നിന്നിലലിയാൻ: ഭാഗം 62

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കാലേട്ടൻ...വന്തേട്ടൻ...വന്തേട്ടൻ... കാലേട്ടൻ... സ്റ്റെയർ കയറി കൊണ്ട് പാറു പാടി.... അങ്ങനെ ആണോ.... 🤔🤔🤔പാറു പാടി കൊണ്ട് സ്റ്റെയർ കയറി..... എന്തായാലും കാര്യം പിടി കിട്ടിയല്ലോ... റൂമിൽ ചെന്നപ്പോൾ ദേ നമ്മടെ കാലേട്ടൻ 😍 പെട്ടെന്ന് തോന്നിയ കുസൃതിയിൽ ബാഗ് ഊരി വച്ചു പാറു വരുണിന്റെ അടുത്ത് ഓപ്പോസിറ്റായി ചെന്നിരുന്നു... അവന്റെ കയ്യിലെ ഫോൺ മാറ്റി വച്ചു... വരുൺ ആകെ അന്തം വിട്ട് പാറുവിനെ നോക്കി.... പാറു മുടിയൊക്കെ ശെരിയാക്കി വരുണിന്റെ കണ്ണിൽ നോക്കിയിരിക്കാൻ തുടങ്ങി..... അല്ല പിന്നെ എനിക്കും അറിയണമല്ലോ കണ്ണും കണ്ണും നോക്കിയിരിക്കലിന്റെ സുഖം.... (പാറുവിന്റെ ആത്മ ) അതുവഴി പോയ വല്യേട്ടൻ കാണുന്നത് കണ്ണും കണ്ണും നോക്കിയിരിക്കുന്ന അനിയനെയും അനിയന്റെ ഭാര്യയെയും.. ഓഹ് ഇതൊക്കെ കാണുമ്പോഴാ... ഇന്നലെ ഉമ്മ ഇന്ന് ദേ കണ്ണും കണ്ണും.... വല്യേട്ടൻ പതുക്കെ ചെന്നു ഡോർ അടച്ചു പൊന്നുന്ന് വിളിച്ചു പോയി.... ഇവൾക്കിതെന്ത് പറ്റി എന്നും വിചാരിച്ചു പാറുവിനെ അടിമുടി നോക്കുകയാണ് വരുൺ.... പിന്നെ അവളുടെ മുഖത്തേക്ക് ശ്രദ്ധ പോയപ്പോൾ വരുൺ ഇരുന്ന് ചിരിക്കാൻ തുടങ്ങി.... എന്തിനാ ചിരിക്കൂന്നേ.... ഞാൻ കഷ്ടപ്പെട്ട് നോക്കുവായിരുന്നു.... പാറു മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.... ആരെ....

വരുൺ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു... അത് കണ്ണും കണ്ണും.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... അതാണോ നോക്കിയിരുന്നത്..... ഞാൻ കരുതി നീ ഒന്നിന് പോവാൻ മുട്ടി ഇരിക്കുവാന്ന്... എക്സ്പ്രെഷൻ അങ്ങനെ ആയിരുന്നു.... വരുൺ തലക്ക് കയ്യും കൊടുത്തിരുന്നു ചിരിക്കാൻ തുടങ്ങി.... കളിയാക്കി ചിരിക്കുന്നോ.. എന്നും പറഞ്ഞു മുട്ട് കുത്തി വരുണിനെ അടിക്കാൻ ഓങ്ങിയതും വരുൺ അവളുടെ കൈ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തി.. പാറു ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കുതറി മാറാൻ ശ്രമിച്ചു.... ഞാൻ പട്ടിണി ആടോ..... പാറുവിന്റെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു... അയ്യോ അപ്പൊ കാലൻ ഇന്ന് ഒന്നും കഴിച്ചില്ലേ.. അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി കൊണ്ട് പാറു ചോദിച്ചു.... എടാ കള്ളാ നിങ്ങളിന്ന് കൂടി കഴിച്ചതല്ലേ ഉള്ളൂ.. വിശക്കുന്നുണ്ടേൽ പറഞ്ഞാൽ പോരെ.. പെട്ടെന്ന് ഓർത്തു കൊണ്ട് പാറു പറഞ്ഞു... അതല്ലെടി മണ്ണുണ്ണി.... മണ്ണുണ്ണി ഇങ്ങടെ കെട്ട്യോളുടെ ഭർത്താവ്... വരുണിന്റെ പിടിയിൽ നിന്നും പോവാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു....

