നിന്നിലലിയാൻ: ഭാഗം 64

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്നാണാ ദിവസം.... 🎊🎊🎊🎊 പഠനത്തിന്റെ തിരക്കുകളിൽ നിന്ന് സ്വസ്ഥമായി ഒരു നാലഞ്ച് ദിവസം കൂട്ടുകാരുമൊത് ആർത്തുല്ലസിക്കാൻ കിട്ടുന്ന അവസരം💃💃💃💃..... പലരുടെയും പ്രണയം പൂത്തു തളിർക്കുന്ന ദിവസങ്ങൾ❣️❣️❣️......... അധ്യാപകരുടെ ഇടയിലും സീനിയർസിന്റെ ഇടയിലും നല്ലൊരു സൗഹൃദം വളർത്തിയെടുക്കാനുള്ള ദിവസം❤️❤️❤️❤️❤️..... ജാഡ എന്ന് വിളിച്ചു മാറ്റി നിന്നവർക്കൊപ്പം ഒരിഞ്ചു വ്യത്യാസം ഇല്ലാതെ ആർത്തുല്ലസിക്കുന്ന നിമിഷങ്ങൾ 😍😍😍😍 🎈🎊കോളേജ് പിള്ളേരുടെ ഹരമായ കോളേജ് ടൂർ 🎊🎈 💃💃💃💃💃💃💃💃💃💃💃💃💃💃 ********💕 പാറു എണീറ്റതെ ആകെ എക്സൈറ്റ്മെന്റിൽ ആണ്...... ഇന്ന് രാത്രി 10 മണിക്കാണ് കോളേജിൽ നിന്ന് പുറപ്പെടുന്നത്..... പക്ഷെ വീട്ടിൽ ഉള്ളവർക്ക് അത്രേ സുഖം പോര.... അയ്യോ നിങ്ങൾ ഇങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ എങ്ങനെയാ... ഇതിപ്പോ ഞാൻ ആദ്യം അല്ലല്ലോ ഇവിടെ നിന്ന് മാറി നിൽക്കുന്നത്... ഇടുപ്പിൽ രണ്ട് കൈ വച്ചു കൊണ്ട് പാറു സോഫയിൽ നിരന്നിരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു....

അന്നത്തെ പോലെ അല്ലല്ലോ ഇപ്പോൾ.. വന്ന ടൈമിൽ നിനക്ക് ഒടുക്കത്തെ ജാഡ ആണെന്നല്ലേ കരുതിയത്... വല്യേട്ടൻ താടിക്കും കൈ കൊടുത്ത് പറഞ്ഞു.. എന്നിട്ട് ഇപ്പോൾ എന്താ തോന്നുന്നേ.. അതെ നിൽപ്പിൽ പാറു ചോദിച്ചു.... ഇപ്പോൾ ആണ് സംശയം ഉറപ്പായില്ലെ.. നീയൊരു ജാഡച്ചി ആണെന്ന് നീ തന്നെ ഭംഗിയായി തെളിയിച്ചിരിക്കുന്നു.... വല്യേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.... ഏഹ്.. വല്യ ലോക കാര്യം കണ്ടു പിടിച്ചത് പോലെ ആയി... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... മോളെ പാറു നിനക്ക് പോണോ.... വരുൺ വരുന്നില്ലല്ലോ.. ഇനി നീ ഒറ്റക്ക് പോയിട്ട്.... അച്ഛൻ മുടക്കാനുള്ള ശ്രമത്തിൽ ആണ്... എന്റെ അച്ഛാ ഞാൻ ഒറ്റക്കൊന്നും അല്ലല്ലോ പോവുന്നത്.. ദേവു ഉണ്ട് ടീച്ചേർസ് ഉണ്ട്.. പിന്നെ 3 ഇയറിലെ കുട്ടികൾ ഇല്ലേ.. ഞാൻ സീതാമ്മടെ അടുത്ത് നിൽക്കാൻ പോയെന്ന് കരുതിയാൽ മതി.... സോഫയിൽ അച്ഛന്റെയും വല്യേട്ടന്റെയും ഇടയിൽ ഇരുന്ന് കൊണ്ട് പാറു പറഞ്ഞു... ആ.. എന്നാ പോയി വാ.. പാറുവിന്റെ കവിളിൽ ഉമ്മ വച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... ഇതാണ് നമ്മടെ വിശ്വേട്ടൻ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... പാറു നീ പാക്ക് ചെയ്യുന്നില്ലേ.. സമയം 4 ആയി.. റൂമിൽ നിന്നും വരുൺ വിളിച്ചു ചോദിച്ചു.... അയ്യോ ഞാൻ ഒന്നും പാക്ക് ചെയ്‌തിട്ടില്ല...

