നിന്നിലലിയാൻ: ഭാഗം 55

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

{😎silver jubili😎ആണെന്നൊക്കെ പറയുന്നു എന്താവുമോ എന്തോ 🙊🙊!!}

രാവിലെ എണീറ്റതെ പാറുവും വരുണും തല്ല് കൂടാൻ തുടങ്ങി... ആ ഒരൊറ്റ ചോക്ലേറ്റ് കാരണം രണ്ടാളും രണ്ട് വഴിക്കായി... ഇങ്ങൾ എന്താണ് ഇങ്ങനെ.. അത് ദേവുവിന് കൊടുക്കാനുള്ളതാ... തന്നെ.... ലാസ്റ്റ് സഹി കെട്ട് വരുണിന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.... വിട്ടേ പാറു.. ഞാൻ അത് എന്തായാലും തരാൻ പോവുന്നില്ല... ഇന്ന് പേപ്പർ കൊടുക്കുമ്പോൾ ആർക്കാണോ കൂടുതൽ മാർക്ക്‌ ആ കുട്ടിക്ക് ഞാൻ ഇത്‌ കൊടുക്കും... പാറുവിന്റെ കൈ തലയിൽ നിന്ന് വിടുവിച്ചു കൊണ്ട് വരുൺ പറഞ്ഞു.... അങ്ങനെ ഒരാഗ്രഹം ഉണ്ടേൽ നിങ്ങൾക്ക് നിങ്ങടെ പോക്കറ്റിലെ കായി (കാശ് )കൊടുത്ത് വാങ്ങി കൊടുത്തൂടെ... അല്ലാതെ.... ഇതൊരുമാതിരി..... പാറു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... നീ എന്ത് പറഞ്ഞിട്ടും കാര്യല്ല... ഞാൻ ഇത്‌ തരില്ല..... ഉറപ്പാണോ... ആ 💯...... എന്നാലും 150 രൂപ 50 പൈസ എടുക്കാൻ കഴിവില്ലാത്ത ഒരു ഊളച്ചനെ ആണല്ലോ എനിക്ക് ദൈവം തന്നത്... മേൽപ്പോട്ട് നോക്കി പാറു പറഞ്ഞു... 50 പൈസയോ... 150 രൂപ അല്ലെ ഉള്ളൂ..... അതേടി... ബട്ട്‌ ഞാൻ നിന്റെ അത്രേ ഊളച്ചി അല്ല... പുച്ഛം വാരി വിതറി വരുൺ പറഞ്ഞു.... 50 പൈസ ഞാൻ ഒരു ഓളത്തിനു പറഞ്ഞതാ 😁

ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഇളിക്കാതെ മോൾ ചെല്ല്.... എന്നാ നിങ്ങൾ അത് കൊണ്ടോയി പുഴുങ്ങി 88 കഷ്ണം ആക്കി അതിൽ മണ്ണ് വാരി ഇട്ട് ഇളക്കി ഇളക്കി തിന്ന്.... ഇളകി ഇളകി കൊണ്ട് പാറു പറഞ്ഞു... വരുൺ ചിരിച്ചു കൊണ്ട് താഴേക്ക് പോയി.... പിന്നാലെ ചാടി തുള്ളി പാറുവും... താഴേക്ക് വന്നപ്പോൾ അവിടെ അതിലും വലത്തു... വല്യേട്ടനും കുഞ്ഞി പെങ്ങളും കൂടി ആന കളിക്കുന്നു..... കുട്ടിയെ കുറ്റം പറയാൻ പറ്റില്ല.. വല്യേട്ടനെ അത്രേപോലും.. പിഞ്ചു കുഞ്ഞാ.. ശരീരം മാത്രേ വലുതായിട്ടോള്ളൂ.. മനസ് ഇപ്പോഴും ചെറുതാ.... തിരിയാനെ..... നടക്കാനെ... വെള്ളം കുടിക്കാനെ..... ചിന്നം വിളിക്കാനെ..... വല്യേട്ടന്റെ നടും പുറത്ത് ഇരുന്ന് ടപ്പെ ടപ്പെന്ന് അടിച്ചു കൊണ്ട് വാവ എന്തൊക്കെയോ പറയുന്നുണ്ട്.... വല്യേട്ടൻ ഇന്ന് ഓഫീസിൽ പോവുന്നില്ലേ.... കളിച്ചു കൊണ്ടിരിക്കുന്ന വല്യേട്ടനെ നോക്കി വരുൺ ചോദിച്ചു.... പോവാതെ പിന്നെ.. ഇന്നലെ അടിയൊക്കെ കിട്ടിയതല്ലേ ഇവൾക്ക് ഞാൻ കാരണം.. പാവല്ലേ എന്ന് വിചാരിച്ചു ചെന്നപ്പോൾ ഇവളെന്റെ വീക്ക്നെസ്സിൽ കേറി പിടിച്ചു... വല്യേട്ടൻ ചിറി ഇളിഞ്ഞു കൊണ്ട് പറഞ്ഞു... വീക്ക്നെസ്സിലോ......

