നിന്നിലലിയാൻ: ഭാഗം 60

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ വരുൺ എണീറ്റ് ബെഡിൽ തപ്പിയപ്പോൾ പാറുവിനെ കാണാൻ ഇല്ല.... ങേ....... ഇവൾ ഈ നേരത്ത് എവിടെ പോയി... ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് വരുൺ പിറുപിറുത്തു.... ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ മനസിലായി ഫ്രഷ് ആവാണെന്ന്..... നീ ഇത്രേ നേരത്തെ കുളിച്ചിട്ട് എങ്ങോട്ടാ... വാതിലിൽ തട്ടി കൊണ്ട് വരുൺ ചോദിച്ചു.... എന്താ....... ടാപ് അടച്ചു കൊണ്ട് പാറു ചോദിച്ചു.... നീയൊന്ന് വേഗം ഇറങ്ങിക്കെ.... എനിക്ക് ജിമ്മിൽ പോവാനുള്ളതാ..... ഇന്നത്തെ ഒരു ദിവസം പല്ല് തേക്കാതെ പൊക്കോ മാഷേ.... ഡോർ തുറന്ന് പുറത്തേക്കിറങ്ങി കൊണ്ട് പാറു പറഞ്ഞു..... എങ്ങോട്ടാ കുളിച്ചു രാവിലെ തന്നെ.... ഏഹ്? പാറുവിന്റെ തലയിലെ തോർത്തു അഴിച്ചു കൊണ്ട് വരുൺ ചോദിച്ചു..... അമ്പലത്തിലേക്ക്..... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു...... ഞാനും വരാം എന്നാൽ.... ന്തിന്.. സിഗരെറ്റ് വലിക്കുന്നത് ഞാൻ അറിയരുത് എന്ന് പ്രാർത്ഥിക്കാൻ ആണോ... പാറു പുച്ഛിച്ചു ചോദിച്ചു..... അത് മാത്രല്ല... കള്ളും കഞ്ചാവും കൊക്കെയ്ൻ ഒക്കെ ഉണ്ടെടി..... വരുൺ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.....

രാത്രി നമുക്ക് ഒന്ന് കൂടിയാലോ... ഒറ്റ കണ്ണിറുക്കി കുസൃതിയോടെ പാറു ചോദിച്ചു..... ഡീ......... തോർത്തു വീശി കൊണ്ട് വരുൺ വിളിച്ചു.... മസിൽ കാട്ടി ആളെ പേടിപ്പിക്കാതെ പോയി കുളിക്ക് മാഷേ.... ഷെൽഫിന്റെ അടുത്തേക്ക് ഓടിക്കൊണ്ട് പാറു പറഞ്ഞു..... ഇങ്ങനെ ഒരു പെണ്ണ്.... അതേയ് നേരത്തെ വന്നേക്കണം ഇന്ന് ഡാൻസ് ക്ലാസ്സ്‌ ഉള്ളതാ വരുൺ ബാത്‌റൂമിൽ കയറി കൊണ്ട് പറഞ്ഞു ...... മ്മ്മ്മ്മ്..... പാറു ഒന്ന് മൂളിയതേ ഉള്ളൂ.... ******❤️ ആതുവും പാറുവും കൂടിയാണ് അമ്പലത്തിൽ പോയത്.... അവിടെ ചെന്നപ്പോൾ പ്രണവും ഉണ്ടായിരുന്നു.. അപ്പൊ ഇതിനായിരുന്നല്ലേ രാവിലെ ഫോൺ വിളിച്ചു അമ്പലത്തിൽ പോണം, അമ്പലത്തിൽ പോണം എന്ന് പറഞ്ഞു കാറിയത്.... പാറു കളിയാക്കി കൊണ്ട് പറഞ്ഞു.... കാര്യം പറഞ്ഞാൽ നീ വരില്ല എന്ന് കരുതി... അതാ... തലയിൽ മാന്തി കൊണ്ട് ആതു പറഞ്ഞു... അത് ന്യായം... ഇന്നേ ഒറ്റക്ക് വിട്ടിട്ട് ഞാൻ നിങ്ങളെ സൊള്ളാൻ വിടുമോ.... പോടീ.. അങ്ങനെ ഒന്നുല്ല്യ.... ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ.... രണ്ട് ദിവസം ഇങ്ങൾക്ക് കാണാതിരിക്കാൻ വയ്യേ.. ചെല്ല് ചെല്ല്... കാത്തിരുന്നു മുഷിഞ്ഞു കാണും... ചിരിച്ചു കൊണ്ട് ആതുവിനെ ചെറുതായി മുന്നിലേക്ക് തള്ളി കൊണ്ട് പാറു പറഞ്ഞു... നീ വാ.. ആദ്യായിട്ട് കാണുവല്ലേ... പരിചയപ്പെടാം....

