നിന്നിലലിയാൻ: ഭാഗം 59

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു നീ ഒന്ന് വന്നേ... ടീവി കാണുന്ന പാറുവിനെ വിളിച്ചു കൊണ്ട് വരുൺ സ്റ്റെയർ കയറി....... ഓഹ് ടീവി കാണാനും സമ്മതിക്കില്ല എന്ന് വച്ചാൽ.... റിമോട്ട് വാവക്ക് കൊടുത്തു കൊണ്ട് പാറു വരുണിന്റെ പിന്നാലെ പോയി..... നിനക്ക് ടൂറിനു പോണോ... റൂമിൽ എത്തിയതും തുള്ളിച്ചാടി വരുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... പിന്നെ പോവാതെ.... ആർക്കാ ടൂർ പോവാൻ ഇന്റെരെസ്റ് ഇല്ലാത്തെ ദാസാ.... എന്നാലേയ്...... ഷെൽഫിൽ ഇരിക്കുന്ന ഷർറ്റിന്റേം ഈ ഷർട്ടിൻറേം ബട്ടൻസ് തുന്ന്... എന്നാൽ വിടാം..... ഓഓഓ... എന്നും പറഞ്ഞു വരുണിന്റെ കയ്യിലെ ഷർട്ട് വാങ്ങി തപ്പിത്തടഞ്ഞു കിട്ടിയ സൂചിയും എടുത്ത് തുന്നാൻ തുടങ്ങി..... ഫോൺ വന്നപ്പോൾ വരുൺ ഫോണും എടുത്ത് താഴേക്ക് പോയി.... വിക്രമൻ സാർ ആണ്... നീ ടൂറിനു ഉണ്ടോ എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതാ.... കുറച്ചു നേരത്തെ ഫോൺ വിളിക്ക് ശേഷം പാറുവിന്റെ അടുത്ത് ബെഡിൽ ഇരുന്നു കൊണ്ട് വരുൺ പറഞ്ഞു..... പാറു ഒന്നും മിണ്ടിയില്ല.. തുന്നലോട് തുന്നൽ.... മുഖം കൊട്ടക്ക് വീർപ്പിച്ചു വച്ചിട്ടുണ്ട്.... ന്താടി...... മിണ്ടാത്തെ...

പാറുവിന്റെ അടുത്തുനിന്ന് മറുപടി ഇല്ലാത്തത് കൊണ്ട് വരുൺ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു...... കുട്ടി മിണ്ടുന്നില്ല..... ഇത്‌ തുന്നാൻ പറഞ്ഞതിനാണോ... ഇങ്ങോട്ട് നോക്കിക്കേ..... അവളുടെ മുഖം വരുണിന്റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരുൺ ചോദിച്ചു.... വിട്ടേ..... വരുണിന്റെ കൈ തട്ടി മാറ്റി കണ്ണിൽ നിന്നും വരുന്ന കണ്ണീരിനെ തുടച്ചു കൊണ്ട് പാറു പറഞ്ഞു..... കരയാൻ മാത്രം എന്താ ഉണ്ടായത് പാറുക്കുട്ട്യേ.... ഇത്തിരി പരിഭ്രമത്തോടെ വരുൺ ചോദിച്ചു.... ഇതെന്താ.... വരുൺ പറഞ്ഞത് കേട്ടതും കരഞ്ഞു കൊണ്ട് പാറു സിഗരെറ്റ് കാണിച്ചു കൊണ്ട് ചോദിച്ചു.... വരുൺ വല്ലാതെ ആയി ഒരൊറ്റ നിമിഷം കൊണ്ട്.... പാറു അത് പിന്നെ ഞാൻ........ ഒന്നും പറയണ്ട.... എനിക്ക് ഒന്നും കേൾക്കുകയും വേണ്ട....... കയ്യിലെ ഷർട്ട് ബെഡിൽ ഇട്ട് കൊണ്ട് പാറു പറഞ്ഞു.... എടി മോളെ ഞാൻ ഒന്ന് പറയട്ടെ....