അല്ല നിനക്കിനി കണ്ണും കണ്ണും നോക്കണ്ടേ... മ്മ്? വരുൺ കുസൃതിയോടെ അവളെ ഒന്നൂടി അവനിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു... വേണ്ട.. വിട്ടേ... എനിക്ക് ഡ്രസ്സ്‌ മാറണം... കുതറി കൊണ്ട് പാറു പറഞ്ഞു... അത് ഞാൻ അഴിക്കാൻ പോവല്ലേ പിന്നെന്തിനാ ഇനി നീയായിട്ട് മാറുന്നെ... പാറുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഇമ്മിണി പുളിക്കും... പിന്നെ നിക്ക് ദൈവം കൈ തന്നതെന്തിനാ.... പാറു ചിറി കോട്ടിക്കൊണ്ട് ചോദിച്ചു... അതിനു മാത്രമാണോ കൈ തന്നെ ദൈവം.. അല്ല ചോറ് തിന്നാനും... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ബാക്കി നിന്റെ കാലൻ പറഞ്ഞു തരാം.. എന്ന് പറഞ്ഞു പാറുവിനെ വലിച്ചു ബെഡിൽ കിടത്തി.... പെട്ടെന്നുള്ള അറ്റാക്ക് ആയതിനാൽ പാറു കണ്ണടച്ചിരുന്നു.... വരുണിന്റെ ശരീരം പാറുവിന്റെ ശരീരത്തിൽ അമർന്നപ്പോഴാണ് പാറു കണ്ണ് തുറന്ന് നോക്കിയത്... തന്റെ തൊട്ടടുത്തു തന്നെ തന്നെ നോക്കിയിരിക്കുന്ന വരുണിനെ കണ്ടപ്പോൾ അവൾക്ക് ജാള്യത തോന്നി... പാറു മുഖം തിരിച്ചതും അതെ സ്പോട്ടിൽ വരുൺ അവളുടെ മുഖം തിരിച്ചു നേരെ നിർത്തി......

വരുൺ പാറുവിന്റെ കഴുത്തിൽ കിടന്ന ഷാൾ എടുത്ത് മാറ്റിയിട്ടു... ആഹ്.... പാറു വേദനയോടെ ഒച്ച വച്ചു.... പിന്ന് കുത്തി... കൈ തോളിൽ വച്ചു കൊണ്ട് പാറു പറഞ്ഞു... ഇപ്പോൾ കണ്ടില്ലേ മൂത്തവർ പറഞ്ഞത് അനുസരിക്കാഞ്ഞിട്ടാ ഇങ്ങനെ പറ്റിയത്... അവളുടെ ഷോൾഡറിലെ ഡ്രസ്സ്‌ മാറ്റി കൊണ്ട് വരുൺ പറഞ്ഞു... അവിടെ അല്ല ഇവിടെ.. ചോര വരുന്നുണ്ടോ നോക്ക്... മുറിയുള്ള ഭാഗം കാണിച്ചു കൊണ്ട് പാറു പറഞ്ഞു... നോക്കട്ടെ.... തലതാഴ്ത്തി നോക്കുകയാണെന്ന വ്യാജേന വരുൺ അവിടെ പതുക്കെ ചുംബിച്ചു... ഉമ്മ കിട്ടിയ സ്പോട്ടിൽ പാറു അവനെ തള്ളി... ഉമ്മ വെക്കാനാണോ പറഞ്ഞെ.... ചോര വരുന്നുണ്ടോ എന്ന് നോക്കാനല്ലേ പറഞ്ഞത്... പാറു കുറുമ്പൊടെ ചോദിച്ചു.... എന്തായാലും ഞാൻ അവിടെ ഒക്കെ ഉമ്മ വെക്കേണ്ടതല്ലേ... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു..... എണീറ്റെ മതി.... എന്തൊരു കനാ... വരുണിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.... പാറുകുട്ട്യേ ..... വരുൺ ആർദ്രമായി പാറുവിനെ വിളിച്ചു... ഇതിൽ പാറു ഒന്ന് പതറി..... കിടന്നിടത്തു നിന്ന് തലപൊക്കി വരുണിന്റെ നെറ്റിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാറു ഉമ്മിച്ചു.... ഇനി എണീക്ക്... വരുണിന്റെ മുഖത്തേക്ക് നോക്കാതെ പാറു പറഞ്ഞു.... ഇതാർക്ക് വേണം അവിഞ്ഞ ഉമ്മ... എനിക്ക് ദേ ഇവിടെ മതി... ചുണ്ടിൽ തൊട്ട് കൊണ്ട് വരുൺ പറഞ്ഞു...