പാറുവിന്റെ കയ്യിൽ പിടിച്ചു നടന്നു കൊണ്ട് ആതു പറഞ്ഞു...... പ്രണവ്.... ഞാൻ പറയാറില്ലേ പാറുവിനെ കുറിച്ച്.... പേരാണോ വിളിക്കുന്നത്..... ആതുവിന്‌ കേൾക്കാൻ പാകത്തിന് പാറു ചോദിച്ചു.... ശ്.. മിണ്ടല്ലേ.... ആ.. നമ്മുടെ വരുൺ സാറിന്റെ... അതെ.. കാലന്റെ കാളി ആണ്... (ആത്മ ) പാറു ഒന്ന് ചിരിച്ചു കാണിച്ചു..... എന്നാ നിങ്ങൾ സംസാരിക്ക്.. ഞാൻ തൊഴുതിട്ടു വരാം..... കണ്ണും കണ്ണും നോക്കി നിൽക്കുന്ന പ്രണവിനോടും ആതുവിനോടുമായി പറഞ്ഞു പാറു തൊഴാൻ പോയി.... ഹോ.... അവരു കണ്ടില്ലേ കണ്ടപ്പോഴേക്കും കണ്ണും കണ്ണും നോക്കിയിരിക്കുന്നു..... ഇവിടെ ഇന്റെ കാലൻ എന്റെ കണ്ണ് കണ്ടിട്ട് എത്രെ കാലം ആയി ആവോ... പാറു പിറുപിറുത്തു കൊണ്ട് നടയിലേക്ക് ചെന്നു..... ചേട്ടാ.... പുഷ്‌പാഞ്‌ജലി.... കൗണ്ടറിൽ ഇരിക്കുന്ന അപ്പൂപ്പനെ നോക്കി പാറു പറഞ്ഞു.... അയാൾ അവളെ ചിരിച്ചു കൊണ്ട് നോക്കി..... ഈ പ്രായത്തിലും ചേട്ടാ എന്ന് വിളിക്കാൻ ആളെ കിട്ടിയ സന്തോഷത്തിലാ മൂപ്പര്..... പേരെന്താ..... കാലൻ.... ഏഹ്.... അയാൾ അത്ഭുതത്തോടെ നോക്കി.. കാലനോക്കെ പുഷ്പാഞ്ജലി നടത്താനും ആളുകളോ... (അപ്പൂപ്പൻസ് ആത്‌മ ) അല്ല..... വരുൺ.... വിശാഖം നക്ഷത്രം... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു....

അങ്ങനെ ഓരോരുത്തരുടെ പേരും നാളും പറഞ്ഞു രസീതും വാങ്ങി പൈസയും കൊടുത്തു..... ശെരി അപ്പൂപ്പാ..... പോവുമ്പോൾ പാറു അയാളോടായി പറഞ്ഞു.... അയാളൊന്ന് ചൂളി പോയി... അതുവരെ കെട്ടിപ്പടുത്ത സാമ്രാജ്യം ദേ കിടക്കുന്നു.... ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യമെയ്... അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.... തൊഴുതു കഴിഞ്ഞിട്ടും പാറു പുറത്തേക്ക് ചെന്നില്ല.... അവരെന്തെലും മിണ്ടിയും പറഞ്ഞും ഇരുന്നോട്ടെ... നമ്മളെന്തിനാ കട്ടുറുമ്പാവുന്നെ..... സമയം പോയി കൊണ്ടിരിക്കുവാണെന്ന് അറിഞ്ഞതും പാറു വേഗം പുറത്തേക്ക് ചെന്നു... അമ്പലത്തിലെ ക്ലോക്കിൽ മണി 7ന്റെ ബെൽ മുഴങ്ങി.... ഓഹ് ഇന്നെന്നെ കാലൻ നിർത്തി പൊരിക്കും... ഡാൻസ് ക്ലാസിനു ഇനി ഇപ്പോൾ പോവാനാ... പാറു സ്വയം പറഞ്ഞു കൊണ്ട് ആതുവിന്റെയും പ്രണവിന്റെയും അടുത്തേക്ക് നടന്നു.... അതേയ്... ഇങ്ങനെ നിന്നാൽ മതിയോ വീട്ടിലേക്ക് പോവണ്ടേ.... അവരുടെ തൊട്ടടുത്തായി നിന്നു കൊണ്ട് പാറു പറഞ്ഞു... ശെരി പ്രണവ്.... നാളെ കാണാം.... ******💕 എന്നും കാണുന്ന നിങ്ങൾക്ക് എന്താ ഇത്ര സംസാരിക്കാൻ ഉള്ളെ... അതും ഡെയിലി വീഡിയോ കാളിംഗും ഉണ്ട്....

പാറു വേഗത്തിൽ പാവാടയും പൊക്കി പിടിച്ചു നടന്നു കൊണ്ട് പറഞ്ഞു.... ആ ഫീൽ നിനക്ക് പറഞ്ഞാൽ മനസിലാവില്ല പാറു.... പാറുവിന്റെ കവിളിൽ പിച്ചി കൊണ്ട് ആതു പറഞ്ഞു... വേഗം നടന്നോ അല്ലേൽ നിങ്ങൾ നാഴികക്ക് നാല്പതു വട്ടം വിളിക്കുന്ന വരുണേട്ടൻ ഉണ്ടാവും വടിയും പിടിച്ചു ഉമ്മറത്തു.... അപ്പൊ വേറൊരു ഫീൽ അറിയും.... നീ ഇങ്ങനെ ഓടാതെ പാറു.... പാറുവിന്റെ ഒപ്പം നടന്നു എത്താത്തത് കൊണ്ട് ആതു പറഞ്ഞു... ഓടി ഇപ്പോൾ തന്നെ പ്രാക്ടീസ് ചെയ്തോ.. വീട്ടിൽ എത്തിയാൽ വീടിനു ചുറ്റും ഓടാൻ ഉള്ളതാ.... എന്തെ നിന്ന് കളഞ്ഞത്... ഓടുന്നില്ലെ... പെട്ടെന്ന് ഓട്ടം നിർത്തിയ പാറുവിനെ നോക്കിക്കൊണ്ട് ആതു ചോദിച്ചു.... പട്ടി... പിന്നെ പൊട്ടി.... പാറു അതെ നില്പിൽ പറഞ്ഞു.... പട്ടിയോ... അതോ പൊട്ടി എന്നോ... രണ്ടും.... ചെരുപ്പ് പൊട്ടി.. പട്ടി ദേ നിൽക്കുന്നു... കാലിൽ നിന്ന് ചെരുപ്പ് ഊരി കൊണ്ട് പാറു പറഞ്ഞു.... പട്ടി..... എവിടെ... നാലുപുറം നോക്കിക്കൊണ്ട് ആതു ചോദിച്ചു... തിരിഞ്ഞു കളിക്കാതെ സൈഡിലേക്ക് നോക്ക്.. രണ്ട് ചെരുപ്പും കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ബൗ ബൗ.... 🐕🐕🐕