പോവാൻ നിന്ന പാറുവിനെ തടഞ്ഞു നിർത്തി കൊണ്ട് വരുൺ പറഞ്ഞു.... എനിക്കൊന്നും കേൾക്കണ്ട എന്ന് പറഞ്ഞില്ലേ... കേട്ടെ പറ്റു... പാറുവിനെ വലിച്ചു ബെഡിലേക്ക് ഇട്ട് വരുൺ ഡോർ ലോക്ക് ചെയ്തു.... ഷർട്ട് എടുക്കാൻ ഷെൽഫ് തുറന്നത് നന്നായി അതുകൊണ്ട് ചിലതൊക്കെ അറിയാൻ പറ്റി.... പാറു കരഞ്ഞു കൊണ്ട് പറഞ്ഞു.... ഞാൻ ഒന്ന് പറഞ്ഞോട്ടെ.. അത് എന്നോ ഉള്ളതാ പാറു.. ഞാൻ ലാസ്റ്റ് വലിച്ചത് അന്ന് നിന്നെ തല്ലിയപ്പോഴാ..... പാറുവിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് പറഞ്ഞു.... അപ്പൊ വലിക്കാറുണ്ട് അല്ലെ.... ഞാൻ അന്നാ ലാസ്റ്റ് വലിച്ചത്.. അത് അപ്പോഴത്തെ ടെൻഷനിൽ..... ന്ത് ടെൻഷൻ.... എനിക്കും ഉണ്ട് ടെൻഷൻ ഞാനും വലിച്ചു നോക്കട്ടെ ടെൻഷൻ മാറുമോ എന്ന് നോക്കട്ടെ... വരുണിനെ തട്ടി മാറ്റി നിലത്തു കിടക്കുന്ന സിഗ്ഗറെറ്റ് പാക്കറ്റ് എടുത്ത് കൊണ്ട് പാറു പറഞ്ഞു.... പാറു കളിക്കല്ലേ തന്നെ..... പാറുവിന്റെ കയ്യിൽ നിന്നും വാങ്ങാൻ ശ്രമിച്ചു കൊണ്ട് വരുൺ പറഞ്ഞു....

ഞാൻ തരില്ല... വരുണിന്റെ കൈ തട്ടി മാറ്റി പാറു ജഗ്ഗ് എടുത്ത് കയ്യിലെ പാക്കറ്റിൽ വെള്ളം ഒഴിച്ചു..... ഇനി വലിക്കുമോ.... നിലത്തിട്ട് പാക്കറ്റ് ചവിട്ടി കൊണ്ട് പാറു ചോദിച്ചു...... ഇല്ലാ എന്നും പറഞ്ഞു വരുൺ അവളെ കെട്ടിപിടിച്ചു..... വിട്ടേ.... ഇങ്ങളുടെ കൊഞ്ചലിനു നിക്കലല്ലേ എനിക്ക് പണി.... പാറു വരുണിനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു.... ഇനി ചെയ്യില്ല... സോറി..... ചെവിയിൽ രണ്ട് കയ്യും പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നതും വരുൺ അവളെ വലിച്ചു മുറുകെ കെട്ടിപ്പിടിച്ചു തലയിൽ ഉമ്മ വച്ചു.... പാറുവിന്റെ പല്ല് വരുണിന്റെ നെഞ്ചിൽ പതിഞ്ഞു.... ആ ചെറു നോവിലും വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... 💕 *********💕

റൊമാൻസ് കഴിഞ്ഞെങ്കിൽ ഒന്ന് പുറത്തേക്ക് വന്നു എന്നേ രക്ഷിക്കെടാ..... വരുണിന്റെ റൂമിന്റെ ജനലിൽ പിടിച്ചു നോക്കി കൊണ്ട് വല്യേട്ടൻ വിളിച്ചു പറഞ്ഞു..... പാറുവും വരുണും ഞെട്ടി തിരിഞ്ഞു കൊണ്ട് ജനലിലേക്ക് നോക്കി..... തലയും 2 കയ്യും മാത്രം കാണാനുണ്ട്.... വരുണിന്റെ പിടി വിടുവിച്ചു കൊണ്ട് പാറു വേഗം ജനലിന്റെ അടുത്തേക്ക് ചെന്നു... ന്തുപറ്റി വല്യേട്ടാ...... ജനലിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു... ആ കുട്ടിപ്പിശാശ് കാരണാ ഞാൻ ഇവിടെ എത്തിയെ... താഴേ അവൾ കത്തിയും പിടിച്ചു നിൽക്കുന്നുണ്ട്... എന്നേ ഒന്ന് രക്ഷിക്കെടാ..... ചിറി ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... വരുൺ ഓടി ബാൽക്കണിയിലേക്കുള്ള ഡോർ തുറന്ന് കൈവരിയിൽ കൂടി നടന്നു ഏട്ടനെ പിടിച്ചു കയറ്റി..... വാടി ധൈര്യം ഉണ്ടെങ്കിൽ വാടി... നിനക്കെന്നാ... എന്നാ.... എന്നാടി..... കയറുന്നതിനിടയിൽ താഴെ നിൽക്കുന്ന വാവയെ നോക്കി കൊഞ്ഞനം കുത്തി പറയാനും വല്യേട്ടൻ മറന്നില്ല......

