💖നിന്നിലലിയാൻ💖: ഭാഗം 6

ninnilaliyan

രചന: SELUNISU

കണ്ണടച്ച് പിടിച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ട് അവൾ റൂമിന്റെ ഡോർ തുറന്നതും റോസാപ്പു ഇതളുകൾ അവളുടെ തലയിലേക്ക് വീണു...... ഇതെവിടുന്നാ എന്ന പോൽ അവൾ മുകളിലേക്ക് നോക്കി... അതൊന്നും നോക്കീട്ട് കാര്യമില്ല അച്ചു..... അതൊക്കെ നിധിന്റെ പണിയാ.... നീ ഇങ് പോര് എന്നവൻ പറഞ്ഞതും അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നടുത്തു... ആഹാ... ഇത് കൊള്ളാലോ... ഫിലിമിലൊക്കെ കാണുന്ന പോലെ.....കുറച്ചു നാണം കൂടെ ഉണ്ടായിരുന്നേൽ കറക്റ്റ് നായിക...... എന്നും പറഞ്ഞു അവൻ ചിരിച്ചതും അവൾ പാൽ ടേബിളിൽ വെച്ച് അവന്റെ അടുത്തേക്ക് ചെന്നു..... കൂടുതൽ കിണിക്കല്ലേ..... ഒന്നങ് തരും.... വേഗം തായോ ദേ ഇവിടെ എന്നും പറഞ്ഞു അവൻ കവിളിൽ തൊട്ട് കാണിച്ചു.... എന്താണാവോ.... നീ തരാന്ന് പറഞ്ഞില്ലേ ഉമ്മ..... അയ്യ..... ദേ ചെക്കാ എന്റെ തനി സ്വഭാവം എടുപ്പിക്കരുത്....ഇന്നിത് മൂന്നാമത്തെ വട്ടാ..... ഏഹ് എന്ത്.... ദേ.... സാരി.... ഓഹ് ഇതുടുത്തു നടക്കുന്നവരെ സമ്മതിക്കണം.... ആ അതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ....

അതെന്താ ഞാൻ പെണ്ണാന്നുള്ള കാര്യത്തിൽ ആരവേട്ടന് സംശയം ഉണ്ടോ... ഏയ്‌ അതില്ല.... കുഞ്ഞു നാൾ തൊട്ട് കൂടെ ഉള്ളതോണ്ട് അങ്ങനൊന്നില്ല എന്നവൻ പറഞ്ഞു വാ പൊത്തി ചിരിച്ചതും അവൾ പില്ലോ എടുത്ത് അവനെ അടിക്കാൻ തുടങ്ങി... ഡീ നിർത്തെടി കുരിപ്പേ.... എന്നും പറഞ്ഞു അവൻ അവളെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് ഇരുത്തി..... അച്ചു.... മ്മ്..... നിനക്ക് അവിടെ എത്തിയപ്പോ എന്നെ മിസ്സ്‌ ചെയ്തായിരുന്നോ... പിന്നെ ഇല്ലാണ്ടിരിക്കോ...... എന്നിട്ട് എന്താ നീ പതിയെ എന്നിൽ നിന്ന് അകന്നത്....എനിക്കുള്ള വിളിയും മെസ്സേജും ഒക്കെ നീ എന്തിനാ മാറ്റിവെച്ചേ.... അത്....ആരവേട്ടാ.... ജോലി തിരക്ക് കാരണം.. സമയം കിട്ടാഞ്ഞിട്ടാ.... എന്നവൾ വിക്കി പറഞ്ഞതും അവനൊന്ന് ചിരിച്ചു..... ശിവയെ പരിചയപ്പെട്ടത് മുതൽ നീ എന്നെ മറന്നതാണെന്ന് ഞാൻ പറഞ്ഞാൽ നീ അവിശ്വസിക്കോ.... ആരവേട്ടാ... ഞാൻ..... ഒന്നും പറയണ്ട അച്ചു..... എനിക്ക് മനസ്സിലാവും.....പണ്ട് എന്ത് കാര്യമാണേലും നീ ആദ്യം വന്നു പറയാ എന്റെ അടുത്താ....

