നിന്നിലലിയാൻ: ഭാഗം 63

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇനിയിപ്പോ ഞാൻ ടൂർ ഒക്കെ കഴിഞ്ഞിട്ടേ ക്ലാസ്സ്‌ എടുക്കുന്നുള്ളു..... എല്ലാവരും പേര് തന്ന സ്ഥിതിക്ക് നമ്മൾ പോവാൻ തീരുമാനിച്ച പ്ലേസ് മണാലി ആണ്.. 5 ദിവസത്തെ ട്രിപ്പ്‌ ആണ്.... എല്ലാവർക്കും അറിയാലോ കാലാവസ്ഥയും കാര്യങ്ങളും ഒക്കെ അപ്പൊ അതിനനുസരിച്ചുള്ള സേഫ്റ്റി ഒക്കെ നിങ്ങൾ കയ്യിൽ കരുതണം..... രാവിലെ തന്നെ ക്ലാസ്സിൽ വന്നു ടൂറിന്റെ കാര്യം പറയുകയാണ് വരുൺ..... പാറു അതൊന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്താണ്... സർ ഇതുവരെ എമൗണ്ടിന്റെ കാര്യം പറഞ്ഞില്ല... ആ എമൗണ്ട്... നിങ്ങൾക്കറിയാലോ പോവുന്ന സ്ഥലത്തെ കുറിച്ച്.... പിന്നെ നമ്മടെ ഡിപ്പാർട്മെന്റിനിൽ നിന്ന് ഏകദേശം എല്ലാവരും വരുന്നുണ്ട് .. 3 ബസ് ആണ് ഏൽപ്പിച്ചിരിക്കുന്നത്... എമൗണ്ട് 4000 വച്ചിട്ടാണ് വരുന്നത്... പിന്നെ നിങ്ങൾക്ക് എന്തേലും പർചെസ് ചെയ്യാനോ എന്തെങ്കിലും ഉണ്ടേൽ അതിനുള്ള എക്സ്ട്രാ ക്യാഷ് നിങ്ങൾ കയ്യിൽ കരുതണം.... ശെരിക്ക് പറഞ്ഞാൽ ഈ 4000 എന്നത് ഒരു എമൗണ്ട് അല്ല.. പിന്നെ നമ്മൾ കുറെ പേരുള്ളത് കൊണ്ടാ ഇത്രെയും കുറവായി കിട്ടിയേ.. ഇനി ആർക്കെങ്കിലും കാശിനു ബുദ്ധിമുട്ട് ഉണ്ടേൽ എന്നോട് പേർസണൽ ആയി പറയണം.. അത് കൊണ്ടാരും ടൂർ മുടക്കേണ്ട....

സാർ ആരൊക്കെ ആണ് കൂടെ വരുന്നത് ടീച്ചേഴ്സിന്റെ ഭാഗത്തു നിന്ന്.... ആ.... വിക്രമൻ സാറും ഭരത് സാറും മുഹ്‌സിനും വിഷ്ണു സാറും ആണ് സാറന്മാർ ആയിട്ട്... പിന്നെ 5, 8 ടീച്ചേർസ് ഉണ്ട്... അതൊക്കെ പറയും അവരുടെ നമ്പറും തരും... അപ്പൊ സാർ ഇല്ലേ.....????? ഞാൻ ഇല്ലാ... പേർസണൽ ആയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അപ്പൊ പിന്നെ എനിക്ക് വരാൻ പറ്റില്ല.... ചിരിച്ചു കൊണ്ടാണ് വരുൺ അത് പറഞ്ഞത്... അതുവരെ ഗന്ധർവ ലോകത്തായിരുന്ന പാറു വരുൺ ഇപ്പോൾ പറഞ്ഞത് നല്ല കിറുകൃത്യമായിട്ട് കേട്ടു.... ഹൈവ... കാലൻ ടൂറിനു ഇല്ലാന്ന്... ഞാൻ ഇനി അടിച്ചു പൊളിക്കും മോളെ... ദേവുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു അവളുടെ സന്തോഷം അറിയിച്ചു.... പോടീ.. സാറും വേണമായിരുന്നു.. ടൂർ പോവുമ്പോൾ നമ്മടെ ക്ലാസ്സ്‌ സാർ ഇല്ലെങ്കി ഒരു രസോം ഉണ്ടാവില്ല.... ഊറ്റാലോ.... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... നിനക്ക് ഊറ്റാഞ്ഞിട്ട്..... കാലൻ വന്നാലേയ് ഇന്നേ ഇടം വലം തിരിയാൻ സമ്മതിക്കില്ല.... അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അത് പാടില്ല ഇതുപാടില്ല അങ്ങനെ അങ്ങനെ...... കാലൻ ഇല്ലെങ്കിൽ പിന്നെ ഇതൊന്നും പേടിക്കണ്ടല്ലോ.....

