നിന്നിലലിയാൻ: ഭാഗം 61

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അയ്യോ... എന്റെ വാവ എള്ളോളം തരി പാടി ആ പന്ന കേശുവിന്റ കൂടെ പോയെ.. മോളെ നിനക്ക് ഞാൻ ഐസ്ക്രീം വാങ്ങിത്തരാടി തിരിച്ചു വായോ.... 😭😭😭😭😭😭😭 രാവിലെ തന്നെ വല്യേട്ടന്റെ സംഗീതം കേട്ടു കൊണ്ടാണ് എല്ലാവരും ഉണർന്നത്...... ന്താടാ രാവിലെ തന്നെ വിളിച്ചു കൂവുന്നേ... മുണ്ടും മുറുക്കി ഉടുത്തു വല്യേട്ടന്റെ റൂമിന്റെ വാതിലിൽ തട്ടി കൊണ്ട് അച്ഛൻ ചോദിച്ചു.... സ്വപ്നം കണ്ടതാണെന്ന് തോന്നുന്നു അച്ഛാ... ഞാൻ വിളിച്ചിട്ടാണേൽ എണീക്കുന്നില്ല.. ഒരേ നിലവിളി.... വാതിൽ തുറന്ന് കൊണ്ട് പൊന്നു പറഞ്ഞു.... ഇവനിതെന്താ പറ്റിയെ രാവിലെ തന്നെ... അമ്മ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു.. (നമുക്കല്ലേ അറിയൂ ഇത്‌ ഇന്നലെ ബീച്ചിൽ കണ്ടതിന്റെ ഹാങ്ങോവറിന്റെ ബാക്കി ആണെന്ന് ) എടാ എണീക്കേടാ.. രാവിലെ തന്നെ ഓരോന്ന് കണ്ട് മനുഷ്യനെ മെനക്കെടുത്താൻ..... വല്യേട്ടന്റെ കവിളിൽ തട്ടി കൊണ്ട് അമ്മ വിളിച്ചു... ഇതൊക്കെ കേട്ട് വാവ കണ്ണും തിരുമ്മി ഒരു പ്ലാസ്റ്റിക് കോഴിയേയും പിടിച്ചു വന്നു.... അമ്മാ ഞാൻ സ്വപ്നം കണ്ടമ്മാ.... ദേ ഇവൾ ഇല്ലേ ഒളിച്ചോടി പോയി.. വാവയെ ചൂണ്ടി കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു....

സ്വപ്നം അല്ലെ അതിനെന്താ..... വരുൺ ഒരു കോട്ടുവായും വിട്ട് പറഞ്ഞു.... നിനക്കത് വെറും സ്വപ്നം... ഞാൻ സ്വപ്നത്തിലും നേരിട്ടും കണ്ടത് എനിക്ക് മാത്രേ അറിയൂ.... കണ്ടോ ഉറങ്ങുമ്പോഴും അവളുടെ കയ്യിൽ കോഴിയാ.... പുച്ഛത്തോടെ വല്യേട്ടൻ പറഞ്ഞു... കൊക്കോക്കോക്കോ.. 🐓🐓🐓 കണ്ടോ കോഴി കരഞ്ഞു.. സത്യം.... (വല്ലു) അപ്പോഴേക്കും വാവ വാവയുടെ കയ്യിലുള്ള പ്ലാസ്റ്റിക് കോഴി എടുത്തു വല്യേട്ടന്റെ തലയിലേക്ക് എറിഞ്ഞു... എന്റെ അമ്മച്ചി...... ആ ഒരൊച്ച മാത്രമേ വന്നുള്ളൂ.... നോക്കിയപ്പോൾ ആളുണ്ട് ബെഡിൽ മലർന്നു കിടക്കുന്നു.... വിളിച്ചിട്ടും തളിച്ചിട്ടും ബോധം ഇല്ലാത്തതിനാൽ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു...... എവടെ ആംബുലൻസിന്റെ സൗണ്ട് എവിടെ.... 🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑 *******💞 സിസ്റ്ററെ സൂചി വെക്കേണ്ട സിസ്റ്ററെ..... ദേ ബോധം വന്നു.... സൂചി വെക്കാൻ വന്ന സിസ്റ്ററെ ബോധം കെട്ടു കിടക്കുന്ന വല്യേട്ടൻ മണത്തു കണ്ടു പിടിച്ചു കൊണ്ട് പറഞ്ഞു... സിസ്റ്റർ ഒന്ന് ചിരിച്ചതേ ഉള്ളൂ...