പോട്ടെ.... തലയിൽ കൈ വച്ചു എണീറ്റ് മേലേക്ക് ഓടി കൊണ്ട് പാറു പറഞ്ഞു... ഞാൻ വരണോ പാറു... ആതു ചോദിച്ചു..... വേണ്ട.. ഞാൻ എടുത്തു വച്ചോളാം.... പാറു പറഞ്ഞു... *****💕 അല്ല നിങ്ങളിതെങ്ങോട്ടാ.... ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യുന്ന വരുണിനെ നോക്കി കൊണ്ട് പാറു ചോദിച്ചു.... എനിക്ക് നാളെയാ ബാംഗ്ലൂർക്ക് പോവേണ്ടത്.... ഒരു ഭാര്യ ഉണ്ട് എന്നാൽ എനിക്കുള്ളതൊക്കെ ഒന്ന് പാക്ക് ചെയ്തു തരാ.. ഏഹേ.. അതൊന്നും ഇല്ലാ... അതിനെങ്ങനെയാ ഇന്ന് ടൂർ പോവുന്ന അവളുടെ സാധനങ്ങൾ പോലും പാക്ക് ചെയ്തിട്ടില്ല പിന്നെയല്ലേ എന്റെ.... തുണികൾ എല്ലാം ബാഗിൽ മടക്കി വച്ചു കൊണ്ട് വരുൺ പറഞ്ഞു.... ഞാൻ മടക്കി വെക്കുന്നതേക്കാൾ നല്ലത് നിങ്ങൾ മടക്കി വെക്കുന്നതാ... ബെഡിൽ ഇരുന്ന് കോണ്ട് പാറു പറഞ്ഞു... ബോഡി സ്പ്രെ ഒക്കെ എന്തിനാ കൊണ്ടു പോവുന്നെ... സ്പ്രേ കയ്യിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു... ഞാൻ അവിടെ ബിസിനസ്സിന്റെ ആവശ്യത്തിനാ പോവുന്നെ അല്ലാതെ കുളിക്കാതേം നനക്കാതേം അല്ല... വരുൺ കെറുവിച്ചു കൊണ്ട് പറഞ്ഞു... ആഹാ അപ്പൊ കുളിക്കാതെ സ്പ്രേ അടിച്ചു പോവാൻ ആണല്ലേ...

ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... ഇനി എന്താടി ഒന്നും എടുത്ത് വക്കാതെ ഇരുന്ന് ഇളിച്ചോണ്ടിരിക്കുന്നെ.. ഇനി നീ ടൂർ പോണില്ലേ... വരുൺ ദേഷ്യത്തോടെ ചോദിച്ചു... അതിനു ചൂടാവുന്നതെന്തിനാ കാര്യം പറഞ്ഞാൽ പോരെ.. പാറു പുച്ഛിച്ചു കൊണ്ട് എഴുന്നേറ്റു... ആ നിന്നോട് ഇങ്ങനെ പറഞ്ഞാലേ അനുസരിക്കുള്ളൂ.. ഇന്നാ നിനക്കുള്ള ബാഗ്... വലിയൊരു ബാഗ് എടുത്തു കൊണ്ട് വരുൺ പറഞ്ഞു... പാറു ബാഗ് എടുത്ത് അതിൽ ഡ്രസ്സ്‌ കുത്തി തിരുകാൻ തുടങ്ങി... ഇതിൽ കൊള്ളും എന്ന് തോന്നണില്ല.. ബാഗ് കാണിച്ചു കൊണ്ട് പാറു പറഞ്ഞു... കുത്തി തിരുകി വെക്കാതെ മര്യാദക്ക് നേരെ മടക്കി വെക്കടി... പാറുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ പറഞ്ഞു.... പാറു എല്ലാം ബാഗിൽ നിന്നും വലിച്ചെടുത്തു ആദ്യം തൊട്ട് വൃത്തിയിൽ മടക്കാൻ തുടങ്ങി... അതേയ് സ്കേർട്ടും ലോങ്ങ്‌ ടോപ്പും ഒന്നും എടുക്കാൻ നിക്കണ്ട ട്ടോ.. ടൂറിനാണ് പോവുന്നത് കല്യാണത്തിനല്ല... മടക്കി വെക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എന്നാൽ പിന്നെ ഒരു ജീൻസും ഒരെട്ടുപത്തു ടോപ്പും എടുത്താൽ പോരെ... പാറു വരുണിനോട് ചോദിച്ചു... അയ്യോ അത് ഇത്തിരി കൂടി പോയില്ലേ... നീ ഇന്ന് ഇട്ട ഡ്രസ്സ്‌ തന്നെ 5 ദിവസവും ഇട്ടാൽ മതി.. അപ്പൊ പിന്നെ ഇത്രേം വലിയ ബാഗ് ഒന്നും കൊണ്ടു പോവണ്ടല്ലോ...

