നിന്നിലലിയാൻ: ഭാഗം 65

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

അടുത്ത ഐഡിയ എവിടെ തുടങ്ങും എങ്ങനെ തുടങ്ങും എന്ന അവസ്ഥയിൽ ആണ് വല്യേട്ടനും അച്ഛനും.. ഇടക്ക് രണ്ടാളും നോക്കും ഏയ് അത് ശെരിയാവില്ല എന്നർത്ഥത്തിൽ തലയാട്ടി പിന്നേം ചിന്തയിൽ ആവും... പാറു ആണേൽ ടൂറിന്റെ മൂഡിൽ ആണ് അങ്ങോട്ടും ഇങ്ങോട്ടും തുള്ളി ചാടി നടക്കുന്നുണ്ട്..... അത് കാണുമ്പോൾ അച്ഛൻ വല്യേട്ടനെ ഒന്ന് നോക്കും വല്യേട്ടൻ തിരിച്ചും.. എന്നിട്ട് രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിക്കും... എന്താ??? കാരണം എന്താ???? പാറുവിന്റെ തുള്ളി ചാടൽ അധിക സമയം ഉണ്ടാവില്ലല്ലോ എന്ന ഒരിത് ഉണ്ടേ രണ്ടാൾക്കും... അതില്ലേ സ്വർണം ഊരി വെക്കണോ?? ബെഡിൽ ഇരുന്ന് ഫോണിൽ കുത്തി കളിക്കുന്ന വരുണിനെ തോണ്ടി കൊണ്ട് പാറു ചോദിച്ചു... അതിനു ഇത്രേ മാത്രം സ്വർണം ഉണ്ടോ നിന്റെ മേലിൽ.. ഉണ്ടല്ലോ... വള ഉണ്ട്, കമ്മൽ ദേ, മൂക്കുത്തി ഉണ്ട് താലിമാല ഉണ്ട് പിന്നെ കാലന്റെ മോതിരം ഉണ്ട് പിന്നെ ഇന്റെ രണ്ട് മോതിരം ഉണ്ട് പാദസരം ഉണ്ട് പിന്നെ.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... പിന്നെ.... പിന്നെന്താ??? വരുൺ കുസൃതിയോടെ ചോദിച്ചു... ഹിപ് ചെയിനും ഉണ്ട്.... പക്ഷെ അത് സ്വർണം ആണോന്ന് അറിയില്ല ട്ടോ... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.... എടി.... 3 പവൻ ഉണ്ടെടി പിശാശ്ശെ അതിൽ.. വരുൺ പാറുവിനെ ഇക്കിളി ഇട്ട് കൊണ്ട് പറഞ്ഞു....

വിട് ഇക്കിളി ആവുന്നു.. ഏതൊക്കെ ഊരി വെക്കേണ്ടതെന്ന് പറ... വരുണിന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.... താലിയും ഞാൻ ഇട്ട മോതിരവും പിന്നെ നീ പറഞ്ഞ സ്വർണം അല്ലാത്ത ഹിപ് ചെയിനും ഊരി വെച്ചോ എന്ന് ഞാൻ പറയില്ല 🙈🙈ബാക്കി ഒക്കെ ഊരി വച്ചോ.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ചുരുക്കം പറഞ്ഞാൽ നിങ്ങളുടേതായിട്ടുള്ളത് ഊരി വെക്കേണ്ട എന്ന് ലെ... പാറു കുറുമ്പൊടെ ചോദിച്ചു.. യാ യാ... വരുൺ തലയാട്ടി കൊണ്ട് പറഞ്ഞു... ന്നാലെയ് ഈ മോതിരവും ഞാൻ ഊരില്ല.. ഇതെന്റെ അച്ഛ അവസാനമായി വാങ്ങി തന്നതാ.... ബാക്കി ഒക്കെ ഊരാം... ആ മോതിരത്തിൽ തൊട്ട് കൊണ്ട് പാറു പറഞ്ഞു..... ആ എന്നാലേയ് നേരം കളയാതെ ബാക്കി എല്ലാം ഊരി വെക്കാൻ നോക്ക്... അവളുടെ മൈൻഡ് ഡള്ളാവാതെ ഇരിക്കാൻ വരുൺ പറഞ്ഞു.... അല്ല മൂക്കുത്തി ഊരാണോ... സംശയത്തോടെ പാറു ചോദിച്ചു.... ഓ ഒരു മൂക്കുത്തിക്ക് വേണ്ടി ആരും നിന്നെ കൊണ്ടുപോവില്ല.... വേഗം എല്ലാതും ഊരാൻ നോക്ക്... പാറു വളയും കമ്മലും ബാക്കി ഒരു മോതിരവും ഊരി ബെഡിൽ വച്ചു...

