞു... ന്താവുമോ എന്തോ.. നീ പഠിക്കാൻ തുടങ്ങിയോ ജാനി ... പഠിക്കാൻ തുടങ്ങിയോ എന്നോ.. എല്ലാം പഠിച്ചു കഴിഞ്ഞാൽ ലൈബ്രറിയിൽ നിന്ന് ബുക്ക്‌ എടുത്ത് പഠിക്കാനാ കാലന്റെ ഓർഡർ... ഇതിലും ഭേദം ജയിൽ ആയിരുന്നു... വൻ ട്രാജഡി ആടി വീട്ടിൽ 😒😒😒😒 അപ്പൊ ചുരുക്കം പറഞ്ഞാൽ ഒക്കെ അരച്ചു കലക്കി കുടിച്ചു എന്ന് സാരം... ഏറെക്കുറെ... അപ്പൊ പിന്നെ നിനക്ക് പേടിക്കാ..... മുഴുമിപ്പിക്കാതെ ദേവു നടത്തം നിർത്തി... പേടിക്കാ...ബാക്കി എവിടെ...??? ചോദ്യ ഭാവത്തിൽ പാറു ദേവുവിനെ നോക്കി.. അവളുടെ നോട്ടം മുന്നോട്ട് ആണെന്ന് കണ്ടതും പാറുവും അങ്ങോട്ട് നോക്കി...

ഹൈ ശ്രാവന്ത് ഏട്ടൻ..... (പാറു ) നീ വേഗം വന്നേ.. അവളുടെ ഒരു ശ്രാവന്ത് ഏട്ടൻ... പാറുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ദേവു പറഞ്ഞു.... എടി ഞാൻ ഒന്ന് സംസാരിക്കട്ടെ.. കുതറി കൊണ്ട് പാറു പറഞ്ഞു....... വേണ്ട..... (ദേവു ) ദേവു പിടി വിടില്ല എന്ന് കണ്ടതും പാറു ഉറക്കെ വിളിച്ചു.... ശ്രാവന്തേട്ടാ..... വിളി കേട്ട ഭാഗത്തേക്ക് ശ്രാവന്ത് നോക്കിയതും താൻ ആരെ ആണോ കാത്ത് നിന്നത് അവരെ കണ്ടപ്പോൾ അവന്റെ കണ്ണൊന്നു വികസിച്ചു... ഹലോ ജാൻകി.... പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് അവൻ വിളിച്ചു.... പക്ഷെ കണ്ണിപ്പൊഴും കോഴി കൂട്ടിൽ ആണ്.. അവൻ നടന്നു വരുന്നത് കണ്ടതും ദേവുവിനു എന്തെന്നില്ലാത്ത പരവേശം... ജാനി നമുക്ക് പോവാം.. first ഹവർ കാലൻ ആടി... പാറുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ദേവു പറഞ്ഞു... അയ്യോ കാലൻ ആണോ.. ഇത്‌ നേരത്തെ പറയണ്ടേ... ഏതായാലും ഞാൻ ഏട്ടനെ വിളിച്ചില്ലേ ജസ്റ്റ്‌ ഒന്ന് സംസാരിച്ചിട്ട് പോവാം.. മ്മ്... ദേവു ഒന്ന് മൂളിയതേ ഉള്ളൂ.. ന്താ ജാൻകി തന്റെ കൂട്ടുക്കാരി എന്നോട് മിണ്ടില്ല എന്നുണ്ടോ... ദേവുവിനെ നോക്കിക്കൊണ്ട് അവൻ പാറുവിനോട് ചോദിച്ചു....