കൂടെ വന്ന വരുണും അച്ഛനും ഇവൻ ഇവിടെയും ഞങ്ങളെ നാണം കെടുത്തും എന്ന അവസ്ഥയിൽ മുഖത്തോട് മുഖം നോക്കി... ആ മരുന്ന് ഇങ്ങോട്ട് തന്നാൽ മതി ഞാൻ കുടിച്ചോളാം.. എങ്ങനെ ആയാലും അകത്തോട്ടു അല്ലെ പോവുന്നെ..... അല്ലെ... വല്യേട്ടൻ സിസ്റ്ററിനെയും അച്ഛനെയും വരുണിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു... അങ്ങോട്ട് തിരിഞ്ഞു കിടക്ക് ചേട്ടാ.... (സിസ്റ്റർ) കയ്യിൽ സൂചി വെക്കാനെന്തിനാ തിരിഞ്ഞു കിടക്കുന്നെ.... വല്യേട്ടന്റെ സംശയം ന്യായം.... കയ്യിനല്ല.... ബാക്കിൽ ആണ്..... സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു..... ഇങ്ങനെ ആണേൽ ഞാൻ ബോധം കെടില്ലായിരുന്നു😪😪..... (വല്യേട്ടന്റെ ആത്മ ) അയ്യേ... സിസ്റ്റർ ആണോ വെക്കുന്നെ... അയ്യേ. അയ്യയ്യേ... മുണ്ട് ശെരിയാക്കി വല്യേട്ടൻ തമാശയോടെ പറഞ്ഞു... ഇത്‌ എന്തോന്നിത് എന്ന അവസ്ഥയിൽ സൂചിയും പിടിച്ചാ സിസ്റ്ററുടെ നിൽപ്പ്... (സിസ്റ്ററെ..... നല്ലോണം ആഞ്ഞു കുത്തിക്കോ.... ഇതൊക്കെ മൂപ്പരുടെ അടവാ... ലെ നിലാവ് 🤭) നോക്കണ്ട..... തലക്ക് ഏറു കൊണ്ടതിനെന്തിനാ ആസനത്തിൽ കുത്തുന്നെ...... (വല്യേട്ടൻ) ഈശ്വരാ ഇതിൽ ആ സിസ്റ്റർ വീഴണേ... സിസ്റ്ററിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് വല്യേട്ടൻ ആത്മകഥിച്ചു..... ചേട്ടൻ അങ്ങോട്ട് കിടന്നേ.. എനിക്ക് വേറെ പണിയുണ്ട്....