വരുൺ ഒന്നാലോചതിനു ശേഷം ചോദിച്ചു.... ശോ.. അതല്ല.... ഞാൻ ഉദ്ദേശിച്ചത് ആനകളിയാ.... റാംജി റാവു സ്പീക്കിങ്ങിലെ മുണ്ട് പോവുമ്പോൾ മത്തായി ചേട്ടന്റെ എക്സ്പ്രഷൻ ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... വാവ വന്നേ... സ്കൂളിൽ പോവണ്ടേ ഇന്ന്.. വാവയെ വല്യേട്ടന്റെ പുറത്ത് നിന്ന് എടുത്ത് കൊണ്ട് പാറു പറഞ്ഞു... ഓഹ്.. ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്.... പുറത്ത് കൈ വച്ചു എണീറ്റ് കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അപ്പൊ ഇത്രെ നേരമോ ശ്വാസം വിട്ടില്ലേ... അതെല്ലടാ... അവൾ വിചാരിക്കുന്ന പോലെ അല്ല... നല്ല കനമാ.... ഓഹ് പുറത്ത് കേറിയിരുന്നതും ഇന്റെ നടു വിലങ്ങി..... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അത് നന്നായൊള്ളു... ചെയറിൽ ഇരുന്ന് കൊണ്ട് വരുൺ പറഞ്ഞു.. അങ്ങനെ ഓരോരുത്തർ അവരവരുടെ ജോലിയിൽ മുഴുകി... ********💕 ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോഴാണ് ആതു പറഞ്ഞു തുടങ്ങിയത്... പാറു ഇന്ന് വൈകുന്നേരം നീ ഒറ്റക്ക് പോവണം വീട്ടിലേക്ക്... അപ്പൊ ചേച്ചി..... ഞാൻ ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്യും ഇന്ന്... എന്തിനു.... പ്രണവിന്റെ ഒപ്പം ഒന്ന് കറങ്ങാൻ പോവാനാ..

ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.... ബെസ്റ്റ്.. പോവുക ഒക്കെ ചെയ്തോ.. വീട്ടിൽ ചോദിച്ചാൽ ഞാൻ എന്ത് പറയും..... എനിക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞാൽ മതി... വൈകാതെ ഞാൻ എത്തിക്കോളാം..... എനിക്ക് പണി ഉണ്ടാക്കരുത് ട്ടോ.. വേഗം വന്നോളണം... ആ പെണ്ണെ.... അങ്ങനെ പാറു അവളുടെ ഡിപ്പാർട്മെന്റിലേക്ക് കയറിയതും കണ്ടു മുന്നിൽ നിൽക്കുന്ന ശ്രാവന്ത് ഏട്ടനെ... പാറു അവിടെ തന്നെ തറഞ്ഞു നിന്നു... ഈശോയെ ഇപ്പോൾ കണ്ടാൽ ചോക്ലേറ്റിന്റെ കാര്യം ചോദിക്കും... മുങ്ങുന്നതാ നല്ലത്..... പാറു അവൻ കാണാതെ ഒളിച്ചും പാത്തും ക്ലാസ്സിൽ എത്തി.... ഹാവു... ബെഞ്ചിൽ ഇരുന്ന് നെഞ്ചിൽ കൈ വച്ചു കൊണ്ടു പാറു പറഞ്ഞു.... സ്സ് സ്സ്...... ജനാലക്കരികിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് പാറു നോട്ടം അങ്ങോട്ട് തിരിച്ചത്... ശ്രാവന്ത് ഏട്ടൻ !!😳😳 ഇയാളെന്റെ പുക കണ്ടേ അടങ്ങു 😩😩😩 പാറു മനസ്സിൽ പറഞ്ഞു കൊണ്ട് അവനു നന്നായിട്ടങ്ങു ചിരിച്ചു കൊടുത്തു.... സെറ്റ് അല്ലെ..... കയ്യുയർത്തി കാണിച്ചു അവൻ ചോദിച്ചു... ആ സെറ്റ് സെറ്റ്.... ഒട്ടും കുറക്കാതെ പാറു തിരിച്ചു പറഞ്ഞു....

