നിന്നിലലിയാൻ: ഭാഗം 58

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

4 മണിയുടെ അലാറം അടിച്ചപ്പോൾ വരുൺ എണീറ്റ് പാറുവിനെ വിളിച്ചുണർത്തി.... ഉറക്ക പ്രാന്തിൽ പാറു വേഗം ഫ്രഷ് ആയി വന്നു...കുളിച്ചു കഴിഞ്ഞാൽ പഠിക്കാൻ ഒരു ഇന്റെരെസ്റ് ആണെന്നെ... ഇന്ന് ഏതാ എക്സാം... 🤔🤔🤔 ബുക്ക്‌ ഒക്കെ ഓരോന്ന് എടുത്ത് നോക്കി കൊണ്ട് പാറു ആലോചിച്ചു...... കൊറേ നേരം ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല.. ഹാൾ ടിക്കറ്റ് തപ്പി തിരഞ്ഞു എടുത്തു നോക്കി... ഇതെല്ലാം ഒരാൾ പുതപ്പിനുള്ളിലൂടെ കണ്ട് കൊണ്ട് ഇരുന്ന് ചിരിക്കുന്നുണ്ട്... അതിനു എക്സാം കഴിഞ്ഞതല്ലേ...... ഇന്ന് ശനിയാഴ്ച അല്ലെ... പാറു ഹാൾ ടിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് ഓരോന്ന് പിറുപിറുത്തു.... പിന്നെ ബുക്ക്‌ എല്ലാം എടുത്ത് വരുണിന്റെ മേലെക്ക് വലിച്ചെറിഞ്ഞു..... പെട്ടെന്നായതിനാൽ വരുൺ ചാടി കുടഞ്ഞെഴുന്നേറ്റു.... ന്താടി...... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.... ഇന്റെ ഉറക്കം കളഞ്ഞിട്ട് നിങ്ങൾ അങ്ങനെ സുഖിച്ചു ഉറങ്ങണ്ട.... അവന്റെ മേലിൽ നിന്നും പുതപ്പെല്ലാം മാറ്റി കൊണ്ട് പാറു പറഞ്ഞു... നിന്റെ ഉറക്കം ആര് കളഞ്ഞു പോയിരുന്നു പഠിക്കെടി... ചിരി കടിച്ചു പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ദേ മനുഷ്യനെ കൊണ്ട് രാവിലെ തന്നെ പച്ചത്തെറി പറയിപ്പിക്കരുത്.... ഇന്നലെ എക്സാം കഴിഞ്ഞ എനിക്ക് ഇന്ന് ഏത് എക്സാം ആണ്..... പാറു ഉറഞ്ഞു തുള്ളി കൊണ്ട് പറഞ്ഞു...

വരുൺ അവളെ സസൂക്ഷ്മം നോക്കി... കുളിച്ചിട്ട് മുടി എല്ലാം വിതർത്തി ഇട്ടിരിക്കുന്നു.. ഉണ്ടക്കണ്ണ് ഒന്നൂടി വികസിച്ചു..... ദേഷ്യം കൊണ്ട് ചുണ്ട് വിറക്കുന്നു..... ഓഹ് ഒരു വലിയ വട്ടപൊട്ടിന്റെ കുറവേ ഉള്ളൂ... അതും കൂടി ആയാൽ ശെരിക്കും ഭദ്രകാളി തന്നെ..... വരുൺ പിറുപിറുത്തു... ന്താ പറഞ്ഞെ...... ചെവി ഒന്നൂടി അടുപ്പിച്ചു കൊണ്ട് പാറു ചോദിച്ചു.... എക്സാം കഴിഞ്ഞ കാര്യം ഓർത്തില്ല എന്ന്.... അലാറം അടിച്ചപ്പോൾ ഞാൻ ഓർമ ഇല്ലാതെ വിളിച്ചതാ..... വരുൺ നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു.... നുണ പറയുന്നത് കണ്ടില്ലേ.... മനുഷ്യൻ ഉറക്കം കളഞ്ഞു 4 മണിക്ക് എണീറ്റ് കുളിച്ച്.... 😤😒 ഇത്രേ ബോധം ഉള്ള ആളെന്തിനാ എണീറ്റത്... അത് പിന്നെ ഞാൻ.......... ബബബബ..... എന്നാൽ കേട്ടോ ഞാൻ മനഃപൂർവം ചെയ്തതാ..... തലയിലൂടെ പുതപ്പ് മൂടി കൊണ്ട് വരുൺ പറഞ്ഞു..... കള്ള ഹിമാർ..... എന്നും പറഞ്ഞു പുതപ്പിനുള്ളിലൂടെ പാറു നുഴഞ്ഞു കയറി..... എന്റെ ഉറക്കം കളഞ്ഞു അങ്ങനെ ഉറങ്ങണ്ട..... എന്നും പറഞ്ഞു പാറു അവന്റെ കയ്യിൽ അമർത്തി കടിച്ചു..... ആഹ് വിടെടി പട്ടി... വേദനിക്കുന്നു....