(സിസ്റ്റർ ) സിസ്റ്റർ സിസ്റ്ററുടെ പണിക്ക് പോക്കോ... ഞാനും പോവാ... എന്നും പറഞ്ഞു കട്ടിലിൽ നിന്ന് വല്യേട്ടൻ എണീറ്റു... ഈ ചേട്ടൻ ഇതിനു സമ്മതിക്കും എന്ന് തോന്നുന്നില്ല..... കൈ മലർത്തി കാണിച്ചു കൊണ്ട് സിസ്റ്റർ പറഞ്ഞു.... കിടക്കടാ അവിടെ.... അച്ഛൻ ഒന്ന് കലിപ്പിന്റെ കൊടുമുടി വരെ പോയി.... ഞാൻ കിടക്കുവല്ലേ... ഇങ്ങനെ മര്യാദക്ക് പറ എന്നാലല്ലേ എനിക്ക് മനസ്സിലാവൂ..... ഇനി സിസ്റ്റർക്ക് എവിടെ ഒക്കെയാ കുത്തി കളിക്കേണ്ടത്.. എവിടെ വേണമെന്ന് വച്ചാൽ കുത്തിക്കോ.... കട്ടിലിൽ ചാടി കിടന്ന് കയ്യും കാലുമൊക്കെ കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഇനി നിങ്ങൾ പുറത്തേക്ക് നിന്നോളൂ.... അച്ഛനോടും വരുണിനോടുമായി സിസ്റ്റർ പറഞ്ഞു... അയ്യോ എന്നേ ഈ കുട്ടിയുടെ അടുത്ത് ഒറ്റക്കിട്ട് പോവല്ലേ... ഇവളെന്നെ കുത്തി കളിക്കും അച്ഛാ.... വരൂണെ ചേട്ടനെ കൂടി കൊണ്ടു പോടാ..... പുറത്തേക്ക് പോവുന്ന വരുണിനെയും അച്ഛനെയും നോക്കിക്കൊണ്ട് വല്യേട്ടൻ വിളിച്ചു പറഞ്ഞു..... ഇതേ സമയം അച്ഛനും വരുണും തലക്കും കൈ കൊടുത്ത് ചുമരിൽ ചാരി നിന്ന് ചിരി കടിച്ചു നിർത്താനുള്ള കഷ്ടപ്പാടിൽ ആയിരുന്നു....

എനിക്കപ്പോഴേ തോന്നി ഏട്ടന്റെ ബോധം കിടൽ കണ്ടപ്പോൾ ഉടായിപ്പ് ആണെന്ന്... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അത് അറിഞ്ഞത് കൊണ്ടല്ലേ ഞാൻ ഡോക്ടറോട് ഇൻജെക്ഷൻ എഴുതാൻ പറഞ്ഞെ.. ഇത്‌ കുത്തിയാൽ ഇനി ശെരിക്കും ബോധം പോയാലും ഇൻജെക്ഷൻ പേടിച്ചു എണീറ്റിരുന്നോളും..... *******💕 സത്യത്തിൽ തലക്ക് എന്താ സംഭവിച്ചത്... സൂചി കുത്താനുള്ള സിസ്റ്ററുടെ അടവ്... (ഇതൊക്കെ ഞാൻ എത്ര കണ്ടതാ...ഇതൊക്കെ സിസ്റ്റർമാരുടെ സൈക്കളോടിക്കൽ മൂവ്മെന്റ് അല്ലെ.. ചോദിക്കുന്നതിനിടയിൽ ഒരു കുത്താ😵😵😵... അതിന്റെ കൂടെ ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ എന്നും 🤪🤪🤪...അനുഭവിച്ചോ വല്യേട്ടാ അനുഭവിച്ചോ.. ബോധം കളയേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ 🤣🤣🤣ലെ നിലാവ് ) സിസ്റ്ററുടെ ചോദ്യം കേട്ടതും വല്യേട്ടൻ മൂക്കും ചുണ്ടും കുത്തി വീണു..... സിസ്റ്റർക്ക് കേക്കണോ... പുറത്ത് പോയ ആ രണ്ടെണ്ണം ഇല്ലേ എന്നേ വീട്ടിൽ ഇട്ട് പീഡിപ്പിക്കുകയാ.. പുറത്ത് കളഞ്ഞാൽ ഛെ പറഞ്ഞാൽ കൊന്നു കളയും എന്ന് ഫീഷണി... എനിക്കിതൊക്കെ എന്ത്...