സന്തോഷം കൊണ്ട് പാറു തുള്ളിച്ചാടി... സാർ ഇല്ലാതെ എങ്ങനെയാ സാർ... സാർ വായോ സാർ.. ന്താ സാർ പ്ലീസ് സാർ.... കുട്ടികൾ അവിടെന്നും ഇവിടെന്നും വിളിച്ചു പറയാൻ തുടങ്ങി...... ഓഹ് അയാൾ വരാഞ്ഞിട്ടാ ഇനി ഇവർക്ക്.. ഇവറ്റകൾക്കൊക്കെ എന്തിന്റെ കേടാ... നിർബന്ധിച്ചു നിർബന്ധിച്ചു ഇനി ഇയാൾ എങ്ങാനും വരുമോ.... പാറു നഖം കടിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു... കൂൾ.... കൂൾ..... എനിക്ക് വരാൻ പറ്റില്ലെടോ.. ഇനി അഥവാ വരാൻ പറ്റിയാലും പറഞ്ഞിട്ട് കാര്യം ഇല്ലാ.. വരുന്ന ടീച്ചേഴ്സിനെ ഒക്കെ തീരുമാനിച്ചു കഴിഞ്ഞില്ലേ.. so..... നിങ്ങൾ ആ 5 ദിവസം അടിച്ചു പൊളിച്ചിട്ട് വാ.... വരുൺ മുഖത്തെ പുഞ്ചിരി മായാതെ പറഞ്ഞു.. സാർ എന്റെ സീറ്റിൽ ഇരുന്നോ ഞാൻ നിലത്തു ഇരിക്കുകയോ നിൽക്കുകയോ ചെയ്തോളാം എന്നാലും സാർ വരാതെ ഇരിക്കരുത്... ബോയ്സിന്റെ സൈഡിൽ നിന്ന് ഒരു കുട്ടി കെഞ്ചി പറഞ്ഞു... ഇവനെ ഇന്ന് ഞാൻ ഒരു കല്ല് കിട്ടിയാൽ എറിഞ്ഞേനെ... പാറു ലവനെ നോക്കി പിറുപിറുത്തു..... ******💕

ഇന്റർവെൽ ആയപ്പോൾ പാറു വരുണിനെ കാണാൻ വേണ്ടി ക്ലാസ്സ്‌ റൂമിൽ നിന്നും സ്റ്റാഫ്‌ റൂമിലേക്ക് വച്ചു പിടിച്ചു.... എന്തിനാ? ടൂറിന്റ കാര്യം ഉറപ്പിക്കാൻ... അങ്ങനെ പോവുമ്പോഴാണ് ഓപ്പോസിറ്റ് വരുന്ന വന്തേട്ടനെയും ഫാനേട്ടനെയും കണ്ടത്... മാതാവേ എവിടെ ഇപ്പോൾ ഒന്ന് ഒളിക്കുക.... നാലുപുറം തിരിഞ്ഞു കളിച്ചു കൊണ്ട് പാറു പരക്കം പാഞ്ഞു.... അപ്പോഴാണ് അരമതിലിനോട് ചാരി ഒരേട്ടൻ നിൽക്കുന്നത് കണ്ടത്... ആ വരുന്ന പാണ്ടി ലോറിയേക്കാൾ നല്ലത് ഈ പെട്ടി ഓട്ടോയാ... എന്നും പറഞ്ഞു പാറു ആ ചേട്ടന്റെ അടുത്ത് പോയി നിന്നു... ഹൈ സുഖല്ലേ..... പാറു ആദ്യം തന്നെ സംഭാഷണത്തിനു തുടക്കം ഇട്ടു.... സുഖം ഒക്കെ തന്നെയാ.. താൻ ഏതാ... അവൻ സംശയത്തോടെ ചോദിച്ചു..... ഞാൻ... ഞാൻ തന്നെ..... വരുന്നവരെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പാറു പറഞ്ഞു..... ഈ ഞാൻ ആരാണാവോ... ലവൻ മഞ്ചു വാര്യർ സ്റ്റൈലിൽ ചോദിച്ചു... ഇത്‌ കൊള്ളാലോ കളി..... തമ്പുരാട്ടി... വൃന്ദാവനം വീട്ടിലെ പാറു തമ്പുരാട്ടി.. ബുഹഹഹഹ.... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു....