പുതപ്പിനുള്ളിലെ ഇടുങ്ങിയ സ്ഥലത്ത് കൈ കുടഞ്ഞു കൊണ്ട് വരുൺ പറഞ്ഞു... (Feel ദാറ്റ്‌ അവസ്ഥ.. ഓഹ് 🤭) പാറു പതുക്കെ കടി വിട്ട് അവനെ നോക്കി..... വരുൺ പുതപ്പെല്ലാം മാറ്റി എണീറ്റിരുന്നു കൈ നോക്കി.... പാറു കിടന്ന് ചിരിക്കാൻ തുടങ്ങി... നിന്നെ ഞാൻ എന്ന് പറഞ്ഞു വരുൺ കൈ എത്തിച്ചു ലൈറ്റ് off ആക്കി അവളെ ഇക്കിളി ഇടാൻ തുടങ്ങി... തിരിച്ചു അവളും..... അങ്ങനെ ഉരുണ്ടും ചാടിയും മറിഞ്ഞും ഒരു വിധം ആയപ്പോൾ രണ്ടാളും കളി നിർത്തി.... പാറു ചിരിച്ചു കൊണ്ട് കിടക്കയിൽ കിടന്നതും വരുൺ പിന്നാലെ ഉണ്ട് വരുന്നു..... നിങ്ങൾ എന്താ എന്റെ നെഞ്ചത്തോട്ട് വരുന്നേ... അപ്പുറത്ത് പോയി കിടക്ക്.... അവനെ തള്ളിമാറ്റി കൊണ്ട് പാറു പറഞ്ഞു... ഞാൻ വരുന്നതല്ല പോർക്കേ എന്തോ കുടുങ്ങി എന്റെ ഷർട്ടിൽ..... എത്തിപ്പിടിച്ചു ലൈറ്റ് ഓൺ ആക്കിയപ്പോൾ പാറുവിന്റെ താലി വരുണിന്റെ ഷർട്ടിന്റെ ബട്ടൻസിൽ കുടുങ്ങിയതാ.... (ഇവർക്ക് ബട്ടൻസ് ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു ) എങ്ങനെയൊക്കെയോ ഊരാൻ ഉള്ള ശ്രമത്തിലാണ് വരുൺ.... നടക്കുന്നില്ല... ഇതൊരുമാതിരി ചെയ്ത്തു ആയിപ്പോയി😵😵 കുടുങ്ങാൻ അറിയാമെങ്കിൽ നിനക്ക് എന്താടി ഊരി പോന്നാൽ..... വരുൺ താലിയോട് കിന്നാരം ചോദിക്കേണ്ട തിരക്കിലാ.... അവര് രണ്ടാളും ലബ്ബാ..... പാറു കുസൃതിയോടെ പറഞ്ഞു.....

ഇവിടെ ഒരുത്തിയെ കെട്ടിയിട്ട് ഇതുവരെ അത് വായിൽ നിന്ന് കേട്ടിട്ടില്ല.. എന്നിട്ടാ ഇനി ഇത്‌.... ഒരു ഫർത്താവിന്റെ രോദനം.... പാറു സ്വപ്നം കാണുന്ന തിരക്കിലാ...... ബട്ടൻസ് weds താലി ❤️...... ആഹാ അന്തസ്സ്.... താലിയും ബട്ടൻസും കൈ പിടിച്ചു വരുന്നു പൂമാല ഒക്കെ ഇട്ട്.... വരുണും പാറുവും വല്യേട്ടനും പൊന്നുവും അച്ഛനും അമ്മയും വാവയും ആതുവുമെല്ലാം പൂക്കൾ എറിയുന്നു.... ഹൈവ സൂപ്പർ..... പാറു കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..... ന്താടി.... മനുഷ്യൻ ഇവിടെ കഷ്ടപ്പെട്ട് ഇത്‌ അഴിക്കാൻ നോക്കുമ്പോൾ അവളുടെ ഒരു.... അതിനാണോ ഇത്രേ പണി.. ഇപ്പോൾ ശെരിയാക്കി തരാം എന്ന് പറഞ്ഞു പാറു ബട്ടൻസ് വലിച്ചു പൊട്ടിച്ചു...... ഇപ്പോൾ ശെരിയായില്ലേ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.... നിനക്ക് ബട്ടൻസിൽ ആരെങ്കിലും കൈ വിഷം തന്നോ... ഭാഗ്യം താലി വലിച്ചു പൊട്ടിക്കാഞ്ഞത്...... വരുൺ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.... പാറു മിണ്ടാതെ തിരിഞ്ഞു കിടന്നു..... രാവിലെ ഇതും കൂട്ടി 2 ഷർട്ടിന്റെയും ബട്ടൻസ് തുന്നി വച്ചോളോണ്ടു.... അവളുടെ ചെവിക്കരികിൽ ചുണ്ട് ചേർത്ത് വരുൺ പറഞ്ഞു...