ഞാൻ അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവി.... ഹീയ്യോ......... കുത്തി അല്ലെ.... കഴിഞ്ഞു... ഇത്രേ ഉള്ളൂ... അതിനാണ് ഇങ്ങനെ... ഓഹ്.... താങ്ക്സ് ഉണ്ട് ട്ടോ സിസ്റ്ററെ... കുത്തിയ ഭാഗത്തെ മുണ്ട് പൊക്കി പിടിച്ചു കൊണ്ട് വല്യേട്ടൻ പുറത്തേക്ക് നടന്നു..... ന്താടാ നിന്റെ മുഖം ഇങ്ങനെ... തലയിൽ ഒരു കെട്ടും മുണ്ടും പൊക്കി പുറത്തേക്ക് വരുന്ന വല്യേട്ടനെ നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു... പിന്നെ സൂചി കുത്തിയാൽ അതും ആസനത്തിൽ കുത്തിയാൽ ഞാൻ ബിരിയാണി തിന്ന എക്സ്പ്രെഷൻ ഇട്ടിട്ട് വരണോ... ഏഹ്... ഹാവുഊ...... വേദനയോടെ വല്യേട്ടൻ പറഞ്ഞൊപ്പിച്ചു.... ഞാൻ ബാക്കിൽ ഇരുന്നോളാം.... കാറിൽ കയറി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... എന്നിട്ട് സൂചി വെച്ച ഭാഗം സീറ്റിൽ തട്ടാത്ത വിധത്തിൽ ചെരിഞ്ഞു കിടന്നു.... ഓഹ് ഈ കാലെന്ത് നീളമാ.... നേരെ കിടക്കാൻ പറ്റാത്തത് കൊണ്ട് വല്യേട്ടൻ പിറുപിറുത്തു കൊണ്ട് കാല് ചുരുക്കി വച്ചു കിടന്നു.. ഇതൊക്കെ കണ്ട് വരുണും അച്ഛനും ശബ്ദമില്ലാതെ മുഖത്തോട് മുഖം നോക്കി ചിരിച്ചു.... വീട്ടിലേക്കു കയറുമ്പോൾ ടിപ്പറല്ലേ പഞ്ചറായി വരുന്നേ എന്ന അവസ്ഥയിൽ ആയിരുന്നു പൊന്നു..... അമ്മ താടിക്കും കൈ കൊടുത്ത് വല്യേട്ടന്റെ മുണ്ട് പൊക്കിയുള്ള നടത്തം നോക്കി നിൽക്കുന്നു.... പാറു കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ...

ചിരിച്ചാൽ ക്രൈം പാർട്ണർ കരയും.... ഇതൊന്നും അറിയാതെ പോത്തുപോലെ കിടന്നുറങ്ങിയ ആതു ഇതെന്താ സംഭവം എന്ന അവസ്ഥയിൽ.... വാവ ആണേൽ ഞാൻ അല്ല എറിഞ്ഞത്.. ഇത്‌ എന്നേ ബാധിക്കുന്ന പ്രേശ്നമേ അല്ല എന്ന രീതിയിൽ എറിഞ്ഞ അതെ കോഴിയെ പിടിച്ചിരിക്കുന്നു.... എല്ലാവരുടെയും എക്സ്സ്പ്രെഷൻ കണ്ട നിർവൃതിയിൽ വല്യേട്ടൻ റൂമിൽ പോയി കമിഴ്ന്നു കിടന്നു.. ഇപ്പോഴത്തെ അവസ്ഥയിൽ നിവർന്നു കിടക്കുന്നത് ഇഞ്ചുരിയസ് ഫോർ വല്യേട്ടൻസ് ആസനം 🙊🙊... അച്ഛൻ വേഗം വല്യേട്ടന്റെ റൂമിലേക്ക് ചെന്നു... നീ ഇങ്ങനെ കിടന്നാൽ എങ്ങനെയാ... ഓഫീസിൽ പോണ്ടേ ഇന്ന്.... വല്യേട്ടന്റെ അടുത്ത് ബെഡിൽ ഇരുന്ന് കൊണ്ട് അച്ഛൻ ചോദിച്ചു.... ഇന്ന് ലീവ് എടുക്കാനാ ആ കുത്തിയ സിസ്റ്റർ പറഞ്ഞത്... അതെ കിടപ്പ് കിടന്ന് വല്യേട്ടൻ ഒന്ന് എറിഞ്ഞു നോക്കി.... എന്നിട്ട് ഞങ്ങളോട് അവര് പറഞ്ഞില്ലല്ലോ... അച്ഛൻ സംശയത്തോടെ ചോദിച്ചു.... എന്നേ അല്ലെ കുത്തിയത്.. അപ്പൊ എന്നോടല്ലേ പറയുക.. ഇനി സംശയം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോയി അവരോട് ചോദിക്ക്..