പാറു.. ഇനി എന്ത് ചെയ്യും... ഇവിടെ ആണേൽ ആരേം കാണാനില്ല... പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആതു പറഞ്ഞു.... ഒറ്റ വഴിയേ ഉള്ളൂ ഇനി.. ഞാൻ സ്റ്റാർട്ട്‌ എന്ന് പറയുമ്പോൾ പിന്നാലെ ഓടിക്കൊള്ളണം ട്ടോ.. രണ്ട് ചെരുപ്പും ഒരു കയ്യിൽ പിടിച്ചു പട്ടുപാവാട എളിയിൽ കുത്തി കൊണ്ട് പാറു പറഞ്ഞു.. നീ എന്താ ചെയ്യണേ.... പാറുവിന്റെ കാട്ടിക്കൂട്ടൽ കണ്ട് ആതു ചോദിച്ചു... പിന്നെ ഈ രണ്ട് ചെരുപ്പും പാവാടയും പിടിച്ചു ഞാൻ എങ്ങനെ ഓടാനാ... റെഡി...... വൺ...... റ്റു..... ത്രീ....... സ്റ്റാർട്ട്‌..... ആതുവേച്ചി നേരെ ഓടിക്കോ... എന്നും പറഞ്ഞു പാറു ചെരുപ്പ് രണ്ടും പൊക്കി പിടിച്ചു ഓടി... പാറു എനിക്ക് വഴി ഓർമല്യ..... പാറുവിന്റെ പിന്നാലെ ഓടിക്കൊണ്ട് ആതു പറഞ്ഞു.... അങ്ങനെ പ്രത്യേകിച്ചു വഴി ഒന്നും നോക്കണ്ട.. പട്ടി പിന്നാലെ വന്നാൽ കിട്ടിയ വഴിയിൽ കൂടി ഓടിക്കോണം എന്നാ... നിർത്താതെ പിന്നാലെ പോരെ... ഓട്ടത്തിനിടയിൽ പാറു വിളിച്ചു പറഞ്ഞു.... ബൗ ബൗ...... എടാ പട്ടി ഞങ്ങളുടെ മേല് നിനക്ക് കഴിക്കാനുള്ളത്രെ ഇറച്ചി ഇല്ലെടാ... നീ വേറെ ആളെ നോക്ക്.. ചക്കര കുട്ടനല്ലേ... പിന്നാലെ വരുന്ന പട്ടിയോട് ആതു വിളിച്ചു പറഞ്ഞു..... ******💕

സമയം 7:30 ആയി... ഇവളിനി എപ്പോ ക്ലാസിനു പോവാനാ.... പോവാതിരിക്കാൻ അവിടേം ഇവിടേം തെണ്ടി തിരിഞ്ഞു നിൽക്കുന്നുണ്ടാവും.. വരട്ടെ ഇങ്ങോട്ട്..... അമ്പലത്തിൽ പോയവരെ കാണാത്ത ദേഷ്യത്തിൽ ഉമ്മറത്തൂ കൂടി പിറുപിറുത്തു കൊണ്ട് നടക്കാണ് വരുൺ.... അപ്പോഴാണ് ആതുവിന്റെയും പാറുവിന്റെയും വാല് പോയ കുരങ്ങനെ പോലെ ഉള്ള വരവ്.... ഗേറ്റ് കടന്നു വരുമ്പോഴേ കാലനെ കണ്ടപ്പോൾ പാറു ആദ്യം നോക്കിയത് അവന്റെ കയ്യിൽ വല്ല ആയുധങ്ങളും ഉണ്ടോ എന്നാണ്.... ഹാവു രക്ഷപെട്ടു.... മുറ്റത്തൂ കൂടി നടന്നു വരുന്നതിനിടയിൽ പാറു പറഞ്ഞു.... രണ്ടാളും അമ്പലത്തിലേക്ക് തന്നെ ആണോ പോയത്.... അവരുടെ കോലം കണ്ട് വരുൺ ചോദിച്ചു... ചേച്ചി മറുപടി പറഞ്ഞോ.. ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ല.. കുറച്ചു കൂട്ടി പറഞ്ഞോ... ആതുവിന്‌ കേൾക്കാൻ പാകത്തിൽ പാറു പറഞ്ഞു.... അതുപിന്നെ വരുണേട്ടാ... അമ്പലത്തിൽ ചെന്നപ്പോൾ ഭയങ്കര തിരക്ക്... രസീത് വാങ്ങി നടയിൽ വച്ചു പൂജ കഴിഞ്ഞു പ്രസാദം തന്ന് അത് വാങ്ങി തൊഴുതു ഇറങ്ങിയപ്പോഴേക്കും സമയം ഒരുപാടായി.....