ഏഹ് ഇത്‌ കഴുക്കാറൊന്നും ഇല്ലേ.. മോതിരം എടുത്തുകൊണ്ടു വരുൺ ചോദിച്ചു... എന്തായാലും നിങ്ങടെ മേലിൽ ഉള്ളത്രെ ചളി ഒന്നുല്ല്യ.... പാറു പാദസരം കടിച്ചു കൊണ്ട് പറഞ്ഞു... കടിച്ചു പൊട്ടിക്കൊ അത്.. ഇങ്ങോട്ട് തന്നെ ഞാൻ അഴിച്ചു തരാം.. പാറുവിന്റെ പിടിയും വലിയും കണ്ട് വരുൺ പറഞ്ഞു... വരുൺ പാറുവിന്റെ കാലെടുത്തു അവന്റെ മടിയിൽ വച്ചു... പാറു കിടക്കയിൽ കിടന്ന് സ്വപ്നം കാണാൻ തുടങ്ങി.... വരുൺ എത്രെ കിണഞ്ഞു ശ്രമിച്ചിട്ടും പാദസരം അഴിക്കാൻ പറ്റിയില്ല.. അവൻ കടിച്ചു ഊരാൻ തീരുമാനിച്ചു... നിങ്ങളത് കടിച്ചു പൊട്ടിക്കുമോ.. വരുണിന്റെ മീശയുടെ കുത്തൽ കിട്ടിയപ്പോൾ പാറുവിനു മനസിലായി അവൻ കടിച്ചൂരുകയാണെന്ന്... പാറുവിനോട് ചോദിച്ച രീതിക്ക് തന്നെ പാറു തിരിച്ചും ചോദിച്ചു... ആ ചിലപ്പൊ അങ്ങനെ ഒക്കെ ഊരേണ്ടി വരും.. പാദസരം കടിച്ചൂരി കൊണ്ട് വരുൺ പറഞ്ഞു.. അത് കഴിഞ്ഞതും മറ്റേ കാലെടുത്തു വരുൺ അതിലെ പദസരവും ഊരി കൊടുത്തു... ഇനി ഇതൊക്കെ വിറ്റിട്ട് ഞാൻ നാളെ ബാംഗ്ലൂർക്ക് പോവുമ്പോൾ അടിച്ചു പൊളിച്ചാലോ.. വരുൺ ബെഡിലെ സ്വർണം കയ്യിലെടുത്തു കൊണ്ട് ചോദിച്ചു....

അതിലും നല്ലത് ഇപ്പോൾ ഇന്റെ മേത്തു കിടക്കുന്ന സ്വർണം എടുത്ത് അടിച്ചു പൊളിക്കുന്നതാ.. ന്ത്യെ വേണോ... ബെഡിൽ നിന്ന് ചാടിയെണീറ്റ് താലിയിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു.... അപ്പൊ എന്നാൽ ഇത്‌ ഷെൽഫിൽ എടുത്ത് വെക്കാം ലെ.... ഇളിച്ചു കൊണ്ട് വരുൺ ചോദിച്ചു... ആ.. അതാവും നല്ലത്... അവൻ പറഞ്ഞ അതെ ടോണിൽ പാറു മറുപടി കൊടുത്തു.... വരുൺ എണീറ്റ് കബോഡിലെ ലോക്കറിൽ അത് എടുത്ത് വച്ചു... ഇനി ഞാൻ മറന്നാലും നിനക്ക് ഓർമ വേണം ട്ടോ ഇതെവിടെയ വെച്ചതെന്ന്.. പാറുവിനോടായി വരുൺ പറഞ്ഞു... മ്മ്... പാറു മൂളിക്കൊണ്ട് അതെ കിടപ്പ് കിടന്നു... അയ്യോ ഓടിവായോ.. നെഞ്ചു വേദനിക്കുന്നെ.. അയ്യോ ഞാൻ ചാവാറായെ... താഴെ നിന്ന് അച്ഛന്റെ നിലവിളി കേട്ടതും വരുൺ താഴേക്കോടി.. പിന്നാലെ ബെഡിൽ നിന്ന് കൊട്ടിപ്പിടഞ്ഞെഴുന്നേറ്റ് പാറുവും.... താഴെ ചെന്നപ്പോൾ കണ്ടത് നെഞ്ചിൽ കൈ വച്ചു കരയുന്ന അച്ഛനെയും അച്ഛന്റെ നെഞ്ച് തടവി കൊടുക്കുന്ന വല്യേട്ടനെയും... (ഇപ്പോൾ മനസിലായല്ലോ രണ്ടാളുടേം ഐഡിയ എന്താണെന്ന് ) സമയം 8 മണി....