കാണാം.... കൈ വീശി കാണിച്ചു കൊണ്ട് ശ്രാവന്ത് പോയി... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.... ശ്രാവന്ത് പോവുന്നതും നോക്കി പാറു ആത്മകഥിച്ചു.... പുറത്തേക്ക് നോക്കിയിരിക്കുന്ന പാറുവിനെ കണ്ടു കൊണ്ടാണ് ദേവു കയറി വന്നത്... പാറു നോക്കുന്ന ഭാഗത്തെക്ക് കുനിഞ്ഞു നിന്നു കൊണ്ട് ദേവുവും നോക്കി... ഏയ് ആരും ഇല്ലല്ലോ... ഇനി സ്വപ്നം കണ്ട് ഇരിക്കുവാണോ... തല ചൊറിഞ്ഞു കൊണ്ട് ദേവു ചിന്തിച്ചു... പാറു ഇപ്പോഴും അതെ പൊസിഷനിൽ കണ്ണും നട്ടു ഇരിക്കാണ്... ഡീ..... ദേവു ഉറക്കെ വിളിച്ചു..... പാറു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു ഒരു ദേവു.... ന്താടി.. ഒച്ച വെക്കുന്നേ... എന്റെ ചെവി പൊട്ടിയിട്ടില്ല.... കണ്ണ് പൊട്ടി എന്ന് മനസിലായി ഏതായാലും.... ഓ...... സർ പേപ്പറിന്റെ കാര്യം വല്ലതും പറഞ്ഞോ.... പാറുവിന്റെ അടുത്തിരുന്നു കൊണ്ട് ദേവു ചോദിച്ചു... ആ പറഞ്ഞു നിനക്ക് 5 മാർക്ക്‌ എനിക്ക് 8 മാർക്കും.. തൃപ്തി ആയോ... സത്യാണോ.. നീ അല്ലെ പഠിച്ചു എന്നൊക്കെ പറഞ്ഞത്... അല്ലേൽ ബിൻഗോ കളിച്ച നേരം കൊണ്ട് ഞാൻ പഠിചേർന്നു... ചിണുങ്ങി കൊണ്ട് ദേവു പറഞ്ഞു....

പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ വരുൺ ക്ലാസ്സിലേക്ക് വന്നു..... കയ്യിൽ 54 പേരുടെ പേപ്പറും..... അറ്റെൻഡൻസ് വിളിച്ചു കഴിഞ്ഞതും വരുൺ കയ്യിൽ പേപ്പർ എടുത്തു... വർഷ 32 അർജുൻ 34 മഞ്ജു 37 .. എടാ എനിക്ക് 30 ഉണ്ടെടാ.... നിനക്കോ.. (ഉഴപ്പൻ 1) എനിക്ക് 31...... ഓഹ് സമാധാനം ആയി.. (ഉഴപ്പൻ 2) (നമ്മൾ പെണ്ണുങ്ങൾ ആണേൽ എന്നാലും അവൾക്കെങ്ങനെ 1 മാർക്ക്‌ കൂടി എന്ന് ആലോചിച്ചു നിൽക്കുന്നുണ്ടാവും🙈🙈... ബട്ട്‌ ബോയ്സ് അങ്ങനെ അല്ല 😁😁) എടി എല്ലാവരുടെയും കൊടുത്തല്ലോ.. നമ്മടെ മാത്രം തന്നില്ല..... മാർക്ക്‌ കുറവായത് കൊണ്ടാവും ലെ... നഖം കടിച്ചു കൊണ്ട് ദേവു ചോദിച്ചു.... അറിയില്ല..... ദൈവമേ ഇനി വിചാരിച്ച പോലെ 5, 8 മാർക്ക്‌ ആണോ ഉള്ളത് (ആത്മ ) ദേവപ്രിയ, ജാൻകി ഇവിടെ വാ.... വരുൺ കൈ മാടി വിളിച്ചു.... ഞാൻ വരൂല..... (പാറു ) നടക്കെടി.... (ദേവു) നീ ആദ്യം നടക്ക്.. ഞാൻ പിന്നാലെ വരാം... അങ്ങനെ പതുങ്ങി പതുങ്ങി 5 മിനുട്ട് എടുത്തു അവർ വരുണിന്റെ അടുത്ത് എത്താൻ.. Listen everybody...... പേപ്പർ തിരിച്ചും മറിച്ചും നോക്കുന്ന പെൺകുട്ടികളോടായും പേപ്പർ എടുത്ത് വിമാനം ഉണ്ടാക്കി കളിക്കുന്ന ആൺകുട്ടികളോടായും വരുൺ പറഞ്ഞു... വരുൺ വിളിച്ചതും അവരുടെ എല്ലാവരുടെയും ശ്രദ്ധ മുന്നിൽ നിൽക്കുന്ന മൂന്ന് പേരിലേക്കായി...