അമ്പടി ജിഞ്ചിന്നക്കടി...... കൂട്ടി പറയാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രേതീക്ഷിച്ചില്ല..... അമ്പലത്തിൽ കയറാത്ത ആളാ പ്രെസാദം വാങ്ങിയതും തിന്നതും തൊഴുതതും ഒക്കെ പറയുന്നത്.... ചേച്ചി തങ്കപ്പൻ അല്ല പൊന്നപ്പനാ.... (വെറും ആത്മ ) അതിനിടക്ക് ഇവളുടെ ചെരുപ്പും പൊട്ടി പിന്നാലെ പട്ടിയും... എങ്ങനെ ഒക്കെയോ ഓടി ഓടി ഇവിടം വരെ എത്തി... അതാ വൈകിയേ.. ആതു വരുണിനെ നോക്കി പറഞ്ഞു മുഴുമിപ്പിച്ചു... ഭഗവാനെ വിശ്വസിക്കണേ..കുറച്ചു മാത്രേ കൂട്ടി പറഞ്ഞിട്ടുള്ളു.. ബാക്കി ഒക്കെ സത്യല്ലേ.. (പാറുവിന്റെ ആത്മ.... ) എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വരുൺ പാറുവിനെ നോക്കി... സത്യം..... കയ്യിലെ ചെരുപ്പ് നിലത്തിട്ട് എളിയിൽ കുത്തിയ പാവാട ഇറക്കി പാറു നിഷ്കളങ്കതയോടെ പറഞ്ഞു.... നിനക്കിന്നു ക്ലാസിനു പോവണ്ടേ... വരുൺ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു.. പോവണോ.... പോവണ്ടല്ലോ.... പോവാ... പാറു........... പാറുവിനെ ബാക്കി പറയാൻ സമ്മതിക്കാതെ വരുൺ വിളിച്ചു... ചെരുപ്പും പൊട്ടി.. നേരവും വൈകി അതാ ഞാൻ..... പാവാടയിൽ പിടിച്ചു തിരിച്ചു കൊണ്ട് പാറു പറഞ്ഞു..... അങ്ങനെ ഇപ്പോൾ മുട്ടുന്യായം പറഞ്ഞു ഒഴിയണ്ട.. ഒഴിയുന്നില്ല... വല്യേട്ടൻ എവിടെ... മൂപ്പര് വരണ്ടേ.... അകത്തേക്ക് നോക്കി കൊണ്ട് പാറു പറഞ്ഞു.... ഇന്ന് എനിക്ക് ഒഴിവില്ല പാറു..

നിന്നെ ഇന്ന് വരുൺ കൊണ്ടുപോവും.. ഓഹ് ടീച്ചർ ഇന്ന് പുതിയ സ്റ്റെപ് ഒക്കെ എടുക്കും.... പുറത്തേക്ക് വന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിനു വല്യേട്ടൻ എവിടെ പോവാ... പാറു അന്തം വിട്ട് ചോദിച്ചു..... പെട്ടെന്നൊരു അപ്പോയ്ന്റ്മെന്റ്.. പ്യാവം ഞാൻ ചായ കുടിക്കാതെയാ പോവുന്നെ.... കാർ തുറന്ന് ബാഗ് വച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അപ്പൊ ഞാൻ ഇന്ന് കാലന്റെ കൂടെ.... (ആത്മ) ആലോചിച്ചു നിൽക്കാതെ വേഗം ആ കയ്യും കാലും കഴുകിക്കെ... ലേറ്റ് ആയി.... (വരുൺ) അപ്പൊ ഡ്രസ്സ്‌ മാറണ്ടെ.... ഡ്രെസ്സിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു... ഇനി ഇത്‌ ഇട്ടാൽ മതി... നേരം ഇല്ലാ... ഒന്നു വേഗം കഴുകി വാ.... ഏയ് പോവല്ലേ..... ഇത്‌ ഇട്ടിട്ട് എങ്ങനെ സ്റ്റെപ് ഇടാനാണ്... കണ്ടാൽ തോന്നും ഏതോ വലിയ എക്സാം എഴുതാൻ പോവാണെന്ന്.... കയ്യും കാലും കഴുകി പിറുപിറുത്തു കൊണ്ട് പാറു പറഞ്ഞു.... അപ്പോഴേക്കും വരുൺ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയിരുന്നു.... ചായ കുടിച്ചിട്ട് പോയാൽ പോരെ... ബൈക്കിൽ കേറിയിരുന്നു കൊണ്ട് പാറു ചോദിച്ചു... വരുൺ കലിപ്പിച്ചൊരു നോട്ടം നോക്കി.... വേണ്ട.. ചായ ഒക്കെ വന്നിട്ട് കുടിക്കാം.. വണ്ടി പോട്ടെ..... പാറു നിസഹായതയോടെ പറഞ്ഞു.. ********💞 അങ്ങ് കമ്പനിയിൽ...... തന്റെ പേര്..... ഗൗതം... ഗൗതം കൃഷ്ണ....

ടേക്ക് യുവർ സീറ്റ്‌.... സീറ്റിലേക്ക് ചൂണ്ടി കൊണ്ട് അരുൺ പറഞ്ഞു... Thanku സർ.... സീ mr ഗൗതം... i ഇമ്പ്രെസ്സ്ഡ്.... ഇനി എംഡി വന്നു തീരുമാനിക്കട്ടെ.... അച്ഛൻ നാളെ വരുവോള്ളു... പേപ്പേഴ്സ് മറച്ചു നോക്കി കൊണ്ട് അരുൺ പറഞ്ഞു... Thanku സാർ.. okay..... തന്റെ പേരെന്റ്സ്? സംശയത്തോടെ വല്യേട്ടൻ ചോദിച്ചു.... സാറിന്റെ സംശയം ശെരിയാ... അമ്മ മാലി അച്ഛൻ അങ്കമാലി.... വല്യേട്ടന്റെ സംശയം മനസിലാക്കി കൊണ്ട് ഗൗതം മറുപടി പറഞ്ഞു.... ഓ അപ്പൊ താൻ ക്രിന്ദു ആണല്ലേ.... വല്യേട്ടൻ തമാശയോടെ ചോദിച്ചു.... ന്താ സാർ...... അല്ല ക്രിസ്തുവിലെ ക്രിയും ഹിന്ദുവിലെ ന്ദുവും ചേർന്നാൽ ക്രിന്ദു ആണല്ലോ... വല്യേട്ടൻ എന്തോ ആനക്കാര്യം പറഞ്ഞപോലെ ഞെളിഞ്ഞിരുന്നു.... ഹഹഹ.. സാർ ഭയങ്കര ഫണ്ണി ആണല്ലേ.... ഓഹ്... താനും കണ്ടുപിടിച്ചോ.. എല്ലാവരും പറയും.... വല്യേട്ടൻ നാണിച്ചു കൊണ്ട് പറഞ്ഞു... (അധികം വൈകാതെ പൊട്ടൻ ആണെന്ന് കൂടി അയാൾ വേഗം മനസിലാക്കും.... ലെ നിലാവ് 😌) സാർ.. എന്നാൽ ഞാൻ അങ്ങോട്ട്..... ഓക്കേ ഗൗതം.. സീ യൂ ടുമാരോ... രണ്ടും കൈ കൊടുത്ത് പിരിഞ്ഞു... *******💕 പണ്ടാരം ഇതിട്ടിട്ട് കളിക്കാനും വയ്യ.... വരുണിനെ മനസ്സിൽ പ്രാകി കൊണ്ട് അഴിഞ്ഞു വീണ പാവാട പാറു ഒന്നൂടി എളിയിൽ കുത്തി വച്ചു.....