പാറുവിനു വീട്ടിൽ നിന്നിറങ്ങാൻ 1 മണിക്കൂർ മാത്രം.... അപ്പോഴേക്കും വീണാമ്മയും ബാക്കി ഉള്ളവരും ഓടി വന്നു... അച്ഛാ എന്ത് പറ്റി.... പാറു അച്ഛന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.... അച്ഛൻ പാറുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു.. മോളെ അച്ഛന് വയ്യെടി അച്ഛൻ ഇപ്പോൾ ചാവും... അച്ഛൻ ഇല്ലാത്ത കരച്ചിൽ ഉണ്ടാക്കി കരഞ്ഞു.. ഓ ഇതതൊന്നും അല്ലെന്നേ... ചായ കഴിച്ചതും അവസാന ആഗ്രഹം എന്നൊക്കെ പറഞ്ഞു ഇന്ന് മേലനങ്ങി കളിചില്ലേ.. ഗ്യാസ് കേറിക്കാണും... കയ്യിലുള്ള വെള്ളം അച്ഛന് കൊടുത്ത് കൊണ്ട് അമ്മ പറഞ്ഞത്... ഇത്‌ ഗ്യാസിന്റെ നെഞ്ചു വേദന അല്ലേടി അറ്റാക്കിന്റെ വേദനയാ.. നിന്റെ വിശ്വേട്ടൻ ഇപ്പോൾ ചാവും.. ഏൽക്കുന്നില്ല എന്ന് കണ്ടതും അച്ഛൻ കൂട്ടി പറഞ്ഞു.. അതിനു നിങ്ങൾ അറ്റാക്കിന്റെ വേദന മുന്നേ അറിഞ്ഞോ..... മോളു പോയി ഡ്രസ്സ്‌ മാറിക്കോ.. അമ്മ പിന്നേം ടെറർ ആയി.... അമ്മേ ഞാൻ എങ്ങനെയാ പോവുന്നെ... അമ്മയെ നോക്കിക്കൊണ്ട് പാറു പറഞ്ഞു.. അത് കേട്ടതും അച്ഛൻ വല്യേട്ടനെ നോക്കി കണ്ണിറുക്കി.... വല്യേട്ടൻ തിരിച്ചും... ഇതതൊന്നും അല്ല മോളെ നിന്റെ യാത്ര മുടക്കേണ്ട.. ചെല്ല്... അമ്മ പാറുവിനെ പ്രെലോഭിപ്പിച്ചു കൊണ്ടിരുന്നു... അത് കണ്ടതും വല്യേട്ടൻ അച്ഛനോട് ആംഗ്യം കാണിച്ചു...

അയ്യോ.. മോളെ അച്ഛൻ ചാവുമ്പോ എല്ലാവരും അച്ഛന്റെ അടുത്ത് വേണം.... വല്യേട്ടന്റെ ആംഗ്യം മനസിലായ അച്ഛൻ വീണ്ടും പാറുവിനെ മുറുക്കി പിടിച്ചു കരയാൻ തുടങ്ങി... ഇത്രേം നേരം മിണ്ടാതെ ഇരുന്നിട്ട് ഇപ്പോൾ കരയുന്നതെന്താ.. ആതു ആതുവിന്റെ ഡൌട്ട് ചോദിച്ചു.... അത് ഇടക്കിടക്കാ വരുന്നേ.. അയ്യോ.. അച്ഛൻ പറഞ്ഞൊപ്പിച്ചു.. അതാ ഞാൻ പറഞ്ഞത് ഗ്യാസിന്റെ ആണെന്ന്.. ഞാൻ പോയി ഇഞ്ചി എടുത്തു വരാം... അമ്മ എണീറ്റു... വീണേ അടുത്തിരിക്കേഡി ഞാൻ ഇപ്പോൾ ചാവും.. അച്ഛൻ ആരെയും വിടാതെ പിടിച്ചിരുന്നു.. വല്യേട്ടൻ ആണേൽ ഒന്നും മിണ്ടാതെ അച്ഛന് ആംഗ്യം കാണിച്ചു കൊടുത്തു കൊണ്ടിരുന്നു... വരൂ... എന്നാൽ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോവാം... പൊന്നുവേച്ചി അഭിപ്രായം പറഞ്ഞു... വേണ്ടായേ.. എനിക്കിവിടെ കിടന്ന് ചത്താൽ മതി.... അച്ഛൻ നെഞ്ചു ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ... മോളെ നീ പോയി റെഡി ആയിക്കെ.. ഹാ അവളുടെ കൈ വിട് മനുഷ്യാ ആ കൊച്ചു പോയി റെഡി ആവട്ടെ... പിന്നെ മോളെ ഇനി ഇങ്ങേരു ചാവാണെങ്കിൽ നീ വരുന്നത് വരെ ഞങ്ങൾ ഫ്രീസറിൽ ഇട്ട് കിടത്തിക്കോളാം.. നീ പോയി റെഡി.. ആവ്.. വരുണും ചെല്ല്... മനസില്ലാ മനസോടെ വരുണും പാറുവും റൂമിലേക്ക് പോയി...