അത് ഫസ്റ്റ് അങ്ങനെയാ.. പിന്നെ ശെരിയായിക്കോളും.. എന്നാൽ ചെല്ലട്ടെ first ഹവർ വരുൺ സർ ആണ്.. എക്സാം അടുത്ത ആഴ്ച ആണ്.. അതിന്റെ തിരക്കിലാ.. കാണാം.... ഓ ആയിക്കോട്ടെ... (ശ്രാവന്ത് ) നിനക്ക് എന്താ ഏട്ടനോട് മുൻവൈരാഗ്യം ഉള്ളത് പോലെ.. ക്ലാസ്സിലേക്ക് നടക്കുമ്പോൾ പാറു ചോദിച്ചു... എനിക്കെന്ത് മുൻവൈരാഗ്യം... അങ്ങനെ ഒന്നും ഇല്ലാ.... പിന്നെന്താ ഉള്ളത്.. ലവ്, പ്യാർ, കാതൽ, പ്രേമം, ഇഷ്ക്, മൊഹബത്... ഇതിലെതെങ്കിലും.... ദേവുവിന്റെ മുന്നിലേക്ക് കയറി നിന്നു കൊണ്ട് പാറു ചോദിച്ചു... ഇതിൽ പറയാത്ത ഒന്നെനിക്ക് തോന്നുന്നുണ്ട്... അയാളോടല്ല നിന്നോട്.... ഇടുപ്പിൽ രണ്ടു കയ്യും കുത്തി കൊണ്ട് ദേവു പറഞ്ഞു.... എന്താ... പാറു മുന്നോട്ടാഞ്ഞു ആശ്ചര്യത്തോടെ ചോദിച്ചു.... കുന്തം.... ദേഷ്യം വരുന്നുണ്ട് ജാനി.. നീ വന്നേ... അവളേം പിടിച്ചു വലിച്ചു കൊണ്ട് ദേവു ക്ലാസ്സിലേക്ക് കയറി... ഫസ്റ്റ് ഹവർ കാലൻ വന്നു അറ്റെൻഡൻസ് വിളിച്ചു കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... അതിനനുസരിച്ചു കുട്ടികളുടെ തല കാലന്റെ പിന്നാലെയും..... എന്തോ പണി വരാനുള്ളതാണല്ലോ ഈ നടത്തത്തിന്റെ ഉദ്ദേശം...

പാറു ഓർക്കാതിരുന്നില്ല.... ഗയ്‌സ്...... എല്ലാവരും എക്സാമിന്റെ കാര്യം അറിഞ്ഞു കാണുമല്ലോ അല്ലെ... മൗനം വെടിഞ്ഞു കൊണ്ട് വരുൺ സംസാരിച്ചു തുടങ്ങി... അയിന് (പാറുവിന്റെ ആത്മ ) എല്ലാവരും പഠിച്ചു തുടങ്ങി കാണുമല്ലോ അല്ലെ...???? യെസ് സർ... എല്ലാവരും ഒരേ ശബ്ദത്തിൽ പറഞ്ഞു... പോർഷൻസും തീർന്നു.... അപ്പൊ ഞാൻ നെക്സ്റ്റ് ഹവർ ഒരു ചെറിയ എക്സാം നടത്തുവാണ്... ജസ്റ്റ്‌ 40 മാർക്കിന്..... അതിനു നെക്സ്റ്റ് ഹവർ വിക്രമൻ സർ അല്ലെ? ഒരാൺകുട്ടി അവന്റെ സംശയം ചോദിക്കാതിരുന്നില്ല.... അതിനെന്താ.. നെക്സ്റ്റ് ഹവർ ഞാൻ വരുന്നത് കൊണ്ട് തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ... ഏയ് ഇല്ലാ സർ... ഞാൻ ആണേൽ ഇവരൊക്കെ പറഞ്ഞപ്പോൾ അതിന്റെ കൂടെ കേറി പറഞ്ഞു പഠിച്ചു തുടങ്ങി എന്ന്... പടച്ചോനെ ഒരു മാർക്ക്‌ കിട്ടിയാൽ മതിയായിരുന്നു.... (ഉഴപ്പൻ no 1) അയ്യേ നീ പഠിച്ചില്ലേ... അടുത്താഴ്ച ആണ് എക്സാം ഇനി എപ്പോ പഠിക്കാനാണ് (ഉഴപ്പൻ no 2) അപ്പൊ നീ പഠിച്ചു തുടങ്ങിയോ (ഉഴപ്പൻ 1) ഇല്ലാ.... ഇളിച്ചുകൊണ്ട് no 2 പറഞ്ഞു... Best... ആ അപ്പൊ ഈ ഹവർ എല്ലാവരും ഇരുന്നു പഠിച്ചോ... ഫസ്റ്റ് 2 ചാപ്റ്റർ ആണ്.... (വരുൺ) തോന്നി ഇങ്ങനെ ന്തേലും ഉടായിപ്പ് ആണെന്ന്... നിങ്ങൾ ബിൻഗോ കളിക്കാൻ ഉണ്ടോ.. മുൻബെഞ്ചിലെ കുട്ടികളോട് പാറു ചോദിച്ചു... എല്ലാവരും ശെരി വച്ചു..... അങ്ങനെ കളി തുടങ്ങി.....