എന്ത് കൊണ്ടോ ടീച്ചർ അവളെ വഴക്ക് പറയാനോ ഇല്ലാത്ത കുറ്റം കണ്ടു പിടിക്കാനോ നിന്നില്ല.... അത് തന്നെ പാറുവിനു ആശ്വാസം ആയിരുന്നു...... വരുൺ ആണെങ്കിൽ പാറുവിന്റെ കാട്ടിക്കൂട്ടലും മുഖത്ത് വിരിയുന്ന ദേഷ്യവും ആസ്വദിക്കുന്ന തിരക്കിൽ ആണ്.... പോവാം.... ഡാൻസ് കഴിഞ്ഞു കുറച്ചു ദേഷ്യത്തിൽ പാറു പറഞ്ഞു.... നിനക്കെന്തിനാ ഇത്രയ്ക്ക് ദേഷ്യം.. ഞാൻ നിന്നെ വല്ലോം ചെയ്ത പോലെ ഉണ്ടല്ലോ... ഒന്നുല്ല്യ... നീയെന്താ അവിടെ തിരഞ്ഞിരുന്നേ കളി കഴിഞ്ഞു വരുമ്പോൾ... എന്നും ചെരുപ്പ് ഇട്ടാ വരാറ്.. ഇന്നും ഇട്ടിട്ടാ വന്നതെന്ന് കരുതി തിരഞ്ഞു... ചെരുപ്പ് പൊട്ടിയല്ലോ... പാവാട പൊക്കി കാണിച്ചു കൊണ്ട് പാറു പറഞ്ഞു..... ഓ.. അതായിരുന്നോ..... അതിപ്പോ ആരും കാണില്ല പാവാട അല്ലെ ഇട്ടിരിക്കുന്നെ... കളിയാക്കി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... എന്നാലും ചെരുപ്പ് വാങ്ങി തരില്ല എന്ന്.... പിശുക്കൻ.... പിറുപിറുത്തു കൊണ്ട് പാറു ബൈക്കിൽ കയറി..... നേരെ പോയി ചെന്നത് അടുത്തുള്ള തട്ടുകടയിൽ ആണ്.... ഇവിടെ എന്താ... പാറു ബുള്ളറ്റിൽ നിന്ന് ഇറങ്ങി കൊണ്ട് ചോദിച്ചു...

. സിനിമ കാണാൻ... ന്തേ പോരുന്നോ... വണ്ടിയിൽ നിന്നിറങ്ങി ചാവി ഊരിക്കൊണ്ട് വരുൺ പറഞ്ഞു... ഓ നല്ല വളിച്ച തമാശ.. പാറു ചിറി കോട്ടിക്കൊണ്ട് പറഞ്ഞു... നിനക്ക് നല്ല ചൂട് ദോശയും മുളക് ചുട്ടരച്ച ചമ്മന്തിയും വേണേൽ പോരെ... കടയിലേക്ക് നടന്നു കൊണ്ട് വരുൺ പറഞ്ഞു... അത് പറഞ്ഞപ്പോഴേ പാറു പിന്നാലെ വച്ചു പിടിച്ചു.... ചെരുപ്പിടാത്ത കാൽ കാണാതിരിക്കാൻ പാവാട താഴ്ത്തി പിടിച്ചാണ് നടപ്പ്..... അവിടത്തെ ഫുഡടിയും ചായ കുടിക്കലും കഴിഞ്ഞു നേരെ ചെരുപ്പു കടയിലേക്ക് വിട്ടു... ആർക്കാ സാർ ചെരുപ്പ് പെങ്ങൾക്കാണോ... കയറി വരുന്ന വരുണിനെയും പാറുവിനെയും നോക്കി കൊണ്ട് അവിടെ ഉള്ള ചുള്ളൻ സെയിൽസ് മാൻ ചോദിച്ചു.... അല്ല വൈഫിനാ... കുറച്ചു ദേഷ്യത്തോടെ വരുൺ പറഞ്ഞു... ആഹാ.. മാഡം വരൂ... ഏത് മോഡൽ ചെരുപ്പ് ആണ് വേണ്ടത്.. ഇത്‌ മതിയോ.. ഡെയിലി യൂസിനാണോ മാഡം... ഏത് ബ്രാൻഡ് ആണ് വേണ്ടത്.... ഹീൽ ഉള്ളത് വേണോ... (നിലൂ... ഞാൻ നിന്നിൽ ഭാവി സെയിൽസ് ഗേളിനെ കാണുന്നു... എന്നേ ട്രോളാൻ ഞാൻ തന്നെ മതി 😌😜)