ഇത്‌ പ്രാന്ത് മൂത്ത തമ്പുരാട്ടി ആണെന്ന് തോന്നുന്നു... അവൻ ഒന്ന് വിട്ട് നിന്ന് പാറുവിനെ അടിമുടി നോക്കിക്കൊണ്ട് ആത്മകഥിച്ചു...... വന്തേട്ടനും ഫാനേട്ടനും പോയി എന്ന് കണ്ടതും...... എന്നാ ശെരി കാണാം... എന്ന് പറഞ്ഞു സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി ഓടി... ഇതൊരു കിളി പോയ ഐറ്റം ആണെന്ന് തോന്നുന്നു... പാറു ഓടുന്നതും നോക്കി കിളി പോയ അവസ്ഥയിൽ നിന്നു കൊണ്ട് അവൻ പറഞ്ഞു... ഞാൻ കേട്ടത് സത്യാണോ.... വഴിയിൽ നിന്നും കിട്ടിയ വരുണിനെ തടഞ്ഞു നിർത്തി കൊണ്ട് പാറു ചോദിച്ചു... അതിനു നീ എന്താ കേട്ടതെന്ന് എനിക്കറിയില്ലല്ലോ... വരുൺ സംശയത്തോടെ ചോദിച്ചു.... ഇങ്ങള് ടൂറിനു വരുന്നില്ല എന്ന് പറഞ്ഞത്... മുഖത്ത് കുറെയധികം സങ്കടം വാരി വിതറി കൊണ്ട് പാറു ചോദിച്ചു.... ആ അത് സത്യം തന്നെയാ... ആദ്യത്തെ ടൂർ ആയിട്ട് എനിക്ക് വരാൻ പറ്റിയില്ല... മുഖം മങ്ങിക്കൊണ്ട് വരുൺ പറഞ്ഞു.... അതെന്തേ വരാത്തെ.... പാറു പുറത്ത് നിഷ്കളങ്കതയോടെയും ഉള്ളിൽ കുരുട്ടുബുദ്ധിയോടെയും ചോദിച്ചു.... ഞാൻ പറഞ്ഞില്ലേ പേർസണൽ...

അത് ബിസിനസ്സിന്റെ കാര്യത്തിന് വേണ്ടിയാ.. കുറെ വർക്ക്‌ ചെയ്ത് തീർക്കാനുണ്ട്.. ചിലപ്പോൾ നിങ്ങൾ പോയതിന്റെ പിറ്റേന്ന് എനിക്ക് ബാംഗ്ലൂർക്ക് പോവേണ്ടി വരും... ഓ.... അപ്പൊ ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുമ്പോൾ കാലൻ അവിടെ പോയി അർമാദിക്കാനുള്ള പ്ലാനിലാ.... (ആത്മ ) അപ്പൊ കാലൻ ഇല്ലാ ലെ... വിഷമത്തോടെ പാറു ചോദിച്ചു.... ഇല്ലാ.. നിനക്ക് ദേവു ഉണ്ടല്ലോ അടിച്ചു പൊളിക്ക്.. എന്ന് പറഞ്ഞു വരുൺ അവന്റെ സങ്കടം പാറു കാണാതിരിക്കാൻ വേണ്ടി വേഗം സ്റ്റാഫ്‌ റൂമിലേക്ക് തിരിഞ്ഞു നടന്നു..... വരുൺ പറഞ്ഞത് കേട്ട സന്തോഷത്തിൽ പാറു തുള്ളി ചാടി ക്ലാസ്സിലേക്ക് നടന്നു... ക്ലാസ്സിൽ പോയപ്പോൾ ദേ നിൽക്കുന്നു വന്തേട്ടനും ഫാനേട്ടനും ദേവുവിനെ വളഞ്ഞു.. ഇവർക്ക് പോവാനായില്ലേ... പിന്തിരിഞ്ഞു പോവാൻ നിന്ന് കൊണ്ട് പാറു പിറുപിറുത്തു..... ആ ജാൻകി.... പോവാൻ നിന്ന പാറുവിനെ ഫാനേട്ടൻ കയ്യോടെ പൊക്കി... ആഹാ രണ്ടാളും ഇവിടെ ഉണ്ടായിരുന്നോ.. ചമ്മൽ പുറത്ത് കാണിക്കാതെ പാറു ചോദിച്ചു.. ആ.. ഞങ്ങൾ നിന്നെ കാത്തു നിൽക്കുവായിരുന്നു.... ഫാനേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... ജാൻകി തന്റെ ഫ്രണ്ടിനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. ഇനി എന്താന്ന് വച്ചാൽ അവൾ തീരുമാനിക്കട്ടെ.. പാറുവിനോടായി വന്തേട്ടൻ പറഞ്ഞു...