സൗകര്യം ഇല്ലാ.... അവന്റെ മുഖം തട്ടി മാറ്റി ചെവിയിൽ കൈ വച്ചു കൊണ്ട് പാറു പിറുപിറുത്തു... ആ കിടന്നു പെണ്ണ് പിണങ്ങി കിടന്നു.... വരുൺ മൂളി കൊണ്ട് ഉറക്കത്തിലേക്ക് വീണു.. (റൊമാൻസ് ഉണ്ടാവും എന്ന് പ്രേതീക്ഷിച്ചവരോട്... ഈ പുലർച്ചെ ഉറക്കം അല്ലാതെ റൊമാൻസ് ഒന്നും വരില്ല മക്കളേയ് 😌😌😌..എഴുതുന്ന എനിക്ക് ഉറക്കം വന്നിട്ട് വയ്യ... അപ്പോഴാ ഉറങ്ങുന്ന അവർക്ക് ) ********💕 കൊക്കക്കോക്കോ... 🐓🐓🐓🐓 പാറു എണീറ്റ് ഒന്നൂടി പല്ല് തേച്ചു താഴേക്ക് പോയി.... പോവുമ്പോൾ വരുണിനിട്ടു ഒന്ന് കൊടുക്കാനും മറന്നില്ല..... നേരത്തെ കുളിച്ചതല്ലേ.... അതോണ്ട് മുടിയുടെ തലപ്പ് മാത്രം നനച്ചു.... ട്രോളാൻ വല്യേട്ടൻ ഉള്ളത് കൊണ്ട് പേടി ഉണ്ടേ 🤭🤭🤭 ഇവരിതെവിടെ പോയി..... വല്യേട്ടനെയും അച്ഛനെയും ഹാളിൽ കാണാത്തത് കൊണ്ട് പാറു അടുക്കളയിലേക്ക് പോയി.... അമ്മാ...... അച്ഛനും വല്യേട്ടനും എവിടെയാ.. കാണുന്നില്ലല്ലോ...... ആ ഉമ്മറത്തെങ്ങാനും ഉണ്ടാവും.. നീ ഈ ചായ കൊണ്ടു കൊടുത്തേ... ഞാൻ കറിക്കുള്ളത് അരിയട്ടെ..... ഞാൻ അരിയാം അമ്മേ... കത്തി കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... അയ്യോ വേണ്ട... നീ ഇത്‌ കൊണ്ട് പോയി കൊടുത്താൽ മതി.... വീണാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.... ഓഓഓ.... പാറു രണ്ട് കയ്യിലും ഓരോ ക്ലാസും എടുത്ത് നടന്നു....