സെയിൽസ് മാൻ ലാസ്റ്റ് പറഞ്ഞത് പാറുവിനത്രക്ക് പിടിച്ചില്ല... അതിനർത്ഥം ഞാൻ കുള്ളത്തി ആണെന്നല്ലേ... (ആത്മ) ദേ കാലിലെ ചെരുപ്പ് ഊരി ഇതൊന്ന് ഇട്ട് നോക്കിയേ.... ഒരു ചെരുപ്പ് എടുത്ത് കൊടുത്തിട്ട് അയാൾ പറഞ്ഞു.... അതിനു ചെരുപ്പ് ഇട്ടിട്ട് വേണ്ടേ ഊരാൻ (ആത്മ ) പാറു ഇളിച്ചു കൊണ്ട് പാവാട പൊക്കി ചെരുപ്പിട്ടു... അപ്പൊ ചെരുപ്പ് ഇട്ടിട്ടില്ല ലെ.. സെയിൽസ് മാൻ തമാശയോടെ ചോദിച്ചു... അത് വരുന്ന വഴിക്ക് പൊട്ടിയതാ.. അല്ലാതെ അമ്പലത്തിൽ പോയി നേരം വഴുകി ഓടിയപ്പോൾ സംഭവിച്ചതല്ല... വെപ്രാളം കൊണ്ട് പാറു ഉള്ള സത്യം എല്ലാം വിളിച്ചു പറഞ്ഞു... പാറുവിന്റെ പറച്ചിൽ കേട്ട് വരുൺ തലക്കും കൈ കൊടുത്തിരുന്നു... സെയിൽസ് മാൻ ഇരുന്ന് അല്ല നിന്ന് ചിരിക്കുന്നു.. അമളി മനസിലായപ്പോൾ പാറു ഒരു വളിച്ച ചിരി പാസാക്കി..... അവിടെന്ന് 2, 3 ജോഡി ചെരുപ്പ് എടുത്താണ് അവർ ഇറങ്ങിയത്... ഇനി ചെരുപ്പില്ല, ചെരുപ്പ് പൊട്ടി, പട്ടി കടിച്ചു എന്നൊന്നും പറയില്ലല്ലോ... വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് വരുൺ ചോദിച്ചു... അതിനു എനിക്കല്ല ഇതൊക്കെ.. പൊന്നുവെച്ചിക്കും ആതു ചേച്ചിക്കും ഉണ്ട് ഇതിൽ... *******💞 വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ചായ കുടിക്കാൻ ഉള്ള തത്രപ്പാടിലാ.. വല്യേട്ടനും എത്തിയിട്ടുണ്ട്... ഓ വന്നോ...

വാ ഇനി കഴിച്ചിട്ട് ഡ്രസ്സ്‌ മാറ്റാം.. അകത്തേക്ക് വന്ന വരുണിനെയും പാറുവിനെയും വിളിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു..... വേണ്ട അച്ഛാ.. ഇവൾക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചു... വരുൺ പാറുവിന്റെ മേലിൽ കുറ്റം ചാർത്തി കൊണ്ട് പറഞ്ഞു.... കള്ള ബടുവ ഇന്നേ ഒറ്റി... (പാറുവിന്റെ ആത്മ ) ഓഹ് എന്നാൽ ഞാനും വരുന്ന വഴിക്ക് കഴിച്ചാൽ മതിയായിരുന്നു... ബിരിയാണി ആണോ കഴിച്ചത്.... വല്യേട്ടൻ വിഷമത്തോടെ പറഞ്ഞു.... ഈ നട്ട രാവിലെ ബിരിയാണിയോ... നല്ല മൊരിഞ്ഞ ദോശയും മുളക് ചുട്ട ചമ്മന്തിയും.... വരുൺ കൊതിയോടെ പറഞ്ഞു... പാറു വേഗം മുകളിലേക്ക് പോയി.... ഓഹ്.. അതൊക്കെ തിന്ന കാലം മറന്നു (വല്ലു) അപ്പൊ പിന്നെ ഇതെന്താടാ ദോശ അല്ലെ... അമ്മ കലിപ്പിൽ ചോദിച്ചു.... ദോശ ഉണ്ട്.. ബട്ട്‌ മുളക് ചുട്ടരച്ച ചമ്മന്തി ഇല്ലല്ലോ.. (വല്ലു) അവിടെ അടുക്കളയിൽ ഇരിക്കുന്നുണ്ട് മുളക്... ചുട്ടരക്കുകയോ അരച്ചിട്ടു ചുടുകയോ അരക്കാതെ ചുടുകയോ എന്താന്ന് വച്ചാ ചെയ്യ്‌.. എന്നിട്ടത് കുത്തി കലക്കി കുടിക്ക്... (അമ്മ) ഇന്ന് ഞാൻ ഇനി സാമ്പാർ കൂട്ടി കഴിച്ചോളാം.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... *******💕 വരുൺ റൂമിൽ ചെന്നപ്പോൾ ടോപ്പിന്റെ ഹുക്ക് അഴിക്കാൻ പാടുപെടുന്ന പാറുവിനെ ആണ് കണ്ടത്....

