നിന്നിലലിയാൻ: ഭാഗം 54

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പഠിക്കാൻ റൂമിലേക്ക് വന്ന പാറുവിനെ വരുൺ കയ്യോടെ പിടിച്ചു.... മനുഷ്യനെ പേടിപ്പിക്കുന്നോ... വരുണിനെ തട്ടി മാറ്റി അവനു അഭിമുഖം ആയി നിന്നു കൊണ്ട് പാറു ചോദിച്ചു... നിനക്ക് ബിൻഗോയും പച്ച ലേയ്സും വേണ്ടേ.. മാറിൽ കൈ കെട്ടി കൊണ്ട് വരുൺ ചോദിച്ചു.. സംഗതി കയ്യീന്ന് പോയി എന്ന് മനസ്സിലായതും പാറു ഓടാൻ നിന്നു... ഓടരുത്.... ഒരു മുഴം മുന്നേ അവളുടെ ഉദ്ദേശം മനസിലാക്കിയ വരുൺ പറഞ്ഞു... അത് ഞാൻ.. പിന്നെ.... നിന്നിടത്തു നിന്ന് കൊണ്ട് പാറു വിക്കി വിക്കി പറഞ്ഞു.... ഇന്നെന്റെ കാര്യം കട്ട പൊഹ.. പാറു മനസ്സിൽ ഓർത്തു.... പാവല്ലേ പാവാടല്ലേ കീറിയതല്ലേ പൊയ്‌ക്കോട്ടെന്നെ... എന്നൊക്കെ വിചാരിച്ചപ്പോൾ നീ തലേൽ കേറി ക്ലാസിക്കൽ ഡാൻസ് കളിക്കുന്നോ... വാതിൽ ലോക്ക് ചെയ്ത് കൊണ്ട് വരുൺ പറഞ്ഞു.... ഇത്‌ പണ്ട് പാടി നടന്ന പാട്ടല്ലേ... അച്ചടി മനമേ തീപ്പട്ടി കൊലെ ഉരസുമ്പോ കത്തും കത്തുമ്പോൾ ചിരിക്കും... ഇതും... അല്ലെ.... നീ വിഷയം മാറ്റണ്ട.. നിന്നെക്കാൾ 6 ഓണം കൂടുതൽ ഉണ്ടതാ ഞാൻ... ഹീ.... പാറു ഇളിച്ചു കാണിച്ചു കൊടുത്തു...

എന്തായിരുന്നു ക്ലാസ്സിൽ പഠിക്കാൻ പറഞ്ഞപ്പോ നീയും ഫ്രണ്ട്സും ചെയ്തിരുന്നേ.. ഏഹ്.... അത് ഞാൻ പറഞ്ഞില്ലേ പഠിക്കാനുള്ള ട്രിക്ക്... പാറു പറഞ്ഞു... വീണ്ടും നുണ പറയുന്നോ... നിന്നെ ഞാൻ... അടുത്തേക്ക് ചെന്നുകൊണ്ട് വരുൺ പറഞ്ഞു... വേണ്ട ഞാൻ പറയാം... പഠിച്ച ഭാഗം തന്നെ പഠിക്കുമ്പോൾ ബോർ അല്ലെ അതോണ്ട് ഞങ്ങൾ വെറുതെ കളിച്ചതാ... പാറു ഇളിഭ്യയായി പറഞ്ഞു.... കളിച്ചതാണെന്ന് മനസിലായി.. ആ കളിയും ചിരിയും പേപ്പർ നാളെ കിട്ടുമ്പോൾ ഉണ്ടാവണം.. കേട്ടോ... അതുണ്ടാവും.. ഞാൻ നന്നായി എഴുതിയണ്ണു... ഇനി ഇങ്ങൾ മാർക്ക്‌ ഇട്ടാൽ മാത്രം മതി... അത് അവിടെ നിക്കട്ടെ.. ഇത്‌ ആ ചെക്കൻ നിനക്കെന്തിനാ തന്നെ.... ചോക്ലേറ്റ് പൊക്കിക്കൊണ്ട് വരുൺ ചോദിച്ചു എനിക്ക്... ആ ചേട്ടൻ... ഉവ്വ്.. ഒരാളെ സഹിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ.. അപ്പോഴാ ഇനി വേറെ..... സഹിക്കണം... ഞാൻ നിന്റെ അത്ര സഹിക്കുന്ന അത്രക്കൊന്നും നീ എന്നേ സഹിക്കുന്നുണ്ടാവില്ല..... ഓ.. കണക്കായിപ്പോയി... ഇത്‌ പിന്നെ നിനക്ക് ന്തിനാ അവൻ തന്നെ... ഓ ഇനി അതും കൂടി അറിഞ്ഞിട്ട് എന്നേ സഹിക്കണ്ട... പറയാൻ എനിക്ക് മനസില്ല....