എനിക്കറിയാം ആരവേട്ടാ..... ഒന്നും മറന്നത് കൊണ്ടല്ല.... ശിവ ഒരു പ്രേത്യക ടൈപ് ആണ്....അത് കൊണ്ട് അവന്റെ ഇഷ്ട്ടങ്ങൾ നോക്കുന്നതിനിടിയിൽ.... ഞാൻ..സോറി ആരവേട്ടാ. അച്ചൂ.... ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ.... നിനക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്കറിയില്ല.... എങ്കിലും പറയാം... ജീവിതം ഒന്നേ ഒള്ളു.... അത് മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കണ്ട ഒരു ആവശ്യവും ഇല്ലാ.... നീ പറഞ്ഞല്ലോ ശിവ ഒരു പ്രേത്യേക ടൈപ് ആണെന്ന്.... അവൻ വന്നപ്പോ കുട്ടിക്കാലം തൊട്ടുള്ള കൂട്ട് നീ അവസാനിപ്പിച്ചെങ്കിൽ.അത് നിന്റെ ഇഷ്ട്ടങ്ങളെക്കാൾ നീ അവന്റെ ഇഷ്ട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാ.... ...മറ്റുള്ളവർക്ക് വേണ്ടി തട്ടി കളിക്കാനുള്ള കളിപ്പാവ ആവരുത് നമ്മൾ.. അതിന് ആരവേട്ടാ ശിവ അത്രക്ക് വല്ല്യ കുഴപ്പക്കാരനൊന്നും അല്ല.... ചെറിയൊരു പൊസ്സസീവനെസ്സ്.... അത് സ്നേഹം കൊണ്ടല്ലേ....നമ്മളങ്ങോട്ട് എത്തട്ടെ അപ്പൊ ആരവേട്ടന് മനസ്സിലാവും അവനെ.... ആഹ് അവനെ കൺ നിറച്ചു കാണാൻ കാത്തിരിക്കുവാ ഞാനും......

എന്നവൻ മനസ്സിൽ പറഞ്ഞു അവൾക്ക് ഒന്ന് തലയാട്ടി കൊടുത്തു... എന്നാ താൻ കിടന്നോ.... ഞാൻ... ശിവാക്കൊന്ന് വിളിച്ചിട്ട് കിടന്നോളാം എന്നും പറഞ്ഞു അവൾ ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് പോയി... അവളൊരു കിവാ.... നിന്റെ ഫോൺ വിളിയൊക്കെ ഞാൻ നിർത്തി തരാടി...അവനെ എന്റെ കയ്യിൽ കിട്ടട്ടെ.. എന്നും പറഞ്ഞു അവനോടുള്ള ദേഷ്യം പില്ലോയിൽ തീർത്തു....എന്നിട്ട് ടേബിളിൽ വെച്ച പാൽ എടുത്ത് ഒറ്റവലിക്ക് കുടിച്ചു ബെഡിലേക്ക് ചാഞ്ഞു... രാവിലെ കണ്ണ് തുറന്ന് ജനലിലെ കർട്ടൻ മാറ്റിയതും വെളിച്ചം കണ്ണിലേക്കു തുളച്ചു കയറി.... കണ്ണൊന്നു ചിമ്മി തുറന്നു എണീക്കാൻ നിന്നതും നെഞ്ചിലൊരു ഭാരം പോലെ.... നോക്കിയപ്പോ അച്ചു നെഞ്ചിൽ തല വെച്ചു കിടക്കുന്നു....അത് കണ്ടതും എന്തോ മനസ്സിൽ സന്തോഷം അലയടിക്കുന്ന പോലെ...... അവൻ ഒരു പുഞ്ചിരിയാലെ.... അവളെ തലയിലൂടെ ഒന്ന് തഴുകി.... മുഖത്തേക്ക് പാറി വീണ മുടിഴിയകൾ ഒതുക്കി അവളെ ശരിക്ക് കിടത്തി അവളെ നോക്കി കിടന്നു....... നീ എന്റെയാ അച്ചു... ഈ ആരവിന്റെ മരണം വരെ ഈ നെഞ്ചോട് ചേർന്ന് നീ ഉണ്ടാവും...