എനിക്കൊന്നും വയ്യ..... എണീക്ക്... വരുണിന്റെ തോളിൽ പിടിച്ചു തള്ളി കൊണ്ട് പാറു പറഞ്ഞു.... എന്നാ ഞാൻ തരുവാ..... എന്നും പറഞ്ഞു വരുൺ പാറുവിന്റെ ചുണ്ടുകളെ അവന്റെ ചുണ്ടുകൾ കൊണ്ട് ലോക്ക് ആക്കി.... അവളുടെ ചുണ്ടുകളെ ആസ്വദിക്കുമ്പോഴും അവന്റെ കണ്ണുകൾ പാറുവിന്റെ മുഖത്ത് വിരിയുന്ന ഭാവവ്യത്യാസങ്ങൾ ആസ്വദിക്കുകയായിരുന്നു..... വരുണിന്റെ ചുണ്ടുകൾ മുറുകുന്നതിനനുസരിച്ചു പാറുവിന്റെ കൈകൾ വരുണിന്റെ തോളിൽ അമർന്നു കൊണ്ടിരുന്നു.....വരുൺ അവളുടെ ചുണ്ടുകളെ മോചിച്ചപ്പോഴേക്കും പാറു ദേഷ്യത്തോടെ അവനെ നോക്കി.... പാറുവിന്റെ ചുവന്നു തുടുത്ത ചുണ്ടും മുഖത്ത് വിരിഞ്ഞ ദേഷ്യവും വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി.... ചിരിക്കണ്ട... എന്തൊരു വേദന ആണെന്ന് അറിയുമോ.... ചുണ്ട് അവന്റെ ഷർട്ടിൽ തുടച്ചു കൊണ്ട് പാറു പറഞ്ഞു... വേദനയോ... അതിനു ഇപ്രാവശ്യം ചുണ്ട് പൊട്ടിയില്ലല്ലോ... ചിരിച്ചു കൊണ്ട് വരുൺ ചോദിച്ചു... പാറു ഒന്നും മിണ്ടാതെ കിടന്നു... ഇവിടെ ഉള്ള മുറി മാറിയോ...

പാറുവിന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് വരുൺ കുസൃതിയോടെ ചോദിച്ചു..... ഛെ കൈയെടുത്തെ... വരുണിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.... ന്തോ അത് വരുണിൽ സങ്കടം ഉണ്ടാക്കി അവൻ എഴുന്നേറ്റ് പോവാൻ നോക്കിയപ്പോൾ പാറു അവന്റെ കയ്യിൽ പിടിച്ചു..... പാറു വിട്ടേ.... പാറുവിന്റെ കൈ തട്ടി മാറ്റി ദേഷ്യത്തിൽ വരുൺ പറഞ്ഞു.... ന്തുകൊണ്ടോ പാറുവിനും അത് സങ്കടം ഉണ്ടാക്കി.... നോക്ക്.. ഇപ്പോൾ മാറി.. നേരത്തെ റോസ് കളർ ആയിരുന്നപ്പോൾ ഒരു ഭംഗി ഒക്കെ ഉണ്ടായിരിന്നു.. പക്ഷെ ഇപ്പോൾ കണ്ടോ കറുത്ത പാടായി... വരുണിന്റെ മൂഡ് മാറ്റാൻ വേണ്ടി കുസൃതിയോടെ പാറു പറഞ്ഞു.... വരുൺ അവളെ നോക്കാതെ ഇരുന്നു... വരുണേട്ടാ.. ഇങ്ങൾക്ക് സെന്റി തീരെ ചേരുന്നില്ല... സോറി... വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... മിണ്ടുന്നില്ല...... കാലേട്ടൻ മിണ്ടുന്നില്ല.... എന്താന്നും.... ഇവിടെ തൊട്ടോ.. ഉമ്മ വെക്കണമെങ്കിൽ വെച്ചോ.. കണ്ണ് നിറച്ചു കൊണ്ട് പാറു പറഞ്ഞു... വെക്കട്ടെ ഉമ്മ.... കള്ള ചിരിയോടെ വരുൺ ചോദിച്ചു.... അത് ഞാൻ തമാശക്ക് പറഞ്ഞതാ... ഓടാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു...