ഞാൻ പെട്ടെന്ന് ഒരു എക്സാം നടത്തിയതാണ്... എല്ലാവരും പഠിക്കാൻ തുടങ്ങി എന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഒക്കെ നിലവാരം അറിയാൻ വേണ്ടി... വരുൺ പറഞ്ഞു തുടങ്ങി... അപ്പൊ അത് തന്നെ.. എല്ലാവർക്കും മാർക്ക്‌ ഉണ്ട്.. എനിക്കും ജാൻകിക്കും കുറവ്.... ഷാൾ കൊണ്ട് നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ട് ദേവു ആലോചിച്ചു... അപ്പൊ ഇവരുടെ രണ്ട് പേരുടെയും പേപ്പർ എന്തിനാ മാറ്റി വച്ചെന്ന് ചോദിച്ചാൽ........ അത് പറഞ്ഞു വരുൺ ഒരു നിമിഷം മിണ്ടാതെ നിന്നു.... ദേവുവിന് ഹൃദയം എന്നത്തേയും വേഗതയിൽ മിടിക്കാൻ തുടങ്ങി... ജാൻകിക്കും ഏകദേശം അതെ പോലെ തന്നെ... They got full mark 😍😍കോൺഗ്രാറ്സ് dears..... രണ്ട് പേർക്കും കൈ കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു.... ദേവു അപ്പോഴും മായാ ലോകത്താണ്.... ഇവർ full mark വാങ്ങിയത് കൊണ്ട് എന്തേലും സ്പെഷ്യൽ ആയിട്ട് കൊടുക്കണ്ടേ.. എന്നും പറഞ്ഞു 2 ചോക്ലേറ്റ് എടുത്ത് രണ്ട് പേർക്കും കൊടുത്തു... എന്നിട്ടവരോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു... ദേവു പാവ കണക്കെ പാറുവിന്റെ പിന്നാലെ പോയി... 2 മിനുട്ട് ആയപ്പോൾ അവൾ സ്വയം നിയന്ത്രിച്ചു...

നീയല്ലേ നമുക്ക് 5, 8 mark ആണെന്ന് പറഞ്ഞത്... അന്ധാളിപ്പ് മാറാതെ ദേവു ചോദിച്ചു... എടി ഞാൻ അത് തമാശക്ക് പറഞ്ഞതാ.. പേപ്പറിന്റെ അടുത്തേക്ക് അയാൾ എന്നേ അടുപ്പിച്ചിട്ടില്ല.... സർ സൂപ്പറാ.. കണ്ടോ ചോക്ലേറ്റ് ഒക്കെ തന്നത്... ചോക്ലേറ്റ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ദേവു പറഞ്ഞു... എന്തോ ഓർത്തെന്ന പോലെ പാറു അവളുടെയും ദേവുവിന്റെയും ചോക്ലേറ്റ് നോക്കി.... ദേവുവിന്റെ കവർ ചുക്കി ചുളിഞ്ഞും പാറുവിന്റെ ഫ്രഷും ആയിരുന്നു... പാറു വേഗം വരുണിനെ നോക്കി... അവരുടെ കോപ്രായം കണ്ട് നിക്കുകയായിരുന്ന വരുൺ പെട്ടെന്ന് പാറു നോക്കുന്നത് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഒറ്റ കണ്ണിറുക്കി കാണിച്ചു.. ഒരു പുഞ്ചിരി പാറുവിന്റെ ചുണ്ടിലും വിരിഞ്ഞു.. പക്ഷെ അതിസമർദ്ദമായി അവൾ അത് പിടിച്ചു വച്ചു മുഖം തിരിച്ചു.... നിന്റെ നല്ലതാ.. എന്റെ കണ്ടോ തവിടു പൊടി ആയി.. എനിക്ക് അത് താ ജാനി... പാറുവിനെ തോണ്ടി കൊണ്ട് ദേവു പറഞ്ഞു... വേണോ എന്ന് പറഞ്ഞു പാറു അവൾക്ക് നേരെ ചോക്ലേറ്റ് നീട്ടി .... ദേവു വാങ്ങാൻ നിന്നതും പാറു തിരിച്ചു വലിച്ചു അവളുടെ ബാഗിൽ ഇട്ടു.... നീ ഒന്നാകെ ഒന്നും അല്ലല്ലോ തിന്നുന്നെ.. പൊട്ടിച്ചല്ലേ.. പിന്നെന്താ തവിടു പൊടിയായാൽ കുഴപ്പം.... കൂർപ്പിച്ചു നോക്കി കൊണ്ട് പാറു ചോദിച്ചു... ഒരു കുഴപ്പവും ഇല്ലാ...