1, 15, 20, 3, 8, 5, 18, 6..................... ............... ............. ......... .......................... ബിൻഗോ..... പാറു ചാടി എണീറ്റ് കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു..... ചുറ്റും ഉള്ളവർ അവളെ നോക്കുന്നത് കണ്ടപ്പോഴാണ് താൻ ഇപ്പോൾ ക്ലാസ്സിൽ ആണെന്ന് പാറുവിനു ഓർമ വന്നത്.... പാറു വേഗം വരുണിന്റെ മുഖത്തേക്ക് നോക്കി... വരുൺ രണ്ട് കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ട് ടേബിളിൽ ചാരി പാറുവിനെയും നോക്കി നിൽപ്പാണ്..... ഞാൻ... ചു....ചുമ്മാ..... കൈ താഴ്ത്തി പെന്ന് കടിച്ചു കൊണ്ട് ഒന്ന് വളഞ്ഞു പാറു ഇരിക്കാൻ നോക്കി.... ഇരിക്കരുത്.. വരുൺ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.... പാറു ഇപ്പോൾ ഇരിക്കാൻ നിന്നപോലെ ഒരേ നിൽപ്പാ പകുതി നിൽക്കുന്ന പോലെയും പകുതി ഇരിക്കുന്ന പോലെയും..... (feel the നിൽപ് 🤔🤔🤔) ഞാൻ അപ്പോഴേ പറഞ്ഞതാ കളിക്കണ്ടാന്ന്... അനുഭവിച്ചോ..... (ദേവുവിന്റെ ഫീഷണി 🤪🤪) ഞാൻ ഒറ്റക്കൊന്നും അനുഭവിക്കില്ല... ഒപ്പം നിങ്ങൾ ആറെണ്ണത്തിനെയും അനുഭവിപ്പിക്കും.. അല്ല പിന്നെ.... പാറു ബിൻഗോ കളിച്ചവരോടായി പറഞ്ഞു.... അപ്പോഴേക്കും വരുൺ അടുത്തെത്തി.... ശ്ശ്‌... 🤫🤫🤫Pin drop silence....

കുട്ടി ഇരിക്കുവാണോ അതോ നിൽക്കുവാണോ....... പാറുവിന്റെ നിർത്തം കണ്ട് വരുൺ ചോദിച്ചു... നാഴികക്ക് 40 വട്ടം പാറുക്കുട്ട്യേ എന്ന് വിളിച്ചിരുന്ന ആളാ... പോയി പോയി ഇപ്പോൾ വെറും കുട്ടി ആയി..... (വെറും ആത്മ ) രണ്ടുമല്ല.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അതിനു ഞാൻ ചിരിക്കാൻ പറഞ്ഞോ (വരുൺ) ഇങ്ങേരെന്താ ഹാപ്പി വെഡിങ്ങിലെ ഷറഫുദ്ധീൻ കളിക്കുവാണോ .... പാറു വരുണിനെ ഒന്ന് ഇരുത്തി നോക്കി ആലോചിച്ചു... ഇല്ലാ... (പാറു ) ന്തായിരുന്നു ഇവിടെ പരിപാടി.... (വരുൺ) പഠിക്കുവായിരുന്നു... പാറു ഒരു കൂസലും ഇല്ലാതെ പറഞ്ഞു... അപ്പൊ ഇതെന്താ.... കളിച്ചിരുന്ന പേപ്പർ എടുത്ത് കൊണ്ട് തിരിച്ചും മറിച്ചും വരുൺ ചോദിച്ചു... ഹാ... അതോ.. അതില്ലേ.... പഠിക്കാൻ വേണ്ടി ചെയ്യുന്ന ഒരു ട്രിക്ക് ആണ്.... അല്ലേടി... ദേവുവിനെ നോക്കി പാറു ചോദിച്ചു... ങേ... ആാാ..... ദേവു ആദ്യം ഒന്ന് ഞെട്ടി പിന്നെ അതെ എന്ന് തലയാട്ടി.. ന്ത് ട്രിക്ക്..... ഡെസ്കിൽ കയറി ഇരുന്നു കൊണ്ട് വരുൺ ചോദിച്ചു... അത്... 25 വരെ എഴുതും കള്ളി വരച്ചു പേപ്പറിൽ ന്നിട്ട് അതിന്റെ സൈഡിൽ ആയി ബിൻഗോ എന്ന് എഴുതും....