പാറു അവനൊന്നു ചിരിച്ചു കൊടുത്ത് ദേവുവിനോട് എന്താ പറഞ്ഞെ എന്ന് ആക്ഷൻ കാണിച്ചു.. ദേവു കണ്ണടച്ച് കാണിച്ചു... എന്നാൽ ഞങ്ങൾ പോട്ടെ ജാൻകി... (ഫാനേട്ടൻ) ഓ അതിനെന്താ പോയാട്ടെ.... പാറു രണ്ട് കൈ കൊണ്ടും ആക്ഷൻ കാണിച്ചു.... ന്താടി അവർ പറഞ്ഞത്.... അവർ പോയതും പാറു ദേവുവിന്റെ അടുത്തിരുന്നു ചോദിച്ചു.... ന്ത് പറയാൻ ഇന്നലെ അങ്ങനെ പറഞ്ഞതിന് സോറി പറഞ്ഞു.. പിന്നെ സ്ഥിരം പറയുന്നത് തന്നെ ഇഷ്ടം ആണെന്ന്... അത് പറയുമ്പോൾ ദേവുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത് പാറു കണ്ടു.. ആ ചിരി പാറുവിലേക്കും പടർന്നു..... അപ്പൊ നിനക്ക് ഇഷ്ടം ആണല്ലേ... കുസൃതിയോടെ പാറു ചോദിച്ചു.... ഏയ് അങ്ങനെ ഒന്നും ഇല്ലാ.... ദേവു ഞെട്ടിക്കൊണ്ട് പറഞ്ഞു.... അപ്പൊ നിനക്ക് ഇഷ്ടം ഇല്ലേ.... പാറു നിരാശയോടെ ചോദിച്ചു... ജാനി നീയെന്താ കുത്തി കുത്തി ചോദിക്കുന്നെ.... ദേവു കുറുമ്പൊടെ ചോദിച്ചു... അപ്പൊ ഇത്‌ ആ അവസ്ഥ തന്നെയാ... എന്തവസ്ഥ..... ദേവു സംശയത്തോടെ ചോദിച്ചു....

നിറത്തിൽ നമ്മുടെ ചാക്കോച്ചൻ പറഞ്ഞപോലെ മധുരിഫിക്കേഷൻ കാരണം തുപ്പാനും വയ്യ കൈപ്പോളജി കാരണം ഇറക്കാനും വയ്യാത്ത അവസ്ഥ... അതല്ലേ ഇത്‌ മോളെ ദേവൂസ്..... പാറു ദേവുവിന്റെ താടിയിൽ പിടിച്ചു ആട്ടിക്കൊണ്ട് ചോദിച്ചു.... ഒന്ന് പോ പെണ്ണെ... ചിരിച്ചു കൊണ്ട് ദേവു പറഞ്ഞു..... അങ്ങനെ ദേവുവിന്റെ മാവും ഈ മഴക്കാലത്തു പൂവിടുകയാണ് സൂർത്തുക്കളെ😌😌😌😉😉😉😉..... എല്ലാരും ഡാൻസ് കളിക്ക് 💃💃💃💃💃 """""""""""""""""""""""""""""""💕 പാറുവിനു ഇന്ന് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. കാലനെ പൂട്ടിയതിലുള്ള സന്തോഷം... അതുകൊണ്ട് തന്നെ ബാക്കി 4 ഹവറും പാറു സ്വപ്ന ലോകത്തിലെ ജാൻകി ആയി വിലസി നടക്കുവായിരുന്നു..... കോളേജ് വിട്ടാൽ വേഗം വീട്ടിലേക്ക് പോവാൻ കയറു പൊട്ടിക്കുന്ന പാറു ഇന്ന് ആതുവിനോടും പ്രണവിനോടും ധാരാളം സംസാരിക്കാൻ പറഞ്ഞു.... ഫോൺ വേഗം എടുത്ത് മണാലി എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്ത് മഞ്ഞിലൂടെ പോവുന്നതും ബസിലെ പാട്ടും ഡാൻസും ക്യാമ്പ് ഫയറും എല്ലാം കൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തി.... ഓഹ് കുളിരു കോരുന്നു... ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ പാറു പറഞ്ഞു... അതിനിപ്പോ മഴയോ കാറ്റോ തണുപ്പോ ഒന്നും ഇല്ലല്ലോ..... ആതു സംശയത്തോടെ ചോദിച്ചു.....