അപ്പോഴേക്കും പാറു വെള്ളം വല്യേട്ടനു കൊടുത്തു..... ലവൾ ഇല്ലേ നമ്മുടെ പെങ്ങൾ അവളാളു ശെരിയല്ല.... അവൾ ഇപ്പോൾ തന്നെ നമുക്കുള്ള അളിയനെ കണ്ടെത്തി... പഠിക്കല്ലേ എന്ന് വിചാരിച്ചു ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ ഓൾ ഓൾടെo കേശുവിന്റേം ഫ്ളയിം നോക്കുന്നു..... നമ്മടെ പ്രായത്തിൽ നമ്മൾ ഇങ്ങനെ ചെയ്തോ വരുണെ.....അത് ചോദിച്ചതിനാ അവൾ 😪😪 വെള്ളം കുടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... വന്നെടാ ഞാൻ.... വാവ കത്തിയും പിടിച്ചു ബാൽക്കണിയിലേക്ക് വന്നു.... നിനക്ക് തല്ലാൻ തോന്നുന്നുണ്ടോ... തല്ലേഡി... ഒന്ന് തല്ലി നോക്കെടി വരുണിനെ പിടിച്ചു മുന്നിലേക്ക് നിർത്തി തല മാത്രം കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... നീ പോടാ മരതലയ...... കണ്ടോ.. ഒരു ബഹുമാനം ഉണ്ടോ എന്ന് നോക്കിയേ.... അതെ നിൽപ്പ് തുടർന്ന് കൊണ്ട് വല്യേട്ടൻ ചോദിച്ചു..... മുത്ത് വന്നേ.. ഇങ്ങനെ വിളിക്കാൻ പാടുണ്ടോ... വാവടെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ ചോദിച്ചു..... പോവല്ലേ.. എനിക്ക് പേടിയാ.... വരുണിന്റെ കഴുത്തിലൂടെ കയ്യിട്ട് അവനെ പോവാൻ സമ്മതിക്കാതെ വല്ല്യേ പറഞ്ഞു...

എന്നാ പിന്നെ ഈ പണിക്ക് നിക്കരുത്.... വരുൺ വല്യേട്ടനെ നോക്കി കൊണ്ട് പറഞ്ഞു... എടാ അല്ലേൽ നമ്മടെ പെങ്ങൾ ഒന്നാം ക്ലാസ്സിൽ തന്നെ എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ.... അതും പാടി അവന്റെ കൂടെ പോയാലോ.... നമ്മൾ അവൾക്ക് കാഞ്ചിപുരം പട്ടുസാരിയും അരിമണിയോളം പൊന്നും കൊടുക്കില്ലേ.... വല്യേട്ടൻ വലിയ കാര്യത്തിൽ പറഞ്ഞു.... വാവ വന്നേ എന്നും പറഞ്ഞു പാറു അവളേം എടുത്ത് കൊണ്ട് പോയി... ഇപ്പോഴാ സമാധാനം ആയത്..... വല്യേട്ടൻ വരുണിന്റെ പിറകിൽ നിന്നും മുന്നോട്ട് വന്നു ശ്വാസം വലിച്ചു വിട്ടു.... അപ്പൊ ഇതുവരെയോ..... വരുൺ സംശയത്തോടെ പറഞ്ഞു.... ഇതുവരെ ഞാണിന്മേൽ കളി ആയിരുന്നു..... ഊരക്ക് കൈ കൊടുത്തു കൊണ്ട് വല്ല്യേട്ടൻ പറഞ്ഞു.... സ്വയം വരുത്തി വച്ചതല്ലേ..... എന്നാ ഞാൻ പോട്ടെ.. ഊര ഞെട്ടി എന്ന് തോന്നുന്നു വലിഞ്ഞു കേറിയപ്പോൾ.... പൊന്നു... സേട്ടൻ ഇതാ വരുന്നെടി...... എന്നും പറഞ്ഞു വല്യേട്ടൻ പോയി... വരുൺ എന്തോ ഓർത്തപോലെ റൂമിൽ പോയി സിഗരെറ്റ് എടുത്ത് ബാത്‌റൂമിൽ കൊണ്ടോയി ഫ്ലഷ് അടിച്ചു കളഞ്ഞു...... ********💕