വരുൺ ഡോർ ലോക്ക് ചെയ്തു പാറുവിന്റെ അടുത്തേക്ക് ചെന്നു... ഇന്ന് ഞാനൊരു ഗലക്ക് ഗലക്കും.... (വരുണിന്റെ ആത്മ ) വരുൺ പോയി അവളുടെ കൈ പിടിച്ചു മാറ്റി ഹുക്ക് ഓരോന്നായി ഊരി.... ഇവളെന്താ തടയാത്തെ.... വരുണിനു സംശയം ഇല്ലാതില്ല.... ഏഹ്... വെള്ള പെറ്റികോട്ട് ഒക്കെ പോയി ഇപ്പോൾ പൂക്കളും ഇലകളും ഉള്ള പെറ്റിക്കോട്ട് ആയോ... ലാസ്റ്റ് ഹുക്കും അഴിച്ചു കൊണ്ട് വരുൺ ചോദിച്ചു.... അത് പെറ്റിക്കോട്ട് അല്ല ചുരിദാറിന്റെ ടോപ് ആണ്... വരുണിന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്ന് ടോപ് ഊരികൊണ്ട് പാറു പറഞ്ഞു... ഇപ്പോൾ നന്നായി ഗലങ്ങി... (വരുണിന്റെ ആത്മ ) നീയിതൊക്കെ ഇട്ട് കൊണ്ടാണോ അമ്പലത്തിലേക്കും ഡാൻസ് ക്ലാസ്സിനും പോയത്.... ഒരു റൊമാൻസ് പോയ സങ്കടത്തിൽ വരുൺ ചോദിച്ചു.... നല്ല തണുപ്പ് ആയിരുന്നില്ലേ രാവിലെ.... പിന്നെ ഇനി വന്നാൽ ഇതങ്ങു ഊരിയാൽ പോലെ വേറെ കുത്തി കേറ്റണ്ടല്ലോ..... എങ്ങനെ ണ്ട് ന്റെ ബുദ്ധി... പുരികം പൊന്തിച്ചു കൊണ്ട് പാറു പറഞ്ഞു.. ഒടുക്കത്തെ ബുദ്ധി.. ഇങ്ങനെ ഒരവസ്ഥ ഒരു ഭർത്താക്കന്മാർക്കും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയെ ഉള്ളൂ ഇപ്പോൾ....

സങ്കടത്തോടെ വരുൺ പറഞ്ഞു.... പാറു പാവാട അഴിക്കുന്നത് കണ്ടപ്പോൾ വരുൺ ഇടം കണ്ണിട്ട് നോക്കി.... മുട്ട് വരെ കേറ്റി വച്ച പാന്റ് കണ്ടപ്പോൾ ഒന്ന് പ്രേസരിച്ച വരുണിന്റെ മുഖം ഇടിമിന്നലിൽ അടിച്ചുപോയ ബൾബിനെ പോലെ ആയി.... ഇതും മെനക്കെടാതിരിക്കാൻ ചെയ്തതാവും ലെ (വരുൺ) പിന്നല്ലാതെ.... പാന്റ് താഴ്ത്തി കൊണ്ട് പാറു പറഞ്ഞു... സ്പർശനെ ശാപം ദർശനെ പുണ്യം... നിനക്കത് മാത്രമേ വിധിച്ചിട്ടുള്ളു വരൂണെ... കാലൻ സ്വയം ആശ്വസിപ്പിച്ചു... *****💕 വൈകുന്നേരം ആയപ്പോൾ വല്യേട്ടന്റെ നിർബന്ധ പ്രകാരം എല്ലാവരും കൂടി കറങ്ങാൻ പോയി..... ആദ്യം പോയത് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി ആയിരുന്നു.... ഏത് ടൈപ്പ് ഡ്രസ്സ്‌ ആണ് വേണ്ടത് സാർ (സെയിൽസ് മാൻ ) ടോപ്പുകൾ മതി..... (പൊന്നു, ആതു, പാറു ) ഈ ഡ്രസ്സ്‌ ഇപ്പോൾ ഇറങ്ങിയ സിനിമയിൽ ഉള്ളതാണ് മേം.. ഈ മോഡൽ വേണോ... (സെയിൽസ് മാൻ ) അയ്യേ സിനിമയിൽ ഉപയോഗിച്ച ഡ്രസ്സ്‌ ആണോ ഇവിടെ വിൽക്കാൻ വച്ചിരിക്കുന്നെ.. മോശം (വല്യേട്ടൻ ) നീ ഒന്ന് അപ്പുറത്തേക്ക് പോയി ഇരുന്നേ അരുണേ...

വരുണിനെയും കൂട്ടിക്കോ (അമ്മ) അല്ലേലും അമ്മ എന്തിനാ എന്നോട് പോവാൻ പറഞ്ഞെ സെക്കന്റ്‌ ഹാൻഡ് ഡ്രസ്സ്‌ ആണോ ഇവർ വിൽക്കുന്നെ.... വല്യേട്ടൻ പിറുപിറുത്തു അവിടെ ഉള്ള സോഫയിൽ പോയിരുന്നു ഒപ്പം വരുണും... ഡ്രസ്സ്‌ എടുക്കൽ കഴിഞ്ഞപ്പോഴേക്കും ഒരു നേരം ആയി.. അല്ലേലും പെണ്ണുങ്ങൾക്ക് ഇത്തിരി ടൈം ഒന്നും പോര 😁😁😁 അവിടെന്ന് നേരെ ബീച്ചിലേക്ക് പോയി.... അമ്മയും അച്ഛനും ഒക്കെ അവിടെ ഉള്ള തണലിൽ ഇരുന്നു.. പൊന്നു അവിടെ ഉള്ള കൽ ബെഞ്ചിലും ഒപ്പം വല്യേട്ടനും ഉണ്ട്.... വാവ ഭയങ്കര ത്രില്ലിൽ വെള്ളത്തിൽ കളിക്കുന്നുണ്ട് കൂടെ ആതുവും വരുണും പാറുവും.... വല്യേട്ടൻ പൊന്നുവിന്റെ അടുത്താണെങ്കിലും അവരെ ശ്രദ്ധയോടെ നോക്കുന്നുണ്ട്.... പെട്ടെന്ന് വാവ ഒരു ചെക്കന്റെ അടുത്തേക്ക് ഓടി പോവുന്നത് കണ്ടു.. അവളെ കണ്ട് അവനും വാവയുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്... ഇനി ഇവൻ ആയിരിക്കുമോ അവൻ.... വല്യേട്ടൻ പൊന്നുവിനോട് പറഞ്ഞു ധൃതിയിൽ വാവയുടെ അടുത്തേക്ക് നടന്നു... അതിനു മുന്നേ വാവയും ലവനും കെട്ടിപ്പിടിച്ചു.. വല്യേട്ടൻ ഒന്ന് ഞെട്ടി... കെട്ടിപ്പിടുത്തം കഴിഞ്ഞതും ലവൻ വാവയുടെ ചുണ്ടിൽ ഉമ്മ വച്ചു (ജസ്റ്റ്‌ )വല്യേട്ടൻ അടാർ ആയി ഒന്നൂടി ഞെട്ടി.. വേഗം കണ്ണു പൊത്തി ഒളിച്ചു നോക്കി..