വിട്ട് കൊടുക്കില്ല ഞാൻ മറ്റൊരാൾക്കും..... എന്ന് മെല്ലെ മൊഴിഞ്ഞു അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തതും അവൾ കണ്ണ് ചിമ്മി തുറക്കുന്നത് കണ്ടതും ആരവ് പെട്ടന്ന് ഉറങ്ങുന്നത് പോലെ കിടന്നു..... അവൾ കൈ എത്തിച്ചു ഫോൺ എടുത്ത് നോക്കിയതും ടൈം കണ്ട് അവൾ പെട്ടന്ന് എഴുന്നേറ്റിരുന്നു... ദേവി...8 മണിയോ... ശ്യോ ഇനിപ്പോ ഞാൻ എങനെ താഴേക്ക് ഇറങ്ങി ചെല്ലും.... അമ്മയെങ്ങാനും അറിഞ്ഞാ കൊല്ലും എന്നെ.... അഞ്ചു മണിക്കെങ്കിലും എണീക്കണംന്ന് പറഞ്ഞതായിരുന്നു....ശോ........ ആരവേട്ടാ ആരവേട്ടാ.... എന്താടി.... എണീക്ക്.... നിനക്ക് ഇതെന്തിന്റെ കേടാ അച്ചു മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.... എന്ന് പറഞ്ഞു.... അവൻ ഉറക്കത്തിൽ നിന്ന് എണീറ്റ പോലെ എഴുന്നേറ്റിരുന്നു..... ആരവേട്ടാ എട്ടു മണി.... നീ സമയം പറയാൻ ആണോ എന്നെ വിളിപ്പിച്ചേ.... ഓഹ് അതല്ല.... അത് ഞാനിപ്പോ ഇവിടുത്തേ മരുമോളല്ലേ.... ഏഹ് ആണോ എന്നും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചതും അവൾ അവനെ നോക്കി പല്ലിറുമ്പി....അത് കണ്ട് അവൻ ചിരി നിർത്തി....

ആ...മരുമോൾ ബാക്കി പറ.... നേരത്തെ എണീക്കാത്തോണ്ട്.... എന്തോ ഒരു ചടപ്പ്... അതിനിപ്പോ എന്തിനാ ഒരു ചടപ്പ് നീ മൂട്ടിൽ വെയിൽ തട്ടിയാലേ എണീക്കൂന്ന് ഇവിടെ ആർക്കാ അറിയാത്തേ.... ഈൗ...അതല്ല പൊട്ടാ.... ന്റെ ദേവി.... ക്ഷമ തരൂ..... നിനക്ക് രാവിലെ ബാധ കയറിയോഡീ.... ഇങ്ങനെ പോയാ കയറും...... ഡാ... കൊരങ്ങാ.... ആദ്യത്തെ പോലെ അല്ലല്ലോ ഇപ്പോ.....അവർക്ക് മുമ്പിൽ ഞാൻ നിന്റെ ഭാര്യയാ.... ഇന്നലെ നമ്മുടെ കല്ല്യാണം കഴിഞ്ഞ ഡേ ആണ്... അപ്പൊ വൈകി എണീറ്റപ്പോ അവരെന്ത് വിചാരിച്ചു കാണും.... എന്ത് വിചാരിക്കാൻ... അവൾ ഉദ്ദേശിച്ചത് മനസ്സിലായെങ്കിലും അവൻ ഒന്നും അറിയാത്ത പോലെ കൈ മലർത്തി ചോദിച്ചതും അവൾ കൈ കൊണ്ട് അവന്റെ കഴുത്തിനു പിടിക്കുന്നത് പോലെ കാണിച്ചു..... നീ ആക്ഷൻ കാണിക്കാതെ കാര്യം പറ നീ എന്താ ഉദ്ദേശിക്കണേ..... അതങ്ങ് തെളിച്ചു പറഞാ പോരെ...... അത്.... ഇന്നലെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലായിരുന്നോ.... അതോണ്ടാ എണീക്കാൻ ലേറ്റ് ആയെന്ന് കരുതിയാലോ അവരൊക്കെ....