വരുൺ പാറുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.... ആക്കിയതാണല്ലേ.... ഇളിഭ്യതയോടെ പാറു ചോദിച്ചു.... നീയെന്താ ഇങ്ങനെ..... വരുൺ പാറുവിന്റെ കബോഡിൽ നിന്ന് ഒതുക്കമുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു കൊടുത്തു.. ഇതൊക്കെ ഉണ്ടായിട്ടാ മുത്തും കല്ലും വെച്ച ഡ്രസ്സ്‌ എടുത്തു വക്കുന്നത്.. ബാഗിൽ നിന്നും മറ്റേ ഡ്രസ്സ്‌ എല്ലാം എടുത്ത് മാറ്റി കൊണ്ട് വരുൺ പറഞ്ഞു.... അപ്പൊ ഞാൻ പോവുമ്പോ ഏതാ ഇടേണ്ടത്.. പാറു കൺഫ്യൂഷനോടെ ചോദിച്ചു... ഇത്‌.... വരുൺ ഒരു പലാസാ പാന്റും ടോപ്പും എടുത്ത് കാണിച്ചു കൊടുത്തു.. ഈ ചെരുപ്പും കൂടി വേണം... രണ്ട് ജോഡി ചെരുപ്പ് കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു...... നീ എന്താ അവിടെ ഫാഷൻ ഷോ കളിക്കാൻ പോവാണോ... ദേഷ്യം ഉച്ചിയിൽ കേറിയപ്പോൾ വരുൺ ചോദിച്ചു...... ഡ്രെസ്സിനു മാച്ച് ആയ ചെരുപ്പ് ഇടാൻ.. വേണ്ടല്ലേ.... വരുണിന്റെ മുഖഭാവം കണ്ടപ്പോൾ പാറു പറഞ്ഞു.... ഈ ചെരുപ്പ് ഇട്ടിട്ട് പോയാൽ മതി.... അന്ന് വാങ്ങിയ ചെരുപ്പിൽ നിന്ന് ഒരെണ്ണം എടുത്ത് മാറ്റി വച്ചു കൊണ്ട് വരുൺ പറഞ്ഞു.. മതി.... ഇനി🤔🤔🤔🤔ആ.... സോപ്പ്, ചീപ്പ്‌ , കണ്ണാടി, ബ്രഷ്,പേസ്റ്റ്, പൊട്ട്, പൗഡെർ, കണ്മഷി, ലിപ്സ്റ്റിക്, ഐഷാഡ്.... പാറു ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കുവാണ്.... എന്റെ പാറു നീ ആ മേക്കപ്പ് ബോക്സ് മൊത്തം എടുത്ത് പൊക്കോ...

മനുഷ്യന് തലക്ക് പ്രാന്ത് പിടിക്കുന്നുണ്ട്... സിംപിൾ ആയിട്ട് ഒരുങ്ങിയാൽ മതി കേട്ടല്ലോ.... വരുൺ അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.... അപ്പൊ പൗഡെറും പൊട്ടും മതി അല്ലെ... (പാറു) പോര.. ഉണ്ടകണ്ണ് എഴുതാൻ കണ്മഷിയും എടുത്തോ.. ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അപ്പോഴേക്കും വീണാമ്മ റൂമിലേക്ക് ഒരു കവറും പിടിച്ചു വന്നു... ഇതൊക്കെ എന്താ അമ്മേ... വരുൺ ആകാംക്ഷയിൽ ചോദിച്ചു.. ഇതൊക്കെ അച്ചാറും എണ്ണയും മരുന്നും ഒക്കെയാ... ദൂര സ്ഥലത്തേക്ക് പോവുകയല്ലേ.. വീണാമ്മ കവർ ബെഡിൽ വച്ചു അതിൽ നിന്ന് ഓരോന്ന് പുറത്തേക്ക് വച്ചു... അമ്മക്ക് എന്നോട് ഇത്രെയും സ്നേഹമോ.. ഞാൻ ആദ്യായിട്ട് അല്ലല്ലോ ബാംഗ്ലൂർക്ക് പോവുന്നത്.... വരുൺ സന്തോഷത്തോടെ ചോദിച്ചു.... അയ്യേ.. അതിനാരു നിനക്ക് തരുന്നു... ഇതൊക്കെ ഇവൾക്ക് കൊണ്ടുപോവാനാ... ഇവൾ അച്ചാറിന്റെ ആളല്ലേ... അമ്മ മൂക്കത്തും വിരൽ വച്ചു കൊണ്ട് പറഞ്ഞു.... പ്ലിങ്ങേ സുല്ലേ ഫാമിലി മൊത്തം സുല്ലേ സസീത്ത പീത്തോ ഓമന പീത്തോ കുഞ്ഞുമന പീത്തോ കാലൻ യോ യോ യോ... വരുണിനെ നോക്കി പാറു നല്ല അന്തസായി പാടി.. (ശശി ആവുമ്പോൾ പാടുന്ന പാട്ടാണ് 🙈🙈) എന്റെ അമ്മേ ഇവൾ ടൂർ പോവാണ് അല്ലാതെ ജോലി കിട്ടി പോവുകയല്ല മണാലിക്ക്.. അമ്മ ഇങ്ങനെ ബോധം ഇല്ലാതെ പെരുമാറരുത്..