അമ്മക്ക് വരെ മനസിലായി നിനക്ക് പണി ഒന്നും അറിയില്ല എന്ന്.... അടുക്കളയിൽ നിന്ന് ഇറങ്ങുന്ന പാറുവിനെ നോക്കിക്കൊണ്ട് പൊന്നു പറഞ്ഞു... ചേച്ചി നിങ്ങളും....... ഇതിനൊക്കെ ആ വല്യേട്ടനെ പറഞ്ഞാൽ മതിയല്ലോ... എന്നും പറഞ്ഞു പാറു ഉമ്മറത്തേക്ക് നടന്നു.... ******💞 എടാ ഒരു പേപ്പർ താടാ.. ഞാൻ എത്രെ നേരമായി ചോദിക്കുന്നു.... പത്രം വായിക്കുന്ന വല്യേട്ടനെ നോക്കി കൊണ്ട് അച്ഛൻ ചോദിച്ചു.... ഈ അച്ഛൻ.. ഞാൻ വായിച്ചിട്ട് തരാം എന്ന് പറഞ്ഞില്ലേ.... ഓഹ്.... എടാ അതിനു നീ എല്ലാം കൂടി അല്ലല്ലോ വായിക്കുന്നേ... ഒരു പേജ് അല്ലെ ഞാൻ ചോദിച്ചിട്ടുള്ളു... വായിച്ച പേജ് എങ്കിലും താടാ... വല്യേട്ടനെ തോണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു... ഇനി ഞാൻ തീരേം തരില്ല.. തോണ്ടി തോണ്ടി എന്റെ ശ്രദ്ധ തെറ്റിച്ചില്ലേ.... പത്രം മാറ്റി പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു... ഞാൻ ആണോ അച്ഛൻ അതോ നീയാണോ... അത് അച്ഛൻ തന്നെയാ... 10, 50 വയസൊന്നും എനിക്കായില്ലല്ലോ.... ഇളിച്ചു കൊണ്ട് അരുൺ പറഞ്ഞു.... അച്ഛനും മകനും ഉള്ള വാക്ക് തർക്കത്തിനിടെ മകൻ തലക്കടിയേറ്റു മരിച്ചു.... അച്ഛൻ ഇടം കണ്ണിട്ട് അരുണിനെയും പേപ്പറിലേക്കും നോക്കി കൊണ്ട് വായിച്ചു...

അച്ഛന്റെ നിരന്തര ശല്യം കാരണം psycho ആയി മകൻ.... പേപ്പർ വായിക്കുന്ന വ്യാജേന അരുണും അച്ഛനിട്ടു താങ്ങി.... ഇവനിതുവരെ സൈക്കോയിൽ നിന്ന് ഇറങ്ങിയില്ലേ.. ദൈവമേ എന്റെ വീണ..... അച്ഛൻ അരുണിനെ ഒന്ന് ചൂഴ്ന്ന് നോക്കി... അപ്പോഴാണ് പാറുവിന്റെ ചായയുമായുള്ള എൻട്രി.... അച്ഛാ... ചായ..... ഉറക്കെ വിളിച്ചു കൊണ്ട് പാറു ഉമ്മറത്തേക്ക് വന്നു.... ആ മോളെ... എന്നും പറഞ്ഞു അച്ഛൻ പാറുവിന്റെ കയ്യിൽ നിന്നും 2 ചായയും വാങ്ങി.... അത്... വല്യേട്ടനാ ഒന്ന്... പാറു അച്ഛനെ നോക്കി പറഞ്ഞു... ഞാൻ കൊടുത്തോളം.. നീ പൊക്കോ.... മ്മ്മ്..... പാറു അകത്തേക്ക് പോയി.... അച്ഛാ ചായ തന്നെ..... കൈ നീട്ടിക്കൊണ്ട് പത്രത്തിൽ നിന്നും കണ്ണെടുക്കാതെ അരുൺ ചോദിച്ചു.... നിനക്ക് ഞാൻ ചാരായം തരാമെടാ എന്ന് മനസ്സിൽ പറഞ്ഞു അച്ഛൻ ചായ മൊത്തം കുടിച്ചു ഗ്ലാസ്‌ വരുണിന്റെ കയ്യിൽ വച്ചു കൊടുത്തു.... ചായ ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു എത്രെ വലിച്ചിട്ടും ചായ കിട്ടാത്തത് കൊണ്ട് അരുൺ ഗ്ലാസ്സിലേക്ക് നോക്കി..... ചായ എവിടെ.... തിരിച്ചും മറിച്ചും ഗ്ലാസ്‌ നോക്കിക്കൊണ്ട് അരുൺ സ്വയം പറഞ്ഞു.... പിന്നെ എന്തോ ഓർത്തു കൊണ്ട് അച്ഛനെ നോക്കിയപ്പോൾ..... ഒരു പേജ് നിനക്ക് എനിക്ക് തരാൻ വയ്യ ലെ എന്നും പറഞ്ഞു.. ലാസ്റ്റ് ഉള്ള ചായ കൂടി അച്ഛൻ വായിലേക്ക് കമിഴ്ത്തി.....