സംഗതി മൂഞ്ചി.. ഇനി കാര്യം ക്ലിയർ ആക്കിക്കോ... വല്യേട്ടൻ അച്ഛന്റെ ചെവിയിൽ പറഞ്ഞു... അതാ മാറി.. നെഞ്ചു വേദന മാറി.. വീണേ നീ പറഞ്ഞ പോലെ ഗ്യാസ് ആയിരുന്നു... അച്ഛൻ നിന്ന് കയ്യും കാലൊക്കെ കുടഞ്ഞു കൊണ്ട് പറഞ്ഞു.. വീണാമ്മ അച്ഛനെ ചെറഞ്ഞൊന്നു നോക്കി.. ഓഹ് ഹോസ്പിറ്റലിൽ പോയിരുന്നേൽ കൊറേ പൈസ ചിലവായേനെ.. ഇപ്പോൾ ഒക്കെ ശെരിയായി.... ഹോസ്പിറ്റലിൽ പോയാൽ ഗുളിക അല്ല തന്നിരുന്നുള്ളു.. ഷോക്കടിപ്പിച്ചു കിടത്തിയേനെ.. അമ്മ അച്ഛനെ നോക്കി കോണ്ട് പറഞ്ഞു.. നീ എന്താടി അങ്ങനെ പറഞ്ഞത്.. അച്ഛൻ വിഷമത്തോടെ ചോദിച്ചു.. അച്ഛനും മകനും ആ കൊച്ചിന്റെ ടൂർ മുടക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയതല്ലേ.. പച്ച വെള്ളം തരില്ല നോക്കിക്കോ.. ഹും.... എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.. പൊന്നും ആതുവും വായെം പൊളിച്ചു നിൽക്കുന്നു... പൊന്നു... വല്യേട്ടൻ എല്ലാ നിഷ്കു ഭാവവും വലിച്ചെടുത്തു കൊണ്ട് വിളിച്ചു.. ഒന്ന് പോ മനുഷ്യാ.... എന്നും പറഞ്ഞു മൂടും തട്ടി പൊന്നു റൂമിലേക്ക് പോയി.. പിന്നാലെ ആതുവും.. അച്ഛാ... പൊന്നു പോയപ്പോൾ വല്യേട്ടൻ അച്ഛനെ വിളിച്ചു.. നമ്മൾ തുല്യ ദുഖിതർ ആണ് മോനെ.... അച്ഛൻ സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു... എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു എന്ന ചിന്തയിൽ ആയിരുന്നു വല്യേട്ടൻ..... ******💕

ഞാൻ പോണോ.. അച്ഛന് വയ്യാതെ.... ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി വന്ന പാറു വരുണിനോടായി ചോദിച്ചു... പിന്നെ പോവാതെ.. അമ്മ അങ്ങനെ പറയണമെങ്കിൽ എന്തേലും കാരണം ഉണ്ടാവും.. നീ റെഡി ആവാൻ നോക്ക്... വരുൺ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.... ഇത്തിരി പൗഡറും ഒരു കറുത്ത പൊട്ടും കാതിൽ ചെറിയ സ്റ്റെഡും ഇട്ടു... മുടി എല്ലാം കൂടി വാരി ചുറ്റി കെട്ടി അഴിയാതിരിക്കാൻ സ്ലെഡ് വച്ചു..... ഇങ്ങനെ ആണോ മുടി കെട്ടുന്നേ... അമ്മമാർ കെട്ടുന്ന പോലെ... പാറുവിന്റെ മുടി സ്റ്റൈൽ കണ്ട് വരുൺ ചോദിച്ചു... ഇപ്പോൾ ഇതല്ലേ ഫാഷൻ.. പിന്നെ രാത്രി ആര് കാണാനാ... അവന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പാറു പറഞ്ഞു.... ആ കണ്ണൊന്നു എഴുതാമായിരുന്നു.... വരുൺ പാറുവിന്റെ മുഖത്തെല്ലാം നോക്കിക്കൊണ്ട് പറഞ്ഞു... ആഹാ.. എന്നാൽ എഴുതിയേക്കാം.... എന്നും പറഞ്ഞു കണ്ണെഴുതി വരുണിന്റെ അടുത്തേക്ക് തിരിഞ്ഞു... മതിയോ.... ഇടുപ്പിൽ കൈ കുത്തി കൊണ്ട് പാറു ചോദിച്ചു.... സുന്ദരി ആയി ഇപ്പോൾ.... വരുൺ അവളെ നോക്കി നിന്ന് കൊണ്ട് പറഞ്ഞു.... പോവാം എന്നാൽ... ചിരിച്ചു കൊണ്ട് പാറു ചോദിച്ചു... ദേവുവിനെ പിക്ക് ചെയ്യണ്ടേ... പാറു കുറുമ്പൊടെ ചോദിച്ചു.... ആ ഞാൻ അത് മറന്നു..... തലയിൽ കൈ കൊണ്ടൊരു കൊട്ട് കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു....