ഫുഡൊക്കെ അവിടെന്ന് കിട്ടും അച്ചാറും.. അമ്മ ഇതൊക്കെ എടുത്ത് പോയെ... വരുൺ ആകെ വട്ടായി പറഞ്ഞു... അപ്പൊ തലയിൽ തേക്കാൻ എണ്ണ വേണ്ടേ... എണ്ണക്കുപ്പി കയ്യിൽ പിടിച്ചു കൊണ്ട് വീണാമ്മ ചോദിച്ചു... ഇവൾ എന്നെങ്കിലും തലയിൽ എണ്ണ തേക്കുന്നത് അമ്മ കണ്ടിട്ടുണ്ടോ... ഓഹ്.. മരുന്ന് വേണെകിൽ കൊടുത്തേക്ക്... വരുൺ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. പാറു അതെല്ലാം വാങ്ങി ബാഗിൽ വച്ചു... ആ അമ്മേ ഇവൾക്ക് കൊണ്ടുപോവാൻ ഒന്നും ഇനി ഉണ്ടാക്കാൻ നിക്കണ്ട.. പോവുന്ന വഴിക്ക് അതൊക്കെ ഞാൻ വാങ്ങി കൊടുത്തോളം.. പോവാൻ നിന്ന വീണാമ്മയെ നോക്കി വരുൺ പറഞ്ഞു... മ്മ്.. ഒന്നു മൂളി കൊണ്ട് വീണാമ്മ താഴേക്ക് പോയി.. കഴിഞ്ഞോ ഒതുക്കി വെക്കൽ.... പാറുവിനോടായി വരുൺ ചോദിച്ചു... ആ.... പക്ഷെ ഇതിൽ ഇനിയും സ്ഥലം ഉണ്ട്.. ബാക്കി സ്ഥലം കാണിച്ചു കൊണ്ട് പാറു പറഞ്ഞു... അതിൽ നിന്നെ ഇട്ട് അങ്ങ് മൂടാം.. ആത്രേയല്ലേ നീ ഉള്ളൂ.. ബാഗിലേക്ക് പാറുവിന്റെ മുഖം അമർത്തി കൊണ്ട് വരുൺ പറഞ്ഞു.... ദേ വല്യേ റോൾ കാണിക്കല്ലേ.. വരുണിന്റെ കൈ തട്ടിക്കൊണ്ടു പാറു പറഞ്ഞു... അതെ സ്പോട്ടിൽ വരുൺ അവളെ പിടിച്ചു വലിച്ചു ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു... നീ എന്നേ മിസ്സ് ചെയ്യുമോ...

മ്മ്? ഞാനോ നിങ്ങളെയോ.. ഞാൻ ഈ 5 ദിവസം അടിച്ചു പൊളിക്കാൻ പോവല്ലേ.. വേണമെങ്കിൽ ഫുഡൊക്കെ കഴിക്കുമ്പോൾ മിസ്സ് ചെയ്യാം.. പാറു കുസൃതിയോടെ അവന്റെ ഷർട്ടിന്റെ ബട്ടൻസ് തിരിച്ചു കൊണ്ട് പറഞ്ഞു.... അതെന്താടി ഫുഡ്‌ കഴിക്കുമ്പോൾ മാത്രം.. പിടി വിട്ടേ ഇനി ഇതും കൂടി പൊട്ടിക്കാഞ്ഞിട്ടാ... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഓ.. പിന്നെ... ഇങ്ങളുടെ ഒരു സ്വർണ കട്ട.. ഷർട്ടിൽ നിന്ന് പിടി വിട്ട് കൊണ്ട് പാറു പറഞ്ഞു... ഞാൻ വിളിക്കുമ്പോഴൊക്കെ എടുത്തോളണം.. പിന്നെ ഓരോ സ്ഥലത്ത് എത്തുമ്പോഴും വിളിച്ചില്ലെങ്കിലും msg എങ്കിലും അയക്കണം.. കേട്ടോടി കാലന്റെ പാറുക്കുട്ട്യേ... പാറുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് വരുൺ പറഞ്ഞു.... ആഹ്.. വിട്... വിളിക്കുന്നതൊക്കെ ആലോചിക്കാം.... ഇനി അവിടെ എത്തി മണാലി ചെക്കന്മാരെ ഒക്കെ കണ്ടാൽ ഞാൻ നിങ്ങളെ മറന്നാലോ... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു ചോദിച്ചു... അങ്ങനെ എങ്ങാനും സംഭവിച്ചാൽ ഞാൻ അങ്ങോട്ട് ഒരു വരവ് വരും മോളെ.... അല്ലെങ്കിലേ നീയെന്നെ മുൾമുനയിൽ നിർത്തിയേക്കുവാ i w u എന്ന് പറഞ്ഞു.. കാലൊന്ന് തെറ്റിയാൽ ഞാൻ നിലത്തേക്ക് പോവും... വരുൺ കുറുമ്പൊടെ പറഞ്ഞു... ഐശ്... ഞാൻ ചെയ്യില്ല.. ഇനി ഇങ്ങള് അവിടേക്ക് വന്നു ടൂർ കൊളാവണ്ട..