ന്റെ ചായ.... ആ നിന്റെ ചായ എന്റെ വയറ്റിൽ.... വയറിൽ തടവി കൊണ്ട് അച്ഛൻ പറഞ്ഞു.... ദുഷ്ടാ... 2 ഗ്ലാസ്‌ ചായ കുടിച് ഞെളിഞ്ഞിരിക്കുന്നോ.... കസേരയിൽ നിന്നും ചാടി എണീറ്റ് കൊണ്ട് വല്യേട്ടൻ ചോദിച്ചു..... ആ ഗ്ലാസ്‌ എടുത്ത് എന്റെ ഒപ്പം വാ...... ഞാൻ ഒന്നിന് പോവാ.... നല്ല ചായ ഞാൻ തരാം... (തെറ്റിദ്ധരിക്കല്ലേ... ഞാൻ തമാശക്ക് എഴുതുന്നതാ... അതിന്റെ രീതിക്ക് കണ്ടാൽ മതി ) എണീറ്റ് കൊണ്ട് അച്ഛൻ പറഞ്ഞു.... അത് നിങ്ങളങ് കുടിച്ചാൽ മതി..... എന്നും പറഞ്ഞു ദേഷ്യവും ഗൗരവവും വേറെന്തൊക്കെയോ ഭാവവും ഒക്കെ ആയി വല്യേട്ടൻ ഓടി വന്നു.... Dr ബെഞ്ചമിൻ ലൂയിസ് ആണോ, സൈമൺ മാഞ്ഞൂരാൻ ആണോ അതോ ഫോറൻസികിലെ dr ആണോ...... ഒരു നിമിഷം അച്ഛന്റെ മനസ്സിൽ ഇവരൊക്കെ മിന്നി മറഞ്ഞു..... അയ്യോ എന്നേ കൊല്ലാൻ വരുന്നേ......... എന്നും പറഞ്ഞു അച്ഛൻ ഹാളിലേക്ക് ഓടി.... ഹാളിലേക്ക് കേറിയതും വല്യേട്ടൻ അച്ഛനെ പിടിക്കാൻ നോക്കി.. പിടുത്തം കിട്ടിയതോ കാലിൽ..... ചായ കള്ളാ..... വിളിക്കേണ്ട താമസം രണ്ടാളും മലർന്നടിച്ചു വീണു...... വിടെടാ എന്നേ.....

കാലു കുടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു.... കുടഞ്ഞതിൽ ഒരു ചവിട്ട് വല്യേട്ടന്റെ മുഖത്തിനിട്ടു കിട്ടി..... നിങ്ങൾ എന്നേ ചവിട്ടും അല്ലെ..... കാലിലെ പിടിവിട്ട് വല്യേട്ടൻ അച്ഛന്റെ അടുത്തേക്ക് നീങ്ങി വന്നു.... ആ ഗ്യാപ്പിൽ അച്ഛൻ മലർന്നു കിടന്നു എണീക്കാൻ നോക്കി..... അതിനു മുന്നേ വല്യേട്ടൻ അച്ഛന്റെ മുണ്ടിൽ പിടുത്തം ഇട്ടു.... ഞാൻ ഇവിടെ നിന്ന് എണീറ്റാൽ നിനക്ക് നല്ലത് കിട്ടും.. വിടെടാ മുണ്ടിൽ നിന്ന് പിടി വിടെടാ... ഞാൻ നിന്റെ തന്ത ആടാ.... അച്ഛൻ വിളിച്ചുകൂവി.... (ആരും എന്താ വന്നു നോക്കാത്തെ..... ഇന്ന് ഇവിടെ ന്തേലുമൊക്കെ നടക്കും 🙊🙊ഒന്നല്ലെങ്കിൽ വല്യേട്ടൻ അച്ഛന്റെ മുണ്ടൂരും അല്ലേൽ അച്ഛൻ വല്യേട്ടന്റെ എല്ലൂരും.... *ലെ നിലാവ് ) നാറ്റിക്കും... പട്ടച്ചാരായം ഒഴിച്ചു നിങ്ങളെ ഞാൻ നാറ്റിക്കും.... മുണ്ടിൽ പിടി മുറുക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... പട്ടചാരായം അല്ലേടാ.... ഒന്നിന് പോവാനാ... അച്ഛൻ ഞെളിപിരി കൊണ്ടു.... ന്തായാലും മുണ്ടില്ലാതെ നിങ്ങൾ ഇതിലൂടെ ഓടുന്നത് ഞാൻ എന്റെ ഈ രണ്ട് കണ്ണുകൾ കൊണ്ട് കാണും..... ബുഹഹഹഹഹ...... വീണേ... മോളെ പൊന്നു ..... ആതു.... പാറു.... വരൂണെ.... ഓടിവാടാ..... എന്നേ കൊല്ലാൻ നോക്കുന്നെടാ..... ഇവന്റെ മേത്തു നാഗവല്ലൻ കേറിയെടാ മക്കളെ..... അച്ഛനെ രക്ഷിക്കെടാ.... അച്ഛൻ ജീവന് വേണ്ടി യാചിക്കുകയാണ് സൂർത്തുക്കളെ യാചിക്കുകയാണ്...... അയ്യോ..... പ്ധും...... പ്പുട്ടിന്റെ അച്ചും എടുത്ത് ഓടി വന്ന അമ്മ കാണുന്നത് അച്ഛന്റേം മകന്റേം അടിപൊളി കിടപ്പ്.... പുട്ടും കുറ്റി അതാ നിലത്തു 🤣🤣🤣🤣...