ചിരിച്ചു കൊണ്ട് പാറു പോവാൻ നിന്നതും വരുൺ അവളെ തന്നോടടുപ്പിച്ചു നിർത്തി.... ഞാൻ ഒരുപാട് മിസ്സ് ചെയ്യും നിന്നെ... വരുണിന്റെ കണ്ണ് നിറഞ്ഞിരുന്നു... അത് കണ്ടപ്പോൾ പാറുവിന്റെ നെഞ്ചൊന്ന് വിങ്ങി.. എന്നാലും അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു... ഞാൻ വരുമ്പോഴേക്കും i w u ന്റെ അർത്ഥം കണ്ടു പിടിച്ചു വച്ചോളോണ്ടു.... അതൊക്കെ ഞാൻ കണ്ടു പിടിക്കാം... 5 ദിവസം നിന്നെ ഓർക്കാൻ എന്തേലും...?? കള്ളച്ചിരിയോടെ വരുൺ ചോദിച്ചു.... സമയം പോവുന്നു.... തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞു... അപ്പൊ തരില്ല ലെ.. വരുണിന്റെ കൈ പാറുവിന്റെ മേലിൽ നിന്നും അടർന്നു മാറി.. അതെ സ്പോട്ടിൽ പാറു വരുണിന്റെ mമുഖം കയ്യിലെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.... ബാംഗ്ലൂർ പോയി വല്ല തോന്നിവാസത്തിനും നിന്നാൽ ഉമ്മ തന്ന സ്ഥലം ഞാൻ കടിച്ചു പറിക്കും... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ആ ചിരി വരുണിന്റെ ചുണ്ടിലേക്കും പടർന്നു.. നീയും അങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ മതി.... ഓ ആയിക്കോട്ടെ... അവിടെ നിന്നെ... ഇതാ 5000 രൂപ.. കോളേജിൽ ചെന്നാൽ എനിക്ക് തരാൻ പറ്റില്ല.. പിന്നെ അങ്ങനേം ഇങ്ങനേം ഒന്നും ചെലവാക്കരുത്.. അറിയാം നിനക്ക് ഒരു രൂപയുടെയും 2 രൂപയുടെയും മിട്ടായി ഒക്കെ പറ്റുള്ളൂ എന്ന്.. എന്നാലും പറഞ്ഞു എന്ന് മാത്രം...

സൂക്ഷിക്കണം.. സ്വയം ശ്രദ്ധ വേണം.. കേട്ടോ വല്ലതും? കേട്ടു.. സൂക്ഷിച്ചോളാം സ്വയം ശ്രദ്ധിച്ചോളാം.. പാറു കൊഞ്ചിക്കൊണ്ട് പറഞ്ഞു... ആ ദേവു ഉള്ളതാ സമാധാനം (വരുണിന്റെ ആത്മ ) താഴേക്ക് ചെന്നപ്പോൾ അച്ഛനും വല്യേട്ടനും ഉണ്ട് ഒരുങ്ങി നിൽക്കുന്നു.... വല്യേട്ടൻ t ഷർട്ടും പാന്റും ഒക്കെ ഇട്ട് കുട്ടപ്പൻ ആയും അച്ഛൻ രാത്രി ഓഫീസിൽ പോവാണെന്ന് തോന്നുന്നു ഇൻസൈഡ് ഒക്കെ ചെയ്ത്.... ഇത്രേം നേരം നെഞ്ചു വേദനയും വന്നു കരഞ്ഞു ഒലിപ്പിച്ച ആളാ ഇപ്പോൾ പുറപ്പിട്ട് ഒലിപ്പിക്കുന്നത്..... പാറു അച്ഛന്റെ അടുത്തേക്ക് ഓടി... മാറിയോ അച്ഛാ.... ആ മാറി മോളെ.. നിന്റെ അമ്മ പറഞ്ഞ പോലെ ഗ്യാസാ.. ഗ്യാസ്.. ഗ്യാസ്.. അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... അല്ല എങ്ങോട്ടാ രണ്ടാളും.... ഫാഷൻ ഷോ വല്ലതും ഉണ്ടോ.... വരുൺ കളിയാക്കി കൊണ്ട് ചോദിച്ചു..... അല്ല ഇനി കുറച്ചു നേരം കൂടി അല്ലെ ഇവളെ കാണാൻ പറ്റു.. അപ്പൊ അച്ഛൻ പറഞ്ഞു ഇവളുടെ കോളേജിൽ ഒപ്പം പോയാൽ അത് വരെ കാണാം എന്ന്.... ഇനി അവിടെന്ന് തല ചുറ്റുകയോ നെഞ്ച് വേദന വരുകയോ ചെയ്താലോ വിഷമം കൊണ്ട് അപ്പൊ താങ്ങി പിടിക്കാൻ നിനക്ക് ഒറ്റക്ക് പറ്റില്ലല്ലോ വരൂണെ... അതാ ഞാനും കൂടി വരുന്നേ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആയിക്കോട്ടെ... നിങ്ങൾ ഒക്കെ പാറുവിന്റെ പേരെന്റ്സ് ആണ്...