അയ്യേ അത് ഇതുവരെ കണ്ടു പിടിച്ചില്ലേ.. കഷ്ടം.. പാറു കളിയാക്കി കൊണ്ട് പറഞ്ഞു.... മോളെ പാറു, വരുണെ..... മടക്കി വച്ചു കഴിഞ്ഞെങ്കിൽ താഴേക്കു വാ.. ചായ കുടിക്കാം... വീണാമ്മ താഴെ നിന്ന് വിളിച്ചു പറഞ്ഞു... ആ വന്നേ ചായ കുടിക്കാം... ബെഡിൽ നിന്ന് എഴുന്നേറ്റ് മുടി കെട്ടിവച്ചു കൊണ്ട് പാറു പറഞ്ഞു.... ഇതേസമയം വരുൺ കണ്ണിമ വെട്ടാതെ പാറുവിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുകയായിരുന്നു... 5 ദിവസം ഒടുക്കത്തെ മിസ്സിംഗ്‌ ആണെന്ന്.. ഫുഡൊന്നും ഇറങ്ങൂല... അത് നിങ്ങൾക് പറഞ്ഞാൽ മനസിലാവൂല.. ങ്ങീ 😪😪😪😪..... *******💞 എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോൾ പാറുവിന്റെ പ്ലേറ്റിൽ നിന്ന് പലഹാരം ഓരോന്നായി പോയ് കൊണ്ടിരുന്നു.. പോവുന്ന ഉറവിടം അന്വേഷിച്ചപ്പോൾ സ്ഥിരം പോവുന്ന സ്ഥലത്തേക്ക് തന്നെയാ... വല്യേട്ടൻസ് വയറ്റിലേക്ക്..... വല്യേട്ടാ.. അതിങ്ങ് താ തീറ്റ പണ്ടാരമേ... കൂടുതൽ എടുക്കാൻ തുടങ്ങിയപ്പോൾ പാറു ഒച്ച വച്ചു... ഇന്നും കൂടിയേ ഞാൻ ഇങ്ങനെ തട്ടി പറിക്കാൻ വരൂ.. ഇനി 5 ദിവസം കഴിഞ്ഞല്ലേ പറ്റുള്ളൂ... അതുവരെ എനിക്ക് വാവ ഉണ്ട്.. അല്ലേടി ചുന്ദരി... ടേബിളിൽ കയറി ഇരുന്നു കൊണ്ട് ചായ കുടിക്കുന്ന വാവയെ നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഞാൻ ഒന്നും തരില്ല.. അച്ഛന്റെ അടുതിന്ന് വാങ്ങിക്കോ...

ചായ കുടിച്ചു കൊണ്ട് വാവ പറഞ്ഞു... ആഹ് ബെസ്റ്റ്.. നീ നിന്റെ കള്ള കേശുവിനു കൊടുക്കെടി പിത്തക്കാളി.... തിരിഞ്ഞിരുന്നു കൊണ്ട് വല്യേട്ടൻ പിറുപിറുത്തു.... എനിക്ക് അവസാനമായി ഒരാഗ്രഹം.... അച്ഛൻ രോധനത്തോടെ പറഞ്ഞു... അയ്യോ പാറു പോവുന്ന വിഷമത്തിൽ അച്ഛൻ മരിക്കാൻ പോവാണോ.... വല്യേട്ടൻ ആകാംഷയോടെ ചോദിച്ചു... പ്പ്പാ....... നീയെന്റെ വായിൽ നിന്ന് കേൾക്കും.. അച്ഛൻ ഇത്തിരി കലിപ്പിൽ പറഞ്ഞു... അച്ഛൻ അല്ലെ അവസാന ആഗ്രഹം എന്ന് പറഞ്ഞത്.... വല്യേട്ടൻ പിണങ്ങി കൊണ്ട് പറഞ്ഞു.... ഇന്നത്തെ അവസാന ആഗ്രഹം എന്നാ പറഞ്ഞത്.. അച്ഛൻ നാണിച്ചു കൊണ്ട് പറഞ്ഞു.... അങ്ങനെ പണ..... (വരുൺ) അല്ലേലും ഇതത്രെ പെട്ടെന്ന് ചാവൊന്നും ഇല്ലാ.. അത്രയ്ക്ക് നല്ലവനൊന്നും അല്ല.. ഹും.. വല്യേട്ടൻ ഒന്ന് ആത്മകഥിച്ചു.. ന്താണ് ആഗ്രഹം ഒന്ന് മൊഴിഞ്ഞാലും.... അമ്മ അച്ഛന്റെ അവസാന ആഗ്രഹം എന്നൊക്കെ കേട്ടപ്പോൾ ദേഷ്യത്തോടെ ചോദിച്ചു..... അതില്ലേ... അത് പിന്നെ... എനിക്കിപ്പോ ഒളിച്ചു കളി കളിക്കണം 🙈🙈🙈