ഇത്‌ അതിന്റെ അല്ല.. ടൂറിന്റെ കുളിരാ.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... ഓ അങ്ങനെ... അപ്പൊ ഇനി അടിച്ചു പൊളിക്കും 5 ദിവസം അല്ലെ.... നീയില്ലാതെ എങ്ങനെയാടി ഞങ്ങൾ...... ആതു സങ്കടത്തോടെ പറഞ്ഞു.... അടി പാവി സെന്റി അടിച്ചാലും ഞാൻ പോവും... ഞാൻ ഇവിടെ പോസ്റ്റാ.... ഇങ്ങൾക്ക് പ്രണവേട്ടൻ ഇല്ലേ.... പാറു കുസൃതിയോടെ പറഞ്ഞു..... അതൊക്കെ ഉണ്ട്.. എന്നാലും.... (ആതു) ഒരു എന്നാലും ഇല്ലാ ഈ 5 ദിവസം ഠപ്പേന്ന് പോവും.... പാറു ബസ്സ്റ്റോപ്പിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.... ഓഹ് എല്ലാവരും പോയി.. കുറുകൽ കണ്ടപ്പോഴേ തോന്നി ഇങ്ങനെ ആവുമെന്ന്.. പാറു മുഖം വെട്ടിച്ചു പറഞ്ഞു..... എടി പിശാശ്ശെ നീയല്ലേ എന്നോട് പ്രണവിനോട് സംസാരിച്ചോ എന്നൊക്കെ പറഞ്ഞത്.. എന്നിട്ടിപ്പോ കുറ്റം എനിക്കായി ലെ... ആതു ദേഷ്യത്തോടെ ചോദിച്ചു..... ആഹാ.. സംസാരിക്കാൻ പറഞ്ഞെന്ന് വച്ചു എല്ലാവരും പോണ വരെ സംസാരിക്കണം എന്ന് പറഞ്ഞില്ലല്ലോ ഞാൻ... മാറിൽ രണ്ട് കയ്യും കെട്ടിക്കൊണ്ട് പാറു ചോദിച്ചു.... അപ്പോഴേക്കും ഒരു കാർ അവിടെ വന്നു നിന്നു...