അവരുടെ പേര് പ്രിയ... വല്യേട്ടൻ വീറോടെ പറഞ്ഞു.... നിനക്കെങ്ങനെയാ പേര് കിട്ടിയത് അവരുടെ... അച്ഛൻ ബെഡിൽ നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു... അത് അവളുടെ കഴുത്തിൽ തൂക്കിയ ഐഡി കാർഡിൽ നിന്ന്... നാണത്തോടെ വല്യേട്ടൻ പറഞ്ഞു.. (തിരിഞ്ഞു കിടക്കുന്നത് കൊണ്ട് ഈ നാണം ഒന്നും അച്ഛൻ കാണുന്നില്ല.... ) ആ എന്നാ നീയിവിടെ കിടക്ക്.. ഞാൻ പോയി നോക്കട്ടെ.... ഈശ്വര പണി പാളിയോ.. അച്ഛൻ സിസ്റ്ററിനോട് ചോദിക്കാൻ പോവുവാണൊ... (ആത്മ ) അച്ഛൻ എവിടെ പോവുകയാ.... വല്യേട്ടൻ പേടി പുറത്ത് കാണിക്കാതെ ചോദിച്ചു.... ഞാൻ ഓഫീസിലേക്ക്... എന്തെ? ഏയ് ഒന്നുല്ല്യ... പൊക്കോ,,,,..... കൊടുത്ത പണി തിരിച്ചു കിട്ടി അല്ലെ... പുറത്തേക്ക് വന്ന അച്ഛനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു.... മ്മ്മ്മ്.... സങ്കടത്തോടെ തലയാട്ടി കൊണ്ട് അച്ഛൻ മൂളി.... ********💕 ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും വല്യേട്ടൻ വയ്യ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. ബാക്കിയുള്ളവർക്ക് പോവാൻ നേരം ആയതിനാൽ വേഗം കഴിച്ചെഴുന്നേറ്റു.... അച്ഛൻ പോവുന്നത് വരെ വല്യേട്ടൻ റൂമിൽ കഴിച്ച് കൂട്ടി... പോയി കഴിഞ്ഞതും വല്യേട്ടൻ എഴുന്നേറ്റു.... അല്ലേൽ വേണ്ട.... ഇപ്പോൾ എഴുന്നേറ്റാൽ ഡൌട്ട് അടിക്കും.. കുറച്ചു നേരം കൂടി കിടക്കാം.. വിശന്നിട്ടാണെൽ വയ്യ.... ഓഹ്...