അച്ഛൻ ഗമയോടെ പറഞ്ഞു... ങ്ങേ... ങ്ങേ.. ഹേ.. ഓഹ്...ഔ... ദൈവമേ (ഓരോരുത്തർ പുറപ്പെടുവിച്ച ശബ്ദങ്ങൾ ) ന്താണ്.. എല്ലാവരും ഇങ്ങനെ നോക്കുന്നെ.. എല്ലാവരും അച്ഛനെ നോക്കുന്നത് കണ്ട് അച്ഛൻ തിരിച്ചു ചോദിച്ചു... അച്ഛൻ ഒളിച്ചുകളി എന്ന് തന്നെ അല്ലെ ഉദ്ദേശിച്ചത് അക്ഷരം മാറീട്ടൊന്നും ഇല്ലല്ലോ... വല്യേട്ടൻ ചിന്താവിഷ്ടനായി ചോദിച്ചു.... അതന്നെ ഹൈഡ് and സീക്... 😁😁😁 പാറുമോൾ ഇന്ന് പോവല്ലേ.. അപ്പൊ ഒരു ആഗ്രഹം.... സാധിച്ചു തരില്ലേ മോളെ... അച്ഛൻ ഊള രീതിയിൽ ചോദിച്ചു... ഞാൻ റെഡി.. പാറു ചാടി എണീറ്റു... ഇതിലെന്തോ ഒരു കളി ഉണ്ട് (വല്യേട്ടന്റെ ആത്‌മ)... എന്നാൽ ഞാനും റെഡി... വല്യേട്ടനും ഏറ്റു പറഞ്ഞു... അങ്ങനെ ഓരോരുത്തരോരോരുത്തർ റെഡി ആയി.. ഇടക്ക് റെഡി ആയി വന്ന പൊന്നുവിനോട്‌ കളിക്കണ്ട എന്ന് പറഞ്ഞു... നൈസായിട്ടങ്ങു ഒഴിവാക്കി കളഞ്ഞല്ലേ.. പൊന്നുവേച്ചി രോദനം അറിയിച്ചു കൊണ്ട് ഉമ്മറത്തെ പടിയിൽ പോയിരുന്നു.. ലാലാ... ലാലാ.. ലാലാ.. ലാലാ.. ലാലലാ... ലാലാ.. ലാലാ (വന്ദനം ട്യൂൺ ) കേസ് കൊടുക്കണം പിള്ളേച്ചാ (ലെ നിലാവ് ) ആതു അമേരിക്കക്കാരി ആയത് കൊണ്ട് ആദ്യത്തെ റൗണ്ട് കഴിഞ്ഞിട്ടേ കളിക്കാൻ ഉള്ളെന്ന് പറഞ്ഞു പൊന്നുവിന്റെ ഒപ്പം കൂടി.. 🤣🤣🤣 എന്നാലും അച്ഛൻ ന്താ ഇപ്പോഴൊരു പൂതി..

വല്യേട്ടൻ മാറി നിൽക്കുന്ന അച്ഛനോട് ചോദിച്ചു.. എടാ പൊട്ടാ.. കളി തുടങ്ങിയാൽ നിനക്കറിയാലോ ഹരം പിടിച്ചാൽ ഇപ്പോൾ അടുത്തൊന്നും കളി നിർത്താൻ പറ്റില്ല... അങ്ങനെ കളിച്ചു കളിച്ചു സമയം വൈകിപ്പിച്ചു പാറുവിനെ ഈ ടൂറിൽ നിന്ന് മുടക്കണം.. അതാണ് ഇന്നത്തെ എന്റെ മെയിൻ ആഗ്രഹം... അപ്പൊ നേരത്തെ പറഞ്ഞില്ലേ ഒളിച്ചു കളി ആണ് അവസാനത്തെ ആഗ്രഹം എന്ന്.. വല്യേട്ടൻ ഡൌട്ട് ചോദിച്ചു.. ആ അത് അവസാന ആഗ്രഹം.. ഇത്‌ മെയിൻ ആഗ്രഹം.. ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.. ഓഹ് അച്ഛൻ മുത്താണ്.... അച്ഛന്റെ അതെ ഫുദ്ധിയാ എനിക്കും കിട്ടിയേക്കുന്നെ.. വല്യേട്ടൻ അച്ഛനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... വല്ലതും നടക്കുമോടാ... അച്ഛൻ ചോദിച്ചു.. ഇത്‌ ഏറ്റില്ലെങ്കിൽ നമുക്ക് വേറെ ഒന്ന് ഇറക്കിനോക്കാം... അച്ഛന്റെ ചെവിയിൽ വല്യേട്ടൻ ഒരഡാറു ഐഡിയ പറഞ്ഞു കൊടുത്തു.... ഓഹ് ഇതേൽക്കും സെറ്റ്.. 🤝🤝🤝 രണ്ടാളും കൈ കൊടുത്ത് പിരിഞ്ഞു.. (ഒടുക്കത്തെ അവിഞ്ഞ കുരുട്ടു ബുദ്ധിയാ അച്ഛനും മൂത്ത മോനും കിട്ടിയേക്കുന്നെ.. തിരിച്ചു കിട്ടാഞ്ഞാൽ മതി ) അങ്ങനെ എണ്ണേണ്ട ആളെ തിരഞ്ഞെടുക്കാനായി... വല്യേട്ടൻ ആണ് ആ ചുമതല നിറവേറ്റിയത്... അണ്ടക്ക മുണ്ടക്ക ഡാമ് ഡൂമ് ഡെസ്ക്കണക്കണ കൊക്കണക്കണ അല്ലീ മില്ലീസേ...