എടിയേ നോക്കി നിൽക്കാതെ ഈ രാക്ഷസന്റെ അടുത്ത് നിന്ന് എന്നേ രക്ഷിക്കെടി.... തലക്ക് മുകളിൽ നിൽക്കുന്ന വീണാമ്മയെ വിളിച്ചു കൊണ്ട് അച്ഛൻ നിലവിളിച്ചു..... ആരാടോ രാക്ഷസൻ എന്ന് പറഞ്ഞു വല്യേട്ടൻ അച്ഛന്റെ വയറ്റിൽ ആഞ്ഞു കടിച്ചു.... ഹിയ്യോ...... 😵😵😵😵 ഇതും കണ്ട് കൊണ്ടാണ് പൊന്നുവും പാറുവും അടുക്കളയിൽ നിന്നും വന്നത്.... പിടിച്ചു മാറ്റ് മക്കളെ..... ങ്ങീ ങ്ങീ 😭😭😭😭 പാറു വേഗം മേലേക്ക് ഓടി.... മേലെ ആരാ.. ഇവനെ പിടിച്ചു മാറ്റ്.... പാറുവിനെ നോക്കിക്കൊണ്ട് അച്ഛൻ വിളിച്ചു പറഞ്ഞു..... പെട്ടെന്ന് എന്തോ ബോധം വന്നു അമ്മ പുട്ടും കുറ്റി എടുത്ത് വല്യേട്ടന്റെ നടുമ്പുറം നോക്കി ഒന്ന് കൊടുത്തു.... അമ്മേ എന്നും വിളിച്ചു വല്യേട്ടൻ ചാടി എണീറ്റു... അമ്മ തന്നെയാ... മാറി നിക്കേടാ അങ്ങോട്ട്... പുട്ടും കുറ്റി കൊണ്ട് ഒന്നൂടി ഓങ്ങി കൊണ്ട് അമ്മ പറഞ്ഞു... (പോരാളി ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി താ വരുവാ ❣️) വല്യേട്ടൻ സോഫയിൽ പോയി ഇരുന്നു... അച്ഛൻ മുണ്ടും പെറുക്കി കൊണ്ട് ബാത്‌റൂമിലേക്ക് ഓടി.... അപ്പോഴാണ് വരുണിന്റെ ഓടി വരവ് വിത്ത്‌ പാറു കുട്ടി..... അച്ഛൻ എവിടെ...

നാലുപുറം നോക്കി കൊണ്ട് പരിഭ്രമത്തോടെ വരുൺ ചോദിച്ചു.... അങ്ങേര് പോയി.... (അമ്മ) എങ്ങോട്ട്... വരുൺ ഇളിഞ്ഞു കൊണ്ട് ചോദിച്ചു.... ബാത്‌റൂമിലേക്ക് ആടാ.... (അമ്മ ) അപ്പോഴേക്കും ബാത്രൂം തുറന്ന് കൊണ്ട് അച്ഛൻ വന്നു... മുടിയൊക്കെ ഒരു യുദ്ധം കഴിഞ്ഞ പോലെ ഉണ്ട്... അല്ല യുദ്ധം തന്നെ ആയിരുന്നല്ലോ..... അച്ഛൻ സോഫയുടെ മറ്റേ തറ്റത്തു ചെന്നിരുന്നു.. . ഒപ്പം വയറും തടവുന്നുണ്ട്... ന്താ വയറിളക്കം ആണോ... വരുൺ സംശയത്തോടെ ചോദിച്ചു.... അല്ലേടാ നിന്റെ അമ്മൂമ്മടെ രണ്ടാം കെട്ട്.... ദേ ഇരിക്കുന്നു നിന്റെ ചേട്ടൻ... ഇവൻ കടിച്ചതാ... നിവർന്നിരുന്നു കൊണ്ട് അച്ഛൻ പറഞ്ഞു.... ന്തിനായിരുന്നു തല്ല്..... (പൊന്നു) തല്ലൊ.. ഇതിനെ ഒക്കെ യുദ്ധം എന്നാ വിളിക്കേണ്ടത്.. ഓഹ്.... (അമ്മ) സൈനികർ എല്ലാവരെയും രക്ഷിക്കാൻ ആണ് യുദ്ധം ചെയ്യുന്നതെങ്കിൽ ഞങ്ങൾ ചായക്ക് വേണ്ടിയുള്ള യുദ്ധം ആയിരുന്നു..... വല്യേട്ടനെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.... രണ്ടാളുടേം കണ്ണ് തമ്മിൽ ഇടഞ്ഞപ്പോൾ അതെ സ്പോട്ടിൽ രണ്ടാളും ചിറി കോട്ടി തിരിഞ്ഞിരുന്നു.... ഹും..... എന്നാലും നീ എന്നേ കടിച്ചില്ലേ.... അച്ഛൻ അതെ ഇരുപ്പിൽ താടിക്കും കൈ കൊടുത്തിരുന്നു കൊണ്ട് ചോദിച്ചു... അച്ഛൻ മുഖത്ത് ചവിട്ടിയിട്ടല്ലേ.... വല്യേട്ടൻ സെയിം ഇരുപ്പിൽ പറഞ്ഞു.....