താഴേക്ക് ചെന്നപ്പോൾ വല്യേട്ടൻ ഊരക്ക് തൈലവും തേച്ചു കിടക്കുന്നുണ്ട്.... പ്യാവം........ എക്സാം ഒക്കെ കഴിഞ്ഞത് കൊണ്ട് പാറു ഫ്രീ ആയി നടക്കുന്നുണ്ട്.... അപ്പോഴേക്കും പൊന്നുവും ആതുവും കൂടി പാറുവിനെ ലോക്കി..... ന്തേ.... ആതുവിന്റെ റൂമിലെ ബെഡിൽ ഇരുന്ന് കൊണ്ട് പാറു ചോദിച്ചു..... അരുണേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു.. അത് സത്യം ആണോ എന്നറിയാൻ വിളിച്ചതാ.... (പൊന്നു ) ഈശ്വര ഇനി കാലൻ വലിക്കുന്ന കാര്യം എങ്ങാനും അറിഞ്ഞോ.. എന്നാ ഞാൻ അയാളെ കൊല്ലും (ആത്മ ) എന്താ.. കാര്യം പറ..... (പാറു ) നിന്നെ വരുണെട്ടൻ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടെന്നു (ആതു ) അത് പിന്നെ ഇങ്ങോട്ട് കെട്ടിപ്പിടിച്ചതാ ഞാൻ അങ്ങോട്ടല്ല..... അതൊക്കെ പോട്ടെ. എന്തായി കാര്യങ്ങൾ... പൊന്നു ആക്രാന്തത്തോടെ ചോദിച്ചു... കാലൻ വീണു... പിന്നെ........ പിന്നെ.... പിന്നെന്താ സംഭവിച്ചേ..... (ആതു) സംഭവിക്കാൻ ഞാൻ സമ്മതിച്ചില്ല.....

ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... നശിപ്പിച്ചു.... ഞാൻ ത്രില്ലടിച്ചു വരുവായിരുന്നു (ആതു ) അല്ലേലും ആരാന്റെ പോര കത്തുന്നത് കാണാൻ നല്ല രസാ... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു.... ന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോടി.... (പൊന്നു) അത് എക്സാം ടൈമിന്റെ ഇടക്കാർന്നു... പിന്നെ ഞാൻ ഇപ്പോഴല്ലേ ഫ്രീ ആയത്.. പറയാൻ പറ്റിയില്ല.... നാണത്തോടെ പാറു പറഞ്ഞു... ഓഹ് ഓഹ്..... അവളുടെ ഒരു നാണം.... (പൊന്നു) എനിക്കിവിടെ വെള്ളം എടുത്തു തരാൻ ആരൂല്ല്യേ.... റൂമിൽ നിന്ന് വല്യേട്ടൻ വിളിച്ചു ചോദിച്ചു.... ഓഹ്.. ഈ മനുഷ്യൻ..... ബെഡിൽ നിന്നും വയറും താങ്ങി പൊന്നു എണീറ്റു.... ചേച്ചി അവിടെ ഇരുന്നോ.. ഞാൻ പോയി കൊടുത്തോളം എന്ന് പറഞ്ഞു പാറു എണീറ്റ് പോയി..... മഞ്ഞുമല മുഴുവൻ ആയി ഉരുകി തീരാറായി അല്ലെ ചേച്ചി... പൊന്നുവിനെ നോക്കി ആതു പറഞ്ഞു.... ചെറിയ കുട്ടി അല്ലെ അതൊക്കെ ശെരിയാവും.... പൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story