വയറുഴിഞ്ഞു കൊണ്ട് വല്യേട്ടൻ എഴുന്നേറ്റിരുന്നു.... അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞാഞ്ഞൂൾ തല പൊക്കുന്ന പോലെ വല്യേട്ടൻ തലപൊക്കി റൂമിന്റെ പുറത്തേക്ക് ചെന്നു... അമ്മാ ചായ.... ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് ഇരുന്ന് കൊണ്ട് വിളിച്ചു പറഞ്ഞു.... ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട് അരുണേ.. എടുത്ത് കഴിക്ക്.... അടുക്കളയിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു... ആഹാ ഇവിടെ ഉണ്ടായിരുന്നോ.... ഞാൻ കണ്ടില്ല... പ്ലേറ്റ് എടുത്തു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഹൈ... ഇഡ്ഡ്ലിയും സാമ്പാറും... ഇന്ന് ഞാൻ പൊളിക്കും... 5 ഇഡ്ഡ്ലി എടുത്ത് വല്യേട്ടൻ പ്ലേറ്റിൽ ഇട്ട് കുഴച്ചു.... സാമ്പാർ നന്നായി ഇളക്കി ഇളക്കി ഇളക്കി ഇളക്കി പ്ലേറ്റിലേക്ക് ഒഴിച്ചു... സാമ്പാറിൽ മുങ്ങി തപ്പി വെണ്ടക്ക കഷ്ണം കിട്ടി..... നിന്നെ മാത്രം കണ്ടില്ലല്ലോ... നീ മാത്രം വന്നില്ലല്ലോ..... ഉണ്ട തക്കാളി തക്കാളി തക്കാളി...... 🤪🤪 ആ കിട്ടി.... ആരെ കിട്ടിയെന്ന് ... അങ്ങോട്ട് വന്ന പൊന്നു വല്യേട്ടനോട് ചോദിച്ചു... ഉണ്ട തക്കാളിയെ.... ഇഡ്ഡ്ലി വായിലേക്ക് ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു..... ********💕

ഡിപ്പാർട്മെന്റിലേക്ക് കയറുമ്പോഴാണ് ശ്രാവന്ത് ഏട്ടൻ വന്നു പാറുവിനെ വിളിച്ചത്... ആഹ്.... ശ്രാവന്തേട്ടൻ എന്താ രാവിലെ തന്നെ ഞങ്ങടെ ക്ലാസിനു മുന്നിൽ.. പാറു തമാശയോടെ ചോദിച്ചു... നിന്റെ ഫ്രണ്ട് ദേവയെ കീഴടക്കാൻ നീ ഒരു വഴി പറഞ്ഞു താ.... അവൻ സങ്കടത്തോടെ പറഞ്ഞു.. കീഴടക്കാൻ അവളെന്താ സഹ്യ പർവതം വല്ലോം ആണോ.... 🤔🤔? ഓഹ് നീ നിന്ന് ചളിയടിക്കാതെ ഒരു ഐഡിയ പറഞ്ഞു താ ജാൻകി..... ഒരു വഴി ഉണ്ട്... പാറു ശ്രാവന്തിന്റെ ചെവിയിൽ ന്തോ പറഞ്ഞു കൊടുത്തു.... കൊളമാവുമോ..... ഏഹ്... ഏയ് ഇതേൽക്കും... അല്ല ഇതാരാ... ശ്രാവന്തിന്റെ കൂടെയുള്ള ആളിനെ ചൂണ്ടി കൊണ്ട് പാറു ചോദിച്ചു.... ഇതെന്റെ ഫ്രണ്ട് ഹർഷൻ.. തന്റെ ഒരു ഫാൻ ആണ്...... ശ്രാവന്ത് പാറുവിനെയും ഹർഷനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു... ഫാൻ അത്രയ്ക്കും വീശണ്ട.. ഇപ്പോൾ മഴക്കാലം അല്ലെ അത്രയ്ക്ക് ചൂടില്ല.... പാറുവിനെ നോക്കി ചിരിക്കുന്ന ഹർഷനെ നോക്കി കൊണ്ട് പാറു പറഞ്ഞു.... പൊടുന്നനെ അവന്റെ ചിരി മങ്ങി 🤭🤭🤭 അല്ല നിങ്ങൾ ടൂറിനു വരുന്നില്ലേ.... ശ്രാവന്ത് ചോദിച്ചു....