തമ്പുരാട്ടികൾക്ക് പോരാൻ ആയില്ലേ ആവോ... സൈഡ് ഗ്ലാസ്‌ താഴ്ത്തി വല്യേട്ടൻ ചോദിച്ചു.... ബസിൽ കയറ്റിയില്ല വല്യേട്ടാ... നിഷ്കളങ്കതയോടെ പാറു പറഞ്ഞു.... അതിനു ബസ് സ്റ്റോപ്പിൽ കുത്തി ഇരുന്നാൽ ബസോ ഡ്രൈവറോ കണ്ടക്ടറോ വന്നു നിങ്ങളെ ബസിൽ കേറ്റി കൊണ്ടു പോവുമോ.. കണ്ണട ഊരിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു.... Terararara........ 😎😎 ഓഹ് ബെസ്റ്റ്..... തല താഴ്ത്തി വല്യേട്ടൻ കേക്കാതിരിക്കാൻ പാകത്തിൽ ആതു പറഞ്ഞു..... എന്റെ വല്യേട്ടാ.... ഇങ്ങള് എന്ത് പൊട്ടനാണ്.... കാറിൽ ആരെങ്കിലും പോവുമ്പോൾ കണ്ണട വെക്കുമോ അതും സൈഡ് ഗ്ലാസ്‌ മൂടി വച്ചിട്ട്.. എന്തെടെയ് എന്തൊരു തെപ്പടെയ്.... കാറിന്റെ അടുത്തേക്ക് വന്നു കൊണ്ട് പാറു പറഞ്ഞു.... അതെനിക്ക് എന്നേ തന്നെ കാണാൻ വേണ്ടിയാ വച്ചേക്കുന്നേ..... ചമ്മൽ മറച്ചു പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഇനി അതിനു ആനയും അബാനയും വേണോ കാറിൽ കയറാൻ... ഇപ്പോഴും ബസ് സ്റ്റോപ്പിൽ ന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്ന ആതുവിനെ നോക്കി വല്യേട്ടൻ പിറുപിറുത്തു.... ആതുവേച്ചി വരുന്നില്ലേ... ഡോർ തുറക്കാൻ ശ്രമിച്ചു കൊണ്ട് പാറു ചോദിച്ചു.... മോനെ വല്യേട്ടാ ഡോർ ലോക്കാ... ഡോറിൽ പിടിച്ചു വലിച്ചുകൊണ്ട് പാറു വല്യേട്ടനോട് പറഞ്ഞു.... പൊട്ടിക്കല്ലേടി അത് ഞാൻ ലോക്ക് തുറക്കട്ടെ....

(വെല്ലു) അച്ഛനെവിടെ വല്യേട്ടാ....... കാറിൽ കയറി കൊണ്ട് പാറു ചോദിച്ചു.... ദേ ഇരുന്നു ഉറങ്ങുന്നു.. കണ്ടാൽ തോന്നും മേലനങ്ങി പണിയെടുത്തു വരികയാണെന്ന്.. ഫുൾ ടൈം ഫയൽസ് നോക്കി കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിപ്പല്ലേ... ഓഹ്.. ഞാൻ ആണ് ഇന്ന് വർക്ക്‌ ഫുൾ ചെയ്തത് അപ്പൊ ഞാൻ എത്രെ ഉറങ്ങണം... ഇതൊക്കെ വെറും ഷോ പട്ടി ഷോ... വല്യേട്ടൻ രോദനം അറിയിച്ചു.... പട്ടി ഷോ നിന്റെ തന്തയാടാ കാണിക്കുന്നേ... ഉറക്കത്തിനിടയിൽ അച്ഛൻ വിളിച്ചു പറഞ്ഞു... തന്തടെ കാര്യം തന്നെയാ പറഞ്ഞത്.. Nimmddaa... Gojrass thelmii.. Aardha bhos.. Kkraakvikana Bhhumle.. Mohinoojukooo...Lioohakvee... വല്യേട്ടൻ ബാഹുബലി ഡയലോഗ് കാച്ചി..... ഓഹ് ബാഹുബലി കുത്തിയിരുന്ന് കണ്ടതിനു ഫലം ഇണ്ടായി.. ഞാൻ കൃതാർത്ഥനായി 😌😌(വല്യേട്ടന്റെ ആത്മ ) കേട്ടില്ലേ.. ഇനി നേരെ നോക്കി വണ്ടിയോടിക്ക്.. ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.... കേട്ടിട്ട് ഞാൻ മറുപടിയും കൊടുത്തു... ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... *******💞 വീട്ടിൽ എത്തിയപ്പോഴേക്കും അച്ഛൻ രണ്ടാമത്തെ ഉറക്കത്തിലേക്ക് വീണിരുന്നു..... അച്ഛാ... അച്ഛാ.... വല്യേട്ടൻ നീട്ടിവിളിച്ചു.....