അപ്പോഴേക്കും വരുൺ അവളെ വലിച്ചു നെഞ്ചോട് ചേർത്തു.... കയ്യിൽ കോരിയെടുത്തു ബെഡിൽ കിടത്തി.... അപ്പൊ പിന്നെ നീയെന്തിനാ കണ്ണും നിറച്ചു നിന്നെ... പാറുവിന്റെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് വരുൺ ചോദിച്ചു.... അത് ഞാൻ ഇങ്ങനെ ചെയ്തതാ... വായിൽ നിന്നും തുപ്പൽ തൊട്ട് വരുണിന്റെ കണ്ണിനടിയിൽ തേച്ചു കൊണ്ട് പാറു പറഞ്ഞു... എടി ദുഷ്ടേ....... എന്നും പറഞ്ഞു പാറുവിന്റെ പിറകിലൂടെ കൈ കൊണ്ടുപോയി ടോപ്പിന്റെ സിബ്ബ് അഴിച്ചു... പാറു ഒന്ന് ഞെട്ടിക്കൊണ്ട് വേണ്ട എന്ന രീതിയിൽ തലയാട്ടി.. വരുൺ അതൊന്നും കാര്യം ആകാതെ ടോപ് തോളിൽ നിന്നും ഇറക്കി.... അവളുടെ മാറിലെ കറുത്ത പാട് കണ്ടതും വരുൺ അവിടെ ഒന്ന് തലോടി.... പാറു കണ്ണടച്ച് കിടന്നതേ ഉള്ളൂ..... നിനക്കിത് എന്തിന്റെ കേട് ആയിരുന്നു പാറു (പാറുവിന്റെ ആത്മ ) വരുൺ അവിടെ മൃദുവായി ചുംബിച്ചു.... പാറു ഒന്ന് പൊള്ളിപ്പിടഞ്ഞു..... വരുൺ അവളുടെ ടോപ് ശെരിയാക്കി കൊടുത്ത് അവളുടെ ചെവിയിലായി പറഞ്ഞു I love u പാറുക്കുട്ട്യേ.... 😍 പാറു കണ്ണുകൾ തുറന്ന് വരുണിനെ നോക്കി... വരുൺ തിരിച്ചും....

ന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.. ഐ ലബ്‌ യു റ്റൂ കാലേട്ടാ എന്നൊന്ന് പറയെടി... പാറു കൊഞ്ചിക്കൊണ്ട് പറഞ്ഞു... I W U 🙈 ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അതെന്താ സംഭവം... വരുൺ സംശയത്തോടെ ചോദിച്ചു.... കണ്ടു പിടിച്ചോ... കുസൃതിയോടെ പാറു പറഞ്ഞു... പാറുവിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന് വരുൺ ആലോചനയിൽ ആണ്ടു... 🤔🤔🤔 ********💕 ഇതേ സമയം വരുണിന്റേയും പാറുവിന്റെയും കണ്ണും കണ്ണും നോക്കിയിരുപ്പ് കണ്ട് വികാരഭരിതനായ വല്യേട്ടൻ പൊന്നുവിൽ നിന്ന് ഒരുമ്മ വാങ്ങാനുള്ള തത്രപ്പാടിൽ ആണ്... എടി പൊന്നു.. ഒരുമ്മ താടി സേട്ടന്.... ഒരുമ്മയും ഇല്ലാ രണ്ട് ഉമ്മയും ഇല്ലാ.... എന്നാ ഒരഞ്ചാറു ഉമ്മ താടി... അരുണേട്ടൻ ഒന്ന് പോയെ.... നിനക്കൊരു സ്നേഹവും ഇല്ലാ.. കുറുമ്പൊടെ വല്യേട്ടൻ പറഞ്ഞു.... സ്നേഹം ഇല്ലാത്തത് കൊണ്ടാണല്ലോ എന്റെ വയറിങ്ങനെ വീർത്തു നിൽക്കുന്നത്.... പൊന്നു ദേഷ്യത്തോടെ പറഞ്ഞു... നിനക്കിപ്പോ ഉമ്മ തരാൻ പറ്റുമോ... ഇല്ലാന്ന് പറഞ്ഞില്ലെ... വല്യേട്ടൻ എണീറ്റ് പോയി.. പോയി എന്ന് കരുതിയവർക്ക് തെറ്റി.. ഡോർ ലോക്ക് ചെയ്യാൻ വേണ്ടി പോയതാ....