പിന്നെ ഞങ്ങൾ ഇല്ലാതെ ടൂർ ഉണ്ടോ.... ആരെ ഉദ്ദേശിച്ചാണെന്ന് മനസിലായി... കളിയാക്കി കൊണ്ട് പാറു പറഞ്ഞു... എന്നാൽ പോട്ടെ ഇന്റെർവെല്ലിനു കാണാം.. തലമാന്തി ചിരിച്ചു കൊണ്ട് ശ്രാവന്ത് പറഞ്ഞു... ഓക്കേ..... ബൈ ജാൻകി... ഹർഷൻ കൈ വീശി കൊണ്ട് പറഞ്ഞു... ബൈ ഫാനേട്ടാ.... പാറു തമാശയോടെ പറഞ്ഞു കൈ വീശി കൊണ്ട് ക്ലാസ്സിലേക്ക് കയറി.. ഇതൊക്കെ കണ്ട് കൊണ്ടാണ് വരുൺ ക്ലാസ്സിലേക്ക് വന്നത്.. കുറച്ചു കുശുമ്പ് ഇല്ലാതില്ല... എന്തായി എല്ലാവരും വീട്ടിൽ ചോദിച്ചോ... ക്ലാസ്സിലേക്ക് കയറി വന്ന വരുൺ കുട്ടികളോട് ചോദിച്ചു.. യെസ് സാർ... ഇന്നേ സമ്മതിച്ചു... ബോയ്സിലെ ഒരാൾ വിളിച്ചു പറഞ്ഞു... ദേവപ്രിയ താൻ എന്നാൽ ഒരു പേപ്പർ എടുത്ത് ഉള്ളവരുടെ പേര് എഴുതി എടുക്കു.. ഓക്കേ സാർ...... അങ്ങനെ ദേവു ക്ലാസ്സിലെ കുട്ടികളുടെ പേരടങ്ങുന്ന ലിസ്റ്റ് വരുണിനു കൊടുത്തു... പാറുവിന്റെ പേരിലെ രവീന്ദ്രൻ വെട്ടി അവിടെ വരുൺ എന്ന് കൂട്ടിച്ചേർത്തു.... ******💕 ഇന്റെർവെല്ലിനു കാന്റീനിൽ പോവുകയായിരുന്ന പാറുവിനെയും ദേവുവിനെയും ശ്രാവന്തും ഹർഷനും കൂടി തടഞ്ഞു....

ദേവു എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്.... ശ്രാവന്ത് പാറുവിനെ നോക്കികൊണ്ട് പറഞ്ഞു... പാറു ആണേൽ കൈ കൊണ്ട് ചോദിക്ക് ചോദിക്ക് എന്ന് ആംഗ്യം കാണിക്കുന്നുണ്ട്..... ജാൻകി ഞാൻ ഇവളോട് ഒറ്റക്കൊന്ന് സംസാരിച്ചോട്ടെ... (ശ്രാവന്ത്) ഓ അതിനെന്താ എന്നും പറഞ്ഞു പാറു മാറി നിന്നു കൂടെ ഹർഷനും..... പാറുവിനു പിന്നെ സംസാരിക്കാൻ കിട്ടിയപ്പോൾ ഊരും നാളും എന്തിനു ആധാർ കാർഡിലെ നമ്പർ വരെ ചോദിക്കുന്നുണ്ട്... ദേവു എനിക്ക് അന്ന് പറഞ്ഞ കാര്യം തന്നെയാ പറയാൻ ഉള്ളത്.. നീയിങ്ങനെ മിണ്ടാതെ നിന്നാൽ എങ്ങനെയാ... എനിക്കൊന്നും പറയാൻ ഇല്ലാ.... മോളെ നമുക്കൊരു കുഞ്ഞിക്കാല് കാണണ്ടേ... ഠപ്പേ....... 💥💥💥💥 പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ ഒന്ന് കിട്ടിയതും ശ്രാവന്ത് ജീവനും കൊണ്ടോടി.... പിന്നാലെ ഹർഷനും.... പാറു നോക്കിയപ്പോൾ കൈ കുടഞ്ഞു നിൽക്കുന്ന ദേവുവിനെ ആണ് കണ്ടത്.... ആരും ഇല്ലാത്തത് ഭാഗ്യം.... ചുറ്റും നോക്കിക്കൊണ്ട് പാറു ദേവുവിന്റെ അടുത്തേക്ക് ചെന്നു.. നീ എന്തിനടി തല്ലിയത്.... (പാറു) പിന്നെ വൃത്തിക്കേട് പറഞ്ഞാൽ നോക്കി നിൽക്കണോ..