നോ റെസ്പോൺസ്...ഒരു സൗണ്ട് കേൾക്കാനുണ്ട്... കുർർർർ.......... കൂർക്കം വലിയെയ് 😜😜😜 ലാസ്റ്റ് വല്യേട്ടൻ അവിടെ കിടക്കുന്ന ഇല എടുത്ത് അച്ഛന്റെ മൂക്കിൽ കയറ്റി ഇക്കിളിയിട്ടു... അച്ഛൻ ഒന്ന് കൈ കൊണ്ട് തട്ടി മാറ്റി പിന്നേം കിടന്നു.... കൊള്ളാലോ കളി..... എന്നും പറഞ്ഞു വല്യേട്ടൻ ഒന്നൂടി തിരുകി കയറ്റി... ഹാാാച്ചി....... 😤😤😤😤 ഇപ്രാവശ്യം നല്ല സൗണ്ടിൽ റെസ്പോൺസ് വന്നു.... എന്തോന്നാടാ.... മൂക്ക് തിരുമ്മി കൊണ്ട് അച്ഛൻ കാറിൽ നിന്ന് ഇറങ്ങി ചോദിച്ചു.... ന്ത്.. അച്ഛനല്ലേ തുമ്പിയത് എന്നിട്ട് എന്നോടെന്തിനാ ചൂടാവുന്നെ.... വല്യേട്ടൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു... ഇന്നലെ നിന്റെ ആസനത്തിൽ കുത്തിയതിന് പകരം വായിൽ കുത്തിയാൽ മതിയായിരുന്നു.. എന്നും പറഞ്ഞു അച്ഛൻ അകത്തേക്കു പോയി... ഇനിയിപ്പോ ഞാൻ ഇവിടെ ആരെ കണി കാണാൻ നിൽക്കുവാ... എന്നും പറഞ്ഞു വല്യേട്ടനും അകത്തേക്ക് ചൽതി ഹേ.... കാര്യമായി എഴുതി പഠിക്കുന്ന വാവയെ കണ്ടപ്പോൾ വല്യേട്ടനൊരു സംശയം... അല്ല അന്ന് ഫ്ളയിം ആയിരിന്നു.. ഇനി ഇന്ന് വല്ല ലവ് ലെറ്ററും ആണെങ്കിലോ....

എത്തി നോക്കിയ വല്യേട്ടൻ ഒന്ന് പ്ലിങ്ങി.... ശശി....... കുട്ടി എഴുതി പഠിക്കുന്നത് അതാണേയ്... വല്യേട്ടനു ഇപ്പോൾ മാച്ച് ആയ വാക്ക്.... *****💞 പാറു ഫ്രഷ് ആയി ഇറങ്ങുമ്പോൾ കണ്ടത് എങ്ങോട്ടോ പോവാൻ റെഡി ആയി നിൽക്കുന്ന വരുണിനെ ആണ്.... ആ പാറുക്കുട്ട്യേ... ഞാൻ വിക്രമൻ സാറിന്റെ അടുത്തേക്ക് പോവാ.... ഇങ്ങള് കോളേജിൽ നിന്നല്ലേ വന്നത് പിന്നെ എന്താ..... തല തുവർത്തി കൊണ്ട് പാറു ചോദിച്ചു.... അത് തേർഡ് ഇയറിലെയും സെക്കന്റ്‌ ഇയറിലെയും കുട്ടികൾ ടൂറിനുള്ള ക്യാഷ് കൊടുത്തിട്ടുണ്ടെന്ന്.. അത് വാങ്ങാൻ പോവുകയാ.... അതെന്തിനാ നിങ്ങടെ കയ്യിൽ തരുന്നേ.... ഇങ്ങള് ഇല്ലല്ലോ..... പാറു സംശയത്തോടെ ചോദിച്ചു... ഞാൻ ഇല്ലാ.. സാറിന്റെ കയ്യിൽ ഇരുന്നാൽ ചിലവായി പോവുമെന്ന്.... അതേയ് എന്നും എന്റെ പഴ്സിൽ നിന്ന് പൈസ എടുക്കുന്ന പോലെ അതിൽ നിന്ന് എടുക്കരുത് ട്ടോ.. ഞാൻ നാറും... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഹിയ്യോ.. ഈ പഹയൻ ഇതൊക്കെ അറിയുന്നുണ്ടോ.... (ആത്മ) പാറു ചിരിച്ചു കാണിച്ചു... ഇന്റെ പഴ്സിലെ കാശിന്റെ കണക്ക് എനിക്ക് അറിയും... ചിരിച്ചു നിൽക്കുന്ന പാറുവിനെ നോക്കി കീ എടുത്ത് കൊണ്ട് വരുൺ പറഞ്ഞു.... നാറി... പാറു നീ വെടുപ്പായിട്ട് നാറി.....(ആത്മ).........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story