എന്നും പറഞ്ഞു പാറു തിരിഞ്ഞു നടന്നു.... അതെ സ്പോട്ടിൽ വരുൺ അവളെ പിടിച്ചു ചേർത്ത് നിർത്തി... സെന്റി ആവല്ലേ മോളെ... പറഞ്ഞിട്ട് പോയാൽ മതി... ഏറ്റില്ല ലെ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.. ഇല്ലാ.. നീ പറയ് ഇത്‌... അത് ദേവൂനെ ഇഷ്ടം ഉള്ള ചേട്ടനാ... അവൾക്ക് കൊടുക്കാൻ വേണ്ടി തന്നതാ... അവന്റെ ഷർട്ടിലെ ബട്ടൻസ് തിരിച്ചു കൊണ്ട് പാറു പറഞ്ഞു.... എന്നിട്ട് നിന്റെ ദേവൂന് അവനെ ഇഷ്ടം ആണോ.. മ്മ്? ഏയ്.... അങ്ങനെ പോസിറ്റീവ് ആയി ഒന്നും പറഞ്ഞില്ല... അവളുടെ പെരുമാറ്റം കണ്ട് അങ്ങനെ തോന്നിയില്ല... മ്മ്... എന്നിട്ട് ഇനി ഇത്‌ വേണോ... ആ വേണം.. ഞാൻ അവൾക്ക് കൊടുക്കാം എന്ന് ആ ചേട്ടന് വാക്ക് കൊടുത്തതാ... അതായിരുന്നു ലെ എക്സാം എഴുതുമ്പോൾ കോപ്രായങ്ങൾ കാട്ടിയിരുന്നെ... മ്മ്... അത്.... മുഴുവൻ പറയാതെ പാറു അവന്റെ ഷർട്ടിലെ പിടി വിട്ടു... ന്തേ.... വരുൺ സംശയത്തോടെ നോക്കി.. പൊട്ടി.... ബട്ടൻസ് പൊക്കി പിടിച്ചു കൊണ്ട് ചിറി ഇളിഞ്ഞു പാറു പറഞ്ഞു.... പൊട്ടിച്ചു എന്ന് പറ....തിരിപ്പിടിക്കൽ കണ്ടപ്പോഴേ തോന്നി ഇങ്ങനെ ന്തേലും ഉണ്ടാവുമെന്ന്... പാറു നൈസ് ആയി ചിരിച്ചിട്ട് മുങ്ങാൻ നിന്നു...

ഇത്‌ തുന്നി തന്നിട്ട് മോൾ പോയാൽ മതി... പോവാൻ നിന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എക്സാം.. എക്സാം.... സമയം പോവുന്നു.. ബുക്ക്‌ എടുത്ത് കൊണ്ട് പാറു പറഞ്ഞു... ആ അതൊക്കെ കഴിഞ്ഞു നീ തന്നെ തുന്നി തരണം അലമാരയിൽ ഭദ്രമായിട്ട് ഉണ്ടാവും... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.... കള്ള ബടുവ (ആത്മ ) വരുൺ പിന്നെ പേപ്പർ നോക്കാൻ ഇരുന്നു... അത് കണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്തത് കൊണ്ട് പാറു ചോദിച്ചു... ഞാൻ സഹായിക്കാൻ കൂടണോ... അയ്യോ എക്സാം എക്സാം സമയം പോവല്ലേ.. കുട്ടി പഠിച്ചോളൂ... ഓ... പാറു പിന്നെ ഒന്നും ശ്രദ്ധിക്കാതെ പഠിക്കാൻ തുടങ്ങി... കുട്ടിക്ക് പിന്നെ ബുക്ക്‌ കണ്ടാൽ അന്നോo വേണ്ട വെള്ളോം വേണ്ട.... ******💞 ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും വാവക്ക് വല്യേട്ടനോടുള്ള പിണക്കം മാറിയില്ല... ഇത്‌ കണ്ട് വല്യേട്ടൻ കള്ള കരച്ചിൽ കരയാൻ തുടങ്ങി.... എല്ലാവരും ചോറ് തിന്നോ കള്ള കരച്ചിലാ... വല്യേട്ടന്റെ കരച്ചിൽ നോക്കിക്കൊണ്ട് വാവ പറഞ്ഞു.... കുറച്ചു കഴിഞ്ഞപ്പോൾ വല്യേട്ടന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി... വാവേ നോക്കിക്കേ വല്യേട്ടൻ ശെരിക്കും കരയുന്നു....