എന്നും പറഞ്ഞു ദേവു തിരിഞ്ഞിരുന്നു... ഇതെനിക്ക് എന്റെ കെട്ട്യോൻ തന്നതാ അതുപോലെ അത് നിനക്ക് നിന്റെ ഭാവി കെട്ട്യോനും..... പാറു മനസ്സിൽ പറഞ്ഞതാ 😁😁😁 *******💕 അങ്ങനെ ഇന്റർവെൽ കഴിഞ്ഞു, ലഞ്ച് ടൈം കഴിഞ്ഞു, കോളേജ് വരെ വിട്ടു... ആ ടൈം ആയതും മഴ പെയ്യാൻ തുടങ്ങി... എനിക്കറിയാമായിരുന്നെടാ കോന്താ ഞാൻ കുട എടുക്കാത്ത ദിവസം തന്നെ നീ പെയ്യുമെന്ന്.. ഞാൻ ഇന്നലെ അല്ലേടാ കുട ബാഗിൽ നിന്ന് എടുത്തു വച്ചത്.. അപ്പൊ നിനക്ക് പെയ്യാൻ വയ്യ ലെ...ഇടി ഇല്ലാത്തത് നിന്റെ ഭാഗ്യം അല്ലേൽ ഞാൻ ഓടുന്നത് നിനക്ക് കാണാമായിരുന്നു... വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോൾ തലേൽ വീഴുന്നോ.... നിനക്ക് എന്നേ അറിയില്ല.. ഞാൻ പാവം അല്ലെ... മുകളിലേക്ക് നോക്കി കൊണ്ട് പാറു പിറുപിറുത്തു.... ഇനി ഏതായാലും നനയുക തന്നെ നിവൃത്തി ഉള്ളൂ.. എന്നും പറഞ്ഞു പാറു മഴയിലേക്കിറങ്ങി നടന്നു... 🎶ചീഞ്ഞ മഴ പണ്ടാര മഴ...... 💧 🎶ചാറല്ലേ മഴേ പെയ്യല്ലേ മഴേ....💧 🎶 മഴേനോടല്ലേ ഈ പറയണത്..... 💧 മൂളി പാട്ടും പാടി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ലോകത്ത് ഇല്ലാത്ത ആളുകൾ ആളുകൾ ഒക്കെ ഉണ്ട്....

കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ഉണ്ട്.... (സ്റ്റോറിക്ക് വേണ്ടി എഴുതുന്നതാണ്.... സോറി ) ഇനി ഞാൻ എവിടെ നിൽക്കും... പാറു മഴയത്തു നിന്ന് തിങ്കലോടു തിങ്കൽ.... കിയോ കിയോ കിയോ കിയോ കുഞ്ഞി പാറു ഞാൻ....... കിയോ കിയോ കിയോ കിയോ കുഞ്ഞി പാറു ഞാൻ....... ബസ്സ്സ്റ്റോപ്പെ ബസ്സ്സ്റ്റോപ്പെ കുഞ്ഞി പാറുവിനു.......... മഴക്കാലത്തു കയറി നിൽക്കാൻ സ്ഥലം തരാമോ നീ.......... ബസ് സ്റ്റോപ്പിനെ നോക്കി കൊണ്ട് പാറു പാടി... ആഹാ യേശുദാസ് പാടുമോ ഇങ്ങനെ... 😌😌 ആൾക്കാരെല്ലാം അവളെ നോക്കുന്നുണ്ട്.. പാറു അതൊന്നും mind ചെയ്യാതെ കിട്ടിയ സ്ഥലത്ത് കയറി നിന്നു.... ബസ് വന്നപ്പോൾ അതിൽ ചാടി കയറി സ്റ്റോപ്പിൽ ഇറങ്ങി.... പിന്നെ ഒന്നൊന്നര ഓട്ടം ആയിരുന്നു വീട്ടിലേക്ക്.... ഇന്ന് പൊങ്കാല തന്നെ... കാലൻ വന്നിട്ടുണ്ടാവും ഇപ്പോൾ.... ഓട്ടത്തിനിടയിൽ വാച്ചിൽ നോക്കി കൊണ്ട് പാറു ഓർത്തു.... വീട്ടിൽ എത്തിയപ്പോൾ കാലനെ അവിടെ എങ്ങും കണ്ടില്ല.... ഇന്നും കുട കൊണ്ടു പോയില്ല ലെ...

റൂമിലേക്ക് മുങ്ങാൻ നിന്ന പാറുവിനെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... ഇന്നലെ വരെ ബാഗിൽ ഉണ്ടായിരുന്നു അമ്മാ.. ഇന്ന് എടുത്തു വച്ചപ്പോൾ മഴ പെയ്തു.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു..... ആതു എവിടെ... ചേച്ചിക്ക് എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ട്.. എന്നോട് പൊക്കോളാൻ പറഞ്ഞു... സ്റ്റെയർ കയറി കൊണ്ട് പാറു പറഞ്ഞു.... വേഗം ഡ്രസ്സ്‌ മാറ്റി വാ ഞാൻ ചായ എടുത്ത് വെക്കാം... വേണ്ട അച്ഛനും വല്യേട്ടനും വന്നിട്ട് മതി... മോളിൽ നിന്നും താഴേക്ക് പാറു വിളിച്ചു പറഞ്ഞു.... വരുൺ വരുന്നതിനു മുന്നേ റൂമിൽ കയറി ബാഗ് ഊരി വച്ചു ഒരു സ്റ്റൂൾ വാതിലിന്റെ അടുത്തേക്ക് നീക്കി ഇട്ടു... ഓഹ് ആര് വാതിൽ ചാടാതിരിക്കാൻ വേണ്ടി ആണോ ആവോ ഇതിത്ര ഹൈറ്റിൽ ഉണ്ടാക്കിയെ.... സ്റ്റൂളിൽ കയറി കൊണ്ട് പാറു പിറുപിറുത്തു... വാതിൽ കുറ്റി ഇടാൻ കൈ എത്തിച്ചതും ആരോ വാതിൽ തള്ളി തുറന്നു.. പ്ധോം..... ദേ കിടക്കുന്നു പാറു നിലത്തു..... വീണിടത്തു കിടന്നു കൊണ്ട് പാറു ദേഷ്യത്തിൽ വാതിലിലെക്ക് നോക്കി.... വരുൺ നിക്കുന്നത് കണ്ടതും പാറുവിന്റെ മുഖത്ത് ദേഷ്യം മാറി ഇളിഞ്ഞ ചിരി വന്നു.... ഇങ്ങേർക്ക് ഇത്രേം പവറോ.... വരുണിനെ നോക്കി എണീറ്റ് കൊണ്ട് പാറു ഓർത്തു... വരുൺ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു അവളിലേക്ക് തിരിഞ്ഞു നിന്നു... പാറു എസ്‌കേപ്പ് ആവാൻ വേണ്ടി തിരിഞ്ഞു നടന്നു.... നിക്കേടി അവിടെ.... പാറു പോവുന്നത് കണ്ടതും വരുൺ പറഞ്ഞു.... പാറു സ്റ്റക്ക് ആയി കണ്ണിറുക്കി നാവ് കടിച്ചു പിടിച്ചു നിന്നു.... വരുണിന്റെ നിശ്വാസം തൊട്ടടുത്തു അറിഞ്ഞതും പാറു കണ്ണ് തുറന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story