കുരുത്തം കെട്ടവളേ (അത് വാവയെ നോക്കി അമർത്തി പറഞ്ഞു കൊണ്ടാണ് പറഞ്ഞത് ) നാട്ടിലുള്ള കോഴികളുടെ മൂട്ടിലോരോട്ട..... ട്ട... ട്ട.... ട്ട.....ട്ട.... മൂന്നാമത്തെ ട്ട യിൽ വല്യേട്ടന്റെ അടുത്താണ് നിന്നത്.... അപ്പൊ വല്യേട്ടൻ ഒരു ട്ട കൂടി കൂട്ടി അച്ഛനെ എണ്ണാൻ ആക്കി.... എടാ എന്നേ ഒറ്റിയല്ലേ.. ആകെ 3 ട്ട അല്ലെ ഉള്ളൂ.. അച്ഛൻ ഗൗരവത്തിൽ പറഞ്ഞു..... അതൊക്കെ പണ്ട്.. ഇപ്പോൾ 4 ട്ട ഉണ്ട്.. ഞാൻ പറഞ്ഞില്ലേ അച്ഛന്റെ ബുദ്ധിയാ എനിക്ക് കിട്ടിയതെന്ന്.... വല്യേട്ടൻ കൃതാർത്ഥനായി പറഞ്ഞു... ആ ചെല്ല് ചെല്ല്.. ഞാൻ എണ്ണിക്കോളാം.... അതേയ് എല്ലാവരോടും കൂടി ഞാൻ 50 വരെ എണ്ണുവൊള്ളൂ.... ഇനി അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും ആരും പറയണ്ട.... എണ്ണാൻ കിട്ടിയ ദേഷ്യത്തിൽ അച്ഛൻ എല്ലാവരോടും ആയി പറഞ്ഞു.... അതെന്താ അച്ഛന് 50 കഴിഞ്ഞിട്ടുള്ളത് എണ്ണാൻ അറിയില്ലേ.. വല്യേട്ടൻ സംശയത്തോടെ ചോദിച്ചു.... Terarararaa 😎 അച്ഛാ ഉറക്കെ എണ്ണണെ.... വരുൺ ഒളിക്കാനുള്ള സ്ഥലം ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു... ഓ.... അച്ഛൻ അവിടെ ഉള്ള തെങ്ങിന്റെ അടുത്തേക്ക് പോയി... അച്ഛാ തേങ്ങ വീഴുമോ.. അല്ല ഇപ്രാവശ്യം തേങ്ങ ഇട്ടിട്ടില്ല.. തെങ്ങിൽ നോക്കി തല ചൊറിഞ്ഞു വല്യേട്ടൻ കൊണ്ട് പറഞ്ഞു..... ഇവൻ എന്നേ എങ്ങനെ എങ്കിലും കൊല്ലും... അച്ഛൻ പിറുപിറുത്തു കൊണ്ട് വീടിന്റെ ചുമരിൽ ചാരി നിന്നു എണ്ണാൻ തുടങ്ങി....

. 1, 2, 3,.................... അമ്മ നേരെ അകത്തേക്കോടി അടുക്കളയിൽ നിന്ന് ജനലിലൂടെ എത്തി നോക്കാൻ തുടങ്ങി... പാറു പുറത്തെ വിറക് വെക്കുന്നതിൽ പോയി ഇരുന്നു അച്ഛനെ നിരീക്ഷിക്കാൻ തുടങ്ങി.... വാവ പിന്നെ അവിടെ ഉള്ള ചെടിയുടെ ഇടയിൽ ഒളിച്ചു..... വരുൺ അതാ തെങ്ങിന്റെ മേലേക്ക് കയറുന്നു.. പാവഡാ ... വല്യേട്ടൻ തേങ്ങ ഇപ്രാവശ്യം ഇട്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഇടാൻ കേറിയതാണെന്ന് തോന്നുന്നു.... 31, 32,.............47, 48, 49......50.. സാറ്റ്.... അച്ഛൻ ചുമരിൽ നിന്ന് കയ്യും മുഖവും എടുത്തപ്പോഴേക്കും വല്യേട്ടൻ സാറ്റ് അടിച്ചു... ആ പിന്നെ ഇത്‌ കള്ള കളിയാണ്.... ബാക്കിൽ നിന്നിട്ട് തന്തക്കിട്ട് പണിയുന്നോ.. അച്ഛൻ ഗർജിച്ചു... ഇതൊന്നും നേരത്തെ ഉള്ള terms and കണ്ടിഷൻസിൽ പറഞ്ഞില്ലല്ലോ.. (ബിസിനസ്‌ മാൻ അല്ലെ termsum കണ്ടിഷൻസും വിട്ടുള്ള കളി ഇല്ലാ.. ) പിന്നെ ഒളിച്ചു കളിക്ക് തന്ത, തള്ള എന്ന ബന്ധങ്ങൾ ഒന്നുല്ല്യ... ഈ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... സാറ്റ്..... അച്ഛന്റെയും മകന്റെയും വർത്താനത്തിനിടയിൽ അമ്മ വന്നു സാറ്റ് അടിച്ചു... കണ്ടോ.. നിങ്ങൾ എന്നോട് വഴക്കിട്ടു നിന്നാൽ അടുത്തതും അച്ഛൻ തന്നെ ആവും എണ്ണാൻ.. വല്യേട്ടൻ എരി തീയിൽ എണ്ണ ഒഴിച്ചു.... തീ ആളി കത്താൻ തുടങ്ങിയപ്പോൾ അച്ഛൻ ആളെ കണ്ടു പിടിക്കാൻ നെട്ടോട്ടം ആയി....