വല്യേട്ടനെ ചൂണ്ടി കൊണ്ട് ആതു പറഞ്ഞു.... എടാ വാവ ഓരോന്ന് പറഞ്ഞെന്ന് കരുതി നീ എന്തിനാ.... ശെരിക്കും കരയുന്നത് കണ്ട അരുണിനെ നോക്കി അച്ഛൻ പറഞ്ഞു.... ഓ ഈ പീക്കിരി തെറ്റിയതിനല്ല ഞാൻ കരയുന്നെ... മീൻകറിയിൽ കുത്തിയ കയ്യാ കണ്ണിൽ കൊണ്ടിട്ടത്... കണ്ണ് തുടച്ചു കൊണ്ട് അരുൺ പറഞ്ഞു... ബെസ്റ്റ്....... വല്യേട്ടൻ വേഗം പോയി മുഖം കഴുകി വന്നു.... ഇതൊന്നും അറിയാത്ത വാവ അവൾ പിണങ്ങിയതിനാണ് വല്യേട്ടൻ കരഞ്ഞത് എന്ന് വിചാരിച്ചു അവനു വാരി കൊടുക്കാൻ തുടങ്ങി... ഒന്നോ രണ്ടോ വറ്റ്‌ അരുണിന്റെ അകത്തേക്ക് പോവും ബാക്കി ഒക്കെ ചിറിയിൽ ആവും.... നീറ്റൽ സഹിക്കാൻ വയ്യാതെ വല്യേട്ടൻ പറഞ്ഞു... ഇതിലും ഭേദം കറിയിൽ കുളിക്കുന്നതായിരുന്നു... അതിന് ഈ കറി വല്യേട്ടനു കുളിക്കാൻ തികയുമോ.... വല്യേ കാര്യത്തിൽ വാവ വല്യേട്ടനോട് ചോദിച്ചു...

നമിച്ചു മോളെ നിന്നെ.. ഇതുവരെ അച്ഛനെ സഹിച്ചാൽ മതിയായിരുന്നു.. ഇനിയിപ്പോ നിന്നേം കൂടി സഹിക്കണ്ടേ... കൈ കൂപ്പി കൊണ്ട് അരുൺ പറഞ്ഞു... കുറച്ചു ചോറിടട്ടെ അരുണേ.... (അമ്മ ) അയ്യോ വേണ്ടായേ.. വയറു നിറഞ്ഞു... വല്യേട്ടൻ എണീറ്റ് പോയി... പിന്നാലെ ഓരോന്നും... 😇😇😇 *******💞 പേപ്പർ നോക്കി കഴിഞ്ഞോ... ബെഡ് വിരിക്കുന്നതിനിടയിൽ പാറു ചോദിച്ചു... ആഹ് നോക്കി.... ആരാ ഫസ്റ്റ്... അവനോട് ചേർന്ന് നിന്ന് കൊണ്ട് അവൾ ചോദിച്ചു.... അറിഞ്ഞിട്ട് ന്തിനാ.. ദേവുവിന്റെ ചെവിയിൽ എത്തിക്കാനല്ലേ... നാളെ പേപ്പർ കിട്ടുമ്പോൾ അറിയാം ആരാ ഫസ്റ്റ്, ലാസ്റ്റ് എന്ന്... തനി കാലൻ.. തിരിഞ്ഞു നടന്നു കൊണ്ട് പാറു പറഞ്ഞു... അതേടി നിന്റെ കാലൻ തന്നെയാ.. ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story