അതിനെന്താ പറഞ്ഞത്.... ദേവു എല്ലാം പറഞ്ഞു കൊടുത്തു.... ദൈവമേ ഞാൻ പറഞ്ഞു കൊടുത്ത ഡയലോഗ് ആണല്ലോ.. ഏറ്റില്ല ലെ.. (പാറുവിന്റെ ആത്മ ) അങ്ങനെ പറഞ്ഞോ.. അപ്പൊ നീയൊന്ന് കൊടുത്തത് ശെരിയായില്ല..... പാറു ദേവുവിന്റെ സൈഡ് ആയി പറഞ്ഞു... ദൈവമേ ഒരു കുട്ടി ഉണ്ടാവുന്നത് ഇത്രയ്ക്ക് തെറ്റാണോ.... (പാറുവിന്റെ ആത്മ ) (ആദ്യം നീയൊരു കുഞ്ഞിക്കാല് പോയിട്ട് ഇത്തിരി റൊമാൻസ് എങ്കിലും കാണിക്ക്.. ഈ വായനക്കാർ എനിക്കൊരു സമാധാനം തരുന്നില്ല 😵😵😪😪ലെ നിലാവ്) "എല്ലാവരുടെയും ശ്രെദ്ധക്ക്.... ഇന്ന് ksuയുവിന്റെ ഹർത്താൽ ആയതിനാൽ ക്ലാസ്സ്‌ ഇന്നില്ല..... പ്രശ്നം ആവുന്നതിനു മുന്നെ എല്ലാവരും വീട്ടിലേക്ക് പോവണമെന്ന് അഭ്യർത്ഥിക്കുന്നു..... " അന്നൗൺസ്‌മെന്റ് കേട്ടതും പാറുവും ദേവുവും തുള്ളിച്ചാടി ക്ലാസ്സിലേക്ക് പോയി.... ******💞 ആതുവിനെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോവുമ്പോഴാണ് ശ്രാവന്ത് മുന്നിൽ വന്നത്... അവനെ കണ്ടതും പാറു നിന്ന് പരുങ്ങാൻ തുടങ്ങി.... ആതുവേച്ചി നമുക്ക് വേഗം പോവാം...

ആതുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു.... ന്തിനാ ഇത്രയ്ക്ക് തിരക്ക്..... ആതു പ്രണവിനെ നോക്കി കയ്യും കലാശവും കാട്ടുന്നതിനിടയിൽ ചോദിച്ചു..... വേഗം പോവാനല്ലേ പറഞ്ഞത്.... ഇനി അടി വല്ലതും ഉണ്ടായാലോ.... ജാൻകി.. താൻ ഇത്‌ ഏൽക്കും എന്ന് പറഞ്ഞപ്പോൾ മുഖത്തിനിട്ടു ഏൽക്കും എന്ന് ഞാൻ വിചാരിച്ചില്ല... മുഖം പൊത്തിപ്പിടിച്ചു കൊണ്ട് ശ്രാവന്ത് പറഞ്ഞു.... അത് പിന്നെ വന്തേട്ടാ... ഡയലോഗ് കറക്റ്റ് ആയിരുന്നു.. പക്ഷെ ഏട്ടൻ പറഞ്ഞ ടോൺ മാറി പോയതാ.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... വന്തേട്ടനോ..... ലവൻ സംശയത്തോടെ ചോദിച്ചു..... ഓഹ്.. ഈ ശ്രാവന്തേട്ടാ എന്ന് വിളിക്കാൻ പാടാന്നേ.... ശ്രാവേട്ടാ എന്ന് വിളിക്കാൻ പറ്റില്ലല്ലോ.. അപ്പൊ വന്തേട്ടൻ സൂപ്പർ അല്ലെ... അപ്പൊ ശെരി വന്തേട്ടാ നാളെ കാണാം... മറുപടിക്ക് കാത്ത് നിൽക്കാതെ പാറു ആതുവിനെയും വലിച്ചു കൊണ്ട് പോയി... പാറുവിന്റെ സംസാരം കേട്ട് കിട്ടിയ അടിയുടെ വേദന മറന്ന് നമ്മടെ വന്തേട്ടനും ഒന്ന് ചിരിച്ചു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story