എന്നിട്ട് ടെക്സ്റ്റിലെ ഓരോ വരിയും വായിക്കും...25 വരിയെ വായിക്കാൻ പാടുള്ളു.. ഓരോരുത്തർ ഓരോ നമ്പർ പറയും... ആ വരി വായിച്ചിട്ടു അർത്ഥം മനസിലായിട്ടുണ്ടെങ്കിൽ ആ നമ്പർ കറുപ്പിക്കണം.. അങ്ങനെ കറുപ്പിച്ചു കറുപ്പിച്ചു 5 വരി ഫുൾ ആയാൽ ബിൻഗോ ആയി... അതാ ഞാൻ ബിൻഗോ പറഞ്ഞത്... നിഷ്കുവോടെ പാറു പറഞ്ഞൊപ്പിച്ചു..... ആണോ...... ബാക്കി കളിച്ചവരോടായി വരുൺ ചോദിച്ചു... മ്മ്മ്... ബാക്കി 6 എണ്ണം ഒരമ്മ പെറ്റ മക്കളെ പോലെ തലയാട്ടി.. അപ്പൊ ഇങ്ങനെയും പഠിക്കാം എന്ന് സാരം.. അല്ലെ... വരുൺ ഡെസ്കിൽ നിന്നും എണീറ്റ് ചോദിച്ചു.. ഇത്‌ സത്യസന്ധതയോടെ കളിക്കേണ്ട കളിയാ... സാറിനു പറ്റില്ല.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... നിന്റെ ബിൻഗോ ഞാൻ കാണിച്ചു തരാം.. വീട്ടിലോട്ട് വാ... പാറുവിനു കേൾക്കത്തക്ക രീതിയിൽ വരുൺ പറഞ്ഞു... പച്ച ലെയ്സ് മതി.. സൂപ്പറാ... ചുണ്ടനക്കി പാറു പറഞ്ഞു... ആ... ഞാൻ വിശ്വസിച്ചു എന്നൊന്നും കരുതണ്ട... ജാൻകി ഇരുന്നോ.... രണ്ടും അല്ലാത്ത അവസ്ഥയിൽ നിൽക്കണ്ട... വരുൺ കളിയാക്കി കൊണ്ട് പറഞ്ഞു.... ഓ ആയിക്കോട്ടെ..... എങ്ങനെ ആടി അവിടെ നിന്നുകൊണ്ട് ഇത്രേം വലിയ നുണ ഒപ്പിച്ചത്.. ഞാൻ ആണേൽ ബബബബ അടിച്ചേനെ.... ദേവു നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു...

ഞാൻ പറഞ്ഞത് ബിൻഗോ എങ്ങനെ കളിക്കാ എന്നല്ലേ രണ്ട് വരി അല്ലെ മാറ്റിയൊള്ളു...... അതിനുള്ളത് ഇന്ന് കിട്ടും... പറഞ്ഞോ (ദേവു) മ്മ് ആരും കേൾക്കാതെ... ******💕 ബെല്ലടിചതിനാൽ എല്ലാവരോടും ബുക്ക്‌ എടുത്ത് വെക്കാൻ വരുൺ പറഞ്ഞു..... വരുൺ ബോർഡിൽ questions എഴുതി.... പാറുവിന്റെ കാര്യം പറയണ്ടല്ലോ... 2 ദിവസം പഠിച്ചത് വെറുതെ ആയില്ല മ്യാരക എഴുത്തായിരുന്നു.... അവളുടെ നോക്കി ദേവുവും മത്സരിച്ചു എഴുതുവായിരുന്നു... ഇടക്കെപ്പോഴോ ശ്രദ്ധ പുറത്തേക്ക് പോയപ്പോൾ ജനൽ ചാരി നിന്ന് ദേവുവിനെ നോക്കുന്ന ശ്രാവന്തേട്ടനെ കണ്ടു... പാറു നോക്കുന്നത് കണ്ടതും അവൻ പാറുവിനു ഇളിച്ചു കാട്ടി.... ന്തേ.. പാറു കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു... ഒന്നുല്ല്യ... അവൻ അപ്പുറത്ത് നിന്ന് ചുമൽ കൂച്ചി കാണിച്ചു... മ്മ് മ്മ്മ്.... തൊമസുക്കുട്ടി സ്റ്റൈലിൽ പാറു തലയാട്ടി കാണിച്ചു... (ദേവു ഇതൊന്നും അറിയുന്നില്ല ) ശ്രാവന്ത് ഒന്ന് ചിരിച്ചു കൊണ്ട് ഡയറി മിൽക്ക് പൊക്കി കാണിച്ചു... അളിയാ... നെഞ്ചിൽ കൈ വച്ചുകൊണ്ട് പാറു പതുക്കെ അവനെ വിളിച്ചു... ഇത്‌ അവൾക്ക് കൊടുക്കണം... ആംഗ്യ ഭാഷയിൽ അവൻ പറഞ്ഞു.. സെറ്റ്... പാറു തംപ്സ് അപ്പ്‌ കാണിച്ചു... കഴിച്ചില്ലേങ്കിലോ.... ശ്രാവന്ത് നിരാശയോടെ ആംഗ്യച്ചു... കൊടുക്കാനും പറയും..