നിനക്കെന്താ ഒരുമ്മ തന്നാൽ നിന്റെ ചുണ്ട് തേഞ്ഞു പോവുമോ... വല്യേട്ടൻ പൊന്നുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... നിങ്ങൾ പോയില്ലേ... ചാടി തുള്ളി എണീറ്റത് കണ്ടപ്പോൾ ഞാൻ കരുതി പോയെന്ന്.. ആ നീയതേ വിചാരിക്കു.... ചേട്ടന് ഒരുമ്മ താടി... ഇങ്ങനെ ഒരു മനുഷ്യൻ.. എന്നു പറഞ്ഞു പൊന്നു വല്യേട്ടന്റെ നെറ്റിയിൽ ഉമ്മ വച്ചു.... ഇനി ഞാൻ... എന്ന് പറഞ്ഞു വല്യേട്ടൻ പൊന്നുവിന്റെ നെറ്റിയിൽ കൊടുത്തു ഉമ്മ... ഇനി അച്ഛെടെ കുഞ്ഞിക്ക് എന്ന് പറഞ്ഞു പൊന്നുവിന്റെ വയറിലും മുത്തി... ഇത്രേ ഉള്ളൂ.. അതിനാണ് ഇത്രേ ബലം പിടുത്തം... ഇനി ചുണ്ടിൽ താടി... വല്യേട്ടൻ ഒരു ചിരിയാലെ പറഞ്ഞു... ചുണ്ടിലല്ല ഞാൻ നിങ്ങടെ....... എന്നെക്കൊണ്ട് പറയിപ്പിക്കണ്ട..... പൊന്നു മുഖം കോട്ടിയിരുന്നു..... ഓ അവളുടെ ഒരു ജാഡ എന്നും പറഞ്ഞു വല്യേട്ടൻ റൂമിൽ നിന്നും പോയി... ********💕 അടുത്താഴ്ച ടൂർ പോവാനാ പ്ലാൻ ചെയ്തിരിക്കുന്നെ 5 ദിവസത്തെ ട്രിപ്പ്‌ ആണ് മണാലി ആണ് പ്ലേസ്.... വിക്രമൻ സാറിന്റെ ഫോൺ കട്ട് ചെയ്തിട്ട് വരുൺ പാറുവിനോടായി പറഞ്ഞു... ഹൈ കുളു മണാലി.. ഇത്‌ പൊളിക്കും...

ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... താഴെ വാവയുടെ ശബ്ദം കേട്ടപ്പോൾ പാറു താഴേക്ക് ചെന്നു.... ഇന്ന് എന്തെ നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞോ വാവേ... ആ പാറു.. ബാഗ് ഊരിക്കൊണ്ട് വാവ പറഞ്ഞു... ഇന്നെന്താ പഠിക്കാൻ തന്നെ..... ഇന്ന് ഇവൾക്കും ലവനും എത്രെ കുട്ടികൾ ഉണ്ടാവും എന്നാവും... റൂമിൽ നിന്ന് ഹാളിലേക്ക് വന്ന വല്യേട്ടൻ പറഞ്ഞു.... ഓഹ് ഇന്റെ വല്യേട്ടാ... പാറു തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് ദെണ്ണം ഉണ്ട്.. ദേ ഇത്‌ കണ്ടോ 4 സ്റ്റിച്ചാ ഇട്ടിരിക്കുന്നെ.. തലയിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... എത്രെ സ്റ്റിച്ചാ... ജോലി കഴിഞ്ഞു വന്ന അച്ഛൻ ചോദിച്ചു... 2... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. എത്രെ 🤨🤨🤨 1..... ഇനിയും ചോദിച്ചാൽ കുറയും.. കള്ള വേദനയും പറഞ്ഞു ലീവ് എടുത്തിട്ട് കള്ളത്തരം പറയുന്നോ..... ഓഹ് കള്ള വേദന ഒന്നുമല്ല.. ഞാൻ ഉച്ചക്കാ എണീറ്റത്... അല്ല അച്ഛാ അച്ഛൻ പോയി അര മണിക്കൂർ കഴിഞ്ഞതും ഇവര് എണീറ്റു... അവിടേക്ക് വന്ന പൊന്നു പറഞ്ഞു.... അച്ഛൻ ഒന്ന് നോക്കിക്കൊണ്ട് റൂമിലേക്ക് പോയി.... വല്യേട്ടൻ ചിറി ഇളിഞ്ഞു കൊണ്ട് റൂമിലേക്കും..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story