ഞാൻ മാത്രം എന്താ ദൈവമേ ഇതൊക്കെ കറക്റ്റ് ആയി കാണുന്നെ.. ഇത്‌ ലവൻ തന്നെ കേശു അളിയൻ... വല്യേട്ടൻ പെട്ടെന്ന് ന്തോ ഓർത്തു അവളുടെ അടുത്തേക്ക് ചെന്നു... ഇതാരാ.... (വല്ലു) ഇതാണ് കേശു... വാവ ഒരു ജാള്യതയും ഇല്ലാതെ പറഞ്ഞു... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി... ചുണ്ടിലും ഉമ്മ വാങ്ങി ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ.. ഇനി സ്കൂളിൽ ന്തൊക്കെ ആണ് ആവോ.. (ആത്മ ) കൊച്ചനെ നിനക്ക് ചോദിക്കാനും പറയാനും ആളൊന്നും ഇല്ലെ..... വല്യേട്ടൻ കേശുവിനോടായി ചോദിച്ചു... ഉണ്ട് അങ്കിൾ.... ദേ ഇരിക്കുന്നു... ഞാൻ വസുവിനെ കണ്ടപ്പോൾ ഓടി വന്നതാ.... അങ്കിൾ അല്ലേടാ മുത്തശ്ശൻ... ഓഹ്.. എടാ ചെക്കാ ഞാൻ നിന്റെ മൂത്ത അളിയൻ ആടാ (ആത്മ ) വസുവോ.. ഓഹ് വസിഷ്ടയുടെ ഷോർട് ആയിരിക്കും ലെ... ആ ഓടി വരവ് ഒരൊന്നൊന്നര വരവ് ആയിപ്പോയി..... വല്യേട്ടൻ കേശുവിനോടും വാവയോടുമായി പറഞ്ഞു..... വസു... നാളെ കാണാം ട്ടോ.. ലവ് യൂ... ടേക്ക് കെയർ.... പോട്ടെ അങ്കിൾ... വസു ഉമ്മാ.... വല്യേട്ടൻ ആ ഫ്ലയിങ് കിസ്സ് അതി സമർഥമായി കൈക്കുള്ളിൽ ആക്കി വലിച്ചെറിഞ്ഞു.... അവന്റെയൊരു ലവ് യൂ ടേക്ക് കെയർ... ഞങ്ങളൊക്കെ നിന്നെ കൂട്ടിലിട്ടാണോ വളർത്തുന്നെ... വാവയെയും എടുത്ത് കൊണ്ട് വല്യേട്ടൻ പറഞ്ഞു......

മതി എല്ലാവരും വന്നേ.... ഇനി ബീച്ചെന്ന് പറഞ്ഞു ആരും വരണ്ട.... വല്യേട്ടൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു..... അതിനു നീയല്ലേ നിർബന്ധിച്ചു കൊണ്ടു വന്നത് (അച്ഛൻ ) അതുതന്നെയല്ലേ ഞാനും പറഞ്ഞെ ബീച്ചെന്ന് പറഞ്ഞു ഞാൻ വരില്ല എന്ന്... പറ്റിയ അമളി മറച്ചു പിടിച്ചു കൊണ്ട് വല്യേട്ടൻ തിരുത്തി പറഞ്ഞു..... ഏതായാലും വന്നതല്ലേ ഫുഡ്‌ പുറത്തീന്ന് കഴിച്ച് ഒരു ഫിലിം കണ്ട് പോവാം... (വരുൺ) അത് ശെരിയാ പാറുവും ആതുവും വന്നു ഇതുവരെ പുറത്തെങ്ങും പോയില്ലല്ലോ നമ്മൾ (പൊന്നു ) എല്ലാവരും അത് ശെരി വച്ചു.... ഈശ്വരാ ഇനി ആ അളിയൻ കുരിപ്പ് അവിടെ ഒന്നും ഉണ്ടാവല്ലേ... വല്യേട്ടൻ ഒന്ന് അമർത്തി ആത്മകഥിച്ചു... ഫുഡ്‌ കഴിച്ച് കഴിഞ്ഞു സെക്കന്റ്‌ ഷോക്ക് അവരു കയറി... ഫിലിം കാണുന്നതിനിടയിലും വല്യേട്ടന്റെ കണ്ണ് 4 പുറം ആയിരുന്നു.. പെങ്ങളെ പേടിയാണേയ്... ബീച്ചിലെ പെർഫോമൻസ് നേരിട്ട് കണ്ട ആളാണേയ്...... തിയേറ്ററിൽ ഇരുന്നെങ്കിലും റൊമാൻസ് നടത്താം എന്ന് വിചാരിച്ച വരുൺ വീണ്ടും പ്ലിങ്ങി അടുത്ത് വന്നു പെട്ടത് പൊന്നു.. 😁😁 അങ്ങനെ ഫിലിം കണ്ട് വീട്ടിൽ എത്തിയപ്പോൾ സമയം 1 മണി.... ഇനി റോമൻസിക്കാനുള്ള യൗവനം ഇല്ലാ എന്നും പറഞ്ഞു ബെഡ് കണ്ടതും ഡ്രസ്സ്‌ മാറാതെ വരുൺ കിടന്നു.... അതെ പോലെ പാറുവും... മൂത്തവരെ കണ്ട് പഠിക്കണം എന്നാണല്ലോ 😌............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story