അറിയാലോ അവിടെ ആർക്കും അറിയില്ല.. ചളമാക്കരുത്... കൈ കൂപ്പി കൊണ്ട് വരുൺ പറഞ്ഞു... ഏയ് ഇല്ലാ... നീ വണ്ടിയെടുക്ക് അരുണേ.. അച്ഛൻ പോക്കെറ്റിൽ കൈ ഇട്ടുകൊണ്ട് ഗമയിൽ പറഞ്ഞു.... വണ്ടിയെടുക്ക് അരുണേ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഡ്രൈവർ ആണെന്ന്.. വല്ല്യ ബിസിനസ്‌കാരനാ.. എന്നിട്ടോ? വണ്ടി ഓടിക്കാൻ ഇതുവരെ അറിയില്ല.. മ്ലേച്ഛം.. പിറുപിറുത്തു കൊണ്ട് വല്യേട്ടൻ കാർ എടുക്കാൻ പോയി.... അമ്മേ.. പൊന്നുവേച്ചി.... ആതുവേച്ചി പോയിട്ട് വരാട്ടോ.... മൂന്നാളെയും കെട്ടിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ഫുഡ്‌ വേണ്ടേ നിനക്ക്.... തലയിൽ തലോടി കൊണ്ട് പാറു ചോദിച്ചു... ന്താണാവോ ഒരു മൂഡില്ല കഴിക്കാൻ.. ആ പിന്നെ പൊന്നുവേച്ചി ഡേറ്റ് ആയി തുടങ്ങി എന്നറിയാം വാവ വരാൻ.. ഞാൻ വരുന്ന വരെ ഒന്ന് പിടിച്ചു നിന്നോണെ.... ചിരിച്ചു കൊണ്ട് പൊന്നുവിന്റെ വയറിൽ തലോടി കൊണ്ട് പറഞ്ഞു.... വാവേ.. പാറു പോയിട്ട് വരാട്ടോ.... വരുമ്പോൾ തോനെ സാധനം കൊണ്ടു വരാം... വാവയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പാറു പറഞ്ഞു.... കേശുവിനും കൊണ്ടു വരണേ... കള്ള ചിരിയോടെ വാവ പറഞ്ഞു... ഉവ്വ.. വല്യേട്ടൻ ഇവിടെ ഇല്ലാത്തത് ഭാഗ്യം.... ആതു പറഞ്ഞു... നേരം വൈകാതെ പോവാൻ നോക്കിക്കോ മോളെ... അമ്മ പറഞ്ഞു... എല്ലാവരോടും യാത്ര പറഞ്ഞു പാറു കാറിൽ കയറി.....

കോ ഡ്രൈവർ സീറ്റിൽ അച്ഛനും പാറുവിന്റെ ഒപ്പം ബാക്കിൽ വരുണും ഇരുന്നു... പാറു കാറിൽ കയറിയതും സീതമ്മക്കും വാസചക്കും ശില്പക്കും വിളിച്ചു സംസാരിച്ചു.... ടൗണിൽ എത്തിയതും കടയിൽ കയറി വരുൺ അവൾക്കിഷ്ടമുള്ള പച്ച ലേയ്സും മറ്റും വാങ്ങി അവൾക്ക് കൊടുത്തു.. പിന്നെ ദേവുവിനെ പിക്ക് ചെയ്ത് നേരെ കോളേജിലേക്ക്..... ഗേറ്റിൽ വണ്ടി എത്തിയതും വരുൺ കാറിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു..വരുണിന്റെ ക്ലാസ്സിലെ കുട്ടികളെ സെറ്റ് ആക്കാനുള്ള ഡ്യൂട്ടി വരുണിനാണ് (ഒരു ഭർത്താവിന്റെ ഗതികേട്😁😁 ) കയ്യിലുള്ള ക്യാഷ് എടുത്ത് വിക്രമൻ സാറിനെ ഏൽപ്പിച്ചു.... കാർ പാർക്ക് ചെയ്ത് ബാക്കി പേര് കുട്ടികൾ വന്നിടത്തേക്ക് ചെന്നു.. പാറു വല്യേട്ടന്റെയും അച്ഛന്റെയും അടുത്ത് നിന്ന് മാറിയില്ല.... ഓ ഇവിടെ എത്തിയിട്ടും അവൾക്ക് നമ്മളെ വിടാൻ ഉദ്ദേശമില്ല... ചിരിച്ചു കൊണ്ട് വല്യേട്ടൻ അച്ഛനോട് പറഞ്ഞു.. ഏറി വന്നാൽ അര മണിക്കൂർ അത് കഴിഞ്ഞാൽ ഞാൻ എന്റെ മൂടും തട്ടി പോവും.. ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... അത്രേം നേരം സഹിക്കണ്ടേ.. ഓഹ്.. അച്ഛനും പാറുവിനെ വാരി...