അത് നീയെന്റെ കാലു പിടിച്ചു വലിച്ചിട്ടല്ലേ... ഇങ്ങള് ഇന്റെ ചായ കുടിച്ചത് കൊണ്ടല്ലേ... എനിക്ക് നീ പേപ്പറിന്റെ പേജ് തരാഞ്ഞിട്ടല്ലേ... വായിച്ചിട്ട് തരാമെന്ന് ഞാൻ പറഞ്ഞതല്ലേ... വായിച്ച ഭാഗം അല്ലെ ചോദിച്ചത്.... അങ്ങനെ തന്നാൽ അതിന്റെ ബാക്കി...... ആ മതി മതി.. രണ്ടാളും എണീറ്റ് പോയെ.... ഞങ്ങൾക്ക് എല്ലാവർക്കും ഇപ്പോൾ കാര്യം പിടികിട്ടി.... വല്യേട്ടൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അമ്മ ഇടയിൽ കേറി പറഞ്ഞു.... അങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോയി.... *******💕 ഡൈനിങ്ങ് ഹാൾ........ എല്ലാവരും ഫുഡ്‌ കഴിക്കാനായി ചുറ്റും ഇരുന്നു.... പാറു ആണ് പുട്ട് എടുത്ത് കൊടുക്കുന്നത്..... മോളെ രണ്ടാൾക്കും നല്ലോണം ഇട്ടു കൊടുക്ക്.. രാവിലെ തന്നെ നല്ല അധ്വാനം ആയിരുന്നില്ലേ രണ്ട് പേരും..... പുച്ഛിച്ചു കൊണ്ട് അമ്മ പറഞ്ഞു... എവിടെ രണ്ടും ഒരു കൂസലും ഇല്ലാതെ വെട്ടി വിഴുങ്ങുന്നുണ്ട്.... കഷ്ടം..... വീണാമ്മ പിറുപിറുത്തു...... നീ എന്തിനാടി ഇങ്ങനെ പിറുപിറുക്കുന്നെ... തിന്നലിനു വിരാമം ഇട്ട് കൊണ്ട് അച്ഛൻ ചോദിച്ചു.... നിങ്ങൾക്ക് എന്തിന്റെ കേടാണ് ഈ വയസാം കാലത്ത്... 5, 6 കൊല്ലം കഴിഞ്ഞാൽ 50 വയസ് ആവും..... (അമ്മ ) 5, 6 കൊല്ലം കഴിഞ്ഞിട്ടല്ലേ 50 ആവു.. അതിനിപ്പോ തന്നെ നീ എന്തിനാ ടെൻഷൻ ആവുന്നേ..... ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.....