..എന്നവൾ താഴേക്ക് നോക്കി വേണോ വേണ്ടയോ എന്നുള്ള രീതിയിൽ പറഞ്ഞതും പൊട്ടിചിരിച്ചു.... ന്റെ അച്ചു...നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി....എന്നാലും നിനക്കീ വക കാര്യങ്ങളൊക്കെ എങനെ അറിയാം .... ഇനി ശിവയുമായിട്ടെങ്ങാനും വല്ലതും....മ്മ്... ദേ... അനാവിശ്യം പറഞ്ഞാലുണ്ടല്ലോ....മൂത്തതാന്നൊന്നും നോക്കില്ല ഞാൻ.... ഓഹ്... അല്ലേൽ നീ എന്നാ അതൊക്കെ നോക്കിയേ... ആരവേട്ടാ... പ്ലീസ്... ഒന്ന് എന്റെ കൂടെ താഴേക്ക് വാ... എനിക്കെന്തോ പോലെ.... ഡീ പൊട്ടി... നമ്മൾ ഒരുമിച്ച് പോയാലല്ലേ അവര് എന്തേലും കരുതു..... അല്ലേലും നിനക്ക് ഒന്ന് നേരത്തും കാലത്തും എണീറ്റാലെന്താ.....അതെങ്ങനെയാ..... കാമുകന് വിളിച്ചിരിക്കുവല്ലേ നേരം വെളുക്കുവോളം... അതിന് ആരവേട്ടനെന്താ ...എന്റെ ഫോൺ എന്റെ ചെവി.... ആഹാ... എന്നാ മോൾ താഴേക്ക് ചെല്ല്....കാമുകൻ വിളിച്ചോണ്ട് എണീക്കാൻ വൈകീന്ന് പറഞ്ഞാ മതി എന്നും പറഞ്ഞു അവൻ തല വഴി പുതപ്പിട്ട് കിടന്നതും അവൾ നിലത്തൊന്ന് ആഞ്ഞു ചവിട്ടി... ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി.... ആന്റി...

. ആ മോൾ എഴുന്നേറ്റോ വാ.... സോറി ആന്റി എണീക്കാൻ കുറച്ചു വൈകി പോയി... ഏയ്‌ അത് സാരമില്ല... എനിക്കറിയില്ലേ നീ എണീക്കുന്ന ടൈം.... പിന്നെ കുറച്ചു ഡേ ആയിട്ട് ഓട്ടപാച്ചിൽ അല്ലായിരുന്നോ അതിന്റെ ക്ഷീണം കാണും.... മോൾ വന്നു ഈ ചായ കുടിക്ക്... എന്നിട്ട് അവനേം കൂട്ടി അമ്പലത്തിൽ പോയിട്ട് വാ.... ആരുവും അങ്കിളൊക്കെ എന്തേ അമ്മായി... അവര് മുറ്റത്തുണ്ട്... മോൾ പെട്ടന്ന് പോയി അവനെ വിളിക്ക്... വൈകിയാ നട അടക്കും.... ശരി ആന്റി എന്നും പറഞ്ഞു അവൾ ചായ കുടിച്ച് അവനുള്ള ചായയുമായി മുകളിലേക്ക് കയറി..... ആരവേട്ടാ എണീക്ക് ദാ ചായ.... അവിടെ വെച്ചേക്ക്... ഞാൻ കുടിച്ചോളാം... അതേയ് അമ്പലത്തിൽ പോവാൻ പറഞ്ഞു ആന്റി.. ആ പൊക്കോ... ആ പെങ്ങൾ കുരിപ്പിനേം കൂടെ വിളിച്ചോ..... അയ്യാ നമ്മളോട് രണ്ടാളോടും പോവാനാ പറഞ്ഞെ.... എണീക്ക് എന്നും പറഞ്ഞു അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... എണീപ്പിച്ചിരുത്തി.... ന്നാ മോന്ത്‌.... എന്നും പറഞ്ഞു അവൾ ചായ അവന്റെ കയ്യിൽ കൊടുത്തു... അവൻ ചായ ചുണ്ടോട് ചേർത്തതും അവൾ ചോദിച്ച ചോദ്യം കേട്ട് ചായ തരിപ്പിൽ കയറി അവൻ ചുമക്കാൻ തുടങ്ങി.................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story