കഴിച്ചില്ലെങ്കിലോ എന്നും... (ആത്മ) ഞാൻ തിന്നോളാം.... പാറു പറഞ്ഞു... പോടീ എന്ന് പറഞ്ഞു അവൻ ജനാലമേൽ ചോക്ലേറ്റ് വച്ചു... എന്തോ പറയാൻ വന്നതും അത് നിർത്തി വേഗം അവിടെ നിന്ന് പോയി... ശോ പോയല്ലോ എന്ന് പറഞ്ഞു തിരിഞ്ഞ പാറു കാണുന്നത് മുന്നിൽ നിൽക്കുന്ന ബഡാ മൻസ്യൻ വരുണിനെ.... കഴിഞ്ഞോ.... പുരികം പൊക്കി വരുൺ ചോദിച്ചു.... അതിനിടക്ക് അല്ലെ നിങ്ങൾ വന്നത് എന്ന് പറയണം എന്ന് പാറുവിനു ഉണ്ടായിരുന്നു.. ബട്ട്‌ പറഞ്ഞില്ല.... പാറു ചിരിച്ചു കാണിച്ചു.... ദേവു എന്താപ്പോ ഇവിടെ എന്ന അവസ്ഥയിലും... വേഗം എഴുതടി... പാറുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് വരുൺ ജനലിനടുതേക്ക് നടന്നു.... പാറു എന്തിനാ പോവുന്നെ എന്ന ശുഷ്‌കാന്തിയിൽ ഇടംകണ്ണിട്ട് വരുണിനെ നോക്കി... അവൻ വേഗം ജനലിൽ വച്ചിരുന്ന ചോക്ലേറ്റ് എടുത്ത് പോക്കറ്റിൽ വച്ചു... അതെനിക്കുള്ളതല്ല.. ഇവൾക്ക് ഉള്ളതാ... വരുണിനു മനസിലാവുന്ന രീതിയിൽ പാറു പറഞ്ഞു... വരുൺ mind ചെയ്യാതെ ഫ്രണ്ടിൽ പോയി നിന്നു... ഇങ്ങനെ ആർത്തി പാടില്ല... വേണെങ്കിൽ ഒന്ന് പോയി വാങ്ങി തിന്നുടെ.. മറ്റുള്ളവരുടെ തട്ടി പറിക്കണോ... പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു... ഗയ്‌സ് only 5 മിനുട്സ്... വാച്ചിലേക്ക് നോക്കി കൊണ്ട് വരുൺ പറഞ്ഞു... പാറു പിന്നെ ഒന്നും ശ്രദ്ധിക്കാതെ ബാക്കി എഴുതാനുള്ളതെല്ലാം എഴുതി... സമയം കഴിഞ്ഞപ്പോൾ പേപ്പർ വാങ്ങി വരുൺ പോയി... പോവുമ്പോൾ എങ്കിലും ചോക്ലേറ്റ് തരും എന്ന് വിചാരിച്ച പാറു ആരായി 😵😵😵 *******💞

ഇതേ സമയം പെണ്ണ് കാണൽ കഴിഞ്ഞു തിരിച്ചു വരുവാണ് നമ്മുടെ വല്യേട്ടനും ഗുപ്തെട്ടനും.... പറഞ്ഞു വരുമ്പോൾ MT വാസുദേവൻ നായരുടെ കുടുംബം ആണെന്ന് തോന്നുന്നു ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓഹ്.. എനിക്ക് അവളുടെ വർത്തമാനം കേട്ട് ചിരി വന്നിട്ട്... (ഗുപ്ത ) ന്താ പറഞ്ഞത്.... വല്യേട്ടൻ ആകാംഷയോടെ ചോദിച്ചു... ഞങ്ങൾ എഴുത്തുകാരെ ആരാധിക്കുന്നവർ ആണ് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ... 😆😆😆 വെറുതെ അല്ല അഗ്നിസാക്ഷി, ഗീതാഞ്ജലി എന്നൊക്കെ പേര്... ചിലപ്പോ ഓർമ്മക്ക് ഇട്ടതാവും... അതെ സർ അങ്ങനെ എന്ന് ആ കുട്ടി പറഞ്ഞു... റിസ്ക് എടുക്കണോ ഗുപ്താ... ഇനി നീ എങ്ങാനും അവളെ കല്യാണം കഴിച്ചാൽ പാത്തുമ്മാടെ ആട്, ബാല്യകാല സഖി ഒക്കെ ആവും കുട്ടികൾക്ക് ഇടുന്ന പേര്.... ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... 🤣🤣🤣ഇതിത്ര ലോങ്ങ്‌ അല്ലെ... ആലോചിക്കാം. ********❤️ ഇന്റെർവെല്ലിനു സ്റ്റാഫ്‌ റൂമിലേക്ക് പോയപ്പോൾ ലോകത്ത് ഇല്ലാത്ത മാഷുമ്മാരും ടീച്ചർമ്മാരും.. ഓഹ് അതെങ്ങനെ ഇപ്പോൾ ഒന്ന് വാങ്ങുക.. നഖം കടിച്ചു കൊണ്ട് പാറു ആലോചിച്ചു... ചുമരിൽ ചാരി സ്റ്റാഫ്‌ റൂമിലേക്ക് തല മാത്രം ഇട്ടു കൊണ്ടാണ് പുള്ളിക്കാരിയുടെ ആലോചന... അപ്പോഴേക്കും പാറുവിനെ ബാക്കിൽ നിന്നും തോണ്ടാൻ തുടങ്ങി... ശ്...

അടങ്ങി ഇരിക്ക് ദേവു.. കാലൻ വരുന്നുണ്ടോ എന്ന് നോക്കട്ടെ... തോണ്ടുന്ന കൈ തട്ടി കൊണ്ട് പാറു നോട്ടം തുടർന്നു... വീട്ടിലെ നോട്ടം പോരാഞ്ഞിട്ടാണോ ഇനി കോളേജിൽ... ചെവിയിൽ കേട്ട സൗണ്ട് ദേവുവിന്റെ അല്ല എന്നറിഞ്ഞതും പാറു ഞെട്ടിത്തിരിഞ്ഞു നോക്കി... പാറു നിൽക്കുന്ന അതെ സ്റ്റൈലിൽ നിൽക്കുന്ന വിക്രമൻ സാറിനെ കണ്ടതും ആദ്യം പാറു ഒന്ന് ഞെട്ടി... നോക്കണ്ട അവൾ ഓടി.. ദേവുവിനെ നോക്കി കൊണ്ട് നിന്ന പാറുവിനോടായി വിക്രമൻ സാർ പറഞ്ഞു... ഞാൻ.. കാലൻ.. ചോക്ലേറ്റ്..... ദേവു.. അവിടേം ഇവിടേം തൊടാതെ പാറു പറഞ്ഞു... ന്താ.... ന്താ.... സർ കുസൃതിയോടെ ചോദിച്ചു... ഒന്നുല്ല്യ എന്ന് പറഞ്ഞു പാറു വാണം വിട്ട പോലെ ക്ലാസ്സിലേക്ക് ഓടി... എടി ദുഷ്ടേ..... അവിടെ നിൽക്കുന്ന ദേവുവിനെ കണ്ടതും പാറു ഉറക്കെ വിളിച്ചു.... എടി ഞാൻ മനഃപൂർവം അല്ല... സാർ എന്നോട് പോവാൻ പറഞ്ഞത് കൊണ്ടാ.. നിന്നെ വിളിക്കാനും സമ്മതിച്ചില്ല... മ്മ്.... പാറു സമാദാനത്തിന്റെ കൊടുമുടിയെ കൂട്ട് പിടിച്ചു... , ******💞 ഇന്ന് എല്ലാവരും വീട്ടിൽ എത്തിയിട്ടാണ് ക്ലാസ്സ്‌ കഴിഞ്ഞു വാവ വന്നത്... വരുമ്പോൾ തന്നെ മുഖം ഒന്നും വലിയ തെളിച്ചമില്ല... എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്... ന്താ വാവേ മുഖം വീർപ്പിച്ചു വരുന്നേ.. വാവയുടെ ബാഗ് ഊരി കൊണ്ട് അമ്മ ചോദിച്ചു.... അടികൂടി കാണും ക്ലാസ്സിൽ (വല്യേട്ടൻ ) അപ്പൊഴേക്കും വാവ വലിയ വായിൽ കരയാൻ തുടങ്ങി... എല്ലാവരും അന്തം വിട്ട് ഇരിക്കാണ്.. അച്ഛൻ അവളെ എടുത്ത് ടേബിളിൽ കയറ്റി ഇരുത്തി...