മക്കളും, മരുമക്കളും ഉണ്ടെന്ന് വല്ല വിചാരവും ഉണ്ടോ നിങ്ങൾക്ക്.. അതിനെങ്ങനെയാ പോത്ത് പോലെ വളർന്ന ഒന്നല്ലേ ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നെ..... (അമ്മ ) അമ്മ ഒന്ന് മിണ്ടാതെ ഇരുന്ന് കഴിച്ചേ... അച്ഛനും ഏട്ടനും ഇങ്ങനെ ആവുന്നത് തന്നെയാ എനിക്കിഷ്ടം.. എനിക്കെന്നല്ല ഇവിടെ എല്ലാവർക്കും (വരുൺ) അങ്ങനെ പറഞ്ഞു കൊടുക്കെടാ.. അല്ല പിന്നെ... ഇങ്ങനെ ഒക്കെ തന്നെയാ വേണ്ടത്.. അല്ലാതെ നിന്റെ തന്തയെ പോലെ... ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.... ആ ഇനി അമ്മയും അച്ഛനും ആയോ.... ഒന്ന് നിർത്തിക്കെ.. മനുഷ്യൻ ഇവിടെ പുട്ട് തിന്നോട്ടെ... പുട്ടും കഷ്ണം എടുത്ത് കുഴച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു...... *******💕 പാറുവും വാവയും കൂടി ടിവി കാണുകയായിരുന്നു..... ഒപ്പം വാവ എന്തോ എഴുതി പഠിക്കുന്നുമുണ്ട്.... ഇടക്കെപ്പോഴോ പാറു ടിവിയിൽ നിന്നും ശ്രദ്ധ വിട്ട് പാറു വാവയുടെ ബുക്കിലേക്ക് നോട്ടം മാറ്റിയപ്പോൾ മുപ്പത്തി ഇരുന്ന് ഫ്ളയിം നോക്കുവാ ബുക്കിന്റെ ലാസ്റ്റ് പേജിൽ ഇരുന്ന്.... വസിഷ്ട ❤️ കേശവ് പാറു ഇടം കണ്ണിട്ട് ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു.... വെട്ടി വെട്ടി ആകെ ഇനി ഉള്ളത് e യും L മ് ആണ്.... ഈശ്വരാ ലബ് ആവണേ... വാവ കട്ട പ്രാർഥനയിൽ ആണ്.... എന്നിട്ട് പാറുവിനെ നോക്കി.. പാറു വേഗം ശ്രദ്ധ മാറ്റി ടിവിയിലേക്ക് നോക്കി... വാവയുടെ ശ്രദ്ധ ബുക്കിലേക്ക് ആയതും പാറു അവളുടെ ജോലി തുടർന്നു... അതന്നെ ഒളിഞ്ഞു നോട്ടം... ഹൈവ ലബ്..... വാവ ചിരിച്ചു കൊണ്ട് കൈ കൊട്ടി...

(വായനക്കാരോട്.. ഇനി നിങ്ങൾ വാവയുടെയും കേശുവിന്റെയും ഫ്ളയിം നോക്കിയിട്ട് L കിട്ടിയില്ലെങ്കിൽ ഇന്നേ പൊങ്കാല ഇടരുത്... ഞാൻ പ്യാവം ) ന്താ വാവേ.... പാറു ഒന്നും അറിയാത്ത പോലെ ചോദിച്ചു... അത് എഴുതി കഴിഞ്ഞ സന്തോഷത്തിൽ പറഞ്ഞതാ... പേജ് മറിച്ചു കൊണ്ട് വെപ്രാളപ്പെട്ട് കൊണ്ട് വാവ പറഞ്ഞു.... ഓ..... അത് ശെരി..... ചിരി കടിച്ചമർത്തി കൊണ്ട് പാറു പറഞ്ഞു.... *******💕 അച്ഛാ...... വല്യേട്ടനും അച്ഛനും ഇരിക്കുന്നിടത്തേക്ക് ചെന്നു കൊണ്ട് വരുൺ വിളിച്ചു.... ന്താടാ..... വരുണിനെ നോക്കി കൊണ്ട് അച്ഛൻ ചോദിച്ചു.... അച്ഛാ പാറുവിന്റെ കോളേജിൽ നിന്ന് ടൂർ പോവുന്നുണ്ട് കോമേഴ്‌സ് ഡിപ്പാർട്മെന്റ് മാത്രം.... അവരുടെ ക്ലാസ്സ്‌ ചാർജ് എനിക്കാണല്ലോ എന്താ ചെയ്യേണ്ടത്..... ടൂറൊ അതൊന്നും പോണ്ട ഇപ്പോഴത്തെ കാലം അല്ലെ ഒന്നും പറയാൻ പറ്റില്ല..... വല്യേട്ടൻ ഇടം കോൽ ഇട്ടു... ഏയ്.. നീ മിണ്ടാതെ ഇരിക്ക്.. മോളെന്താ പറഞ്ഞെ.. അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ എതിര് നിൽക്കണ്ട.... അവളൊന്നും പറഞ്ഞില്ല ഞാൻ അച്ഛനോട് ചോദിക്കട്ടെ എന്ന് കരുതി.... ആ അവൾ പൊക്കോട്ടെ.... ബെസ്റ്റ്..... കൊളമാക്കാൻ പോയ ഞാൻ കൊളമായി എന്ന് പറഞ്ഞാൽ മതിയല്ലോ... വല്യേട്ടൻ പിറുപിറുത്തു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story