ഇന്നാ മോളെ ഇത്‌ കയ്യിൽ വച്ചോ.... 4000 രൂപ കയ്യിൽ എടുത്ത് കൊണ്ട് അച്ഛൻ പറഞ്ഞു... വേണ്ട അച്ഛാ വരുണേട്ടൻ തന്നു.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ന്തേട്ടൻ.... വല്യേട്ടൻ തമാശയോടെ ചോദിച്ചു... കാലേട്ടൻ.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അത് സാരമില്ല കയ്യിൽ വെച്ചോ... ക്യാഷ് പാറുവിനു നേരെ നീട്ടി കൊണ്ട് അച്ഛൻ പറഞ്ഞു... ആകെ 5 ദിവസത്തെ ട്രിപ്പ്‌.. കാലൻ 5000 രൂപ തന്നിട്ടുണ്ട്.. അതന്നെ ധാരാളം അച്ഛാ... ഇത്‌ അച്ഛൻ തന്നെ കയ്യിൽ വെച്ചോ (പാറു ) വാങ്ങിയിട്ട് എനിക്ക് തന്നാൽ മതി... വല്യേട്ടൻ നിഷ്കു ഭാവത്തിൽ പറഞ്ഞു.... ഓ നിനക്ക് ഞാൻ തരുന്നില്ല... മോളെ ഇത്‌ വെച്ചോ.. വേണ്ട അച്ഛാ.... പാറു സ്നേഹത്തോടെ നിരസിച്ചു...... അപ്പോഴേക്കും പാറുവിന്റെ സീനിയർസ് അവിടേക്ക് വന്നു... ആരാ... വന്തേട്ടനും ഫാനേട്ടനും.... ജാൻകി... ഇതാണോ തന്റെ പേരെന്റ്സ്... ഫാനെട്ടൻ ചോദിച്ചു... അതെ ഇത്‌ അച്ഛൻ.. ഇത്‌ വല്യേട്ടൻ... പാറു അവരെ പരിചയപ്പെടുത്തി കൊടുത്തു... ഇതാരാ മോളെ ഒപ്പം പഠിക്കുന്നവർ ആണോ.. അച്ഛൻ പാറുവിനോട് ചോദിച്ചു.. അല്ല അച്ഛാ സീനിയർസ് ആണ്.. ഇത്‌ വന്തേട്ടൻ, ഇത്‌ ഫാനേട്ടൻ... പേര് കേട്ടതും അച്ഛനും വല്യേട്ടനും മുഖത്തോട് മുഖം നോക്കി... സോറി അച്ഛാ. അത് ഞാൻ ഷോട്ട് ആക്കി വിളിക്കുന്നതാ.... ഇത്‌ ശ്രാവന്ത്, ഇത്‌ ഹർഷൻ...

ആ... അങ്ങനെ പറഞ്ഞു കൊടുക്ക്.. വന്തേട്ടൻ പറഞ്ഞു... ദേവുവിനെ കണ്ടില്ലേ.. പാറു ചിരിച്ചു കൊണ്ട് ചോദിച്ചു.... ആ കണ്ടു അവളാ പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്.... ജാൻകി യൂ ആർ ലുക്കിങ് സോ ക്യൂട്ട് ഫാനേട്ടൻ പറഞ്ഞു... എന്നാ ഞങ്ങൾ അങ്ങോട്ട്... ഇളിഞ്ഞു ചിരിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു... ശെരി ഫ്രണ്ട്‌സ്.. വല്യേട്ടൻ വല്യ ഗെറ്റപ്പിൽ പറഞ്ഞു.... അവനത്രെ സുഖം പോരല്ലോ മോളെ.. വല്യേട്ടൻ പറഞ്ഞു... എന്റെ ഫാനാ.. അതാ ഞാൻ ഫാനേട്ടാ എന്ന് വിളിക്കുന്നെ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. ഓ അത് തോന്നി... വരുണിനു കോമ്പറ്റിഷൻ ആവോ മോളെ... അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. പറയാൻ ആയിട്ടില്ല... അച്ഛാ വല്യേട്ടാ നമുക്ക് അങ്ങോട്ട് നിൽക്കാം... എന്ന് പറഞ്ഞു അവർ കുട്ടികളുടെ അവിടെ ആയി പോയി നിന്നു... പാറുവിനെ കണ്ടതും അവളുടെ ക്ലാസ്സിലെ പെൺകുട്ടികൾ വന്നു സംസാരിക്കാനും അച്ഛനേം വല്യേട്ടനേം പരിചയപ്പെടാനും വന്നു... അതിനിടക്ക് വരുൺ അവരുടെ അടുത്തേക്ക് വന്നു... ഇതാരാ മോളെ.. അച്ഛൻ ചോദിച്ചു...

(അറിയാത്ത പോലെ പെരുമാറണം എന്നല്ലേ പറഞ്ഞിരിക്കുന്നെ) ഇത്‌ ഞങ്ങടെ ക്ലാസ്സ്‌ സാർ ആണ് വരുൺ... ഇത്‌ അച്ഛനും ഏട്ടനും ആണ് സാർ പാറു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. നൈസ് to മീറ്റ് യു... അച്ഛനും വല്യേട്ടനും കൈ കൊടുത്തു... (ഇങ്ങനെ പോയാൽ ഓസ്കാർ വാങ്ങും ഇവര് ) പോവാനുള്ള ടൈം ആയി എല്ലാവരും വന്നേ.. പെരു വിളിക്കുന്നവർ ബസിൽ കയറിക്കോളൂ... വിക്രമൻ സാർ പറഞ്ഞു... മോളെ നടുവിലെ സീറ്റിൽ ഇരുന്നോ.... എന്നാൽ ഛർദിക്കില്ല... അച്ഛൻ പറഞ്ഞു... ശെരി അച്ഛാ....... പാറു പേര് വിളിക്കുന്നത് കാത്തു നിന്നു... ദേവപ്രിയ.......... വിക്രമൻ സാർ വിളിച്ചു... ദേവു ബസിൽ കയറി.... ജാൻകി...... പാറുവിന്റെ പേര് വിളിച്ചതും പാറു വല്യേട്ടനെയും അച്ഛനെയും കെട്ടിപ്പിടിച്ചു... ഞാൻ വേഗം വരാം എന്നിട്ട് നമുക്ക് പൊളിക്കാം... സങ്കടത്തിനിടയിലും പാറു പറഞ്ഞു... മണാലി സ്പെഷ്യൽ കൊണ്ടുവരണെ.... വല്യേട്ടൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... ജാൻകി..... വീണ്ടും പേര് വിളിച്ചു.... ഞാൻ പോവാട്ടോ... അച്ഛനും വല്യേട്ടനും ബൈ പറഞ്ഞു വരുണിനെ നോക്കി.. കാണാത്തത് കൊണ്ട് പാറു ബസിന്റെ അടുത്തേക്ക് ചെന്നു... ആഹ് കന്നാസ് പോയിട്ടുണ്ട് .കടലാസ് വേഗം കേറിക്കെ... പാറുവിനെ കണ്ടപ്പോൾ വിക്രമൻ സാർ പറഞ്ഞു... പാറു ഒരു വളിച്ച ചിരിച്ചു പാസാക്കി ബസിൽ കയറി...