ഇപ്പോൾ എല്ലാവർക്കും അവളെ കാണാം... ന്തിനാ അച്ഛന്റെ കുട്ടി കരയണേ... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു... ചീച്ചർ തല്ലി... ഉള്ളം കൈ അച്ഛന് നീട്ടി കാണിച്ചു കൊണ്ട് വാവ പറഞ്ഞു.... ചെറുതായൊരു പാട് ഉണ്ടായിരുന്നു കയ്യിൽ... അയ്യോ എന്തിനാ ചീച്ചർ തല്ലിയെ... അവളുടെ രീതിക്ക് തന്നെ അച്ഛൻ ചോദിച്ചു... വല്യേട്ടൻ കാരണാ.. വല്യേട്ടനെ ചൂണ്ടി കണ്ണ് തുടച്ചു കൊണ്ട് വാവ പറഞു.... ഞാൻ എന്താ ചെയ്തേ.... വല്യേട്ടൻ പരിഭ്രമത്തോടെ ചോദിച്ചു.... വല്യേട്ടൻ പഠിപ്പിച്ചു തന്ന പാട്ടാ ഞാൻ ചീച്ചർക്ക് പാടി കൊടുത്തത്... എല്ലാവരും ചിരിച്ചു അത് കേട്ടപ്പോൾ.. ചീച്ചർ അപ്പൊ തല്ലി... നീ എന്ത് പാട്ട് ആണ് പഠിപ്പിച്ചേ.... അച്ഛൻ ഗൗരവത്തോടെ ചോദിച്ചു... അച്ഛാ ഞാൻ വിചാരിച്ചോ ഇവൾക്ക് സ്കൂളിൽ പാടാൻ ആണെന്ന്... പാട്ട് പഠിപ്പിച്ചു തരാൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പഠിപ്പിച്ചു കൊടുത്തെന്നേ ഉള്ളൂ... അരുൺ വെപ്രാളത്തോടെ പറഞ്ഞു... രാവിലെ പാട്ടിന്റെ കാര്യം കേട്ടപ്പോഴേ എനിക്ക് തോന്നി.. (പാറു) എന്നിട്ട് ഏതാ പഠിപ്പിച്ചു കൊടുത്തത് ഏട്ടാ (ആതു) ഞാൻ പാടില്ല... (വല്യേട്ടൻ ) എന്നാ മുത്ത് പാടിക്കെ പാട്ട്... കേക്കട്ടെ ഞങ്ങൾ (വരുൺ) വാവ കണ്ണൊക്കെ തുടച്ചു പാടി തുടങ്ങി.. യെച്ചുദാസ് (യേശുദാസ് )പാടി സിൽക്ക്സിത(സിൽക്ക്സ്മിത)ആടി... കണ്ടവരെല്ലാം മുണ്ടഴിച്ചു മാടി....

പാടി മുഴുവനാക്കുന്നതിനു മുന്നേ ഏട്ടൻ മുങ്ങാൻ നോക്കി... ഇരിക്കെടാ അവിടെ.. അവൾ മുഴുവൻ പാടിയിട്ട് അത് കേട്ടിട്ട് നീ പോയാൽ മതി (പോരാളി ) ബാക്കി പാട് മോളെ (അച്ഛൻ ) അമ്മിക്കല്ലിൽ അരച്ചു വച്ച ഉള്ളി ചമ്മന്തി അച്ഛൻ വന്നു ടേസ്റ്റ് നോക്കി അമ്മക്കടി കിട്ടി.. മോളെ മോളെ മോളെ ഇതാരുണ്ടാക്കി... അച്ഛാ അച്ഛാ അച്ഛാ ഇത് ഞാൻ ഉണ്ടാക്കി... ഓഹോഹോ ഓഹോഹോ..... കഴിഞ്ഞു ഇത്രേ ഉള്ളൂ.. എല്ലാവരെയും നോക്കി കൊണ്ട് വാവ പറഞ്ഞു.. അപ്പോഴേക്കും വല്യേട്ടന്റെ ചെവിയിൽ അച്ഛന്റെ പിടുത്തം വീണു ... ഇങ്ങനെ ഉള്ള പാട്ട് ആണോടാ പഠിപ്പിച്ചു കൊടുക്കുന്നെ.... ഏഹ്... ആഹ് വിടച്ഛാ... ഞാൻ പറഞ്ഞില്ലേ മനഃപൂർവം അല്ലാന്ന്.. ഇവൾ സ്കൂളിൽ പാടാൻ ആണെന്ന് എന്നോട് പറഞ്ഞില്ല... ന്നാലും ഇങ്ങനെ ഉള്ള പാട്ട് ആണോടാ കുഞ്ഞുങ്ങൾക്ക് പാടി കൊടുക്കുന്നെ... ഇനി നിന്റെ കുട്ടി എന്തൊക്കെ ആവോ പഠിക്കുന്നെ (അമ്മ ) അമ്മേ കേക്കണോ കിടക്കാൻ നേരം ഇന്റെ വയറിൽ തല വച്ചു ഏതാ പാട്ട് പാടുന്നതെന്ന്.. (പൊന്നു ) പൊന്നു വേണ്ട..... (വല്യേട്ടൻ ) ഞാൻ പാടും എല്ലാരും അറിയട്ടെ (പൊന്നു ) പാട് ചേച്ചി (കോറസ് ) പഞ്ചാരയടിയൊരു ശീലമാക്കിയ കോന്തനാരാണ്??????? എന്റച്ഛൻ....... ഗവണ്മെന്റ് സ്കൂളിൽ തോറ്റു തോറ്റു പഠിച്ചതാരാണ്?????????