ഇതെല്ലാം തെങ്ങിൽ നിന്ന് സൂഷ്മമായി നിരീക്ഷിക്കുകയായിരുന്ന വരുൺ ഗ്യാപ് കിട്ടിയപ്പോൾ സോറെ എന്ന് പറഞ്ഞു തെങ്ങിൽ നിന്നും ഇറങ്ങിയോടി സാറ്റ് അടിച്ചു... തളരരരരരുത്..... വല്യേട്ടൻ അച്ഛനെ പ്രോത്സാഹിപ്പിച്ചു.... അച്ഛൻ വല്യേട്ടനെ ഒന്ന് ചെറഞ്ഞു നോക്കി... ടൂർ...മുടക്കണം.. പാറു.. ഐഡിയ വല്യേട്ടൻ അച്ഛനെ പ്രെലോഭിപ്പിച്ചു... അത് കേട്ടതും അച്ഛന്റെ B+ve രക്തം തിളച്ചു മറിഞ്ഞു... ചോര കുടിക്കാൻ അലയുന്ന പ്രേതങ്ങളെ പോലെ അച്ഛൻ വാവക്കും പാറുവിനും വേണ്ടി അലഞ്ഞു നടന്നു..... ചന്ദന മുകിലേ ചന്ദന മുകിലേ വാവയെ നീ കണ്ടോ..... പാറുവിന്റെ ശബ്ദം കേട്ടോ.. ഞാൻ ഒരു പാവം അച്ഛനല്ലേ.... തളർന്നു പോയി ഞാൻ അവരെ തേടി തളർന്നു പോയി ഞാൻ..... (കടപ്പാട്..... നിലാവ് ) തിരഞ്ഞു തിരഞ്ഞു അച്ഛൻ അപ്പുറത്ത് കൂടി പോയപ്പോൾ ഇപ്പുറത്തു കൂടി വന്നു പാറുവും വാവയും സാറ്റ് അടിച്ചു.... വഴിയൊരുക്കി കൊടുത്തത് നമ്മടെ വല്യേട്ടനും.. രണ്ട് തോണിയിൽ കാലിടുന്ന മണുകുണാഞ്ചൻ😜... അച്ഛൻ വന്നു നോക്കിയപ്പോൾ നിരന്നിരിക്കുന്നു വീണവിശ്വനും 5 മക്കളും(അർജുൻ പിള്ളയും അഞ്ചു മക്കളും ഫീൽ the bgm ) ഇത്‌ കള്ളക്കളി ആണ്.. നിരന്നിരിക്കുന്ന എല്ലാവരെയും നോക്കികൊണ്ട് അച്ഛൻ പറഞ്ഞു... ന്ത് കള്ളകളി....

എല്ലാവരും സാറ്റ് അടിച്ചു.. ഇനി നിങ്ങൾ തന്നെയാ എണ്ണാൻ... (അമ്മ) ഈ റൗണ്ട് ഞാനും ഉണ്ട് കളിക്കാൻ.. (ആതു) അമേരിക്കയിലെ ആതു മദാമ്മക്ക് കളിയൊക്കെ പഠിഞ്ഞോ... വല്യേട്ടൻ ആതുവിനിട്ട് താങ്ങി... എന്നാൽ ഇപ്രാവശ്യം ആതുമോൾ എണ്ണു... ഇങ്ങനെ അല്ലെ പഠിക്കുന്നെ... അച്ഛൻ ആതുവിനെ കുടുക്കാൻ നോക്കി.. ലാസ്റ്റ് അതിനു തർക്കം ആയി... വല്യേട്ടൻ കയ്യും കലാശവും കാണിച്ചപ്പോൾ അച്ഛൻ തന്നെ എണ്ണാം എന്ന് തീരുമാനിച്ചു... (പാറു പോവാതിരിക്കാൻ സമയം എങ്ങനെ എങ്കിലും പോവണമല്ലോ ) ഇപ്രാവശ്യം എണ്ണുമ്പോൾ അച്ഛൻ ബാക്കിൽ അരുൺ ഉണ്ടോ എന്നറിയാൻ കാലോണ്ടൊക്കെ പരതി നോക്കി.... എണ്ണി കഴിഞ്ഞതും.... അരുൺ സാറ്റ്... നേരത്തെ പോലെ വല്യേട്ടൻ വന്നു സാറ്റ് ചെയ്താലോ എന്ന് വിചാരിച്ചു അച്ഛൻ തന്നെ ആദ്യം സാറ്റി.... പക്ഷെ അച്ഛൻ പ്ലിംഗ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ... വല്യേട്ടൻ വേറെ എവിടെയോ ഒളിച്ചിരുന്നു.. അച്ഛന്റെ അല്ലെ മോൻ... അങ്ങനെ സമയം 5 ആയി 5:30 ആയി 5:45 ആയി 6 ആയി 6:30 ആയി...... കളി തുടർന്നു കൊണ്ടേ ഇരുന്നു.... ലാസ്റ്റ് അമ്മ കളിക്ക് വിരാമം ഇട്ടു.... അതേയ് ആ കുട്ടിക്ക് ഇന്ന് പോവാനുള്ളതാ മതി കളിച്ചത്.... അങ്ങനെ ആ പ്ലാൻ വെള്ളത്തിൽ ആയ കണക്ക് അച്ഛനും വല്യേട്ടനും..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story