ഈ പെണ്ണെവിടെ പോയാ ഇരുന്നത്.. ഓരോ സീറ്റിലും നോക്കി കൊണ്ട് പാറു നടന്നു... ജാനി ഇവിടെ.... കൈ പൊക്കി കൊണ്ട് ദേവു പറഞ്ഞു..... ആ.... രണ്ടു സൈഡുള്ള സീറ്റിൽ ദേവു സ്ഥാനം പിടിച്ചിരുന്നു.... ഞാൻ സൈഡ് സീറ്റിൽ എന്ന് പറഞ്ഞു പാറു വിൻഡോ സീറ്റിൽ ഇരുന്നു..... അപ്പോഴേക്കും അച്ഛനും വല്യേട്ടനും സീറ്റിന്റെ അവിടേക്ക് ചെന്നു... അച്ഛേ വല്യേട്ടാ... അമ്മയോടും ചേച്ചിമാരോടും പറയണേ.... ഇനി നിക്കണ്ട പൊക്കോ... (പാറു) നീ പോയിട്ടേ പോവുന്നുള്ളു... (അച്ഛൻ) ന്തോ കഷ്ടകാലത്തിനു വന്തേട്ടനും ഫാനേട്ടനും ഞങ്ങടെ ബസിൽ ആയിരുന്നു... ഹൈ ജാൻകി.... ഹൈ ദേവ.... വന്തേട്ടനും ഫാനേട്ടനും അവരെ നോക്കി വിളിച്ചു..... പാറു ഒന്ന് ചിരിച്ചു കൊടുത്ത് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി... അച്ഛാ കോമ്പറ്റിഷൻ ഉറപ്പിച്ചു കാലനെതിരെ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... എല്ലാവരും കേറി കഴിഞ്ഞപ്പോൾ വിക്രമൻ സാർ വന്നു പ്രേസേന്റ് എടുത്തു.... കാലനെ നോക്കിയപ്പോഴൊന്നും കണ്ടില്ല... വേഗം വാട്സാപ്പിൽ msg അയച്ചു..

ബസ് എടുക്കാനായി എവിടെ? ഹാപ്പി ജേർണി... 😍 എന്ന് പറഞ്ഞു റിപ്ലൈ വന്നു.... ന്താടി പതിവില്ലാതെ msg അയക്കൽ ഒക്കെ.. ഫോണിലേക്ക് നോക്കി കൊണ്ട് ദേവു ചോദിച്ചു.. ഒന്നൂല്ലെടി.. കാലൻ ഇന്ന് സെന്റി ആയി അതാ.. മുഖത്തൊരു ചിരി ഫിറ്റ്‌ ചെയ്തു കൊണ്ട് പാറു പറഞ്ഞു.... എല്ലാവരോടും ഒരു നിമിഷം പ്രാർത്ഥിക്കാൻ പറഞ്ഞു... അല്ലാഹ്, കർത്താവേ,, ദൈവമേ... പലരുടെ വായിൽ നിന്നും ഉതിർന്ന വാക്കുകൾ... അച്ഛാ വല്യേട്ടാ ബൈ... മിസ്സ് യൂ.. പുറത്തേക്ക് നോക്കി പാറു വിളിച്ചു പറഞ്ഞു... മിസ്സ് യൂ too.... ടേക്ക് കെയർ... പുറത്ത് നിന്നും അവർ വിളിച്ചു പറഞ്ഞു.... ബസ് സ്റ്റാർട്ട്‌ ചെയ്തു.... ടട്ടടട്ട ട്ടട്ടട്ടെ ഹിയ്യാ ഹുവ്വ ന്യൂക്ലിയസ്.... 💃💃 ടട്ടടട്ട ട്ടട്ടട്ടെ ഹിയ്യാ ഹുവ്വ ന്യൂക്ലിയസ്.... 💃💃 പൊടി പറത്തി കൊണ്ട് കോളേജ് ഗേറ്റ് കടന്നു ബസ് പോവുമ്പോഴും പാറുവിന്റെ കണ്ണുകൾ വിൻഡോയിലൂടെ ആർക്കോ വേണ്ടി പരതി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story