എന്റച്ഛൻ...... ഈ എന്റച്ഛൻ എന്ന് ഉദ്ദേശിച്ചത് ആരെയാ (അച്ഛൻ ) അച്ഛനെ തന്നെയാ.. പൊന്നു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും വല്യേട്ടൻ എഴുന്നേറ്റ് ഓടി... നിക്കേടാ അവിടെ.. ഞാൻ നിന്നെ പിടിക്കും അപ്പൊ ഇതാവില്ല നോക്കിക്കോ.... വല്യേട്ടന്റെ പിന്നാലെ ഓടിക്കൊണ്ട് അച്ഛൻ പറഞ്ഞു.. ഇന്ന് തിങ്കളാഴ്ച അല്ലെ പോയി വെള്ളിയാഴ്ച വാ എന്നും പറഞ്ഞു വല്യേട്ടൻ റൂമിൽ കയറി വാതിൽ അടച്ചു.... ഇതൊക്കെ കണ്ട് ഇത്രേ നേരം കരഞ്ഞിരുന്ന ആൾ അതിനേക്കാൾ വലിയ വായിൽ ഇരുന്നു ചിരിക്കുവാ... 😁🤭😁🤭😁🤭 വാതിൽ അടച്ചതും കണ്ടതും അച്ഛൻ വന്നു ചെയറിൽ തന്നെ ഇരുന്നു.... ഈ ചെക്കന്റെ ഒരു കാര്യം... തലയിൽ കൈ വച്ചു ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.... അപ്പോഴേക്കും അമ്മ ചായയും കഴിക്കാനുള്ളതൊക്കെ ആയി വന്നു.... വല്യേട്ടാ... ചായ കുടിക്കാൻ പോരെ... പഴംപൊരിയാ.. ഇനി കിട്ടി എന്ന് വരില്ലാ.. പാറു ഉറക്കെ വിളിച്ചു പറഞ്ഞു... അമ്മാ എനിക്കുള്ളത് മാറ്റി വച്ചേക്കു... (വല്യേട്ടൻ ) ഇങ്ങോട്ട് ഇറങ്ങി വാടാ എല്ലാവരും കഴിക്കുമ്പോൾ നീ മാത്രം പതുങ്ങി ഇരിക്കുന്നെ (അച്ഛൻ ) തല്ലില്ല എന്ന് പറ എന്നാൽ വരാം... ഇല്ലെടാ.. തല്ലില്ല.. വാ... ആദ്യം തല കണ്ടു പിന്നെ കാലുകൾ അവസാനമായി കയ്യും ഉടലും (വല്യേട്ടൻ റൂമിൽ നിന്ന് പതുങ്ങി വരുന്നതാ 🤭🤭) എന്നിട്ട് വേഗം വന്നു ചായ എടുത്തു... അപ്പോഴേക്കും അച്ഛൻ അവന്റെ കയ്യിൽ പതുക്കെ ഒന്ന് പിച്ചി... ആഹ് തല്ലില്ല എന്ന് പറഞ്ഞിട്ട്... പിച്ചിയ ഭാഗം ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അടിച്ചില്ലല്ലോ.. പിച്ചി അല്ലെ ചെയ്തുള്ളു.... (Terararaa......എവടെ... ആ കറുത്ത കണ്ണടയും മാലയും എവിടെ... അച്ഛന് കൊടുക്കാനാ 🤭🤭.....thug ) ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story